149.പെട്രോളിയം വിഷയത്തിൽ ബി.ജെ.പി. സർക്കാരിന്റെ തീവെട്ടികൊള്ള. ഇന്ത്യൻ ജനതയുടെ സാമാന്യ ജീവിതത്തിൽ വർഗീയ വിദ്വേഷം വളർത്തി മുന്നേറുന്ന നരേന്ദ്ര മോഡി സർക്കാർ പെട്രോളിയം മേഘലയിൽ വൻകിട കോടീശ്വരൻമാർക്കുവേണ്ടി സാധാരണ ജനങ്ങളെ കൊള്ളയടിക്കുകയാണ്. ക്രൂട് ഓയിൽ വില എത്രമാത്രം ഇടിഞ്ഞിട്ടും അതിന്റെ പ്രയോചനം ജനങ്ങൾക്ക് ലഭിക്കാതിരിക്കാൻ അടിക്കടി നികുതി ഉയർത്തി പെട്രോൾ/ഡീസൽ/പാചക വാതക വില ഉയർത്തിയും സബ്സിഡി ഇല്ലാതാക്കിയും ജനങ്ങളെ ദ്രോഹിക്കുകയാണ്. പെട്രോളിയം മേഘല നിയന്ത്രിക്കുന്നത് റിലയൻസ് അംബാനിയാണ്. ലോകത്തിലെ ഏറ്റവും വലിയ കോടീശ്വരൻ ആകുവാനുള്ള അംബാനിയുടെ ശ്രമങ്ങൾക്ക് എല്ലാ സഹായവും ബി.ജെ.പി. സർക്കാർ ചെയ്തുകൊടുക്കുകയാണ്. അതിന്റെ കെടുതി അനുഭവിക്കേണ്ടി വരുന്നത് സാധാരണ ജനങ്ങളും. നികുതി വർധിപ്പിച്ചു തന്നെ ലക്ഷ കണക്കിന് കോടി രൂപയുടെ കൊള്ളയടി മോഡി സർക്കാർ നടത്തി. ഇതിന്റെയൊക്കെ ഫലം എല്ലാ മേഘലകളിലെയും വിലക്കയറ്റത്തിന്റെ തോത് വർധിക്കുമെന്നതാണ്. സാധാരണ ജനങ്ങളോട് യുദ്ധം പ്രഖ്യാപിച്ച രീതിയിലാണ് നരേന്ദ്രമോഡിയുടെ ഭരണം. യാതൊരു അടിസ്ഥാനവും ഇല്ലാതെ നികുതി വർധിപ്പിക്കുന്നത് രൂപയുടെ വില ഇടിക്കുന്നതിലാണ് ചെന്നെത്തുക. രൂപയുടെ വില ഇടിവിന്റെ പ്വേരിലും പെട്രോൾ/ഡീസൽ വില വർധിപ്പിക്കും. ക്രൂട് ഓയിൽ വില ബാരലിന് 85 ഡോളർ ആയിരുന്നപ്പോൾ പെട്രോളിന്റെ വില 55.87; ഡീസൽ വില 37.75 ആയിരുന്നത് ക്രൂട് ഓയിൽ വില 35 ഡോളറിലും താണിട്ടും പെട്രോൾ/ഡീസൽ വിലകൾ 60.00; ഡീസൽ - 50.00 ആയി അന്യായമായി വർദ്ധിപ്പിച്ചിരിക്കുകയാണ്. പാചക വാതകത്തിന്റെ സബ്സിഡി പൂർണമായും ഇല്ലാതാക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. മറ്റ് മതങ്ങളോടും പിന്നോക്ക ജനവിഭാഗങ്ങളോടും ശത്രുത മാത്രം കൈമുതലായുള്ള മന്ദബുദ്ധികളായ അനുയായികൾക്ക് മോഡി സർക്കാർ തങ്ങളെ കൊള്ളയടിക്കുന്നത് സഹിക്കുകയല്ലാതെ മറ്റ് നിവൃത്തിയില്ല. എന്നാൽ ജനങ്ങൾ തങ്ങൾക്ക് നരേന്ദ്രമോടിക്ക് എതിരെ വിധിഎഴുതാൻ അവസരത്തിനായി കാത്തിരിക്കുകയാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ