2022 ഓഗസ്റ്റ് 15, തിങ്കളാഴ്‌ച

463. രാഷ്ട്രീയ നേതൃത്വം അവരിൽ വിശ്വാസം അർപ്പിച്ച ജനങ്ങളോട് നീതി പുലർത്തനം.

 

463. രാഷ്ട്രീയ നേതൃത്വം അവരിൽ വിശ്വാസം അർപ്പിച്ച ജനങ്ങളോട് നീതി പുലർത്തനം.
//
ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ കേവലം രാഷ്ട്രീയമായ തീരുമാനം ഇല്ലാത്തതുകൊണ്ട് മാത്രമാണ് ഇന്ത്യ ബിജെപി യുടേയും കോർപ്പറേറ്റു മുതലാളിമാരുടെയും വിളയാട്ടു ഭൂമിയായി തുടരുന്നത്. കുറച്ച് തെറ്റിദ്ധാരണകൾ മൂലം സോഷ്യലിസ്റ്റ് രാജ്യമാകണം എന്ന തീരുമാനം കമ്മ്യൂണിസ്റ്റ് പാർട്ടി നേതൃത്വം എടുക്കുന്നില്ല. മറ്റേതെങ്കിലും രാജ്യത്തെ കാര്യങ്ങൾ ഇന്ത്യയിൽ ആവർത്തിക്കാൻ സാധ്യമല്ല, അതിന്റെ ആവശ്യവും ഇല്ല. ജനങ്ങളുടെ ഭൂരിപക്ഷത്തിന്റെയും ആഗ്രഹങ്ങൾ അനുസരിച്ച് മാത്രമെ രാജ്യം മുന്നോട്ട് പോവുകയുള്ളു. എന്താണ് സോഷ്യലിസത്തിന്റെ മെച്ചങ്ങളും മുതലാളിത്തത്തിന്റെ ദോഷങ്ങളും എന്ന് ജനങ്ങളോട് വിശദീകരിക്കണം. ഇന്ന് അതിന് യാതൊരു നിയമതടസങ്ങളും ഇല്ല. ഇൻഡ്യൻ ഭരണ ഘടന അംഗീകരിക്കുന്ന സാമൂഹ്യ സാഹചര്യങ്ങളിലേക്ക് ഇന്ത്യയെ നയിക്കണം. ജനങ്ങൾ വോട്ട് ചെയ്ത് തന്നെ അവരെ ഭരണത്തിലേറ്റും. നിർഭാഗ്യവശാൽ കമ്മ്യൂണിസ്റ്റ് നേതൃത്വം ഇപ്പോഴും ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുൻപ് നിലനിന്നിരുന്ന കാഴ്ചപ്പാടു കളിൽ തന്നെയാണ്. 1947 ന് മുൻപുണ്ടായിരുന്ന ഇന്ത്യ അല്ല 2022 ലെ ഇന്ത്യ എന്ന് എന്നാണ് അവർക്ക് ബോധ്യമാവുക?
.
സിപിഐ യുടേയും സിപിഐ(എം)ന്റെയും കേന്ദ്ര നേതൃത്വങ്ങളെയും ബോധ്യ പ്പെടുത്തണം. മുതലാളിത്തം അല്ല, സോഷ്യലിസം ആണ് സ്വീകരിക്കേണ്ടത് എന്ന്. ഇരുപത് വർഷമായി ഞാൻ ശ്രമിക്കുന്നു. അത് നടക്കുന്നില്ല. എന്നെ പാർട്ടി മെമ്പർഷിപ്പിൽ നിന്ന് പോലും ഈ കാര്യത്തിൽ ഒഴിവാക്കി. പാർട്ടി മാർക്സിസം അംഗീകരിക്കണം. അതാണ്‌ മാർക്സിസത്തിന്റെ പാത എന്ന് മാത്രം ആവശ്യപ്പെട്ടതിന്, ബോധ്യപ്പെടുത്താൻ ശ്രമിചതിന്. എന്നാലും മാർക്സിസം സോഷ്യലിസത്തിന് മാത്രം ഉള്ളതാണ് എന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി നേതൃത്വം അംഗീകരിക്കില്ല. കോൺഗ്രസിന്റെ അധികാര കുത്തക ഇല്ലാതാക്കാനാണ് ഇ എം എസ് കഠിനാധ്വാനം ചെയ്തത്. ഇപ്പോൾ യെച്ചൂരി കഠിനാധ്വവാനം ചെയ്യുകയാണ് കോൺഗ്രസിനെ തിരികെ കൊണ്ടുവരാൻ. എന്നാലും മാർക്സിസം സോഷ്യലിസത്തിന് മാത്രം ഉള്ളതാണ് എന്ന് പാർട്ടി നേതൃത്വം അംഗീകരിക്കില്ല.
.
.അമ്പത്തിമൂന്ന് വർഷമായി സോഷ്യലിസ്റ്റ് രാജ്യത്തിനായി ശ്രമിക്കുന്നു. മരണത്തിനു മുൻപ് കമ്മ്യൂണിസ്റ്റ് നേതൃത്വം അങ്ങനെയൊരു ലക്ഷ്യം അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കാൻ ആവുന്നില്ല. പാർട്ടി നേതൃത്വം കാറൽ മാർക്സ് ജീവിച്ചിരുന്ന കാലത്ത് തന്നെയാണ്. ഒരോ സെക്കന്റിലും കാര്യങ്ങൾ മാറിക്കൊണ്ടിരി ക്കുകയാണ് എന്ന് അവരും ഉരുവിടും. എന്നാൽ അത് എന്താണെന്ന് അവർക്കും പിടി കിട്ടുന്നില്ല.
.
. .യഥാർത്ഥത്തിൽ ജനാധിപത്യം എന്താണെന്നും അവർക്ക് പിടി കിട്ടുന്നില്ല. എനിക്ക് സോഷ്യൽ മീഡിയ മാത്രമാണ് ആശ്രയം. അതിലൂടെ നിരവധി തവണയായി പറയുന്നു അത് "ജനങ്ങളുടെ ആധിപത്യം" തന്നെയാണ്. അതിൽ എല്ലാ ജന വിഭാഗങ്ങളും ഉണ്ടാകും. ജനാധിപത്യത്തിലും ഒരു "മാർക്സിസം" ഉണ്ട്. അത് നാം ഉപയോഗിക്കുന്ന ഒരോ വസ്തുവും ഉണ്ടാകുന്നത് മിക്കവാറും എലാ ജാതി, മതത്തിലും ഉൾപ്പെടുന്ന തൊഴിലാളികൾ അല്ലെങ്കിൽ ജനങ്ങളുടെ പങ്കാളിത്തം ഉള്ളവയാണ് എന്നതാണ്. ഒരു ഉദാഹരണം. വൈദ്യുതിയാണ്. അതിൽ ആരുടെ യൊക്കെ പങ്കാളിത്തം ഉണ്ടെന്ന് അറിയുമോ? അത് കണ്ടുപിടിച്ചവർ മുതൽ നിങ്ങളുടെ വീട്ടിലെ സൗകര്യങ്ങൾ വരെ അതിൽ വരും. ഒരു "ഹിന്ദു വൈദ്യുതി" അല്ലെങ്കിൽ "ഇസ്ലാം വൈദ്യുതി" ഉണ്ടാക്കാൻ ഏതെങ്കിലും വർഗീയ വാദിക്ക് കഴിയുമോ? അത് "ഹിന്ദു" ക്കളുടെ മാത്രം ആക്കാനാണ് ചില ദുഷ്ട ശക്തികളുടെ ശ്രമം. എന്നാൽ അങ്ങനെ ഒരു വിഭാഗം ഭൂമിയിൽ ഒരിടത്തും ഇല്ല. എല്ലാവരും മനുഷ്യർ ആണെന്ന് അംഗീകരിക്കാത്ത ദുഷ്ട ശക്തികളുടെ കയ്യിൽ ഇന്ത്യ മഹാ രാജ്യം എത്തിച്ചേരാൻ ഇടയാക്കരുത്. മനുഷ്യനെ അംഗീകരിക്കുന്ന തത്വ ശാസ്ത്രം മാർക്സിസം മാത്രമാണ്. മാർക്സിനോട് നീതി ചെയ്യണം. അത് മാനവരാശിയോട് ചെയ്യുന്ന നീതി മാത്രമാണ്.
///



കമ്മ്യൂണിസ്റ്റ് പാർട്ടി (മാർക്സിസ്റ്റ്) ഇന്ത്യൻ ജനതയോടുള്ള ഉത്തരവാദിത്തം നിർവഹിക്കാൻ മുന്നോട്ട് വരണം. പൊതുമേഖലകൾ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം പാർട്ടി ഏറ്റെടുക്കണം. കേരളം ഒഴികെയുള്ള ഇന്ത്യ ആരെങ്കിലും ഭരിക്കട്ടെ എന്ന കാഴ്ചപ്പാട് നൂറു വർഷമായ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം സ്വീകരിക്കരുത്. ഇന്ത്യയുടെ ഭരണം ആകണം ഒരു കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ലക്ഷ്യം.നരേന്ദ്ര മോഡി സർക്കാരും ഹിന്ദു വർഗീയവാദികളും ഇന്ത്യയിലെ എല്ലാ പൊതു ഉടമസ്ഥയിലുള്ള സ്ഥാപനങ്ങളും ബാങ്കുകളും സ്വകാര്യവത്ക്കരിക്കുന്നതിനും സ്ഥിരം നിയമനങ്ങൾ പട്ടാളത്തിൽ പോലും ഇല്ലാതാക്കുന്നതിനുമുള്ള തീരുമാനങ്ങളുമായി മുന്നോട്ടുപോവുകയാണ്. തന്മൂലം സംവരണമേഖല ഉൾപ്പെടെ പുതുതായി മേലിൽ ആർക്കും സ്ഥിരം ജോലി എന്നതാണ് ഇല്ലാതാകാൻ ഇടയാവുക. മെച്ചപ്പെട്ട സ്ഥിരം ജോലി ഉള്ളവരിലൂടെയാണ് യഥാർത്ഥത്തിൽ സമൂഹം മുന്നോട്ടു പോകുന്നത്. ചെറുപ്പക്കാരുടെ വിവാഹ ജീവിത സ്വപ്‌നങ്ങൾ പൂർണമായും ഇല്ലാതാകുന്ന സാഹചര്യം ആയിരിക്കും ഭാവിയിൽ ഉണ്ടാവുക. സ്ഥിരം ജോലി ഇല്ലാത്തവർക്ക് ബാങ്കുകളിൽ നിന്ന് ലോൺ സൗകര്യം പോലും ഉണ്ടാവില്ല. വ്യാവസായിക മേഖലയും ബാങ്കിങ് മേഖലയും സമ്പൂർണമായും തകരുന്ന, ജനജീവിതം ദുരിതപൂർണമാകുന്ന സാഹചര്യത്തി ലേക്കാണ് ഇന്ത്യയെ ഹിന്ദു വർഗീയ വാദികൾ നയിക്കുന്നത്. ഇന്ത്യൻ തൊഴിലാളി വർഗത്തോടും സാധാരണ ജനതയോടും ഉത്തരവാദിത്തമുള്ള ഒരു രാഷ്ട്രീയ പ്രസ്ഥാനം എന്ന നിലയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി (മാർക്സിസ്ററ് ) അവസരത്തിനൊത്ത് മുന്നോട്ടു വരണമെന്നും പൊതുമേഖലകളുടെ സംരക്ഷണത്തിനായി പാർട്ടി സർവ ശക്തിയുമെടുത്ത് പോരാടണമെന്നും അപേക്ഷിക്കുന്നു. "മുതലാളിത്തം പ്രോത്സാഹിപ്പിക്കണ" മെന്ന കാഴ്ചപ്പാടുമൂലം ആയിരിക്കണം ഈ കാര്യത്തിൽ ഇപ്പോൾ പൊതുമേഖലകൾ സംരക്ഷിക്കണം എന്ന നിലപാട് ഇന്ത്യ ഒട്ടാകെ പാർട്ടി സ്വീകരിച്ചതായി കാണുന്നില്ല. ഇന്ത്യൻ ജനതയോടും തൊഴിലാളി വർഗത്തോടും ഉള്ള ഉത്തരവാദിത്തം പാർട്ടി ഏറ്റെടുത്ത് നിർവഹിക്കണമെന്ന് ഒരു ഇൻഡ്യൻ പൗരൻ എന്ന നിലയിൽ അപേക്ഷിക്കുന്നു. (ഹരിഹരക്കുറുപ്പ് പി എസ്)

//////

"മാർക്സിസം പ്രവർത്തിയിൽ ഇല്ല" എന്ന് ഞാൻ പറയുമ്പോൾ സഖാക്കൾക്ക് ബോധ്യപ്പെടില്ല. (ഇന്ത്യ ഒട്ടാകെയുള്ള കാര്യമാണ് ഇവിടെ പറയുന്നത്.) പ്രവർത്തിയിൽ ഉണ്ടായിരുന്നെങ്കിൽ "കോൺഗ്രസിന് മാത്രമേ ഇന്ത്യയെ രക്ഷിക്കാൻ ആവുകയുള്ളൂ" എന്ന് പറഞ്ഞയാൾ പിറ്റേ ദിവസം കമ്മ്യൂണിസ്റ്റ് പാർട്ടി (മാർക്സിസ്റ്റ്) ജനറൽ സെക്രട്ടറി ആയി ഉണ്ടാകുമായിരുന്നില്ല. വർഗ സമരം ഏത് വർഗ്ഗങ്ങൾ തമ്മിൽ ആണെന്ന് മനസിലാക്കുന്നവർ മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്ന നിലപാട് സ്വീകരിക്കില്ല. മാർക്സിസം എന്താണെന്ന് പിടികിട്ടാത്തവർക്കും ഞാൻ പറയുന്നതും മനസിലാവില്ല. പക്ഷെ തൊഴിലാളി വർഗ്ഗവും സാധാരണക്കാരും അകന്നു തന്നെ നിൽക്കും. എന്തെല്ലാം ആനുകൂല്യങ്ങൾ കൊടുത്താലും മാനസികമായി അവർ അകന്നു തന്നെ നിൽക്കും. അതാണ് ബംഗാളിൽ പോലും സംഭവിച്ചത്. ചൂഷക വർഗ്ഗങ്ങളോടൊപ്പം നിലകൊള്ളുന്ന വർക്ക് ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഭരണം ഒരിക്കലും ആഗ്രഹിക്കില്ല. അവർ ഇപ്പോഴത്തെ പാർട്ടി പരിപാടി മാറാൻ ഒരിക്കലും അനുവദിക്കില്ല. സോഷ്യലിസത്തോടുള്ള ഒടുങ്ങാത്ത ശത്രുത അവരെ അതിന് അനുവദിക്കില്ല. തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ ഭാഗമാകേണ്ടവർ "വർഗ ശത്രുക്കളുടെ ഉപകരണം ആയി മാറുന്നതാണിവിടെ കാണുന്നത്. ഇന്ത്യയിൽ ചെങ്കൊടി ഒരു കാരണവശാലും ഉണ്ടാകാൻ പാടില്ല എന്ന നിലപാടുള്ള വർഗ ശത്രുക്കളെ "നന്നാക്കി" കൂടെ കൂട്ടുവാനാണിവിടുത്തെ ശ്രമം.

//
"വർഗ വൈരുധ്യങ്ങൾ" മനസിലാകാത്തവർക്ക് "മാർക്സിസം" ഒരിക്കലും മനസിലാവില്ല. (കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ അത് ശരിക്കും മനസിലാക്കുന്നയാളാണ്. അതാണ് അദ്ദേഹത്തിന്റെ പ്രവർത്തന രീതിയുടെ അടിസ്ഥാനം.
(എന്റെ ബ്ലോഗ് 454 കൂടി കാണുക)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ