2019 നവംബർ 6, ബുധനാഴ്‌ച

308. യാഥാർത്യങ്ങൾ ഉൾകൊള്ളാൻ അവർക്കാവുന്നില്ല.

          308. യാഥാർത്യങ്ങൾ ഉൾകൊള്ളാൻ  അവർക്കാവുന്നില്ല.
.........."വിപ്ളവം" എന്നാൽ സായുധ വിപ്ളവം മാത്റമാണെന്നാണ് "മാവോ" വാദികൾ എന്നറിയപ്പെടുന്നവർ ഉൾപ്പെടെ ചില ആളുകളുടെ ധാരണ. കാര്യങ്ങളിൽ മാറ്റം വരുമ്പോൾ അത് മനസിലാക്കാൻ കഴിവില്ലാതെ വരുന്നത് വളരെ ദു:ഖകരമായ സ്ഥിതി വിശേഷമാണ്. ജനാധിപത്യം നിലവിൽ വരുന്നതിന് മുൻപ് ഉണ്ടായിരുന്ന അവസ്ഥയ്ക്കാണ് രാജവാഴ്ച (ഫ്യുഡലിസം) എന്ന് പറയുക. സ്വാതന്ത്റിയലബ്ദ്യ്ക്ക് മുൻപ് അല്ലെങ്കിൽ 1950 കാലങ്ങൾക്കു മുൻപ് ഇൻഡ്യയിൽ കമ്മ്യൂണിസ്റ്റു പാർട്ടിയ്ക്ക് പ്റവർത്തിക്കാൻ ഒരു വിധ സ്വാതന്ത്ര്യവും ഉണ്ടായിരുന്നില്ല. പാർട്ടി പൂർണമായും നിയമ വിരുദ്ധം ആയിരുന്നു. അങ്ങനെയുള്ള സാഹചര്യത്തിൽ മാർക്സിസ്റ്റ് --കമ്യൂണിസ്റ്റ് സാഹിത്യങ്ങൾ കൈവശം വയ്ക്കുന്നതു പോലും കുറ്റകരം ആയിരുന്നു. കമ്മ്യൂണിസ്റ്റു പാർട്ടിയുടെ പ്റവർത്തനം പൂർണമായും നിയമ വിരുദ്ധമായിട്ടായിരുന്നു; രഹസ്യം ആയിട്ടായിരുന്നു. 1947 ആഗസ്റ്റ് 15 ന് സ്വാതന്ത്റിയം ലഭിക്കുന്നതിന് മുൻപ് ഇന്ത്യ ബ്രിടീഷ് സാംബ്രാജ്യത്തിന്റെ കീഴിൽ ആയിരുന്നു. ജനാധിപത്യം എന്നതിനെ കുറിച്ച് ചിന്തിക്കുകപോലും ചെയ്യാൻ ആവാത്ത അവസ്ഥ. അപ്പോൾ ഒരു രാജ്യത്തെ രാഷ്ട്രീയ മാറ്റത്തിന് സായുധ വിപ്ളവം അല്ലാതെ മറ്റു യാതൊരു മാർഗവും ഇല്ല.
..........കാലം മാറി. ഇന്ത്യ ബ്രിടീഷ് ആധിപഥ്യത്തിൽ നിന്നും മോചിതമായി. പുതിയ ഭരണ ഘടന അംഗീകരിച്ചു. അത് അനുസരിച്ചു് ഇൻഡ്യ ഇപ്പോൾ ഒരു "പരമാധികാര; മതേതര; സോഷ്യലിസ്റ്റു; ജനാധിപത്യ റിപ്പബ്ളിക്ക് " ആണ്. കൂടാതെ; മൗലിക അവകാശങ്ങളിൽ; അഭിയപ്റായ സ്വാതന്ത്റിയം; സംഘടനാ സ്വാതന്ത്ര്യം; തെരഞ്ഞെടുക്കാനും തെരെഞ്ഞെടുക്കപ്പെടാനുമുള്ള സ്വാതന്ത്ര്യം, രാഷ്ട്രീയ പാർട്ടികൾ രൂപീകരിക്കുന്നതിനുള്ള സ്വാതന്ത്റിയം തുടങ്ങിയവ എല്ലാം ഉൾപ്പെടുന്നു.
..........കമ്മ്യൂണിസ്റ്റ് --സോഷ്യലിസ്‌റ്റ് ആശയങ്ങൾ ഇന്ന് ജനങ്ങളിൽ എത്തിക്കുന്നതിന് യാതൊരുവിധ തടസങ്ങളും ഇല്ല. "മാർക്സിസം" എന്ന സാമൂഹ്യ ശാസ്ത്റം നിരവധി അക്കാഡമിക് തലങ്ങളിൽ പാഠ്യ വിഷയങ്ങൾ പോലും ആണ്. നിർഭാഗ്യ വശാൽ മാർക്സിസത്തോടും സോഷ്യലിസത്തോടും നീതി പുലർത്തേണ്ട ഇൻഡ്യയിലെ കമ്മ്യൂണിസ്റ്റു പ്റസ്ഥാനം 'മുതലാളിത്തം" പ്രോത്സാഹിപ്പിക്കുക എന്ന നിലപാടാണ് 1950 കൾക്ക് ശേഷം ഇൻഡ്യയിൽ സ്വീകരിച്ചത്. തന്മൂലം തൊഴിലാളി വർഗം ഉൾപ്പെടെയുള്ള ജനവിഭാഗങ്ങൾ പരമാവധി അകലം പാലിക്കുകയാണ്. സോഷ്യലിസം സ്ഥാപിക്കുന്നത് പഴയ സോവിയറ്റ് യൂണിയനിലേത് പോലെ തന്നെ ഇൻഡ്യയിലും വേണം എന്ന തെറ്റിധാരണയാണ് കമ്മ്യൂണിസ്റ്റു പാർട്ടിയ്ക്ക് മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്ന നിലപാട് സ്വീകരിക്കാൻ കാരണം ആക്കിയത്. 
.........."മാവോവാദി" കൾക്കും സംഭവിച്ചിട്ടുള്ള തകരാറ് അവിടെ തന്നെയാണ്. മാറിയ സാഹചര്യങ്ങളിൽ എങ്ങനെ സോഷ്യലിസ്റ്റു ആശയങ്ങൾ ജനങ്ങളിൽ എത്തിക്കണം എന്ന അറിവില്ലായ്മ്മ; ജനാധിപത്യം എന്താണ് എന്ന് മനസിലാക്കാനുള്ള കഴിവില്ലായ്മ്മ. പണിയെടുക്കുന്ന ജനവിഭാഗങ്ങൾ കഷ്ടപ്പാടും ദാരിദ്ര്യവും ഇല്ലാതെ ജീവിക്കുന്നതിന് ആവശ്യമായ സാഹചര്യം ഉണ്ടാക്കുക എന്നതാണ് സോഷ്യലിസത്തിന്റെ കാതലായ ആശയം. ഒരു രാജ്യത്തിന്റെ എല്ലാവിധ സമ്പത്തുകൾക്കും ജനങ്ങളാകെ അവകാശികളാണ് എന്നതാണ് സോഷ്യലിസത്തിന്റെ ശാസ്ത്രീയത. ഇവയൊക്കെ ജനങ്ങളെ മനസിലാക്കിയാൽ ജനങ്ങളിൽ ബഹുഭൂരിപക്ഷവും സോഷ്യലിസ്റ്റു ആശയങ്ങളോടൊപ്പം ഉണ്ടാകും. കമ്മ്യൂണിസ്റ്റു പ്റസ്ഥാനം മുതലാളിത്തത്തോടൊപ്പം നിൽക്കുന്ന നിലപാട് ഉപേക്ഷിക്കുകയും മാവോ വാദികൾ ജനാധിപത്യത്തെ തന്നെ വെല്ലുവിളിക്കുന്ന നിലപാട് തിരുത്തുകയും ചെയ്യേണ്ടത് ഇന്നത്തെ കാലഘട്ടത്തിന്റെ അത്യാവശ്യമാണ്.  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ