278. ആകാശത് ഒരു സ്വർഗ്ഗവും ഇല്ലെന്നും പ്റപഞ്ചത്തിന്റെ അനന്തതയാണ് നാം ആകാശമായി കരുതുന്നതെന്നും എല്ലാ മതങ്ങളും പാവം വിശ്വാസികളെ കബളിപ്പിക്കുകയായിരുന്നെന്നും മത ഭ്രാന്തന്മാരെ എങ്ങനെയാണ് ബോധ്യപ്പെടുത്തുക? അവരുടെ സ്‌കൂൾ വിദ്യാഭ്യാസം അവരിൽ യാതൊരു അറിവും പകർന്നു നൽകിയിട്ടില്ല. മത ഗ്രന്ഥങ്ങളായി രചിക്കപ്പെട്ടിട്ടുള്ളവ എല്ലാം അവ രചിച്ചിട്ടുള്ളവരുടെ ഭാവന സൃഷ്ടി മാത്റമാണ്. ആ രചനകൾക്കുശേഷം അവയിലെ "ദൈവങ്ങൾ" കാണിക്കുന്ന നിശബ്ദതയാണ് അതിന്റെ തെളിവ്. ഏതു കാലത്താണോ അവ രചിക്കപ്പെട്ടത്; ആ കാലത്തെ അറിവുകൾ മാത്റമേ അതിൽ ഉണ്ടാവുകയുള്ളു. പതിനഞ്ചാം നൂറ്റാണ്ടിൽ മാത്റമാണ് ഭൂമിയ്ക്ക് ഗോളാകൃതി ആണെന്നും അത് സ്വയം കറങ്ങി കൊണ്ടിരിക്കുകയാണെന്നും അത് സൂര്യനെ പ്റദക്ഷിണം ചെയ്തു കൊണ്ടിരിക്കുകയാണെന്നും അതുകൊണ്ടാണ് രാവും പകലും ഉണ്ടാകുന്നത് എന്നും സൂര്യൻ നക്ഷത്രമാണെന്നും സൂര്യൻ ലക്ഷ കണക്കിന് ഡിഗ്രി സെൽഷ്യസ് ഊഷ്മാവിൽ കത്തി ജ്വലിച്ചുകൊണ്ടിരിക്കുകാണാനെന്നും ഭൂമി ഉൾപ്പെടെയുള്ള "ഗ്രഹങ്ങൾ" ക്ക് ചൂടോ പ്രകാശമോ ഇല്ലാത്തവയാണെന്നും സൂര്യനെ പ്റദക്ഷിണം ചെയ്യുന്ന മറ്റ് എട്ട് ഗ്രങ്ങൾ കൂടെ ഉണ്ടെന്നും മറ്റും കണ്ടെത്തുന്നത്. (പ്റാചീന ഭാരതത്തിൽ ആര്യഭടൻ ജ്യോതി ശാസ്ത്രത്തിൽ വളരെയേറെ അറിവുകൾ നേടിയിരുന്നു എന്ന വസ്തുത അംഗീകരിക്കുമ്പോൾ തന്നെ അവയൊന്നും ജനങ്ങളിൽ എത്തിയിരുന്നില്ല എന്ന വസ്തുതയും നിലനിൽക്കുന്നു). ഇതൊന്നും തങ്ങളുടെ മത ഗ്രന്ഥങ്ങളിൽ ഇല്ലാത്തതുകൊണ്ട് തങ്ങൾ അംഗീകരിക്കുക ഇല്ല എന്ന നിലപാട് ആണ് "ഖുറാൻ" ഉൾപ്പെടെയുള്ള മത ഗ്രന്ഥങ്ങൾ മാത്റമാണ് സത്യം എന്ന് ശഠിക്കുന്നവരുടെ നിലപാട്.
..........."പ്രകൃതി" അത്ഭുതങ്ങളുടെ കേന്ദ്രമാണ്. സൃഷ്ടി-സ്ഥിതി-സംഹാരങ്ങൾ അത്ഭുതകരമായി പ്രകൃതി നടത്തിക്കൊണ്ടിരിക്കുന്നു. "പ്രകൃതി" യെ വേണമെങ്കിൽ "ദൈവം" എന്നും വിളിക്കാം. എവിടെ എന്ത് എങ്ങനെ വേണമോ അവിടെ അത് അങ്ങനെ ഉണ്ട്. സൂര്യ പ്രകാശം സസ്യങ്ങൾക്ക് ഒഴിച്ചുകൂടാനാവില്ല. അത് ലഭിക്കുന്നതിന് വേണ്ടി സസ്യങ്ങൾ നടത്തുന്ന ശ്രമങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. ഇവയൊക്കെ പ്രകൃതിയുടെ സംവിധാനങ്ങൾ ആണ്. എന്നാൽ ആർക്കെങ്കിലും എന്തെങ്കിലും പ്രാർഥിച്ചു തങ്ങളുടെ ഇഷ്ടപ്രകാരം മാറ്റിയെടുക്കാനാകുമോ? പ്രാർഥനയോട് പ്രതികരിക്കുന്ന ഒരു "ദൈവം" അല്ലെങ്കിൽ "പ്രകൃതി ശക്തി" ഉണ്ടോ എന്നതാണ് കാതലായ ചോദ്യം. ഇല്ല എന്നതാണ് കൃത്യമായ മറുപടി.
........... "തലച്ചോറ് " എന്ന അത്ഭുത വസ്തു:
...........തികച്ചും മന്ദ ബുദ്ധികൾക്കു മാത്റമെ മത ഭ്രാന്തന്മാർ ആകാനാവുകയുള്ളു. അവർ മാനവ രാശിയുയാകെ ശത്രുക്കളാണ്. അവരുടെ അവസാനം എങ്ങനെയാണെന്ന്, ദൈവം അവരെ രക്ഷിക്കുന്നുണ്ടോ
എന്നാരും തിരക്കാരില്ല.
..........."പ്രകൃതി" അത്ഭുതങ്ങളുടെ കേന്ദ്രമാണ്. സൃഷ്ടി-സ്ഥിതി-സംഹാരങ്ങൾ അത്ഭുതകരമായി പ്രകൃതി നടത്തിക്കൊണ്ടിരിക്കുന്നു. "പ്രകൃതി" യെ വേണമെങ്കിൽ "ദൈവം" എന്നും വിളിക്കാം. എവിടെ എന്ത് എങ്ങനെ വേണമോ അവിടെ അത് അങ്ങനെ ഉണ്ട്. സൂര്യ പ്രകാശം സസ്യങ്ങൾക്ക് ഒഴിച്ചുകൂടാനാവില്ല. അത് ലഭിക്കുന്നതിന് വേണ്ടി സസ്യങ്ങൾ നടത്തുന്ന ശ്രമങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. ഇവയൊക്കെ പ്രകൃതിയുടെ സംവിധാനങ്ങൾ ആണ്. എന്നാൽ ആർക്കെങ്കിലും എന്തെങ്കിലും പ്രാർഥിച്ചു തങ്ങളുടെ ഇഷ്ടപ്രകാരം മാറ്റിയെടുക്കാനാകുമോ? പ്രാർഥനയോട് പ്രതികരിക്കുന്ന ഒരു "ദൈവം" അല്ലെങ്കിൽ "പ്രകൃതി ശക്തി" ഉണ്ടോ എന്നതാണ് കാതലായ ചോദ്യം. ഇല്ല എന്നതാണ് കൃത്യമായ മറുപടി.
........... "തലച്ചോറ് " എന്ന അത്ഭുത വസ്തു:
"തലച്ചോറ്" എന്ന ഭൗതിക പദാർത്ഥത്തിന്റെ പ്റവർത്തനമാണ് ചിന്ത. ചിന്തയിലൂടെയാണ് ആശയങ്ങൾ രൂപം കൊള്ളുന്നത്. ആരുടെയെങ്കിലും "ചിന്ത" യിലൂടെയല്ലാതെ ഒരു ആശയവും രൂപം കൊള്ളുകയില്ല. ചിന്തയെ ചിന്തിക്കുന്ന പദാർത്ഥ മായ തലച്ചോറിൽ നിന്നും വേർപെടുത്താനാവില്ല എന്ന് ചൂണ്ടി കാണിച്ചതാണ് ഭൗതിക വാദത്തിനു കാറൽ മാർക്സ് നൽകിയ ഏറ്റവും വലിയ സംഭാവന. ചിന്തയിലൂടെയും മറ്റു വിധത്തിലും ആർജിക്കുന്ന അറിവ് തലച്ചോറിൽ സംഭരിക്കുന്ന ഭാഗമാണ് മനസ് അഥവാ "ബോധം". ബോധത്തേയും തലച്ചോറിൽ നിന്നും വേർപെടുത്താനാവില്ല. ബോധത്തെയാണ് അല്ലെങ്കിൽ മനസിനെയാണ് "ആത്മാവ്" ആയി ചിത്രീകരിക്കുന്നത്. അതിനു മരണം ഇല്ലെന്നാണ് എല്ലാ മതങ്ങളുടെയും നിലപാട്. തലച്ചോറിന്റെ പ്രവർത്തനം നിലച്ചാൽ ബോധവും (മനസ്) നിലയ്ക്കും. ജീവിച്ചിരിക്കുന്ന ഏതൊരാൾക്കും തലച്ചോറ് പൂർണമായി പ്റവർ തിക്കുമ്പോൾ മാത്റമേ "ബോധം" അഥവാ "മനസ്" പ്രവർത്തിക്കുകയുള്ളു. തലച്ചോറിന് മരണം സംഭവിക്കുമ്പോൾ "ആത്മാവ്" രക്ഷപെട്ടു പോകുമെന്ന് സ്ഥാപിക്കാനാണ് "ആത്മീയവാദം" ആയിരകണക്കിന് വർഷങ്ങളായി ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
.. ..ഇത് ഒരു പമ്പര വിഢിത്തമാണ് എന്നല്ലാതെ എന്താണ് പറയുക?
അത് മാത്റമല്ല തലച്ചോറിന്റെ പ്രവർത്തനം.
ശരീരത്തിന്റെ എല്ലാ അവയവങ്ങളെയും നിയന്ത്രിക്കുന്നത് തലച്ചോറാണ്.
കൂടാതെ ഭാവി തലമുറയ്ക്കായി പാരമ്പര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് അണ്ഡവും ബീജവും സൃഷ്ടിച്ചു് സംരക്ഷിച്ചുകൊണ്ടിരിക്കുന്നതും ആവശ്യനുസരണം എത്തേണ്ടിടത് എത്തിച്ചുകൊണ്ടിരിക്കുന്നതും തലച്ചോറിന്റെ പ്രവർത്തനമാണ്. ഇണയെ കണ്ടെത്തുന്നതും തലച്ചോർ തന്നെ.
ആവശ്യാനുസരണം വിശ്രമിക്കുന്നതിന് തലച്ചോറിന് ആരുടേയും അനുവാദം ആവശ്യമില്ല.
അപ്പോൾ നാം സുഖമായി ഉറങ്ങുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ