284.മനസിലുണ്ടായ ഭൂകമ്പം..
2002 ലാണ് "മുതലാളിത്തം പ്രോത്സാഹിപ്പിക്കുക" യാണ് പാർട്ടിയുടെ "കാഴ്ചപ്പാട്" എന്ന് ആദ്യമായി അറിയുന്നത്. അപ്പോൾ ഒരു ഞെട്ടലും അമ്പരപ്പുമാണ് ഉണ്ടായത്. മറ്റുള്ളവർക്കാർക്കും അതിൽ യാതൊരു പ്റശ്‌നവും തോന്നാത്തതിലും ഒരു വല്ലായ്ക തോന്നി. ഏതായാലും അത് തിരുത്തണമെന്ന് അഭ്യർഥിച്ചു കേന്ദ്ര കമ്മിറ്റിയ്ക്കു കത്ത് അയക്കാനും തീരുമാനിച്ചു. തുടർന്ന് ഇരുപത്തി രണ്ടോളം കത്തുകൾ - ഒരോന്നിലും പുതിയ പുതിയ കാര്യങ്ങൾ ചൂണ്ടി കാണിച്ചാണ് കത്തുകൾ അയച്ചത്. വർഗ സമരം പ്റസക്തമല്ലാതെ വരുന്നത്; മുതലാളിത്തത്തിൽ നടക്കുന്ന ചൂഷണം; അത് പ്രോത്സാഹിപ്പിക്കേണ്ടി വരുന്നതിലെ വഞ്ചന; മിച്ച മൂല്യ സിദ്ധാന്തം അപ്റസക്തമാകുന്നത് തുടങ്ങി ഇന്ന് പറയുന്ന കാര്യങ്ങൾ എല്ലാം കത്തിൽ പറഞ്ഞിട്ടുള്ളവയാണ്. എന്റെ കത്തുകൾ പി ബി യ്ക്ക് ലഭിക്കുന്നെണ്ടന്ന് സൂചിപ്പിച്ചുള്ള മറുപടികളും ലഭിക്കാറുണ്ട്. എന്നാൽ ഒരിക്കൽ പി ബി യിലുള്ള ഒരു സഖാവിനെ കാണാനിടയായപ്പോൾ എന്നോട് പറഞ്ഞത് "പരിപാടി" യിൽ മാറ്റമൊന്നും വരില്ല എന്നാണ്.
.........."മുതലാളിത്തം പ്രോത്സാഹിപ്പിക്കുക" എന്ന നിലപാട് പാർട്ടിയെ എങ്ങനെ ബാധിക്കും എന്ന പൂർണ ബോധ്യമുള്ളതുകൊണ്ടാണ് "പരിപാടി" മാറണം എന്ന നിലപാട് സ്വീകരിച്ചത്. അന്ന് പ.ബംഗാളിലും ത്രിപുരയിലും ഉരുക്ക് കോട്ടകൾ പോലെയുള്ള സ്ഥിതിയായിരുന്നു. സിപിഐ (എം)നു മാത്റം പ.ബംഗാൾ നിയമസഭയിൽ 176 അംഗങ്ങൾ. ഇന്നത്തെ സ്ഥിതി ആകുമെന്ന് ഞാനും പ്റതീക്ഷിചിരുന്നതല്ല.
..........തുടർന്ന് 2005 ൽ പരിപാടിയെ കുറിച്ചുള്ള വിമർശനങ്ങൾ കൂടി ഉൾപ്പെടുത്തി; മാർക്സിസത്തിന്റെ അടിസ്ഥാന തത്വങ്ങളും ചേർത്ത് "ഭാരതത്തിൽ എന്തുകൊണ്ട് സോഷ്യലിസം സ്ഥാപിതമാകുന്നില്ല?" എന്ന പേരിൽ 2005 ൽ ഒരു പുസ്തകം പ്റസിദ്ധീകരിച്ചു. "പരിപാടി" യെ വിമർശിച്ച പുസ്തകം പ്രസിദ്ധീകരിച്ചതിന്റെ അപരാധത്തിന് പാർട്ടി മെമ്പർഷിപ്പിൽ നിന്നും പുറത്താക്കി. പാർട്ടി ഒട്ടാകെ പരിശോധിക്കേണ്ട കാര്യങ്ങൾ എന്ന നിലക്കാണ് പുസ്തകത്തിന്റെ ഭാഗമാക്കിയത്. (2015 ൽ പുതിയ ഗ്രൂപ്പ് വഴി മെമ്പർഷിപ് പുനഃസ്ഥാപിച്ചു. പാർട്ടി അംഗം ആയത് സോഷ്യലിസ്റ്റു സാമൂഹ്യ വ്യവസ്ഥ എന്ന ലക്ഷ്യത്തിനായി മാത്റമാണ് ).
..........തുടർന്നാണ് പ.ബംഗാളിൽ സിംഗൂർ; നന്ദീഗ്രാം സംഭവങ്ങളും ബംഗാളിലെയും ത്രിപുരയിലെയും ഭരണം നഷ്ടപ്പെടുന്നതും ഇപ്പോഴത്തെ സ്ഥിതിയാകുന്നതും. പരിപാടിയെ കുറിച്ച് വിമർശനം ഉന്നയിക്കണമെങ്കിൽ എന്തെല്ലാം കാര്യങ്ങൾ അറിഞ്ഞിരിക്കണം എന്ന് എന്റെ എഫ്. ബി. പോസ്റ്റുകൾ കാണുന്നവർക്കറിയാം. അവയൊന്നും സാധാരണ സമ്മേളനങ്ങളിൽ അഞ്ച്; ആറ്; മിനിറ്റുകളിൽ പറയാവുന്നവയല്ല. പാർട്ടി കോൺഗ്രസിൽ പോലും പൊളിറ്റ് ബ്റോയും കേന്ദ്ര കമ്മിറ്റിയും അംഗീകരിക്കാത്ത ഒരു ചർച്ചയും അനുവദിക്കുകയില്ല.
..........ഫേസ് ബുക്ക് വഴി കാര്യങ്ങൾ സഖാക്കളുടെ ശ്രദ്ധയിൽ പെടുത്താൻ ശ്രമിക്കുകയാണ്. എത്രത്തോളം ഫലപ്റമാകുമെന്ന് ഒരു ധാരണയും ഇല്ല. എന്ന് വരെ ഈ സൗകര്യങ്ങൾ ലഭിക്കുമെന്നും അറിയില്ല. കാറൽ മാർക്സ് മുന്നോട്ടു വച്ച സോഷ്യലിസ്റ്റു സാമൂഹ്യ വ്യവസ്ഥയ്ക്ക് അല്ലാതെ "മാർക്സിസം" മറ്റൊന്നിനും പ്റയോജനപ്പെടുക ഇല്ലെന്ന് നൂറ് വർഷങ്ങളിലെ അനുഭവങ്ങളിൽ നിന്ന് പോലും ബോധ്യപ്പെടുകയില്ല എന്നത് എത്റ കഷ്ടമാണ്?
.........."പരിപാടിയിൽ മാറ്റമൊന്നും വരികയില്ല" എന്ന നിലപാടിൽ മാറ്റം വന്നിട്ടുള്ളതിന്റെ സൂചനകൾ ഒന്നും ഇതുവരെ ലഭിച്ചിട്ടില്ല. നൂറ്റി മുപ്പതു കോടി ജനങ്ങളുടെ ഭാവിയാണ് ; ഒരു രാജ്യത്തിന്റെ ഭാവിയാണ് ഇവിടുത്തെ പ്റശ്നം എന്ന നിലയിൽ ഈ വിഷയം കാണണം എന്ന് പുരോഗമന പ്റസ്ഥാനങ്ങളിടെ സുഹൃത്തുക്കളോട് അപേക്ഷിക്കുന്നു.
..........."ഒരു നല്ല സാമൂഹ്യ വ്യവസ്ഥ" എന്ന ലക്‌ഷ്യം കമ്മ്യൂണിസ്റ്റു പ്റസ്ഥാനം അംഗീകരിക്കണം എന്നത് മാത്റമാണ് ഞാൻ മുന്നോട്ടു വയ്ക്കുന്ന അഭിപ്റായം.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ