2016 ഏപ്രിൽ 27, ബുധനാഴ്‌ച

154. "വികസനം" എന്ന തട്ടിപ്പ്.

                                                          154. "വികസനം"  എന്ന  തട്ടിപ്പ്.                                                                                   തെരഞ്ഞെടുപ്പ്  അടുക്കുമ്പോൾ  കോണ്ഗ്രസുകാരുടെ ഒരു വായ്താരിയാണ്  "വികസനം" എന്നത്.  എന്നാൽ  അത് കോൺഗ്രസിന്റെ അഴിമതി നടത്താനുള്ള മുഖം മൂടി മാത്രം എന്ന് നാം തിരിച്ചറിയണം.  കേന്ദ്രത്തിൽ ഭരണം ഉണ്ടായിരുന്നപ്പോൾ എ.കെ.ആന്റണി ഉൾപ്പെടെ ഒരു ഡസൻ മന്ത്രി മാർ കേരളത്തിൽ നിന്നുമുണ്ടായിരുന്നിട്ടും പാലക്കാട് കോച്ച് ഫാക്റ്ററി അടക്കം യാതൊന്നും ചെയ്യാൻ അവർ തയാറായില്ല. അങ്ങനെയുള്ള സമയത്ത് ആന്റണി പറയും - ഞാൻ ഈ നാട്ടുകാരനേയല്ല. ആന കരിമ്പിൻ കാട്ടിൽ കയറിയതുപോലെ അഴിമതി നടത്തിയും സർക്കാർ ധനം ധൂർതടിച്ച് സുഖിച്ചത് മാത്രം മിച്ചം. കേരളത്തിലെ റബ്ബർ കർഷകരേയും കേരള സമ്പദ്‌ ഘടനനേയും തകർത്ത; കോൺഗ്രസ്‌; കേരള കോൺഗ്രസ്‌; ബി.ജെ.പി. സ്ഥാനാർധികളെ പരാജയപ്പെടുത്തണം. വൻകിട ടയർ വ്യവസായികൾക്ക് ആവശ്യമുള്ള സ്വാഭാവിക റബ്ബറും കൃത്രിമ റബ്ബറും എത്ര വേണമെങ്കിലും ഇറക്കുമതി ചെയ്യുന്നതിന് എല്ലാ സഹായങ്ങളും ചെയ്തുകൊടുത്തു കൊണ്ടാണ് കേരളത്തിലെ റബ്ബർ കൃഷിയും കൃഷിക്കാരും അതുമായി ബന്ധപ്പെട്ട ലക്ഷ കണക്കിന് വിവിധ മേഘലകളിലെ തൊഴിലാളികളും വഴിയാധാരം ആകുന്നതിന് ആഗോളവത്ക്കരണ സാമ്പത്തിക നയങ്ങളുടെ നടത്തിപ്പുകാരായ കോൺഗ്രസ്സും കേരള കോൺഗ്രസ്സും ബി ജെ പിയും ഇട വരുത്തിയത്. ഈ മേഘലയിലെ മിക്കവാറും കൃഷിക്കാർ നിത്യവും പണം കൊടുത്ത് വാങ്ങി വായിക്കുന്ന കോട്ടയത്തെ ഒരു "മ" പത്രവും ഇതിൽ നിർണായക പങ്ക് വഹിച്ചു. കൃഷിക്കാരും കേരള സമ്പദ് ഘടനയും തകർന്നാലും റബ്ബർ വ്യവസായം കൂടിയുള്ള പത്ര ഉടമയ്ക്ക് ആർക്കും ചിന്തിക്കാൻ പോലും ആകാത്ത സാമ്പത്തിക ലാഭം നേടാൻ മേൽപ്പറഞ്ഞ രാഷ്ട്രീയക്കാരുടെ നിലപാട് വളരെ വലിയ തോതിൽ സഹായകമായി. തങ്ങളുടെ ഭീമമായ ലാഭത്തിൽ ഒരു നല്ല പങ്ക് ബൂർഷ്വാ രാഷ്ട്രീയക്കാർക്ക് ടയർ വ്യവസായികൾ കൈമാറും. ബൂർഷ്വാ രാഷ്ട്രീയക്കാർ ജനങ്ങളെ വിഡ്ഢികളാക്കുന്ന അവരുടെ "പ്രസ്താവനകളും കണ്ണിൽ പൊടിയിടുന്ന സമരങ്ങളും" നടത്തികൊണ്ടേയിരിക്കും. സാധാരണ ഗതിയിൽ അസംസ്കൃത സാധനങ്ങളുടെ വിലയിൽ കുറവ് ഉണ്ടായാൽ അത് ഉത്പ്പന്ന വിലയിലും കുറവ് വരുത്തും. എന്നാൽ റബ്ബർ വിലയിൽ എത്ര മാത്രം വില കുറവ് ഉണ്ടായിട്ടും റബ്ബർ ഉത്പ്പന്നങ്ങളുടെ വിലയിൽ ഒരു പൈസ പോലും കുറവ് വരുത്താതെയാണ് ബൂർഷ്വാ രാഷ്ട്രീയക്കാരനും ബൂർഷ്വാ ടയർ വ്യവസായികളും ജനങ്ങളെ കൊള്ളയടിച്ചത്. ഏത് വിധത്തിലും ആരെയൊക്കെ എങ്ങനെയൊക്കെ വഞ്ചിച്ചാലും പണത്തോടുള്ള ബൂർഷ്വാസിയുടെ ആർത്തിയും അതിന്റെ ദുർഫലങ്ങളും മുതലാളിത്തത്തിൽ ജനങ്ങൾ അനുഭവിക്കേണ്ടി വരും.  മുതലാളിത്ത വ്യവസ്ഥയ്ക്ക് ബൂർഷ്വാസി പറയുന്ന പേരാണ് "ജനാധിപത്യം" അല്ലെങ്കിൽ ജനങ്ങളെ വിഡ്ഢികളാക്കാനുള്ള ബൂർഷ്വാസിയുടെ "സ്വാതന്ത്ര്യം" എന്നത്. യഥാർഥത്തിൽ ബൂർഷ്വാസി "ജനാധിപത്യം" എന്ന വാക്കിനെയാണ്‌; ജനാധിപത്യം എന്ന ആശയത്തെ തന്നെയാണ് നശിപ്പിക്കുന്നത്. ബൂർഷ്വാസിയും ബൂർഷ്വാ രാഷ്ട്രീയക്കാരും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങൾ മാത്രമാണ്. ബൂർഷ്വാ ടയർ വ്യവസായി തന്റെ പത്രത്തിന്റെ വലിയ സ്വാധീനം ഉപയോഗിച്ച് ബൂർഷ്വാ രാഷ്ട്രീയക്കാരന്റെ എല്ലാവിധ അറപ്പിക്കുന്ന വൃത്തികേടുകളും അഴിമതി കേസുകളും പൊതുജനം അറിയാതെ രഹസ്യമായി സൂക്ഷിക്കുകയും മഹത്തായ തൊഴിലാളിവർഗ പ്രസ്ഥാനങ്ങളെ അപകീർതിപ്പെടുത്താനായി തന്റെ പ്രസിദ്ധീകരണങ്ങളെ ഉപയോഗപ്പെടുത്തുകയും ചെയ്യും.  രാഷ്ട്രീയം  ഏത്  വൃത്തികേടും നടത്താനും ജനങ്ങളെ കൊള്ളയടിക്കാനുള്ള; അഴിമതിയും കുംഭ കോണങ്ങളും  നടത്താനുള്ള മേഘല ആകരുത് എന്ന് ചിന്തിക്കുന്നവർ  ഈ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർധികളെ വിജയിപ്പിക്കണം എന്ന് അഭ്യർധിക്കുന്നു.

2016 ഏപ്രിൽ 21, വ്യാഴാഴ്‌ച

153. കേരളത്തിലെ റബ്ബർ കർഷകരേയും കേരള സമ്പദ്‌ ഘടനനേയും തകർത്ത;

      153. കേരളത്തിലെ റബ്ബർ കർഷകരേയും കേരള സമ്പദ്‌ ഘടനനേയും തകർത്ത; കോൺഗ്രസ്‌;                       കേരള കോൺഗ്രസ്‌; ബി.ജെ.പി. സ്ഥാനാർധികളെ പരാജയപ്പെടുത്തണം.                        വൻകിട ടയർ വ്യവസായികൾക്ക് ആവശ്യമുള്ള സ്വാഭാവിക റബ്ബറും കൃത്രിമ റബ്ബറും എത്ര വേണമെങ്കിലും ഇറക്കുമതി ചെയ്യുന്നതിന്  എല്ലാ സഹായങ്ങളും ചെയ്തുകൊടുത്തു കൊണ്ടാണ്  കേരളത്തിലെ റബ്ബർ കൃഷിയും കൃഷിക്കാരും അതുമായി ബന്ധപ്പെട്ട ലക്ഷ കണക്കിന് വിവിധ മേഘലകളിലെ തൊഴിലാളികളും വഴിയാധാരം ആകുന്നതിന്  ആഗോളവത്ക്കരണ സാമ്പത്തിക നയങ്ങളുടെ നടത്തിപ്പുകാരായ കോൺഗ്രസ്സും കേരള കോൺഗ്രസ്സും ബി ജെ പിയും ഇട വരുത്തിയത്.  ഈ മേഘലയിലെ മിക്കവാറും കൃഷിക്കാർ നിത്യവും പണം കൊടുത്ത്  വാങ്ങി വായിക്കുന്ന കോട്ടയത്തെ ഒരു "മ" പത്രവും  ഇതിൽ നിർണായക പങ്ക്  വഹിച്ചു. കൃഷിക്കാരും കേരള സമ്പദ്  ഘടനയും  തകർന്നാലും റബ്ബർ വ്യവസായം കൂടിയുള്ള പത്ര ഉടമയ്ക്ക്  ആർക്കും ചിന്തിക്കാൻ പോലും ആകാത്ത സാമ്പത്തിക ലാഭം നേടാൻ മേൽപ്പറഞ്ഞ രാഷ്ട്രീയക്കാരുടെ നിലപാട് വളരെ വലിയ തോതിൽ സഹായകമായി. തങ്ങളുടെ ഭീമമായ ലാഭത്തിൽ ഒരു നല്ല പങ്ക്  ബൂർഷ്വാ  രാഷ്ട്രീയക്കാർക്ക്  ടയർ വ്യവസായികൾ കൈമാറും.  ബൂർഷ്വാ രാഷ്ട്രീയക്കാർ ജനങ്ങളെ വിഡ്ഢികളാക്കുന്ന അവരുടെ "പ്രസ്താവനകളും കണ്ണിൽ പൊടിയിടുന്ന സമരങ്ങളും" നടത്തികൊണ്ടേയിരിക്കും. സാധാരണ ഗതിയിൽ അസംസ്കൃത സാധനങ്ങളുടെ വിലയിൽ കുറവ് ഉണ്ടായാൽ  അത് ഉത്പ്പന്ന വിലയിലും കുറവ് വരുത്തും.  എന്നാൽ റബ്ബർ വിലയിൽ എത്ര മാത്രം വില കുറവ് ഉണ്ടായിട്ടും  റബ്ബർ ഉത്പ്പന്നങ്ങളുടെ വിലയിൽ ഒരു പൈസ പോലും കുറവ് വരുത്താതെയാണ്  ബൂർഷ്വാ രാഷ്ട്രീയക്കാരനും  ബൂർഷ്വാ  ടയർ വ്യവസായികളും ജനങ്ങളെ കൊള്ളയടിച്ചത്.  ഏത് വിധത്തിലും ആരെയൊക്കെ എങ്ങനെയൊക്കെ വഞ്ചിച്ചാലും പണത്തോടുള്ള ബൂർഷ്വാസിയുടെ ആർത്തിയും അതിന്റെ ദുർഫലങ്ങളും മുതലാളിത്തത്തിൽ ജനങ്ങൾ അനുഭവിക്കേണ്ടി വരും. മുതലാളിത്ത വ്യവസ്ഥയ്ക്ക്  ബൂർഷ്വാസി പറയുന്ന പേരാണ്  "ജനാധിപത്യം" അല്ലെങ്കിൽ ജനങ്ങളെ വിഡ്ഢികളാക്കാനുള്ള ബൂർഷ്വാസിയുടെ  "സ്വാതന്ത്ര്യം" എന്നത്.  യഥാർഥത്തിൽ ബൂർഷ്വാസി "ജനാധിപത്യം" എന്ന വാക്കിനെയാണ്‌; ജനാധിപത്യം എന്ന ആശയത്തെ തന്നെയാണ്  നശിപ്പിക്കുന്നത്.  ബൂർഷ്വാസിയും ബൂർഷ്വാ രാഷ്ട്രീയക്കാരും ഒരേ നാണയത്തിന്റെ രണ്ട്  വശങ്ങൾ മാത്രമാണ്.  ബൂർഷ്വാ ടയർ വ്യവസായി തന്റെ പത്രത്തിന്റെ വലിയ സ്വാധീനം ഉപയോഗിച്ച്  ബൂർഷ്വാ രാഷ്ട്രീയക്കാരന്റെ  എല്ലാവിധ അറപ്പിക്കുന്ന വൃത്തികേടുകളും  അഴിമതി കേസുകളും പൊതുജനം അറിയാതെ രഹസ്യമായി സൂക്ഷിക്കുകയും മഹത്തായ തൊഴിലാളിവർഗ പ്രസ്ഥാനങ്ങളെ അപകീർതിപ്പെടുത്താനായി തന്റെ പ്രസിദ്ധീകരണങ്ങളെ ഉപയോഗപ്പെടുത്തുകയും ചെയ്യും. മഹാനായ ലെനിന്റെ നിർദ്ദേശം തൊഴിലാളിവർഗം  പൊതുതെരഞ്ഞെടുപ്പുകളെ ബൂർഷ്വാസിയുടെ തട്ടിപ്പുകളെ തുറന്നു കാണിക്കുന്നതിനും പൊതുജനങ്ങളുടെ രാഷ്ട്രീയ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിനും ഉപയോഗിക്കണം എന്നാണ്. ("എന്ത്  ചെയ്യണം?" എന്ന കൃതി.) ഇനിയും നടക്കാൻ പോകുന്ന തെരഞ്ഞെടുപ്പുകളിൽ  റബ്ബർ കൃഷിക്കാരും തൊഴിലാളികളും സാധാരണക്കാരും രാഷ്ട്രീയത്തിലെ കള്ള നാണയങ്ങളായ ബൂർഷ്വാ രാഷ്ട്രീയക്കാരെയും വർഗീയ വാദികളെയും  ഒറ്റപ്പെടുത്തുകയും പരാജയപ്പെടുത്തുകയും  ചെയ്തുകൊണ്ട്  വേണം തങ്ങളുടെ രോഷം പ്രകടമാക്കാൻ.

2016 ഏപ്രിൽ 16, ശനിയാഴ്‌ച

152. തീ വെട്ടി കൊള്ളക്കാരുടെ പിടിയിൽ നിന്നും കേരളത്തെ രക്ഷിക്കുക.

                     152. തീ വെട്ടി കൊള്ളക്കാരുടെ പിടിയിൽ നിന്നും കേരളത്തെ രക്ഷിക്കുക.                             കേരളത്തിലെ  ഭരണം തീവെട്ടികൊള്ളക്കാരുടെ  ഭരണം ആണെന്ന്  ഒരു ഭരണ കക്ഷി  നേതാവ് തന്നെ പറഞ്ഞത്  അടുത്തിടെയാണ്.  എല്ലാ മാനുഷ്യക പരിഗണനകൾക്കും ഉപരിയായി പണത്തെ പ്രതിഷ്ടിച്ചുള്ള ബൂർഷ്വാ  രാഷ്ട്രീയം അത് തന്നെയാണ്.  "രാഷ്ട്രീയം" പണത്തിനും അധികാരത്തിനും പറ്റിയ ഏറ്റവും നല്ല മേച്ചിൽ പുറം ആണെന്ന് കരുതുന്നവരുടെ ഒരു സങ്കേതമാണ് കേരളത്തിലെ  യൂ.ഡി.എഫ്. സംവിധാനം. അഴിമതി നടത്തുക മാത്രമല്ല; അത് തങ്ങളുടെ ജന്മാവകാശം ആണെന്ന് അവർ ഉറച്ച്  വിശ്വസിക്കുന്നു.  അതിൽ യാതൊരു തെറ്റും അവർ കാണുന്നില്ല. അവരെ സംബന്ധിച്ചിടത്തോളം അതാണ്‌ രാഷ്ട്രീയം. യൂ ഡി എഫ് നേതൃത്വത്തിലുള്ള സംഘത്തിലുള്ള ഒരാൾ ഏതെങ്കിലും ഒരു അസംബ്ലി മണ്ഡലത്തിൽ നിന്നും വിജയിച്ചാൽ പിന്നെ ആ മണ്ഡലം അയാളുടെ ജീവിതകാലം മുഴുവൻ അയാളുടെ കുടുംബ സ്വത്തായിട്ടാണ് അയാൾ കണക്കാക്കുക.  എങ്ങനെയെങ്കിലും അയാൾ മരിച്ചാൽ പിന്നെ അത്  അയാളുടെ അനന്തരാവകാശിക്കായിരിക്കും അർഹതപ്പെട്ടത്. ഈ നിലപാട് സ്വീകരിക്കുന്നവർ ജനാധിപത്യം എന്നാൽ ജനങ്ങളുടെ ആധിപത്യം ആണെന്ന്  കരുതുന്നവരല്ല; തങ്ങളുടെ സ്വാർധതയ്ക്ക്  മഹത്തായ ജനാധിപത്യം എന്ന ആശയത്തെ തന്നെ കളങ്കപ്പെടുതുകയാണ് .  ഇവരെ നമുക്ക് വിശേഷിപ്പിക്കാവുന്നത് "രാഷ്ട്രീയ ഇത്തിക്കണ്ണികൾ" എന്ന് മാത്രമാണ്.  "രാഷ്ട്രീയം" ജനങ്ങളുടെയാകെ അഭിവൃദ്ധിക്കായി സ്വാർഥ താത്പ്പര്യം ഇല്ലാതെ ത്യാഗപൂർണമായി പ്രവർത്തിക്കേണ്ട രംഗം ആണെന്ന ധാരണയോ അറിവോ അവർക്കില്ല. ഒരു അസംബ്ലി മണ്ഡലത്തിൽ നിന്ന് ജയിച്ചാൽ ആ മണ്ഡലം ഉൾപ്പെടെ മറ്റ്  എല്ലാ മണ്ടലങ്ങളെയും തങ്ങൾക്ക്  അഴിമതി നടത്തുവാൻ മാത്രം ഉള്ളതാണന്നാണ്   അവരുടെ ധാരണ. എന്നാൽ മഹത്തായ തൊഴിലാളി വർഗ രാഷ്ട്രീയം അതല്ല. ഒരു ജീവിതകാലം മുഴുവൻ സ്വാർഥ രഹിത പൊതുപ്രവർതനതിനായി നീക്കി വച്ച  സ. ഈ.എം.എസ്. ഉൾപ്പെടെ ദീർഘ കാലം മുഖ്യമന്ത്രി മാരായിരുന്ന നൃപൻ ചക്രവർത്തി; ജ്യോതിബസു; ഈ.കെ. നായനാർ; ബുദ്ധദേബ് ഭട്ടാചാര്യ; സി. അച്യുതമേനോൻ; പി.കെ.വാസുദേവൻ നായർ; വി.എസ്. അച്യുതാനന്ദൻ തുടങ്ങിയവരോ അവരുടെ ഒപ്പം പ്രവർച്ചിട്ടുള്ളവരോ അഴിമതിക്കാർ ആണെന്ന്  എതിരാളികൾ പോലും പറയുകയില്ല. അവരും തങ്ങളെപ്പോലെ ആണെന്ന് വരുത്തുവാൻ ബൂർഷ്വാ രാഷ്ട്രീയക്കാരും അവരുടെ എല്ലാ വൃത്തികേടുകൾക്കും കൂട്ട് നില്ക്കുന്ന ചില ബൂർഷ്വാ പത്രങ്ങളും എല്ലാ ശ്രമങ്ങളും നടത്താറുണ്ടെങ്കിലും അവയെല്ലാം അവസാനം വാസ്തവ വിരുദ്ധമായി കണ്ടെത്താറാണ്  പതിവ്.  സ. പിണറായി വിജയനെതിരായി എത്രയെല്ലാം ശ്രമിച്ചിട്ടും അവസാനം ആ സഘാവ് നിരപരാധിയാണെന്ന്  തെളിഞ്ഞു. അതുപോലെ ബൂർഷ്വാ തട്ടിപ്പ് രാഷ്ട്രീയക്കാരും അവരുടെ സംരക്ഷകരായ ബൂർഷ്വാ "മ" പത്രവും  വളരെയേറെ ശ്രമിച്ചതാണ്  "വി.എസ്. അച്ചുതാനന്ദന്റെ ഭൂ ദാന" കേസും.  കുറെ നാൾ അവരുടെ അനുയായികളെ വിഡ്ഢികളാക്കാൻ അവർക്ക്  കഴിഞ്ഞു എന്നത് മാത്രം.  ഈ വരുന്ന കേരളത്തിലെ അസംബ്ലി തിരഞ്ഞെടുപ്പിൽ തീവെട്ടി കൊള്ളക്കാരായ ബൂർഷ്വാ രാഷ്ട്രീയ തട്ടിപ്പുകാരെയും ജാതി-മത പിന്തിരിപ്പൻ  കാഴ്ചപ്പാടിനുപരി ഉയർന്ന പൌരബോധത്തോടെ  പരാജയപ്പെടുതുവാനും സംശുദ്ധ രാഷ്ട്രീയത്തിനായി നിലകൊള്ളുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർധികളെ വിജയിപ്പിക്കാനും തയ്യാറാകണമെന്ന്  നല്ലവരായ എല്ലാ സമ്മതി ദായകരോടും അഭ്യർഥിക്കുന്നു.