2014 നവംബർ 30, ഞായറാഴ്‌ച

67.ബൂർഷ്വാ വിപ്ളവങ്ങൾ

                                                       67.  ബൂർഷ്വാ  വിപ്ളവങ്ങൾ.                                                                                         യൂറോപ്യൻ നാടുകളിൽ വ്യവസായ വിപ്ളവങ്ങളെ തുടർന്ന്  ഫ്യൂടൽ പ്റഭുക്കളുടെ  ശക്തി ക്ഷയിക്കുകയും പുതിയതായി ഒരു സമ്പന്ന വർഗം രൂപം കൊള്ളുകയും ചെയ്തു. രാജാക്കന്മാരുടെ ശക്തി; സ്വന്തമായി സൈന്യങ്ങൾ വരെ ഉണ്ടായിരുന്ന പ്റഭുക്കന്മാർ ആയിരുന്നു.  പ്റഭുക്കന്മാരിൽ നിന്ന്  തുച്ചമായ പാട്ടത്തിനു ഭൂമി ഏറ്റെടുത്ത്  വൻ തോതിൽ പരുത്തി കൃഷിയും കന്നുകാലി മേച്ചിൽ സ്ഥലങ്ങളും മറ്റും നടത്തി സമ്പന്നരായി മാറിയ ഇടത്തരക്കാരായിരുന്നവർക്ക്  ധനം ഉണ്ടായെങ്കിലും അധികാരം ഒന്നും ഉണ്ടായിരുന്നില്ല. വ്യവസായ വിപ്ളവങ്ങളെ തുടർന്ന്  വളർന്നു വന്ന തൊഴിലാളി വർഗ്ഗവും പുതിയ സമ്പന്ന വർഗ്ഗവും (Bourgeois) ചേർന്ന്  ഫ്യൂടൽ പ്റഭുക്കളേയും രാജവാഴ്ചയേയും സായുധ വിപ്ളവങ്ങളിലൂടെ തകർത്ത് സ്ഥാപിച്ചതാണ്  ബൂർഷ്വാ  ജനാധിപത്യം എന്ന്  അറിയപെടുന്ന ആധുനിക ജനാധിപത്യം. ഇതിന്  ബൂർഷ്വാ വിപ്ളവങ്ങൾ എന്നാണ്  പറയുക.  ഇൻഡ്യയിൽ ഈ ഘട്ടം കഴിഞ്ഞിട്ടില്ല  എന്നാണ്  ചില സഘാക്കളുടെ  വിലയിരുത്തൽ.  ബൂർഷ്വാ വിപ്ലവങ്ങളിലൂടെ ഇല്ലാതാക്കപ്പെടുന്നത് പ്രധാനമായും  രാജ വാഴ്ചയാണ്.  എന്നാൽ രാജ വാഴ്ചയെ സംരക്ഷിച്ചു നിർത്തുന്നത് ഫ്യൂഡൽ പ്രഭുക്കളാണ്.  രാജ വാഴ്ച  തകർക്കപ്പെടുന്നതോടെ  ഫ്യൂഡൽ പ്രഭുക്കളുടെ  വാഴ്ചയും ഇല്ലാതാകും. രാജ വാഴ്ചയിൽ  ഫ്യൂഡൽ പ്രഭുക്കൾക്ക്  ആരെയും വധിക്കുന്നത് ഉൾപ്പെടെ എല്ലാ അധികാരങ്ങളും ഉള്ളവരാണ്.  അപ്രകാരം അധികാരങ്ങളുള്ള  പ്രഭുക്കന്മാരോ രാജ വാഴ്ചയോ  ഇന്ത്യയിൽ ഒരിടത്തും ഇല്ല. കൈവശം  ധാരാളം ഭൂമി ഉള്ളതുകൊണ്ട് മാത്രം അവർ ഫ്യൂഡൽ പ്രഭുക്കൾ ആകുന്നില്ല. ലെനിൻ ഒരു കൃതിയിൽ പറയുന്നത്  കൊളോണിയൽ രാജ്യങ്ങളിലെ  സ്വാതന്ത്ര്യ സമര പോരാട്ടങ്ങൾ  ബൂർഷ്വാ വിപ്ലവങ്ങൾ കൂടി ആയിരിക്കും എന്നാണ്.  ഇൻഡ്യയിൽ  പാർലമെന്ററി ജനാധിപത്യം  വളരെയേറെ വികസിച്ചതാണ്.  എന്നാൽ ബൂർഷ്വാസി  തങ്ങളുടെ താത്പ്പര്യങ്ങൾ  സംരക്ഷിക്കുന്നതിനായി  ഏതറ്റം വരെയും പോകും എന്നതും നമ്മുടെ ഓർമയിൽ ഉണ്ടായിരിക്കണം.  ജനാധിപത്യം എന്നാൽ  യഥാർഥ ജനങ്ങളുടെ താത്പ്പര്യങ്ങൾ  ആണ് സംരക്ഷിക്കപ്പെടുന്നത്  എന്നത് നാം ബോധപൂർവം ശ്രദ്ധിക്കുക തന്നെ വേണം.  ആധുനിക മുതലാളിത്തതോടൊപ്പം വളർന്നുവന്ന ബൂർഷ്വാ ജനാധിപത്യത്തിന്റെ പ്റത്യേകത അവിടെ മൂലധനശക്തികളുടെ താത്പര്യങ്ങളായിരിക്കും സംരക്ഷിക്കപെടുക എന്നതാണ്.  കാരണം  ബൂർഷ്വാ വിപ്ളവങ്ങളുടെ നേതൃത്വം മൂലധന ശക്തികൾക്ക്   ആയിരിക്കും എന്നത് തന്നെ. മാർക്സ്  അദ്ദേഹത്തിന്റെ  "മൂലധനം" എന്ന കൃതിയിൽ "മൂലധനത്തിന്റെ ആദിമ സഞ്ചയം" എന്ന അധ്യായത്തിൽ മുതലാളിത്തത്തിന്റെ വളർച്ചയുടെ ചരിത്റം പരിശോധിക്കുകയാണ്.........."അമേരിക്കയിൽ സ്വർണവും വെള്ളിയും കണ്ടെത്തിയത്; അവിടുത്തെ ആദിവാസികളെ കടപുഴക്കി, അടിമകളാക്കി;  ഖനികളിലിട്ടുകൊന്നത്; ഈസ്റ്റിൻഡീസിനെ കീഴടക്കാനും കൊള്ളയടിക്കാനും തുടങ്ങിയത്; കച്ചവടത്തിനായി കറുത്ത തൊലിക്കാരെ വേട്ടയാടി പിടിക്കാനുള്ള ഒരു നായാട്ടു ഭൂമിയായി ആഫ്രിക്കയെ മാറ്റിയത്;--ഇതെല്ലാം ആധുനിക മുതലാളിത്തത്തിന്റെ "അരുണോദയത്തെ" കുറിചു. അങ്ങനെ  "മൂലധനം" ഭൂജാതമായത്  ആപാദചൂടം; ഒരോ രോമാകൂപത്തിൽ നിന്നും ചോരയും ചളിയും ഒലിപ്പിച്ചു-കൊണ്ടാണെന്ന്  മുതലാളിത്ത സമൂഹത്തിന്റെ ഉല്പത്തിയുടെ  യഥാർഥ ചരിത്റം  വിവരിച്ചുകൊണ്ട്  മാർക്സ്  തെളിയിച്ചു.   "ന്യൂ ഇനഗ്ളന്ടിലെ  പ്യൂരിട്ടന്മാർ, പ്രൊട്ടെസ്റ്റന്റ്  മതത്തിന്റെ കൊടിപിടിച്ച "പക്വമതികൾ"  1703 ൽ അവരുടെ സഭയുടെ കൽപ്പന  പ്രകാരം അമേരിക്കയിൽ നിന്നും പിടികൂടിയ ഒരോ റെഡ് ഇന്ടിയക്കാരെന്റെയും  "ഉച്ചിതൊലിക്ക് " (വധിച്ചു എന്ന് ഉറപ്പുവരുത്താൻ ശിരസിലെ തൊലി എടുത്തിരുന്നു) 40 പവൻ വില നിശ്ചയിച്ചിരുന്നു. 1720-ൽ വില നൂറ്  പവനാക്കി ഉയർത്തി. 1744-ൽ മസചുസെറ്റ്ബെ ഒരു പ്റത്യേക വർഗക്കാരെ കലാപകാരികളായി പ്റക്യാപിച്ച ശേഷം പന്ത്രണ്ടു വയസിൽ മേലെയുള്ള പുരുഷന്റെ ഉചി തൊലിക്ക്  100 പവൻ;  തടവിൽ പിടിച്ചാൽ 105 പവൻ; കുട്ടികൾക്കും സ്ത്റീകൾക്കും 55 പവൻ വീതം വില നിശ്ചയിച്ചിരുന്നു.  മുതലാളിത്തം കടന്നുവന്ന വഴികൾ...സമ്പത്ത് കുന്നുകൂട്ടുവാൻ നടത്തിയ കിരാത പ്റവർത്തികൾ. ഒരു തരത്തിലുമുള്ള ദൈവ വിശ്വാസങ്ങൾ ആർക്കും തടസ്സമായിരുന്നില്ല.  വേട്ടപട്ടികളും ഉചിതൊലിയുരിക്കലും  ദൈവവും പ്രകൃതിയും തങ്ങൾക്ക് നല്കിയ മാർഗങ്ങളാണെന്ന് ബ്രിടീഷ്‌  പർലമെന്റ്  പ്റഘ്യാപിച്ചു. (..................................................."മുതലാളിത്ത സമൂഹത്തിന്റെ സ്വതന്ത്രമായ വളർച്ച"  യെ കുറിച്ച്  പറഞ്ഞ സഖാവിന്  ഇതേകുറിച്ചൊന്നും ഒരു ധാരണയും ഉണ്ടായിരുന്നില്ല?). 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ