2016 മാർച്ച് 25, വെള്ളിയാഴ്‌ച

151. COMMUNAL SENSE - LACK OF COMMON SENSE.

              151. COMMUNAL SENSE - LACK OF COMMON SENSE.                        Somebody will consider that their religion/caste is something better than other religion/caste because their religion is specially created by god and they will proud of it.  They will treat others are something degraded peoples because of such thinking.  For such thinking; they are considering their "VEDA" books; and according to them; their "VEDA" books are highly dependable in all aspects. According to them; the "SCIENCE" is nothing; even though they will depend the science for all their daily activities including "Whatsapp".   They cannot understand the word "human being" or "humanity";  above their religion/caste. THEY ARE NOT CONSIDERING THAT ACTUAL HUMAN BEINGS IS STARTING THEIR JOURNEY FROM PRE HISTORIC PERIOD; CONSIDERING AS "PRE STONE AGE"  AND THEN THERE WAS NOT ANY KIND OF CASTE; RELIGION OR LANGUAGES.
...........(2) Actually "GOD" is only an idea; and those "VEDA" books are written by somebody in the name of god; on the pretext that those words/sentences are actually said to them by god.  They don't know the history of mankind; which we are living through lac of years.  At least 10 lac  years of history for the mankind up to the present stage; and all the amenities which we are enjoying is the products of our ancestors including all caste and religions.
. ........(3) The idea of "god" is the contribution of our ancestors; only through the process of thinking by somebody; a work of "brain" and without thinking through brain; no ideas will come out;  which derived from all parts of the world; surely it helps the mankind in so many ways; at the same time it hurts the mankind by brutal killing of innocent persons even new born babies; without any kind of consideration of "god" which according to them; everything is controlled and created by the "mighty god". The countries which going on the basis of any religion is also not free from killing by the same religion by the way of difference of opinion within the same religion.
..........(4) Unfortunately some anti social elements  of India (they are not ready to admit that every citizens of India are equals in all aspects)   are trying to make India also such a nation; ignoring the words of our constitution; that India is "Sovereign; Secular; Socialist; & Democratic country. They are not considering that everybody are human beings and nobody could live without help of others. On any casualty like illness/accident everybody wants the help of others without considering the religion/caste because in such occasion; he wants medicine; food; treatment of doctor/nurse - nothing can be taken out from his religion only; in such occasions; everybody will consider him that he is only a human being.   If he takes a stand that he will accept the help only from his religion; he cannot save his life; he must die.  And also they are not ready to admit socialist ideas such as every citizens are liable to enjoy the wealth of the nation; everybody have equal rights in the country; no special rights to rich peoples and brahmins in the country; etc.
..........(5) Those who are keeping communal sense in their mind and fighting to establish a country of somebody only; can be considered that they are peoples who are below the standard of common sense. Actually they are only anti-national forces because through their activities like killing citizens; creating intolerance between various religions; castes. etc. So, say - NO BJP IN INDIA.

2016 മാർച്ച് 19, ശനിയാഴ്‌ച

150. "കോൺഗ്രസ്‌ " എന്താണെന്ന് അറിയാത്തയാളൊ വി.എം. സുധീരൻ?

             150. "കോൺഗ്രസ്‌ " എന്താണെന്ന് അറിയാത്തയാളൊ വി.എം. സുധീരൻ? അത് അറിഞ്ഞിട്ട് തന്നെയാണ് ഗാന്ധിജി 1947 ൽ തന്നെ അത് പിരിച്ചുവിടണം എന്ന് പറഞ്ഞത്. ഒരാൾ എത്രമാത്രം ദുഷിച്ചയാൾ ആകാമോ അയാൾ അത്രമാത്രം ഇപ്പോഴത്തെ കോൺഗ്രസ്‌ ആകും. ഉമ്മൻ ചാണ്ടി എത്ര മാത്രം നാറിയാലും ശരാശരി കോൺഗ്രസ് കാരൻ അയാളെ ഇഷ്ടപ്പെടും. കാരണം അയാൾക്കും അതുപോലെ ആകാമല്ലോ എന്ന് മാത്രമേ അയാൾ ചിന്തിക്കുകയുള്ളൂ...നിലമ്പൂർ കോൺഗ്രസ്‌ ആഫീസിൽ ആഫീസ് ജീവനക്കാരിയെ വധിച്ച്‌ ചാക്കിൽ കെട്ടി സൂക്ഷിച്ചതും... തൃശൂർ ഒരു കോൺഗ്രസ്‌ പ്രവർത്തകനെ അവർ തന്നെ വധിച്ചതും കോൺഗ്രസ്‌ കാർക്ക് പുതുമയുള്ള കാര്യം ആയിരിക്കുകയില്ല. .കേരളത്തിൽ കഴിഞ്ഞ അഞ്ച് വർഷം നടന്നത് അത്രയും തീവെട്ടി കൊള്ള ആയിരുന്നു എന്ന് പറഞ്ഞത് ഒരു കോൺഗ്രസ്‌ നേതാവ് തന്നെയാണ്....അഴിമതിയുടെ അസ്സഹനീയമായ ദുർഗന്ധം പേറുന്ന ചിലരെയെങ്കിലും ഒഴിവാക്കാൻ വി.എം.സുധീരൻ നടത്തിയ എല്ലാ ശ്രമങ്ങളും ദയനീയമായി പരാജയപ്പെട്ടു. .ശശി തരൂരിന് ഒരു കുഴപ്പവും കോൺഗ്രസ്‌ കാണുന്നില്ല. പി.ജെ.കുര്യന് ഉള്ളത് അധിക യോഗ്യതകളാണ്. "സോളാർ സരിത" യോട് കാണിച്ചത് കോൺഗ്രസ്‌ സംസ്കാരം മാത്രമാണ്. ലക്ഷകണക്കിന് കോടി രൂപയുടെ കുംഭകോണങ്ങൾ കേന്ദ്രനേതൃത്വം ഭരണം ഉണ്ടായിരുന്നപ്പോൾ നടത്തിയപ്പോൾ കേരളത്തിൽ കഴിഞ്ഞ അഞ്ചുകൊല്ലങ്ങളിൽ നടത്തിയതിനെ സോണിയ ഗാന്ധിക്കും മറ്റും എതിർക്കാൻ കഴിയുമോ? ഇതിനോടൊക്കെ യോചിക്കാൻ കഴിയില്ലെങ്കിൽ ശ്രി. വി.എം. സുധീരൻ കോണ്ഗ്രസ് വിട്ട് പുറത്ത് വരണം..................ബി.ജെ.പി. യിലുള്ളവരിൽ 90 ശതമാനവും എന്താണ് ബി.ജെ.പി. എന്നറിയാതെ അവിടെ നിൽക്കുന്നവരാണ്.  എല്ലാവരും മനുഷ്യർ ആണ് എന്ന് ചിന്തിക്കാൻ കഴിയാത്തവർക്ക്  മാത്രമേ ഒരു വർഗീയ വാദിയാകാൻ കഴിയുകയുള്ളൂ.  ഇന്ന് നാം അനുഭവിക്കുന്നതെല്ലാം  മാനവരാശിയുടെ ആകെ നേട്ടങ്ങളാണ്.  അതിൽ ഹിന്ദുവിന്റെ പങ്ക്  എന്നോ മുസ്ലിമിന്റെ പങ്ക്  എന്നോ കൃസ്ത്യാനിയുടെ  പങ്ക്  എന്നോ തരം തിരിക്കാനാവില്ല. എല്ലാവരും  മനുഷ്യർ  ആണ്  എന്ന് കരുതാത്തവരുടെ  സാമൂഹ്യബോധം വികലമായ സാമൂഹ്യബോധം ആണ്.  അവരെ നമുക്ക്  സമൂഹത്തിന്  എതിരെ നിൽക്കുന്നവർ എന്ന അർഥത്തിൽ  സാമൂഹ്യ വിരുദ്ധർ എന്ന് മാത്രമേ പറയാനാവുകയുള്ളൂ.   കോൺഗ്രസിനേക്കാൾ എത്രയോ നാറിയവരാണ് യഥാർഥ ബി.ജെ.പി. എന്നവർ അറിയുന്നില്ല. മധ്യപ്രദേശ് എന്ന സംസ്ഥാനത്ത് ചെല്ലണം അത് അറിയണമെങ്കിൽ. പച്ചയായ കുംഭകോണങ്ങളാണ് വിദ്യാഭ്യാസ മേഘലയിൽ 2008 മുതൽ അവിടെ നടത്തി വരുന്നത്. ആർ.എസ്.എസ്. നേതൃത്വം അവിടെ അതിന്റെ ഭാഗമാണ്.  ഇന്ത്യയിൽ ബ്രിടീഷ് ഭരണം ആയിരുന്നപ്പോൾ ബ്രിടീഷുകാർക്ക് എല്ലാ സഹായങ്ങളും നല്കിയിരുന്നവർ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്‌ നേതൃത്വം കൊടുത്ത മഹാത്മാ ഗാന്ധിയെ വെടിവച്ച് കൊല്ല്ലുകയാണ് ചെയ്തത്. എല്ലാ വിഭാഗം ജനങ്ങളെയും ആ രാജ്യത്തെ പൗരന്മാർ ആയി കാണാൻ അവർക്കാവില്ല. അവരുടെ കൈവശമുള്ള എല്ലാ പിന്തിരിപ്പൻ ആശയങ്ങളും മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കാനാണാവരുടെ ശ്രമം. പരോക്ഷമായ രീതിയിൽ  ചാതുർവർണ്യം  തിരികെ കൊണ്ടുവരാനാണ് അവരുടെ ശ്രമം.  യൂ.പി. യിൽ  ക്ഷേത്രത്തിൽ പ്രവേശിച്ച  പിന്നോക്കസമുദായത്തിൽ പെട്ടയാളെ തീ വച്ച് കൊല്ലുന്ന സംഭവം ഉണ്ടായത്  അടുത്തയിടെയാണ്.  ആര് എന്ത് ഭക്ഷണം കഴിക്കണം; എന്ത് കഴിക്കരുത് എന്നെല്ലാം അവർ തീരുമാനിക്കും. അത് അന്ഗീകരിചില്ലെങ്കിൽ അവർ കൊല്ലും. യു.പി. യിൽ ഗോമാംസം ഭക്ഷിച്ചു എന്ന് പറഞ്ഞ് ഒരാളെ (മുഹമ്മദ്‌ അക്ലാക് , ദാദ്രി വില്ലേജ് ) തല്ലികൊന്നു. ഗോമാംസം ഭക്ഷിച്ചില്ല എന്ന് എത്ര വട്ടം കരഞ്ഞു അപേക്ഷിച്ചിട്ടും അവർ ആ സാധു മനുഷ്യനെ കൊല്ലുക തന്നെ ചെയ്തു. ജാർഖണ്ട്  സംസ്ഥാനത്ത്  പോത്തുകളെയും കൊണ്ടുപോവുകയായിരുന്ന   രണ്ടുപേരെ  (മുഹമ്മദ്‌ മജ്ജല്;  അസർഘാൻ  (15 വയസ് ) സംഘപരിവാർ  തല്ല്ലികൊന്നു  ഒരു മരത്തിൽ കെട്ടിത്തൂക്കി.  അവരുടെ പിന്തിരിപ്പൻ ആശയങ്ങളെ എതിർക്കുന്നവരെ കൃത്രിമമായ തെളിവ് ഉണ്ടാക്കി അവർ നശിപ്പിക്കും. കനയ്യകുമാർ എന്ന ജെ.എൻ.യു. വിദ്യാർഥിയെ രാജ്യദ്രോഹി ആക്കി അവർ ജെയിലിലടച്ചു. അവരുടെ ദുഷ്ട ബുദ്ധി മനസ്സിലാക്കുവാൻ മാധ്യമങ്ങൾക്ക് കഴിഞ്ഞതുകൊണ്ട് മാത്രം ആ വിദ്യാർഥി രക്ഷപെട്ടു.യാതൊരു തെറ്റും ചെയ്തിട്ടില്ലാതിരുന്ന നമ്മുടെ മഹാബലി ചക്രവർത്തിയെ ചതിചുകൊലപ്പെടുതിയതിൽ അഭിമാനിക്കുന്നവരിൽ ചതിയും വഞ്ചനയും തെറ്റ് ആയി ആരും കാണുകയില്ല. ഇന്ത്യക്ക് ആവശ്യമായ ക്രൂട് ഓയിലിന്റെ  75 ശതമാനവും നമുക്കുണ്ടായിട്ടും  അതെല്ലാം  വൻകിട കോർപ്രേറ്റുകൾക്ക്  നല്കി; പെട്രോളിയം  ഉത്പന്നങ്ങളുടെ വില അടിക്കടി ഉയർത്തി; സാർവർത്രികമായ വിലക്കയറ്റത്തിന്  ഇടവരുത്തി ബി.ജെ.പി. യുടെ സാമ്പത്തികനയം ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ്.  അതാണ്‌ ബി.ജെ.പി................ഒരോ ദിവസവും ബി.ജെ.പി. എന്താണ് എന്ന് നാം കണ്ടുകൊണ്ടിരിക്കുന്നു. യഥാർഥ മനുഷ്യ സംസ്കാരം ഉള്ളവർക്കാർക്കും ബി.ജെ.പി. യിൽ നില്ക്കാനാവില്ല.....ഈ സാഹചര്യത്തിൽ ഈ വരുന്ന തെരഞ്ഞെടുപ്പിൽ അഴിമതിയുടെയും കുംഭകോണങ്ങളുടെയും തുടർഭരണത്തിനായി നില്ക്കുന്നവരെയും  ചാതുർവർണ്യ പുനസ്ഥാപനാത്തിനായി നിലകൊള്ളുന്നവരെയും പരാജയപ്പെടുത്തി ഇടതുപക്ഷ സ്ഥാനാർധികളെ വിജയിപ്പിക്കണമെന്ന്  അഭ്യർഥിക്കുന്നു.

2016 മാർച്ച് 17, വ്യാഴാഴ്‌ച

149.പെട്രോളിയം വിഷയത്തിൽ ബി.ജെ.പി. സർക്കാരിന്റെ തീവെട്ടികൊള്ള.

                 149.പെട്രോളിയം വിഷയത്തിൽ ബി.ജെ.പി. സർക്കാരിന്റെ തീവെട്ടികൊള്ള.                            ഇന്ത്യൻ ജനതയുടെ സാമാന്യ ജീവിതത്തിൽ വർഗീയ വിദ്വേഷം വളർത്തി മുന്നേറുന്ന നരേന്ദ്ര മോഡി സർക്കാർ പെട്രോളിയം മേഘലയിൽ വൻകിട കോടീശ്വരൻമാർക്കുവേണ്ടി സാധാരണ ജനങ്ങളെ കൊള്ളയടിക്കുകയാണ്.  ക്രൂട് ഓയിൽ വില എത്രമാത്രം ഇടിഞ്ഞിട്ടും അതിന്റെ പ്രയോചനം ജനങ്ങൾക്ക്‌ ലഭിക്കാതിരിക്കാൻ അടിക്കടി നികുതി ഉയർത്തി പെട്രോൾ/ഡീസൽ/പാചക വാതക വില ഉയർത്തിയും സബ്സിഡി ഇല്ലാതാക്കിയും ജനങ്ങളെ ദ്രോഹിക്കുകയാണ്.  പെട്രോളിയം മേഘല നിയന്ത്രിക്കുന്നത്‌ റിലയൻസ്  അംബാനിയാണ്.  ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരൻ ആകുവാനുള്ള അംബാനിയുടെ ശ്രമങ്ങൾക്ക് എല്ലാ സഹായവും ബി.ജെ.പി. സർക്കാർ ചെയ്തുകൊടുക്കുകയാണ്.  അതിന്റെ കെടുതി അനുഭവിക്കേണ്ടി വരുന്നത്  സാധാരണ ജനങ്ങളും. നികുതി വർധിപ്പിച്ചു തന്നെ ലക്ഷ കണക്കിന്  കോടി രൂപയുടെ കൊള്ളയടി മോഡി സർക്കാർ നടത്തി. ഇതിന്റെയൊക്കെ ഫലം എല്ലാ മേഘലകളിലെയും    വിലക്കയറ്റത്തിന്റെ തോത് വർധിക്കുമെന്നതാണ്.  സാധാരണ ജനങ്ങളോട്  യുദ്ധം പ്രഖ്യാപിച്ച രീതിയിലാണ്  നരേന്ദ്രമോഡിയുടെ ഭരണം. യാതൊരു അടിസ്ഥാനവും ഇല്ലാതെ നികുതി വർധിപ്പിക്കുന്നത്  രൂപയുടെ വില ഇടിക്കുന്നതിലാണ്  ചെന്നെത്തുക.  രൂപയുടെ വില ഇടിവിന്റെ പ്വേരിലും പെട്രോൾ/ഡീസൽ വില വർധിപ്പിക്കും. ക്രൂട്  ഓയിൽ വില ബാരലിന്  85 ഡോളർ ആയിരുന്നപ്പോൾ  പെട്രോളിന്റെ വില 55.87; ഡീസൽ വില 37.75 ആയിരുന്നത്  ക്രൂട്  ഓയിൽ വില 35 ഡോളറിലും താണിട്ടും പെട്രോൾ/ഡീസൽ വിലകൾ  60.00; ഡീസൽ -  50.00  ആയി അന്യായമായി വർദ്ധിപ്പിച്ചിരിക്കുകയാണ്.  പാചക വാതകത്തിന്റെ  സബ്സിഡി പൂർണമായും ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ് സർക്കാർ.  മറ്റ്  മതങ്ങളോടും പിന്നോക്ക ജനവിഭാഗങ്ങളോടും ശത്രുത മാത്രം കൈമുതലായുള്ള മന്ദബുദ്ധികളായ അനുയായികൾക്ക്  മോഡി സർക്കാർ തങ്ങളെ  കൊള്ളയടിക്കുന്നത്  സഹിക്കുകയല്ലാതെ മറ്റ്  നിവൃത്തിയില്ല.  എന്നാൽ ജനങ്ങൾ തങ്ങൾക്ക്  നരേന്ദ്രമോടിക്ക്  എതിരെ വിധിഎഴുതാൻ അവസരത്തിനായി കാത്തിരിക്കുകയാണ്.

2016 മാർച്ച് 7, തിങ്കളാഴ്‌ച

148.വർഗീയ വാദികൾ - രാജ്യ ദ്രോഹികൾ മാത്രം.

                       148. വർഗീയ വാദികൾ - രാജ്യ ദ്രോഹികൾ മാത്രം.
..........ഒരു രാജ്യത്തെ പൗരത്വം ഏതെങ്കിലും പ്റത്യേക വിഭാഗത്തിന് മുൻ‌തൂക്കം കൊടുക്കുന്നതും മറ്റുള്ളവരോട് തരം തിരിവ് കാണിക്കുന്നതും ആണെങ്കിൽ ആ രാജ്യത്ത് ജനജീവിതം ഒരിക്കലും സമാധാനപരം ആയിരിക്കില്ല. ഇന്ത്യയിൽ പൗരത്വം നിലവിൽ മതത്തിന്റെ അടിസ്ഥാനത്തിൽ അല്ല. അങ്ങനെ ആക്കുന്നതിനുള്ള നടപടികൾ ഇന്ത്യ ഭരിക്കുന്ന ഹൈന്ദവ വർഗീയ വാദികൾ സ്വീകരിച്ചിരിക്കുകയാണ്.
..........ഏതെങ്കിലും ഒരു മതത്തിന്റെയോ അല്ലെങ്കിൽ ആ മതത്തിലെ തന്നെ ഏതെങ്കിലും ഒരു വിഭാഗത്തിന്റെ മാത്രം ആയ ഭരണം മാത്രമേ ഉണ്ടാകാൻ പാടുള്ളൂ എന്ന് ശഠിക്കുന്നവർ യഥാർഥത്തിൽ ആ രാജ്യത്തിന്റെ ശത്രു; അല്ലെങ്കിൽ രാജ്യ ദ്രോഹി മാത്രം ആയിരിക്കും. ഏത് രാജ്യം ആയാലും ആ രാജ്യത്തിന്റെ ഭരണം നിർവഹിക്കുന്നവർ രാജ്യത്തെ ജനങ്ങളെ എല്ലാം ഒരു പോലെ കാണാൻ കഴിയുന്നവർ ആയിരിക്കണം. അങ്ങനെ അല്ലാത്ത ഭരണം ഒരു തരത്തിലും ജനങ്ങൾക്ക്‌ ശാന്തിയും സന്തോഷവും നല്കുന്നതായിരിക്കില്ല. അങ്ങനെയല്ലാത്ത ഏത് രാജ്യം ആയാലും അവിടെയൊന്നും എല്ലാ ജനങ്ങളും സന്തോഷത്തോടെ കഴിയുന്നു എന്ന് അവകാശപ്പെടാൻ ആർക്കും ആവില്ല. അത്തരം രാജ്യങ്ങളുടെ അടിസ്ഥാനപരമായ രാജ്യ തന്ത്രം പരസ്പര വിദ്വേവ്ഷതിലും ശത്രുതയിലും ദ്രോഹ മനസ്ഥിതിയിലും അടിയുറച്ചതായിരിക്കും.
.........നിത്യ ജീവിതത്തിൽ നാം ഏർപ്പെടുന്ന ഏതൊരു കാര്യവും വിവിധ മേഖലകളുടെ സംയോചനം ആവശ്യപ്പെടുന്ന കാര്യമാണെന്നതാണ് വസ്തുത. ഏതൊരു വ്യവസായത്തിന്റെയും ഉത്പന്നം അടുത്ത ഘട്ടത്തിൽ അസംസ്കൃത വസ്തു ആയി മാറുന്നതാണ് നാം കാണുന്നത്. സിമന്റ്, കമ്പി, മനുഷ്യാധ്വാനം തുടങ്ങി നിരവധി മേഖലകൾ ചേർന്നാലാണ് ഒരു കെട്ടിടം ഉണ്ടാവുക. ഒരു സ്ഥാപനം തുടങ്ങാൻ കെട്ടിടം അസംകൃത വസ്തുവാണ്. ചായ ഉണ്ടാക്കാൻ തേയിലയും പഞ്ചസാരയും പാത്രവും ഒക്കെ അസംസ്കൃത വസ്തുക്കൾ ആണ്. ഇങ്ങനെയുള്ള വസ്തുതകൾ ഒന്നും വർഗീയ വാദികൾ കണക്കിലെടുക്കുന്നില്ല. മാർക്സ് പറഞ്ഞിട്ടുള്ളത് ചരക്കു രൂപം കൊള്ളൂന്നത് നിരവധി മേഖലകളിലെ അദ്ധ്വാന ശക്തികൾ കൂടിച്ചേരുമ്പോൾ ആണ് എന്നാണ്. (അതുകൊണ്ടാണ് സോഷ്യലിസം സാമൂഹ്യ നീതി ആകുന്നത്). നിർഭാഗ്യവശാൽ ഇന്ത്യ ഇന്ന് അത്തരം ഒരു ഭരണത്തിൽ ആയിരിക്കുകയാണ്. മനുഷ്യൻ എന്ന വാക്കിന്റെ അർഥം യഥാർഥത്തിൽ അറിയില്ലാത്തവർ ആണ് വർഗീയ വാദികൾ. എല്ലാ വിഭാഗം ജനങ്ങളെയും ആ രാജ്യത്തെ പൗരന്മാർ ആയി കാണാൻ അവർക്കാവില്ല. അവരുടെ കൈവശമുള്ള ബ്രാഹ്മണ മേധാവിത്വത്തിൽ അടിയുറച്ച പിന്തിരിപ്പൻ ആശയങ്ങളും മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കാനാണാവരുടെ ശ്രമം. ആര് എന്ത് ഭക്ഷണം കഴിക്കണം; എന്ത് കഴിക്കരുത് എന്നെല്ലാം അവർ തീരുമാനിക്കും. അത് അന്ഗീകരിചില്ലെങ്കിൽ അവർ കൊല്ലും. യു.പി. യിൽ ഗോമാംസം ഭക്ഷിച്ചു എന്ന് പറഞ്ഞ് ഒരാളെ (മുഹമ്മദ്‌ അക്ലാക് , ദാദ്രി വില്ലേജ് ) തല്ലികൊന്നു.
.............ഇന്ത്യയിൽ ബ്രിടീഷ് ഭരണം ആയിരുന്നപ്പോൾ ബ്രിടീഷുകാർക്ക് എല്ലാ സഹായങ്ങളും നല്കിയിരുന്നവർ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്‌ നേതൃത്വം കൊടുത്ത മഹാത്മാ ഗാന്ധിയെ വെടിവച്ച് കൊല്ല്ലുകയാണ് ചെയ്തത്. അങ്ങനെയുള്ളവർ രാജ്യ സ്നേഹത്തെ കുറിച്ച് പറയുമ്പോൾ ആർക്കാണെങ്കിലും "ഓക്കാനം" വരുക സ്വാഭാവികം മാത്രം.
............എല്ലായ്പ്പോഴും "ഹിന്ദുത്വം" പറയുന്നവർ അതിൽതന്നെയുള്ള എല്ലാവരെയും ഒന്നുപോലെ കാണുന്നവരല്ല. യു.പി.യിൽ ദളിത്‌ വിഭാഗത്തിൽ പെടുന്ന ഒരാൾ "ക്ഷേത്രത്തിൽ പ്രവേശിച്ചു" എന്ന കുറ്റത്തിന് ജീവനോടെ തീ വച്ചുകൊന്നു എന്നത് ഭാരതത്തിന്റെ ശാപം മാത്രം ആയ "ചാതുർവർണ്യം" എങ്ങനെയാണ് "ഹിന്ദുത്വം" കാണുന്നു എന്നതിന്റെ തെളിവാണ്.
.............പിന്നോക്ക വിഭാഗങ്ങൾക്ക്‌ നല്കിവരുന്ന എല്ലാവിധ സംവരണ ആനു- കൂല്യങ്ങൾക്കും "ഹിന്ദുത്വ" വാദികൾ എതിരാണ് എന്നതിന്റെ തെളിവാണ് ഹൈദ്രാബാദ് സർവകലാശാലയിലെ ഒൻപത് വിദ്യാർഥികൾ കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ആത്മഹത്യ ചെയ്യേണ്ടിവന്നു എന്നത്.
............ജനങ്ങൾക്ക്‌ എന്ത് സംഭവിച്ചാലും വൻകിട കോർപ്പറേറ്റ് കൾക്ക് മാത്രമായി നിലകൊള്ളുന്ന ബി.ജെ.പി. അവരുടെ താത്പ്പര്യം മാത്രമേ കണക്കിലെടുക്കുകയുള്ളൂ എന്നതാണ് തെളിയിച്ചുകൊണ്ടിരിക്കുന്നത്. "പശു" വിന് (കന്നുകാലികൾക്ക് ) പരമ പ്രാധാന്യം കൊടുക്കുന്നവർ പിഞ്ചുകുട്ടികൾ പ്രാണ വായു കിട്ടാതെ പിടഞ്ഞു മരിച്ചപ്പോൾ അത് പരിഹരിക്കാൻ ശ്രമിച്ച ഡോക്ടറുടെ മതം പരിശോധിച്ച് ക്റൂരമായി പീഡിപ്പിക്കുകയാണ് ചെയ്തത്.
............ഇൻഡ്യയുടെ ചരിത്രം പരിശോധിച്ചാൽ ആദി ഭാരതീയർ എന്ന് അവകാശപ്പെടാവുന്നത് ദ്രാവിഡ വിഭാഗത്തിനാണ്. യൂഫ്രട്ടീസ്-ടൈഗ്രിസ് തടത്തിൽ നിന്ന് എത്തിയ വിഭാഗമാണ് ആര്യന്മാർ എന്ന് വിളിക്കപ്പെടുന്നത്. ഇറാൻ വഴി ഇൻഡ്യയിലേക്കു വന്നവർ ആദി ദ്രാവിഡരെ ആക്രമിച്ചു കൊന്നൊടുക്കിയതിന്റെ തെളിവുകളാണ്‌ ഹാരപ്പ-മോഹൻജെദാരോ പ്രദേശത്തു് കണ്ടെത്തിയത്. തുടർന്ന് ദേവ-അസുര യുദ്ധം എന്നറിയപ്പെടുന്നത് ആര്യ-ദ്രാവിഡ ഏറ്റുമുട്ടലുകളാണെന്ന്‌ അനുമാനിക്കാം. ആര്യന്മാരെ തുടർന്ന് അലക്‌സാണ്ടറും ബാബറും ഇന്ത്യ ആക്രമിച്ചതിന്റെ ചരിത്രം നമുക്കറിയാം. തുടർന്ന് പോർച്ചു ഗീസുകാരും ഡച്ചുകാരും ഇഗ്ളീഷ് കാരും ഭാരതത്തെ ആക്രമിക്കുകയും ഭരിക്കുകയും ചെയ്തു. ഇന്ന് ഭാരതം എന്നാൽ എല്ലാവരും ചേരുന്നതാണ്. അതായത് നാനാത്വത്തിൽ ഏകത്വം. അത് അംഗീകരിക്കാതെ ഏതെങ്കിലും ജനവിഭാഗത്തിനെതിരെ ആരെങ്കിലും തിരിയുക എന്നാൽ ആദ്യമായി തിരിയേണ്ടത് ആര്യന്മാർക്കെതിരെയാണ്. കാരണം ആദി ഭാരതീയ സംസ്ക്കാരം എന്നത് ദ്രാവിഡ സംസ്കാരം ആയിരുന്നു എന്നത് തന്നെ..