369. കമ്മ്യൂണിസ്റ്റ് പാർട്ടി മാർക്സിസം അംഗീകരിക്കണം.
. . കമ്മ്യൂണിസ്റ്റ് പാർട്ടി മാർക്സിസം അംഗീചരിച്ചാൽ തീരുന്ന പ്രശ്നം മാത്രമേ നമുക്കുള്ളു. മുതലാളിത്തം തകർക്കാനുള്ളതാണ് മാർക്സിസം എന്നാണ് അംഗീകരിക്കേണ്ടത്. സോഷ്യലിസ്റ്റ് രാജ്യം എന്ന ലക്ഷ്യം കമ്മ്യൂണിസ്റ്റ് പാർട്ടി അംഗീകരിക്കുമ്പോൾ മാത്രമേ മാർക്സിസം അംഗീകരിക്കുന്നു എന്ന് പറയാനാവുകയുള്ളു. ഇപ്പോഴും ആ ലക്ഷ്യം അംഗീകരിക്കാൻ പാർട്ടി തയ്യാറല്ല.
എന്നാൽ പൊതുമേഖലകൾ സ്വകാര്യ വത്ക്കരിക്കുന്നതിനെ പോലും സ്വാഗതം ചെയ്ത കമ്മ്യൂണിസ്റ്റ് പാർട്ടിയാണ് നമുക്കുള്ളത്.
രാജ്യത്തിന്റെ ക്ഷേത്രങ്ങൾ എന്ന് കണക്കാക്കപ്പെട്ടിരുന്ന പൊതുമേഖലകൾ സംരക്ഷിക്കുക എന്നാവശ്യപ്പെട്ട് അതിശക്തമായ പ്രക്ഷോഭം ആരംഭിച്ചാൽ അതിൽ ബി ജെ പി യുടെ ഭരണവും തൂത്തെറിയപ്പെടും. തൊഴിൽ അവസരങ്ങൾ സംവരണ തത്വം പാലിച്ച് നടപ്പിലാകാൻ പൊതു മേഖലകൾ തന്നെ വേണം. മേലിൽ യാതൊരു തൊഴിലിനും ആർക്കും അവസരം ഉണ്ടാകുന്നില്ല എന്ന വിഷയവും അവതരിപ്പിക്കണം. രാഷ്ട്രീയ മാറ്റത്തിനുള്ള വേദി കൂടിയാക്കി തെരെഞ്ഞെടുപ്പുകളെ മാറ്റിതീർക്കണം.
ബാങ്കുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും തൊഴിൽ അവസരങ്ങൾ ഉണ്ടാകുമ്പോൾ അവ സംവരണം പാലിച്ച് നിയമനം നടത്തുകയും അവയിൽ അമ്പത് ശതമാനം സംവരണത്തിന് അവകാശമുള്ള എല്ലാ മേഖലകൾക്കുമായി ലഭിച്ചിരുന്നു. പരമാവധി തൊഴിൽ അവസരങ്ങൾ ഉണ്ടാക്കുക എന്നതായിരുന്നു കുറേ കാലം മുൻപ് വരെ വികസനത്തിന്റെ മാർഗമായി കണ്ടിരുന്നത്. സ്ഥിരമായ ജോലിയും ആവശ്യാധിഷ്ഠിതവുമായ വേതനവും വ്യവസായ വളർച്ചക്കും അത്യാവശ്യമായി കണ്ടിരുന്നു. എന്നാൽ ബിജെപി യുടെ രാഷ്ട്രീയം രാജ്യത്തിന്റെ അഭിവൃദ്ധി എന്നതല്ല; പഴയ ബ്രാഹ്മണ ആധിപത്യം പുനഃസ്ഥാപിക്കുക എന്നതാണ്; "ഹിന്ദു രാഷ്ട്രം" സ്ഥാപിക്കുക എന്നതാണ്.
"തൊഴിൽ അവസരങ്ങൾ പൂർണമായും ഇല്ലാതാകുമ്പോൾ താരതമ്മ്യേന സാമ്പത്തികമായി മെച്ചപ്പെട്ട മുന്നോക്ക വിഭാഗങ്ങൾ ഒരു പരിധി വരെ പിടിച്ചു നിന്നാലും സംവരണം കൊണ്ട് മാത്റം രക്ഷപെട്ടിരുന്ന പിന്നോക്ക വിഭാഗങ്ങൾ പൂർണമായും പിന്തള്ളപ്പെടുക മാത്രമായിരിക്കും അനുഭവിക്കേണ്ടി വരിക.
ആ പ്രക്ഷോഭം കമ്മ്യൂണിസ്റ്റ് പാർട്ടി നേരിട്ടായിരിക്കണം നടത്തേണ്ടത്. ആവശ്യം നേടുന്നത് വരെയുള്ള, അല്ലെങ്കിൽ ബിജെപി യെ ഭരണത്തിൽ നിന്നും തൂത്തെറിയുന്നത് വരെയും ആ ആവശ്യത്തിൽ മാറ്റം വരാൻ പാടില്ല. കാരണം സോഷ്യലിസ്റ്റ് സാമൂഹ്യ വ്യവസ്ഥയിലേക്കുള്ള പ്റയാണമായിട്ടാണ് നാം അതിനെ കാണേണ്ടത്.
തൊഴിലും ന്യായമായ വേതനവും ഉണ്ടെങ്കിൽ മാത്രമേ രാജ്യത്ത് വ്യവസായ വളർച്ചയും ഉണ്ടാവുകയുള്ളു. എന്നാൽ മനുസ്മ്രുതിയുടെ അടിസ്ഥാനത്തിൽ ശൂദ്രരും മറ്റും ദാസ്യപണി മാത്രമേ പാടുള്ളു എന്നതാണ് ആര്യന്മാരുടെ (ബ്രാഹ്മണരുടെ) നിലപാട്. അതാണ് ദളിത് ബാലികമാരെ കൊന്നൊടുക്കുന്നത്. മനുസ്മൃതി നടപ്പിലാക്കാനാണ് ഇപ്പോൾ സംഘ പരിവാർ തയാറെടുക്കുന്നത്. അതിനെ ചെറുത് തോൽപ്പിക്കാതെ ഇന്ത്യയിൽ മനുഷ്യർക്ക് ജീവിക്കാനാവില്ല.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ