2020 ഫെബ്രുവരി 22, ശനിയാഴ്‌ച

327. COMMUNIST LEADERSHIP SHOULD NOT BE ONLY ON THE BASE OF AGE


           327. COMMUNIST LEADERSHIP SHOULD NOT BE ONLY ON THE BASE OF AGE LIMIT -
IT SHOULD BE ON THE BASE OF MERE KNOWLEDGE IN MARXISM-LENINISM.
"MARXIAN IDEOLOGY" is including MARXIAN ECONOMY (INCLUDING SURPLUS VALUE THEORY); CLASS STRUGGLE THEORY; MATERIALISM AND DIALECTICAL MATERIALISM. MATERIALISM ARE THE SCIENTIFIC APPROACH OF MARXISM. NOBODY CAN SPLIT ANYTHING FROM THESE THREE SECTORS; OTHERWISE WE CANNOT CALL IT AS MARXISM. These three sectors are only against CAPITALISM and to establish a social system "SOCIALISM".
A "COMMUNIST LEADER" should have thorough knowledge in MARXISM-LENINISM otherwise the "ORGANISATION" will never reach anywhere; and that is the reason for the poor position of the Communist movement in India. Even though reaching one hundred years in India; the movement could not reach even one percent of Indian working class.
It is clear that those who are stands for promoting capitalism; are far; far away from MARXISM - LENINISM.
According to Karl Marx; in his famous work "DAS CAPITAL", he narrates how BOURGEOIS exploit working class and poor peoples; through exploitation of man power. "In a capitalist society; goods formation is only with a view to make profit. In his famous work; "DAS CAPITAL" he starts with the sentence; "The wealth of those societies in which the capitalist mode of production prevails, presents itself as “an immense accumulation of commodities,” and he examines "COMMODITY" in various aspects. He describes that anything can be made out (commodity) only using the manpower of workers and we get value for anything only by joining together with man power.
"MARXISM" stands only to eradicate CAPITALISM from the world because it is doing only INJUSTICE TO HUMANITY.
.......... Marx preparing the subject in the half of 19th century; circumstances changed in many aspects. But at present; we can consider that at least; a portion of manpower of every employ will get the capitalist without paying wage every day; ie, at least one hour (minimum) from a worker per day out of 8 hours; and if there is 100 workers in a firm; he will get 100 hours per day; and he earns the hours together for week; month; and years together. Here, we count only one hour per worker; but actually the hours will increase according to the situation. Marx says that in capitalism; every worker of the country ought to spend his manpower for the capitalist for his existence; and the capitalist will make sure to exploit more and more in any way to make more money. In India; at least 50 crores manpower will get CAPITALISM per day. This is only a minimum guess; and this will get the nation; if India is SOCIALIST country and this can be used for the welfare of the nation and for increasing the welfare of the working class; and poor peoples those who are actually creating the wealth of the country and also India will become a developed nation even more than CHINA.
...............Karl Marx said in his famous work "COMMUNIST MANIFESTO" (PUBLISHED IN 1848); THAT WORKING CLASS CAN ESCAPE FROM THE EXPLOITATION OF BOURGEOIS ONLY ALONG WITH THOSE SUFFERING EXPLOITATION AND OTHER HARDSHIPS OF THE SOCIETY".
................IN INDIA, DURING 1950s IT WAS DECIDED BY S A DANGEY AND OTHERS THAT INDIAN WORKING CLASS SHOULD NOT ESCAPE FROM SUCH EXPLOITATION OF BOURGEOIS; AND THE SAME STAND IS CONTINUING EVEN THOUGH 70 YEARS WERE OVER. SO, IN 1952; WHEN THIRTY TWO COMMUNIST MEMBERS OF PARLIAMENT WITH THE LEADERSHIP OF COM. A K GOPALAN IN LOK SABHA; NOW IT IS ONLY 1+2. EVEN NOW TOP LEADERS ARE STERN WITH THE DEAD HORSE (CPIM PARTY PROGRAM).
................WHEN DECIDED TO POSTPONE THE TARGET OF MARXISM; A SOCIALIST SOCIETY; AND TO PROMOTE INDIAN CAPITALISM; ALL BASIC THEORIES OF MARXISM BECAME OUT OF FIELD FROM INDIAN POLITICAL FIELD; SUCH AS SURPLUS VALUE THEORY; CLASS STRUGGLE THEORY; AND MATERIALISM AND DIALECTICAL MATERIALISM. THESE THEORIES WERE FORMED ONLY TO PULL DOWN THE BOURGEOIS AND ELITE GROUP FROM POWER AND TO ESTABLISH THE POLITICAL POWER OF WORKING CLASS TO ESTABLISH A SOCIALIST COUNTRY. THAT WAS HAPPENED IN OLD SOVIET UNION AND IN CHINA. UNFORTUNATELY; THE LEADERSHIP OF SA DANGEY AND OTHERS WERE CHEATED INDIAN WORKING CLASS AND NOW AFTER 70 YEARS; THE SAME STAND CONTINUING UNDER THE LEADERSHIP OF CPI(M).
............. This only shows that those who holding higher posts of COMMUNIST MOVEMENT are far away from actual MARXISM LENINISM which ideas are only capable to establish a SOCIALIST society.
..............Due to the neglect of MARXISM AND WORKING CLASS; out of 130  crores of Indian citizens 99.999999999 % are out the working class movement.  If admitting actual MARXISM and THE TARGET OF SOCIALIST INDIA; 99 % OF INDIANS WILL BE WITH SOCIALISM because; SOCIALISM is only natural justice which giving only JUSTICE TO ALL INDIANS.  
..........COMMUNIST LEADERSHIP SHOULD NOT BE ONLY ON THE BASE OF AGE LIMIT -
IT SHOULD BE ON THE BASE OF MERE KNOWLEDGE IN MARXISM-LENINISM.
.

2020 ഫെബ്രുവരി 19, ബുധനാഴ്‌ച

326. ചൈന ഒരു പരമാധികാര സോഷ്യലിസ്റ്റ് രാജ്യമാണ്.

            326. ചൈന ഒരു പരമാധികാര സോഷ്യലിസ്റ്റ് രാജ്യമാണ്.
..........സോഷ്യലിസ്റ്റു വ്യവസ്ഥയ്ക്ക് ആവശ്യമായ നിയമങ്ങളും നിയന്ത്രണങ്ങളും അവിടെ ഉണ്ടായിരിക്കും; ഉണ്ടായിരിക്കണം.  വ്യക്തികളേക്കാൾ സമൂഹത്തിന്റെ താത്പ്പര്യങ്ങൾക്കായിരിക്കും അവിടെ മുൻഗണന. വ്യക്തിയ്ക്ക്‌ സ്വത്ത് സമ്പാദിക്കുന്നതിന്  നിയന്ത്രണങ്ങൾ ഉണ്ടായിരിക്കും. (ഉണ്ടായിരിക്കണം). ഒരു വ്യക്തിയ്യ്ക്ക്  ഏതെങ്കിലും മേഖലയിൽ വ്യവസായം തുടങ്ങാൻ അനുവാദം കൊടുത്താൽ അയാൾക്ക്  ഇന്ത്യയിലെപോലെ എന്തും ചെയ്യാൻ സ്വാതന്ത്ര്യം ഉണ്ടാകും എന്ന് ഞാൻ കരുതുന്നില്ല. അത് മറ്റു പൊതു ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾക്കോ മറ്റുള്ളവരുടെ സ്ഥാപനങ്ങൾക്കോ ഹാനികരമായതൊന്നും ചെയ്യാൻ അനുവദിക്കാൻ പാടില്ല. (അങ്ങനെ ഉണ്ടാകുമെന്ന് ഞാൻ കരുതുന്നില്ല.
(സിനിമ നടൻ ശ്രീനിവാസൻ ചൈന സന്ദർശിച്ചിട്ട്  പറഞ്ഞ ഒരു കാര്യം ടി വി യിൽ കണ്ടിരുന്നു; അവിടെ കാർഷിക ഉദ്പന്നങ്ങളുടെ വില നിശ്ചയിക്കുന്നത്  സർക്കാരാണ്; അത് കൊണ്ട് കൃഷിക്കാർ സന്തുഷ്ടരാണ് എന്നും). (ഇൻഡ്യയിൽ ഇന്ന് അത് ചിന്തിക്കാൻ പോലും ആവില്ല).
..........എന്നാൽ മുതലാളിത്ത വ്യവസ്ഥ നിലനിൽക്കുന്ന ഇൻഡ്യയിലെ മുകേഷ് അമ്പാനിയുടെ സ്ഥിതിയാണ് ചൈനയിൽ  ഒരാൾക്ക്  ഒരു വ്യവസായം നടത്താൻ അവസരം കൊടുത്താൽ ഉണ്ടാവുക എന്ന് ചിന്തിക്കാൻ എനിക്കാവില്ല. ഇന്ത്യയിൽ പണം കൊണ്ട് എന്തും നടത്താം. ഭരണ കൂടത്തിനെ നിയന്ത്രിക്കാം. അതാണ് മുതലാളിത്ത സാമൂഹ്യ വ്യവസ്ഥ. അവയൊക്കെയും ഒരു കമ്മ്യൂണിസ്റ്റു പാർട്ടി ഭരിക്കുന്ന സോഷ്യലിസ്റ്റു വ്യവസ്ഥയിലും  നടക്കുമെന്ന് എനിയ്ക്കു കരുതാൻ ആവില്ല.  അങ്ങനെയൊന്നും അനുവദിക്കാൻ ആവില്ല.
..........എന്നാൽ മുതലാളിത്ത വ്യവസ്ഥ നിലനിൽക്കുന്ന ഇന്ത്യയിലെ സാഹചര്യങ്ങൾ തികച്ചും വ്യത്യസ്തമാണ്. പഴയ അടിമ വ്യവസ്ഥയിലെ പോലും നിയമങ്ങൾ ഇന്നും നിലനിൽക്കുകയാണ്. മനുസ്മൃതിയിലെ നിയമങ്ങളാണ് രാഷ്ട്രപതിയ്ക്ക്  പോലും പുരി ജഗന്നാഥ ക്ഷേത്രത്തിലേയ്ക്ക് പ്രവേശനം നിരോധിച്ചത്.  ദളിതൻ കുതിരപ്പുറത്തു സഞ്ചരിക്കാൻ പാടില്ല എന്ന് ശഠിക്കുകയും അതിന്റെ ഭാഗമാണ്.  പഴയ രാജാക്കന്മാരുടെ സ്വാധീനം തികച്ചും ഇല്ലാതായി എന്ന് പറയാൻ ആവില്ല. ദളിതരുടെ ജീവിതം ദയനീയമാണ്. ചാതുർവർണ്യത്തിലും ഫ്യുഡലിസത്തിലും കെട്ടിപ്പടുത്ത ഇന്ത്യൻ മുതലാളിത്തം എന്താണ് എന്ന് മനസിലാക്കാതെയാണ്  അത് പ്രോത്സാഹിപ്പിക്കാൻ തീരുമാനിച്ചത്.
..........സോഷ്യലിസം ഒരു പരമാധികാര രാജ്യത്ത്  മാത്റമേ നടപ്പാക്കാൻ സാധ്യമാവുകയുള്ളു. ഇന്ത്യ ഭരിക്കുന്നവർക്ക്  (പാർലമെന്റിൽ ഭൂരിപക്ഷം ഉള്ളവർക്ക്)  ഇന്ത്യ ഒട്ടാകെ ബാധകമായ തീരുമാനങ്ങൾ എടുക്കാം. എന്നാൽ ഏതെങ്കിലും സംസ്ഥാനങ്ങളിൽ ഭരിക്കുന്നവർക്ക്  ആ സംസ്ഥാനങ്ങളിലേക്ക് ബാധകമായ തീരുമാനങ്ങൾ മാത്റമേ  എടുക്കാൻ ആവുകയുള്ളൂ.  ഇൻഡ്യ ഒട്ടാകെയുള്ള എല്ലാവരുടെയും ആദായ നികുതി; എക്സൈസ് നികുതി; കസ്റ്റംസ് നികുതി; വൻകിട വ്യവസായങ്ങൾ തുടങ്ങിയവയുടെ എല്ലാം നികുതികൾ കേന്ദ്ര ഭരണത്തിനാണ്.  എന്നാൽ ഇന്ത്യയിലെ   സംസ്ഥാനങ്ങളുടെ അധികാരം കേന്ദ്ര ഭരണത്തിന്റെ നിയന്ത്രണങ്ങൾക്ക് വിധേയമാണ്.  ഏതിനും കേന്ദ അനുവാദം കൂടിയേ തീരു. കേരളത്തിൽ ഭരിക്കാൻ അവസരം ലഭിച്ചു എന്ന് പറയുന്നത്  കാര്യമായ അർത്ഥത്തിൽ എടുക്കാൻ പാടില്ലാത്തതാണ്.
..........എന്നാൽ 1957 ൽ കേരളം ഭരിക്കാൻ അവസരം ലഭിച്ച  സ. ഇ എം എസിന്  അതിന്റെ പരിമിതികൾ പിടി കിട്ടിയിരുന്നില്ല.  ഒരു പരമാധികാര രാജ്യം എന്ന നിലക്കാണ് ഇ എം എസ്  കേരള ഭരണത്തേയും  കണ്ടത്.  1957 ലെയും 1967 ലെയും കേരളത്തിൽ ഭരിക്കാൻ അവസരം ലഭിച്ചതിനെക്കുറിച്ചു പറഞ്ഞിട്ട്   അവയൊക്കെയും  താത്‌ക്കാലികം മാത്റമായിരിക്കും; എന്നും അത് കൊണ്ട് പാർലമെന്ററി മാർഗത്തിൽ സോഷ്യലിസത്തിന്റെ പ്രശ്നം ഇല്ലെന്നും  പ്രസ്താവിക്കുകയും ചെയ്തു*. പാർലമെന്റിലോ അസംബ്ളിയിലോ അവതരിപ്പിച്ച്  പാസാക്കാതെ ഒരു രാജ്യത്ത്  ഒരു നിയമ വാഴ്ചയും സാധ്യമല്ല എന്ന കാര്യം   സ. ഇ എം എസ്  അനുസ്മരിച്ചില്ല. സോഷ്യലിസം എന്നത്  രാജ്യത്തെ ജനങ്ങളുടെ സമസ്ത മേഘലകളുടെയും വികസനമാണെന്നതും രാജ്യത്തിന്റെ ആകെ പുരോഗതി ആണെന്നതും മുതലാളിത്തം എത്റമാത്റം വളർന്നാലും ആ സ്ഥിതിയിൽ എത്തില്ലെന്നതും അതിനു പാർലമെന്റ് എങ്ങനെയാണ് തടസം ആകുന്നതെന്നും ഒന്നും ഇ എം എസ് ആലോചിച്ചില്ല. മറ്റു ചിലരുടെ വാദഗതി അദ്ദേഹവും ആവർത്തിച്ചു എന്ന് മാത്റം.  130 കോടി ജനങ്ങൾക്ക്‌ ആവശ്യമായ ഭക്ഷ്യ ധാന്യവും വീട് ഇല്ലാത്തവർക്ക് വീടും സൗജന്യമായ ചികിത്സയും വിദ്യാഭ്യാസവും ജീവിക്കാനാവശ്യമായ സാഹചര്യങ്ങളും എല്ലാം ഉണ്ടാക്കിയെടുക്കൽ ഏതായാലും സായുധ വിപ്ളവത്തിൽ കൂടി നേടാനാവുകയില്ല. ദീർഘ കാലം കൊണ്ട് മാത്റം നേടിയെടുക്കാവുന്ന സാമ്പത്തിക വളർച്ചയാണ്  സോഷ്യലിസം . രാജ വാഴ്ച ആണെങ്കിൽ മാത്റമേ സായുധ വിപ്ളവത്തിന്റെ പ്രസക്തി ഉണ്ടാകുന്നുള്ളൂ. 
*(തൊഴിലാളി വർഗ രാഷ്ട്രീയത്തിന്റെ ശാസ്ത്രവും കലയും എന്ന പുസ്ഥകത്തിന്റെ  53--മത്തെ പേജ്.).

2020 ഫെബ്രുവരി 17, തിങ്കളാഴ്‌ച

325. നേതൃത്വത്തെ തീരുമാനിക്കുന്നതിനുള്ള യോഗ്യത

                                    325. നേതൃത്വത്തെ തീരുമാനിക്കുന്നതിനുള്ള യോഗ്യത 
പ്രായം മാത്രം ആകരുത്. മാർക്സിസം - ലെനിസം എന്ന തത്വ ശാസ്ത്രത്തിൽ പ്രാഥമിക ധാരണ എങ്കിലും ഉണ്ടോ എന്നതായിരിക്കണം. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയെ കുറിച്ചോ മാർക്സിന്റെ "മൂലധനം" എന്ന കൃതിയെ കുറിച്ചോ പ്രാഥമിക ധാരണ എങ്കിലും ഇല്ലാത്തവർ നേതൃത്വത്തിൽ ഉണ്ടാകരുത്. അല്ലെങ്കിൽ ഈ പ്രസ്ഥാനം തനിയെ ഇല്ലാതാകും. മുതലാളിത്തം പ്രോത്സാഹിപ്പിക്കുക അല്ല മാർക്സിസം എന്നെങ്കിലും അറിഞ്ഞിരിക്കണം. തൊഴിലാളി വർഗത്തിന്റെ തത്വശാസ്ത്രം ആണ് മാർക്സിസം എന്നെങ്കിലും അറിഞ്ഞിരിക്കണം. മുതലാളിത്ത സാമ്പത്തിക ക്രമത്തിൽ "സമ്പത്തു്" എന്നാൽ ചരക്കിന്റെ കൂറ്റൻ കൂമ്പാരം ആയിട്ടാണ് അനുഭവപ്പെടുക എന്ന് വ്യക്തമാക്കികൊണ്ട് ചരക്ക് രൂപം കൊള്ളൂന്നതിന് ആവശ്യമായ മനുഷ്യാദ്ധ്വാനവും അതിലൂടെ ബൂർഷ്വാസി നടത്തി കൊണ്ടിരിക്കുന്ന അദ്ധ്വാന ശക്തിയുടെ ചൂഷണവും തൊഴിലാളി വർഗം എങ്ങനെ ചൂഷണം ചെയ്യപ്പെടുന്നു എന്നും മാർക്സ് തെളിയിക്കുകയാണ് മഹത്തായ മൂലധനം എന്നകൃതിയിലൂടെ. 

എട്ടു മണിക്കൂർ ജോലി ചെയ്യുന്ന ഒരു തൊഴിലാളിയുടെ ഒരു മണിക്കൂറിലെ അദ്ധ്വാന ശക്തിയുടെ മൂല്യമെങ്കിലും പ്രതിഫലം ഇല്ലാത്ത അദ്ധ്വാന ശക്തിയുടെ മൂല്ല്യം എന്ന നിലയിൽ (ഏറ്റവും കുറഞ്ഞത്) ബൂർഷ്വാസിയ്ക്ക് (തൊഴിൽ ഉടമയ്ക്ക്) ഒരു ദിവസം ലഭിച്ചിരിക്കും. അത് ഇല്ലെങ്കിൽ തൊഴിൽ ഉടമ തൊഴിലാളിയെ കൊണ്ട് പണി എടുപ്പിക്കുകയില്ല. ആയിരം തൊഴിലാളികൾ ജോലി ചെയ്യുന്ന ഒരു ഫാക്ടറിയിൽ (സ്ഥാപനത്തിൽ) ആയിരം മണിക്കൂർ ഒരു ദിവസം തൊഴിൽ ഉടമയ്ക്ക് ലഭിയ്ക്കും. ഇത് ആഴ്ചയും മാസവും വർഷവും വർഷങ്ങളും എന്ന നിലയിൽ കണക്കാക്കണം. തൊഴിൽ ഉടമ കാണെക്കാണെ വലുതാകുന്നതിന്റെ രഹസ്യം ആണിത്. ഇന്ത്യ ഒട്ടാകെ ഒരു ദിവസം അമ്പത് കോടി തൊഴിലാളികൾ പണി എടുക്കുന്നു എങ്കിൽ ഒരു ദിവസം അമ്പതു കോടി മണിക്കൂർ ഇന്ത്യൻ മുതലാളിത്തത്തിന് ലഭിക്കുകയാണ്. ഒരു സോഷ്യലിസ്റ്റു വ്യവസ്ഥയിൽ ഇത് രാഷ്ട്രത്തിനാണ് ലഭിക്കുക. അത് രാഷ്ട്രത്തിന്റെ ആകെ അഭിവൃദ്ധിയ്ക്കും തൊഴിലാളി വർഗ്ഗത്തിന്റെ ആകെ അഭിവൃദ്ധിയ്ക്കും ലഭിക്കും.  ഇൻഡ്യ ഒട്ടാകെ ഒരു ദിവസം തൊഴിലാളികൾ പണി മുടക്കിയാൽ പിറ്റേ ദിവസത്തെ പത്രങ്ങളിൽ കാണുക "പതിനായിരം കോടി യുടെ ദേശീയ നഷ്ടം" എന്നായിരിക്കും.  പണി എടുക്കുന്ന ദിവസങ്ങളിലെ ഇങ്ങനെ ഉണ്ടാകുന്ന "ലാഭം" എവിടെ പോകുന്നു എന്നാരും പറയാറില്ല.  ദേശീയ സമ്പത്തിന്റെ എഴുപത്തിയഞ്ച് ശതമാനവും  പത്തു ശതമാനം സമ്പന്നർ അനുഭവിക്കുന്നതിന്റെ കാരണവും മറ്റൊന്നും അല്ല.  
...........കമ്മ്യൂണിസ്റ്റു മാനിഫെസ്റ്റോയിൽ തന്നെ മാർക്സ് പറയുന്നത് കാണുക: "തങ്ങളോടൊപ്പം സമുദായത്തെയാകെ സർവവിധ ചൂഷണത്തിൽ നിന്നും മർദനത്തിൽ നിന്നും വർഗ വ്യത്യാസങ്ങളിൽ നിന്നും വർഗ സമരങ്ങളിൽ നിന്നും എന്നന്നേക്കുമായി മോചിപ്പിക്കാതെ, ചൂഷണവും മർദനവും നടത്തുന്ന വർഗ്ഗത്തിന്റെ - ബൂർഷ്വാസിയുടെ - പിടിയിൽ നിന്നും ചൂഷണവും മർദനവും അനുഭവിക്കുന്ന വര്ഗത്തിന്; തൊഴിലാളി വർഗത്തിന് - രക്ഷ നേടാനാവില്ല." 1848 ൽ ആണ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റൊ പ്രസിദ്ധീകരിക്കുന്നത്.
..........മാർക്സിന്റെ ഏറ്റവും പ്റധാനപെട്ട ഈ വാക്കുകൾ വിസ്മരിച്ചുകൊണ്ടാണ് "മുതലാളിത്തം" പ്രോത്സാഹിപ്പിക്കുക എന്ന നിലപാട് സ്വീകരിച്ചത്. 

.........മുതലാളിത്തം എത്ര വളർന്നാലും സോഷ്യലിസത്തിലേയ്ക്ക് എത്തില്ല. ചരക്ക് ഉത്പാദനത്തിന്റെ ലക്ഷ്യം തന്നെ വ്യത്യസ്തമാണ്. ലാഭം മാത്രമാണ് മുതലാളിത്തത്തിൽ ലക്ഷ്യം ആവുക. സോഷ്യലിസത്തിലാകട്ടെ ജനങ്ങൾക്കാവശ്യമായവ മതിയായ അളവിൽ ലഭ്യമാക്കുക എന്നതാണ്. മുതലാളിത്തത്തിൽ കാർഷിക മേഖല തികച്ചും അവഗണിക്കപ്പെടുന്നു. ശാസ്ത്ര സാങ്കേതിക വിദ്യകൾ അതിവേഗം മാറികൊണ്ടിരിക്കുമ്പോൾ മുതലാളിത്തത്തിലെ ഒന്നും ഭാവിയിലേക്ക് കരുതി വയ്ക്കാനും ആവില്ല. പഴയ ലാൻഡ് ഫോണും കമ്പ്യൂട്ടറും ടൈപ്പ് റൈറ്ററും മറ്റും എത്ര വേഗം പഴഞ്ചൻ ആയി? ഇന്നത്തെ സാങ്കേതിക വിദ്യകളും ആവശ്യങ്ങളും ആവില്ല നാളത്തെ ആവശ്യം.
..........മുതലാളിത്തം വളരുക സാമ്പ്രാജ്യത്തം ആയിട്ടാണ്. മാർക്സ് 1850 കാലത്ത് വിലയിരുത്തിയത് സൂര്യൻ അസ്തമിക്കാത്ത സാമ്പ്രാജ്യം ആയി മാറിയ ഇഗ്ളീഷ് ഈസ്റ്റ്‌ ഇന്ത്യ കമ്പനിയെ ആണ്. അന്ന് ഇന്ത്യ ഭരിക്കുന്നത് ഈസ്റ്റ്‌ ഇന്ത്യ കമ്പനി ആണ്. 1857 ലെ ഒന്നാം സ്വാതന്ത്യ സമരത്തിന് ശേഷം ആണ് ഇന്ത്യൻ ഭരണം ബ്രിട്ടൻ ഏറ്റെടുക്കുന്നത്. ഇഗ്ളീഷ് ഈസ്റ്റ്‌ ഇന്ത്യ കമ്പനിയെ വിലയിരുത്തി 1850 കാലത്ത് മാർക്സ് പറഞ്ഞതിനെയാണ് ഇൻഡ്യയിൽ ഇപ്പോഴും പ്രമാണം ആക്കിയിരിക്കുന്നത്. ഇൻഗ്ളണ്ടിൽ വിപ്ളവം നടക്കാനുള്ള സാധ്യതയാണ് മാർക്സ് അന്ന് വിലയിരുത്തിയത്. അവിടെ ഒന്നും നടന്നില്ല. കൊളോണിയൽ ചൂഷണത്തിന്റെ പങ്കു ലഭിക്കുന്ന ബ്രിട്ടനിലെ തൊഴിലാളി വർഗത്തിന് സോഷ്യലിസത്തിന്റെ ഗുണം ബോധ്യപ്പെടുക ബുദ്ധിമുട്ടാണ് എന്നാണ് പിന്നീട് മാർക്സ് പറഞ്ഞത്. എന്നാൽ ലെനിൻ റഷ്യയിൽ വിപ്ളവം നടത്തുന്ന കാര്യത്തിൽ മാർക്സിന്റെ വാക്കുകളിൽ തൂങ്ങി നിന്നില്ല.
......സി പി ഐ (എം) പാർട്ടി പരിപാടി മാറണം.

..........മുതലാളിത്തം പ്രോത്സാഹിപ്പിക്കുന്ന കാലത്തോളം തൊഴിലാളി വർഗത്തോട് ഇതൊന്നും  പറയാൻ ആവില്ല എന്നതാണ് നിർഭാഗ്യ കരമായ സ്ഥിതി വിശേഷം. കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയുടെയും മൂലധനം എന്ന കൃതിയുടെയും ഒരു പേജെങ്കിലും കണ്ടിട്ടുള്ള ഒരാളും മുതലാളിത്തം പ്രോത്സാഹിപ്പിക്കുന്നതിന് കൂട്ട് നിൽക്കുകയില്ല. കഴിഞ്ഞ നൂറു കൊല്ലത്തെ അനുഭവം കണക്കിലെടുത്തെങ്കിലും ഇപ്പോഴത്തെ നിലപാട് തിരുത്തണം. അല്ലാത്തവർ ചെങ്കൊടി പിടിക്കാൻ അർഹരല്ല.

2020 ഫെബ്രുവരി 15, ശനിയാഴ്‌ച

324. 1850കളിൽ ലോകം അടക്കിവാണ ഇഗ്ളീഷ് ഈസ്റ് ഇന്ത്യ കമ്പനിയെ

                    324. 1850കളിൽ ലോകം അടക്കിവാണ ഇഗ്ളീഷ് ഈസ്റ് ഇന്ത്യ കമ്പനിയെ 
വിലയിരുത്തി ഇങ്ഗ്ലണ്ടിൽ വിപ്ലവം നടത്തുന്നതിനായിട്ടാണ് മുതലാളിത്തം പൂർണ വളർച്ച ആയതായി മാർക്സ് വിലയിരുത്തിയത്. അവിടെയാകട്ടെ ഒന്നും നടന്നില്ല. 1917 ൽ റഷ്യയിൽ വിപ്ലവം നടന്നപ്പോൾ അവിടത്തെ മുതലാളിത്തം പൂർണമായി വളർന്നുവോ എന്നൊന്നും ലെനിൻ നോക്കിയില്ല.
ഇന്ത്യയിൽ 1950 കളിൽ എസ് എ ഡാങ്കെയും മറ്റും കണക്കിലെടുത്തത് മാർക്സ് ഇഗ്ളീഷ് ഈസ്റ്റ്‌ ഇന്ത്യ കമ്പനിയെ വിലയിരുത്തി 1850 കാലത്ത് പറഞ്ഞത് മാത്രമാണ്. 125 കോടിയിലധികം ജനത്തെയാണ് അത് ദോഷകരമായി പരിണമിച്ചത്. ഒരു രാജ്യത്തെ ആകെയാണത് ബാധിച്ചത്. എഴുപത് വർഷങ്ങൾക്ക് ശേഷവും ഇന്ത്യയിലെ കമ്മ്യൂണിസ്റ്റു നേതൃത്വത്തെ ആ നിലപാടിൽ നിന്നും തിരുത്തുന്നത് അസാധ്യമായി തീർന്നിരിക്കുന്നു. മുതലാളിത്തം വളരുക സാമ്പ്രാജ്യത്തം ആയിട്ടാണെന്നത് പോലും മനസിലാകുന്നില്ല.
.........."എന്ത് ചെയ്യണം?" എന്ന കൃതിയിൽ ലെനിൻ പറയുന്നത് മുതലാളിത്ത വ്യവസ്ഥയിൽ തൊഴിലാളി വർഗം നടത്തുന്ന സമരങ്ങൾ "തുറന്നു കാട്ടൽ സമരങ്ങൾ ആയിരിക്കണം" എന്നാണ്. അതായത് എന്താണ് മുതലാളിത്ത വ്യവസ്ഥ എന്നും എന്താണ് ബൂർഷ്വാ ചെറ്റത്തരങ്ങൾ എന്നും തൊഴിലാളി വർഗ്ഗത്തേയും സാധരണ ജനങ്ങളേയും പഠിപ്പിക്കാൻ ഉള്ളവ ആയിരിക്കണം മുതലാളിത്ത സാമ്പത്തിക ക്റമത്തിൽ തൊഴിലാളി വർഗം നടത്തുന്ന സമരങ്ങളിലൂടെ നടത്തേണ്ടത്. തൊഴിലാളി വർഗ്ഗങ്ങൾ നടത്തുന്ന സമരങ്ങളിലൂടെ "തൊഴിലാളി വർഗ്ഗത്തിൽ തങ്ങൾ ഒരു വർഗം ആണ് എന്ന "വർഗ ബോധം" ഉണ്ടാക്കണം; വർഗ ബോധം "വർഗ സമരം" ആയും,; വർഗ സമരം "വർഗ വിപ്ളവം" ആയും അത് സോഷ്യലിസ്റ്റ് വ്യവസ്ഥയിലും എത്തിച്ചേരണം.
..........അടവ് നയം എപ്പോഴും ചൂഷക വർഗങ്ങളുടെ താൽപ്പര്യം സംരക്ഷിക്കുന്നത് ആകുമ്പോൾ തൊഴിലാളി വർഗം അകന്നുകൊണ്ടിരിക്കും. മാർക്സിസത്തെ കുറിച്ച് വിദൂര ധാരണകൾ പോലും ഇല്ലെന്നതാണ് അടിസ്ഥാനപരമായ തകരാർ. ആരുടെ അഴിമതിയും നാം സ്വീകരിക്കും എന്നതാണ് കാര്യം. കോൺഗ്രസിന്റെ അഴിമതി യെച്ചൂരിക്കും ബംഗാൾ CPIM നും പൂർണ സ്വീകാര്യം ആണ്. അതിന്റെ തുടർച്ചയാണ് കെ എം മാണി. ഇതും മുതലാളിത്തം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗം ആണ്.
..........ഇപ്പോഴത്തെ പാർട്ടി "പരിപാടി" യിൽ തുടരുക എന്നതിനർത്ഥം യാതൊരു ലക്ഷ്യവും ഇല്ലാത്ത ഒരു കമ്മ്യൂണിസ്റ്റ് പാർട്ടി ആയി തുടരുക എന്ന് മാത്രമാണ്, കാരണം എത്ര നാൾ പ്രോത്സാഹിപ്പിച്ചാലും മുതലാളിത്തം ഒരിക്കലും ഒരു കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ലക്ഷ്യം ആവില്ല എന്നത് തന്നെ. പാർട്ടി പൂർണമായും ഇലാതാകുന്നത് മാത്രം ആയിരിക്കും ഫലം.
ഇന്ത്യയുടെ ആകെ സമ്പത്തിന്റെയും 74 ശതമാനവും അനുഭവിക്കുന്നത് കേവലം 10* ശതമാനം ഇന്ത്യക്കാരാണ്. അതിൽ സിംഹ ഭാഗവും 63 അതി സമ്പന്നർ. അതിനർത്ഥം 90 ശതമാനവും ദാരിദ്ര്യം അനുഭവിക്കുന്നു എന്നാണ്. ഇവയൊക്കെ അറിഞ്ഞുകൊണ്ട് അതി സമ്പന്നരെ സഹായിക്കാൻ നില കൊള്ളുക എന്നതിനർത്ഥം എന്താണ്? സോഷ്യലിസത്തിന് എതിരാണ് എന്ന് മാത്രമാണ് അർഥം.
(അടുത്ത പാർട്ടി കോൺ ഗ്രസിൽ തന്നെ പാർട്ടി പരിപാടി ഭേദഗതി ചെയ്യാൻ കഴിയണം.)
(2020 ജനുവരി 21 ലെ മാതൃഭൂമി ദിനപത്രം)*

2020 ഫെബ്രുവരി 7, വെള്ളിയാഴ്‌ച

321. വിചിത്രമായ "മാർക്സിസ്റ്റു" കണ്ടു പിടുത്തങ്ങൾ.....

             
321. വിചിത്രമായ "മാർക്സിസ്റ്റു" കണ്ടു പിടുത്തങ്ങൾ.....
..........മുതലാളിത്തം പൂർണ വളർച്ച എത്തിയാൽ സോഷ്യലിസം നില നിൽക്കുന്ന കാലത്തേയ്ക്കുള്ളത് അത്റയും ബൂർഷ്വാസി ഒരുക്കി തരും എന്ന് കരുതിയ "മഹാ" മാർക്സിസ്റ്റ് പണ്ഡിതൻമാർ ആയിരുന്നു 1950 കളിൽ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയ്ക്ക് നേതൃത്വം നൽകിയ എസ് എ ഡാങ്കെയും കൂടെ ഉണ്ടായിരുന്നവരും. (അങ്ങനെയുള്ള സംശയങ്ങൾ ഒന്നും ലെനിന് റഷ്യയിൽ ഉണ്ടായിരുന്നില്ല. (എന്റെ ബ്ളോഗ് 174 കാണുക). ആ സ്ഥിതിയിൽ മുതലാളിത്തം വളരുമ്പോൾ ബൂർഷ്വാസി തന്നെ സോഷ്യലിസ്റ്റ് ലോകം സ്ഥാപിച്ചിരിക്കുന്നതായി പ്രഖ്യാപിക്കും. ബൂർഷ്വാസി എത്ര നല്ല മനുഷ്യർ.....അവരെയാണ് വർഗശത്രുക്കൾ എന്നും അവരുടെ മേൽ തൊഴിലാളി വർഗ സർവാധിപത്യം വേണം എന്നൊക്കെ ദുഷ്ടനായ കാറൽ മാർക്സ് പറഞ്ഞത്. അതു കൊണ്ട് മാർക്സ് പറഞ്ഞിട്ടുള്ള കാര്യങ്ങൾ അത്രയും ഇന്ത്യയ്ക്ക് ആവശ്യം ഇല്ലെന്നു ഡാങ്കെയും കൂട്ടരും തീരുമാനിച്ചു.
.
. .കാറൽ മാർക്സിനോ എൻഗൽസിനോ ലോകത്തെവിടെയെങ്കിലും തൊഴിലാളി വർഗത്തെ സംഘടിപ്പിച്ചും "മുതലാളിത്ത സമൂഹത്തിന്റെ സ്വതന്ത്റമായ" വളർച്ചക്കായി നിലകൊള്ളുന്ന ഒരു സാഹചര്യത്തെക്കുറിച്ച് ചിന്തിക്കാൻ പോലും ആകുമായിരുന്നില്ല. മാനവരാശി "രാജവാഴ്ച" കാലത്തെ തൊഴിച്ചെറിഞ് "അധികാരം " ജനങ്ങളിലേക്ക് എത്തിച്ചതാണ് ഇന്ത്യയിൽ സോഷ്യലിസം സ്ഥാപിക്കാൻ "തടസ്സം" ആയി കാണുന്നത്. അതുകൊണ്ടാണ് "മുതലാളിത്ത സമൂഹത്തിന്റെ സ്വതന്ത്റമായ" വളർച്ച ആയിരിക്കണം "പാർട്ടി പരിപാടി" എന്ന് മഹാ "മാർക്സിസ്റ്റ് " പണ്ഡിതന്മാർ തീരുമാനിച്ചു. പിന്തലമുറയാകട്ടെ ഒരു കാരണ വശാലും നിലപാടുകളിൽ മാറ്റം വരുത്തില്ല എന്ന പിടിവാശിയിലും. എല്ലാ കാലത്തും ചൂഷകവർഗങ്ങൾ അവർക്കാവശ്യമുള്ളവരെ എവിടെയും വളർത്തിക്കൊണ്ടു വരും.
/
എന്നാൽ മാർക്സ് പറയുന്നത് എന്താണ്?
.
. ."ഒരു രക്ത രക്ഷസിനെ പോലെ സർവാഗം രക്തത്തിൽ കുളിച്ച് അത്യന്തം ഭീഭത്സ രൂപത്തിലാണ് ലോക മുതലാളിത്തം" വളർന്നു വന്നത്" എന്നാണ്. അമേരിക്കയിലെ ആദിമ നിവാസികളെ (റെഡ് ഇൻഡ്യൻസ് ") നെ ഉന്മൂലനം ചെയ്തുകൊണ്ടും ആഫ്രിക്കയിലെ കറുത്ത വംശജരെ വേട്ടയാടിപിടിച്ചു് കൊടും ക്റൂരതകളിലൂടെ അടിമകളാക്കി ലോകമൊട്ടാകെ വിൽപ്പന നടത്തി "മൂലധനം" (മുതലാളിത്തം) വളർന്നതിനെ വിലയിരുത്തിയാണ് മാർക്സ് മൂലധനത്തിന്റെ സ്വഭാവത്തെ നിർണയിച്ചത്. ഫ്രെഡറിക് എൻഗൽസിന്റെ "കുടുംബം, സ്വകാര്യ സ്വത്ത്, ഭരണകൂടം എന്നിവയുടെ ഉത്ഭവം" എന്ന കൃതിയിൽ "വർഗ സമരം നിരവധി ഘട്ടങ്ങളിലൂടെ കടന്ന് "മുതലാളിത്തത്തിൽ" തൊഴിലാളിവർഗം ബൂർഷ്വാസിയുടെ നേർക്ക് നേർ ഏറ്റുമുട്ടുന്ന ഘട്ടം ആയിരിക്കും" എന്നാണ്. കാറൽ മാർക്സിനോ എൻഗൽസിനോ ലോകത്തെവിടെയെങ്കിലും തൊഴിലാളി വർഗത്തെ സംഘടിപ്പിച്ചും "മുതലാളിത്ത സമൂഹത്തിന്റെ സ്വതന്ത്റമായ" വളർച്ചക്കായി നിലകൊള്ളുന്ന ഒരു സാഹചര്യത്തെക്കുറിച്ച് ചിന്തിക്കാൻ പോലും ആകുമായിരുന്നില്ല.
എന്നാൽ സത്യം എന്താണ്?
1850 കാലത്തു് സൂര്യൻ അസ്തമിക്കാത്ത സാമ്പ്രാജ്യം ആയി വളർന്ന ഇഗ്ളീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയെയാണ് മാർക്സ് കണ്ടത്. കച്ചവടത്തിനായി ഇന്ത്യയിൽ വന്ന ഒരു കച്ചവട കമ്പനി എങ്ങനെയാണ് ഇന്ത്യ ഒട്ടാകെ അവരുടെ ഭരണത്തിലാക്കിയത് എന്ന് നമുക്കറിയാം. ലോക ശക്തിയായി ബ്രിട്ടൻ മാറി. അതിനെ മുതലാളിത്തത്തിന്റെ പൂർണ വളർച്ച ആയി മാർക്സ് കണക്കിലെടുത്തു.(ഇന്ഗ്ളണ്ടിൽ വിപ്ളവം നടക്കാനുള്ള സാഹചര്യം ആണ് മാർക്സ് കണക്കിലെടുത്തത് ) എന്നാൽ അവിടെ വിപ്ലവം നടന്നില്ല.പിന്നീട് മാർക്സ് അതേ പറ്റി പറഞ്ഞത് കൊളോണിയൽ ചൂഷണത്തിന്റെ വിഹിതം ലഭിക്കുന്ന ഇന്ഗ്ലണ്ടിലെ തൊഴിലാളി വർഗത്തിന് സോഷ്യലിസത്തിന്റെ ഗുണം ബോധ്യപ്പെടില്ല എന്നാണ്. ഒരു പ്രവാസി ആയി ലണ്ടനിൽ കഴിഞ്ഞ മാർക്സിന് പരിമിതികൾ ഉണ്ടായിരുന്നു എന്ന് നമുക്ക് മനസിലാക്കാം....
./
. .സമ്പത്തിന്റെ ആധിപത്യമാണ് യഥാർത്ഥത്തിൽ തൊഴിലാളി വർഗത്തെ ഭരണ കൂടത്തിന്റെ രൂപത്തിൽ അടിച്ചമർത്തുന്നതെന്ന് ബോധ്യപ്പെട്ടപ്പോഴാണ് കാറൽ മാർക്സ് കമ്മ്യൂണിസ്റ്റു മാനിഫെസ്റ്റോയിൽ തന്നെ ചൂഷക വർഗ്ഗത്തിന്റെ സാമ്പത്തിക ആധിപത്യം ഇല്ലാതാകുന്നതിന് ഭരണ കൂടം തൊഴിലാളി വർഗത്തിന്റേതാകണമെന്ന് നിഷ്ക്കർഷിച്ചത്. വർഗ വൈരുധ്യങ്ങൾ ഇല്ലാതാകാതെ; ഇല്ലാതാക്കാതെ വർഗ സമരവും ഇല്ലാതാകില്ല.
"തങ്ങളോടൊപ്പം സമുദായത്തെയാകെ സർവവിധ ചൂഷണത്തിൽ നിന്നും മർദനത്തിൽ നിന്നും വർഗ വ്യത്യാസങ്ങളിൽ നിന്നും വർഗ സമരങ്ങളിൽ നിന്നും എന്നന്നേക്കുമായി മോചിപ്പിക്കാതെ, ചൂഷണവും മർദനവും നടത്തുന്ന വർഗ്ഗത്തിന്റെ - ബൂർഷ്വാസിയുടെ - പിടിയിൽ നിന്നും ചൂഷണവും മർദനവും അനുഭവിക്കുന്ന വർഗത്തിന്; തൊഴിലാളി വർഗത്തിന് - രക്ഷ നേടാനാവില്ല. "ഭരണ കൂടവും വിപ്ളവവും" എന്ന കൃതിയിൽ ലെനിൻ പറയുന്നത് -- "വർഗ വൈരുധ്യങ്ങളാൽ കീറിമുറിഞ്ഞ ഒരു സമൂഹത്തിൽ വർഗാധിഷ്ഠിതമല്ലാത്തതോ വർഗങ്ങൾക്ക് ഉപരിയായതോ ആയ ഒരു ഭരണ കൂടം അസാധ്യമാണ്" എന്നാണ്. ചൂഷക വർഗ്ഗങ്ങളെ പ്രോത്സാഹിപ്പിച്ചും "വർഗ സമരം" നടത്താമെന്ന് കണ്ടെത്തിയ "ബുദ്ധി കേന്ദ്രം" വിചിത്രമാണ്.
//
...........കമ്മ്യൂണിസ്റ്റു മാനിഫെസ്റ്റോയിൽ തന്നെ മാർക്സ് ചൂണ്ടി കാണിച്ച "ചൂഷണ വിമുക്തമായ ലോകം" (സോഷ്യലിസ്റ്റു ഇന്ത്യ) എന്ന ലക്‌ഷ്യം ഇന്ത്യയിലെ കമ്മ്യൂണിസ്റ്റു പാർട്ടി അംഗീകരിച്ചിട്ടില്ല. ഇന്ത്യൻ മുതലാളിത്തം പ്രോത്സാഹിപ്പിക്കാൻ തീരുമാനിച്ചതിൽ ഇ എം എസിനും അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നില്ല. ഇന്ത്യൻ ബൂർഷ്വാസിയുടെ രാഷ്ട്രീയ പ്രസ്ഥാനം ആയ ഇന്ത്യൻ നാഷണൽ കോൺഗ്രസുമായി ആജീവനാന്ത ഐക്യം ഉണ്ടാക്കുന്നതിൽ മാത്രമേ തർക്കം ഉണ്ടായിരുന്നുള്ളു. അപ്പോൾ വർഗ സമരം ഉൾപ്പെടെയുള്ള അടിസ്ഥാന തത്വങ്ങൾ അപ്രസക്തമാകും എന്നത് ആരും കണക്കിലെടുത്തില്ല.
. .എന്നാൽ ഇന്ത്യയുടെ യഥാർത്ഥ സ്ഥിതി എന്താണ്? ഒരു രാജ്യത്തിന്റെ ആകെ സമ്പത്തിന്റെയും 74 ശതമാനവും ജനസംഘ്യയുടെ കേവലം 10 ശതമാനം മാത്രം അനുഭവിക്കുക. അതിൽ തന്നെ ഭൂരിഭാഗവും 63 അതി സമ്പന്നരുടെ കൈകളിലാണ്. ഹിന്ദു വർഗീയ വാദികൾ ഒരു രാജ്യത്തെ ജനതയെ ആകെ കൊടും ദുരിതങ്ങളിൽ ആക്കുക. രാജ്യത്തിന്റെ സമ്പത്താകെ ആന കരിന്പിൻ തോട്ടത്തിൽ കയറിയത് പോലെ നശിപ്പിക്കുക. അതിന്റെ മറുവശം 90 ശതമാനം ജനങ്ങളും ദാരിദ്ര്യ രേഖയിലോ അതിന് താഴെയോ കഴിയുന്നു എന്നാണ്. ഇതൊന്നും തങ്ങളെ ബാധിക്കുന്ന കാര്യമേയല്ല എന്ന് കരുതുന്ന രാജ്യത്തെ കമ്മ്യൂണിസ്റ്റു നേതൃത്വവും.
//
. 1917 ലെ ഒക്ടോബർ വിപ്ളവം നടക്കുമ്പോൾ സാർ ചക്റവർത്തിയുടെ സൈന്യമാകെ ഒന്നാം ലോക മഹാ യുദ്ധത്തിന്റെ ഭാഗമായ ജർമ്മനിയുമായി യുദ്ധത്തിലായിരുന്നു. വിപ്ളവാനന്തരം റഷ്യയിലേക്ക് തിരിച്ചെത്തിയ സാർ ചക്റവർത്തിയുടെ സൈന്യാധിപൻ "കൊൽചാക്കിന്റെ" നേതൃത്വത്തിൽ രൂപീകരിച്ച "വെള്ളപ്പട്ടാളം" സോവിയറ്റ് യൂണിയന്റെ "ചെമ്പട" ക്കുനേരെ അതികഠിനമായ പ്രതിവിപ്ളവ യുദ്ധമാണ് നടത്തിയത്. നാല്‌ വർഷത്തോളം നടത്തിയ പ്രതിവിപ്ളവത്തെ തികച്ചും ശിശു മാത്രമായ സോഷ്യലിസ്റ്റ് സോവിയറ്റ് യൂണിയൻ അതിജീവിച്ചത് ഒരു ജനതയാകെ സോഷ്യലിസവും മാർക്സിസവും സ്വീകരിച്ചപ്പോൾ ഉണ്ടായ "അത്ഭുതം" തന്നെയായിരുന്നു. രണ്ടരകോടി ജനങ്ങളാണ് നാല് വർഷം നീണ്ടുനിന്ന പ്രതിവിപ്ളവ യുദ്ധത്തിൽ മരിച്ചത് എന്നറിയുമ്പോൾ അവിടെ നടന്ന പോരാട്ടത്തിന്റെ ഭീകരത ഊഹിക്കാം. ഉണ്ടായിരുന്ന വ്യവസായങ്ങളാകെ നശിച്ചു. അവിടെയൊക്കെ യുദ്ധത്തിനാവശ്യമായ സാധനങ്ങളാണ് നിർമ്മിച്ചിരുന്നത്. യുദ്ധാനന്തരം വ്യവസായങ്ങളുടെ തികച്ചും ശവപ്പറമ്പ് മാത്റമായിരുന്നു അവിടെ ഉണ്ടായിരുന്നത്. അവിടെ നിന്നാണ് സോവിയറ്റ് സോഷ്യലിസ്റ്റ് രാഷ്ട്റം വളർച്ച ആരംഭിക്കുന്നത്.
.
. .വ്യവസായങ്ങൾ തുടങ്ങുന്നതിന് ആവശ്യമായ സാങ്കേതിക വിദഗ്ധരോ അസംസ്കൃത വസ്തുക്കളോ മൂലധനമോ യാതൊന്നും അവിടെ ഉണ്ടായിരുന്നില്ല. പക്ഷെ ലോകമാകെയുള്ള തൊഴിലാളിവർഗ്ഗത്തിന്റെ പിന്തുണ അവർക്കുണ്ടായിരുന്നു. തൊഴിലാളിവർഗ സാർവ്വദേശീയതയാണ് സോവിയറ്റ് യൂണിയന് കരുത്തായത്. ലെനിന്റെ നേതൃത്വത്തിൽ ആസൂത്രണം ചെയ്ത ആദ്യ "പഞ്ച വത്സര" പദ്ധതി നാല് വർഷം കൊണ്ട് പൂർത്തിയാക്കിയാണ് സോവിയറ്റ് ജനത സോഷയ്ലിസ്റ്റ് രാഷ്ട്ര നിർമാണത്തിൽ വിജയം നേടിയത്. രണ്ടാമത്തെ പഞ്ചവത്സര പദ്ധതി ആസൂത്രണം ചെയ്തപ്പോൾ അവർക്കാവശ്യം ഉള്ളതെല്ലാം അവിടെ ഉണ്ടായിരുന്നു.
//
. .ശാസ്ത്രം ഒരോ ദിവസവും വളർന്നു കൊണ്ടിരിക്കുമ്പോൾ ഇന്നത്തെ എല്ലാം നാളെ പഴഞ്ചൻ ആയിരിക്കും എന്ന കാര്യം ആരും ഓർക്കുന്നില്ല. "പൂർണ വളർച്ച" എന്ന ഒരു ഘട്ടം ഒരിക്കലും മുതലാളിത്തത്തിന് ഉണ്ടാവില്ല. 1850 കാലത്ത് മാർക്സ് കണക്കിലെടുത്തത് അന്ന് സൂര്യൻ അസ്തമിക്കാത്ത ബ്രിടീഷ് സാമ്ബ്രാജ്യം സൃഷ്ടിച്ച ഇഗ്ളീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയെയാണ്. അതിന്റെ ഉടമകൾ ഇന്ഗ്ളണ്ടിലെ പ്രഭുക്കന്മാർ ആയിരുന്നു. ടൈറ്റാനിക് (1912) മുങ്ങി പോയപ്പോൾ സൂപ്പർ ശക്തി ആവി എൻജിൻ ആയിരുന്നു. ഇന്ന് അത് ആറ്റമിക് പവർ ആണ്. ഇന്നലത്തെ ലാൻഡ് ഫോൺ; ഇന്നലത്തെ കമ്പൂട്ടർ; എല്ലാം ഇന്ന് ആറു പഴഞ്ചൻ ആണ്. നാളത്തെ ടെക്‌നോളജി എന്തായിരിക്കും എന്ന് ഇന്ന് ആർക്കും പറയാൻ ആവില്ല. അവികസിത മുതലാളിത്തം ആയിരുന്നിട്ടും പഴയ റഷ്യയിൽ സോഷ്യലിസം സ്ഥാപിക്കാമോ എന്ന കാര്യത്തിൽ ലെനിന് യാതൊരു സംശയവും ഉണ്ടായിരുന്നില്ല. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റു നേതൃത്വത്തിന് എന്താണ് മുതലാളിത്ത ചൂഷണം എന്ന് പോലും മനസ്സിലായിരുന്നില്ല. എന്താണ് "മുതലാളിത്തം" എന്ന് പോലും കണക്കിലെടുക്കുന്നില്ല. ആയിരക്കണക്കിന് വർഷങ്ങളിലൂടെ ചൂഷക വർഗ്ഗങ്ങൾ സൃഷ്ടിച്ചിട്ടുള്ള ചൂഷണത്തിന് വേണ്ടിയുള്ള നിയമങ്ങളും ആചാരങ്ങളും അടങ്ങുന്ന സാമൂഹ്യ നിയമങ്ങളും അന്ധ വിശ്വാസങ്ങളും അണതിന്റെ അടിത്തറ. അതാണ് ബൂർഷ്വാ പാർട്ടികളുടെ "സമ്പത്തും" ആയുധങ്ങളും. അന്ധവിശ്വാസങ്ങൾ സംരക്ഷിച്ചില്ലെങ്കിൽ അവർക്ക് നിലനിൽപ്പില്ല. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ "രാമരാജ്യ "വും; അതിലാണ് ബിജെപി "ഹിന്ദു വാഴ്ച" അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നതും. ആത്മീയ ചൂഷണവും സാമ്പത്തിക ചൂഷണവും മുതലാളിത്ത ചൂഷണത്തിന്റെ ഭാഗമാണെന്ന സത്യം അവർ മനസിലാക്കിയില്ല. അതിന്റെ ഫലമാണ് ഇന്ന് ഇന്ത്യ ഹിന്ദു വർഗീയ വാദികൾ ഭരിക്കുന്നതിന് ഇടയായത്.
..........ആ തീരുമാനത്തിന്റെ ഭാഗമാണ് 1957 ലെ കേരളത്തിലെ ഇ എം എസ്സ് സർക്കാർ ബിർളയെ ക്ഷണിച്ചു് "മാവൂർ" റയോൺസ് തുടങ്ങിയതും 2008 പ.ബംഗാളിൽ ബുദ്ധദേബ് സർക്കാരിന്റെ ഇടതുപക്ഷ സർക്കാർ ടാറ്റയ്ക്ക് കാർ ഫാക്ടറി തുടങ്ങാൻ 9127 കൃഷിക്കിക്കാരുടെ ഭൂമി പിടിച്ചെടുത്തതും മറ്റും. സോഷ്യലിസത്തിന് പകരം മുതലാളിത്തത്തിൽ കൂടി എല്ലാ കാര്യങ്ങളും സാധിച്ചുകളയാം എന്ന ധാരണയിലാണ് കാര്യങ്ങൾ പോകുന്നത്. കാർഷിക മേഘലയടക്കം ഇന്ത്യൻ ജനതയുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ മുതലാളിത്തത്തിന് ഒരിക്കലും ആവില്ല..
............."സോഷ്യലിസ്റ്റ് ഭാരതം; ജനകീയ ജനാധിപത്യത്തിലൂടെ" എന്ന ലക്‌ഷ്യം പാർട്ടി "പരിപാടി" ആയി ഇന്ത്യൻ ജനതയുടെ മുമ്പിൽ അവതരിപ്പിക്കുകയും ഇന്ത്യൻ പാർലമെന്റിൽ തൊഴിലാളി വർഗത്തിന് നിർണായക നേതൃത്വം നേടിയെടുക്കുകയും ചെയ്തുകൊണ്ടാല്ലാതെ "സോഷ്യലിസ്റ്റ് ഭാരതം" എന്ന ലക്ഷ്യം നേടിയെടുക്കാനാവുകയില്ല. അവിടെ മാർക്സിസം "ദർശനം" അല്ല; തൊഴിലാളി വർഗത്തിന് പോരാട്ടത്തിനുള്ള ആയുധമാണ്. തൊഴിലാളി വർഗം തത്വ ശാസ്ത്രത്തിൽ അവരുടെ ആത്മീയ ശക്തി നേടുമ്പോൾ "തത്വ ശാസ്ത്രം" തൊഴിലാളി വർഗത്തിൽ അതിന്റെ ഭൗതിക ശക്തി കണ്ടെത്തുകയാണ്.
.
..............07 02 2020................



2020 ഫെബ്രുവരി 1, ശനിയാഴ്‌ച

323. വൈരുധ്യാധിഷ്ഠിത രീതിയിലാണ് പ്റവർത്തിക്കുക എന്നത് സോഷ്യലിസത്തിനും ബാധകമാണ്.

                     323.ഏതൊരു കാര്യവും വൈരുധ്യാധിഷ്ഠിത രീതിയിലാണ് പ്റവർത്തിക്കുക.
............. എന്നത് സോഷ്യലിസത്തിനും ബാധകമാണ്. ഇത് പരിഗണിക്കാതിരുന്നതാണ് സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്കും കാരണമായത്. സ്വാർഥതയുടെ ഏറ്റവും ഉയർന്ന അവസ്ഥയാണ് മുതലാളിത്തം. സാമൂഹ്യ ബോധത്തിന്റെ ഏറ്റവും ഉയർന്ന അവസ്ഥയാണ് സോഷ്യലിസം. ഈ രണ്ടു വൈരുധ്യങ്ങളും കൂടെ ചേരുമ്പോൾ മാത്രമേ ചരക്ക് ഉത്പാദനം കാര്യക്ഷമം ആവുകയുള്ളൂ.
മുതലാളിത്ത ചരക്ക് ഉത്പാദനത്തിലെ പ്റത്യേകത അതിലെ ഒരോ ഘട്ടത്തിലും ലാഭം പരമാവധി എന്ന ലക്ഷ്യത്തിനായി ഉടമ കാണിക്കുന്ന അതി സൂക്ഷ്മമായ നിരീക്ഷണവും വിലയിരുത്തലും ആണ്. സമൂഹത്തിന് എന്താണ് ആവശ്യം; അത് ഏത് അളവിൽ ആവശ്യമാണ്; എന്തായിരിക്കണം അതിന്റെ അസംസ്കൃത വസ്തുക്കൾ; ചരക്കിന്റെ ഗുണ നിലവാരം, എങ്ങനെ ആയിരിക്കണം ജനങ്ങളിൽ എത്തിയ്ക്കേണ്ടത്; തുടങ്ങിയവ എല്ലാം സ്ഥാപന ഉടമ മനസിലാക്കിയിരിക്കണം; അങ്ങനെ അല്ലെങ്കിൽ മുടക്കിയ പണവും സ്ഥാപനവും നഷ്ടത്തിലാകും. ഒരോ ഘട്ടത്തിലും അയാളുയുടെ സൂക്ഷ്മ നിരീക്ഷണം ഉണ്ടായിരിക്കും; ഉണ്ടായിരിക്കണം. അവയൊക്കെ മനസിലാക്കിയില്ലെങ്കിൽ മുതലാളിത്ത വ്യവസ്ഥയിൽ ആയാലും എല്ലാവരും തുടങ്ങുന്ന സ്ഥാപനങ്ങളോ സംരഭങ്ങളോ വിജയം ആകാറില്ല. അനിൽ അമ്പാനി പോലും തകർച്ചയെ നേരിടുന്നു. വിജയ് മല്യ ഇന്ന് എവിടെ? സോഷ്യലിസത്തിലെ തിരിച്ചടികൾ മാത്രം എല്ലാവരും കാണുന്നു.

.........ഏതൊരു ചരക്കും രൂപം കൊള്ളുന്നത് സമൂഹത്തിലെ മിയ്ക്കവാറും എല്ലാ മേഖലയിലെയും തൊഴിലാളികളുടെ അദ്ധ്വാന ശക്തി കൂടിചേരുമ്പോൾ മാത്റമാണ്. (പ്റത്യക്ഷവും പരോക്ഷവും ആയ അദ്ധ്വാന ശക്തികളുടെ കൂടിച്ചേരലിലൂടെയാണ്  ചരക്ക്  രൂപം കൊള്ളുന്നത്---മാർക്സ് ). ഒരു ഡ്രൈവർക്ക് വണ്ടി ഓടിക്കണം എങ്കിൽ വണ്ടി വേണം. എങ്ങനെയാണ് ഒരു വണ്ടി ഉണ്ടാവുക?  ഇരുമ്പു മുതൽ എന്തെല്ലാം സാധനങ്ങൾ ഒരു വാഹനത്തിന്  ആവശ്യമാണ്?  അതെല്ലാം ചേരുമ്പോൾ മാത്റമാണ്  ഒരു വാഹനം ഉണ്ടാവുക).   മറ്റ് ഏത് വ്യവസായത്തിനും വാഹനം കൂടിയേ തീരു. സാമൂഹ്യമായ അധ്വാനത്തിന്റെ ഫലത്തിന് സമൂഹം ആകെ അർഹരാണ് 
എതാണ് സോഷ്യലിസത്തിന്റെ സാമൂഹ്യ നീതി.
ഈ രണ്ടു വൈരുധ്യങ്ങളും യോചിച്ചാൽ മാത്റമേ ചരക്ക്‌ ഉത്പാദനം കാര്യക്ഷമം ആവുകയുള്ളൂ. അങ്ങനെ സംഭവിക്കാതിരുന്നത് സോവിയറ്റ് യൂണിയനിലെ ചരക്ക്‌ ഉത്പാദനത്തിലെ കാര്യക്ഷമത ഇല്ലാതാക്കി. ചിന്താ ശേഷിയിൽ എല്ലാവരും ഒന്നു പോലെയല്ല എന്നത് പുതിയവ ആവിഷ്‌ക്കരിക്കുന്നതിൽ തടസം സൃഷ്ടിക്കും. സോഷ്യലിസത്തിന്റെ വളർച്ചയിൽ അത് വലിയ പ്രശ്നം ആയി മാറി. അത് സോവിയറ്റ് യൂണിയൻ തന്നെ ഇല്ലാതാകുന്നതിൽ അവശേഷിച്ചു. സ്വാഭാവികം ആയും അത് സോഷ്യലിസ്റ്റു വ്യവസ്ഥയ്ക്കും ക്ഷീണം സംഭവിക്കുന്നതിനും ഇടയാക്കി.
മാത്റമല്ല ശാസ്ത്ര സാങ്കേതിക മേഖലയിൽ അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങൾ ജനങ്ങളുടെ അഭിരുചിയിലും മാറ്റങ്ങൾ വരുത്തികൊണ്ടിരിക്കും. അവ മനസിലാക്കി പുതിയവ ആവിഷ്‌ക്കരിക്കുന്നതിലും സ്വകാര്യ സംരംഭകരുടെ സേവനങ്ങൾകൂടി പ്രയോജനപ്പെടുത്തുന്നതിൽ സ്വകാര്യ മേഘലയുടെ പങ്കാളിത്തം ആവശ്യമാണ്.
എന്നാൽ സ്വകാര്യ മേഖല പ്രയോജനപ്പെടുത്തുന്നതിൽ എപ്പോഴും മുന്ഗണന കൊടുക്കേണ്ടത് അവ ഏത് തരത്തിൽ സമൂഹത്തെ ബാധിക്കും എന്നത് കണക്കിലെടുത്താകണം. മാർക്സിസം അംഗീകരിക്കുന്ന ഒരു കമ്യൂണിസ്റ്റ് ഭരണകൂടത്തിൽ മാത്രമേ ഇത് പ്രായോഗികമായി വിജയിപ്പിക്കാൻ ആവുകയുള്ളൂ. സോഷ്യലിസ്റ്റു വ്യവസ്ഥയിൽ മാത്രമേ സമൂഹത്തിന്റെ ആകെ താത്പ്പര്യങ്ങൾ സംരക്ഷിക്കുകയുള്ളൂ എന്ന അടിസ്ഥാന വസ്തുത ഒരിക്കലും വിസ്മരിച്ചുകൂടാത്തതാണ്..