454. "ജനകീയ ജനാധിപത്യ വിപ്ലവം" എന്ന പേരിൽ
"മുതലാളിത്തത്തിന്റെ സ്വതന്ത്റമായ" വളർച്ച "മാർക്സിസം" ആവില്ല.
(മുതലാളിത്തത്തിന് മാത്റമായുള്ള കമ്മ്യൂണിസ്റ്റ് പാർട്ടി). (മുതലാളിത്തം വളരുന്നത് സാമ്പ്രാജ്യത്തം ആയിട്ടാണ്)
//
1950 കാലം മുതൽ 75 വർഷങ്ങളായി പാർട്ടി ക്ളാസുകളിൽ പഠിപ്പിച്ചുകൊണ്ടിരിക്കുന്നത് തന്നെയാണ് ഇപ്പോഴും പഠിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യ ഒട്ടാകെ പാർട്ടി ഏത് സ്ഥിതിയിലായി എന്നത് പാർട്ടി നേതൃത്വത്തിന് പ്രശ്‌നമേയല്ല. എന്താണ് മാർക്സിസം എന്ന് യാതൊരു പിടിയും ഇല്ലാത്തതുകൊണ്ട് "പാർട്ടി അധ്യാപകർ" അവർക്ക് പകർന്നു കിട്ടിയത് മറ്റുള്ളവരിലേക്കും പകർന്നുകൊണ്ടിരിക്കുന്നു. മാർക്സിസത്തിന്റെ പ്രാഥമിക അടിത്തറയായ "സാമ്പത്തിക അടിത്തറയാണ് രാഷ്ട്രീയവും സാമൂഹ്യവുമായ ഉപരിഘടനയെ നിർണയിക്കുക" എന്നത് കെ. ദാമോദരൻ മുതൽ എല്ലാ "മാർക്സിസ്റ്റ് പണ്ഡിതന്മാരും" മറ്റുള്ളവരെ പഠിപ്പിക്കുന്നതാണെങ്കിലും അത് അവർക്കു പോലും മനസിലാകാത്ത കാര്യം ആയതുകൊണ്ട് ഇ എം എസ് ഉൾപ്പെടെ ആരും അത് കാര്യമായി എടുക്കാതെയാണ് മുതലാളിത്തം പ്രോത്സാഹിപ്പിക്കാൻ തീരുമാനിച്ചത്. "മുതലാളിത്തം" എന്താണ് എന്ന് യഥാർത്ഥത്തിൽ ഇ എം എസിനും മനസിലായില്ല. അത് "വ്യവസായ വളർച്ച " മാത്രം ആണെന്ന് ധരിച്ചു. സാമ്പത്തിക ചൂഷണവും ആത്മീയ ചൂഷണവും അതിന്റെ ഭാഗമായ ബ്രാഹ്മണാധിപത്യവും ബോധപൂർവമോ അല്ലാതെയോ വിസ്മരിച്ചു. ഇപ്പോൾ ഇവയൊന്നും പോളിറ്റ് ബ്യൂറോ വരെയുള്ളവരെ മനസിലാക്കിക്കാൻ യാതൊരു മാർഗവും ഇല്ലതാനും. അവർക്ക് തോന്നുന്നതുപോലെ എന്തെങ്കിലും ഒക്കെ തീരുമാനിക്കും. ജനങ്ങൾ ഒരിക്കലും വോട്ടു ചെയ്യേണ്ടതില്ലെന്നും തീരുമാനിക്കും. എന്താണ് "മാർക്സിസം" എന്നും ഏത് വർഗത്തിനായിട്ടാണ് കാറൽ മാർക്സ് ആ തത്വശാസ്ത്രത്തിന് രൂപം കൊടുത്തതെന്നും മനസിലാക്കുന്നവരാരും മുതലാളിത്തം പ്രോത്സാഹിപ്പിക്കുന്നത് "മാർക്സിസം" ആയി കരുതുകയില്ല. ചൂഷക വർഗ്ഗങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് കൊണ്ടാണ് "സ്ഥിരം ശത്രുക്കൾ ഇല്ല" എന്ന് തീർത്തും പ്രഖ്യാപിച്ചത്. ഇപ്പോഴത്തെ പാർട്ടി പരിപാടി അംഗീകരിച്ചിട്ടുള്ളവർക്കാർക്കും എന്താണ് "മാർക്സിസം" എന്ന് മനസിലായിട്ടില്ല എന്നതാണ് സത്യം. നൂറ് വർഷം ആയ ഒരു പാർട്ടിയുടെ ഇന്ത്യയിലെ ഇന്നത്തെ അവസ്ഥ തന്നെയാണ് ഇതിന്റെ തെളിവ്. ഒരു കാര്യവും മനസിലാക്കാൻ കഴിവില്ലാത്തവരെ യാതൊന്നും ബോധ്യപ്പെടുത്താനും ആവില്ല. വളരെ വലിയ ജനപിന്തുണ ഉണ്ടായിരുന്ന ബംഗാളിൽ അസ്സംബ്ളിയിലേക്ക് ഒരാൾ പോലും വിജയിക്കാതിരുന്നതിന്റെ കാരണം അവർക്ക് ഒരിക്കലും മനസിലാവില്ല. ഇന്ത്യൻ ഭരണ ഘടനയെക്കുറിച്ചും ജനാധിപത്യത്തെ ക്കുറിച്ചും വികലമായ എന്തൊക്കെയോ ധാരണകളാണ് ആകെ കൈമുതൽ. ഇന്ത്യയുടെ ഫെഡറൽ സംവിധാനം പോലും മനസിലാക്കാത്തവരെ സഹിക്കേണ്ടി വരിക ഒരു രാജ്യത്തെ ജനതയുടെ ഗതികേട് മാത്റം. അതാണ് ഓരോ സംസ്ഥാനവും ഓരോ യൂണിറ്റുകളാണെന്ന് ഈയിടെ പ്രഖ്യാപിച്ചതിലൂടെ തെളിയുന്നത്.
//
വൈരുധ്യാധിഷ്ഠിത ഭൗതികവാദം ഇന്ത്യക്ക് ബാധകം അല്ലെന്ന് പണ്ടേ തീരുമാനിച്ചിട്ടുള്ളതുകൊണ്ട് "വർഗ വൈരുധ്യങ്ങളാണ് വർഗ സമരത്തിന്റെ അടിസ്ഥാനം" എന്നൊന്നും പറഞ്ഞാൽ ഒരിടത്തും എത്തില്ല. അടിമയുടേയും അടിമ ഉടമയുടേയും താത്പ്പര്യങ്ങളിലെ വൈരുധ്യവും തൊഴിലാളിയുടേയും മുതലാളിയുടേയും താത്പ്പര്യങ്ങളിലെ വൈരുധ്യവും മനസിലാക്കിയില്ല. കാറൽ മാർക്സിന് അത് മനസിലായതുകൊണ്ട് ലോകമൊട്ടാകെ തൊഴിലാളികൾ ഒന്നായി സംഘടിച്ചാൽ അവരെ ഒരു ശക്തിക്കും തോൽപ്പിക്കാൻ ആവില്ലെന്ന് മനസിലായി. നിഭാഗ്യവശാൽ ഇന്ത്യയിൽ മാർക്സിസം കൈകാര്യം ചെയ്യുന്നവർക്ക് ആർക്കും മാർക്സിന് മനസിലായത് മനസിലകുന്നില്ല. സ്വാർത്ഥതയും സാമൂഹ്യ ബോധവും തമ്മിലെ വൈരുധ്യവും മനസിലാക്കിയില്ല. തൊഴിലാളി വർഗ രാഷ്ട്രീയവും ചൂഷക വർഗ രാഷ്ട്രീയവും തമ്മിലുള്ള വൈരുധ്യം മനസിലാക്കിയില്ല. വർഗ വൈരുധ്യങ്ങളാണ് വർഗ സമരങ്ങളുടെ കാരണം എന്നും മനസിലാക്കിയില്ല. മുതലാളിത്തം പ്രോത്സാഹിപ്പിക്കുമ്പോൾ ചൂഷക വർഗങ്ങളെയാണ് പ്രോത്സാഹിപ്പിക്കുന്നത് എന്നും അപ്പോൾ വർഗ വൈരുധ്യങ്ങൾ വർഗ സമരങ്ങളിലേക്ക് നീങ്ങുന്നില്ല എന്നതും മനസിലാക്കിയില്ല.
//
ഇവിടെയാണ് പാർട്ടി സോഷ്യലിസ്റ്റ് വ്യവസ്ഥ എന്ന "മാർക്സിസം" മുന്നോട്ട് വയ്ക്കുന്ന "ലക്‌ഷ്യം" അംഗീകരിക്കണം എന്നാവശ്യപ്പെടുന്നതിന്റെ പ്രസക്തി വരുന്നത്. മാർക്സിസം നിലകൊള്ളുന്നത് ചൂഷക വർഗ്ഗങ്ങളുടെ തെറ്റ് തിരുത്തി അവരെ ശക്തരാക്കണം എന്ന ഇപ്പോഴത്തെ പാർട്ടി നിലപാടിന്റെ (മുതലാളിത്തം പ്രോത്സാഹിപ്പിക്കണം) പ്രശ്നം വരുന്നത്. ഇതാകട്ടെ 1950 കാലം മുതൽ കഴിഞ്ഞ 75 വർഷങ്ങളായി തുടരുകയാണ്. ചൂഷക വർഗ്ഗങ്ങളാകട്ടെ ഒരു കാരണവശാലും "തൊഴിലാളി" ഒരു വർഗ്ഗമായി സംഘടിക്കാൻ പാടില്ല എന്ന നിലപാടിലാണ്. അതിന്റെ അടിസ്ഥാനത്തിലാണ് മാർക്സിസം നിലവിൽ വന്ന കാലം മുതൽ ചൂഷക വർഗ്ഗങ്ങൾ അതിനെതിരെ യുദ്ധം ചെയ്യുന്നത്. അടിമകാലം മുതൽ തുടരുന്ന ചൂഷക വർഗ്ഗങ്ങളുടെ ചൂഷണം എക്കാലവും തുടരണം. പണിയെടുക്കുന്നവർ ഒരു കാരണ വശാലും മാന്യമായി ജീവിക്കുന്ന സാഹചര്യം ഉണ്ടാകരുത്. അവിടെ കോൺഗ്രസും ബിജെപിയും ഒന്നാണ്. 1959 ലെ വിമോചന സമരം മുതൽ എല്ലാ കമ്മ്യൂണിസ്റ്റ് വിരുദ്ധരും അതിൽ ഒന്നാണ്. അങ്ങനെയുള്ള വസ്തുതകൾ പാർട്ടി നേതൃത്വം കാണുന്നില്ല. അവിടെയാണ് തൊഴിലാളി വർഗ്ഗത്തിൽ "വർഗ ബോധം" ഉണ്ടാകണം; അത് വർഗ സമരം ആയി മാറുകയും ചൂഷക വർഗ വാഴ്ച എന്നന്നേക്കുമായി ഇല്ലാതാക്കുകയും സോഷ്യലിസ്റ്റ് വ്യവസ്ഥയിലേക്ക് എത്തിച്ചേരുക എന്നതിന്റെ പ്രസക്തി വരുന്നത്. റഷ്യയിൽ ആ കാര്യത്തിൽ ലെനിന് യാതൊരു സംശയവും ഉണ്ടായിരുന്നില്ല. റഷ്യ പിന്നോക്ക രാജ്യമായിരുന്നു; സാർ ചക്രവർത്തിയുടെ ഭരണമായിരുന്നു എന്നതൊന്നും സോഷ്യലിസ്റ്റ് ലക്‌ഷ്യം അന്ഗീകരിക്കുന്നതിന് ലെനിന് തടസ്സം ആയില്ല. ഇന്ത്യയിലാകട്ടെ സാഹചര്യങ്ങൾ ആകെ മാറി. ഭരണ ഘടന പോലും സോഷ്യലിസം അംഗീകരിക്കുന്നതാകുന്നു. പാർട്ടി സോഷ്യലിസ്റ്റ് വ്യവസ്ഥ എന്ന ലക്‌ഷ്യം അംഗീരിച്ചാൽ മാത്റം മതി. പക്ഷെ അതൊരിക്കലും അംഗീകരിക്കില്ല എന്നതാണ് സിപിഐ(എം) പോളിറ്റ് ബ്യൂറോ നിലപാട്. 2002 മുതൽ ഈ ആവശ്യം പാർട്ടിയുടെ മുൻപിൽ ഉന്നയിച്ചു വരികയാണ്. ഇന്നത്തെ നിലയിൽ ഒരിടത്തും പാർട്ടി എത്തിച്ചേരില്ല.
//
പാർട്ടി ക്ളാസുകളിൽ സി.പി.ഐ.(എം) "പാർട്ടി പരിപാടി" യുടെ 6.2 ഖണ്ഡികയുടെ വിശദീകരണത്തന്റെ ഭാഗമായി ഇൻഡ്യയുടെ സാമ്പത്തിക പുരോഗതിയുടെ നിലവാരം കണക്കിലെടുത്ത് "ഇന്ത്യൻ മുതലാളിത്തം പ്രോത്സാഹിപ്പിക്കിക്കേണ്ട ഘട്ടത്തിലാണ് " എന്ന് വിശദീകരിക്കും. (ചില "പാർട്ടി അധ്യാപകർ" അത് തന്ത്രപൂര്വം വിട്ടുകളയുകയും ചെയ്യും. അവർ പറയുക പാർട്ടി ഇപ്പോൾ സോഷ്യലിസം പരിപാടിയായി അംഗീകരിച്ചിട്ടില്ല എന്നു മാത്രം ആയിരിക്കും). എന്നാൽ പാർട്ടി പരിപാടിയിൽ യഥാർത്ഥത്തിൽ ഇല്ലാത്ത കാര്യമായതുകൊണ്ട് "മുതലാളിത്തം പ്രോത്സാഹിപ്പിക്കുക" എന്നത് "കാഴ്ചപ്പാട് " എന്ന രീതിയിലാണ് വിശദീകരണം. പാർട്ടി ക്‌ളാസ്സ് ലഭിക്കാത്ത ആർക്കും ഇതറിയാൻ സാധ്യമല്ല. പാർട്ടി പ്രവർത്തകരിൽ "പ്രസ്ഥാനം" നിലനിൽപ്പിന്റെ പ്രശ്നം കൂടി ആകുമ്പോൾ അഭിപ്രായ വ്യത്യാസം ഉള്ളവരും നിശബ്ദത പാലിക്കും. മാത്രമല്ല ചിലപ്പോൾ പ്രമോഷനെയും ബാധിച്ചേക്കും. എന്നാൽ സോഷ്യലിസ്റ്റ് സാമൂഹ്യവ്യവസ്ഥയെക്കുറിച്ച് സങ്കല്പങ്ങൾ ഉള്ളവരും എന്താണ് മാർക്സിസം എന്നും അതിന്റെ ലക്‌ഷ്യം എന്താണെന്ന് അറിയാവുന്നവരും "മുതലാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനെ" ഒരു തരത്തിലും യോചിക്കില്ല. നിസ്സാരമായ ചില തെറ്റിദ്ധാരണകൾ മാറിയാൽ ഇൻഡ്യ ഭരിക്കാൻ ശേഷിയുള്ള പാർട്ടിയാണ് സിപിഐ(എം). മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്ന നിലപാട് മാറുകയും സോഷ്യലിസം സ്ഥാപിക്കുക എന്ന ലക്‌ഷ്യം അംഗീകരിക്കുകയും ചെയ്‌താൽ മാത്രം മതി. എന്താണ് മുതലാളിത്തം എന്ന് മനസ്സിലായാൽ ജനങ്ങൾ അതിന് വോട്ട് ചെയ്യില്ല.
//
എന്നാൽ സഖാവ് ഇഎംസിന്റെ "തൊഴിലാളി വർഗ രാഷ്ട്രീയത്തിന്റെ ശാസ്ത്രവും കലയും" എന്ന കൃതിയുടെ ഇരുപത്തൊന്നാം പേജിലെ വരികളാണ് "പ്രാങ് മുതലാളിത്ത സമൂഹത്തിൽ (ഫ്യൂഡലിസം) തകർപ്പൻ പ്റഹരം ഏൽപ്പിക്കേണ്ടത് മുതലാളിത്ത സമൂഹത്തിന്റെ സ്വതന്ത്റമായ വളർച്ചയ്ക്കും തുടർന്ന് അതിന്റെ സ്ഥാനത്ത് സോഷ്യലിസ്റ്റ് സമൂഹം സ്ഥാപിക്കുന്നതിനും ആവശ്യമാണ്" എന്ന വരികൾ. അതിന്റെ അടിസ്ഥാനത്തിലാണ് "കാഴ്ചപ്പാടുകൾ" എന്ന രീതിയിൽ മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്ന നിലപാട് സ്വീകരിച്ചിട്ടുള്ളത്. പല കാര്യങ്ങളിലും സഖാവ് ഇഎംഎസിന് സംഭവിച്ചിട്ടുള്ള പിശകുകൾ ഒരിക്കലും തിരുത്തുകയില്ല എന്നതാണ് സിപിഐ(എം) പൊളിറ്റ് ബ്യൂറോ നിലപാട്. ഫ്യുഡലിസം എന്നത് പഴയ രാജവാഴ്ച ആണെന്നതും ഇഎംഎസിന് മനസിലാകാതിരുന്ന കാര്യമാണ്. ഭൂമിയുടെ ഉടമസ്ഥത "ഫ്യൂഡലിസം" ആണെന്ന് ധരിച്ചു. ജനാധിപത്യവും അദ്ദേഹത്തിന് മനസിലാകാത്ത കാര്യമാണ്. സഖാവ് ഇഎംസിനെ വിമർശനങ്ങളിൽ നിന്നും കഴിവതും ഒഴിവാക്കുക എന്ന നിലപാട് ഞാൻ സ്വീകരിച്ചാലും പാർട്ടി പരിപാടി ഒരിക്കലും മാറ്റുകയില്ല എന്ന് സിപിഐ(എം) പൊളിറ്റ് ബ്യൂറോ സ്വീകരിക്കുമ്പോൾ എനിക്ക് ഇ എം എസിനെയും വീണ്ടും വീണ്ടും ആവർത്തിക്കേണ്ടി വരുന്നു. കാരണം പൊളിറ്റ് ബ്യൂറോ നിലപാട് ബാധിക്കുന്നത് 140 കോടിയിലധികം ജനങ്ങളെയാണ്.
//
നിസ്സാരമായ ചില തെറ്റിദ്ധാരണകൾ മാറിയാൽ ഇൻഡ്യ ഭരിക്കാൻ ശേഷിയുള്ള പാർട്ടിയാണ് സിപിഐ(എം). മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്ന നിലപാട് മാറുകയും സോഷ്യലിസം സ്ഥാപിക്കുക എന്ന ലക്‌ഷ്യം അംഗീകരിക്കുകയും ചെയ്‌താൽ മാത്രം മതി. അപ്പോൾ മാർക്സിസം എന്ന തത്വശാസ്ത്രം പ്രവർത്തിയിൽ ഉണ്ടാകും. വർഗ സമര സിദ്ധാന്തം പ്രവർത്തിയിൽ ഉണ്ടാകുമ്പോൾ വർഗ ശത്രുക്കൾ ഉണ്ടാകും. വർഗ സഹകരണം ആയപ്പോൾ വർഗ ശത്രുക്കൾ ഇല്ല എന്നതാണ് നിലപാട്. അതാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിനോട് മൃദു സമീപനം. കെ സുധാകരനെപോലുള്ള കൊടും ക്രിമിനലുകളെ പോലും ബുദ്ധിമുട്ടിക്കാൻ നാം ഒരുക്കമല്ല. ജനങ്ങൾ തെരെഞ്ഞെടുത്ത കേരളത്തിലെ മുഖ്യമന്ത്രിയെപ്പോലും അയാൾക്ക് ഏത് ഭാഷയും ഉപയോഗിച്ച് ആക്രമിക്കാം. എന്നാൽ വർഗ സമരം പ്രവർത്തിയിൽ വരുമ്പോൾ കാര്യങ്ങൾ ആകെ മാറുക തന്നെ ചെയ്യും. എന്താണ് മുതലാളിത്തം എന്ന് മനസ്സിലായാൽ ജനങ്ങൾ അതിന് വോട്ട് ചെയ്യില്ല.
//
കെ സുധാകാരനെ പോലെയുള്ള ഒരു കൊടും ക്രിമിനൽ തന്നെ വേണം കെപിസിസി പ്രസിഡന്റ് എന്നത് എന്താണ് കോണ്ഗ്രസ് എന്നതിന്റെ ഏറ്റവും നല്ല തെളിവാണ്. പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി എന്നത് തികച്ചും ചെറിയ തെളിവ് മാത്രം. വയനാട്ടിൽ ആത്മഹത്യ ചെയ്ത ഡിസിസി ട്രഷററുടെയും മകന്റെയും ജീവരക്തം തീർച്ചയായും അദ്ദേഹത്തിന്റെ കൈകളിലും പുരണ്ടിട്ടുണ്ട്. ഏത് കൊടും പാതകവും ചെയ്യാനുള്ള അദ്ദേഹത്തിന്റെ മനസ്സാണ് കോൺഗ്രസുകാർക്ക് ആവശ്യം. ജനങ്ങൾ എക്കാലവും വിഡ്ഢികൾ ആയിരിക്കും എന്നത് മൂഢ വിശ്വാസം മാത്രം.
//
ലെനിൻ പറഞ്ഞിട്ടുള്ളത് "മാർക്സിസം അജയ്യമാണ്; കാരണം അത് സത്യമാണ്" എന്നാണ്. എന്നാൽ സത്യം മറച്ചുവയ്ക്കുന്ന ഒരുപാർട്ടി പരിപാടികയിലെ വഞ്ചന ചൂഷണം ഇല്ലാതാക്കുന്നതിന് പകരം അത് പ്രോത്സാഹിപ്പിക്കുകയാണ് എന്നതായപ്പോൾ പാർട്ടി പരിപാടിയിലെ ബാക്കിയെല്ലാ കാര്യങ്ങളും അപ്രസക്തമായത് ആർക്കും മനസിലാകുന്നില്ല. 1950 കാലം മുതൽ തുടങ്ങിയത് 75 വർഷങ്ങൾ ആയപ്പോൾ പാർട്ടി പാടെ ഇല്ലാതാകുമ്പോഴും അതിന് കാരണം തത്വശാസ്ത്രം ഇല്ലാതായത് ആണ് എന്ന് മനസിലാകുന്നില്ല. പാർട്ടി പരിപാടി ഭേദഗതി ചെയ്ത് സോഷ്യലിസ്റ്റ് ഇന്ത്യ എന്ന് ആകണം എന്ന് അപേക്ഷിക്കുമ്പോഴും കാര്യങ്ങൾ തീരുമാനിക്കേണ്ട സിപിഐ(എം) പോളിറ്റ് ബ്യൂറോ അംഗങ്ങൾക്കും കേന്ദ്ര കമ്മിറ്റി അംഗങ്ങൾക്കും ബോധ്യമാകുന്നില്ല. മഹാനായ കാറൽ മാർക്സിനോടും അദ്ദേഹത്തിന്റെ ആശയങ്ങളോടും ഉള്ള വിശ്വാസം കൊണ്ട് പാർട്ടിയിൽ അംഗമായിട്ടുള്ള കോടിക്കണക്കായ പാവപെട്ട ജനങ്ങളോട് 1950 കാലം 75 വർഷമായി മുതൽ തുടരുന്ന ക്രൂരമായ വഞ്ചന (ചൂഷക വർഗ്ഗങ്ങളെ പ്രോത്സാഹിപ്പിക്കൽ) ഇനിയെങ്കിലും അവസാനിപ്പിക്കണം എന്ന് വിനീതമായി അപേക്ഷിക്കുകയാണ്. നേതൃത്വത്തെ തിരുത്താൻ വോട്ട് ചെയ്യാതിരിക്കുക എന്ന് അല്ലാതെ അവർക്ക് മറ്റൊന്നും ചെയ്യാൻ ആവില്ല. അതാണ് ബംഗാൾ ഉൾപ്പെടെ ഇന്ത്യ ഒട്ടാകെ സംഭവിക്കുന്നത്.
//
ബഹുഭൂരിപക്ഷവും ക്രമേണ പാർട്ടി പ്രവർത്തനം അവസാനിപ്പിക്കും. ഇത് ഇൻഡ്യ ഒട്ടാകെ സംഭവിച്ചുകൊണ്ടിരിക്കുന്ന സ്ഥിതിവിശേഷമാണ്. അനുഭവത്തിൽ നിന്നും കാര്യങ്ങൾ മനസിലാക്കുന്ന സാധാരണ ജനങ്ങൾ വീണ്ടും വോട്ടു ചെയ്യുകയില്ല എന്ന് തീരുമാനിക്കുന്നു. അവർക്ക് അതല്ലാതെ "പാർട്ടി നേതൃത്വത്തെ" "തിരുത്താൻ" മറ്റു യാതൊരു വഴികളും ഇല്ല. കേരളത്തിൽ "മാവൂർ റയോൺസ്" വന്നതിന്റെ ഫലമായി കോഴിക്കോട് ഉൾപ്പെടെയുള്ള മേഖല "വിരുദ്ധൻ മാരുടെ" കോട്ടയായി മാറുന്നു. പാർട്ടിക്ക് വളരെ വലിയ ഭൂരിപക്ഷം കൊടുത്ത ബംഗാളിൽ ഒരാൾ പോലും അസംബ്ളിയിലേക്ക് ജയിക്കേണ്ടതില്ല എന്ന് ജനങ്ങൾ തീരുമാനിക്കുന്നു. അനുഭവങ്ങളിൽ നിന്നു പോലും യാതൊന്നും മനസിലാക്കാൻ കഴിവില്ലാത്ത "നേതൃത്വം" "മുതലാളിത്തം പ്രോത്സാഹിപ്പിക്കൽ" മാർക്സിസം തന്നെയാണെന്ന നിലപാടിൽ ഒരു വിട്ടു വീഴ്ചക്കും തയ്യാറല്ല താനും. അതാണ് നൂറു വർഷമായ പാർട്ടി തികച്ചും ശൈശവാവസ്ഥയിൽ തുടരുന്നത്. "സോഷ്യലിസം" എന്ന ലക്‌ഷ്യം അംഗീകരിച്ചാലും ഇപ്പോൾ പാർട്ടി മുന്നോട്ടു വയ്ക്കുന്ന "കടമകൾ" പൂർത്തിയാക്കാൻ ആവില്ലേ എന്ന് ആർക്കും ചോദിക്കാൻ ആവില്ല. മാർക്സിസം അംഗീകരിക്കാത്ത ബൂർഷ്വാ പാർട്ടികൾ ഇന്ത്യയിലെ ഭൂ പരിഷ്‌ക്കരണം നടത്തി തന്നിരിക്കണം എന്ന വാശിയിലാണ് പാർട്ടി നേതൃത്വം. സോഷ്യലിസം എന്ന ലക്‌ഷ്യം അംഗീകരിക്കാതെ അത് ഒരിക്കലും നടപ്പിലാവില്ല എന്ന് പാർട്ടി നേതൃത്വത്തെ ബോധ്യപ്പെടുത്താനും ആർക്കും ആവില്ല.
. .ദീർഘ കാലം കൊണ്ട് മാത്രം നേടിയെടുക്കാവുന്ന ഒരു സാമൂഹ്യ-സാമ്പത്തിക വ്യവസ്ഥയാണ് സോഷ്യലിസം. എന്നാൽ മുതലാളിത്തം എത്ര വളർന്നാലും സോഷ്യലിസത്തിലേക്ക് എത്തില്ല. കാരണം സോഷ്യലിസത്തിന്റെ ലക്ഷ്യം സമൂഹത്തിന്റെ ആകെ അഭിവൃദ്ധിയാണ്. മുതലാളിത്ത ലക്ഷ്യമാകട്ടെ സമൂഹത്തെ ആകെ ചൂഷണം ചെയ്ത് സമൂഹത്തിലെ ഒരു ചെറിയ വിഭാഗം മാത്രം സമ്പന്നരാവുകയും 90 ശതമാനവും ദാരിദ്ര്യത്തിലും കഷ്ടപ്പാടുകളിലും ജീവിക്കേണ്ടി വരികയും ആണ് ഉണ്ടാവുക. ചരക്ക് ഉത്പാദനത്തിന്റെ ലക്ഷ്യം തന്നെ വ്യത്യസ്തമാണ്. സോഷ്യലിസ്സത്തിൽ ഗുണമേന്മയുള്ള ഉത്പന്നങ്ങൾ ന്യായമായ വിലക്ക് ലഭ്യമാക്കുമ്പോൾ ലാഭം മാത്രം ലക്ഷ്യമാക്കുന്ന മുതലാളിത്തത്തിൽ വിലകയറ്റം എന്നും ജനങ്ങളെ ബുദ്ധിമുട്ടിച്ചുകൊണ്ടിരിക്കും. ചുരുക്കം വ്യക്തികളിലെ സമ്പത്തിന്റെ ആധിപത്യം മുതലാളിത്ത വ്യവസ്ഥയിൽ ജനാധിപത്യ ത്തെപ്പോലും പ്രഹസനമാക്കിക്കൊണ്ടിരിക്കും.
. .എന്നാൽ യഥാർത്ഥത്തിൽ സംഭവിക്കുന്നത് മുതലാളിത്തം പ്രോത്സാഹിപ്പിക്കാൻ തീരുമാനിക്കുമ്പോൾ പാർട്ടി പരിപാടിയിലെ ബാക്കി കാര്യങ്ങളെല്ലാം പൂർണമായും അപ്റസക്തമാകുന്നു എന്നതാണ്. കാരണം ഭൂമുഖത്തുനിന്നും മുതലാളിത്ത ചൂഷണം തുടച്ചുനീക്കുന്നതിനായി രൂപം കൊടുത്ത തത്വ ശാസ്ത്റത്തിന്റെ ലക്‌ഷ്യം ഇല്ലാതാക്കുകയും ശത്രു വർഗ്ഗങ്ങളെ ശക്തിപ്പെടുത്താനുമാണ് തീരുമാനം ആകുന്നത്. അതിന്റെ ഏറ്റവും വലിയ തെളിവാണ് പാർട്ടി പരിപാടി ഖണ്ഡിക 6.5 ൽ "പൊതുമേഖലക്ക് നിർണായക സ്ഥാനം ഉണ്ടായിരിക്കും" എന്നാണു കാണിച്ചിരിക്കുന്നത് എങ്കിലും ഇന്ഡ്യയിലെ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളേയും സ്വകാര്യ വത്ക്കരിക്കാൻ ബൂർഷ്വാ ഭരണ കൂടം തീരുമാനിച്ചപ്പോൾ അതിനെ സ്വാഗതം ചെയ്യാൻ പോളിറ്റ് ബ്യൂറോ തീരുമാനിച്ചത്. സോഷ്യലിസ്റ്റ് വ്യവസ്ഥയിൽ പൊതുമേഖലകൾ ചൂഷണ വിമുക്ത സാമൂഹ്യ വ്യവസ്ഥയുടെ ഭാഗമാണ് എന്ന് മാത്റമല്ല അത് മിച്ച മൂല്യ സിദ്ധാന്തത്തിന്റെ പ്രയോഗവുമാണ്. "മിച്ചമൂല്യ സിദ്ധാന്തത്തെ" ക്കുറിച്ച് എന്തെങ്കിലും അറിയാവുന്നവർ പോളിറ്റ് ബ്യൂറോയിലും കേന്ദ്ര കമ്മിറ്റിയിലും ഉണ്ടെങ്കിൽ ഇൻഡ്യയിലെ പൊതുമേഖലകളുടെ സംരക്ഷണത്തിനായി എത്ര കഠിനമായ സമരവും പാർട്ടി ഏറ്റെടുക്കുമായിരുന്നു. മുതലാളിത്തം വളരണം എന്ന നിലപാട് കൊണ്ട് മാത്റമാണ് ഇപ്പോൾ സ്വകാര്യവത്ക്കരണത്തിന് അനുകൂലമായ നിലപാട് പാർട്ടി സ്വീകരിക്കുന്നത്. അതാകട്ടെ ഇന്ത്യൻ തൊഴിലാളിവർഗത്തോടും ഇന്ത്യൻ ജനതയോടും ചെയ്യുന്ന കൊടിയ വഞ്ചനയാണ് താനും. അത് തിരുത്തുക തന്നെ വേണം.
.
"പാർട്ടി പരിപാടിക്ക് " രൂപം കൊടുത്തവർക്ക് എന്താണ് മാർക്സിസം എന്നും എന്തിനാണ് മാർക്സിസം എന്നും മനസിലാകാതിരുന്നതിന്റെ അപകടമാണ് ഇപ്രകാരം സംഭവിക്കുന്നത്. തന്മൂലം "വർഗശത്രുക്കൾ" "ഇല്ലാതെയാകുന്നു". "ഹിന്ദുവർഗീയ വാദി" കളെ തടയുന്നതിന് ഉണ്ടായ ഒരു നിർദ്ദേശമാണ് ആരാധനാലയങ്ങളുടെ പ്രവർത്തനത്തിൽ പാർട്ടി പ്രവർത്തകർ നേരിട്ട് ഇടപെടണം എന്നും നേതൃത്വം കൊടുക്കണം എന്നും ഉണ്ടായ ഒരു നിർദേശം. ആത്മീയ ചൂഷണവും സാമ്പത്തിക ചൂഷണവും തൊഴിലാളിവർഗം അനുഭവിക്കുന്ന മുതലാളിത്ത ചൂഷണത്തിന്റെ രണ്ടു മുഖങ്ങളാണ്. മുതലാളിത്തം ചൂഷണാധിഷ്ഠിത സാമൂഹ്യ വ്യവസ്ഥയാണ് എന്ന് പോലും "പാർട്ടി പരിപാടി"ക്ക് രൂപം കൊടുത്തവർ മനസിലാക്കിയിരുന്നില്ല എന്നതാണ് "മുതലാളിത്തം പ്രോത്സാഹിപ്പിക്കാം" എന്ന നിലപാടിന്റെ അർത്ഥം.
.
. . .യഥാർത്ഥത്തിൽ എന്താണ് മാർക്സിസം എന്നും എന്തിനാണ് കാറൽ മാർക്സ് അങ്ങനെയൊരു തത്വശാസ്ത്റത്തിന് രൂപം കൊടുത്തത് എന്നും 1950 കാലത്ത് പ്രസ്ഥാനത്തിന് നേതൃത്വം കൊടുത്ത എസ് എ ഡാങ്കെയും മറ്റും മനസിലാക്കിയില്ല എന്നതാണ് "മുതലാളിത്തം പ്രോത്സാഹിപ്പിക്കുക" എന്ന കാഴ്ചപ്പാട് രൂപപ്പെടാൻ കാരണം. "മാർക്സിസം" എന്നത് നിരവധി സങ്കീർണ ആശയങ്ങളുടെ സംയോജനം ആണ്. ഒരാശയം പോലും മനസിലാക്കുക എന്നത് ബഹുഭൂരിപക്ഷത്തിനും ഏറെ ശ്രമകരമായിരിക്കെ നിരവധി ആശയങ്ങളും അവയുടെ പരസ്പര ബന്ധങ്ങളും മനസിലാക്കുക എന്നത് വളരെ ദുഷ്‌കരമാണ് എന്നത് വസ്തുതയാണ്. ലെനിന്റെ "ഭരണ കൂടവും വിപ്ളവവും" എന്ന കൃതിയിൽ പറയുന്നത് -- "വർഗ വൈരുധ്യങ്ങളാൽ കീറിമുറിഞ്ഞ ഒരു സമൂഹത്തിൽ വർഗാധിഷ്ഠിതമല്ലാത്തതോ വർഗങ്ങൾക്ക് ഉപരിയായതോ ആയ ഒരു ഭരണ കൂടം അസാധ്യമാണ്" എന്നാണ്. "വർഗ വൈരുധ്യങ്ങൾ" എന്നത് പോലും മനസിലാക്കുക എളുപ്പമല്ലാതിരിക്കെ, ലെനിന്റെ വാക്കുകൾ മനസിലാക്കിയില്ലെങ്കിൽ അതിനെ കുറ്റപ്പെടുത്താനാവില്ല. പക്ഷെ കാറൽ മാർക്‌സും ലെനിനും മറ്റും എത്റയോ ഉന്നതിയിൽ ആയിരുന്നു എന്നതിനാൽ അവർ കണ്ടെത്തിയത് വസ്തുതകൾ മാത്റം ആയിരിക്കും എന്നതും വസ്തുതയാണ്. അന്നത്തെ റഷ്യ വ്യവസായ വളർച്ചയിൽ തികച്ചും പിന്നണിയിൽ ആയിരുന്നിട്ടും ട്സാർ ചക്രവർത്തിയുടെ കിരാത ഭരണം ആയിരുന്നിട്ടും അവിടെ സോഷ്യലിസം സ്ഥാപിക്കുന്നതിൽ ലെനിന് യാതൊരു സംശയവും ഉണ്ടായില്ല. അതാണ് ലോകത്തെ അത്ഭുതപ്പെടുത്തിയ സോവിയറ്റ് യൂണിയൻ എന്ന രാഷ്ട്രം ചരിത്രത്തിൽ ഉണ്ടാകാൻ ഇടയാക്കിയത്.
.
.ഇന്ത്യയിൽ "മുതലാളിത്തം പ്രോത്സാഹിപ്പിക്കുക" എന്ന നിലപാട് വന്നപ്പോൾ വർഗ്ഗങ്ങളും വർഗവൈരുധ്യങ്ങളും വർഗ സമരവും എല്ലാം ഇല്ലാതായി. "വർഗശത്രുക്കൾ" ഇല്ലാതാകുമ്പോൾ വർഗസമരവും ഇല്ലാതാകും; "മാർക്സിസം" എന്ന തത്വശാസ്ത്രവും ഇല്ലാതാകും എന്ന് പറയുന്നത് മനസിലാവില്ല എന്നത് വസ്തുതയാണെങ്കിലും "വർഗ ശത്റുക്കൾ" ഇല്ലാതാവില്ല. അവർ അവരുടെ എല്ലാ ശക്തികളോടും ഇന്ത്യയിൽ ചെങ്കൊടി പൂർണമായും ഇല്ലാതാക്കാൻ ശ്രമിക്കുകയാണ്. കേരളത്തിലെ ഇടതുഭരണം കൂടി ഇല്ലാതായാൽ ഇന്ത്യയിലെ ഹിന്ദു വർഗീയ വാദികളുടെ വാഴ്ച പൂർത്തിയാവുകയും വീണ്ടും ഇന്ത്യയിൽ ഇടതുഭരണ ഭീഷണി ഇല്ലാതാവുകയും ചെയ്യും.
.
.അതിന്റെ മറ്റൊരു ഉദാഹരണം കേരളത്തിൽ അവതരിപ്പിച്ച "വികസന രേഖ" തന്നെയാണ്. തൊഴിലാളി വർഗത്തിന് ശത്റുക്കളേയില്ല എന്നതാണ് "വികസനരേഖ" യുടെ കാഴ്ചപ്പാട്. ചൂഷക വർഗ്ഗങ്ങൾ, വർഗ വൈരുധ്യങ്ങൾ തുടങ്ങിയവയെക്കുറിച്ചൊന്നും കേട്ടുകേൾവി പോലും ഇല്ലെന്നതാണ് വാസ്തവം. എന്നാൽ യാഥാർത്ഥമോ ഒരു കാരണ വശാലും ലോകത്തിൽ കേരളത്തിൽ പോലും ഒരു ചെങ്കൊടി ഭരണത്തിൽ പാടില്ല എന്ന വാശിയിൽ എത്റയെല്ലാം നുണകൾ, ഏതെല്ലാം മാർഗത്തിൽ, വിമാനത്തിൽ പോലും കയറിയുള്ള ആക്റമണങ്ങൾ. സ.പിണറായി വിജയൻ അല്ല അവരുടെ ലക്‌ഷ്യം. കേരളത്തിൽ പോലും ഉള്ള ഭരണം ഇല്ലാതാക്കാൻ മാത്റം ലക്‌ഷ്യം. അതിന്റെ മറുവശമാണ് മാർക്സിസം പൂർണമായും പ്രവർത്തി പഥത്തിൽ നിന്നും മാറുന്നതും. മുതലാളിത്തം ഒരിക്കലും പാർട്ടിയുടെ ലക്ഷ്യം ആവില്ല. കാരണം മുതലാളിത്തം വളർന്നാൽ സാമ്പ്റാജ്യത്തം ആയിട്ടാണ് മാറുക. ഫലമോ മുതലാളിത്ത ചൂഷണത്തിന്റെ ഫലമായ ദരിദ്ര ജനവിഭാഗങ്ങൾ പാർട്ടിയുടെ ശത്റുക്കളുടെ ഉപകരണമായി പാർട്ടിയുടെ തന്നെ ശത്രുക്കൾ ആകുന്നു. പാർട്ടി ഒരു ലക്ഷ്യവും ഇല്ലാതാകുന്നു. ബംഗാളിലേയും ത്രിപുരയിലേയും അനുഭവങ്ങൾ ഒന്നും പഠിപ്പിക്കുന്നില്ല. ഇൻഡ്യയിൽ കേരളം അല്ലാതെ ഒരു ഭാഗവും ഇല്ലെന്നാണ് "വികസന രേഖ" ആരെയും ബോധ്യപ്പെടുത്തുക. ഇന്ത്യ ആർക്ക് വേണമെങ്കിലും ഭരിക്കാം.
/
. ."പരിപാടി" യെക്കുറിച്ച് എത്റയെല്ലാം വിമർശനങ്ങൾ പറഞ്ഞാലും "പാർട്ടി പരിപാടിയിൽ ഒരു മാറ്റവും ആവശ്യമില്ല" എന്ന നിലപാടിലും മാറ്റം വരില്ല. ഇന്ത്യൻ രാഷ്ട്രീയ സാഹചര്യങ്ങളിൽ എന്തെല്ലാം മാറ്റങ്ങൾ വന്നാലും 1950 കാലത്തെ നിലപാടുകളിൽ നിന്നും "പാർട്ടി പരിപാടി" യിൽ മാറ്റം ഉണ്ടാവില്ല. "മുതലാളിത്തം പ്രോത്സാഹിപ്പിക്കുക" എന്ന നിലപാടിൽ വർഗ ശത്റുക്കളുടെ വിജയവും ബിർള, ടാറ്റ, അംബാനി, അദാനിമാരുടെ സ്വാതന്ത്രമായ വളർച്ചയാണ് സംഭവിക്കുന്നത്. യഥാർത്ഥത്തിൽ പരിപാടിയുടെ ലക്ഷ്യവും അത് തന്നെ. മനസ്സിൽ എന്തൊക്കെയോ സ്വപ്നങ്ങൾ സൂക്ഷിച്ച് പ്രസ്ഥാനത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന ലക്ഷകണക്കിന് പാവം പ്രവർത്തകരുടെ കഠിനാദ്ധ്വാനങ്ങൾ ജലരേഖകൾ ആയി മാറുന്നു എന്നത് മാത്റം ദുഃഖകരമായ യാഥാർഥ്യം.
.
. .2019 ലെ പാർലമെന്റിലേക്ക് നടന്ന പൊതു തെരെഞ്ഞെടുപ്പിൽ സ്വീകരിച്ച സമീപനം "കേരളത്തിലെ വികസനം" എന്നത് മാത്റമായിരുന്നു. കോൺഗ്രസിന്റെ ഇന്ത്യ ഒട്ടാകെയുള്ള "ഹിമാലയൻ" അഴിമതിക്കഥകളോ കേരളത്തിലെ മുൻ കോൺഗ്രസ് ഉമ്മൻചാണ്ടി സർക്കാരിന്റെ (കോൺഗ്രസ് സംസ്ക്കാരത്തിന്റെ ഭാഗമായ) സരിത എസ് നായർ എന്ന സ്ത്രീയോട് കാണിച്ച വികൃതികളോ "പാലാരിവട്ടം" ഉൾപ്പെടെയുള്ള അഴിമതിക്കഥകളോ ബിജെപി സർക്കാരിന്റെ പൊതുമേഖലകൾ ഇല്ലാതാക്കലോ "ടെഹെല്ക്ക " ഉൾപ്പെടെയുള്ള കുംഭകോണങ്ങളോ യാതൊന്നും പൊതുതെരഞ്ഞെടുപ്പിൽ പ്രചാരണം ആകാതിരിക്കാൻ ബോധപൂർവം ശ്രദ്ധിച്ചു. കാരണം മുതലാളിത്തത്തിനോ ബൂർഷ്വാ രാഷ്ട്രീയ പാർട്ടികൾക്കോ എതിരായതൊന്നും പറയുകയില്ല എന്ന നിലപാടിന്റെ ഭാഗമാണ് അതൊക്കെ. തന്മൂലം കേരളത്തിൽ ആലപ്പുഴ എന്ന ഒരേയൊരു പാർലമെന്റ് സീറ്റിൽ മാത്റമാണ് നേരിയ ഭൂരിപക്ഷത്തിൽ വിജയിക്കാൻ കഴിഞ്ഞത്. ഇക്കഴിഞ്ഞ "തൃക്കാക്കര" ഉപതെരെഞ്ഞെടുപ്പിലും സ്വീകരിച്ച സമീപനം അതുതന്നെ. "കോൺഗ്രസിന്റെ സിറ്റിങ് സീറ്റാണ്; നമ്മുടെ വോട്ടും വർധിച്ചില്ലേ" എന്നൊക്കെ സമാധാനിക്കാം. ചൂഷക വർഗ്ഗങ്ങൾ ശക്തരാകണം എന്ന പൊതു നിലപാടിൽ (മുതലാളിത്തം പ്രൊത്സാഹിപ്പിക്കുക എന്നതിന്റെ യഥാർത്ഥ ആശയം അതാണ്) "പാർട്ടി പരിപാടിയുടെ വിജയം" ആയി കരുതുകയും ചെയ്യാം.
//
യഥാർത്ഥത്തിൽ "പാർട്ടി പരിപാടിയിൽ ഇല്ലാത്ത "മുതലാളിത്തം പ്രോത്സാഹിപ്പിക്കുക" എന്നതിനാണ് 1950 കാലം മുതൽ കഴിഞ്ഞ 75 വർഷങ്ങളായി പരമ പ്രാധാന്ന്യം കൊടുക്കുന്നതും പാർട്ടി എത്ര ദയനീയമായി ഇന്ത്യ ഒട്ടാകെ തകരുമ്പോഴും ഇന്ത്യയിലെ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും ഇൻഡ്യൻ -- വിദേശ കോർപ്പറേറ്റുകൾക്ക് അടിയറ വയ്ക്കുന്നതിന് മൗനാനുവാദം കൊടുക്കുന്നതും. അതാകട്ടെ പാർട്ടി പരിപാടിയിലെ 6.5 ഖണ്ഡിക പ്രകാരം "പൊതുമേഖഖലക്ക് നിർണായക സ്ഥാനം ഉണ്ടായിരിക്കും" എന്നതിന്റെ നഗ്നമായ ലംഘനം ആണ് താനും. പാർട്ടി പരിപാടിയിൽ യഥാർത്ഥത്തിൽ ഉള്ളത് അവഗണിക്കുകയും ഇല്ലാത്തത് ഒരു രാജ്യത്തെയാകെ തികച്ചും അപകടകരമായ രീതിയിൽ എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും ഇൻഡ്യൻ -- വിദേശ കോർപ്പറേറ്റുകൾക്ക് അടിയറ വയ്ക്കുന്നതിന് കൂട്ടുനിൽക്കുന്നതും. ജനകീയ ജനാധിപത്യം എന്നതിലെ വാക്കുകളുടെ അർത്ഥം പോലും മനസിലാക്കാതെ, 1964 ലെ സിപിഐ(എം) രൂപീകരിക്കുന്നതിന് ഉണ്ടായ സാഹചര്യം പോലും കണക്കിലെടുക്കാതെ സിപിഐ(എം) പോളിറ്റ് ബ്യൂറോ പാർട്ടിയെ കൊണ്ടുപോകുന്നത്. ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ തിരികെ അധികാരത്തിൽ എത്തിക്കുന്നതിനും അങ്ങനെ 1964 ൽ സിപിഐ (എം) രൂപീകരിക്കുന്നതിന് കഠിനാദ്ധ്വാനം ചെയ്ത ഇ എം എസ് ഉൾപ്പെടെയുള്ള എല്ലാ സഖാക്കളുടെയും ത്യാഗങ്ങളെയും സിപിഐ(എം) പോളിറ്റ് ബ്യൂറോ അട്ടിമറിക്കുകയാണ്. അതാകട്ടെ നൂറ്റി മുപ്പത്തിയഞ്ച് കോടിയിലധികം ജനസംഖ്യയുള്ള രാജ്യത്തോട് ചെയ്യുന്ന കൊടും ചതിയാണെന്ന് താനും. അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ എസ് എ ഡാങ്കെ കാണിച്ചിരുന്ന അതെ "തരികിട" പരിപാടികളാണ് ഇപ്പോൾ സിപിഐ(എം) ജനറൽ സെക്രട്ടറി സീതാറം യെച്ചൂരി ചെയ്തുകൊണ്ടിരി ക്കുന്നതും പാർട്ടിയെ തിരികെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പാളയത്തിലേക്ക് നയിക്കുന്നതും. അതാകട്ടെ ഇന്ത്യയിലെ ഇടതുപക്ഷങ്ങളെയാകെ ആത്മഹത്യയിലേക്ക് നയിക്കുന്നതിന് നേതൃത്വംകൊടുക്കലാണ് താനും. കോൺഗ്രസു മായി വർഗ സഹകരണത്തിനാണ് തയാറാകുന്നത് എന്ന് ഡാങ്കെയും കൂട്ടരും ഒരിക്കലും സമ്മതിച്ചിരുന്നില്ല. ഫലത്തിൽ അവരുടെ ലക്‌ഷ്യം അതായിരുന്നു എന്ന് പിന്നീട് തെളിഞ്ഞതും ആണ്. എല്ലാ കേന്ദ്ര കമ്മിറ്റി അംഗങ്ങളും സീതാറം യെച്ചൂരിക്ക് പൂർണ പിന്തുണ കൊടുക്കുന്നതായിട്ടാണ് "കോൺഗ്രസിന് മാത്റമേ ഇന്ത്യയെ രക്ഷിക്കാൻ ആവുകയുള്ളൂ" എന്ന് പ്രഖ്യാപിച്ച യെച്ചൂരി കൂടുതൽ ആവേശത്തോടെ അദ്ദേഹത്തിന്റെ നിലപാടുകളുമായി മുന്നോട്ട് പോകുന്നതിൽ നിന്നും മനസിലാക്കാൻ കഴിയുക. "മുതലാളിത്തം പ്രോത്സാഹിപ്പിക്കുക" 1950 കളിൽ തികച്ചും താൽക്കാലികം ആയി സ്വീകരിച്ച നിലപാട് 75 വർഷങ്ങൾക്ക് ശേഷവും കമ്മ്യൂണിസ്റ്റ് പാർട്ടി പോലും ഇല്ലാതായാലും സിപിഐ(എം) പോളിറ്റ് ബ്യൂറോ ഉപേക്ഷിക്കില്ല. ഇന്ത്യൻ ഭരണ ഘടനയും ഇന്ത്യൻ ജനാധിപത്യവും അംഗീകരിച്ച് ഇന്ത്യൻ ഭരണഘടനയിൽ സൂചിപ്പിക്കുന്ന "സോഷ്യലിസ്റ്റ് ഇന്ത്യ" എന്ന ലക്‌ഷ്യത്തിനായി ഇന്ത്യൻ തൊഴിലാളിവർഗത്തെ അണിനിരത്തുകയാണ് ഇന്നത്തെ സാഹചര്യത്തിൽ പാർട്ടിക്ക് ചെയ്യാവുന്ന കർത്തവ്യം.
/
. .2024 ൽ നടക്കാനിരിക്കുന്ന പാർലമെന്റിലേക്കുള്ള പൊതു തെരെഞ്ഞെടുപ്പിലും ഇതേ നിലപാടുകൾ തന്നെ ആയിരിക്കും എന്നതിലും ഫലം ഇങ്ങനെ തന്നെ ആയിരിക്കും എന്നതിലും ആരും സംശയി ക്കേണ്ടതില്ല. എഴുപത്തി രണ്ട് വർഷങ്ങളിലെ അനുഭവങ്ങളിൽ നിന്ന് പോലും യാതൊന്നും മനസിലാക്കാൻ കഴിയാത്ത സ്ഥിതിവിശേഷം. ചൂഷക വർഗ്ഗങ്ങൾ ശക്തരാകണം എന്ന നിലപാട് "കമ്മ്യൂണിസ്റ്റ് " പാർട്ടി തന്നെ സ്വീകരിക്കുകയും അതിന് കാറൽ മാർക്സിന് പേരുദോഷം ഉണ്ടാക്കുകയും ചെയ്യുന്നത് വിരോധാഭാസം മാത്റമാണ്.
//19 06 2022//
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ