389. ബിജെപി--ഹിന്ദുത്വം - ഭീകര മുതലാളിത്തം മാത്റം.
////
പൊതുമേഖലയും തൊഴിൽ അവസരങ്ങളും പൂർണമായും ഇല്ലാതാക്കുന്നത് ക്രൂരമായ മുതലാളിത്ത ചൂഷണത്തിന്.
പിന്നോക്ക വിഭാഗങ്ങൾ കൂടുതൽ കൂടുതൽ പിന്നോക്കമാകണം?.
തൊഴിൽ സമയം പന്ത്രണ്ട് മണിക്കൂർ ആകണം.
മുതലാളിത്ത ചൂഷണം അതിന്റെ പാരമ്മ്യത്തിലേക്ക്?
സ്ഥിരം തൊഴിലും തൊഴിൽ നിയമങ്ങളും തൊഴിലാളി സംഘടനകളും ഇല്ലാതാകണം?
ഇന്ത്യൻ ഭരണ ഘടനയും ജനാധിപത്യവും സംരക്ഷിക്കുക.
//
ബാങ്കുകൾ, റെയിൽവേ, ഫുഡ് കോർപ്പറേഷൻ, ബിഎസ്എൻഎൽ ഉൾപ്പെടെ എല്ലാ പൊതുമേഖലകളും ഇല്ലാതാകുമ്പോൾ തൊഴിൽ അവസരങ്ങളും സ്ഥിരം തൊഴിലും അങ്ങനെ തൊഴിലാളി സംഘടനകളുംഇലാതാക്കുന്നു. ബാങ്കിങ് റിക്രൂട്ട്മെന്റ് ബോർഡ് പിരിച്ചുവിട്ടു. തൊഴിൽ സമയം പന്ത്രണ്ടു മണിക്കൂറും ആക്കുന്നു. തൊഴിൽ ഇല്ലാത്ത സാഹചര്യം പരമാവധി മുതലെടുക്കാൻ ശ്രമം. സ്ഥിരം തൊഴിലാളികൾ ഇല്ലാതെ തൊഴിലാളി സംഘടനകളും ക്രമേണ ഇല്ലാതാകും എന്നും ഹിന്ദുത്വം കണക്കു കൂട്ടുന്നു. പൊതു മേഖലയുടെ പ്റസക്തി സോഷ്യലിസത്തിൽ അത് ചൂഷണ വിമുക്ത സാമൂഹ്യ വ്യവസ്ഥയുടെ ഭാഗമാകുന്നു എന്നതാണ്. മുതലാളിത്തമാണെങ്കിലും ഈ സ്വഭാവത്തിൽ മാറ്റമില്ല. എന്നാൽ ബൂർഷ്വാ ഭരണ നേതൃത്വം അവയുടെയാകെ പ്രയോചനം ബൂർഷ്വാസിക്ക് ആക്കി മറ്റും. എന്നാൽ അവിടെ നിന്നുള്ള ലാഭം രാജ്യത്തിനാകെയും പരോക്ഷമായി അത് തൊഴിലാളി വർഗത്തിനും പ്രയോജനപ്പെടും. അവിടെ നികുതി വെട്ടിപ്പ് ഉണ്ടാകില്ല; കള്ളപ്പണത്തെ തടയുന്നു. ഗുണമേന്മയുള്ളതായിരിക്കും ഉത്പന്നങ്ങൾ; ന്യായമായ വേതനത്തോടെയുള്ള തൊഴിൽ മാത്റമേ രാജ്യത്തിന്റെ ആകെ വ്യവസായ വളർച്ചയെ സഹായിക്കുകയുള്ളൂ. സംവരണം പാലിച്ചുള്ള നിയമനങ്ങൾ എല്ലാ വിഭാഗം ജനങ്ങളുടെയും അഭിവൃദ്ധി ഉറപ്പാക്കും. ഗുണ മേന്മയുള്ള ജോലിക്കാർ സ്ഥാപനത്തിന്റെ വളർച്ചക്കും ആവശ്യമാണ്. നരേന്ദ്ര മോഡി സർക്കാർ എല്ലാ പൊതുമേഖലകളും എല്ലാ ബാങ്കുകളും സ്വകാര്യവത്ക്കരിച്ച്, സർക്കാരിലേക്ക് ലഭിക്കേണ്ട എല്ലാ വരുമാനങ്ങളും ഇല്ലാതാക്കി, ഭരണം നടത്താനാവശ്യമായ പണം അത്രയും പെട്രോൾ--ഡീസൽ-- പാചക വാതക വിലകൾ വര്ധിപ്പിച്ച് ഉണ്ടാക്കുകയുമാണ്. ഈ നിലപാട് മൂലം പെട്രോളിയം ഉത്പന്നങ്ങളുടെ അനന്യായമായ വിലക്കയറ്റം മൂലം ജനങ്ങൾ പൊറുതി മുട്ടുകയാണ്. മേൽനടപടികൾ മൂലം യുവാക്കളുടെ തൊഴിൽ ലഭ്യത പൂർണമായും ഇല്ലാതാക്കുകയും ചെയ്യുന്നു. എവിടെയെങ്കിലും ജനങ്ങൾ ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാനാർത്ഥികളെ വിജയിപ്പിച്ചാലും വിജയിപ്പിക്കുന്നവരെ ഹിന്ദു വർഗീയത അവരെ എത്റ കോടികൾ നൽകിയും വിലക്കെടുക്കുന്നു. അങ്ങനെ പരോക്ഷമായി ഇൻഡ്യൻ നാഷണൽ കോൺഗ്രസും ബിജെപിയോട് സഹകരിക്കുന്നു. ഇന്ത്യൻ ജനതയ്ക്ക് ചെയ്യാവുന്നത് ബിജെപിയുടെയും കോൺഗ്രസ്സിന്റെയും തെരെഞ്ഞെടുപ്പുകളിലെ പരാജയം ഉറപ്പാക്കാൻ പരമാവധി ശ്രമിക്കുക മാതറം.
പെട്രോൾ; ഡീസൽ; പാചക വാതക വിലകളിലെ വർദ്ധനവ് ജനജീവിതത്തിന്റെ സമസ്ത മേഖലകളെയും ബാധിക്കും. യാത്ര; ചരക്കു കൂലിയേയും ബാധിക്കുന്നത് സമസ്ത മേഖലകളിലും വില വർദ്ധനവിന് ഇടയാക്കും. ചരക്ക് ഉത്പാദനം വർധിക്കാതെ നികുതിയിലെ മാത്റം വർദ്ധനവ് കറൻസിയുടെ മൂല്യം പൂർണമായും ഇല്ലാതാകും. പരിഹാരം എണ്ണ -- പ്രകൃതി വാതക മേഖല പൂർണമായും പൊതു ഉടമസ്ഥതയിൽ ആകണം. ഇതിന് ഇന്ത്യയുടെ ഭരണം ജനകീയ ജനാധിപത്യ ചേരിയിൽ വന്നാൽ മാത്റമേ സാദ്ധ്യമാവുകയുള്ളു.
.
ബ്രാഹ്മണാധിപത്യത്തിൽ അടിയുറച്ച ചാതുർ വർണ്യ വ്യവസ്ഥ അടിസ്ഥാന പ്രമാണമാക്കുന്നതുകൊണ്ട് എല്ലാ പൗരന്മാരെയും ഒരു പോലെ കാണാനാവുന്നില്ല. അതുകൊണ്ടു തന്നെ ജനാധിപത്യ വ്യവസ്ഥയെയും അംഗീകരിക്കാൻ ആവുന്നില്ല. എല്ലാവരും മനുഷ്യരാണ്; എല്ലാ പൗരന്മാരും തുല്യരാണ് എന്ന് കാണാനാവുന്നില്ല. അതുകൊണ്ടു തന്നെ തൊഴിലവസരങ്ങൾ പൂർണമായും ഇല്ലാതാക്കുന്നതുകൊണ്ട് നൂറ്റാണ്ടുകളായി അടിച്ചമർത്തപ്പെട്ട വിഭാഗങ്ങൾക്ക് ഭരണഘടനാപരമായി അംഗീകരിക്കപ്പെട്ട സംവരണ ആനുകൂല്യങ്ങൾ ഇല്ലാതാക്കുന്നതിനായി "പൊതു ഇടങ്ങളിലെ തൊഴിൽ അവസരങ്ങൾ" തന്നെ ഇല്ലാതാക്കാൻ തീരുമാനിച്ചു. റിക്രൂട്ട്‌മെന്റ് ബോർഡുകൾ പിരിച്ചുവിടുകയും നിയമന നിരോധം ഏർപ്പെടുത്തുകയും ചെയ്യുന്നതിലെ പ്രധാന ഉദ്ദേശം ഇതാണ്.
ഇടതുപക്ഷം കേരളത്തിൽ മാത്രം മതിയാവില്ല.
ജനകീയ ജനാധിപത്യ മുന്നണി സ്ഥാനാർഥികൾ ഇന്ത്യയിലെ എല്ലാ സംസ്ഥാന -- പാർലമെന്റു മണ്ഡലങ്ങളിലും ഉണ്ടാകണം. അല്ലാതെ ജനങ്ങളുടെ മുൻപിൽ മറ്റ് മാർഗങ്ങൾ ഇല്ല.
ഇന്ത്യൻ ജനതയുടെ മോചനത്തിന് ഇടതുപക്ഷത്തോടൊപ്പം അണിചേരുക.
കാർഷിക മേഖലയിലെ പ്രശ്നം പരിഹരിക്കണമെങ്കിൽ ഇന്ത്യയുടെ ഭരണം ഇടതുപക്ഷത്തിന്റേതാകണം.
കോൺഗ്രസും ബിജെപിയും തകർത്തുകളഞ്ഞ ഇന്ത്യൻ സാമ്പത്തിക മേഖല രക്ഷപെടാൻ; ജനകീയ ജനാധിപത്യ ചേരിയിൽ അണിചേരുക.
// // //