2022 ഓഗസ്റ്റ് 31, ബുധനാഴ്‌ച

469. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളോടുള്ള ഒരു അഭ്യർത്ഥന.

469. ഇന്ത്യയിലെ  കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളോടും അഴിമതി രഹിത രാഷ്ട്രീയ പ്രസ്ഥാനങ്ങളോടും  ഉള്ള ഒരു അഭ്യർത്ഥന.(ഹരിഹരക്കുറുപ്പ്.പി എസ്., ഒരു ഇന്ത്യൻ പൗരൻ) 

. .ഇന്ത്യൻ ഭരണ ഘടനയും ഇന്ത്യൻ ജനാധിപത്യവും അംഗീകരിക്കാത്ത ഹിന്ദുത്വ തീവ്റ വാദികളുടെ "നരേന്ദ്രമോഡി" സർക്കാർ സ്വീകരിച്ചുവരുന്ന നടപടികൾ മൂലം ഇന്ത്യ മഹാ രാജ്യം അത്യന്തം ഭീകരമായ സാഹചര്യങ്ങളിലേക്കാണ് നീങ്ങുന്നത്. ഇന്ത്യൻ ഭരണ ഘടനയുടെ അടിസ്ഥാന തത്വങ്ങളായ പരമാധികാര, മതേതര, സോഷ്യലിസ്റ്റ്, ജനാധിപത്യ തത്വങ്ങളോടൊന്നും യോചിക്കാത്ത ഹിന്ദുത്വ തീവ്റ വാദികൾ സ്വാതന്ത്റിയ സമര പോരാട്ടങ്ങളിലൂടെ ഉടലെടുത്ത ഇൻഡ്യയുടെ മതേതര സ്വഭാവവും ഇന്ത്യ മുക്കാൽ നൂറ്റാണ്ടോളം കൊണ്ട് നേടിയെടുത്ത എല്ലാ നേട്ടങ്ങളും ഇല്ലാതാക്കുന്നതിനെതിരെ; ഇന്ത്യൻ ഭരണഘടനയും ഇന്ത്യൻ ജനാധിപത്യവും ഇല്ലാതാകുന്നതിനെതിരെ നൂറ്റി മുപ്പത്തിയഞ്ച് കോടിയിലധികം ജനങ്ങളുടെ ഭാവിയെക്കരുതി ഇൻഡ്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും അഴിമതി രഹിത രാഷ്ട്രീയത്തിൽ വിശ്വസിക്കുന്ന ജനാധിപത്യ രാഷ്ട്രീയ പ്റസ്ഥാനങ്ങളും മുന്നോട്ടുവരണമെന്ന് ഇൻഡ്യയുടെ ഭാവിയിൽ ആശങ്കയുള്ള ഒരു ഇന്ത്യൻ പൗരൻ എന്ന നിലയിൽ അപേക്ഷിക്കുന്നു. മഹാനായ ഡോ.ബി ആർ അംബേദ്ക്കറുടെ നേതൃത്വത്തിൽ ഇന്ത്യൻ ഭരണ ഘടനയിൽ തന്നെ ഉറപ്പുവരുത്തിയിട്ടുള്ള പിന്നോക്ക വിഭാഗങ്ങൾക്കുള്ള സംവരണം മൂലം ദീർഘ കാലത്തെ അടിച്ചമർത്തൽ മൂലം സമൂഹത്തിന്റെ പൊതുധാരയിൽ നിന്നും അകറ്റിനിർത്തപ്പെട്ടിട്ടുള്ള ദളിത് പിന്നോക്ക വിഭാഗങ്ങൾ ഇന്ന് അനുഭവിക്കുന്ന എല്ലാ ആനുകൂല്യങ്ങളും "സ്ഥിരം നിയമനങ്ങൾ" പൂർണമായും ഇല്ലാതാകുന്നതിലൂടെ അവസാനിക്കുകയാണ്. ഡോ. ബി ആർ അംബേദ്ക്കറോട് നീതി പുലർത്തുന്നതിനും ഇന്ത്യൻ ജനത ഒന്നായി അണി നിരക്കേണ്ടതുണ്ട്.

. ."സ്ഥിരം ജോലി" യും മെച്ചപ്പെട്ട വേതനഘടനയും മെച്ചപ്പെട്ട വിദ്യാഭ്യാസം നേടുന്നവരുടെ ജീവിതം അഭിവൃദ്ധിപ്പെടുത്തും എന്നത് മാത്റമല്ല, അവരിലൂടെയാണ് രാജ്യത്തെ വ്യവസായമേഖല മുന്നോട്ടുപോകുന്നത്. അവരാണ് ബാങ്കിൽ നിന്നും ലോൺ എടുക്കുന്നതും വീട് വയ്ക്കുന്നതും കാർ വാങ്ങുന്നതും കുട്ടികളെ നല്ല നിലയിൽ വിദ്യാഭ്യാസം ചെയ്യിക്കുന്നതും എല്ലാം. ആർക്കും സ്ഥിരം ജോലിയും മെച്ചപ്പെട്ട വേതനവും ഇല്ലാതാകുന്നത് ബാങ്കിങ് മേഖല ഉൾപ്പെടെ വ്യാവസായിക മേഖലയുടെ ആകെ തകർച്ചക്കാണ് വഴിവയ്ക്കുക. ഒരു രാജ്യത്തെ ജനങ്ങളെയാകെ ഒന്നായി കാണാൻ കഴിയാത്ത "ഹിന്ദുത്വ" രാഷ്ട്രീയത്തിന് സാമാന്യ ബുദ്ധി ഒരിക്കലും ഉണ്ടാകില്ല. സർക്കാർ ഖജനാവ് ശൂന്യമാകുന്നത്‌ നികത്താൻ കണ്ടെത്തുന്ന എളുപ്പവഴിയാണ് അടിക്കടി പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില ഉയർത്തുന്നത്. സമസ്ത മേഖലകളിലെയും അതിഭയങ്കരമായ വിലക്കയറ്റത്തിനാണ് അത് ഇടയാക്കുക.

. .ഭൂമി, വായു, ജലം, സൂര്യപ്രകാശം പോലെ നാം ഉപയോഗിക്കുന്ന എല്ലാ വസ്തുക്കളും സേവനങ്ങളും ജാതിയോ മതമോ ഇല്ലാതെ, എന്നാൽ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടേയും സഹകരണത്തോടെ സൃഷ്ടിക്കപ്പെടുന്നവയാണ്. എല്ലാ മേഖലയിലേയും തൊഴിലാളികൾ കേവലം "മനുഷ്യർ" മാത്റമാണ്. എന്നാൽ ആരും "മനുഷ്യർ" ആകരുത്; "മനുഷ്യത്വം" പാടില്ല എന്നാണ് എല്ലാ വർഗീയ വാദികളുടെയും നിലപാട്. ഒരു അധ്യാപകന്റെയോ ഡോക്ടറുടെയോ അത് പോലെ മറ്റേതു മേഖലയിലെയും സേവനങ്ങൾക്കും ജാതിയോ മതമോ ഉള്ളവയല്ല. "ഹിന്ദു വൈദ്യുതി" എന്നോ "ഇസ്ളാം വൈയ്ദ്യുതി" എന്നോ ആർക്കും അവകാശപ്പെടാൻ ആവില്ല. പ്രകൃതി ദുരന്തമോ "കോവിട് 19" പോലുള്ള മഹാവ്യാധികളോ ഉണ്ടാകുന്നത് ജാതിയോ മതമോ അടിസ്ഥാനമാക്കി കാണാൻ ആവില്ല. ഒരു രോഗിക്കും തങ്ങളെ ഏതെങ്കിലും ജാതിയിലെയോ മതത്തിലെയോ ഡോക്ടർ ചികിൽസിക്കണം എന്നാവശ്യപ്പെടാൻ ആവില്ല. എന്നാൽ അനാവശ്യമായി ജനങ്ങളെ ജാതി മതത്തിന്റെ അടിസ്ഥാനത്തിൽ വേർപെടുത്തി പരസ്പരം ശത്റുക്കളാക്കുന്നവരേയും അത് രാഷ്ട്രീയ അടിസ്ഥാനമാക്കുന്നവരെയും സാമൂഹ്യ ദ്രോഹികളായി തന്നെ കാണണം.

. .ഇന്ത്യ ഒട്ടാകെ പൊതു മേഘലകളും ബാങ്കുകളും ഉൾപ്പെടെ ചുരുങ്ങിയത് ഒരു കോടി സ്ഥിരം തൊഴിൽ അവസരങ്ങളെങ്കിലും ഇല്ലാതാകും. ഒരു മേഖലയിലും ആർക്കും സ്ഥിരം തൊഴിൽ ഇല്ലാതാകുമ്പോൾ സ്ഥിരം ജോലി ലഭിച്ച് വിവാഹ ജീവിതം സ്വപ്നം കാണുന്നവർ എങ്ങനെയെങ്കിലും ജീവിതം അവസാനിപ്പിക്കും. ഒരു കോടി തൊഴിൽ അവസരങ്ങൾ ഇല്ലാതാകുമ്പോൾ അത് ബാധിക്കുക ഇന്ത്യ ഒട്ടാകെ ഒരു കോടി കുടുംബങ്ങളെയാണ്. അതിൽ അമ്പത് ലക്‌ഷം മുന്നോക്ക വിഭാഗവും അമ്പത് ലക്ഷം പിന്നോക്ക വിഭാഗവും ഉൾപ്പെടും. ഒരു കോടി തൊഴിൽ അവസരങ്ങൾ ഇല്ലാതാകുന്നത് ബാധിക്കുക പ്രത്യക്ഷമായി ഒരു കോടി കുടുംബങ്ങളേയും പരോക്ഷമായി നൂറു കോടി കുടുംബങ്ങളേയുമാണ്. ജനജീവിതത്തിന്റെ സമസ്ത മേഖലകളും തകർന്നു തരിപ്പണമാകും എന്നതാണ് ബിജെപിയുടെ തുടർഭരണം ഇന്ത്യയിൽ ഇടയാക്കാൻ പോകുന്നത്. ഇതിൽ നിന്നും ഇന്ത്യൻ ജനതയ്ക്ക് മോചനം നേടാനുള്ള ഏക മാർഗം ഇന്ത്യയിൽ ഒരൊറ്റയാൾ പോലും ബിജെപിക്ക് ഒരു കാരണ വശാലും വോട്ടു ചെയ്യുകയില്ല എന്ന പ്രതിജ്ഞ എടുക്കുക മാത്രമാണ്.

. .എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും ഇല്ലാതാകുമ്പോൾ സ്ഥിരം തൊഴിലും തൊഴിലാളി സംഘടനകളും ഇല്ലാതാകുമെന്നതും സംഘപരിവാറിന്റെ ലക്ഷ്യമാണ്. സർക്കാരിലേക്കുള്ള ധനാഗമ മാർഗങ്ങൾ എല്ലാം ഇല്ലാതാക്കുകയും സാമ്പത്തികബുദ്ധിമുട്ടിന്റെ പേരിൽ ജനങ്ങൾക്കുള്ള എല്ലാ ആനുകൂല്യങ്ങളും ഇല്ലാതാക്കുന്നതും ജനങ്ങളോടുള്ള വെല്ലുവിളിയാണ്.

. . ഇന്ത്യൻ ജനതയുടെ അഞ്ചിൽ നാലുഭാഗം ജനങ്ങളും ഇന്ത്യ ഒരു സോഷ്യലിസ്റ്റു രാജ്യമാകണം എന്ന കാര്യത്തിലുള്ള ജനതയുടെ അഭിപ്രായം അവരുടെ വിലയേറിയ വോട്ടവകാശം രേഖപ്പെടുത്തികൊണ്ട് തീർപ്പുകല്പിച്ചിട്ടുള്ളതും ആയത് ഇന്ത്യൻ ഭരണ ഘടനയുടെ തന്നെ ഭാഗം ആയിട്ടുള്ളതും ആണ്. അവർ വോട്ടു ചെയ്തത് ഇന്ത്യൻ നാഷണൽ കോൺഗ്രസിനാണ് എന്നതുകൊണ്ടും കോൺഗ്രസ് അത് നടപ്പിലാക്കിയില്ല എന്നതുകൊണ്ടും സോഷ്യലിസത്തിന്റെ കാര്യത്തിലുള്ള ജനാഭിലാഷം ഇല്ലാതാകുന്നില്ല. സോഷ്യലിസത്തിനായി കോൺഗ്രസിന് വോട്ടുചെയ്ത ജനത ഇപ്പോഴും ഇന്ത്യയിൽ തന്നെ ഉണ്ട്. ഒരു നല്ല സാമൂഹ്യ വ്യവസ്ഥ ലക്ഷ്യമായി അംഗീകരിച്ചിട്ടുള്ള ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ ഇന്ത്യുടെ മുഴുവൻ പ്രകൃതി സമ്പത്തും എൽ ഐ സി ഉൾപ്പെടെ നിലവിലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ പൂർണമായും വൻകിട കോർപ്പറേറ്റുകൾക്ക് വിട്ടുകൊടുത്തുകൊണ്ടുള്ള ഹിന്ദുത്വ തീവ്ര വാദികളുടെ നടപടികളെ ചെറുത്തു തോല്പിക്കേണ്ടത് ജനങ്ങളോട് ഉത്തരവാദിത്വമുള്ള ഏത് രാഷ്ട്രീയ പ്രസ്ഥാനങ്ങളുടേയും കടമയാണ്.

. .പൊതുമേഖലകളുടെ പ്രസക്തി അത് ചൂഷണ വിമുക്ത സാമൂഹ്യ വ്യവസ്ഥയുടെ (സോഷ്യലിസ്റ്റ് വ്യവസ്ഥ) ഭാഗം ആണെന്നതാണ്. അതിലെ ലാഭം പൊതു ഖജനാവിൽ എത്തും എന്നതും അത് ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തും എന്നതുമാണ്. "മുതലാളിത്ത"ത്തിൽ മുതലാളിമാരുടെ സമ്പത്താണ് പൊതുമേഖലാ വ്യവസായത്തിൽ രാഷ്ട്രത്തിന്റെ സമ്പത്ത് ആകുന്നത്. അവിടെ കാറൽ മാർക്സിന്റെ "മിച്ചമൂല്യസിദ്ധാന്ത" ത്തിന്റെ പ്രയോഗമാണ് യഥാർത്ഥത്തിൽ സംഭവിക്കുന്നത്. ഹിന്ദുഭീകരരുടെ കാഴ്ചപ്പാട് പൊതുഖജനാവിൽ യാതൊരു വിഭവവും എത്തരുത് എന്നാണ്. പൊതുമേഖല യിൽ നിന്നും "കുംഭകോണങ്ങൾ" ബുദ്ധിമുട്ടാണ് എന്നതുകൊണ്ടാണ് അവയാകെ സ്വകാര്യ മേഖലക്ക് കൈമാറുന്നതും അങ്ങനെ കോടികൾ ഹിന്ദുത്വ വാദികൾ സംഭരിക്കുന്നതും അത് രാഷ്ട്രീയ അഴിമതിക്കായി ഉപയോഗിക്കുന്നതും. തൊഴിലാളിവർഗത്തിന്മേലുള്ള ചൂഷണം പരമാവധിയാക്കണം എന്ന അടിസ്ഥാനത്തിലാണ് ആർക്കും സ്ഥിരം തൊഴിലും മെച്ചപ്പെട്ട വരുമാനവും പാടില്ല എന്ന് മാത്റമല്ല കരാർ നിയമനവും ജോലി സമയം പന്ത്റണ്ട് മണിക്കൂർ ആക്കലും. കരാർ എടുക്കുന്നവർ നൽകുന്ന തുച്ഛവരുമാനവും പന്ത്രണ്ട് മണിക്കൂർ ജോലിയുമാണ് ഭാവി തലമുറയെ കാത്തിരിക്കുന്നത്.

. .എല്ലാ പൊതു മേഖലകളിലെയും എല്ലാ ബാങ്കുകളിലേയും തൊഴിൽ അവസരങ്ങൾ ബിജെപി സർക്കാർ പൂർണമായും ഇല്ലാതാക്കുകയാണ്. റിസർവേഷൻ മേഖല ഉൾപ്പെടെ സ്ഥിരം തൊഴിൽ ഒരാൾക്കും ഇല്ലാതാക്കുകയാണ് അവരുടെ ലക്‌ഷ്യം. മെച്ചപ്പെട്ട സ്ഥിരം വരുമാനം ഉള്ളവരിലൂടെയാണ് സമൂഹത്തിലെ "സ്ഥിരം അല്ലാത്ത" ബഹുഭൂരിപക്ഷം ജനങ്ങളും ജീവിച്ചു പോകുന്നത്. ഒരാൾ വിവാഹിതനാകുമ്പോൾ, വീട് വയ്ക്കുമ്പോൾ, കാർ വാങ്ങുമ്പോൾ എല്ലാം അതുമായി ബെന്ധപെട്ട സ്ഥിരം അല്ലാത്ത വളരെയേറെ ജനങ്ങൾ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നുണ്ട്. മാത്റമല്ല എല്ലാ മേഖലകളിൽ നിന്നും സർക്കാരിലേക്ക് നികുതി വരുമാനങ്ങളും എത്തുന്നുണ്ട്. എന്നാൽ ബിജെപിയുടെ നിലപാട്, അത് ഇന്ത്യ ഒട്ടാകെ ആകുമ്പോൾ ഇന്ത്യയിൽ സംഭവിക്കാൻ പോകുന്നത് അത്യന്തം ഗുരുതരമായ സ്ഥിതിവിശേഷം ആയിരിക്കും. പട്ടാളത്തിൽ പോലും ഒരാൾക്കും സ്ഥിരം ജോലി പാടില്ല എന്നതാണ് ബിജെപിയുടെ നിലപാട്. ഇക്കഴിഞ്ഞ കാലമത്റയും ഉണ്ടായിരുന്നത് ഇല്ലാതാകുന്നത് അടുത്ത തലമുറക്കാണ്. എന്നാൽ ഭാവിയിൽ സംഭവിക്കാൻ പോകുന്നത് ആലോചന ലവലേശം ഇല്ലാത്ത, "ചാണകം" ആകുന്നതിൽ അഭിമാനം കൊള്ളുന്ന, എന്ത് കേട്ടാലും വിശ്വസിക്കുന്നവർക്ക് മനസിലാകാൻ ബുദ്ധിമുട്ടാണ്.

. ."രാമരാജ്യ" ത്തിനായി നിലകൊള്ളുന്ന ഹിന്ദുത്വ തീവ്റവാദികൾ ലക്ഷ്യമിടുന്ന "രാമ രാജ്യം" യഥാർത്ഥത്തിൽ രാജ വാഴ്ചയാണ്. ഗാന്ധിജിയെപോലും വധിച്ചതിൽ അഭിമാനം കൊള്ളുന്നവർ ഇന്ത്യൻ ജനാധിപത്യം എങ്ങനെ ഇല്ലാതാക്കാമെന്നാണ് അവരുടെ ഓരോ നടപടിയും മൂലം തെളിയിച്ചുകൊണ്ടിരിക്കുന്നത്. തെരെഞ്ഞെടുപ്പിൽ പങ്കെടുക്കുന്നത് കൊണ്ട് മാത്റം ബിജെപി ജനാധിപത്യം അംഗീകരിക്കുന്നു എന്നതിന് അർത്ഥമില്ല. എതിരാളികളെ കൊന്നൊടുക്കുക, പ്രവർത്തിക്കാൻ അനുവദിക്കാതിരിക്കുക, മറ്റ് പാർട്ടി നേതാക്കളെ വിലക്കെടുക്കുക, പാർലമെന്റിൽ ഒരു കാര്യവും ചർച്ച ചെയ്യാതിരിക്കുക, പാർലമെന്റിനെ പേരിന് മാത്രം ഉപയോഗിക്കുക, തുടങ്ങിയവയൊക്കെ അവരുടെ പ്രവർത്തന രീതികളാണ്. ഏത് തീരുമാനം എടുക്കുന്നതും ജനങ്ങളുടെ എതിർപ്പ് അടിച്ചമർത്തുക എന്ന ഉദ്ദേശത്തോടെയാണ്. കൃഷിക്കാർക്ക് എതിരെ സ്വീകരിച്ച കരിനിയമങ്ങളും പൗരാവകാശ നിഷേധങ്ങളും എല്ലാം ജനങ്ങളെ വെല്ലുവിളിക്കുന്ന സ്വഭാവത്തോടെ ഉള്ളവയാണ്.ഇന്ത്യൻ ജനതയെ ആകെ അവർ ജനങ്ങളായി കരുതാൻ ഒരുക്കമല്ല. ഹിന്ദുക്കളെയാണ് അവരുടെ "ജനങ്ങൾ " ആയി കാണാൻ അവർക്ക് താത്പ്പര്യം. എന്നാൽ അവരുടെ യഥാർത്ഥ ലക്‌ഷ്യം ആയ "രാമരാജ്യം" ബ്രാഹ്മണാധിപത്യം ഉള്ള രാജവാഴ്ചയാണ് എന്നതുകൊണ്ടും അവിടെ "ജനാധിപത്യം" എന്ന തെരെഞ്ഞെടുപ്പ് ഉണ്ടാവില്ല എന്നതും ജനങ്ങൾ പൊതുവെ വിസ്മരിക്കുകയാണ് പതിവ്.

. ."ജനാധിപത്യം" എന്നാൽ തെരെഞ്ഞെടുക്കപ്പെട്ടവരുടെ "സർവാധിപത്യം " എന്നാണ് നരേന്ദ്രമോഡിയുടെയും ബിജെപിയുടെയും ധാരണ. അത് ഒരു തുടർ ഭരണ വ്യവസ്ഥയാണ്. ജനങ്ങളുടെ ഭൂരിപക്ഷ തീരുമാനപ്രകാരം മുൻകാലങ്ങളിൽ എടുത്തിട്ടുള്ളവ എല്ലാം സംരക്ഷിച്ചുകൊണ്ടാകണം പിന്നീട് വരുന്ന ജനപ്രതിനിധികൾ ഭരണം മുന്നോട്ടുകൊണ്ടു പോകേണ്ടത്. ചട്ടങ്ങളിലും മറ്റും മാറ്റം വരുത്തുന്നതിന് തെരെഞ്ഞെടുക്കപ്പെട്ട സഭയിൽ ഹാജരുള്ള എല്ലാ ജനപ്രതിനിധികളുടേയും അംഗങ്ങൾക്ക് അഭിപ്രായം പ്രകടിപ്പിക്കാൻ അവസരം ഉണ്ടാകണം. "പ്രതിപക്ഷം" ആകുന്നവരും ജനപ്രതിനിധികൾ തന്നെയാണ്. എന്നാൽ നരേന്ദ്രമോദി കാര്യങ്ങൾ പാർലമെന്റിൽ അവതരിപ്പിക്കുക പോലും ചെയ്യാതെയാണ് റെയിൽവേ സ്വകാര്യവൽക്കരണം പോലുള്ള നടപടികൾ സ്വീകരിക്കുന്നത്. യഥാർത്ഥ "ജനാധിപത്യ" ത്തിൽ "ഹിന്ദു" വർഗീയതക്ക് താൽപ്പര്യം ഉണ്ടാവില്ല.
.
. തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതുകൊണ്ടു മാത്റം ബിജെപി ഒരു ജനാധിപത്യ രാഷ്ട്രീയ പാർട്ടി ആവുകയില്ല. ആ രാജ്യത്തെ എല്ലാ പൗരന്മാരെയും തുല്യതയോടെ കാണാൻ കഴിയുന്നതും ആകണം ഒരു രാഷ്ട്രീയ പാർട്ടി. ജനാധിപത്യത്തിൽ എല്ലാ പൗരന്മാരും രാഷ്ട്രീയ സ്വാതന്ത്റിയാം ഉള്ളവരാണ്. ആർക്കും അവർ ആഗ്രഹിക്കുന്ന ഭക്ഷണം കഴിക്കാം; ഏത് മതവും സ്വീകരിക്കാം; ഏത് ദൈവത്തെയും ആരാധിക്കുകയോ ആരാധിക്കാതിരിക്കുകയോ ചെയ്യാം. ഏത് ഇന്ത്യൻ പൗരനും ഏത് പദവിയിലേക്കും മത്സരിക്കാം; മറ്റുള്ളവരെ നിർദേശിക്കാം; ഏതൊരാൾക്കും ആർക്ക് വേണമെങ്കിലും വോട്ടു ചെയ്യാം; രാഷ്ട്രീയ പാർട്ടികൾ രൂപീകരിക്കാം, സ്വതത്റൻ ആയും ഏത് സ്ഥാനത്തേക്കും മത്സരിക്കാം. അതൊക്കെ ഏത് പൗരന്റേയും "ജനാധിപത്യ" അവകാശങ്ങളാണ്. രാജവാഴ്ചയിൽ അതൊന്നും ചിന്തിക്കാൻ പോലും ആകാത്തവയാണ്. എന്നാൽ ഭാരതീയ ജനതാ പാർട്ടി എന്ന ബിജെപി ജനാധിപത്യം അംഗീകരിക്കുന്ന രാഷ്ട്രീയ പാർട്ടി അല്ല. അവർ ലക്ഷ്യമിടുന്നത് മതേതര ഇന്ത്യ എന്ന ഇൻഡ്യൻ ഭരണ ഘടനയ്ക്ക് വിരുദ്ധമായി ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രം ആകണം; ആക്കണം എന്നാണ്. അതാകട്ടെ "ബ്രാഹ്മണാധിപത്യം" നിലനിൽക്കുന്ന "രാമ രാജ്യമാണ്". എവിടേയും അവർ ആവശ്യപ്പെടുക "ജയ് ശ്രീ റാം" എന്ന് ഉരുവിടണം എന്നാണ്". അവിടെ മേൽക്കോയ്മ ബ്രാഹ്മണർക്കും ക്ഷത്രിയർക്കുമായിരിക്കും; എന്നാൽ ജനാധിപത്യത്തിൽ "വോട്ട് " എല്ലാവരുടേതും ആവശ്യമുള്ളതുകൊണ്ട് "ഹിന്ദു" എന്ന ആവരണം ഉപയോഗിക്കുന്നു എന്ന് മാത്റം. അതാണ് ശ്രീ. വെള്ളാപ്പള്ളി നടേശൻ പറഞ്ഞത്; കാര്യം കാണാൻ ഹിന്ദു; അത് കഴിഞ്ഞാൽ ജന്തു എന്ന്. "മനുസ്മൃതി"യിൽ രാജാവിന് തീർപ്പാക്കാൻ കഴിയാത്ത കാര്യങ്ങൾ "ബ്രാഹ്മണ സഭ" യെ ഏൽപ്പിക്കണം എന്നാണ് അനുശാസിക്കുന്നത്. അതാണ് ബിജെപി സുപ്രീം കോടതിയെപോലും വികലമായി കാണാൻ കാരണം. .

// 31 08 2022 //

.
////////
.
AGAINST RESERVATION OF INDIAN CONSTITUTION:
/
There are reservation for 50% of employment opportunities to all backward sectors is existing and through this benefit, a large number belongs to various sections got employment opportunities and thus there are slight progress in those sectors are a fact. But as BJP politics is limited only welfare of Brahmins and Kshathriyas, they cannot admit any kind of progress among backward sectors as according to them "SHUDRAS" should do only the servant duty of Brahmins, Kshathriyas and Vysyas and if "SHUDRAS" acquired any kind of wealth; they will become reluctant to servant duties, so if anything acquired by SHUDRAS, can be taken over by BRAHMINS. (Chapter VIII, Manusmruthi). Those outside the purview of "FOUR CASTE SYSTEM", will be treated only as "MLECHAS" as per MANUSMRUTHI. According to Chapter IX, Slog 32, of Bhagatvat Gita; Ladies, Vyshyas and Shudras are not eligible for "MOKSHA. " (here, we must understand that "ladies" including Brahmin Ladies denied "moksha" while male "Brahmins" were placed at the top of the society). Only Brahmins and Kshathriyas are eligible for Moksha as per BG, Chapter 9; Sloga 32. (Actually there are no heaven in the sky; only space; but 99% peoples believing that there are something there). The sufferings of "Sita" in "Ramayana" story, also only a part of ill treatment to ladies in general. "Panchali", a female character of Mahabharatha; treated as wife of 5 male characters also a kind of female torturing only.
.




2005 ൽ പ്രസിദ്ധീകരിച്ച എന്റെ "ഭാരതത്തിൽ എന്തുകൊണ്ട് സോഷ്യലിസം സ്ഥാപിതമാകുന്നില്ല?" എന്ന പുസ്തകത്തിൽ മാർക്സിസത്തിന്റെ അടിസ്ഥാന തത്വങ്ങളിൽ ഇവയെല്ലാം ഉള്ളതാണ്. എന്നാൽ സിപിഐ(എം) മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്ന പാർട്ടി പരിപാടി മാറണം എന്ന അഭിപ്രായം കൂടി ഉൾപ്പെടുത്തിയതിനാൽ എന്നെ പാർട്ടി മെമ്പർഷിപ്പിൽ നിന്നും ഒഴിവാക്കി. വീണ്ടും 2016 മുതൽ സാധാരണ അംഗം ആണ്. എന്റെ ബ്ലോഗ് 206 കൂടി വായിക്കുക. മറ്റു കാര്യങ്ങൾ തുടർന്നുള്ള മറ്റ് ബ്ലോഗുകളിൽ കാണാം. "മുതലാളിത്തം പ്രോത്സാഹിപ്പിക്കുക" എന്നത് 1950 കാലം മുതൽ അവിഭക്ത കമ്മ്യൂണിസ്റ്റു പാർട്ടി നിലപാടാണ്. ഇപ്പോഴും സിപിഐ യും സിപിഐ(എം) മേൽ നിലപാടിൽ തന്നെയാണ്. അതുകൊണ്ട് പൊതുമേഖലയുടെ സ്വകാര്യ വത്ക്കരണത്തെപോലും എതിർക്കുന്നില്ല. പഴയ സോവിയറ്റ് യൂണിയൻ പോലും നിലവിൽ ഇല്ലാത്തതിനാൽ ഒക്ടോബർ വിപ്ളവം വീണ്ടും ഇന്ത്യയിൽ ആവർത്തിക്കണം എന്ന നിലപാടിനോട് യോചിപ്പില്ല. ഇന്ത്യൻ ജനാധിപത്യം തന്നെ അംഗീകരിച്ച് "സോഷ്യലിസ്റ്റ് ഇന്ത്യ" എന്ന നിലപാട് പാർട്ടികൾ അംഗീകരിക്കണം എന്നതാണ് എന്റെ നിലപാട്. രാജ വാഴ്ചയിൽ മാത്റം ആവശ്യമായി വരുന്ന സായുധ വിപ്ളവം ജനാധിപത്യത്തിൽ ആവശ്യമില്ല എന്ന നിലപാടുകാരൻ ആണ്. സോഷ്യലിസത്തിന്റെ സാമൂഹ്യ നീതി ജനങ്ങളെ ബോധ്യപ്പെടുത്താൻ ഇന്ന് യാതൊരു നിയമ തടസങ്ങളും ഇല്ല. അങ്ങനെ ബോധ്യപ്പെടുത്തണം. ജനങ്ങളുടെ വോട്ട് അവരുടെ അഭിപ്രായം ആണ്. അതാണ് നമുക്കാവശ്യം. പക്ഷെ പാർട്ടികൾ ഒക്ടോബർ വിപ്ളവത്തിൽ തന്നെ ഉറച്ചു നിൽക്കുകയാണ്. അല്ലെങ്കിൽ മുതലാളിത്തത്തിന്റെ പ്രോത്സാഹിപ്പിക്കാൻ മാത്റം."എല്ലാം എല്ലായ്പ്പോഴും മാറ്റത്തിന് വിധേയമാണ് " എന്നത് അംഗീകരിക്കാൻ ആരും തയ്യാറല്ല. കാറൽ മാർക്സിന്റെ കാലത്തു തന്നെയാണ് ബഹുഭൂരിപക്ഷവും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ