342. ഭൗതിക വാദവും യുക്തി വാദവും.
........ഭൗതിക വാദം എന്നാൽ ഭൗതിക വസ്തുക്കൾ അല്ലെങ്കിൽ ഭൗതിക പദാർത്ഥം ആണ് പ്റധാനം എന്നാണ് അർത്ഥം. ഇത് യഥാർഥ ശാസ്ത്രീയ വാദം ആണ്. യഥാർഥത്തിൽ ഉള്ളത് എന്താണോ അത് അംഗീകരിക്കുകയാണ് ശാസ്ത്റത്തിന്റെ രീതി. ഇതിന് നേരെ വിപരീതം ആണ് ആശയ വാദം അല്ലെങ്കിൽ ആത്മീയ വാദം. ആശയം (ആത്മാവ് അല്ലെങ്കിൽ ദൈവം) ആണ് പ്രധാനം; എന്നതാണ് ആത്മീയ വാദത്തിന്റെ അടിസ്ഥാനം. ദൈവം എന്നത് യഥാർത്ഥത്തിൽ ഒരു ആശയം ആണ്. ലോകത്തിന്റെ വിവിവിധ ഭാഗങ്ങളിൽ ദൈവം വിവിധ പേരുകളിൽ അറിയപ്പെടുന്നു. പലരും അത് പല പേരുകളിൽ അവതരിപ്പിച്ചു.
യുറോപ്പിൽ അതിന് യഹോവ അല്ലെങ്കിൽ കർത്താവ് എന്ന പേര് കൊടുത്തു (ബൈബിൾ). അറബി നാടുകളിൽ അതിന് കൊടുത്ത പേര് "അള്ളാഹു" (ഖുർആൻ) എന്നാണെങ്കിൽ ഇൻഡ്യയിൽ അതിന് വളരെ യേറെ പേരുകൾ ആണ്. പരമ ശിവൻ (ശിവ പുരാണം) ; ശ്രീ. കൃഷ്ണൻ (മഹാ ഭാരതം; ഭാഗവതം); ശ്രീ. രാമൻ (രാമായണം); മഹാ വിഷ്ണു തുടങ്ങിയവ ആണ് ദൈവത്തിന്റെ പേരുകൾ. ഇവയെല്ലാം ബന്ധപ്പെട്ട പുസ്തകങ്ങളിൽ കൂടി ആണ് അറിയപ്പെടുന്നത്. ആ പുസ്തകങ്ങൾ ഇല്ലെങ്കിൽ ആ ദൈവങ്ങളും ഉണ്ടാകുമായിരുന്നില്ല.
ആത്മാവ് എന്നത് യഥാർത്ഥത്തിൽ "മനസ്" ആണ്. അത് ജീവനുള്ള ആളിന്റെ തലച്ചോറിന്റെ പ്രവർത്തനത്തിന്റെ ഭാഗം ആണ്. അറിയുന്നതും മനസിലാക്കുന്നതും ആയ വസ്തുതകൾ തലച്ചോറിൽ സൂക്ഷിക്കുന്ന ഭാഗമാണ് "മനസ്. കംപ്യൂട്ടറിന്റെ "ഹാർഡ് ഡിസ്ക്" ആയി "മനസി" നെ കണക്കാക്കാം. ജീവനും ബോധവും ഉള്ള കാലത്തോളം നമ്മുടെ അറിവുകൾ എല്ലാം അവിടെ ഭദ്രമാണ്. കാലങ്ങൾ കൊണ്ട് മറവി സംഭവിക്കും എങ്കിലും മിയ്ക്കവാറും കാര്യങ്ങൾ നമുക്ക് ഓർത്തെടുക്കാം. വളരെ വർഷങ്ങൾക്ക് മുൻപ് പരിചയപ്പെട്ട ഒരാളെ പിന്നീട് ഒരിക്കൽ കാണുമ്പോൾ നാം ഓർമ്മിച്ചെടുക്കുന്നു. മനസിന് അതിന് സെക്കന്റുകൾ പോലും ആവശ്യമില്ല. എന്നാൽ "തലച്ചോറിന്" മാരകമായ മാനസിക രോഗമോ മറവി രോഗമോ ബാധിച്ചാലോ മരണം സംഭവിച്ചാലോ "മനസിന്റെ" കാര്യം തകരാറിലാകും. ഒരാൾക്ക് മരണം സംഭവിച്ചാൽ "മനസ്" (ആത്മാവ്") മാത്രമായി രക്ഷപെട്ട് പോകും എന്നാണ് ആത്മീയ വാദത്തിന്റെ നിലപാട്. ജീവനുള്ള ആൾ മരിച്ചു കഴിഞ്ഞാൽ ആത്മാവ് (മനസ്) രക്ഷപെട്ട് സ്വർഗത്തിലേക്ക് അല്ലെങ്കിൽ നരകത്തിലേക്ക് പോകും എന്ന് ദൈവ വിശ്വാസികൾ വിശ്വസിക്കുന്നു.
.........ഭൗതിക വാദം അനുസരിച്ച് ദൈവം എന്നത് ഒരു ആശയം ആണ്. ഒരു ആശയം ഉണ്ടാകണം എങ്കിൽ ജീവനുള്ള; ബോധം ഉള്ള; ചിന്തിക്കാൻ കഴിവുള്ള ഒരാൾ ഉണ്ടാകണം. അയാളുടെ ചിന്തിക്കാനുള്ള പദാർത്ഥം ആയ തലച്ചോറ്; ഇല്ലെങ്കിൽ ചിന്തയും അതിന്റെ ഫലം ആയ ആശയവും ഉണ്ടാകില്ല.
......... പ്റപഞ്ചവും പ്രകൃതിയും തീർച്ചയായും അത്ഭുതങ്ങൾ തന്നെയാണ്. എന്നാൽ അത് ഏതെങ്കിലും മനുഷ്യരുടെ ഭാവനയിൽ വിരിഞ്ഞ വ്യാജ ദൈവങ്ങൾ ആണെന്ന് വാദിക്കുന്നത് യാഥാർഥ്യങ്ങൾക്ക് നിരക്കുന്നതല്ല. ജീവജാലങ്ങളുടെ നിലനിൽപ്പിനായി പ്രകൃതി ഒരുക്കിയിട്ടുള്ള അത്ഭുതകരമായ സംവിധാനം ആണ് സ്ത്രീയും പുരുഷനും എന്നത്. പരസ്പരം ഉണ്ടാകുന്ന അതി ശക്തമായ ആകർഷണം അതിന്റെ ഭാഗം ആണ്. അതില്ലെങ്കിൽ പുതിയ ജീവൻ ഉണ്ടാകില്ല. ഒരു ശിശുവിനെ ഗർഭം ധരിക്കുന്നതുമുതൽ സ്ത്റീ അനുഭവിക്കേണ്ടി വരുന്ന യാതനകളും അതിന്റെ ഭാഗമായ പ്റസവം തുടങ്ങിയ യാതനകളും ഒന്നും വ്യാജ ദൈവങ്ങളെ സൃഷ്ടിച്ചവർ അറിഞ്ഞതേയില്ല? "ആർത്തവം" അവരുടെ കുറ്റമാണോ അതോ പ്രകൃതി ഏൽപ്പിച്ച ഒഴിവാക്കാനാവാത്ത ചുമതലയാണോ? അതിന് പകരം ദൈവം പുരുഷന്മാരെ മാത്റം സൃഷ്ടിച്ചതായി അവതരിപ്പിച്ചു. അതിന്റെ ഭാഗമായ ശാസ്ത്രീയതയൊന്നും വ്യാജ ദൈവങ്ങളെ സൃഷ്ടിച്ചവർ മനസിലാക്കിയില്ല. അന്ന് അതിനുള്ള ശാസ്ത്റ വളർച്ച ഉണ്ടായിരുന്നില്ല. അതുകൊണ്ട് അവരുടെ ഭാവനക്ക് അനുസരിച്ചു് ദൈവങ്ങളുടെ വചനങ്ങളെയും സൃഷ്ടിച്ചു. അതിന്റെ ഫലമോ എല്ലാ മതങ്ങളിലേയും സ്ത്റീകൾ പ്റകൃതി ഏൽപിപ്പിച്ച ചുമലതലകളോടൊപ്പം ദൈവങ്ങളെ സൃഷ്ടിച്ചവരുടെ ക്രൂരതകളും അനുഭവിക്കേണ്ടി വരുന്നു. ശാസ്ത്റവും മാനവ രാശിയും ഇത്റമാത്റം വളർന്നിട്ടും ഒരു മതത്തിലും "മനുഷ്യത്വം" മാത്റം വളരുന്നില്ല; വളരാൻ അതിലെ ദ്രോഹബുദ്ധികൾ അനുവദിക്കുന്നില്ല.
മതം പഠിപ്പിക്കുന്നത് ആദിയിൽ "വചനം" ഉണ്ടായി എന്നാണ്. ശൂന്യതയിൽ നിന്ന് എങ്ങനെ ആണ് "വചനം" ഉണ്ടാവുക? അതിശക്തമായ കാറ്റ് ഉണ്ടെങ്കിൽ ശബ്ദം ഉണ്ടാകും. അത് സൂര്യന്റെ ചൂട് മൂലം വായു ചൂടാകുന്നത് മൂലം വായുവിൽ ഉണ്ടാകുന്ന ചലനം ആണ്. ഇടി മിന്നൽ ഉണ്ടാകുന്നത് എങ്ങനെ എന്ന് ഇന്ന് നമുക്കറിയാം. അതൊന്നും അറിയില്ലാതിരുന്ന കാലത്ത് അവയൊക്കെ ദൈവത്തിന്റെ പ്രവർത്തനങ്ങൾ ആണെന്ന് അവയെ കുറിച്ച് ചിന്തിച്ചവർ മറ്റുള്ളവരെ പഠിപ്പിച്ചു.
"മനു സ്മൃതി" ഉണ്ടാകണമെങ്കിൽ "മനു" എന്ന ആൾ ഉണ്ടാകണം.
അഗ്നിശർമ എന്ന യഥാർത്ഥ പേരുള്ള "വാത്മീകി" എന്ന ആളും സംസ്കൃത ഭാഷയും ഇല്ലായിരുന്നു എങ്കിൽ രാമായണം ഉണ്ടാകുമായിരുന്നില്ല. രാമായണം ഇല്ലെങ്കിൽ പിന്നെ രാമന്റെ കഥയും ഇല്ല എന്ന് പ്രത്യേകം പറയേണ്ടതില്ല.
വേദ വ്യാസൻ എന്ന ആൾ ഇല്ലായിരുന്നു എങ്കിൽ മഹാ ഭാരതം എന്ന കൃതിയും അതിലെ കഥാപാത്രങ്ങലും ഉണ്ടാകുമായിരുന്നില്ല. കൃഷ്ണനും ഉണ്ടാകുമായിരുന്നില്ല. ഭാരതത്തിന് പുറത്ത് ഇവരാരും ഇല്ല.
ബൈബിൾ കഥയും ഇങ്ങനെ തന്നെ. മോസസ് ഇല്ലായിരുന്നുവെങ്കിൽ ബൈബിൾ കഥയും ഉണ്ടാകുമായിരുന്നില്ല.
മുഹമ്മദുനബി ഇല്ലായിരുന്നുവെങ്കിൽ ഖുർആനും ഉണ്ടാകുമായിരുന്നില്ല.
ഭൗതിക വാദം അല്ലെങ്കിൽ ശാസ്ത്രീയ വാദം അംഗീകരിക്കാതെ വെറും കേട്ടുകേൾവിയുടെ അടിസ്ഥാനത്തിൽ ഞാൻ ദൈവത്തെ നേരിട്ട് കണ്ടിട്ടില്ലാത്തതിനാൽ ഞാൻ ദൈവ വിശ്വാസി അല്ല; യുക്തി വാദി ആണ് എന്ന് ആരെങ്കിലും നിലപാട് സ്വീകരിച്ചാൽ അവരെയും "യുക്തിവാദി" എന്ന് പറയാമെങ്കിലും ഏതെങ്കിലും യാദൃശ്ചിക വിഷയങ്ങൾ ഉണ്ടാകുംപോൾ അവർ വിശ്വാസി ആയി മാറും. ഒരു ലോട്ടറി അടിക്കുകയോ ജോലി കിട്ടുകയോ വിവാഹം നടക്കുകയോ അല്ലെങ്കിൽ മറ്റ് ഏതെങ്കിലും കാര്യങ്ങളിൽ അവർ യുക്തിവാദി അല്ലാതെ ആകും. അനിശ്ചിതങ്ങൾ ആണ് അവരെ നിയന്ത്രിക്കുക.
(എല്ലാവരും ഭൗതിക വാദികൾ അല്ലെങ്കിൽ യുക്തിവാദികൾ ആകണം എന്ന് ആരും ആരെയും നിർബന്ധിക്കുന്നില്ല. മതത്തിന്റെ പേരിലുള്ള കൊടും ക്രൂരതകൾ ഉണ്ടാകരുത് എന്നു മാത്റം. ചുരുങ്ങിയത് മനസാക്ഷി എങ്കിലും വേണം എന്ന് മാത്റം. എന്നാൽ മതം ആ നിലപാട് സ്വീകരിക്കാൻ ഒരുക്കമല്ല. സ്ത്രീയെ എങ്ങനെയെല്ലാം ക്രൂശിക്കാം എന്നിടത്താണ് മതം നിലകൊള്ളുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ