79.ഭഗത് സിംഗിന്റെ രക്തസാക്ഷിത്വം ഇന്ത്യയുടെ സ്വാതന്ത്ര്യത്തോടൊപ്പം ഇന്ത്യൻ ജനതയുടെ സാമ്പത്തിക മോചനവും സാധ്യമാകണമെന്ന് ആഗ്രഹിച്ച വിപ്ലവകാരി ആയിരുന്നു ഭഗത് സിംഗ്. അദ്ദേഹവും മറ്റും ആഗ്രഹിച്ച നിലയിൽ കാര്യങ്ങൾ മുന്നോട്ടുപോയിരുന്നു വെങ്കിൽ ഇന്ന് ചൈനയോടൊപ്പം ഇന്ത്യയും ഒരു വികസിത രാഷ്ട്രവും ആകുമായിരുന്നു. ഇന്ത്യയുടെ ഗതി മറ്റൊരു വഴിക്കായി മാറി. .......ബ്രിടീഷ് സർക്കാർ സർ.ജോണ്‍ സൈമണിന്റെ നേതൃത്വത്തിൽ അയച്ച 7 അംഗ പാർലമെന്റ് സമിതിയിൽ ഇന്ത്യക്കാർ ആരും ഉണ്ടായിരുന്നില്ല. ഇതിൽ പ്രതിക്ഷേതിച്ച ജനങ്ങൾ സൈമണ്‍ കമ്മീഷന്റെ പ്രവർത്തനങ്ങളെ ലാലാ ലജ്പത് റായിയുടെ നേതൃത്വത്തിൽ 1928 ഒക്ടോബർ 30 ന് റെയിൽവേ സ്റ്റെഷനിൽ ഉപരോധിച്ചു. അതിനെ നേരിട്ട പോലീസ് നടത്തിയ ഭീകര മർദനത്തിന്റെ ഫലമായി ലാല ലജ്പത് റായി മരണമടഞ്ഞു. അതെ തുടർന്ന് ലജപത് റായിയുടെ മരണത്തിനു കാരണക്കാരിൽ ഒരാളായ ജെ.പി.സാന്ടെഴസൻ എന്ന പോലീസ് ഓഫീസർ വധിക്കപെട്ടു. ഇതിൽ ഭഗത് സിംഗ് നിർണായക പങ്ക് വഹിക്കുകയുണ്ടായി. എന്നാൽ പോലീസ് പിടിയിലാകാതെ രക്ഷപെട്ടു....ജനങ്ങളുടെ പ്രതിഷേധങ്ങളെ നേരിടാൻ പൊതുജനങ്ങൾക്ക് വളരെ ബുദ്ധിമുട്ട് ഉന്ടാക്കുന്ന പൊതു സുരക്ഷ ബില്ലും പത്രനിയന്ത്രണ ബില്ലും തൊഴിൽ തർക്ക ബില്ലും പാർലമെന്റിൽ അവതരിപ്പിക്കാൻ ബ്രി.സർക്കാർ തീരുമാനിച്ചു. ഭഗത് സിംഗിന്റെ നേതൃത്വത്തിൽ ഇതിനെ പ്രതിഷേധിക്കാൻ തീരുമാനിച്ചതിന്റെ ഭാഗമായി പാർലമെന്റിൽ ബിൽ അവതരിപ്പിച്ച 1929 ഏപ്രിൽ 8-ന് ഭഗത് സിംഗ് ബോംബെറിഞ്ഞു. പുകകൊണ്ട് പാര്ലമെന്റ് ഹാൾ നിറഞ്ഞെങ്കിലും ആളപകടം ഉണ്ടാകാതിരിക്കാൻ അവർ ശ്രദ്ധിച്ചിരുന്നു. എല്ലാവരും ഭയപെട്ട് ഓടിയെങ്കിലും വേണമെങ്കിൽ രക്ഷപെടാമായിരുന്നെങ്കിലും ഭഗത് സിംഗ് തോക്ക് തറയിൽ എറിഞ്ഞ് പോലിസിന് പിടി കൊടുക്കുകയാണ് ചെയ്തത്. വിചാരണ പ്രഹസനങ്ങൾക്ക് ശേഷം 1931 മാര്ച്ച് 23 ന് അദ്ദേഹത്തെ ബ്രി.സർക്കാർ തൂക്കിലേറ്റി. വധ ശിക്ഷ നടപ്പാക്കി കഴിഞ്ഞ് മാത്രമാണ് വിവരം സർക്കാർ പുറത്തുവിട്ടത്. എല്ലാ കാര്യങ്ങളിലും നാം മാതൃക കാണിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. 24 -മത്തെ വയസിൽ രക്ഷപെടാമായിരുന്നിട്ടും പിടികൊടുത്ത് മാതൃക കാണിക്കണമായിരുന്നുവോ?...സോഷ്യലിസ്റ്റ് സാമൂഹ്യ വ്യവസ്ഥക്കായി രക്തസാക്ഷിത്വം വരിച്ച എല്ലാ വിപ്ലവ കാരികൾക്കും ആദരാഞ്ജലികൾ അർപിച്ച് നമുക്ക് ആ ലക്ഷ്യത്തിനായി പൊരുതാമെന്ന് പ്രതിഞ്ഞയെടുക്കാം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ