321. വിചിത്രമായ "മാർക്സിസ്റ്റു" കണ്ടു പിടുത്തങ്ങൾ.....
..........മുതലാളിത്തം പൂർണ വളർച്ച എത്തിയാൽ സോഷ്യലിസം നില നിൽക്കുന്ന കാലത്തേയ്ക്കുള്ളത് അത്റയും ബൂർഷ്വാസി ഒരുക്കി തരും എന്ന് കരുതിയ "മഹാ" മാർക്സിസ്റ്റ് പണ്ഡിതൻമാർ ആയിരുന്നു 1950 കളിൽ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയ്ക്ക് നേതൃത്വം നൽകിയ എസ് എ ഡാങ്കെയും കൂടെ ഉണ്ടായിരുന്നവരും. (അങ്ങനെയുള്ള സംശയങ്ങൾ ഒന്നും ലെനിന് റഷ്യയിൽ ഉണ്ടായിരുന്നില്ല. (എന്റെ ബ്ളോഗ് 174 കാണുക). ആ സ്ഥിതിയിൽ മുതലാളിത്തം വളരുമ്പോൾ ബൂർഷ്വാസി തന്നെ സോഷ്യലിസ്റ്റ് ലോകം സ്ഥാപിച്ചിരിക്കുന്നതായി പ്രഖ്യാപിക്കും. ബൂർഷ്വാസി എത്ര നല്ല മനുഷ്യർ.....അവരെയാണ് വർഗശത്രുക്കൾ എന്നും അവരുടെ മേൽ തൊഴിലാളി വർഗ സർവാധിപത്യം വേണം എന്നൊക്കെ ദുഷ്ടനായ കാറൽ മാർക്സ് പറഞ്ഞത്. അതു കൊണ്ട് മാർക്സ് പറഞ്ഞിട്ടുള്ള കാര്യങ്ങൾ അത്രയും ഇന്ത്യയ്ക്ക് ആവശ്യം ഇല്ലെന്നു ഡാങ്കെയും കൂട്ടരും തീരുമാനിച്ചു.
.
. .കാറൽ മാർക്സിനോ എൻഗൽസിനോ ലോകത്തെവിടെയെങ്കിലും തൊഴിലാളി വർഗത്തെ സംഘടിപ്പിച്ചും "മുതലാളിത്ത സമൂഹത്തിന്റെ സ്വതന്ത്റമായ" വളർച്ചക്കായി നിലകൊള്ളുന്ന ഒരു സാഹചര്യത്തെക്കുറിച്ച് ചിന്തിക്കാൻ പോലും ആകുമായിരുന്നില്ല. മാനവരാശി "രാജവാഴ്ച" കാലത്തെ തൊഴിച്ചെറിഞ് "അധികാരം " ജനങ്ങളിലേക്ക് എത്തിച്ചതാണ് ഇന്ത്യയിൽ സോഷ്യലിസം സ്ഥാപിക്കാൻ "തടസ്സം" ആയി കാണുന്നത്. അതുകൊണ്ടാണ് "മുതലാളിത്ത സമൂഹത്തിന്റെ സ്വതന്ത്റമായ" വളർച്ച ആയിരിക്കണം "പാർട്ടി പരിപാടി" എന്ന് മഹാ "മാർക്സിസ്റ്റ് " പണ്ഡിതന്മാർ തീരുമാനിച്ചു. പിന്തലമുറയാകട്ടെ ഒരു കാരണ വശാലും നിലപാടുകളിൽ മാറ്റം വരുത്തില്ല എന്ന പിടിവാശിയിലും. എല്ലാ കാലത്തും ചൂഷകവർഗങ്ങൾ അവർക്കാവശ്യമുള്ളവരെ എവിടെയും വളർത്തിക്കൊണ്ടു വരും.
/
എന്നാൽ മാർക്സ് പറയുന്നത് എന്താണ്?
.
. ."ഒരു രക്ത രക്ഷസിനെ പോലെ സർവാഗം രക്തത്തിൽ കുളിച്ച് അത്യന്തം ഭീഭത്സ രൂപത്തിലാണ് ലോക മുതലാളിത്തം" വളർന്നു വന്നത്" എന്നാണ്. അമേരിക്കയിലെ ആദിമ നിവാസികളെ (റെഡ് ഇൻഡ്യൻസ് ") നെ ഉന്മൂലനം ചെയ്തുകൊണ്ടും ആഫ്രിക്കയിലെ കറുത്ത വംശജരെ വേട്ടയാടിപിടിച്ചു് കൊടും ക്റൂരതകളിലൂടെ അടിമകളാക്കി ലോകമൊട്ടാകെ വിൽപ്പന നടത്തി "മൂലധനം" (മുതലാളിത്തം) വളർന്നതിനെ വിലയിരുത്തിയാണ് മാർക്സ് മൂലധനത്തിന്റെ സ്വഭാവത്തെ നിർണയിച്ചത്. ഫ്രെഡറിക് എൻഗൽസിന്റെ "കുടുംബം, സ്വകാര്യ സ്വത്ത്, ഭരണകൂടം എന്നിവയുടെ ഉത്ഭവം" എന്ന കൃതിയിൽ "വർഗ സമരം നിരവധി ഘട്ടങ്ങളിലൂടെ കടന്ന് "മുതലാളിത്തത്തിൽ" തൊഴിലാളിവർഗം ബൂർഷ്വാസിയുടെ നേർക്ക് നേർ ഏറ്റുമുട്ടുന്ന ഘട്ടം ആയിരിക്കും" എന്നാണ്. കാറൽ മാർക്സിനോ എൻഗൽസിനോ ലോകത്തെവിടെയെങ്കിലും തൊഴിലാളി വർഗത്തെ സംഘടിപ്പിച്ചും "മുതലാളിത്ത സമൂഹത്തിന്റെ സ്വതന്ത്റമായ" വളർച്ചക്കായി നിലകൊള്ളുന്ന ഒരു സാഹചര്യത്തെക്കുറിച്ച് ചിന്തിക്കാൻ പോലും ആകുമായിരുന്നില്ല.
എന്നാൽ സത്യം എന്താണ്?
1850 കാലത്തു് സൂര്യൻ അസ്തമിക്കാത്ത സാമ്പ്രാജ്യം ആയി വളർന്ന ഇഗ്ളീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയെയാണ് മാർക്സ് കണ്ടത്. കച്ചവടത്തിനായി ഇന്ത്യയിൽ വന്ന ഒരു കച്ചവട കമ്പനി എങ്ങനെയാണ് ഇന്ത്യ ഒട്ടാകെ അവരുടെ ഭരണത്തിലാക്കിയത് എന്ന് നമുക്കറിയാം. ലോക ശക്തിയായി ബ്രിട്ടൻ മാറി. അതിനെ മുതലാളിത്തത്തിന്റെ പൂർണ വളർച്ച ആയി മാർക്സ് കണക്കിലെടുത്തു.(ഇന്ഗ്ളണ്ടിൽ വിപ്ളവം നടക്കാനുള്ള സാഹചര്യം ആണ് മാർക്സ് കണക്കിലെടുത്തത് ) എന്നാൽ അവിടെ വിപ്ലവം നടന്നില്ല.പിന്നീട് മാർക്സ് അതേ പറ്റി പറഞ്ഞത് കൊളോണിയൽ ചൂഷണത്തിന്റെ വിഹിതം ലഭിക്കുന്ന ഇന്ഗ്ലണ്ടിലെ തൊഴിലാളി വർഗത്തിന് സോഷ്യലിസത്തിന്റെ ഗുണം ബോധ്യപ്പെടില്ല എന്നാണ്. ഒരു പ്രവാസി ആയി ലണ്ടനിൽ കഴിഞ്ഞ മാർക്സിന് പരിമിതികൾ ഉണ്ടായിരുന്നു എന്ന് നമുക്ക് മനസിലാക്കാം....
./
. .സമ്പത്തിന്റെ ആധിപത്യമാണ് യഥാർത്ഥത്തിൽ തൊഴിലാളി വർഗത്തെ ഭരണ കൂടത്തിന്റെ രൂപത്തിൽ അടിച്ചമർത്തുന്നതെന്ന് ബോധ്യപ്പെട്ടപ്പോഴാണ് കാറൽ മാർക്സ് കമ്മ്യൂണിസ്റ്റു മാനിഫെസ്റ്റോയിൽ തന്നെ ചൂഷക വർഗ്ഗത്തിന്റെ സാമ്പത്തിക ആധിപത്യം ഇല്ലാതാകുന്നതിന് ഭരണ കൂടം തൊഴിലാളി വർഗത്തിന്റേതാകണമെന്ന് നിഷ്ക്കർഷിച്ചത്. വർഗ വൈരുധ്യങ്ങൾ ഇല്ലാതാകാതെ; ഇല്ലാതാക്കാതെ വർഗ സമരവും ഇല്ലാതാകില്ല.
"തങ്ങളോടൊപ്പം സമുദായത്തെയാകെ സർവവിധ ചൂഷണത്തിൽ നിന്നും മർദനത്തിൽ നിന്നും വർഗ വ്യത്യാസങ്ങളിൽ നിന്നും വർഗ സമരങ്ങളിൽ നിന്നും എന്നന്നേക്കുമായി മോചിപ്പിക്കാതെ, ചൂഷണവും മർദനവും നടത്തുന്ന വർഗ്ഗത്തിന്റെ - ബൂർഷ്വാസിയുടെ - പിടിയിൽ നിന്നും ചൂഷണവും മർദനവും അനുഭവിക്കുന്ന വർഗത്തിന്; തൊഴിലാളി വർഗത്തിന് - രക്ഷ നേടാനാവില്ല. "ഭരണ കൂടവും വിപ്ളവവും" എന്ന കൃതിയിൽ ലെനിൻ പറയുന്നത് -- "വർഗ വൈരുധ്യങ്ങളാൽ കീറിമുറിഞ്ഞ ഒരു സമൂഹത്തിൽ വർഗാധിഷ്ഠിതമല്ലാത്തതോ വർഗങ്ങൾക്ക് ഉപരിയായതോ ആയ ഒരു ഭരണ കൂടം അസാധ്യമാണ്" എന്നാണ്. ചൂഷക വർഗ്ഗങ്ങളെ പ്രോത്സാഹിപ്പിച്ചും "വർഗ സമരം" നടത്താമെന്ന് കണ്ടെത്തിയ "ബുദ്ധി കേന്ദ്രം" വിചിത്രമാണ്.
//
...........കമ്മ്യൂണിസ്റ്റു മാനിഫെസ്റ്റോയിൽ തന്നെ മാർക്സ് ചൂണ്ടി കാണിച്ച "ചൂഷണ വിമുക്തമായ ലോകം" (സോഷ്യലിസ്റ്റു ഇന്ത്യ) എന്ന ലക്‌ഷ്യം ഇന്ത്യയിലെ കമ്മ്യൂണിസ്റ്റു പാർട്ടി അംഗീകരിച്ചിട്ടില്ല. ഇന്ത്യൻ മുതലാളിത്തം പ്രോത്സാഹിപ്പിക്കാൻ തീരുമാനിച്ചതിൽ ഇ എം എസിനും അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നില്ല. ഇന്ത്യൻ ബൂർഷ്വാസിയുടെ രാഷ്ട്രീയ പ്രസ്ഥാനം ആയ ഇന്ത്യൻ നാഷണൽ കോൺഗ്രസുമായി ആജീവനാന്ത ഐക്യം ഉണ്ടാക്കുന്നതിൽ മാത്രമേ തർക്കം ഉണ്ടായിരുന്നുള്ളു. അപ്പോൾ വർഗ സമരം ഉൾപ്പെടെയുള്ള അടിസ്ഥാന തത്വങ്ങൾ അപ്രസക്തമാകും എന്നത് ആരും കണക്കിലെടുത്തില്ല.
. .എന്നാൽ ഇന്ത്യയുടെ യഥാർത്ഥ സ്ഥിതി എന്താണ്? ഒരു രാജ്യത്തിന്റെ ആകെ സമ്പത്തിന്റെയും 74 ശതമാനവും ജനസംഘ്യയുടെ കേവലം 10 ശതമാനം മാത്രം അനുഭവിക്കുക. അതിൽ തന്നെ ഭൂരിഭാഗവും 63 അതി സമ്പന്നരുടെ കൈകളിലാണ്. ഹിന്ദു വർഗീയ വാദികൾ ഒരു രാജ്യത്തെ ജനതയെ ആകെ കൊടും ദുരിതങ്ങളിൽ ആക്കുക. രാജ്യത്തിന്റെ സമ്പത്താകെ ആന കരിന്പിൻ തോട്ടത്തിൽ കയറിയത് പോലെ നശിപ്പിക്കുക. അതിന്റെ മറുവശം 90 ശതമാനം ജനങ്ങളും ദാരിദ്ര്യ രേഖയിലോ അതിന് താഴെയോ കഴിയുന്നു എന്നാണ്. ഇതൊന്നും തങ്ങളെ ബാധിക്കുന്ന കാര്യമേയല്ല എന്ന് കരുതുന്ന രാജ്യത്തെ കമ്മ്യൂണിസ്റ്റു നേതൃത്വവും.
//
. 1917 ലെ ഒക്ടോബർ വിപ്ളവം നടക്കുമ്പോൾ സാർ ചക്റവർത്തിയുടെ സൈന്യമാകെ ഒന്നാം ലോക മഹാ യുദ്ധത്തിന്റെ ഭാഗമായ ജർമ്മനിയുമായി യുദ്ധത്തിലായിരുന്നു. വിപ്ളവാനന്തരം റഷ്യയിലേക്ക് തിരിച്ചെത്തിയ സാർ ചക്റവർത്തിയുടെ സൈന്യാധിപൻ "കൊൽചാക്കിന്റെ" നേതൃത്വത്തിൽ രൂപീകരിച്ച "വെള്ളപ്പട്ടാളം" സോവിയറ്റ് യൂണിയന്റെ "ചെമ്പട" ക്കുനേരെ അതികഠിനമായ പ്രതിവിപ്ളവ യുദ്ധമാണ് നടത്തിയത്. നാല് വർഷത്തോളം നടത്തിയ പ്രതിവിപ്ളവത്തെ തികച്ചും ശിശു മാത്രമായ സോഷ്യലിസ്റ്റ് സോവിയറ്റ് യൂണിയൻ അതിജീവിച്ചത് ഒരു ജനതയാകെ സോഷ്യലിസവും മാർക്സിസവും സ്വീകരിച്ചപ്പോൾ ഉണ്ടായ "അത്ഭുതം" തന്നെയായിരുന്നു. രണ്ടരകോടി ജനങ്ങളാണ് നാല് വർഷം നീണ്ടുനിന്ന പ്രതിവിപ്ളവ യുദ്ധത്തിൽ മരിച്ചത് എന്നറിയുമ്പോൾ അവിടെ നടന്ന പോരാട്ടത്തിന്റെ ഭീകരത ഊഹിക്കാം. ഉണ്ടായിരുന്ന വ്യവസായങ്ങളാകെ നശിച്ചു. അവിടെയൊക്കെ യുദ്ധത്തിനാവശ്യമായ സാധനങ്ങളാണ് നിർമ്മിച്ചിരുന്നത്. യുദ്ധാനന്തരം വ്യവസായങ്ങളുടെ തികച്ചും ശവപ്പറമ്പ് മാത്റമായിരുന്നു അവിടെ ഉണ്ടായിരുന്നത്. അവിടെ നിന്നാണ് സോവിയറ്റ് സോഷ്യലിസ്റ്റ് രാഷ്ട്റം വളർച്ച ആരംഭിക്കുന്നത്.
.
. .വ്യവസായങ്ങൾ തുടങ്ങുന്നതിന് ആവശ്യമായ സാങ്കേതിക വിദഗ്ധരോ അസംസ്കൃത വസ്തുക്കളോ മൂലധനമോ യാതൊന്നും അവിടെ ഉണ്ടായിരുന്നില്ല. പക്ഷെ ലോകമാകെയുള്ള തൊഴിലാളിവർഗ്ഗത്തിന്റെ പിന്തുണ അവർക്കുണ്ടായിരുന്നു. തൊഴിലാളിവർഗ സാർവ്വദേശീയതയാണ് സോവിയറ്റ് യൂണിയന് കരുത്തായത്. ലെനിന്റെ നേതൃത്വത്തിൽ ആസൂത്രണം ചെയ്ത ആദ്യ "പഞ്ച വത്സര" പദ്ധതി നാല് വർഷം കൊണ്ട് പൂർത്തിയാക്കിയാണ് സോവിയറ്റ് ജനത സോഷയ്ലിസ്റ്റ് രാഷ്ട്ര നിർമാണത്തിൽ വിജയം നേടിയത്. രണ്ടാമത്തെ പഞ്ചവത്സര പദ്ധതി ആസൂത്രണം ചെയ്തപ്പോൾ അവർക്കാവശ്യം ഉള്ളതെല്ലാം അവിടെ ഉണ്ടായിരുന്നു.
//
. .ശാസ്ത്രം ഒരോ ദിവസവും വളർന്നു കൊണ്ടിരിക്കുമ്പോൾ ഇന്നത്തെ എല്ലാം നാളെ പഴഞ്ചൻ ആയിരിക്കും എന്ന കാര്യം ആരും ഓർക്കുന്നില്ല. "പൂർണ വളർച്ച" എന്ന ഒരു ഘട്ടം ഒരിക്കലും മുതലാളിത്തത്തിന് ഉണ്ടാവില്ല. 1850 കാലത്ത് മാർക്സ് കണക്കിലെടുത്തത് അന്ന് സൂര്യൻ അസ്തമിക്കാത്ത ബ്രിടീഷ് സാമ്ബ്രാജ്യം സൃഷ്ടിച്ച ഇഗ്ളീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയെയാണ്. അതിന്റെ ഉടമകൾ ഇന്ഗ്ളണ്ടിലെ പ്രഭുക്കന്മാർ ആയിരുന്നു. ടൈറ്റാനിക് (1912) മുങ്ങി പോയപ്പോൾ സൂപ്പർ ശക്തി ആവി എൻജിൻ ആയിരുന്നു. ഇന്ന് അത് ആറ്റമിക് പവർ ആണ്. ഇന്നലത്തെ ലാൻഡ് ഫോൺ; ഇന്നലത്തെ കമ്പൂട്ടർ; എല്ലാം ഇന്ന് ആറു പഴഞ്ചൻ ആണ്. നാളത്തെ ടെക്‌നോളജി എന്തായിരിക്കും എന്ന് ഇന്ന് ആർക്കും പറയാൻ ആവില്ല. അവികസിത മുതലാളിത്തം ആയിരുന്നിട്ടും പഴയ റഷ്യയിൽ സോഷ്യലിസം സ്ഥാപിക്കാമോ എന്ന കാര്യത്തിൽ ലെനിന് യാതൊരു സംശയവും ഉണ്ടായിരുന്നില്ല. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റു നേതൃത്വത്തിന് എന്താണ് മുതലാളിത്ത ചൂഷണം എന്ന് പോലും മനസ്സിലായിരുന്നില്ല. എന്താണ് "മുതലാളിത്തം" എന്ന് പോലും കണക്കിലെടുക്കുന്നില്ല. ആയിരക്കണക്കിന് വർഷങ്ങളിലൂടെ ചൂഷക വർഗ്ഗങ്ങൾ സൃഷ്ടിച്ചിട്ടുള്ള ചൂഷണത്തിന് വേണ്ടിയുള്ള നിയമങ്ങളും ആചാരങ്ങളും അടങ്ങുന്ന സാമൂഹ്യ നിയമങ്ങളും അന്ധ വിശ്വാസങ്ങളും അണതിന്റെ അടിത്തറ. അതാണ് ബൂർഷ്വാ പാർട്ടികളുടെ "സമ്പത്തും" ആയുധങ്ങളും. അന്ധവിശ്വാസങ്ങൾ സംരക്ഷിച്ചില്ലെങ്കിൽ അവർക്ക് നിലനിൽപ്പില്ല. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ "രാമരാജ്യ "വും; അതിലാണ് ബിജെപി "ഹിന്ദു വാഴ്ച" അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നതും. ആത്മീയ ചൂഷണവും സാമ്പത്തിക ചൂഷണവും മുതലാളിത്ത ചൂഷണത്തിന്റെ ഭാഗമാണെന്ന സത്യം അവർ മനസിലാക്കിയില്ല. അതിന്റെ ഫലമാണ് ഇന്ന് ഇന്ത്യ ഹിന്ദു വർഗീയ വാദികൾ ഭരിക്കുന്നതിന് ഇടയായത്.
..........ആ തീരുമാനത്തിന്റെ ഭാഗമാണ് 1957 ലെ കേരളത്തിലെ ഇ എം എസ്സ് സർക്കാർ ബിർളയെ ക്ഷണിച്ചു് "മാവൂർ" റയോൺസ് തുടങ്ങിയതും 2008 പ.ബംഗാളിൽ ബുദ്ധദേബ് സർക്കാരിന്റെ ഇടതുപക്ഷ സർക്കാർ ടാറ്റയ്ക്ക് കാർ ഫാക്ടറി തുടങ്ങാൻ 9127 കൃഷിക്കിക്കാരുടെ ഭൂമി പിടിച്ചെടുത്തതും മറ്റും. സോഷ്യലിസത്തിന് പകരം മുതലാളിത്തത്തിൽ കൂടി എല്ലാ കാര്യങ്ങളും സാധിച്ചുകളയാം എന്ന ധാരണയിലാണ് കാര്യങ്ങൾ പോകുന്നത്. കാർഷിക മേഘലയടക്കം ഇന്ത്യൻ ജനതയുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ മുതലാളിത്തത്തിന് ഒരിക്കലും ആവില്ല..
............."സോഷ്യലിസ്റ്റ് ഭാരതം; ജനകീയ ജനാധിപത്യത്തിലൂടെ" എന്ന ലക്‌ഷ്യം പാർട്ടി "പരിപാടി" ആയി ഇന്ത്യൻ ജനതയുടെ മുമ്പിൽ അവതരിപ്പിക്കുകയും ഇന്ത്യൻ പാർലമെന്റിൽ തൊഴിലാളി വർഗത്തിന് നിർണായക നേതൃത്വം നേടിയെടുക്കുകയും ചെയ്തുകൊണ്ടാല്ലാതെ "സോഷ്യലിസ്റ്റ് ഭാരതം" എന്ന ലക്ഷ്യം നേടിയെടുക്കാനാവുകയില്ല. അവിടെ മാർക്സിസം "ദർശനം" അല്ല; തൊഴിലാളി വർഗത്തിന് പോരാട്ടത്തിനുള്ള ആയുധമാണ്. തൊഴിലാളി വർഗം തത്വ ശാസ്ത്രത്തിൽ അവരുടെ ആത്മീയ ശക്തി നേടുമ്പോൾ "തത്വ ശാസ്ത്രം" തൊഴിലാളി വർഗത്തിൽ അതിന്റെ ഭൗതിക ശക്തി കണ്ടെത്തുകയാണ്.
.
..............07 02 2020................
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ