131. "രാഷ്ട്രീയം" എന്നാൽ സാമൂഹ്യ വിരുദ്ധരുടെ താവളം ആകരുത്.
........."രാഷ്ട്രീയം" അധികാരത്തിനും പണം ഉണ്ടാക്കുന്നതിനുമുള്ള ഏറ്റവും എളുപ്പമായ വഴിയാണ് എന്ന് കരുതുന്ന ഒരു പറ്റം സാമൂഹ്യ ദ്രോഹികളുടെ വിഹാര കേന്ദ്രമായി മാറികൊണ്ടിരിക്കുകയാണ്. അങ്ങനെയുള്ളവർ പറയുന്ന ഒരു വാചകം ആണ് "എല്ലാം രാഷ്ട്രീയം അല്ലെ?" എന്ന്. ബൂർഷ്വാസിയുടെ രാഷ്ട്രീയം അതാണ് എന്നത് സത്യം ആണ്. എന്നാൽ എല്ലാ രാഷ്ട്രീയവും അങ്ങനെയല്ല. സ. പിണറായി വിജയന്റെ രാഷ്ട്രീയവും ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയവും ഒന്നല്ല. അത് രണ്ടും രണ്ട് രാഷ്ട്രീയം തന്നെയാണ്. ഒന്നാണ് എന്ന് പറയുന്നവർ കാര്യങ്ങൾ മനസിലാക്കാൻ കഴിവില്ലാത്തവരോ തട്ടിപ്പ് രാഷ്ട്രീയക്കാരുടെ വക്താക്കളൊ മാത്രമാണ്.
.........പാർലമെന്റിൽ 3/4 ഭൂരിപക്ഷം ഉണ്ടായിരുന്ന കോണ്ഗ്രസ് എന്ന രാഷ്ട്രീയ പ്രസ്ഥാനം ഇന്ന് കേവലം 50 സീറ്റിൽ ഒതുങ്ങാനും ഹൈന്ദവ വര്ഗീയ വാദികളുടെ കൊടും ക്രൂരതയ്ക്ക് ഇന്ത്യൻ ജനത ഇന്ന് ഇരയായി കൊണ്ടിരിക്കുന്ന്നതിനും കാരണം കോണ്ഗ്രസ് എന്ന രാഷ്ട്രീയ പ്രസ്ഥാനം ആര്ക്കും അറപ്പ് ഉണ്ടാക്കുന്ന ഒരു പ്രസ്ഥാനമായി മാറിയാതുകൊണ്ടാണ്. ലക്ഷക്കണക്കിന് കോടി രൂപയുടെ കുംഭ കോണങ്ങൾ നടത്തിയും സ്ത്രീ പീഡനതിനും സ്ത്രീ ഹത്യകൾക്കും കൂട്ടുനിന്നും എല്ല്ല വിധ അധമ പ്രവർത്തികളും നടത്തിയും അത് നടത്തുന്നവരെ സംരക്ഷിച്ചും "രാഷ്ട്രീയം" എന്ന പദം ആരിലും അറപ്പ് ഉളവാക്കുന്ന സ്ഥിതിയിൽ ആയി മാറ്റുന്നതിൽ കോണ്ഗ്രസ് എന്നാ രാഷ്ട്രീയ പ്രസ്ഥാനം വഹിച്ചു കൊണ്ടിരിക്കുന്ന പങ്ക് ചില്ലറയല്ല. ഭരണ ഘടനയിൽ "സോഷ്യലിസ്റ്റ്" എന്ന പദം കൂട്ടി ചേർത്തെങ്കിലും ആ വാക്കിനോട് നീതി പുലർത്താതെ വൻകിട കോടീശ്വരന്മാർക്ക് നമ്മുടെ രാജ്യത്തെ അതി വിപുലമായ പ്രകൃതി സംപത്താകെ അടിയറ വയ്ക്കുകയും രാജ്യത്തിന്റെ സമ്പത്തായ പൊതുമേഘലകളാകെ ശത്രുതാ മനോ ഭാവത്തോടെ ദേശീയ - വൈദേശിക ശക്തികൾക്ക് കൈമാറിയിരിക്കുകയാണ്. ഇതിന്റെയൊക്കെ ഫലമായി ഇന്ത്യൻ ജനത കൊണ്ഗ്രസിനെ ഇന്ത്യയുടെ ഭരണാധികാര ശക്തിയെന്ന നിലയിൽ തുടരാൻ അനുവദിച്ചില്ല; അനുവദിക്കുകയില്ല.
.........ഇപ്രകാരമൊരു സാഹചര്യത്തിലാണ് ഹൈന്ദവ വർഗീയ വാദികളിലേക്ക് ഇന്ത്യയിലെ ഭരണം എത്തിപ്പെട്ടത്. അതാകട്ടെ "വറചട്ടിയിൽ നിന്ന് എരിതീയിലേക്ക്" എന്ന നിലയിൽ ആയിരിക്കുകയാണ്. കോണ്ഗ്രസിന്റെ എല്ലാ സാമ്പത്തിക നയങ്ങളും പിന്തുടരുന്നത് കൂടാതെ കൂട്ടക്കൊലകളുടെ ഭീകരമായ സ്ഥിതി കൂടി വര്ഗീയ വാദികൾ നടത്തിക്കൊണ്ടിരിക്കുന്നു. ഭരിക്കാൻ ലഭിച്ച വളരെ കുറച്ചു കാലം കൊണ്ട് തന്നെ അഴിമതികളുടെയും അധികാര ദുർവിനിയോഗങ്ങളുടേയും പാത തന്നെയാണ് അവരുടെതും എന്ന് ജനങ്ങളെ അവർ ബോധ്യപ്പെടുത്തിയിരിക്കുന്നു. മദ്ധ്യ പ്രദേശ് എന്ന സംസ്ഥാനത്ത് നിരവധി വർഷങ്ങളായി വിദ്യാഭ്യാസ മേഘലയിൽ നടത്തി കൊണ്ടിരിക്കുന്നത് (വ്യാപം കുംഭ കോണം) ആരെയും അമ്പരപ്പിക്കുന്നതാണ്. രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധിയെ വധിച്ച ഗോട്സേക്ക് ക്ഷേത്രം നിർമ്മിക്കാൻ പോലും തയ്യാറായി നടക്കുന്ന വർഗീയ വാദികൾ ഇന്ത്യ ഭരിക്കാൻ ഇടയായിരിക്കുന്നത് സാമാന്യ ബുദ്ധിയുള്ള ഏത് മനുഷ്യ സ്നേഹിയേയും വേദനിപ്പിക്കുന്ന കാര്യം ആണ്. അവർ എങ്ങിനെയാണ് ഭരണത്തിൽ എത്തിയത് എന്നത് അതിലേറെ ദുഃഖ:കരമായ കാര്യവും. പൊതുവേയുള്ള ഇന്ത്യൻ ജനതയുടെ മാനസികമായ പിന്നോക്കാവസ്ഥയാണ് നരേന്ദ്ര മോഡി യുടെ ഭരണം ഉണ്ടാകുന്നതിന് ഇടയായത്. ഗുജറാത്തിലും ഉത്തര പ്രദേശിലും നടത്തിയ ഭ്രാന്തമായ വര്ഗീയ കൊലപാതകങ്ങളിലൂടെ ഒരു വലിയ വിഭാഗം ജനങ്ങളിൽ ഭീതി പടർതിയും മറ്റ് വിഭാഗങ്ങളിൽ വർഗ്ഗീയ വിദ്വേഷം ആളി കത്തിച്ചും ഒരു വിധത്തിൽ ബി.ജെ.പി. ഇൻഡ്യയിൽ അധികാരത്തിൽ എത്തിയത്. അതിനിട വരുതിയതാകട്ടെ ദീര്ഘ കാലം ഇന്ത്യ ഭരിക്കാനിടയാക്കിയ കോണ്ഗ്രസ്സിന്റെ അഴിമതിയിലും കുംഭ കോണങ്ങളിലും ജനവിരുധതയിലും മുങ്ങിയ ദുർഭരണമാണ് താനും.
..........ആധുനിക കാലഘട്ടത്തിൽ ഒരു വ്യക്തിക്കോ ഒരു കുടുംബത്തിനോ ഒരു രാജ്യത്തിനോ പോലും തനിയെ നില്ക്കാൻ ആവില്ലാത്തപ്പോൾ ഇന്ത്യയിൽ ഒരു മതവിഭാഗം ഭരണത്തിൽ എത്തി അവരുടെ സർവ്വാധിപത്യം മറ്റുള്ളവരുടെ മേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നത് വികലമായ സാമൂഹ്യബോധ നിലവാരം കൊണ്ടാണ്. തെരഞ്ഞെടുപ്പിൽ വിജയിച്ചു കഴിഞ്ഞാൽ ഒരു രാജ്യത്തെ എല്ലാ വിഭാഗം ജനങ്ങളേയും ഒരു പോലെ കാണുന്നതിന് പകരം അവർക്ക് എതിര് നില്ക്കുന്നു എന്ന് കരുതുന്നവരെ "ഇന്ത്യ വിട്ടോളു" എന്ന് ഇടയ്ക്കിടെ ചിലർ പറയുന്നതും ഇന്ത്യൻ പൗരന്മാരെ ആൾക്കൂട്ട കൊലകൾ നടത്തുന്നതും അവർ ജനാധിപത്യം അന്ഗീകരിക്കുന്നില്ല എന്നതിന്റെ തെളിവ് മാത്രമാണ്. എല്ലാ വിഭാഗം ജനങ്ങളെയും ഒരു പോലെ കാണാൻ കഴിയാത്ത ഭരണ കൂടം നിലനില്ക്കാൻ അർഹത ഇല്ലാത്തതാണ്.
..........2. കേരളത്തിലും പ. ബെന്ഗാളിലും ത്രിപുരയിലും ഭരിക്കാൻ അവസരം ലഭിച്ചിട്ടുള്ള തൊഴിലാളി വർഗ പ്രസ്ഥാനങ്ങൾ ഇന്ത്യയിലെ സംസ്ഥാന ഭരണകൂടങ്ങൾക്കുള്ള അധികാര പരിധിയിൽ നിന്ന് ജനങ്ങൾക്ക് നല്കാൻ കഴിയുന്ന പരമാവധി സേവനങ്ങൾ നല്കുകയും രാഷ്ട്രീയത്തിലെ അഴിമതി ഒഴിവാക്കുന്നതിനായി പരമാവധി ശ്രമം നടത്തിയിട്ടുള്ളതാണ്. സർവാദരണീയരായ ഈ.എം.എസ്.; ജ്യോതി ബസു; നൃപൻ ചക്രവർത്തി;ഇ.കെ.നായനാർ; വി.എസ്. അച്യുതാനന്ദൻ; സി.അച്യുതമേനോൻ; പി.കെ.വാസുദേവൻ നായർ; ബുദ്ധദേബ് ഭാടാചാര്യ തുടങ്ങിയ മുഘ്യ മന്ത്രിമാരോ അവരുടെ മന്ത്രി സഭയിൽ ഉണ്ടായിരുന്ന മന്ത്രി മാരോ അഴിമതി നടത്തിയിട്ടുള്ളതായി ശത്രുക്കൾ പോലും ആരോപണം ഉന്നയിച്ചിട്ടില്ല. മഹാത്മാ ഗാന്ധിയെ പോലെയും തൊഴിലാളി വർഗ പ്രസ്ഥാനങ്ങളിലെ ഇ.എം.എസ.നെ പോലുള്ളവരുടെയും മാതൃകയിൽ രാഷ്ട്രീയം സംശുധമായിരിക്കണം എന്ന് കരുതുന്നവർ അണിനിരക്കുന്ന തൊഴിലാളി വർഗപ്രസ്ഥാനങ്ങൾക്ക് മാത്രമേ സംശുദ്ധ രാഷ്ട്രീയം മുന്നോട്ടുകൊണ്ടു പോകാൻ ആവുകയുള്ളൂ.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ