2020 ഡിസംബർ 7, തിങ്കളാഴ്‌ച

371. കോൺഗ്രസ് / ബിജെപി സ്ഥാനാർത്ഥികളെ പരാജയപ്പെടുത്തുക.

371. കോൺഗ്രസ് / ബിജെപി സ്ഥാനാർത്ഥികളെ പരാജയപ്പെടുത്തുക.
എന്താണ് കോൺഗ്രസ്; ബിജെപി രാഷ്ട്രീയ പാർട്ടികൾ എന്ന് ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതും ഇന്ത്യൻ ജനാധിപത്യത്തിന്റെ വളർച്ചക്ക് അത്യന്താപേക്ഷിതമാണ്.
.എവിടെ കോൺഗ്രസുണ്ടോ അവിടെ അഴിമതിയുണ്ട്. എവിടെ അഴിമതിയുണ്ടോ അവിടെ കോൺഗ്രസുണ്ട്. കോൺഗ്രസിന്റെ കൊടിയ അഴിമതി ഭരണമാണ് ഇൻഡ്യയെ ഹിന്ദു വർഗീയ വാദികളുടെ സർവനാശ ഭരണത്തിലേക്ക് എത്തിച്ചത്. കഴിഞ്ഞ പാർലമെന്റ് തെരെഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ അഴിമതികൾക്കെതിരെ നിശബ്ദത പാലിച്ചത് ജനങ്ങളിൽ തെറ്റിദ്ധാരണ ഉണ്ടാകുന്നതിനും ജനങ്ങൾ വഞ്ചിക്കപ്പെടാനും ഇടയായി. റബ്ബർ മേഖല കോൺഗ്രസും ബിജെപി യും ചേർന്ന് തകർത്തു കളഞ്ഞതെകുറിച്ചു ഒരക്ഷരം പോലും പറഞ്ഞില്ല. "പാലാരിവട്ടം പാലം" എന്ന് പറഞ്ഞാൽ എന്താണെന്ന് ഇന്ന് ആരോടും പറയേണ്ടതില്ല. മുതിർന്ന കോൺഗ്രസ് നേതാക്കൾ പൊതു ജീവിതത്തിൽ പുലർത്തുന്ന "കോൺഗ്രസ് സംസ്ക്കാരം" അറിയുന്നവർ "ഓക്കാനത്തോടെ" മാത്റമേ പ്രതികരിക്കുകയുള്ളു. "സോളാർ വൈദ്യുതി നിർമാണവുമായി" ഇറങ്ങി തിരിച്ച ഒരു കോൺഗ്രസ് വനിതക്കുണ്ടായ അനുഭവങ്ങൾ അവരെ കോൺഗ്രസ് അഖിലേന്ത്യ അധ്യക്ഷൻ പാർല‌മെന്റിലേക്ക് മത്സരിച്ച "വാരാണസി" മണ്ഡലത്തിൽ വരെ പോയി മത്സരിക്കാൻ തീരുമാനിച്ച സാഹചര്യത്തിലേക്ക് വരെ എത്തിച്ചു. അവയൊന്നും ജനങ്ങൾ ഓർക്കാതിരിക്കാൻ മാധ്യമ വ്യഭിചാരികൾ ശ്രദ്ധിക്കുന്നുണ്ട്. എന്നാൽ അതൊന്നും മറക്കാൻ ഇടയാകരുത്.
. . പാർലമെന്റിൽ ബഡ്ജെറ്റ് വിഹിതം ഉൾപ്പെടെയുള്ള ജനങ്ങളുടെ പണമുപയോഗിച് ദീർഘകാലം കൊണ്ട് കെട്ടിപ്പൊക്കിയ റെയിൽവേ ഉൾപ്പെടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ പാർലമെന്റിൽ പോലും യാതൊരുവിധ ചർച്ചകളും കൂടാതെ ബിജെപി "ഹിന്ദുത്വ" സർക്കാർ കൊള്ളക്കാർ കൊള്ളമുതൽ വിറ്റഴിക്കുന്നത് പോലെ പരമാവധി കമ്മീഷൻ വാങ്ങി നരേന്ദ്രമോഡി സർക്കാർ ഇഷ്ടക്കാർക്ക് വിറ്റഴിക്കുകയാണ്. അവിടെയൊക്കെ ഇപ്പോൾ നിലവിലുള്ള ഭരണ സംവിധാനം എങ്ങനെയാകണം എന്നുപോലും ഭരണം നടത്തുന്നവർക്ക് പ്രശ്നം അല്ല. റെയിൽവേ; ബിഎസ്എൻഎൽ; ബാങ്കുകൾ തുടങ്ങിയവയിലൊന്നും മേലിൽ ആർക്കും തൊഴിൽ അവസങ്ങൾ ഉണ്ടാവില്ല. മേലിൽ സംവരണം പാലിച്ചുള്ള യാതൊരു തൊഴിലിനും ആർക്കും അവസരം ഉണ്ടാകുന്നില്ല.
. . .കേരളത്തിൽ ഇടതുപക്ഷ സർക്കാരിന് തുടർഭരണം ഉണ്ടാകുന്നതിന് കഴിഞ്ഞ അഞ്ചു വർഷങ്ങളിലെ ജനങ്ങളുടെ അനുഭവങ്ങൾ മാത്റം മതിയെന്ന ധാരണ ആർക്കും ഉണ്ടാകരുത്. എല്ലാ കാര്യങ്ങളിലും സംസ്ഥാനത്തോട് കോൺഗ്രസ് പുലർത്തിയിരുന്ന ശത്രുതാ മനോഭാവം തന്നെ ബിജെപിയും പുലർത്തി എന്നതും അല്ല വിഷയം. ഇന്ത്യയെ സർവ‌ നാശത്തിലേക്ക് ബിജെപി കൊണ്ട് പോകുന്നു എന്നതും ജനങ്ങളെ ബോധ്യപ്പെടുത്തണം. രാഷ്ട്രീയ മാറ്റത്തിനുള്ള വേദി കൂടിയാക്കി തെരെഞ്ഞെടുപ്പുകളെ മാറ്റിതീർക്കണം.
. . ബാങ്കുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും തൊഴിൽ അവസരങ്ങൾ ഉണ്ടാകുമ്പോൾ അവ സംവരണം പാലിച്ച് നിയമനം നടത്തുകയും അവയിൽ അമ്പത് ശതമാനം സംവരണത്തിന് അവകാശമുള്ള എല്ലാ മേഖലകൾക്കുമായി ലഭിച്ചിരുന്നു. തൊഴിൽ അവസരങ്ങൾ പൂർണമായും ഇല്ലാതാകുമ്പോൾ താരതമ്മ്യേന സാമ്പത്തികമായി മെച്ചപ്പെട്ട മുന്നോക്ക വിഭാഗങ്ങൾ ഒരു പരിധി വരെ പിടിച്ചു നിന്നാലും സംവരണം കൊണ്ട് മാത്റം രക്ഷപെട്ടിരുന്ന പിന്നോക്ക വിഭാഗങ്ങൾ പൂർണമായും പിന്തള്ളപ്പെടുക മാത്രമായിരിക്കും ഉണ്ടാവുക.
അവരിൽ ആരെങ്കിലും ബിജെപി / സംഘ പരിവാർ മേഖലകൾക്കായി ജീവിതം മാറ്റിവച്ചിട്ടുണ്ടെങ്കിലും അവർക്കും മറ്റുള്ളവർക്കുള്ള ഗതി തന്നെ ആയിരിക്കും ഫലം. എന്തെങ്കിലും ഒരു സ്ഥിര ജോലി ലഭിച്ചിട്ട് വിവാഹിതരാകാൻ കാത്തിരിക്കുന്നവർക്ക് മേലിൽ പ്റതീക്ഷിക്കാൻ കാര്യമായി യാതൊന്നും അവശേഷിക്കുന്നില്ല എന്ന വസ്തുത അവരും ഓർക്കണം.
. .ബിജെപി--ഹിന്ദുത്വം - ഭീകര മുതലാളിത്തം മാത്റമായി മാറുകയാണ്.
സ്ഥിരം തൊഴിൽ ആർക്കും ഇല്ലാതാക്കും. കാർഷിക നിയമങ്ങൾ - മുതലാളിത്ത; സാമ്പ്രാജ്യത്ത ചൂഷണത്തിന്റെ ക്രൂര മുഖങ്ങൾ. പരിഹാരം സോഷ്യലിസത്തിൽ മാത്റം.
.
തൊഴിൽ സമയം പന്ത്രണ്ടു മണിക്കൂർ?
എല്ലാ പൊതു മേഖലകളും ഇല്ലാതാക്കുന്നു.
സ്ഥിര നിയമനങ്ങൾ ഇലാതാക്കുന്നു.
വേതനം ഇലാതാക്കുന്നു.
മിക്കവാറും ബാങ്കുകൾ സ്റ്റേറ്റ് ബാങ്കിൽ (SBI) ലയിപ്പിച്ചു.
മേലിൽ സ്‌റ്റേറ്റ് ബാങ്കിൽ ക്ലറിക്കൽ തസ്തികകളിൽ നിയമനം ഉണ്ടായിരിക്കുന്നതല്ല. ബാങ്കിങ് റിക്രൂട്മെന്റ് ബോർഡ് പിരിച്ചുവിടുകയും മേലിൽ എസ് ബി ഐ ഉൾപ്പെടെയുള്ള ബാങ്കുകളിൽ മൂന്നു വർഷത്തേക്കുള്ള "അപ്പറെന്റീസ് ഷിപ്പ് " പോസ്റ്റിങ്ങ് മാത്റം മതിയെന്നും അങ്ങനെ പോസ്റ്റ് ചെയ്യുന്നവർക്ക് മേലിൽ മറ്റ് അവകാശങ്ങൾ ഒന്നും ഉണ്ടായിരിക്കില്ല എന്നുമാണ് തീരുമാനിച്ചിട്ടുള്ളത്. അങ്ങനെയുള്ള തീരുമാനങ്ങൾ വഴി തൊഴിലാളി സംഘടനകൾ ഉണ്ടാവില്ല എന്നതാണ് പ്രധാനമായും "ഹിന്ദുത്വവാദികൾ" കാണുന്ന "നേട്ടം". ശമ്പളം കൊടുക്കുന്ന തുകയും "ലാഭം" ആകുമെന്ന നേട്ടമാണ് ഭരണക്കാർ കാണുന്നത്. രാജ്യത്തിന്റെ മുഴുവൻ സമ്പത്തും വളരെ കുറച്ച് വ്യക്തികളിൽ എത്തുമെന്നാണ് അവർ കാണുന്ന നേട്ടം.സ്വീപ്പർ, അറ്റെൻഡർ തസ്തികകളിലേക്ക് എട്ടു വർഷമായി കരാർ നിയമനം മാത്രമാണുള്ളത്.
എസ് ബി ഐ യെ മറ്റ് ബാങ്കുകൾ പിന്തുടരുകയാണ് പതിവ്.
ഇത്‌ എസ് ബി ഐ യുടെ മാത്രം കാര്യമല്ല. എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലെയും സ്ഥിതിയാണ്. ബി എസ് എൻ എൽ, റെയിൽവേ, വിമാന താവളങ്ങൾ ഉൾപ്പെടെ രാജ്യത്തിന്റെ സമസ്ത മേഖലകളുടെയും കാര്യമാണ്.
പരമാവധി തൊഴിൽ അവസരങ്ങൾ ഉണ്ടാക്കുക എന്നതായിരുന്നു കുറേ കാലം മുൻപ് വരെ വികസനത്തിന്റെ മാർഗമായി കണ്ടിരുന്നത്. സ്ഥിരമായ ജോലിയും ആവശ്യാധിഷ്ഠിതവുമായ വേതനവും വ്യവസായ വളർച്ചക്കും അത്യാവശ്യമായി കണ്ടിരുന്നു. ചെറുപ്പക്കാർക്ക് വിവാഹിതരാകുന്നതിനും സ്ഥിരമായ ജോലിയും മാന്യമായ വരുമാനവും ആവശ്യമാണ്‌. സ്ഥിരമായ ജോലി ഇല്ലാത്തവരെ ആർക്കും ആവശ്യമില്ല. എന്നാൽ മേലിൽ അങ്ങനെ ഉള്ളവർ മാത്രം ഉള്ള രാജ്യമായി ഇന്ത്യയും മാറുമെന്നതിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നത്.
സ്ഥിര നിയമനങ്ങൾ ഇല്ലാതാക്കുക, വേതനം കുറവു ചെയ്യുക, ജോലി സമയം പരമാവധി ആക്കുക തുടങ്ങിയ നടപടികൾ ഇന്ത്യ ഭരിക്കുന്ന ബിജെപി സർക്കാർ തുടർച്ചയായി ചെയ്തുവരികയാണ്.
ജോലിയും വരുമാനവും ഇല്ലാത്ത ജനതയാണെങ്കിൽ അവിടെ ഒരു തരത്തിലുമുള്ള വ്യവസായ വളർച്ചയും ഉണ്ടാവില്ല എന്നത് വസ്തുത മാത്രമാണ്. സ്വാർത്ഥതയും സങ്കുചിത ചിന്താഗതിയും മാത്രം കൈമുതലായുള്ള ബിജെപി/കോൺഗ്രസ്സ് സാമൂഹ്യ വിരുദ്ധ രാഷ്ട്രീയത്തെ എല്ലാ തെരെഞ്ഞെടുപ്പുകളിലും പരാജയപ്പെടുത്തുകയും തൊഴിലാളി വർഗ പുരോഗമന പ്രസ്ഥാനങ്ങൾ ഇന്ഡിയ ഭരിക്കുന്നതിന് ഇടയാക്കുകയും മാത്രമാണ് ഇൻഡ്യൻ ജനതയുടെ മോചന മാർഗം.
ഇടതു പക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികളെ വിജയിപ്പിക്കുക എന്നത് അതിന്റെ ഭാഗമായി കാണണം. .
. . അടിക്കടി പെട്രോൾ, ഡീസൽ, പാചക വാതക വിലകൾ വർധിപ്പിക്കുകയും ജനങ്ങൾക്ക് അനുവദിച്ചിരുന്ന സബ് സിഡികൾ ഇല്ലാതാക്കുകയും ചെയ്തു. കോൺഗ്രസോ ബിജെപിയെ ഇവയുടെ വിലകൾ നിയന്ത്രിക്കും എന്നാരും കരുതേണ്ടതില്ല. എങ്ങനെയും ജനങ്ങളെ വിഡ്ഢികൾ ആക്കുന്നതാണ് അവരുടെ രാഷ്ട്രീയം തന്നെ. ഇന്ത്യയുടെ ഭരണം ഇന്ത്യയിലെ കമ്മ്യൂണിസ്റ്റു പാർട്ടികൾക്കു നിയന്ത്രിക്കാൻ കഴിയുന്ന രീതിയിലേക്ക് രാഷ്ട്രീയ സാഹചര്യം മാറാതെ ഇന്ത്യൻ പൊതുമേഖലകൾ സംരക്ഷിക്കുന്നതിനോ പെട്രോൾ-ഡീസൽ-പാചക വാതക വിലകൾ നിയന്ത്രിക്കുന്നതിനോ തൊഴിൽ അവസരങ്ങൾ സംരക്ഷിക്കുന്നതിനോ ആവില്ല. കേരളത്തോടൊപ്പം ഇന്ത്യയുടെ ആകെ മോചനവും ലക്ഷ്യമാക്കി ഉള്ളതായിരിക്കണം തൊഴിലാളി വർഗ പ്രസ്ഥാനങ്ങളുടെ മുന്നോട്ടുള്ള പ്രയാണം. ഇന്ന് ഇന്ത്യ ഒട്ടാകെ മിക്കവാറും അവലംബിച്ചിരിക്കുന്ന രീതി ബീഹാറിൽ 243 അംഗ നിയമ സഭയിൽ കോൺഗ്രസ് ഉൾപ്പെടെയുള്ള എല്ലാ മുതലാളിത്ത -- പെറ്റി ബൂർഷ്വാ പാർട്ടികളോടും ചേർന്ന് നാലു സീറ്റിൽ മത്സരിച്ചതുപോലെ ആകരുത് ഭാവിയിൽ സ്വീകരിക്കേണ്ട രാഷ്ട്രീയ നിലപാട്. മാർക്സിസവും സോഷ്യലിസവും അംഗീകരിക്കാൻ തയ്യാറുള്ള എല്ലാവരോടും ചേർന്ന് തൊഴിലാളിവർഗ രാഷ്ട്രീയം ജനങ്ങളിൽ എത്തിക്കുന്നതിനായി തെരെഞ്ഞെടുപ്പ് നടക്കുന്ന എല്ലാ അസംബ്ളി - പാർലമെന്റ് സീറ്റുകളിലും മത്സരിക്കുന്നതായിരിക്കണം നിലപാട്. നൂറു വർഷത്തെ വളർച്ചയുള്ള ഒരു കമ്മ്യൂണിസ്റ്റു പാർട്ടിക്ക് അതിനുള്ള സംഘടനാ ശേഷി ഇല്ലെന്ന് ആരെങ്കിലും വാദിക്കുമെന്നു കരുതുന്നില്ല. എങ്കിൽ മാത്റമേ മാർക്സിസം തൊഴിലാളി വർഗ്ഗത്തിൽ അർപ്പിച്ചിരിക്കുന്ന രാഷ്ട്രീയ ലക്ഷ്യത്തിലേക്ക് ഇന്ത്യൻ തൊഴിലാളി വർഗത്തെ നയിക്കാനാവുകയുള്ളൂ. അങ്ങനെയല്ലാതെ ഇന്ത്യയിൽ പാർട്ടി കെട്ടിപ്പടുക്കാനും ആവില്ല.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ