2019 നവംബർ 28, വ്യാഴാഴ്‌ച

315. പൊതു മേഖലകളെ എങ്ങനെ സംരക്ഷിക്കാം?

                                      315. പൊതു മേഖലകളെ എങ്ങനെ സംരക്ഷിക്കാം?
,        .സോഷ്യലിസ്റ്റ് വ്യവസ്ഥയിൽ പൊതുമേഖല "ചൂഷണം വിമുക്ത സാമൂഹ്യ വ്യവസ്ഥ" യുടെ ഭാഗമാണ്.  പൊതു മേഖലകൾ ഇല്ലാതാക്കി സർക്കാർ ഖജനാവിൽ പണം എത്തരുത്, വൻകിട മുതലാളിമാരുടെ കൈവശം മാത്രമെ എത്താൻ പാടുള്ളു എന്നത് ജനങ്ങളോടുള്ള യുദ്ധ പ്രഖ്യാപനം, ഭരണ ഘടനയോടുള്ള വെല്ലുവിളിയും അഴിമതി നടത്തുക എന്ന ലക്ഷ്യവും മാത്രം.  പൊതുമേഖലകളിൽ അഴിമതി നടത്തുക ബുദ്ധിമുട്ടാണ്. എന്നാൽ അവ കോർപ്പറേറ്റുകൾക്ക് നൽകിയാൽ  "തെരെഞ്ഞെടുപ്പ് ഫണ്ട്" ആയി എത്ര ആയിരം കോടികൾ വേണമെങ്കിലും വാങ്ങാം എന്നതാണ് ബിജെപി കാണുന്ന ഒരു വലിയ നേട്ടം.  മാത്റമല്ല പിന്നോക്ക വിഭാഗങ്ങൾക്ക്‌ ഭരണ ഘടനാ പരമായി അവകാശപ്പെട്ട "സംവരണ ആനുകൂല്യങ്ങൾ" നൽകുന്നതിൽ നിന്നും ഒഴിവാകുകയും ചെയ്യാം. 
.........പൊതുമേഖലകൾ ജനങ്ങളുടെ സ്വത്ത് ആണ്. അവയിലെ ലാഭം ഭരണ കൂടത്തിനും അങ്ങനെ ജനങ്ങൾക്കും ഉള്ളതാണ്. അവയുടെ പ്രവർത്തനത്തിലൂടെ ഗുണ മേന്മയുള്ള ഉത്പ്പന്നങ്ങൾ ജനങ്ങൾക്ക് ലഭിയ്ക്കും. അവിടെ നികുതി വെട്ടിപ്പ് ഉണ്ടാകില്ല. അങ്ങനെ കള്ളപ്പണം തടയാൻ പറ്റും. അവയുടെ ലക്‌ഷ്യം ലാഭം മാത്രമല്ല; ജനങ്ങൾക്ക് ആവശ്യമുള്ളത്റ അളവിൽ ഉത്പാദനം നടത്തുക; തൊഴിലും വരുമാനവും ഉള്ള ജനങ്ങൾ ഉണ്ടെങ്കിൽ മാത്റമെ രാജ്യത്ത് വ്യവസായ വളർച്ച ഉണ്ടാവുകയുള്ളു എന്നതുകൊണ്ട് പരമാവധി തൊഴിൽ അവസരങ്ങൾ ഉണ്ടാകണം; ന്യായമായ വേതനം ഉണ്ടാകണം; അത്കൊണ്ട് പൊതു മേഖലകളുടെ ലക്ഷ്യങ്ങളിൽ സംവരണം അടക്കമുള്ള തൊഴിൽ അവസരങ്ങൾ ഉണ്ടാകണം തുടങ്ങിയ ലക്ഷ്യങ്ങൾ എല്ലാം ഉൾപ്പെടുന്നു. എന്നാൽ ആ ലക്ഷ്യങ്ങൾ എല്ലാം ഉപേക്ഷിച്ചാണ് സ്വാകാര്യ മുതലാളിമാരുടെ ലാഭത്തിലേയ്ക്ക് മാത്രമായി വിറ്റുതുലയ്ക്ക്ന്നത്. പൊതു മേഖലകൾ ഇല്ലാതാക്കി സർക്കാർ ഖജനാവിൽ പണം എത്തരുത്, വൻകിട മുതലാളിമാരുടെ കൈവശം മാത്രമെ എത്താൻ പാടുള്ളു എന്നത് ജനങ്ങളോടുള്ള യുദ്ധ പ്രഖ്യാപനം, ഭരണ ഘടനയോടുള്ള വെല്ലുവിളിയും അഴിമതി നടത്തുക എന്ന ലക്ഷ്യവും മാത്രം. എന്നാൽ അതിനായി മാത്റം ജന വിധി നേടാതെ പൊതു മേഖലകൾ സ്വകാര്യ വത്ക്കരിക്കാൻ പാടില്ല എന്ന നിലപാട്  സിപിഐ (എം) സ്വീകരിക്കണം. മുതലാളിത്തം വളരാൻ സ്വകാര്യ വത്ക്കരണം ആവശ്യമാണ് എന്ന നിലപാടാണ് പാർട്ടി  ഇപ്പോൾ സ്വീകരിച്ചിട്ടുള്ളത്. ഈ നിലപാട് ഉപേക്ഷിച്ചുകൊണ്ട് ഒരു കാരണ വശാലും രാജ്യത്തിന്റെ സമ്പത്തു് ഇല്ലാതാക്കാൻ അനുവദിക്കുകയില്ല എന്ന ഒരു നിലപാട് സ്വീകരിച്ച് അതി ശക്തമായ പ്റക്ഷോഭപരിപാടികൾ സ്വീകരിച്ചാൽ ജനങ്ങൾ അതിനെ സ്വാഗതം ചെയ്യും. ഇപ്പോൾ ബിജെപി ഹിന്ദുത്വത്തിനാണ് വോട്ട് നേടിയിട്ടുള്ളത്. പൊതു മേഖലകൾ വിറ്റു തുലയ്ക്കാനല്ല. പൊതു മേഖലകളുടെ സ്വകാര്യ വത്ക്കരണം അതിനായുള്ള ജനവിധി നേടാതെ അനുവദിക്കുകയില്ല എന്ന നിലപാട് പാർട്ടി സ്വീകരിക്കണം.
..........അതിനായി പാർട്ടിയുടെ നേരിട്ടുള്ള പോരാട്ടമാണ് ആവശ്യം. എങ്കിൽ മാത്റമെ എല്ലാ ബഹുജന സംഘടനകളുടേയും പങ്കാളിത്തം ഉറപ്പുവരുത്താൻ ആവുകയുള്ളൂ. സോഷ്യലിസ്റ്റു രാജ്യത്തിനായുള്ള പോരാട്ടമായി അതിനെ കാണുകകൂടി വേണം.  മുതലാളിത്തം വളരണം എന്ന കാഴ്ചപ്പാടിൽ നിൽക്കുന്നിടത്തോളം സമരങ്ങൾ വർഗ സമരങ്ങളുടെ ഭാഗമാകാത്തതും ലക്ഷ്യബോധം ഇല്ലാത്തവയും മാത്റം ആയിരിക്കും കാരണം മുതലാളിത്തം വളർന്നാൽ എത്തിച്ചേരുക സാമ്പ്രാജ്യത്വം ആയിട്ടായിരിക്കും.  വ്യക്തമായ ഒരു രാഷ്ട്രീയ ലക്‌ഷ്യം ഇല്ലാത്തതുകൊണ്ട്  ഗംഭീരമായി നടത്തുന്ന സമരങ്ങൾ എല്ലാം പിന്നീട് ഒരു രാഷ്ട്രീയ ഗുണവും നൽകുന്നില്ല; അതിനെക്കുറിച്ച് പിന്നീട് ആരും ഓർക്കാറും ഇല്ല.  
..........പൊതുമേഖലകൾ സ്വകാര്യവത്ക്കരിക്കാൻ അനുവദിക്കുകയില്ല എന്ന് പ്റഖ്യാപിച്ച് ആറുമാസത്തെ എങ്കിലും ഇന്ത്യ ഒട്ടാകെ ആവശ്യമായ പ്രചരണങ്ങളോടെ നടത്തുന്ന സമരങ്ങളുടെ ഭാഗമായി കേരളത്തിൽ മാത്റം തിരുവനന്തപുരത്തു് 25000 പേരെ റെയിൽവേ സ്റ്റേഷനിൽ അണി നിരത്തണം. ഇൻഡ്യയിൽ ആകെ നാല് സ്ഥലങ്ങളിൽ മാത്റമായി ഈ സമരത്തിന്റെ കേന്ദ്രങ്ങളായി കരുതിയാലും മതി. (തിരുവനന്തപുരം, ഡൽഹി; കൊൽക്കൊട്ട, ബോംബെ). എല്ലായിടങ്ങളിലും പരമാവധി പ്റവർത്തകരെ അണി നിരത്തണം. ജയിലിൽ പോകുന്നവർ ജാമ്മ്യം എടുക്കുകയില്ല എന്നതായിരിക്കണം നിലപാട്. (ജയിൽ വാസം നല്ല കാര്യങ്ങൾക്കും ആകാം) എല്ലാവരും ഒരു ദിവസം മരിക്കും. അത് എന്റെ രാജ്യത്തിനും സമൂഹത്തിനും വേണ്ടിയാകട്ടെ എന്നതായിരിക്കണം നമ്മുടെ നിലപാട്. എന്നാൽ അങ്ങനെ ഉള്ളവർ മരിക്കാൻ പാടില്ല എന്ന നിലപാട് ആയിരിക്കും അപ്പോൾ സമൂഹം സ്വീകരിക്കുക. ഇന്ത്യ ഒട്ടാകെ ഒരു ദിവസം റെയിൽവേ സ്തംഭിച്ചാൽ മതി. ഇൻഡ്യ ഒട്ടാകെ അന്ന് സ്തംഭിക്കും. ജയിലിൽ എത്ര പേരെ എത്ര നാൾ സൂക്ഷിക്കാൻ പറ്റും എന്ന് അവർ നോക്കട്ടെ. പൊതു മേഖലകളുടെ സ്വകാര്യ വത്ക്കരണം അവസാനിപ്പിക്കാതെ ജയിലിൽ നിന്നും പുറത്തു വരികയില്ല എന്നതായിരിക്കണം നമ്മുടെ നിലപാട്.
..........പി ബി അംഗങ്ങൾ ഉൾപ്പെടെ മുഴുവൻ നേതാക്കളും ഉണ്ടായിരിക്കണം. പ്റസംഗം അല്ല ആവശ്യം; പ്റവർത്തി ആണ്. പക്ഷെ പാർട്ടി പരിപാടി മാറാതെ പാർട്ടി അതിനു തയ്യാറാവില്ല.
..........ഇങ്ങനെ ഒരു പരിപാടി നടപ്പിലായാൽ പാർട്ടി ഒരു കമ്മ്യൂണിസ്റ്റു പാർട്ടി ആണെന്ന് ജനങ്ങൾ അംഗീകരിക്കും. ഇൻഡ്യയിൽ ഇങ്ങനെ ഒരു പാർട്ടി ഉണ്ടെന്നും ആ പാർട്ടിയുടെ സാമ്പത്തിക നയം എന്താണെന്നും ജനങ്ങളെ ബോധ്യപ്പെടുത്താൻ ഈ പ്റക്ഷോഭത്തോടെ നമുക്ക് കഴിയും. അല്ലാതെ ഇങ്ങനെ ഒരു പാർട്ടി ഉണ്ടെന്ന് ഇന്നത്തെ നിലയിൽ ഇന്ത്യയിൽ ആരെയും ബോധ്യപ്പെടുത്താൻ ആവില്ല. തൊഴിലാളി വർഗ്ഗത്തിന്റെ മോചനം എന്ന ലക്ഷ്യം 1950 കളിൽ തന്നെ ഉപേക്ഷിച്ചു. പകരം മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യം സ്വീകരിച്ചു. ഏത് അഴിമതിക്കാരെ കൂട്ടുപിടിച്ചും നിലനിൽക്കാൻ പറ്റുമോ എന്നാണ് ഇപ്പോഴത്തെ നോട്ടം. അതാണ്‌ പണ്ട് കെ എം മാണിയെ കൂടെ കൂട്ടാൻ നോക്കിയത്. അങ്ങനെയൊന്നും പാർട്ടി രക്ഷ പെടുകയില്ല. ഇല്ലാതാവുകയേ ഉള്ളൂ. ടാറ്റായ്ക്ക് കാർ ഫാക്റ്ററി ഉണ്ടാക്കാൻ വാശി പിടിച്ചതുകൊണ്ടാണ് പ. ബംഗാളിലെ ഭരണം നഷ്ടമായത്. കോൺഗ്രസുമായി ആജീവനാന്ത സഖ്യം ആണ് യെചൂരി കുറുക്കുവഴി ആയി കാണുന്നത്. ഇപ്പോൾ പാർട്ടി എന്താണ് എന്ന് ജനങ്ങൾക്ക് ഒരു പിടിയും കിട്ടുന്നില്ല. ഭരണം പിടിക്കാൻ സായുധ വിപ്ളവം ആവശ്യമില്ല. എന്നാൽ നമ്മുടെ ലക്‌ഷ്യം സോഷ്യലിസ്റ്റു ഭാരതം എന്നതാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താം. പാർട്ടി പരിപാടി ഭേദഗതി ചെയ്തുകൊണ്ട് നാം സ്വീകരിക്കുന്നത് ഇൻഡ്യൻ തൊഴിലാളി വർഗ്ഗത്തിന്റെ മോചനം എന്ന ലക്‌ഷ്യം തന്നെയാണ്; ആയിരിക്കണം.  നമ്മുടെ ലക്ഷ്യത്തിൽ ഒരു വിട്ടു വീഴ്ചയും പാടില്ല. അങ്ങനെയുള്ള പോരാട്ടം അധിക കാലം വേണ്ടി വരില്ല. ഇന്ത്യ ഭരിക്കുന്നത് സി പി ഐ (എം) ആയിരിക്കും.  സോഷ്യലിസ്‌റ്റ്  സമ്പദ്  ഘടന ജനകീയ ജനാധിപത്യത്തിലൂടെ  എന്ന "പരിപാടി" നാം അംഗീകരിക്കുന്നതോടെ നാം ലക്‌ഷ്യം ആക്കുന്നത് ജനാധിപത്യം എന്ന പേരിൽ ഇന്ന് ഇൻഡ്യയിൽ നടക്കുന്ന രാഷ്ട്രീയത്തിലെ പണത്തിന്റെ  "പേകൂത്ത് " അവസാനിപ്പിക്കുക എന്നതാണ്. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ