2016 നവംബർ 5, ശനിയാഴ്‌ച

173. എന്താണ് വർഗ സമരം?

                                173. എന്താണ് വർഗ സമരം?                                                               
കാറൽമാർക്സിന്റെ ആശയപരമായ കണ്ടെത്തലുകളിൽ ഏറ്റവും പ്രധാനപെട്ടതാണ്  "വർഗ സമര സിദ്ധാന്തം".   മാർക്സ് ചൂണ്ടിക്കാണിക്കുന്നത്  അടിമത്വ വ്യവസ്ഥയോടും  സ്വകാര്യ സ്വത്തു സമ്പ്രദായത്തോടും  ഒപ്പം വർഗ സമരവും ആരംഭിച്ചു എന്നാണ്. 
. .ഗോത്റങ്ങൾ തമ്മിൽ ഉണ്ടാകാറുള്ള കലഹങ്ങളിൽ പരാജയപ്പെടുന്നവരെ ആദ്യകാലങ്ങളിൽ വധിക്കുകയാണ് പതിവെങ്കിൽ ക്റമേണ അടിമകളാക്കുകയും അവരുടെ സമ്പത്ത് തട്ടിയെടുക്കലും നിലവിൽ വന്നു. അടിമ -ഉടമ സമ്പ്റദായം നടപ്പിലായപ്പോൾ സ്വാഭാവികമായി വ്യത്യസ്ത താത്പര്യങ്ങൾ ഉടലെടുത്തു. തുടർന്നുണ്ടായ വർഗ വൈരുധ്യങ്ങളാണ് വർഗ സമരങ്ങളുടെ കാരണം. അടിമ - ഉടമ വൈരുധ്യങ്ങളാണ് ഭരണ കൂടങ്ങൾ നിലവിൽ വരാൻ കാരണം.
തൊഴിലാളിയുടെ താത്പര്യയങ്ങളും മുതലാളിയുടെ താതപ്പര്യങ്ങളും പരസ്പ്പര വിരുദ്ധങ്ങളാണ്. അവയുടെ ഏറ്റുമുട്ടൽ വർഗ സമരങ്ങളായും അവ വർഗ രഹിത അവസ്ഥയിലേക്കും നയിക്കും. സോഷ്യലിസത്തിൽ ഉത്പാദനോപകരണങ്ങളും ഉത്പാദനോപാദികളും സമൂഹത്തിന്റെ ആകെ നിയന്ത്രണത്തിൽ ആയിരിക്കും. അവിടെ മനുഷ്യൻ മനുഷ്യനെ ചൂഷണം ചെയ്യുന്ന സ്ഥിതി ആയിരിക്കില്ല.

.          . അടിമ ഉടമയ്ക്ക്  സംരക്ഷണം  കൊടുക്കുന്നതിനും അടിമവ്യസ്ഥ ഉറപ്പിക്കുന്നതിനുമാണ്  ഭാരണകൂടത്തിന്റെ പ്രാകൃത രൂപം നിലവിൽ വന്നത് എന്നാണ്.   ഭരണ കൂടം എല്ലാ കാലങ്ങളിലും  സമ്പത്തുള്ളവന്റേത്  ആയിരുന്നു എന്നാണ്.  ലോകത്തിന്റെ എല്ല്ലാ ഭാഗങ്ങളിലും എല്ലാ വിഭാഗങ്ങളിലും പെടുന്ന ജനങ്ങൾ മതത്തിന്റെ പേരിലും അതിലെ അവാന്തര വിഭാഗങ്ങളുടെ  പേരിലും പോരടിക്കുകയും ക്രൂരമായ കൊലപാതകങ്ങൾ നടത്തുകയും ചെയ്യമ്പോൾ മാർക്സ്  ലോകത്തിലെ മുഴുവൻ ജനവിഭാഗങ്ങളെയും രണ്ടു വർഗങ്ങളായി തിരിച്ചു. ചൂഷകരും ചൂഷിതരും. പണി എടുക്കുന്നവരും അവരെ ചൂഷണം ചെയ്യുന്നവരും.  മാർക്സിന്റെ  പ്രസിദ്ധമായ ഒരു വാചകം ഉണ്ട്:   "പണി എടുക്കുന്നവൻ നേടുന്നില്ല; നേടുന്നവൻ പണി എടുക്കുന്നുമില്ല."  അത് അദ്ദേഹം അല്പം കൂടി വ്യക്തമാക്കി: ആധുനിക കാല ഘട്ടത്തിൽ വർഗ്ഗങ്ങൾ അറിയപ്പെടുക - തൊഴിലാളി വർഗ്ഗവും ബൂർഷ്വാസിയും എന്ന രീതിയിലാണ്. 
.            .മാർക്സ് കാര്യങ്ങൾ പരിശോധിക്കുന്നത്  "ചരക്ക് " ഉത്പാദനവുമായി  ബന്ധപ്പെടുത്തിയാണ്.  "മുതലാളിത്ത  സാമ്പത്തിക വ്യവസ്ഥയിൽ  "സമ്പത്" എന്നാൽ ചരക്കിന്റെ കൂറ്റൻ കൂമ്പാരമായിട്ടാണ് അനുഭവപ്പെടുക  എന്ന വാക്കുകളോടെയാണ് മാർക്സിന്റെ  പ്രസിദ്ധമായ കൃതി  "മൂല ധനം" ആരംഭിക്കുന്നത്.  സമൂഹത്തിന്റെ  ദൈനംദിന  ആവശ്യങ്ങൾ നിർവഹിക്കപ്പെടുന്നത്   നാനാ വിധമായ  വസ്തുക്കൾ  വഴിയാണ്.  അവയെല്ലാം  ഒരോ മേഖലയിലെ  "ചരക്കു"കൾ  ആണ്.  ഇവ അല്പം വിശദീകരിക്കാം.  നാം രാവിലെ ഒരു കപ്പ്  ചായ കുടിക്കുന്നു എന്ന് കരുതുക.  അതിലെ തേയില;  പഞ്ചസാര; ചായ തിളപ്പിക്കുന്ന പാത്രം; ഗ്ലാസ്;  പാല്; ഇന്ധനമായി ഉപയോഗിക്കുന്ന വസ്തു; വെള്ളം കോരുന്ന പാത്രം  തുടങ്ങിയവയെല്ലാം ഒരോ മേഖലയെ  പ്രതിനിധീകരിക്കുന്നു.  അവയുടെ എല്ലാം നിർമാണ മേഘലയിൽ  പ്രവർത്തിക്കുന്നത് തൊഴിലാളികളാണ്.  
.            .ഇവിടെ നാം പരിശോധിച്ചത് ഒരു കപ്പ്  ചായയുടെ കാര്യം മാത്രമാണ്.  ഇതുപോലെ സമൂഹത്തിന്റെ സമസ്ത മേഘലകളേയും  പരിശോധിക്കണം. എല്ലാ മേഖലകളെയും പ്രവർത്തിപ്പിക്കുന്നത് തൊഴിലാളികളാണ്.  അവയെയൊന്നും  നമുക്ക്  ജാതിയുടെയോ മതത്തിന്റെയോ പേരിൽ തരം തിരിക്കാനാവില്ല.  എല്ലാവരും തൊഴിലാളികളാണ്.  മാർക്സ് അവരെ  "തൊഴിലാളി വർഗം" എന്ന്  വിളിക്കുന്നു.  ജീവിതം നില നിർത്താനായി സ്വന്തം അദ്ധ്വാന ശക്തി വിൽക്കേണ്ടി വരുന്നവനാണ്  തൊഴിലാളി. ഏതു മേഖല ആണെങ്കിലും  ജീവിക്കാനായി  തൊഴിൽ ചെയ്യേണ്ടി വരുന്നവരെല്ലാം "തൊഴിലാളി വർഗ"ത്തിലാണ്  ഉൾപ്പെടുക.  ഏത്  മേഘല ആയാലും ഏതു രാജ്യം ആയാലും തൊഴിലിന്റെ സ്വഭാവത്തിൽ തൊഴിലാളി ഒരു പോലെയാണ്.  ഏതു രാജ്യത്‌  ആയാലും ഒരു ഖനിയിൽ ജോലി ചെയ്യുന്ന തൊഴിലാളിയുടെ ജീവനുള്ള ഭീഷണി ഒരു പോലെയാണ്.  ഏതു ജോലി ആണെങ്കിലും ഏതു രാജ്യമാണെങ്കിലും തൊഴിലാളിയുടെ പ്രശ്നങ്ങൾ പൊതുവെ ഒരുപോലെ ആയിരിക്കും. അതുകൊണ്ട്  മഹാനായ കാറിൽ മാർക്സ്  ലോകത്താകെയുള്ള  തൊഴിലാളികളേയും  ഒരൊറ്റ വർഗമായിട്ടാണ്  കാണുന്നത്. അതുകൊണ്ടാണീ  മാർക്സ് പറഞ്ഞത്  -  "സർവ രാജ്യ തൊഴിലാളികളെ; ഏകോപിക്കുവിൻ. നിങ്ങൾക്ക്  നഷ്ടപ്പെടുവാൻ വിലങ്ങുകൾ മാത്രം.  നേടുവാനോ; ഒരു വലിയ ലോകമുണ്ടുതാനും."  എന്ന്.  
.            .മാർക്സ്  വിഭാവനം ചെയ്തത്  ലോകമൊട്ടാകെയുള്ള തൊഴിലാളിവർഗ്ഗത്തിന്റെ ഐക്യവും ഒരൊറ്റ ഭരണ കൂടവും ആണ്.   സൂര്യൻ അസ്തമിക്കാത്ത  ബ്രിടീഷ്  സാംബ്രാജ്യത്തിന്റെ  വെന്നിക്കൊടിയുടെ  കാലത്താണ്  മാർക്സ് ജീവിച്ചത്.  അന്നത്തെ കാലത്തെ  സാഹചര്യത്തിൽ  മാർക്സ്   നടത്തിയ ആഹ്വാനം  അപ്രായോഗികം ആണെന്ന് നമുക്ക് പറയാനാവില്ല. കാലഘട്ടത്തിൽ വന്ന മാറ്റത്തിൽ  ഒരൊറ്റ രാഷ്ട്രം എന്നത്  എന്നെങ്കിലും പ്രായോഗികം ആകുമോ എന്ന് ഇപ്പോൾ നമുക്ക് പറയാനാവില്ല.  എന്നാൽ  ശാസ്ത്രീയമായ വിശകലനങ്ങളോടെ  മാർക്സ് തെളിയിച്ചതാണ്  തൊഴിലാളികളുടെ  വിയർപ്പുകളിലൂടെയാണ്  ലോകത്താകെയുള്ള സമ്പത്തും ഉണ്ടാകുന്നത്  എന്നത്. ഇന്ന് നാം ലോകമൊട്ടാകെ കാണുന്ന  മഹാ അത്ഭുതങ്ങൾ എല്ലാം അടിമകളുടെ രക്തത്തിലും യാതനകളും കെട്ടിപൊക്കിയതാണെന്ന്  നമുക്കറിയാം. എല്ലാ കഷ്ടപ്പാടുകളും അനുഭവിക്കേണ്ടി വരുന്നത്  എല്ലാ രാജ്യങ്ങളിലെയും  തൊഴിലാളികളാണ്; തൊഴിലാളി വർഗമാണ്.  എല്ലാ അപകടങ്ങളും അനുഭവിക്കേണ്ടി വരുന്നത്  അവരാണ്.  എപ്പോഴും ജീവൻ നഷ്ടപ്പെടുന്നത് അവർക്കാണ്.   എന്നാൽ എല്ലാ സമ്പത്തും അനുഭവിക്കുന്നത്  മറ്റൊരു വർഗമാണ്.  എല്ലാ സുഖഭോഗങ്ങളും അവർക്കാണ്.  എത്രയെല്ലാം  കഷ്ടപ്പെട്ടാലും  തൊഴിലാളി എന്നും ദാരിദ്ര്യത്തിൽ തന്നെയാണ്.  പണിയെടുക്കുന്നത് എന്നെ നിർത്തിയിട്ടും  സമ്പത്തുള്ളവന്റെ സമ്പത്  എന്നുമെന്നും പെരുകികൊണ്ടേയിരിക്കും. 
.               .സ്വകാര്യ സ്വത്തിന്റെയും അടിമ വ്യവസ്ഥയുടെയും  കാലം മുതൽ  ചൂഷക വർഗ്ഗങ്ങൾക്ക്  സംരക്ഷണം നൽകുന്നതിനും പണിയെടുക്കുന്ന വർഗത്തെ അടിച്ചമർത്തുന്നതിനും  ഉപയോഗിച്ചു  വരുന്ന  "ഭരകൂടം" തൊഴിലാളി വർഗ്ഗത്തിന്റെ കൈകളിൽ എത്തിച്ചേർന്നാൽ മാത്രമേ  വർഗ വൈരുധ്യങ്ങൾക്ക്  അറുതി വരുത്തുന്നതിനും ചൂഷണ വിമുക്തമായ സാമൂഹ്യ വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനും  സാധ്യമാവുകയുള്ളു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ