259. ശബരിമല അയ്യപ്പൻറെ ചരിത്രം -1
========================
അയ്യപ്പന്റെ ചരിത്രം ഏഴു നുറ്റാണ്ടുകൾ കൊണ്ട് വ്യാപിച്ചു കിടക്കുന്ന ഒന്നാണ്. AD 13-ആം ശതകത്തിൽ പാണ്ട്യരാജവംശത്തിലെ ഒരു താവഴി കുടുംബം അന്തഛിദ്രം മൂലം വേരുറക്കാതെ രാജ്യം വിട്ട് കെട്ടുകെട്ടി കേരളത്തിലെത്തി. ആ രാജകുടുംബത്തിന്റെ ദൈന്യാവസ്ഥ മനസ്സിലാക്കിlയ കേരളത്തിലെ രാജവംശം നാട്ടുരാജാക്കന്മാരുടെ സഹായത്താൽ പന്തളം രാജ്യം സ്ഥാപിച്ചു. ഏതാനും വർഷങ്ങൾ കൊണ്ട് പുരോഗതിപ്രാപിച്ചു വരവേ കാട്ടുജാതിക്കാരനായ ഉടയനൻ എന്ന കൊള്ളക്കാരൻ പന്തളം രാജധാനി കൊള്ളയടിക്കുകയും രാജസഹോദരിയെ തട്ടിക്കൊണ്ടു പോവുകയും ചെയ്തു.
========================
അയ്യപ്പന്റെ ചരിത്രം ഏഴു നുറ്റാണ്ടുകൾ കൊണ്ട് വ്യാപിച്ചു കിടക്കുന്ന ഒന്നാണ്. AD 13-ആം ശതകത്തിൽ പാണ്ട്യരാജവംശത്തിലെ ഒരു താവഴി കുടുംബം അന്തഛിദ്രം മൂലം വേരുറക്കാതെ രാജ്യം വിട്ട് കെട്ടുകെട്ടി കേരളത്തിലെത്തി. ആ രാജകുടുംബത്തിന്റെ ദൈന്യാവസ്ഥ മനസ്സിലാക്കിlയ കേരളത്തിലെ രാജവംശം നാട്ടുരാജാക്കന്മാരുടെ സഹായത്താൽ പന്തളം രാജ്യം സ്ഥാപിച്ചു. ഏതാനും വർഷങ്ങൾ കൊണ്ട് പുരോഗതിപ്രാപിച്ചു വരവേ കാട്ടുജാതിക്കാരനായ ഉടയനൻ എന്ന കൊള്ളക്കാരൻ പന്തളം രാജധാനി കൊള്ളയടിക്കുകയും രാജസഹോദരിയെ തട്ടിക്കൊണ്ടു പോവുകയും ചെയ്തു.
അക്കാലത്ത് നാട്ടുരാജാക്കന്മാർ അവരുടെ രക്ഷാസൈന്യങ്ങളായി ഉപയോഗിച്ചിരുന്നത് കളരി സംഘങ്ങളെയായിരുന്നു. അതിൽ ചീരപ്പൻ ചിറമൂപ്പൻ എന്ന കളരി ആശാന്റെ സംഘം പ്രബലമായിരുന്നു. രാജാവ് ഈ സംഘത്തിന്റെ സഹായം തേടുകയും അതനുസരിച് ആശാനും സംഘവും വനാന്തരങ്ങളിലൂടെ പുറപ്പെടുകയും കരിമലയിൽ വച്ച് ഉദയനനെ ആക്രമിച്ചു ഓടിക്കുകയും രാജസഹോദരിയെ വീണ്ടെടുക്കുകയും രാജസന്നിധിയിൽ ഹാജരാക്കുകയും ചെയ്തു.
രാജാവ് സ്വന്തം സഹോദരിയെ സ്വീകരിച്ചില്ല. അയിത്ത ജാതിക്കാരൻ തട്ടിക്കൊണ്ടു പോയത്കാരണം ഭ്രഷ്ട് കല്പിച്ചു പുറത്താക്കുകയും ചീരപ്പൻ ചിറമുപ്പൻ സ്വീകരിച്ചു കൂട്ടികൊണ്ടു പൊയ്ക്കൊള്ളണമെന്നു കല്പിക്കുകയും ചെയ്തു.
മൂപ്പൻ കൊട്ടാരമാളികയിൽ നിന്നും പുറത്താക്കപ്പെട്ട അമ്മയെയും കൂട്ടി ചീരപ്പൻ ചിറയിലേക്ക് തിരിച്ചു. തുടർന്നുള്ള സംതൃപ്ത ജീവിതത്തിൽ ചീരപ്പൻചിറമൂപ്പന് മാളികപുറത്തമ്മയിൽ ഒരു മകൻ ഉണ്ടായി. ആ ശിശുവിന് അയ്യപ്പൻ എന്ന് പേര് വിളിച്ചു.
2
ആശാന്റെ സഹോദരിമാരുടെ മക്കളായ ചെറുകുറത്തി, കടുത്ത, കറുത്ത, വെളുത്ത എന്നീ കളികൂട്ടുകാരുമായി കളിച്ചു വളർന്നു. മകനെ ചീരപ്പൻ ചിറ കളരി ആശാൻ എല്ലാ അഭ്യാസമുറകളും പ്രത്യേകിച്ച് വനന്തരങ്ങളിലെ വഴികളും ഗജവടിയും പുലിയങ്കവും പഠിപ്പിച്ചു. മറ്റുള്ളവരെ കളരി അഭ്യാസം പഠിപ്പിക്കാനുള്ള കഴിവും അയ്യപ്പൻ നേടി.
അക്കാലത്ത് ഭാരതത്തിന്റെ വടക്കൻ അതിർത്തി പ്രദേശതും കേരളത്തിൽ അറബിക്കടൽ തീരത്തും വിശേഷിച്ചു ആലപ്പുഴ ചേർത്തല ഭാഗങ്ങളിൽ വിദേശ കൊള്ളക്കാർ പായ്കപ്പലിൽ വന്നിറങ്ങി കൊള്ളയടിച്ചു പോകുമായിരുന്നു. ഈ കൊള്ളക്കാരെ നേരിടാൻ അയ്യപ്പൻ ആലപ്പുഴ ചേർത്തല ഭാഗങ്ങളിൽ കളരികെട്ടി അനേകം യുവാക്കളെ അഭ്യാസം പഠിപ്പിച്ചു തയാറെടുപ്പിച്ചു പോന്നിരുന്നു. അക്കാലത്താണ് വാവരുടെ നേതൃത്വത്തിൽ ഒരു സംഘം ചേർത്തലയിൽ വച്ച് അയ്യപ്പൻറെ സംഘവുമായി ഏറ്റുമുട്ടി. അവരെ തോൽപിച്ചു കീഴടക്കി. അന്തരം അവർ സുഹൃത്തുക്കളാവുകയും അയ്യപ്പൻ കളരി കെട്ടുമ്പോൾ വാവർ കുരുമുളക് മുതലായ സുഗന്ധദ്രവ്യങ്ങൾ ശേഖരിച്ചു അറബ്യയിലേക്ക് കച്ചവടത്തിനായി അയക്കുകയും ചെയ്തു പോന്നു.
(തുടരും )
അവലംബം :
യുവയുഗം by K. P. രാഘവൻ വൈദ്യർ, ഇന്ത്യൻ എതീസ്റ് പബ്ലിഷേഴ്സ് മയൂർ വിഹാർ, ന്യൂഡൽഹി. N
ശബരിമല അയ്യപ്പൻറെ ചരിത്രം -
parts 3 & 4
=========================
യുവയുഗം by K. P. രാഘവൻ വൈദ്യർ, ഇന്ത്യൻ എതീസ്റ് പബ്ലിഷേഴ്സ് മയൂർ വിഹാർ, ന്യൂഡൽഹി. N
ശബരിമല അയ്യപ്പൻറെ ചരിത്രം -
parts 3 & 4
=========================
3&4
===
ചേർത്തലയിൽ വന്നിറങ്ങിയ കൊള്ളസംഘത്തെ കീഴടക്കിയ അയ്യപ്പന്റെ പ്രസിദ്ധി നാടെങ്ങും പരന്നു. പന്തളം രാജാവും അതാരെന്നു അന്വേഷിക്കുകയും അത് തന്റെ അനന്തിരവൻ ആണെന്നറിഞ്ഞു ഏറെ സന്തോഷിക്കുകയും കാണാൻ താല്പര്യപ്പെട്ടു കൊട്ടാരത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു. അതനുസരിച്ചു അയ്യപ്പനും വാവരും ഒന്നിച്ചു രാജാവിനെ മുഖംകാണിക്കാൻ എത്തി.
===
ചേർത്തലയിൽ വന്നിറങ്ങിയ കൊള്ളസംഘത്തെ കീഴടക്കിയ അയ്യപ്പന്റെ പ്രസിദ്ധി നാടെങ്ങും പരന്നു. പന്തളം രാജാവും അതാരെന്നു അന്വേഷിക്കുകയും അത് തന്റെ അനന്തിരവൻ ആണെന്നറിഞ്ഞു ഏറെ സന്തോഷിക്കുകയും കാണാൻ താല്പര്യപ്പെട്ടു കൊട്ടാരത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു. അതനുസരിച്ചു അയ്യപ്പനും വാവരും ഒന്നിച്ചു രാജാവിനെ മുഖംകാണിക്കാൻ എത്തി.
തനിക്കു മക്കളില്ലാത്ത സ്ഥിതിക്ക് രാജ്യം അന്യം വന്നു പോകാതിരിക്കാൻ സുന്ദരനും ജനപ്രിയ യോദ്ധാവുമായ തന്റെ അന്തരവനെ രാജാവായി വാഴിച്ചാൽ കൊള്ളാമെന്നു വിചാരിച്ചു. അതുകൊണ്ടു അയ്യപ്പൻ ഇനിമുതൽ അവിടെ ചെന്ന് ഭരണകാര്യങ്ങൾ പഠിക്കണം എന്ന് രാജാവ് കല്പിച്ചു. വാവരും എരുമേലി പേട്ടയിൽ മലഞ്ചരക്ക് വ്യാപാരം നടത്തി കഴിഞ്ഞു പോന്നു !
അയ്യപ്പനെ രാജാവായി വാഴിക്കുന്നതിൽ അമർഷം ഉണ്ടായിരുന്ന രാജ്ഞിയും മന്ത്രിയും പല കുതന്ത്രങ്ങളും മെനഞ്ഞെങ്കിലും എല്ലാം അയ്യപ്പൻ തന്ത്രപൂർവം അതിജീവിച്ചു. ഒന്നും ഫലിക്കാതെ വന്നപ്പോൾ പുലിയെകൊണ്ട് കൊല്ലിക്കാൻ രാജപത്നിയുടെ തീരാവ്യാധിക്ക് പുലിപ്പാൽ വേണമെന്ന് പറഞ്ഞു. അയ്യപ്പനെ കാട്ടിലയച്ചു. വാവരുടെ സഹായത്തോടെ പുലിയെ ജീവനോടെ പിടിച്ചുകെട്ടി കാവടിയിൽ ചുമന്നു കൊണ്ടു വന്നു അയ്യപ്പൻ അതും അനായാസം തരണം ചെയ്തു.
അടുത്ത ദിവസം അയ്യപ്പൻ രാജാവിന്റെ അനുവാദം വാങ്ങി ചീരപ്പൻചിറയിലേക്ക് മടങ്ങി അച്ഛനായ ചീരപ്പൻചിറ മൂപ്പനെയും അമ്മ മാളികപ്പുറത്തമ്മയെയും കണ്ടു വണങ്ങി. കൊട്ടാരത്തിൽ ഉണ്ടായ തിക്തമായ അനുഭവങ്ങൾ വിവരിച്ചു. അയ്യപ്പൻറെ ശബ്ദം കേട്ട് കളിതോഴിമാരായ കറുത്ത കടുത്ത വെളുത്ത ചെറുകുറത്തി എന്നിവർ ഓടിയെത്തി. നാലുപേരും യുവതികൾ. അവരിൽ ആരെ വേണമെങ്കിലും വിവാഹം കഴിച്ചു അവിടെ കഴിഞ്ഞോളാൻ അച്ഛൻ ഉപദേശിച്ചെങ്കിലും തന്റെ അമ്മയെ അപമാനിച്ച ഉദയനനെയും വംശത്തെയും നശിപ്പിച്ചശേഷമേ വിശ്രമം ഉള്ളു എന്ന് അയ്യപ്പൻ മൂപ്പനെ അറിയിച്ചു.
_4_
ഉദയനൻ വീണ്ടും കൊട്ടാരം കൊള്ളയടിക്കാൻ പൊന്നമ്പലമേട്ടിൽ താവളമടിച്ചിട്ടുണ്ടെന്ന രഹസ്യവിവരം അറിഞ്ഞു രാജാവ് ദൂതൻ വഴി അയ്യപ്പനെയും വാവരെയും മൂപ്പനെയും വിവരം അറിയിച്ചു. സംഘത്തെ കൊട്ടാരത്തിൽ വിളിച്ചു വരുത്തി. അവർ കൊട്ടാരത്തിന് ചുറ്റും പ്രതിരോധം തീർത്തു.
ഉദയനനെ അവിടെ തന്നെ കാത്തിരിക്കാതെ അയ്യപ്പനും വാവരും ആയുധങ്ങളുമായി പൊന്നമ്പലമേട്ടിലേക്ക് കുതിച്ചു. അവിടെ വച്ച് ഉദയനനുമായുണ്ടായ ഘോരസംഘട്ടനത്തിൽ അയ്യപ്പനും വാവരും ചേർന്ന് ഉദയനനെ വധിക്കുകയും കൂട്ടാളികളെ തുരത്തി ഓടിക്കുകയും ചെയ്തു. എങ്കിലും അയ്യപ്പനും വാവർക്കും ശരീരമാകെ സാരമായ മുറിവേറ്റിരുന്നു. മടക്കയാത്രയിൽ ശബരിമലയിലെത്തിയ അയ്യപ്പൻ തളർന്നു വീണ് അന്ത്യശ്വാസം വലിച്ചു.
ഏകനായി തളർന്നു വിവശനായി വാവർ അയ്യപ്പനെ മൃഗങ്ങൾ ഭക്ഷിക്കാതിരിക്കാൻ കല്ലും മുൾച്ചെടികളും കൊണ്ടു പൊതിഞ്ഞു ആയുധവും പാലത്തോലും അടയാളം വച്ചു എല്ലാ ശക്തിയും സംഭരിച്ചു കൊട്ടാരത്തിൽ വിവരം അറിയിക്കാനായി മുന്നോട്ടു നടന്നു. എന്നാൽ എരുമേലിക്കപ്പുറം നീങ്ങാൻ കഴിയാതെ വാവരും തളർന്നു വീണു മരിച്ചു.
പന്തളത്തു പ്രതിരോധം സൃഷ്ടിച്ചു കാത്തിരുന്നവർ സമയം വൈകുന്തോറും പരിഭ്രാന്തരായി. ഉടൻ ചീരപ്പൻ ചിറ ആശാനും സംഘവും വനാന്തരങ്ങളിലേക്ക് പുറപ്പെട്ടു. ഏരുമേലിയിലെത്തിയ സംഘം വാവരുടെ മയ്യത്ത് കണ്ട് നടുങ്ങി. ഉടനെ പന്തളത്തേയ്ക്കു ഒരാളെ അയച്ചു. മറ്റു രണ്ടാളെ മയ്യത്തിന് കാവൽ നിർത്തി സംഘം പരിഭ്രാന്തിയോടെ പുറപ്പെട്ടു. വഴിയിൽ ഇടവിട്ടു ഇട്ടിരുന്ന പാലപ്പച്ച അടയാളം നോക്കി മുന്നോട്ടു നീങ്ങിയ സംഘം കൽകുമ്പാരവും ആയുധവും കണ്ടു അയ്യപ്പൻറെ മരണം സ്ഥിരീകരിച്ചു. ഉടനെ പന്തളത്തേയ്ക്കും ചീരപ്പൻ ചിറയിലേക്കും ആളയച്ചു.
(തുടരും )
അവലംബം :
യുവയുഗം by
K P രാഘവൻ വൈദ്യൻ
IAP ന്യൂഡൽഹി.
ശബരിമല അയ്യപ്പൻറെ ചരിത്രം - 5
===========================
യുവയുഗം by
K P രാഘവൻ വൈദ്യൻ
IAP ന്യൂഡൽഹി.
ശബരിമല അയ്യപ്പൻറെ ചരിത്രം - 5
===========================
അയ്യപ്പൻ ദൈവമായ കഥ
--------------------------------------
ചീരപ്പൻചിറയിൽ കുട്ടനിലവിളികാളോടെ മാളികപ്പുറത്തമ്മയും ചെറുകുറത്തി, കറുത്ത, കടുത്ത വ upെളുത്ത എന്നീ നാലുപേരും മറ്റു ബന്ധുക്കളും ശബരിമലയിലേക്ക് പുറപ്പെട്ടു. വിവരമറിഞ്ഞ പന്തളം രാജാവ് ദുഃഖഭാരത്താൽ തൊണ്ടയിടറിക്കൊണ്ട് കല്പിച്ചു : "എനിക്കുവേണ്ടി, പന്തളം രാജ്യത്തിനുവേണ്ടി വീരമൃത്യ വരിച്ച അനന്തിരവൻ അയ്യപ്പനെ രാജാവായി വാഴിച്ച് സമാധിയിരുത്തണം. രണ വീരൻമാർക്ക് രണഭൂമിയിൽ തന്നെ സ്മാരകവും പണിയണം. ഉടനെ പുറപ്പെടുക ".
--------------------------------------
ചീരപ്പൻചിറയിൽ കുട്ടനിലവിളികാളോടെ മാളികപ്പുറത്തമ്മയും ചെറുകുറത്തി, കറുത്ത, കടുത്ത വ upെളുത്ത എന്നീ നാലുപേരും മറ്റു ബന്ധുക്കളും ശബരിമലയിലേക്ക് പുറപ്പെട്ടു. വിവരമറിഞ്ഞ പന്തളം രാജാവ് ദുഃഖഭാരത്താൽ തൊണ്ടയിടറിക്കൊണ്ട് കല്പിച്ചു : "എനിക്കുവേണ്ടി, പന്തളം രാജ്യത്തിനുവേണ്ടി വീരമൃത്യ വരിച്ച അനന്തിരവൻ അയ്യപ്പനെ രാജാവായി വാഴിച്ച് സമാധിയിരുത്തണം. രണ വീരൻമാർക്ക് രണഭൂമിയിൽ തന്നെ സ്മാരകവും പണിയണം. ഉടനെ പുറപ്പെടുക ".
തങ്കഅങ്കിയും ചമയങ്ങളും ആഭരണങ്ങളും പരിവാരങ്ങളുമായി രാജാവ് പല്ലക്കിൽ ശബരിമലയിലേക്ക് പുറപ്പെട്ടു. എരുമേലിയിൽ വാവരുടെ മയ്യിത്ത് വേണ്ട ബഹുമതികളോടെ ഖബറടക്കാനും അവിടെതന്നെ സ്മാരകം പണിയാനും കല്പിച്ചു.
എല്ലാവരും ശബരിമലയിലെത്തി അയ്യപ്പനെ തങ്കഅങ്കിയും മറ്റും അണിയിച്ചു രാജാവായി വാഴിച്ചു. ഈ സമയമത്രയും അമ്മയും മറ്റു നാലു മുറപ്പെണ്ണുങ്ങളും നിറകണ്ണുകളോടെ ചടങ്ങുകൾ വീക്ഷിച്ചുകൊണ്ട് നിക്കുകയായിരുന്നു. മകനെ തനിച്ചാക്കി വീട്ടിലേക്കില്ലെന്ന് മാളികപ്പുറത്തമ്മ തീർത്തു പറഞ്ഞു. അത് കേട്ട് മറ്റു നാലുപേരും നാട്ടിലേക്കില്ലെന്ന് ഒരേസ്വരത്തിൽ പറഞ്ഞു. അങ്ങനെ അവർ അഞ്ചു പേരും മറ്റുള്ളവരുടെ ശ്രദ്ധയിൽപെടാതെ കുറച്ചു ദുരെ മാറി പോയി ജീവത്യാഗം ചെയ്തു. അയ്യപ്പനെ സമാധിയാക്കുന്ന തിരക്കിൽ, ഇരുട്ടിൽ ഇതാരുടെയും ശ്രദ്ധയിൽ പെട്ടില്ല.
ഹേമന്തത്തിലെ തണുപ്പും കാലതാമസവും കാരണം ശരീരം വിറങ്ങലിച്ചു പോയിരുന്നു. ആയതിനാൽ പദ്മാസനത്തിൽ ഇരുത്താൻ കഴിഞ്ഞില്ല. ഒടുവിൽ കാൽമുട്ട് രണ്ടും മടക്കാവുന്നത്ര മടക്കി, നിവർന്നു പോകാതിരിക്കാൻ കളരികച്ചകൊണ്ടു കെട്ടി, പീഠത്തിന്മേലിരുത്തി സമാധിയടച്ചു. ശേഷം രാജാവ് കല്പിച്ചു " ഇനി എല്ലാവരും നാല്പതാം ദിവസം കറുപ്പ് വസ്ത്രം ധരിച്ച് ദുഃഖം ആചരിക്കുകയും സസ്യാഹാരം മാത്രം കഴിച്ച് ദീക്ഷയും വ്രതവുമായി കഴിയുകയും വേണം" !
നാല്പതാം ദിവസം സന്ധ്യയ്ക്ക് പന്തളത്തുകാരും ചീരപ്പൻചിറക്കാരും ശബരിമലയിലെത്തി പന്തം കൊളുത്തി ഹോമവും കർമങ്ങളും നടത്തിയശേഷം രാജാവ് അരുളി : "ഇനി എല്ലാ വർഷവും ഈ ദിവസം അയ്യപ്പൻറെ ശ്രാദ്ധം കഴിക്കണം." വർഷം തോറും അതൊരു അനുഷ്‌ഠാനമെന്ന നിലയിൽ പന്തളത്തുകാരും ചീരപ്പൻചിറക്കാരും വൃതാനുഷ്ടാനത്തോടും ഭക്തിയോടെയും ആചരിച്ചു പോന്നു. പഴയ തലമുറ പോയി പുതിയ തലമുറ വന്നു. അതൊരു വീരാരാധനയായി മാറി. പ്രശസ്തി നാടെങ്ങും പരന്നു. ദുരെ ദേശങ്ങളിലും വ്യാപിച്ചു. അതോടെ അയ്യപ്പൻ ദൈവമായി ! പൊതു സമൂഹത്തിന്റേതായി മാറി! സവർണനും അവർണനും കൃസ്ത്യാനിയും മുസൽമാനും ചേർന്നൊരു ജാനകിയ ദൈവമായി അയ്യപ്പൻ രൂപാന്തരം പ്രാപിച്ചു. അതോടെ മിത്തുകളും പ്രാർത്ഥനകളും സ്തോത്രങ്ങളും പാട്ടുകളും സൃഷ്ടിക്കപ്പെട്ടു