2019 നവംബർ 9, ശനിയാഴ്‌ച

311. മാവോയിസം മാർക്സിസം അല്ല.

                                              
 
311. "മാവോയിസം" മാർക്സിസം അല്ല.
//
.........."മാർക്സിസം" എന്ന സാമൂഹ്യ ശാസ്തറം മൂന്നു വിഭാഗങ്ങൾ ചേരുന്നതാണ്. (1) മിച്ച മൂല്യ സിദ്ധാന്തം ഉൾപ്പെടുന്ന മാർക്സിയൻ സാമ്പത്തിക ശാസ്ത്റം (2) വർഗ സമര സിദ്ധാന്തം (3) വൈരുദ്ധ്യാധിഷ്ഠിത ഭൗതിക വാദം. (ഭൗതിക വാദത്തെ കുറിച്ച്;; മൂന്നു ഘടകങ്ങൾ; മൂന്നു ഉറവിടങ്ങൾ - ലെനിന്റെ കൃതി). ഈ മൂന്ന് വിഭാഗങ്ങളും തൊഴിലാളി വർഗം അനുഭവിക്കുന്ന സാമ്പത്തികം; ആത്മീയം അടക്കമുള്ള ചൂഷണത്തെ കുറിച്ചും അതിൽ നിന്ന് തൊഴിലാളി വർഗം അടക്കമുള്ള മുഴുവൻ ജന വിഭാഗങ്ങളുടേയും എന്നന്നേക്കുമായുള്ള മോചനത്തിന് വേണ്ടി ഉള്ളതാണ്. "മാർക്സിസം രൂപം കൊള്ളുന്നത് 1850 കളിൽ (പത്തൊമ്പതാം നൂറ്റാണ്ടിന്റെ മധ്യ കാലം) ആണ്. അന്ന് ഇൻഡ്യ ഭരിക്കുന്നത് ഇഗ്ളീഷ് ഈസ്ററിന്ഡ്യാ കമ്പനിയാണ്. പാർലമെന്ററി മാർഗത്തിൽ തൊഴിലാളി വർഗം അധികാരത്തിൽ വരുന്നതിനെക്കുറിച്ചു് മാർക്സിന് ചിന്തിക്കാൻ പോലും പറ്റുന്ന കാലഘട്ടം ആയിരുന്നില്ല.
//
.........എന്നാൽ ഇന്നത്തെ സാഹചര്യങ്ങളിൽ യഥാർഥത്തിൽ മാവോ വാദികൾ സ്വീകരിച്ചിട്ടുള്ള നിലപാട് അറിവില്ലായ്മ കൊണ്ടുണ്ടായ സാമൂഹ്യ വിരുദ്ധത മാത്രം. സായുധ വിപ്ളവത്തിന്റെ പ്രസക്തി രാജവാഴ്ചയിൽ മാത്രമാണ്. രാജവാഴ്ച ഉണ്ടായിരുന്നപ്പോൾ അത് എക്കാലത്തേയ്ക്കു മുള്ളതായിരുന്നു. അതിൽ നിന്നും ജനാധിപത്യത്തി ലേക്കുള്ള മാറ്റത്തിനാണ് ബൂർഷാ വിപ്ലവങ്ങൾ അല്ലെങ്കിൽ ജനാധിപത്യ വിപ്ളവങ്ങൾ എന്ന് പറയുക. യൂറോപ്യൻ നാടുകളിൽ മിയ്ക്കവാറും അത് സായുധ വിപ്ളവങ്ങൾ ആയിരുന്നു. മിയ്ക്കവാറും അവിടെ ബൂർഷ്വാസിയ്ക്കായിരിക്കും നേതൃത്വം. എന്നാൽ റഷ്യയിൽ അത് ലെനിന്റെ നേതൃത്വത്തിൽ ആണ് നടത്തിയത്. സായുധ വിപ്ളവം അല്ലാതെ മറ്റു മാർഗ്ഗങ്ങൾ ഉണ്ടായിരുന്നില്ല. സാർ ചക്റവർത്തിയുടെ ഭരണം എന്നന്നേയ്ക്കുമായി ഇല്ലാതാക്കി.
//
രാജവാഴ്ചയിൽ രാജാവിൽ മാത്രം കേന്ദ്രീകരിച്ചിരുന്ന "രാഷ്ട്രീയ അധികാരം" ജനാധിപത്യത്തിൽ ഒരോ പൗരന്മാരിലേക്കുമായി മാറി. രാജാവിൽ നിന്നും രാഷ്ട്രീയ അധികാരം മാറ്റുന്നതിന് സായുധ വിപ്ലവം അല്ലാതെ മറ്റ്‌ മാർഗ്ഗങ്ങൾ ജനാധിപത്യം നിലവിൽ വരുന്നതിന് മുൻപ് ഉണ്ടായിരുന്നില്ല. ജനാധിപത്യത്തിൽ ഒരോ പൗരനും രാജ്യത്തെ ഏത് പദവിയും വഹിക്കാൻ അർഹത ഉണ്ട്. രാജ വാഴ്ചയിൽ അങ്ങനെയൊരു കാര്യം ചിന്തിയ്ക്കാൻ പോലും ആർക്കും അർഹത ഉണ്ടായിരുന്നില്ല. "ദ്രൗപതി മൂർമു" എന്ന വനിതയെ ഇന്ത്യയുടെ രാഷ്ട്രപതി ആക്കുന്നതിന് "ഹിന്ദു" വർഗീയവാദികളുടെ ഉദ്ദേശം എന്തൊക്കെ ആണെങ്കിലും ആ വനിതക്കും രാഷ്ട്രപതിയുടെ പദവി വഹിക്കാൻ അർഹത ഉണ്ട് എന്നതാണ് ജനാധിപത്യത്തിന്റെ മഹത്വം.
//
നിർഭാഗ്യവശാൽ "മാവോയിസ്റ്റ്" സുഹൃത്തുക്കൾക്ക് കാര്യങ്ങൾ മനസിലായിട്ടില്ല. രാജവാഴ്ചയിലെ സായുധ വിപ്ലവം തന്നെ എന്നെന്നും തുടരാം എന്നാണ് അവർക്ക് ഇപ്പോഴുമുള്ള ധാരണ. പഴയ സോവിയറ്റ് യൂണിയൻ ഇല്ലാതായത് പോലും അവർ അറിഞ്ഞിട്ടില്ല. സായുധ വിപ്ലവം വളരെ എളുപ്പവഴിയായി അവർ കരുതുന്നു. ജനങ്ങളെ എന്താണ് മാർക്സിസം എന്ന് പഠിപ്പിക്കാൻ ജനാധിപത്യത്തിലെ സൗകര്യങ്ങൾ ഉപയോഗി ക്കാൻ പോലും അവർ തയ്യാറല്ല. സാധാരണക്കാരായ ബഹുഭൂരിപക്ഷ ത്തെയും അവഗണിച്ച് ആർക്കും അധിക കാലം ഭരിക്കാൻ ആവില്ല. ജനാധിപത്യത്തിൽ ഒരിക്കൽ തെരെഞ്ഞെടുക്കപ്പെടുന്നവർക്ക് അവരുടെ നിശ്ചിത കാലാവധി കഴിഞ്ഞാൽ വീണ്ടും ജനങ്ങൾ അവരെ തെരെഞ്ഞെടുന്നില്ലെങ്കിൽ രാഷ്ട്രീയ അധികാരങ്ങൾ ഇല്ല. ജനാധിപത്യ ത്തിലെ "അഭിപ്രായ സ്വാതന്ത്ര്യം" രാജ വാഴ്ചയിൽ ഉണ്ടായിരുനില്ല. എന്നാൽ ജനാധിപത്യ ത്തിൽ ജനങ്ങളുടെ യോചിപ്പും അത്യാവശ്യമാണ്. അതിന് രാഷ്ട്രീയ പാർട്ടികളും ആവശ്യമാണ്. അങ്ങനെ ഉണ്ടാകുന്ന രാഷ്ട്രീയ പാർട്ടികൾ സമൂഹത്തിന് എതിരായി ചിന്തിക്കുന്നവരാണ് എങ്കിൽ ജനങ്ങൾക്ക് അവരെ അധികകാലം നിലനിർത്താൻ ആവില്ല. ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ഇന്ത്യയിൽ സംഭവിച്ചതു പോലെ ഹിന്ദു വർഗീയ വാദികൾക്കും അധിക കാലം ഇന്ത്യയിൽ പിടിച്ചു നിൽക്കാൻ ആവില്ല.
//
..........നമ്മുടെ സ്വാതന്ത്ര്യ സമരം വഴി ഇൻഡ്‌യിലെ ബൂർഷ്വാ വിപ്ളവവും (ജനാധിപത്യ വിപ്ളവം) പൂർത്തിയായി. ഇൻഡ്യയിൽ അത് ഇന്ത്യൻ ബൂർഷ്വാസിയുടെ നേതൃത്വത്തിൽ ആണ് നടത്തിയത്. നേതൃത്വ പരമായ പങ്കു വഹിക്കുന്നതിന് ഇന്ത്യൻ തൊഴിലാളിവർഗത്തിന് ആയില്ല. ഇൻഡ്യൻ ബൂർഷ്വാസിയ്ക്കു വേണ്ടി അവരുടെ നിയന്ത്റണത്തിൽ നിൽക്കുന്ന കോൺഗ്രസ്--ബി ജെ പി ഉൾപ്പെടുന്ന ബൂർഷ്വാ രാഷ്ട്രീയ പാർട്ടികൾ ഭരണം നടത്തുന്നു. അംബാനി--അദാനി മാരുടെ ആഗ്രഹങ്ങൾ ഭരണ കൂടത്തിന്റെ തീരുമാനങ്ങൾ ആയി മാറുന്നു. അതിന് മുതലാളിത്ത സാമൂഹ്യ വ്യവസ്ഥ എന്നാണ് മാർക്സിസം വിലയിരുത്തുക.
//
..........ഇന്ത്യയിൽ ഒരിടത്തും ഇപ്പോൾ രാജ വാഴ്ച ഇല്ല. മാവോയിസ്റ്റുകൾക്ക് അത് മനസിലായിട്ടില്ല. ഇൻഡ്യയിൽ തെരഞ്ഞെടുപ്പുകളിൽ മാവോയിസ്റുകൾക്കും മത്സരിക്കാം. അവർ കൊടും കാടുകളിൽ പ്റചരിപ്പിക്കാൻ ശ്റമിക്കുന്നത് എവിടെയും ജനങ്ങളോട് പറയാം. അവർ ആഗ്രഹിക്കുന്ന തരത്തിലുള്ള സാമൂഹ്യ മാറ്റം ഇൻഡ്യയിൽ വരുത്തുന്നതിന് ഇന്ത്യൻ ഭരണ ഘടന അവർക്കും അനുവാദം നൽകുന്നു. അതിനൊന്നും യാതൊരു തടസവും ഇവിടെ ഇല്ല. എന്നാൽ ആർക്കും ജീവ ഹാനി വരുത്തുകയോ ജനങ്ങളുടെ ജീവിതം തടസപ്പെടുത്തുന്നതോ ആകരുത് എന്ന് മാത്റം. അതൊന്നും അവർക്ക് മനസിലായിട്ടില്ല. സോഷ്യലിസമാകട്ടെ  സോഷ്യലിസ്റ് ആസൂത്രണങ്ങളിലൂടെ ദീർഘ കാലം കൊണ്ട് മാത്രം യാഥാർഥ്യമാകുന്ന സാമൂഹ്യമാറ്റമാണ്.  ആരോഗ്യവും വിദ്യാഭ്യാസവും ഉള്ള ജനങ്ങളാണ് അവിടെ ഉണ്ടാകേണ്ടത്. അത് ഒരിക്കലും സായുധ വിപ്ലവത്തിലൂടെ നേടിയെടുക്കാനാവില്ല.
//
ജനാധിപത്യ വിപ്ളവം എന്താണെന്ന് അവർക്കു മനസിലായിട്ടില്ല. വീണ്ടും റഷ്യയിൽ ലെനിൻ നടത്തിയത് ഇന്ത്യയിലും നടത്താനാണ് മാവോയിസ്റ്റുകൾ ശ്റമിക്കുന്നത്. ഇവിടെ മാവോയിസം എന്ന് പറയുന്നത് ISIS പോലെ വെറുതെ പ്രശ്നം ഉണ്ടാക്കി സ്വയം ചാവുകയും മറ്റുള്ളവരേ കൊല്ലിക്കുകയും ചെയ്യുകയാണ്.
//
..........ജനങ്ങളാൽ തെരെഞ്ഞെടുക്കളപ്പെട്ട ഒരു ഭരണ കൂടത്തിന് അത് അനുവദിക്കാൻ ആവില്ല. ഒരോ അഞ്ചു വർഷങ്ങൾ കൂടുമ്പോഴും സംസ്ഥാന ഭരണത്തിനെയോ കേന്ദ്ര ഭരണത്തിനേയോ മാറ്റുന്നതിന് ജനങ്ങൾക്ക് ഇൻഡ്യയിൽ ഇപ്പോൾ അവകാശമുണ്ട്. ബ്രിടീഷ് ഭരണ കാലത്തോ ഇൻഡ്യ ഒരു "പരമാധികാര; ജനാധിപത്യ; മതേതര; സോഷ്യലിസ്റ്റു റിപ്പബ്ളിക് " ആകുന്നതിനു മുൻപോ അതിനു സാഹചര്യം ഉണ്ടായിരുന്നില്ല. മാവോ വാദികൾക്ക് അത് മനസിലായിട്ടില്ല.
..........മാവോ വാദികൾക്ക് മാത്റമല്ല ബൂർഷ്വാ വിപ്ളവം അല്ലെങ്കിൽ ജനാധിപത്യ വിപ്ളവം എന്താണെന്ന് ഇൻഡ്യയിലെ കമ്മ്യൂണിസ്റ്റു പ്റസ്ഥാനങ്ങൾക്കും ബോധ്യപ്പെട്ടിട്ടില്ല. ഇൻഡ്യയിൽ സോഷ്യലിസ്റ്റു രാഷ്ട്റം എന്ന ലക്‌ഷ്യം അംഗീകരിക്കാതിരിക്കുന്നതിന് തടസ്സമായി പറയുന്ന ഒരു കാരണവും അതുതന്നെയാണ്. സ്വാതന്ത്റിയ സമരത്തിൽ നേതൃത്വം ഇൻഡ്യൻ ബൂർഷ്വാസിയ്ക്ക് ആയിരുന്നതുകൊണ്ട് ഇന്ത്യ ഒട്ടാകെ ഭൂ പരിഷ്കരണം നടപ്പാക്കിയില്ല എന്ന ന്യായീകാരണം സോഷ്യലിസ്റ്റു ഭാരതം എന്ന ലക്‌ഷ്യം അംഗീകരിക്കുന്നതിന് തടസ്സം ആകാൻ പാടില്ല. സാർ ചക്റവർത്തിയുടെ പഴയ റഷ്യയെ അമേരിക്കയെ പോലും വെല്ലുവിളിക്കാൻ പര്യാപ്തമായ സോവിയറ്റ് യൂണിയൻ ആക്കാൻ കഴിഞ്ഞ "മാർക്സിസം" എന്ന തത്വ ശസ്ത്റത്തിന്റെ മുന്പിൽ ഇൻഡ്യയിലെ നടപ്പിലാക്കാത്ത ഭൂ പരിഷ്ക്കരണവും ചാതുർ വർണ്യത്തിൽ അധിഷ്ഠിതമായ ജാതി വ്യവസ്ഥയും സൂര്യ പ്റകാശത്തിന് മുൻപിലെ മഞ്ഞു കണം പോലെ അപ്റത്യക്ഷമാകും.
//09 11 2019//
 
 
 
 
 
 
 
 
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ