148. വർഗീയ വാദികൾ - രാജ്യ ദ്രോഹികൾ മാത്രം.
..........ഒരു രാജ്യത്തെ പൗരത്വം ഏതെങ്കിലും പ്റത്യേക വിഭാഗത്തിന് മുൻതൂക്കം കൊടുക്കുന്നതും മറ്റുള്ളവരോട് തരം തിരിവ് കാണിക്കുന്നതും ആണെങ്കിൽ ആ രാജ്യത്ത് ജനജീവിതം ഒരിക്കലും സമാധാനപരം ആയിരിക്കില്ല. ഇന്ത്യയിൽ പൗരത്വം നിലവിൽ മതത്തിന്റെ അടിസ്ഥാനത്തിൽ അല്ല. അങ്ങനെ ആക്കുന്നതിനുള്ള നടപടികൾ ഇന്ത്യ ഭരിക്കുന്ന ഹൈന്ദവ വർഗീയ വാദികൾ സ്വീകരിച്ചിരിക്കുകയാണ്.
..........ഏതെങ്കിലും ഒരു മതത്തിന്റെയോ അല്ലെങ്കിൽ ആ മതത്തിലെ തന്നെ ഏതെങ്കിലും ഒരു വിഭാഗത്തിന്റെ മാത്രം ആയ ഭരണം മാത്രമേ ഉണ്ടാകാൻ പാടുള്ളൂ എന്ന് ശഠിക്കുന്നവർ യഥാർഥത്തിൽ ആ രാജ്യത്തിന്റെ ശത്രു; അല്ലെങ്കിൽ രാജ്യ ദ്രോഹി മാത്രം ആയിരിക്കും. ഏത് രാജ്യം ആയാലും ആ രാജ്യത്തിന്റെ ഭരണം നിർവഹിക്കുന്നവർ രാജ്യത്തെ ജനങ്ങളെ എല്ലാം ഒരു പോലെ കാണാൻ കഴിയുന്നവർ ആയിരിക്കണം. അങ്ങനെ അല്ലാത്ത ഭരണം ഒരു തരത്തിലും ജനങ്ങൾക്ക് ശാന്തിയും സന്തോഷവും നല്കുന്നതായിരിക്കില്ല. അങ്ങനെയല്ലാത്ത ഏത് രാജ്യം ആയാലും അവിടെയൊന്നും എല്ലാ ജനങ്ങളും സന്തോഷത്തോടെ കഴിയുന്നു എന്ന് അവകാശപ്പെടാൻ ആർക്കും ആവില്ല. അത്തരം രാജ്യങ്ങളുടെ അടിസ്ഥാനപരമായ രാജ്യ തന്ത്രം പരസ്പര വിദ്വേവ്ഷതിലും ശത്രുതയിലും ദ്രോഹ മനസ്ഥിതിയിലും അടിയുറച്ചതായിരിക്കും.
.........നിത്യ ജീവിതത്തിൽ നാം ഏർപ്പെടുന്ന ഏതൊരു കാര്യവും വിവിധ മേഖലകളുടെ സംയോചനം ആവശ്യപ്പെടുന്ന കാര്യമാണെന്നതാണ് വസ്തുത. ഏതൊരു വ്യവസായത്തിന്റെയും ഉത്പന്നം അടുത്ത ഘട്ടത്തിൽ അസംസ്കൃത വസ്തു ആയി മാറുന്നതാണ് നാം കാണുന്നത്. സിമന്റ്, കമ്പി, മനുഷ്യാധ്വാനം തുടങ്ങി നിരവധി മേഖലകൾ ചേർന്നാലാണ് ഒരു കെട്ടിടം ഉണ്ടാവുക. ഒരു സ്ഥാപനം തുടങ്ങാൻ കെട്ടിടം അസംകൃത വസ്തുവാണ്. ചായ ഉണ്ടാക്കാൻ തേയിലയും പഞ്ചസാരയും പാത്രവും ഒക്കെ അസംസ്കൃത വസ്തുക്കൾ ആണ്. ഇങ്ങനെയുള്ള വസ്തുതകൾ ഒന്നും വർഗീയ വാദികൾ കണക്കിലെടുക്കുന്നില്ല. മാർക്സ് പറഞ്ഞിട്ടുള്ളത് ചരക്കു രൂപം കൊള്ളൂന്നത് നിരവധി മേഖലകളിലെ അദ്ധ്വാന ശക്തികൾ കൂടിച്ചേരുമ്പോൾ ആണ് എന്നാണ്. (അതുകൊണ്ടാണ് സോഷ്യലിസം സാമൂഹ്യ നീതി ആകുന്നത്). നിർഭാഗ്യവശാൽ ഇന്ത്യ ഇന്ന് അത്തരം ഒരു ഭരണത്തിൽ ആയിരിക്കുകയാണ്. മനുഷ്യൻ എന്ന വാക്കിന്റെ അർഥം യഥാർഥത്തിൽ അറിയില്ലാത്തവർ ആണ് വർഗീയ വാദികൾ. എല്ലാ വിഭാഗം ജനങ്ങളെയും ആ രാജ്യത്തെ പൗരന്മാർ ആയി കാണാൻ അവർക്കാവില്ല. അവരുടെ കൈവശമുള്ള ബ്രാഹ്മണ മേധാവിത്വത്തിൽ അടിയുറച്ച പിന്തിരിപ്പൻ ആശയങ്ങളും മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കാനാണാവരുടെ ശ്രമം. ആര് എന്ത് ഭക്ഷണം കഴിക്കണം; എന്ത് കഴിക്കരുത് എന്നെല്ലാം അവർ തീരുമാനിക്കും. അത് അന്ഗീകരിചില്ലെങ്കിൽ അവർ കൊല്ലും. യു.പി. യിൽ ഗോമാംസം ഭക്ഷിച്ചു എന്ന് പറഞ്ഞ് ഒരാളെ (മുഹമ്മദ് അക്ലാക് , ദാദ്രി വില്ലേജ് ) തല്ലികൊന്നു.
.............ഇന്ത്യയിൽ ബ്രിടീഷ് ഭരണം ആയിരുന്നപ്പോൾ ബ്രിടീഷുകാർക്ക് എല്ലാ സഹായങ്ങളും നല്കിയിരുന്നവർ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം കൊടുത്ത മഹാത്മാ ഗാന്ധിയെ വെടിവച്ച് കൊല്ല്ലുകയാണ് ചെയ്തത്. അങ്ങനെയുള്ളവർ രാജ്യ സ്നേഹത്തെ കുറിച്ച് പറയുമ്പോൾ ആർക്കാണെങ്കിലും "ഓക്കാനം" വരുക സ്വാഭാവികം മാത്രം.
............എല്ലായ്പ്പോഴും "ഹിന്ദുത്വം" പറയുന്നവർ അതിൽതന്നെയുള്ള എല്ലാവരെയും ഒന്നുപോലെ കാണുന്നവരല്ല. യു.പി.യിൽ ദളിത് വിഭാഗത്തിൽ പെടുന്ന ഒരാൾ "ക്ഷേത്രത്തിൽ പ്രവേശിച്ചു" എന്ന കുറ്റത്തിന് ജീവനോടെ തീ വച്ചുകൊന്നു എന്നത് ഭാരതത്തിന്റെ ശാപം മാത്രം ആയ "ചാതുർവർണ്യം" എങ്ങനെയാണ് "ഹിന്ദുത്വം" കാണുന്നു എന്നതിന്റെ തെളിവാണ്.
.............പിന്നോക്ക വിഭാഗങ്ങൾക്ക് നല്കിവരുന്ന എല്ലാവിധ സംവരണ ആനു- കൂല്യങ്ങൾക്കും "ഹിന്ദുത്വ" വാദികൾ എതിരാണ് എന്നതിന്റെ തെളിവാണ് ഹൈദ്രാബാദ് സർവകലാശാലയിലെ ഒൻപത് വിദ്യാർഥികൾ കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ആത്മഹത്യ ചെയ്യേണ്ടിവന്നു എന്നത്.
............ജനങ്ങൾക്ക് എന്ത് സംഭവിച്ചാലും വൻകിട കോർപ്പറേറ്റ് കൾക്ക് മാത്രമായി നിലകൊള്ളുന്ന ബി.ജെ.പി. അവരുടെ താത്പ്പര്യം മാത്രമേ കണക്കിലെടുക്കുകയുള്ളൂ എന്നതാണ് തെളിയിച്ചുകൊണ്ടിരിക്കുന്നത്. "പശു" വിന് (കന്നുകാലികൾക്ക് ) പരമ പ്രാധാന്യം കൊടുക്കുന്നവർ പിഞ്ചുകുട്ടികൾ പ്രാണ വായു കിട്ടാതെ പിടഞ്ഞു മരിച്ചപ്പോൾ അത് പരിഹരിക്കാൻ ശ്രമിച്ച ഡോക്ടറുടെ മതം പരിശോധിച്ച് ക്റൂരമായി പീഡിപ്പിക്കുകയാണ് ചെയ്തത്.
............ഇൻഡ്യയുടെ ചരിത്രം പരിശോധിച്ചാൽ ആദി ഭാരതീയർ എന്ന് അവകാശപ്പെടാവുന്നത് ദ്രാവിഡ വിഭാഗത്തിനാണ്. യൂഫ്രട്ടീസ്-ടൈഗ്രിസ് തടത്തിൽ നിന്ന് എത്തിയ വിഭാഗമാണ് ആര്യന്മാർ എന്ന് വിളിക്കപ്പെടുന്നത്. ഇറാൻ വഴി ഇൻഡ്യയിലേക്കു വന്നവർ ആദി ദ്രാവിഡരെ ആക്രമിച്ചു കൊന്നൊടുക്കിയതിന്റെ തെളിവുകളാണ് ഹാരപ്പ-മോഹൻജെദാരോ പ്രദേശത്തു് കണ്ടെത്തിയത്. തുടർന്ന് ദേവ-അസുര യുദ്ധം എന്നറിയപ്പെടുന്നത് ആര്യ-ദ്രാവിഡ ഏറ്റുമുട്ടലുകളാണെന്ന് അനുമാനിക്കാം. ആര്യന്മാരെ തുടർന്ന് അലക്‌സാണ്ടറും ബാബറും ഇന്ത്യ ആക്രമിച്ചതിന്റെ ചരിത്രം നമുക്കറിയാം. തുടർന്ന് പോർച്ചു ഗീസുകാരും ഡച്ചുകാരും ഇഗ്ളീഷ് കാരും ഭാരതത്തെ ആക്രമിക്കുകയും ഭരിക്കുകയും ചെയ്തു. ഇന്ന് ഭാരതം എന്നാൽ എല്ലാവരും ചേരുന്നതാണ്. അതായത് നാനാത്വത്തിൽ ഏകത്വം. അത് അംഗീകരിക്കാതെ ഏതെങ്കിലും ജനവിഭാഗത്തിനെതിരെ ആരെങ്കിലും തിരിയുക എന്നാൽ ആദ്യമായി തിരിയേണ്ടത് ആര്യന്മാർക്കെതിരെയാണ്. കാരണം ആദി ഭാരതീയ സംസ്ക്കാരം എന്നത് ദ്രാവിഡ സംസ്കാരം ആയിരുന്നു എന്നത് തന്നെ............ഏതെങ്കിലും ഒരു മതത്തിന്റെയോ അല്ലെങ്കിൽ ആ മതത്തിലെ തന്നെ ഏതെങ്കിലും ഒരു വിഭാഗത്തിന്റെ മാത്രം ആയ ഭരണം മാത്രമേ ഉണ്ടാകാൻ പാടുള്ളൂ എന്ന് ശഠിക്കുന്നവർ യഥാർഥത്തിൽ ആ രാജ്യത്തിന്റെ ശത്രു; അല്ലെങ്കിൽ രാജ്യ ദ്രോഹി മാത്രം ആയിരിക്കും. ഏത് രാജ്യം ആയാലും ആ രാജ്യത്തിന്റെ ഭരണം നിർവഹിക്കുന്നവർ രാജ്യത്തെ ജനങ്ങളെ എല്ലാം ഒരു പോലെ കാണാൻ കഴിയുന്നവർ ആയിരിക്കണം. അങ്ങനെ അല്ലാത്ത ഭരണം ഒരു തരത്തിലും ജനങ്ങൾക്ക് ശാന്തിയും സന്തോഷവും നല്കുന്നതായിരിക്കില്ല. അങ്ങനെയല്ലാത്ത ഏത് രാജ്യം ആയാലും അവിടെയൊന്നും എല്ലാ ജനങ്ങളും സന്തോഷത്തോടെ കഴിയുന്നു എന്ന് അവകാശപ്പെടാൻ ആർക്കും ആവില്ല. അത്തരം രാജ്യങ്ങളുടെ അടിസ്ഥാനപരമായ രാജ്യ തന്ത്രം പരസ്പര വിദ്വേവ്ഷതിലും ശത്രുതയിലും ദ്രോഹ മനസ്ഥിതിയിലും അടിയുറച്ചതായിരിക്കും.
.........നിത്യ ജീവിതത്തിൽ നാം ഏർപ്പെടുന്ന ഏതൊരു കാര്യവും വിവിധ മേഖലകളുടെ സംയോചനം ആവശ്യപ്പെടുന്ന കാര്യമാണെന്നതാണ് വസ്തുത. ഏതൊരു വ്യവസായത്തിന്റെയും ഉത്പന്നം അടുത്ത ഘട്ടത്തിൽ അസംസ്കൃത വസ്തു ആയി മാറുന്നതാണ് നാം കാണുന്നത്. സിമന്റ്, കമ്പി, മനുഷ്യാധ്വാനം തുടങ്ങി നിരവധി മേഖലകൾ ചേർന്നാലാണ് ഒരു കെട്ടിടം ഉണ്ടാവുക. ഒരു സ്ഥാപനം തുടങ്ങാൻ കെട്ടിടം അസംകൃത വസ്തുവാണ്. ചായ ഉണ്ടാക്കാൻ തേയിലയും പഞ്ചസാരയും പാത്രവും ഒക്കെ അസംസ്കൃത വസ്തുക്കൾ ആണ്. ഇങ്ങനെയുള്ള വസ്തുതകൾ ഒന്നും വർഗീയ വാദികൾ കണക്കിലെടുക്കുന്നില്ല. മാർക്സ് പറഞ്ഞിട്ടുള്ളത് ചരക്കു രൂപം കൊള്ളൂന്നത് നിരവധി മേഖലകളിലെ അദ്ധ്വാന ശക്തികൾ കൂടിച്ചേരുമ്പോൾ ആണ് എന്നാണ്. (അതുകൊണ്ടാണ് സോഷ്യലിസം സാമൂഹ്യ നീതി ആകുന്നത്). നിർഭാഗ്യവശാൽ ഇന്ത്യ ഇന്ന് അത്തരം ഒരു ഭരണത്തിൽ ആയിരിക്കുകയാണ്. മനുഷ്യൻ എന്ന വാക്കിന്റെ അർഥം യഥാർഥത്തിൽ അറിയില്ലാത്തവർ ആണ് വർഗീയ വാദികൾ. എല്ലാ വിഭാഗം ജനങ്ങളെയും ആ രാജ്യത്തെ പൗരന്മാർ ആയി കാണാൻ അവർക്കാവില്ല. അവരുടെ കൈവശമുള്ള ബ്രാഹ്മണ മേധാവിത്വത്തിൽ അടിയുറച്ച പിന്തിരിപ്പൻ ആശയങ്ങളും മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കാനാണാവരുടെ ശ്രമം. ആര് എന്ത് ഭക്ഷണം കഴിക്കണം; എന്ത് കഴിക്കരുത് എന്നെല്ലാം അവർ തീരുമാനിക്കും. അത് അന്ഗീകരിചില്ലെങ്കിൽ അവർ കൊല്ലും. യു.പി. യിൽ ഗോമാംസം ഭക്ഷിച്ചു എന്ന് പറഞ്ഞ് ഒരാളെ (മുഹമ്മദ് അക്ലാക് , ദാദ്രി വില്ലേജ് ) തല്ലികൊന്നു.
.............ഇന്ത്യയിൽ ബ്രിടീഷ് ഭരണം ആയിരുന്നപ്പോൾ ബ്രിടീഷുകാർക്ക് എല്ലാ സഹായങ്ങളും നല്കിയിരുന്നവർ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന് നേതൃത്വം കൊടുത്ത മഹാത്മാ ഗാന്ധിയെ വെടിവച്ച് കൊല്ല്ലുകയാണ് ചെയ്തത്. അങ്ങനെയുള്ളവർ രാജ്യ സ്നേഹത്തെ കുറിച്ച് പറയുമ്പോൾ ആർക്കാണെങ്കിലും "ഓക്കാനം" വരുക സ്വാഭാവികം മാത്രം.
............എല്ലായ്പ്പോഴും "ഹിന്ദുത്വം" പറയുന്നവർ അതിൽതന്നെയുള്ള എല്ലാവരെയും ഒന്നുപോലെ കാണുന്നവരല്ല. യു.പി.യിൽ ദളിത് വിഭാഗത്തിൽ പെടുന്ന ഒരാൾ "ക്ഷേത്രത്തിൽ പ്രവേശിച്ചു" എന്ന കുറ്റത്തിന് ജീവനോടെ തീ വച്ചുകൊന്നു എന്നത് ഭാരതത്തിന്റെ ശാപം മാത്രം ആയ "ചാതുർവർണ്യം" എങ്ങനെയാണ് "ഹിന്ദുത്വം" കാണുന്നു എന്നതിന്റെ തെളിവാണ്.
.............പിന്നോക്ക വിഭാഗങ്ങൾക്ക് നല്കിവരുന്ന എല്ലാവിധ സംവരണ ആനു- കൂല്യങ്ങൾക്കും "ഹിന്ദുത്വ" വാദികൾ എതിരാണ് എന്നതിന്റെ തെളിവാണ് ഹൈദ്രാബാദ് സർവകലാശാലയിലെ ഒൻപത് വിദ്യാർഥികൾ കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ ആത്മഹത്യ ചെയ്യേണ്ടിവന്നു എന്നത്.
............ജനങ്ങൾക്ക് എന്ത് സംഭവിച്ചാലും വൻകിട കോർപ്പറേറ്റ് കൾക്ക് മാത്രമായി നിലകൊള്ളുന്ന ബി.ജെ.പി. അവരുടെ താത്പ്പര്യം മാത്രമേ കണക്കിലെടുക്കുകയുള്ളൂ എന്നതാണ് തെളിയിച്ചുകൊണ്ടിരിക്കുന്നത്. "പശു" വിന് (കന്നുകാലികൾക്ക് ) പരമ പ്രാധാന്യം കൊടുക്കുന്നവർ പിഞ്ചുകുട്ടികൾ പ്രാണ വായു കിട്ടാതെ പിടഞ്ഞു മരിച്ചപ്പോൾ അത് പരിഹരിക്കാൻ ശ്രമിച്ച ഡോക്ടറുടെ മതം പരിശോധിച്ച് ക്റൂരമായി പീഡിപ്പിക്കുകയാണ് ചെയ്തത്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ