2015 ഫെബ്രുവരി 16, തിങ്കളാഴ്‌ച

78.ഭഗത് സിംഗ് .....ആരായിഒരുന്നു?

                                                78.ഭഗത് സിംഗ് .....ആരായിഒരുന്നു?                                                    ഭഗത് സിന്ഗിനെകുറിച്  പലരും കേട്ടിരിക്കും. മിക്കവാറും അദ്ദേഹത്തിന്റെ  ചിത്രവും ഉപയോഗിക്കും. എന്നാൽ എത്രപേർക്ക്  അറിയും അദ്ദേഹം ആരായിരുന്നു എന്ന്?   സ്വന്തം ജീവിതം കൊണ്ടും  മരണം കൊണ്ടും വിപ്ലവ ബോധം എന്താണെന്ന് ലോകത്തിന്  കാണിച്ചുകൊടുത്ത ഭാരതത്തിന്റെ മഹാ വിപ്ലവകാരിയാണ് ഭഗത്  സിംഗ്.  1907 സെപ്തംബർ 27 ന്  പന്ജാബിലെ ലായൽപൂർ  ജില്ലയിലാണ് അദ്ദേഹം ജനിച്ചത്‌. കിഷൻ സിംഗ് - വിദ്യാവതി മാരായിരുന്നു അദ്ദേഹത്തിന്റെ മാതാപിതാക്കൾ. 1919 ഏപ്രിൽ 13ന്  പഞാബിലെ ജാലിയൻവാല ബാഗിലെ കൂട്ടകൊല അദ്ദേഹത്തെ വളരെയേറെ ദുഖിപപിച്ചു. അന്ന് അദ്ദേഹത്തിന് 12 വയസ്സ് മാത്രം ആണ് പ്രായം. ബ്രിട്ടീഷു്കാർക്കെതിരെ ആയുധമെടുത്ത്  പോരാടണം എന്ന് തന്നെയായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഒമ്പതാം ക്ലാസ്സിൽ പഠികുമ്പോൾ തന്നെ വിധ്യാർധികളെ സംഘടിപ്പിക്കാനും അവർക്ക്  നേതൃത്വം കൊടുക്കാനും അദ്ദേഹം തയ്യാറായി. അടുത്തുള്ള ലാലലജ്പത് റായി സ്ഥാപിച്ച "ദ്വാരകാദാസ് " ലൈബ്രറിയിലെ സ്ഥിരമായ വായന അദ്ദേഹത്തിന്റെ വിപ്ലവ ബോധത്തിന്റെ ഗതി ശരിയായ പാതയിലാക്കി.  മാർക്സിന്റെയും ലെനിന്റെയും കൃതികൾ അദ്ദേഹം ആവേശപൂർവ്വം വായിച്ചു. ലെനിൻ അദ്ദേഹത്തിന്റെ പ്രിയംകരനായ നേതാവായി. ഗോർകിയുടെ "അമ്മ" അദ്ദേഹത്തിൽ വലിയ സ്വാധീനം ചെലുത്തി.  ആയിടെയാണ്  അദ്ദേഹം ചന്ദ്രശേഖർ ആസാദ് ;ജതീന്ദ്രദാസ് ; സുഘദെവ് തുടങ്ങിയവരുമായും സുഹ്ര്ദുബന്ധം സ്ഥാപിക്കുകയും ഹിന്ദുസ്ഥാൻ റിപ്പ്ബ്ലിക്  ഓഫ് സോഷ്യലിസ്റ്റ് അസോസിയേഷൻ (എച്.ആർ.എസ്‌. എ) എന്ന രാഷ്ട്രീയപ്രസ്ഥാനം ആരംഭിക്കുകയും ചെയ്തു. ബിരുദ പഠനം പൂർത്തിയാക്കിയ ഭഗത്തിനെ വിവാഹിതനാക്കാൻ മാതാ-പിതാക്കൾ നടത്തിയ എല്ലാ ശ്രമങ്ങളേയും അദ്ദേഹം തള്ളിക്കളഞ്ഞ് വിപ്ലവത്തിന്റെ പാതയിലേക്ക്  പ്രവേശിക്കുകയായിരുന്നു. വിപ്ലവകാരിയായി മാറിയ ഭഗതിനെ വേട്ടയാടാൻ അധികാരികൾ ശ്രമമാരംഭിച്ചു. അദ്ദേഹം  ലാഹോറിലേക്ക്  മാറി "ഹ്രാ"യുടെ പ്രവർത്തനങ്ങളിൽ മുഴുകി. പിന്നീട് അദ്ദേഹം പ്രവർത്തനം ഡൽഹിയിലേക്ക്  മാറ്റി; "വീർ അർജുൻ" എന്ന പത്രത്തിന്റെ ലേഘകനായി കുറെ നാൾ പ്രവർത്തിച്ചു.                                                                                                     (തുടരും)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ