2019 നവംബർ 25, തിങ്കളാഴ്‌ച

313. മാർക്സിസത്തെയും സോഷ്യലിസ്റ് ആശയങ്ങളേയും

                 313. മാർക്സിസത്തെയും സോഷ്യലിസ്റ് ആശയങ്ങളേയും ഇല്ലാതാക്കാൻ ശ്റമിക്കുന്നവർ പകരം പ്റതിഷ്ഠിക്കാൻ നോക്കുന്നത് ആത്മീയ വാദവും മുതലാളിത്തവും ആണ്. മതത്തിന്റെ കീഴിൽ ഭരണം നടക്കുന്ന രാജ്യങ്ങളിൽ മതത്തിലെ വിഭാഗങ്ങളിൽ തമ്മിൽ തമ്മിൽ നടക്കുന്ന കൊടും പാതകങ്ങൾ അവർ കണ്ടില്ലെന്ന് ഭാവിക്കുന്നു. ലോക മുതലാളിത്തം വളർന്നു വന്നതിനെ കുറിച്ച് കാറൽ മാർക്സ് പറയുന്നത് -- സർവാന്ഗം രക്തത്തിൽ കുളിച് ഒരു രക്തരക്ഷസിനെ പോലെയാണെന്നാണ്. ഇൻഡ്യയിൽ ഈസ്റ് ഇന്ത്യ കമ്പനി നടത്തിയതിനെയും അമേരിക്കയിൽ റെഡ് ഇന്ത്യൻസിനെ ഉന്മൂലനം നടത്തിയും ആഫ്രിക്കയിൽ കറുത്ത നിറക്കാരെ കൂട്ടത്തോടെ വേട്ടയാടി പിടിച് അടിമകളാക്കിയും കൊടും ക്രൂരതകൾ നടത്തിയും മറ്റുമാണ് മുതലാളിത്തം വളർന്നു വന്നത്. അതെല്ലാം മാർക്സിന്റെ പരിശോധനയിൽ വരുന്നതാണ്. രക്തത്തിൽ കുളിച്ചാണ് ഇന്നത്തെ അമേരിക്ക വളർന്നു വന്നത്. ഒരു കാരണവശാലും സോഷ്യലിസം ഭൂമുഖത്തു പാടില്ല എന്ന നിലപാട് എടുക്കുന്നവർ മാനവ രാശിയുടെ ആകെ ശത്രുക്കൾ മാത്രമാണ്. ശാസ്ത്രീയമായ പ്രപഞ്ച വീക്ഷണം അവർ ഭയപ്പെടുന്നു. അമേരിക്കയിൽ ആകെ ജന സംഘ്യ ഇരുപത്തിയഞ്ചു കോടിയോളം മാത്രമാണെന്നതും അമേരിക്കയുടെ വിസ്തൃതിയും (ഇന്ത്യയുടെ പതിനഞ്ച് ഇരട്ടി) എല്ലാം മറക്കുന്നു. ഇൻഡ്യയുടെ ആകെ അവസ്ഥയും കോൺഗ്രസിന്റെ സ്ഥിതിയും ഇൻഡ്യയിലെ ജന സംഘ്യയും എലാം പരിഗണിക്കേണ്ടതാണ്. സോഷ്യലിസ്റ്റു ആശയ ഗതിയും കാലങ്ങളിൽ കൂടി പരിഷ്‌ക്കരിക്കപ്പെടേണ്ടതുണ്ട്. സോവിയറ്റ് യൂണിയനിൽ ഉണ്ടായ അനുഭവങ്ങൾ കൂടി കണക്കിലെടുത്താവും സോഷ്യലിസം മുന്നോട്ടു പോവുക.
.........."മാർക്സിസം" എന്താണെന്ന് മനസിലാക്കുക എല്ലാവർക്കും അത്റ എളുപ്പമുള്ള കാര്യമല്ല. 1950 കൾക്ക് ശേഷം ഇൻഡ്യയിലെ കമ്മ്യൂണിസ്റ്റു പ്റസ്ഥാനത്തിന്റെ നേതൃത്വം ഏറ്റെടുത്തവർക്ക് എന്താണ് "മാർക്സിസം" എന്ന് യാതൊരു പിടിയും ഉള്ളവർ ആയിരുന്നില്ല. സോവിയറ്റ് യൂണിയനിൽ നടന്നതെല്ലാം ഇവിടേയും ആവർത്തിക്കേണ്ടി വരുമെന്ന് അവർ ഭയന്നു. ഭൂമുഖത്തുനിന്ന് തന്നെ മുതലാളിത്തം തുടച്ചു നീക്കാൻ രൂപം കൊടുത്ത "മാർക്സിസം" ഇൻഡ്യയിൽ കൈകാര്യം ചെയ്തവർ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ എങ്ങനെ സോഷ്യലിസം സ്ഥാപിക്കണം എന്ന് അറിയാത്തവർ ആയിരുന്നതുകൊണ്ട് ഇൻഡ്യൻ മുതലാളിത്തം പോത്സാഹിപ്പിക്കാൻ ആണ് തീരുമാനിച്ചത്. മുതലാളിത്തം എന്താണെന്നും അവർക്കറിയില്ലായിരുന്നു. വ്യവസായ വളർച്ച മാത്രമാണ് മുതലാളിത്തം എന്ന് അവർ കരുതി. മുതലാളിത്തം പഴയ അടിമ വ്യവസ്ഥയുടെയും ഫ്യൂഡലിസത്തിന്റെയും തുടർച്ചയാണ്. പന്തളത്തു രാജാവ് ഒരു വ്യക്തി മാത്രമല്ല. താഴമൺ തന്ത്രി പഴയ ബ്രാഹ്മണാധിപത്യത്തിന്റെ തുടർച്ചയാണ്. ദളിതൻ ഒരു സുപ്രഭാതത്തിൽ ദളിതൻ ആയതല്ല. ചരിത്രപരമായ പിന്നോക്കാവസ്ഥയാണ് അവരുടേത്. 1957 ൽ കേരളത്തിൽ അധികാരത്തിൽ വന്ന ഇ എം എസ് മന്ത്രി സഭ കേരളത്തിൽ ബിർളയെ ക്ഷണിച് "മാവൂർ റയോൺസ് " തുടങ്ങിയതും 2008 ൽ പ.ബംഗാളിൽ ടാറ്റായുടെ കാർ ഫാക്ടറിയ്ക്കായി "നന്ദീഗ്രാമിൽ" കൃഷിക്കാരുടെ ഭൂമി ഏറ്റെടുത്തതും മറ്റും അതിന്റെ ഭാഗമാണ്. അപ്പോൾ വർഗസമരം ഉൾപ്പെടെയുള്ള അടിസ്ഥാന തത്വങ്ങൾ അവർ വിസ്മരിച്ചു. മാവോ വാദികളുടെ ധാരണ മാർക്സിസം എന്നാൽ സായുധ വിപ്ളവം മാത്രമാണെന്നാണ്. എതിർക്കുന്ന രാഷ്ട്രീയ പാർട്ടികളെ ആകെ കൊന്നൊടുക്കാമെന്ന് അവർ കരുതുന്നു. അവർക്ക് വോട്ടു ചെയ്യാമെന്ന് കരുതിയാലും തെഞ്ഞെടുപ്പിൽ അവർ മത്സരിയ്‌ക്കില്ല.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ