323.ഏതൊരു കാര്യവും വൈരുധ്യാധിഷ്ഠിത രീതിയിലാണ് പ്റവർത്തിക്കുക.
............. എന്നത് സോഷ്യലിസത്തിനും ബാധകമാണ്. ഇത് പരിഗണിക്കാതിരുന്നതാണ് സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്കും കാരണമായത്. സ്വാർഥതയുടെ ഏറ്റവും ഉയർന്ന അവസ്ഥയാണ് മുതലാളിത്തം. സാമൂഹ്യ ബോധത്തിന്റെ ഏറ്റവും ഉയർന്ന അവസ്ഥയാണ് സോഷ്യലിസം. ഈ രണ്ടു വൈരുധ്യങ്ങളും കൂടെ ചേരുമ്പോൾ മാത്രമേ ചരക്ക് ഉത്പാദനം കാര്യക്ഷമം ആവുകയുള്ളൂ.
മുതലാളിത്ത ചരക്ക് ഉത്പാദനത്തിലെ പ്റത്യേകത അതിലെ ഒരോ ഘട്ടത്തിലും ലാഭം പരമാവധി എന്ന ലക്ഷ്യത്തിനായി ഉടമ കാണിക്കുന്ന അതി സൂക്ഷ്മമായ നിരീക്ഷണവും വിലയിരുത്തലും ആണ്. സമൂഹത്തിന് എന്താണ് ആവശ്യം; അത് ഏത് അളവിൽ ആവശ്യമാണ്; എന്തായിരിക്കണം അതിന്റെ അസംസ്കൃത വസ്തുക്കൾ; ചരക്കിന്റെ ഗുണ നിലവാരം, എങ്ങനെ ആയിരിക്കണം ജനങ്ങളിൽ എത്തിയ്ക്കേണ്ടത്; തുടങ്ങിയവ എല്ലാം സ്ഥാപന ഉടമ മനസിലാക്കിയിരിക്കണം; അങ്ങനെ അല്ലെങ്കിൽ മുടക്കിയ പണവും സ്ഥാപനവും നഷ്ടത്തിലാകും. ഒരോ ഘട്ടത്തിലും അയാളുയുടെ സൂക്ഷ്മ നിരീക്ഷണം ഉണ്ടായിരിക്കും; ഉണ്ടായിരിക്കണം. അവയൊക്കെ മനസിലാക്കിയില്ലെങ്കിൽ മുതലാളിത്ത വ്യവസ്ഥയിൽ ആയാലും എല്ലാവരും തുടങ്ങുന്ന സ്ഥാപനങ്ങളോ സംരഭങ്ങളോ വിജയം ആകാറില്ല. അനിൽ അമ്പാനി പോലും തകർച്ചയെ നേരിടുന്നു. വിജയ് മല്യ ഇന്ന് എവിടെ? സോഷ്യലിസത്തിലെ തിരിച്ചടികൾ മാത്രം എല്ലാവരും കാണുന്നു.
.........ഏതൊരു ചരക്കും രൂപം കൊള്ളുന്നത് സമൂഹത്തിലെ മിയ്ക്കവാറും എല്ലാ മേഖലയിലെയും തൊഴിലാളികളുടെ അദ്ധ്വാന ശക്തി കൂടിചേരുമ്പോൾ മാത്റമാണ്. (പ്റത്യക്ഷവും പരോക്ഷവും ആയ അദ്ധ്വാന ശക്തികളുടെ കൂടിച്ചേരലിലൂടെയാണ് ചരക്ക് രൂപം കൊള്ളുന്നത്---മാർക്സ് ). ഒരു ഡ്രൈവർക്ക് വണ്ടി ഓടിക്കണം എങ്കിൽ വണ്ടി വേണം. എങ്ങനെയാണ് ഒരു വണ്ടി ഉണ്ടാവുക? ഇരുമ്പു മുതൽ എന്തെല്ലാം സാധനങ്ങൾ ഒരു വാഹനത്തിന് ആവശ്യമാണ്? അതെല്ലാം ചേരുമ്പോൾ മാത്റമാണ് ഒരു വാഹനം ഉണ്ടാവുക). മറ്റ് ഏത് വ്യവസായത്തിനും വാഹനം കൂടിയേ തീരു. സാമൂഹ്യമായ അധ്വാനത്തിന്റെ ഫലത്തിന് സമൂഹം ആകെ അർഹരാണ്
എതാണ് സോഷ്യലിസത്തിന്റെ സാമൂഹ്യ നീതി.

ഈ രണ്ടു വൈരുധ്യങ്ങളും യോചിച്ചാൽ മാത്റമേ ചരക്ക് ഉത്പാദനം കാര്യക്ഷമം ആവുകയുള്ളൂ. അങ്ങനെ സംഭവിക്കാതിരുന്നത് സോവിയറ്റ് യൂണിയനിലെ ചരക്ക് ഉത്പാദനത്തിലെ കാര്യക്ഷമത ഇല്ലാതാക്കി. ചിന്താ ശേഷിയിൽ എല്ലാവരും ഒന്നു പോലെയല്ല എന്നത് പുതിയവ ആവിഷ്‌ക്കരിക്കുന്നതിൽ തടസം സൃഷ്ടിക്കും. സോഷ്യലിസത്തിന്റെ വളർച്ചയിൽ അത് വലിയ പ്രശ്നം ആയി മാറി. അത് സോവിയറ്റ് യൂണിയൻ തന്നെ ഇല്ലാതാകുന്നതിൽ അവശേഷിച്ചു. സ്വാഭാവികം ആയും അത് സോഷ്യലിസ്റ്റു വ്യവസ്ഥയ്ക്കും ക്ഷീണം സംഭവിക്കുന്നതിനും ഇടയാക്കി.
മാത്റമല്ല ശാസ്ത്ര സാങ്കേതിക മേഖലയിൽ അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങൾ ജനങ്ങളുടെ അഭിരുചിയിലും മാറ്റങ്ങൾ വരുത്തികൊണ്ടിരിക്കും. അവ മനസിലാക്കി പുതിയവ ആവിഷ്‌ക്കരിക്കുന്നതിലും സ്വകാര്യ സംരംഭകരുടെ സേവനങ്ങൾകൂടി പ്രയോജനപ്പെടുത്തുന്നതിൽ സ്വകാര്യ മേഘലയുടെ പങ്കാളിത്തം ആവശ്യമാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ