152. തീ വെട്ടി കൊള്ളക്കാരുടെ പിടിയിൽ നിന്നും കേരളത്തെ രക്ഷിക്കുക. കേരളത്തിലെ ഭരണം തീവെട്ടികൊള്ളക്കാരുടെ ഭരണം ആണെന്ന് ഒരു ഭരണ കക്ഷി നേതാവ് തന്നെ പറഞ്ഞത് അടുത്തിടെയാണ്. എല്ലാ മാനുഷ്യക പരിഗണനകൾക്കും ഉപരിയായി പണത്തെ പ്രതിഷ്ടിച്ചുള്ള ബൂർഷ്വാ രാഷ്ട്രീയം അത് തന്നെയാണ്. "രാഷ്ട്രീയം" പണത്തിനും അധികാരത്തിനും പറ്റിയ ഏറ്റവും നല്ല മേച്ചിൽ പുറം ആണെന്ന് കരുതുന്നവരുടെ ഒരു സങ്കേതമാണ് കേരളത്തിലെ യൂ.ഡി.എഫ്. സംവിധാനം. അഴിമതി നടത്തുക മാത്രമല്ല; അത് തങ്ങളുടെ ജന്മാവകാശം ആണെന്ന് അവർ ഉറച്ച് വിശ്വസിക്കുന്നു. അതിൽ യാതൊരു തെറ്റും അവർ കാണുന്നില്ല. അവരെ സംബന്ധിച്ചിടത്തോളം അതാണ് രാഷ്ട്രീയം. യൂ ഡി എഫ് നേതൃത്വത്തിലുള്ള സംഘത്തിലുള്ള ഒരാൾ ഏതെങ്കിലും ഒരു അസംബ്ലി മണ്ഡലത്തിൽ നിന്നും വിജയിച്ചാൽ പിന്നെ ആ മണ്ഡലം അയാളുടെ ജീവിതകാലം മുഴുവൻ അയാളുടെ കുടുംബ സ്വത്തായിട്ടാണ് അയാൾ കണക്കാക്കുക. എങ്ങനെയെങ്കിലും അയാൾ മരിച്ചാൽ പിന്നെ അത് അയാളുടെ അനന്തരാവകാശിക്കായിരിക്കും അർഹതപ്പെട്ടത്. ഈ നിലപാട് സ്വീകരിക്കുന്നവർ ജനാധിപത്യം എന്നാൽ ജനങ്ങളുടെ ആധിപത്യം ആണെന്ന് കരുതുന്നവരല്ല; തങ്ങളുടെ സ്വാർധതയ്ക്ക് മഹത്തായ ജനാധിപത്യം എന്ന ആശയത്തെ തന്നെ കളങ്കപ്പെടുതുകയാണ് . ഇവരെ നമുക്ക് വിശേഷിപ്പിക്കാവുന്നത് "രാഷ്ട്രീയ ഇത്തിക്കണ്ണികൾ" എന്ന് മാത്രമാണ്. "രാഷ്ട്രീയം" ജനങ്ങളുടെയാകെ അഭിവൃദ്ധിക്കായി സ്വാർഥ താത്പ്പര്യം ഇല്ലാതെ ത്യാഗപൂർണമായി പ്രവർത്തിക്കേണ്ട രംഗം ആണെന്ന ധാരണയോ അറിവോ അവർക്കില്ല. ഒരു അസംബ്ലി മണ്ഡലത്തിൽ നിന്ന് ജയിച്ചാൽ ആ മണ്ഡലം ഉൾപ്പെടെ മറ്റ് എല്ലാ മണ്ടലങ്ങളെയും തങ്ങൾക്ക് അഴിമതി നടത്തുവാൻ മാത്രം ഉള്ളതാണന്നാണ് അവരുടെ ധാരണ. എന്നാൽ മഹത്തായ തൊഴിലാളി വർഗ രാഷ്ട്രീയം അതല്ല. ഒരു ജീവിതകാലം മുഴുവൻ സ്വാർഥ രഹിത പൊതുപ്രവർതനതിനായി നീക്കി വച്ച സ. ഈ.എം.എസ്. ഉൾപ്പെടെ ദീർഘ കാലം മുഖ്യമന്ത്രി മാരായിരുന്ന നൃപൻ ചക്രവർത്തി; ജ്യോതിബസു; ഈ.കെ. നായനാർ; ബുദ്ധദേബ് ഭട്ടാചാര്യ; സി. അച്യുതമേനോൻ; പി.കെ.വാസുദേവൻ നായർ; വി.എസ്. അച്യുതാനന്ദൻ തുടങ്ങിയവരോ അവരുടെ ഒപ്പം പ്രവർച്ചിട്ടുള്ളവരോ അഴിമതിക്കാർ ആണെന്ന് എതിരാളികൾ പോലും പറയുകയില്ല. അവരും തങ്ങളെപ്പോലെ ആണെന്ന് വരുത്തുവാൻ ബൂർഷ്വാ രാഷ്ട്രീയക്കാരും അവരുടെ എല്ലാ വൃത്തികേടുകൾക്കും കൂട്ട് നില്ക്കുന്ന ചില ബൂർഷ്വാ പത്രങ്ങളും എല്ലാ ശ്രമങ്ങളും നടത്താറുണ്ടെങ്കിലും അവയെല്ലാം അവസാനം വാസ്തവ വിരുദ്ധമായി കണ്ടെത്താറാണ് പതിവ്. സ. പിണറായി വിജയനെതിരായി എത്രയെല്ലാം ശ്രമിച്ചിട്ടും അവസാനം ആ സഘാവ് നിരപരാധിയാണെന്ന് തെളിഞ്ഞു. അതുപോലെ ബൂർഷ്വാ തട്ടിപ്പ് രാഷ്ട്രീയക്കാരും അവരുടെ സംരക്ഷകരായ ബൂർഷ്വാ "മ" പത്രവും വളരെയേറെ ശ്രമിച്ചതാണ് "വി.എസ്. അച്ചുതാനന്ദന്റെ ഭൂ ദാന" കേസും. കുറെ നാൾ അവരുടെ അനുയായികളെ വിഡ്ഢികളാക്കാൻ അവർക്ക് കഴിഞ്ഞു എന്നത് മാത്രം. ഈ വരുന്ന കേരളത്തിലെ അസംബ്ലി തിരഞ്ഞെടുപ്പിൽ തീവെട്ടി കൊള്ളക്കാരായ ബൂർഷ്വാ രാഷ്ട്രീയ തട്ടിപ്പുകാരെയും ജാതി-മത പിന്തിരിപ്പൻ കാഴ്ചപ്പാടിനുപരി ഉയർന്ന പൌരബോധത്തോടെ പരാജയപ്പെടുതുവാനും സംശുദ്ധ രാഷ്ട്രീയത്തിനായി നിലകൊള്ളുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർധികളെ വിജയിപ്പിക്കാനും തയ്യാറാകണമെന്ന് നല്ലവരായ എല്ലാ സമ്മതി ദായകരോടും അഭ്യർഥിക്കുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ