468. ഞാൻ എന്ത് കൊണ്ട് ദൈവത്തിൽ വിശ്വസിക്കുന്നില്ല?
(Article by Aravind Venugopalan (Scotland)
Actually, the "SOUL" is only a part of BRAIN, which normally considering just as MIND where each and every knowledge and information collecting and storing. The "mind" is only neurone in the brain and only this is considering as "SOUL" of everybody. When anybody dyeing, the brain also died and nothing is escaping from the body. But no religions will never admit it, as when they admitting it, the existences of religions also will end.
1 ) വിശ്വസിക്കുന്നത് കൊണ്ട് ദൈവം ഉണ്ടാകുമോ? ഉള്ള കാര്യങ്ങളിൽ വിശ്വസിക്കേണ്ടതുണ്ടോ ? ഉദാഹരണം സൂര്യനിൽ വിശ്വസിക്കണോ? വിശ്വസിച്ചാലും ഇല്ലെങ്കിലും അത് അവിടെ ഉണ്ട്. സമുദ്രത്തിൽ വിശ്വസിക്കണോ? വിശ്വസിച്ചാലും ഇല്ലെങ്കിലും അത് അവിടെ ഉണ്ട്. ഇനി നമ്മൾ വിശ്വസിച്ചാൽ മാത്രം നില നിൽക്കുന്ന കുറച്ചു കാര്യങ്ങൾ പറയാം പ്രേതം, പിശാച് , കൊക്കാച്ചി, സാന്ത ക്ലോസ്, യൂണികോൺ, ദൈവം.
2 ) ദൈവം ഇല്ലെന്നു തെളിയിക്കാൻ പറ്റുമോ? പറ്റില്ല. ഉള്ള കാര്യങ്ങളെ മാത്രമേ ഇല്ലന്ന് തെളിയിക്കാൻ പറ്റു. ഉദാഹരണം ഇപ്പോൾ ഞാൻ വീട്ടിലെ സ്വീകരണ മുറിയിൽ ആണെങ്കിൽ , അടുക്കളയിൽ ഞാൻ ഇല്ലന്ന് തെളിയിക്കാൻ നിങ്ങള്ക്ക് പറ്റും. ഇപ്പോൾ ഞാൻ ഓഫീസിൽ ആണെങ്കിൽ ഞാൻ വീട്ടിൽ ഇല്ലന്ന് തെളിയിക്കാൻ നിങ്ങള്ക്ക് പറ്റും. ദൈവം? അതും ഉണ്ടെങ്കിലേ ഇല്ലന്ന് തെളിയിക്കാൻ പറ്റു. നിങ്ങള്ക്ക് bhfisghrs എന്ന ഒരു സാധനം ഇല്ലന്ന് തെളിയിക്കാൻ പറ്റുമോ? ഇല്ല.
3 ) അപ്പൊ ദൈവം ഉണ്ടെന്നു തെളിയിച്ചാലോ? തീർച്ചയായും അത് അംഗീകരിക്കും. തെളിയിക്കാനുള്ള ബാധ്യത നിങ്ങൾക്കാണ് , കാരണം നിങ്ങൾ ആണ് ഉണ്ടെന്നു പറയുന്നത്.(Burden of proof).
4 ) ദൈവം ഇല്ലെങ്കിൽ പിന്നെ ഈ പ്രപഞ്ചവും നമ്മളും ഒക്കെ എങ്ങനെ ഉണ്ടായി?
തനിയെ ഉണ്ടായി .
5 ) തനിയെ എങ്ങനെ വസ്തുക്കൾ ഉണ്ടാവും?
ഭൗതിക ശാസ്ത്ര നിയമങ്ങൾ അനുസരിച്ചു അത് സാധ്യം ആണ് . ഒരു possibility "Quantum fluctuations "
6 ) മനുഷ്യനെ പോലെ വളരെ സങ്കീർണമായ ജീവികൾ തനിയെ ഉണ്ടാവുമോ?
മനുഷ്യൻ ഒറ്റ ദിവസം കൊണ്ട് ഉണ്ടായതല്ല. 350 കോടി വര്ഷം കൊണ്ടുണ്ടായ ജൈവ പരിണാമത്തിലെ അവസാനത്തെ കണ്ണികളിൽ ഒന്നാണ് മനുഷ്യൻ. പ്രകൃതി നിർദ്ധാരണം (Natural Selection) എന്ന പ്രക്രിയയിലൂടെ ആണ് ആദ്യ കാല ഏക കോശ ജീവികളിൽ നിന്നും നമ്മൾ ഉണ്ടായതു . (ഇതിനെല്ലാം fossil തെളിവുകൾ ഉണ്ട് ). മാത്രമല്ല ഇന്നത്തെ ജനറ്റിക് സയൻസ് എന്ന മേഖലയിൽ ഇതിന്റെ ധാരാളം തെളിവുകൾ ഉണ്ട്.
ഓരോ ജീവികളുമായി നമ്മൾ പങ്കു വയ്ക്കുന്ന ജീനുകളുടെ ശതമാനം
ബാക്ടീരിയ - 7 %
കടുക് ചെടി - 15 %
round worm (വിര) - 21 %
പഴ ഈച്ച -- 36 %
zebra fish -- 85 %
ചിമ്പാൻസി -- 98 %
ഇത് കാണിക്കുന്നത് നമുക്കും ചിമ്പാൻസികൾക്കും പരിണാമ ദിശയിൽ ഒരു പൊതു പൂർവികൻ (common ancestor ) ഉണ്ടായിരുന്നു എന്നാണ്.
7 ) അങ്ങനെ ഏക കോശത്തിൽ (single cell ) നിന്നും സങ്കീർണ്ണമായ ജീവികൾ ഉണ്ടാവുമോ? തെളിവുണ്ടോ? ഞാനും നിങ്ങളും എല്ലാം അതിനു തെളിവ് തന്നെ. അമ്മയുടെ ഗർഭ പാത്രത്തിൽ വെറും ഏക കോശ ജീവി (zygote ) ആയിരുന്ന നമ്മൾ, ഇന്ന് whatsapp മെസ്സേജ് അയക്കാൻ തക്ക സങ്കീർണ്ണതയുള്ള ജീവി ആയില്ലേ?
8 ) അങ്ങനെ എങ്കിൽ ഇപ്പോൾ എന്ത് കൊണ്ട് പരിണാമം നടക്കുന്നില്ല?
പരിണാമം ഇപ്പോഴും നടക്കണുന്നുണ്ട് . പ്രകൃതിയിൽ അത് നടക്കുന്നത് നമുക്ക് കാണാൻ സാധിക്കാത്തതിന് കാരണം അത് വളരെ പതിയെ ഉള്ള ഒരു പ്രക്രിയ ആണ്. പരിണാമത്തിന്റെ ഫലങ്ങൾ കാണാൻ ലക്ഷകണക്കിന് വർഷങ്ങൾ വേണ്ടി വരും.
9 ) അപ്പോൾ എനിക്കും ചോദിക്കാം ദൈവം എങ്ങനെ ഉണ്ടായി? തനിയെ ഉണ്ടായി എന്നാണ് നിങ്ങളുടെ ഉത്തരമെങ്കിൽ , പ്രപഞ്ചത്തിനും തനിയെ ഉണ്ടാവാം. അല്ല ദൈവം എന്നും ഉണ്ട് എന്നാണെങ്കിൽ അത് പ്രപഞ്ചത്തിനും ആകാം
10 ) അപ്പോൾ പിന്നെ ഈ ദൈവം എന്ന ആശയം എങ്ങനെ വന്നു ?
പരിണാമത്തിന്റെ ഫലം എന്ന് പറയാം . മനുഷ്യ മസ്തിഷ്‌കം ഇന്നത്തെ നിലയിൽ വികസിക്കാൻ ലക്ഷക്കണക്കിന് വര്ഷം എടുത്തിട്ടുണ്ട് . ആദി മനുഷ്യൻ അവനു മനസിലാക്കാൻ സാധിക്കാത്തതിനെ ഒക്കെ ഭയന്നിരുന്നു. അഗ്നി, വായു , സൂര്യൻ ഒക്കെ . ഈ ഭയം ആരാധന ആയി . ആരാധിക്കുന്ന തൊക്കെ ദൈവം ആയി. പല മനുഷ്യ സംസ്കാരങ്ങളിൽ പല പേരുകളിൽ ഉള്ള ദൈവങ്ങൾ ഉണ്ടായിരുന്നു. ഇന്ന് പലതും അപ്രത്യക്ഷമായി. ഇന്ന് നമ്മൾ ഏക ദൈവം (universal maker ) എന്ന ഒരു ആശയത്തിൽ കടിച്ചു തൂങ്ങുന്നു. ശാസ്ത്ര പുരോഗതിയിലൂടെ ഈ പ്രപഞ്ചത്തിന്റെ ക്രമം മനസ്സിലാക്കുന്നതിൽ നാം വളരെ മുന്നേറി. സൂര്യൻ ഒരു നക്ഷത്രമാണെന്നും , ഭൂമി ഒരു ഗ്രഹം ആണെന്നും . ആകാശം മിഥ്യ ആണെന്നും നമുക്കറിയാം. അതുപോലെ പ്രപഞ്ചത്തിൽ വളരെ അകലെ ഉള്ള വസ്തുക്കൾ പോലും കാണാനും പഠിക്കാനും നമുക്ക് കഴിയും.
11 ) നമ്മുടെ എല്ലാ ചോദ്യങ്ങൾക്കും ഉള്ള ഉത്തരം ശാസ്ത്രത്തിൽ ഉണ്ടോ?
ശാസ്ത്രം മുന്നേറിക്കൊണ്ടിരിക്കുന്നു ഒരു ജ്ഞാന ശാഖ മാത്രമാണ്. ഇന്നലെ അറിഞ്ഞിരുന്നതിനെക്കാളും ഇന്നറിയാം. ഇന്നറിയുന്നതിനേക്കാളും നാളെ അറിയാൻ സാധിക്കും. ചന്ദ്രനെ ആരാധിച്ചിരുന്ന ഒരു സമൂഹത്തിൽ നിന്നും ചന്ദ്രനിൽ colony ഉണ്ടാക്കാൻ ശ്രമിക്കുന്ന ഒരു സമൂഹത്തിലേക്കുള്ള മാറ്റം തന്നെ ഉദാഹരണം
12 ) അപ്പോൾ പിന്നെ കൂടുതൽ ആളുകൾ ദൈവത്തിൽ വിശ്വസിക്കുന്നതോ? കൂടുതൽ ആളുകൾ വിശ്വസിക്കുന്നത് കൊണ്ട് ഒരു കാര്യം ശരി ആവണമെന്നുണ്ടോ? ഏറ്റവും കൂടുതൽ ആളുകൾ ബീവറേജ് ഷോപ്പിൽ പോകുന്നത് നമ്മുടെ നാട്ടിൽ ആണ്.
13 ) ദൈവം എന്ന ആശയം ഇല്ലാതെ എങ്ങനെ ജീവിക്കാൻ സാധിക്കും? ഉറപ്പായും സാധിക്കും. നമ്മുടെ ദൈനംദിന ജീവിതത്തിൽ എവിടെ എങ്കിലും പ്രായോഗികമായി ഈ ആശയം നാം ഉപയോഗിക്കുന്നുണ്ടോ? പ്രാർത്ഥന കൊണ്ട് മാത്രം നാം എന്തെങ്കിലും നേടിയിട്ടുണ്ടോ? ഇല്ല. ഒരു കാര്യം നേടണമെങ്കിൽ നാം പരിശ്രമിക്കാതെ പ്രാർത്ഥന കൊണ്ട് മാത്രം അത് ലഭിക്കുമോ? ഇല്ല .
14 ) ദൈവ ഭയം ഇല്ലെങ്കിൽ സമൂഹം നശിക്കില്ലേ?
ഒന്നിനെയും ഭയക്കാതെ സമൂഹങ്ങൾ ആണ് മുന്നേറിയിട്ടുള്ളത് . ജീവിതത്തിൽ ഭയത്തേക്കാൾ ധൈര്യം ആണ് വേണ്ടത് . എന്തും നേരിടാൻ ഉള്ള ധൈര്യം. ഇന്ന് ലോകത്തിൽ ഏറ്റവും സന്തോഷത്തോടെ ജീവിക്കുന്ന ജന സമൂഹങ്ങൾ നോക്കിയാൽ അവിടെ ഒക്കെ ദൈവ വിശ്വാസികൾ കുറവാണ് , കുറ്റവാളികളും കുറവാണ്. ഉദാഹരണം സ്വീഡൻ .
15 ) അപ്പൊ കരുണ ദയ മുതലായ ഗുണങ്ങൾ എങ്ങനെ ലഭിക്കും
ഈ ഗുണങ്ങൾ എല്ലാ ജീവികളിലും സ്വാഭാവികമായി ഉണ്ട് . ദൈവ ചിന്ത യിൽ നിന്ന് വരുന്നതല്ല . ഹിന്ദുവിലും , ക്രിസ്ത്യാനിലും , മുസ്ലിമിലും , നിരീശ്വര വാദിയിലും ഉണ്ട്. അതും പരിണാമത്തിന്റെ ഫലം തന്നെ. ഈ ഗുണങ്ങൾ ഉള്ള മനുഷ്യരുടെ തലമുറ മാത്രമേ അതി ജീവിച്ചിട്ടുള്ളു (natural selection ).
16 ) ഇതൊക്കെ സമൂഹം അംഗീകരിക്കുമോ?
നമ്മൾ തന്നെ ആണ് സമൂഹം. നമുക്ക് മനസിലായാൽ വരും തലമുറകളെ എങ്കിലും ഈ വിശ്വാസങ്ങളിൽ പെടാതെ മനുഷ്യരായി, നന്മകൾ ചെയ്തു , മറ്റു ജീവികളെ കൂടെ സംരക്ഷിച്ചു , വേണ്ടി വരുമ്പോൾ ഈ ഗ്രഹത്തിൽ നിന്ന് അന്യ ഗ്രഹങ്ങളിലേക്കു ചേക്കേറി (ഭൂമിയുടെ ആയുസ്സു ഇനി ഒരു 400 കോടി വര്ഷം ) സുഖം ആയി ജീവിക്കുക. ......കടപ്പാട്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ