2019 ജൂലൈ 2, ചൊവ്വാഴ്ച

283. എസ്.ഏ. ഡാങ്കെ; ഇ എം എസ്. തുടങ്ങിയ പഴയ കാല നേതാക്കൾ

                   283. എസ്.ഏ. ഡാങ്കെ; സി. രാജേശ്വര റാവു; അജയ് ഘോഷ് ; ഇ എം എസ്. തുടങ്ങിയ പഴയ കാല നേതാക്കൾക്കാർക്കും മുതലാളിത്തത്തേക്കാൾ എന്തെങ്കിലും പ്റത്യേകത സോഷ്യലിസത്തിന് ഉള്ളതായി മനസിലായില്ല. തൊഴിലാളി വർഗ്ഗവും പാവപെട്ട ജനങ്ങളാകെ സോഷ്യലിസത്തോടു കാണിക്കുന്ന താൽപ്പര്യം മുതലാളിത്തത്തോടും കാണിക്കും എന്നവർ കരുതി. ദാരിദ്ര്യത്തെ കുറിച്ച് അവർക്ക് കേട്ടുകേൾവി മാത്റമേ ഉണ്ടായിരുന്നുള്ളു. യഥാർഥത്തിൽ മുതലാളിത്തവും സോഷ്യലിസവും തമ്മിലുള്ള വ്യത്യാസം അവർക്ക് അറിയുമായിരുന്നില്ല. അതുകൊണ്ട് അവർ തീരുമാനിച്ചു--നമുക്ക് മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്ന നിലപാട് സ്വീകരിക്കാം.
..................1950 കാലത്തു് അവർ സ്വീകരിച്ച നിലപാട് ഇപ്പോഴും തുടരുകയാണ്. അതിനാവശ്യമായ എല്ലാവിധ കുതന്ത്രങ്ങളും "മാർക്സിസത്തിന്റെ വളർച്ച" എന്ന നിലയിൽ അവർ അവതരിപ്പിച്ചു; എല്ലാവരെയും പഠിപ്പിച്ചു. കേട്ടവർ അതൊക്കെ ശരിക്കും "പഠിച്ചു". മറ്റുള്ളവരെ പഠിപ്പിച്ചു. അവരോട് ഇപ്പോൾ "വർഗസമരം" എന്നത് ബൂർഷ്വാസിയും തൊഴിലാളി വർഗ്ഗവും തമ്മിലാണെന്നു പോലും ബോധ്യപ്പെടുത്താൻ ആവില്ല. 1950 കളെ അപേക്ഷിച്ചു് പാർട്ടിയുടെ അടിത്തറ തന്നെ ഇല്ലാതായിക്കൊണ്ടിരിക്കുന്നതു പോലും എന്തുകൊണ്ടാണെന്ന് അത്യുന്നതങ്ങളിൽ കഴിയുന്നവർക്ക് യാതൊരു പിടിയും കിട്ടുന്നില്ല.
.................കാര്യം മനസിലാക്കിയ പഴയ തലമുറ പാർട്ടി കൊണ്ട് കാര്യമായ നേട്ടം ഒന്നും ഇല്ലാത്തവർ പതുക്കെ പതുക്കെ പിന്നോട്ട് മാറി. പുതുതായി എത്തിച്ചേർന്നവരും പാർട്ടി ഉപജീവന മാർഗം അല്ലെങ്കിൽ പതുക്കെ പിൻവലിയും. അതൊക്കെ "കൊഴിഞ്ഞു പോക്കു" എന്ന നിലയിൽ മാത്റം കണക്കിലെടുത്തു. കമ്മ്യൂണിസ്റ്റു പാർട്ടി ഒരു കാരണ വശാലും മുന്നോട്ടു പോകരുത് എന്ന് കരുതുന്ന ചൂഷക വർഗ്ഗങ്ങൾ അവരുടെ എല്ലാ ആയുധങ്ങളും തൊഴിലാളി വർഗ പ്റസ്ഥാനത്തിന് നേരെ പ്റയോഗിക്കും എന്ന് അവർ കരുതിയതേയില്ല.
................സോഷ്യലിസം എന്നാൽ പഴയ സോവിയറ്റ് യൂണിയൻ അങ്ങനെ തന്നെ ഇവിടേയും ആവർത്തിക്കുകയാണ് എന്ന് കരുതിയിരുന്നവർക്ക്‌ സോഷ്യലിസം എന്ന ശല്ല്യം ഒഴിഞ്ഞു പോയത് മഹാ ഭാഗ്യമായി തന്നെ കരുതി. മുതലാളിത്തത്തിന്റെ സ്വന്തന്ത്രമായ വളർച്ചയ്ക്ക് കമ്മ്യൂണിസ്റ്റു പാർട്ടി തടസ്സം മാത്റം ആണെന്ന യാഥാർഥ്യം ഇവിടെ സ്വാഭാവികമായി തന്നെ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. "ജനകീയ ജനാധി വിപ്ലവം" എന്ന വാക്കിൽ ഒരു കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തെ കൂച്ചുവിലങ്ങിട്ടു നിർത്തുക എന്ന ഗതികേടാണ് ഇവിടെ സംഭവിച്ചിരിക്കുന്നത്. ഫലമോ ചൂഷക വർഗങ്ങളുടെ ഭീകര വാഴ്ചയിൽ ജനങ്ങൾ നരകിക്കുന്നു.
............"മുതലാളിത്ത സമൂഹത്തിന്റെ സ്വതന്ത്രമായ വളർച്ച" എന്നത് തികച്ചും "മാർക്സിസ്റ്റ്" വിരുദ്ധവും; സോഷ്യലിസ്റ്റു വിരുദ്ധവും; കമ്മ്യൂണിസ്റ്റു വിരുദ്ധവും; തൊഴിലാളി വർഗ വിരുദ്ധവും; കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തിന്റെ ലക്ഷ്യത്തെ തന്നെ തകർത്തു കളയുന്നതുമാണ്. തികച്ചും ബൂർഷ്വാ പാർട്ടികളുടെ പരമ മായ ലക്ഷ്യം മാത്റമാണത്. അമേരിക്ക ഉൾപ്പെടെയുള്ള സാംബ്രാജ്യ ശക്തികളുടെ ലക്ഷ്യവും അത് തന്നെയാണ്. അത്തരം ഒരു നിലപാട് സ്വീകരിച്ചതും അതിൽ അപാകതയൊന്നും തോന്നാത്തതും "മാർക്സിസം" എന്ന തത്വ ശാസ്ത്രത്തെക്കുറിച്ചും പ്രത്യേകിച് വർഗ സമരം എന്താണെന്നതിനെ കുറിച്ചും വിദൂര ധാരണകൾ പോലും ഇല്ലാത്തതുകൊണ്ടാണ്. 1950 കൾക്ക് ശേഷം നീണ്ട കാലത്തേയ്ക്ക് സോഷ്യലിസം എന്ന ലക്‌ഷ്യം ഉപേക്ഷിച്ചത് കൊണ്ട് സംഭവിച്ചത്. വർഗ സമരം രണ്ടു വർഗ്ഗങ്ങൾ തമ്മിലുള്ള പോരാട്ടമാണ് എന്നതും ചൂഷക വർഗങ്ങളുടെ സാമ്പത്തിക മേധാവിത്വം ആണ് തൊഴിലാളി വർഗ്ഗത്തെയും പാവപെട്ട ജനവിഭാങ്ങളെ ആകെ തന്നെയും അടിച്ചമർത്തുന്നതിലേയ്ക്ക്കും ചൂഷണം ചെയ്യുന്നതിലേയ്ക്കും എത്തിക്കുന്നതും എന്നത് അറിവില്ലാത്തത് തൊഴിലാളി വർഗ പ്രസഥാനത്തെ എങ്ങനെ ബാധിക്കും എന്നത് ഇൻഡ്യയിൽ കണ്ടുകൊണ്ടിരിക്കുകയാണ്.
.......വർഗ സമരം അവസാനിക്കുക വർഗ വൈരുധ്യങ്ങൾ ഇല്ലാതാകുമ്പോൾ മാത്രമാണ്.
............അത് മനസിലാക്കുന്ന ആർക്കും "മുതലാളിത്ത സമൂഹത്തിന്റെ സ്വതന്ത്രമായ വളർച്ച" എന്ന നിലപാട് സ്വീകരിക്കാനാവില്ല. ഇൻഡ്യയിൽ അങ്ങനെ ഒരു നിലപാട് സ. ഇ എം എസ് സ്വീകരിച്ചത് ആ സഖാവിനും എന്താണ് വർഗ സമരം എന്നതിനെക്കുറിച്ചു് കാര്യമായ ധാരണകൾ ഇല്ലാതിരുന്നതു കൊണ്ട് മാത്രമാണ്. അദ്ദേഹം കണക്കിലെടുത്തത് ഇൻഡ്യയിൽ നിലനിൽക്കുന്ന പാർലമെന്ററി ജനാധിപത്യത്തെ അവഗണിച്ചു് സായുധ വിപ്ളവം തന്നെ വേണം എന്ന ഒരു വിഭാഗത്തിന്റെ വികല വാദമുഖങ്ങളെ നേരിടുന്നതിനായിരിക്കണം. എന്നാൽ അദ്ദേഹം സ്വീകരിച്ച നിലപാട് മൂലം കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തിന്റെ സമ്പൂർണ തകർച്ചയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. മാർക്സിസവുമായി പ്രസ്ഥാനം അകന്നുപോയത് തൊഴിലാളി വർഗ്ഗവും അകന്നുപോകാൻ ഇടയാക്കി. ഹിന്ദു വർഗീയ വാദികൾ അവരുടെ വികലമായ ആശയങ്ങളെ കൂടുതൽ കൂടുതൽ പ്രചരിപ്പിക്കുന്നതിന് അത് കാരണമായി.
.............എത്റയും വേഗം ഈ നിലപാടിൽ നിന്നും പിന്മാറുന്നില്ലെങ്കിൽ ഇൻഡ്യയിലെ കമ്മ്യൂണിസ്റ്റു പ്റസ്ഥാനം പൂർണമായും കാവിപ്പടയുടെ നീരാളിപ്പിടുത്തത്തിൽ അമർന്നുപോകും.
..............കാര്യങ്ങൾ ഒന്ന് മാറ്റിയെടുക്കാൻ പറ്റുമോയെന്ന ഭഗീരഥ പ്റയത്നത്തിലാണ് ഞാൻ.
130 കോടിയോളം ജനങ്ങളുള്ള ഒരു രാജ്യത്തിന്റെ ഭാവിയെ കരുതി കഴിവിന്റെ പരമാവധി ശ്രമിക്കുകയാണ്. ഒരു സഹായത്തിനു പോലും ആരും ഇതുവരെയും ഉണ്ടായിട്ടില്ല എന്ന് പറയുന്നില്ല. ധീരമായി മുന്നോട്ടു പോവുക എന്ന കമന്റുകൾ ഇടയ്ക്കിടെ കാണുന്നത് മാത്രമാണ് ആശ്വാസകരം.
........02 07 2019........

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ