2016 ഏപ്രിൽ 27, ബുധനാഴ്‌ച

154. "വികസനം" എന്ന തട്ടിപ്പ്.

                                                          154. "വികസനം"  എന്ന  തട്ടിപ്പ്.                                                                                   തെരഞ്ഞെടുപ്പ്  അടുക്കുമ്പോൾ  കോണ്ഗ്രസുകാരുടെ ഒരു വായ്താരിയാണ്  "വികസനം" എന്നത്.  എന്നാൽ  അത് കോൺഗ്രസിന്റെ അഴിമതി നടത്താനുള്ള മുഖം മൂടി മാത്രം എന്ന് നാം തിരിച്ചറിയണം.  കേന്ദ്രത്തിൽ ഭരണം ഉണ്ടായിരുന്നപ്പോൾ എ.കെ.ആന്റണി ഉൾപ്പെടെ ഒരു ഡസൻ മന്ത്രി മാർ കേരളത്തിൽ നിന്നുമുണ്ടായിരുന്നിട്ടും പാലക്കാട് കോച്ച് ഫാക്റ്ററി അടക്കം യാതൊന്നും ചെയ്യാൻ അവർ തയാറായില്ല. അങ്ങനെയുള്ള സമയത്ത് ആന്റണി പറയും - ഞാൻ ഈ നാട്ടുകാരനേയല്ല. ആന കരിമ്പിൻ കാട്ടിൽ കയറിയതുപോലെ അഴിമതി നടത്തിയും സർക്കാർ ധനം ധൂർതടിച്ച് സുഖിച്ചത് മാത്രം മിച്ചം. കേരളത്തിലെ റബ്ബർ കർഷകരേയും കേരള സമ്പദ്‌ ഘടനനേയും തകർത്ത; കോൺഗ്രസ്‌; കേരള കോൺഗ്രസ്‌; ബി.ജെ.പി. സ്ഥാനാർധികളെ പരാജയപ്പെടുത്തണം. വൻകിട ടയർ വ്യവസായികൾക്ക് ആവശ്യമുള്ള സ്വാഭാവിക റബ്ബറും കൃത്രിമ റബ്ബറും എത്ര വേണമെങ്കിലും ഇറക്കുമതി ചെയ്യുന്നതിന് എല്ലാ സഹായങ്ങളും ചെയ്തുകൊടുത്തു കൊണ്ടാണ് കേരളത്തിലെ റബ്ബർ കൃഷിയും കൃഷിക്കാരും അതുമായി ബന്ധപ്പെട്ട ലക്ഷ കണക്കിന് വിവിധ മേഘലകളിലെ തൊഴിലാളികളും വഴിയാധാരം ആകുന്നതിന് ആഗോളവത്ക്കരണ സാമ്പത്തിക നയങ്ങളുടെ നടത്തിപ്പുകാരായ കോൺഗ്രസ്സും കേരള കോൺഗ്രസ്സും ബി ജെ പിയും ഇട വരുത്തിയത്. ഈ മേഘലയിലെ മിക്കവാറും കൃഷിക്കാർ നിത്യവും പണം കൊടുത്ത് വാങ്ങി വായിക്കുന്ന കോട്ടയത്തെ ഒരു "മ" പത്രവും ഇതിൽ നിർണായക പങ്ക് വഹിച്ചു. കൃഷിക്കാരും കേരള സമ്പദ് ഘടനയും തകർന്നാലും റബ്ബർ വ്യവസായം കൂടിയുള്ള പത്ര ഉടമയ്ക്ക് ആർക്കും ചിന്തിക്കാൻ പോലും ആകാത്ത സാമ്പത്തിക ലാഭം നേടാൻ മേൽപ്പറഞ്ഞ രാഷ്ട്രീയക്കാരുടെ നിലപാട് വളരെ വലിയ തോതിൽ സഹായകമായി. തങ്ങളുടെ ഭീമമായ ലാഭത്തിൽ ഒരു നല്ല പങ്ക് ബൂർഷ്വാ രാഷ്ട്രീയക്കാർക്ക് ടയർ വ്യവസായികൾ കൈമാറും. ബൂർഷ്വാ രാഷ്ട്രീയക്കാർ ജനങ്ങളെ വിഡ്ഢികളാക്കുന്ന അവരുടെ "പ്രസ്താവനകളും കണ്ണിൽ പൊടിയിടുന്ന സമരങ്ങളും" നടത്തികൊണ്ടേയിരിക്കും. സാധാരണ ഗതിയിൽ അസംസ്കൃത സാധനങ്ങളുടെ വിലയിൽ കുറവ് ഉണ്ടായാൽ അത് ഉത്പ്പന്ന വിലയിലും കുറവ് വരുത്തും. എന്നാൽ റബ്ബർ വിലയിൽ എത്ര മാത്രം വില കുറവ് ഉണ്ടായിട്ടും റബ്ബർ ഉത്പ്പന്നങ്ങളുടെ വിലയിൽ ഒരു പൈസ പോലും കുറവ് വരുത്താതെയാണ് ബൂർഷ്വാ രാഷ്ട്രീയക്കാരനും ബൂർഷ്വാ ടയർ വ്യവസായികളും ജനങ്ങളെ കൊള്ളയടിച്ചത്. ഏത് വിധത്തിലും ആരെയൊക്കെ എങ്ങനെയൊക്കെ വഞ്ചിച്ചാലും പണത്തോടുള്ള ബൂർഷ്വാസിയുടെ ആർത്തിയും അതിന്റെ ദുർഫലങ്ങളും മുതലാളിത്തത്തിൽ ജനങ്ങൾ അനുഭവിക്കേണ്ടി വരും.  മുതലാളിത്ത വ്യവസ്ഥയ്ക്ക് ബൂർഷ്വാസി പറയുന്ന പേരാണ് "ജനാധിപത്യം" അല്ലെങ്കിൽ ജനങ്ങളെ വിഡ്ഢികളാക്കാനുള്ള ബൂർഷ്വാസിയുടെ "സ്വാതന്ത്ര്യം" എന്നത്. യഥാർഥത്തിൽ ബൂർഷ്വാസി "ജനാധിപത്യം" എന്ന വാക്കിനെയാണ്‌; ജനാധിപത്യം എന്ന ആശയത്തെ തന്നെയാണ് നശിപ്പിക്കുന്നത്. ബൂർഷ്വാസിയും ബൂർഷ്വാ രാഷ്ട്രീയക്കാരും ഒരേ നാണയത്തിന്റെ രണ്ട് വശങ്ങൾ മാത്രമാണ്. ബൂർഷ്വാ ടയർ വ്യവസായി തന്റെ പത്രത്തിന്റെ വലിയ സ്വാധീനം ഉപയോഗിച്ച് ബൂർഷ്വാ രാഷ്ട്രീയക്കാരന്റെ എല്ലാവിധ അറപ്പിക്കുന്ന വൃത്തികേടുകളും അഴിമതി കേസുകളും പൊതുജനം അറിയാതെ രഹസ്യമായി സൂക്ഷിക്കുകയും മഹത്തായ തൊഴിലാളിവർഗ പ്രസ്ഥാനങ്ങളെ അപകീർതിപ്പെടുത്താനായി തന്റെ പ്രസിദ്ധീകരണങ്ങളെ ഉപയോഗപ്പെടുത്തുകയും ചെയ്യും.  രാഷ്ട്രീയം  ഏത്  വൃത്തികേടും നടത്താനും ജനങ്ങളെ കൊള്ളയടിക്കാനുള്ള; അഴിമതിയും കുംഭ കോണങ്ങളും  നടത്താനുള്ള മേഘല ആകരുത് എന്ന് ചിന്തിക്കുന്നവർ  ഈ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർധികളെ വിജയിപ്പിക്കണം എന്ന് അഭ്യർധിക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ