292. ഇൻഡ്യയിൽ തൊഴിലാളി വർഗ രാഷ്ട്രീയത്തിലേക്ക് ഒരു തിരിച്ചു പോക്ക് അസ്സാദ്ധ്യം?
...........കമ്മ്യൂണിസ്റ്റു മാനിഫെസ്റ്റോയിൽ തന്നെ മാർക്സ് പറയുന്നത് കാണുക: "തങ്ങളോടൊപ്പം സമുദായത്തെയാകെ സർവവിധ ചൂഷണത്തിൽ നിന്നും മർദനത്തിൽ നിന്നും വർഗ വ്യത്യാസങ്ങളിൽ നിന്നും വർഗ സമരങ്ങളിൽ നിന്നും എന്നന്നേക്കുമായി മോചിപ്പിക്കാതെ, ചൂഷണവും മർദനവും നടത്തുന്ന വർഗ്ഗത്തിന്റെ - ബൂർഷ്വാസിയുടെ - പിടിയിൽ നിന്നും ചൂഷണവും മർദനവും അനുഭവിക്കുന്ന വര്ഗത്തിന്; തൊഴിലാളി വർഗത്തിന് - രക്ഷ നേടാനാവില്ല." 1848 ൽ ആണ് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റൊ പ്രസിദ്ധീകരിക്കുന്നത്.

..........മാർക്സിന്റെ ഏറ്റവും പ്റധാനപെട്ട ഈ വാക്കുകൾ വിസ്മരിച്ചുകൊണ്ടാണ് "മുതലാളിത്തം" പ്രോത്സാഹിപ്പിക്കുക എന്ന നിലപാട് സ്വീകരിച്ചത്.
** ** **
............."കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ" യിൽ തന്നെ "മാർക്സിസം" തൊഴിലാളിവർഗ്ഗത്തിൽ അർപ്പിച്ച ലക്ഷ്യത്തിൽ നിന്നും വ്യതിചലിച് ഇൻഡ്യൻ മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്ന ദൗത്യം ഇൻഡ്യയിലെ കമ്മ്യൂണിസ്റ്റു പ്രസ്ഥാനം 1950 കളിൽ ഏറ്റെടുത്തപ്പോൾ യഥാർഥത്തിൽ തൊഴിലാളി വർഗവുമായുള്ള "പൊക്കിൾകൊടി" ബന്ധമാണ് നഷ്ടമായത്. അതിന്റെ ഫലമായി കോടികണക്കായ ഇൻഡ്യയിലെ തൊഴിലാളി വർഗമാകെ ചിന്ഹഭിന്ന മാകുന്നതിനും ബഹു ഭൂരിപക്ഷവും ബൂർഷ്വാ രാഷ്‌ട്രീയ പാർട്ടികൾ സംഘടിപ്പിച്ചിട്ടുള്ള തൊഴിലാളി സംഘടനകളിൽ അണി നിരക്കുന്നതിനും ഇടയായി.
.............മാർക്സ് തൊഴിലാളി വർഗ്ഗത്തിൽ അർപ്പിക്കുന്ന പണിയെടുക്കുകയും കഷ്ടപ്പാടും ദാരിദ്ര്യവും അനുഭവിക്കുന്ന ജനവിഭാഗങ്ങളുടെ ആകെ മോചനം (സോഷ്യലിസ്റ്റു സാമൂഹ്യ വ്യവസ്ഥ) എന്ന ലക്‌ഷ്യം കമ്മ്യൂണിസ്റ്റു പ്രസ്ഥാനം ഏറ്റെടുത്തിരുന്നു വെങ്കിൽ ഇന്നത്തെതാകുമായിരുന്നില്ല ഇൻഡ്യയിലെ കമ്മ്യൂണിസ്റ്റു പ്റസ്ഥാനത്തിന്റെ സ്ഥിതി. തൊഴിലാളി വർഗ്ഗത്തിന്റെ മോചനം സമൂഹത്തിലെ ദാരിദ്ര്യം അനുഭവിക്കുന്ന; മർദ്ദനവും ചൂഷണവും അനുഭവിക്കുന്ന ജനങ്ങളുടെ ആകെ മോചനത്തിന്റെ ഭാഗമാകുന്നതു കൊണ്ട് എല്ലാ മേഘലകളിലേയും ജനങ്ങളെയാകെ തങ്ങളോടൊപ്പം അണി നിരത്തേണ്ട ചുമതലകൂടി തൊഴിലാളിവർഗം ഏറ്റെടുക്കും. തൊഴിലാളി വർഗം ഒരു വർഗമായി സംഘടിക്കേണ്ട ആവശ്യകത ഒരോ തൊഴിലാളിയ്ക്കും ബോധ്യമാകും. തൊഴിലാളി വർഗ്ഗത്തിന്റെ പോരാട്ടത്തിന്റെ "കുന്തമുന" ആകേണ്ട തൊഴിലാളി വർഗ ഐക്യത്തിന്റെ ആവശ്യകത ഒരോരുത്തരിലും ആവേശകരമായി പ്റവർത്തിയ്ക്കും. മുതലാളിത്തം പ്രോത്സാഹിപ്പിക്കാൻ കമ്യൂണിസ്റ്റു പ്റസ്ഥാനത്തിന്റെ തന്നെ ലക്ഷ്യമായപ്പോൾ ഇപ്റകാരമൊരു ഐക്യത്തിന്റെ ആവശ്യകത തന്നെ ഇല്ലാതായി. മാർക്സിന്റെ ആശയങ്ങളിൽ നിന്നും അപ്പാടെ പ്റസ്‌ഥാനം അകന്നുപോയി.
............എല്ലാ അർഥത്തിലും പൂർണമായും മുതലാളിത്തത്തിൽ തന്നെ നേതൃത്വം ഉറച്ചുനിൽക്കുന്നിടത്തോളം ഇൻഡ്യയിൽ ബൂർഷ്വാ രാഷ്ട്രീയത്തിൽ നിന്നും തൊഴിലാളി വർഗ രാഷ്ട്രീയത്തിലേക്ക് ഒരു തിരിച്ചു പോക്ക് അസാധ്യമാണെന്നാണ് കാര്യങ്ങളുടെ കിടപ്പിൽ നിന്നും മനസിലാക്കാൻ കഴിയുന്നത്. പാർട്ടിയുടെ പേരുകൊണ്ടോ കൊടികൊണ്ടോ മാത്റം തൊഴിലാളി വർഗ്ഗത്തിന്റെ വിശ്വാസം ആർജിക്കാനാവില്ല എന്ന് കാലം തെളിയിച്ചുകൊണ്ടിരിക്കുകയാണ്. നീണ്ടകാലത്തെ അനുഭവങ്ങളാണ് അവരെ കാര്യങ്ങൾ മനസിലാക്കാൻ പ്റാപ്തരാക്കുന്നത്. മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്നതിനർത്ഥം ചൂഷക വർഗത്തോടൊപ്പം അണി നിരക്കുക എന്ന് തന്നെയാണ്. ഈ നിലപാട് തിരുത്താത്തിടത്തോളം തൊഴിലാളി വർഗം അകന്നു പോവുക തന്നെ ചെയ്യും. ഇത് നീണ്ട അറുപത്തി ഒന്പത് വർഷങ്ങളിലെ അനുഭവങ്ങളിൽ നിന്നുപോലും പഠിക്കുകയില്ല; തിരുത്തുകയില്ല എന്ന ശാഠ്യത്തിൽ തുടരുകയാണെങ്കിൽ അത് ബോധ പൂർവമായ നിലപാട് മാത്റമാണെന്നാണ് കരുതേണ്ടി വരിക.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ