59.കുടുംബം , സ്വകാര്യ സ്വത്ത്, ഭരണകൂടം എന്നിവയുടെ ഉത്ഭവം......... സസ്യങ്ങൾ ഒഴികെയുള്ള ജീവജാലങ്ങൾക്കെല്ലാം തലചോറുണ്ട്. അളവിൽ വ്യത്യാസം ഉണ്ടാകും എന്നുമാത്റം. എന്നാൽ മനുഷ്യന്റെ തലച്ചോറിൽ മാത്റം ഒട്ടേറെ വ്യത്യാസങ്ങൾ ഉണ്ട്. അതും മഹാ അത്ഭുതങ്ങളിൽ വരും. ചിലർക്ക് ചിന്തിക്കാൻ അസാമാന്യ കഴിവുകൾ ഉള്ളവരാകും. പൊതുവെ കാണുന്ന സ്വഭാവം മറ്റുള്ളവരെ അനുകരിക്കലാണ്. അത് വളരെ എളുപ്പമാണ്. വളരെ അപൂർവമായി അസാമാന്യ ചിന്താശേഷി കാണിക്കുന്നു. അങ്ങനെയുള്ളവരാണ് അസാമാന്ന്യ പ്രതിഭകൾ ആകുന്നത്. ചിലർ ഗണിത ശാസ്ത്രത്തിൽ ആയിരിക്കും പ്രതിഭകൾ. ചിലർ സാഹിത്യ കാരന്മാരാകും. ചിലർ ഗായകരാകും. ചിലർക്ക് വാസന ചിത്റ രചനയിലാകും. മഹാഭാരതം, ഭാഗവതം തുടങ്ങിയവ രചിച്ച വേദ വ്യാസൻ ഒരു മഹാ പ്രതിഭ ആയിരുന്നു. എന്നാൽ മനസ്സ് ശുദ്ധമായിരുന്നില്ല. ബ്രാഹ്മ്ണ മഹത്വം സ്ഥാപിക്കലായിരുന്നു ആ കൃതികളുടെ പ്രധാന ഉദ്ദേശം. ബ്രമ്മാവിന്റെ മുഖത് നിന്നാണ് ബ്രാഹ്മണൻ ഉണ്ടായത് എന്നാണ് പറയുക. ബ്രമ്മാവ് തന്നെ ഒരു സാങ്കല്പ്പിക കഥാപാത്റം ആണ്. പിന്നെയാണ് മുഖത് നിന്ന് ബ്രാഹ്മണൻ ജനിക്കുക. ഇതിന്റെ ഭാഗമാണ് ചാതുർ വർണ്യ വ്യവസ്ഥ. കോടികണക്കിന് ആളുകൾ ജാതിയുടെ പേരിൽ പീഡനങ്ങൾ അനുഭവിക്കേണ്ടി വരുന്നതും ഇതിന്റെ ഭാഗമാണ് . മഹാഭാരതം വായിക്കുന്ന ആർക്കും സാമാന്യ ബുദ്ധിയെങ്കിലും ഉണ്ടെങ്കിൽ അവയൊക്കെ സാങ്കല്പ്പിക കഥകൾ ആണെന്ന് കാണാൻ കഴിയും. സൂര്യന്റെ പുത്രനായിട്ടാണ് "കർണ്ണൻ" ജനിച്ചത് എന്നാണ് പറയുക. (ഇത് പോലെ എല്ലാം പരിശോധിക്കണം) (അതൊക്കെ വിശ്വസിചിട്ടാണ് മന്ദബുദ്ധികളായ വര്ഗീയ വാദികൾ അവയെ എല്ലാം ഉപയോഗിച്ച് ഹീനമായ രാഷ്ട്രീയ ലക്‌ഷ്യം നേടാൻ ശ്രമിക്കുന്നത്. യേശു കൃസ്തുവും ഒരു അസാമാന്യ പ്രതിഭ ആയിരുന്നു. രണ്ടായിരം വർഷങ്ങൾക്ക് മുൻപ് അദ്ദേഹം പറഞ്ഞ കാര്യങ്ങൾ ഇന്നും പലർക്കും പിടി കിട്ടാത്തവയാണ്. "മറ്റുള്ളവർ നിങ്ങളോട് എങ്ങനെ പെരുമാറണം എന്ന് നിങ്ങൾ ആഗ്രഹിക്കുന്നുവോ; നിങ്ങൾ അവരോടും അങ്ങനെ പെരുമാറണം"; ശിശുക്കളുടെ ഹൃദയ ശുദ്ധി ഉണ്ടാകണം; സ്വർഗത്തിൽ ഉണ്ടെന്നു കരുതുന്ന എല്ലാ സുഖ സൗകര്യങ്ങളും ഭൂമിയിലും ഉണ്ടാകണം; തുടങ്ങിയവ അതിൽ ചിലതു മാത്രമാണ്. യേശുവിന്റെ ജനനം സാധാരണ ജനനത്തിൽ മാത്റമേ കാണാനാവുകയുള്ളൂ. എന്നാൽ വയലിൽ നിന്ന് പണി കഴിഞ്ഞ് വരുന്ന ദാസന് ഭക്ഷണം കൊടുക്കാതെ വീട്ടിലെ ജോലി കൂടി ചെയ്ക്കുന്നതിനെ കൃസ്തു ചോദ്യം ചെയ്യുകയാണ്.............. ...മാർക്സിസം എന്ന തത്ത്വശാസ്ത്റം ലോകജനതയ്ക്ക് സംഭാവന ചെയ്തത് കാറൽ മാർക്സും ഫ്രെടരിക് എങ്കൽസും ചേർന്നാണ്. ഫ്രെടരിക് എങ്കൽസിന്റെ ഒരു കൃതിയാണ് കുടുംബം, സ്വകാര്യ സ്വത്ത് , ഭരണകൂടം എന്നിവയുടെ ഉത്ഭവം എന്നത്. ആ കൃതിയിൽ ഇന്നത്തെ മനുഷ്യന്റെ പൂർവികർ വാലില്ലാത്ത കുരങ്ങു വർഗത്തിൽ നിന്ന് രൂപാന്തരം പ്റാപിച്ചാണ് ഉണ്ടായത് എന്ന ഡാർവിന്റെ പരിണാമ സിദ്ധാന്തം അന്ഗീകരിക്കുന്നത്. പ്റാചീന മനുഷ്യന് മറ്റുള്ള ജീവികളെ അപേക്ഷിച്ച് രണ്ടു കാലിൽ നിവർന്നു നില്ക്കാൻ കഴിഞ്ഞതും രണ്ടു കൈകളിലെയും പെരുവിരൽ മറ്റുള്ള വിരലുകളുമായി യോജിപ്പിച്ച് ഉപയോഗിക്കാൻ കഴിഞതും മനുഷ്യനെ വ്യത്യ്സ്തനാക്കി. രണ്ടു കണ്ണുകൾ കൊണ്ടും ഒരു വസ്തുവിനെ കാണാൻ കഴിഞ്ഞത് കൂടുതൽ നന്നായി വസ്തുവിനെ കാണാൻ പ്റാപ്തനാക്കി. നാം നാട്ടിൽ കാണുന്ന സാധാരണ കുരങ്ങുകൾക്കും ഈ കഴിവുണ്ട്. നായക്കും അതിന് കഴിവുണ്ട്. അതിന്റേതായ വ്യത്യാസവും അവയ്ക്കുണ്ട്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ