2014 നവംബർ 22, ശനിയാഴ്‌ച

65. സോഷ്യലിസം പാർലമെന്ററി മാർഗത്തിൽ

             65. സോഷ്യലിസം പാർലമെന്ററി മാർഗത്തിൽ....(SOCIALISM THROUGH PARLIAMENTARY DEMOCRACY).. ജീവിതം മുഴുവൻ പ്റസ്ഥാനത്തിനായി മാറ്റിവച്ച മഹത് വ്യക്തികളുടെ പേര് ഇവിടെ പരാമർശിക്കണം എന്ന് ആഗ്രഹം ഉണ്ടായിട്ടല്ല. എന്നാൽ ചില വാചകങ്ങളിലെ ആശയങ്ങൾ പരിശോധിക്കാതെ ഇൻഡ്യയിലെ പ്രസ്ഥാനങ്ങൾക്ക്  മുന്നോട്ട് പോകാൻ ആവില്ലാത്തതിനാൽ അതും ഇവിടെ ചേർക്കുകയാണ്.  ദയവായി ക്ഷമിക്കുക. സ. ഈ.എം.എസ് .ന്റെ ഒരു ചെറിയ കൃതിയാണ്   "തൊഴിലാളി വർഗ രാഷ്ട്റീയത്തിന്റെ ശാസ്ത്റവും കലയും" എന്നത്. അതിന്റെ 53-തെ പേജിലെ  ഒരു വാചകം ആണ് "ഇൻഡ്യയിലെ   "ജനാധിപത്യം"   ലെനിന്റെ രൂക്ഷമായ വിമർശനത്തിനു വിധേയമായ ബൂർഷ്വാ ജനാധിപത്യം ആണ്.  ആ നിലക്ക്  ബൂര്ഷ്വ പാർലമെന്ററി ജനാധിപത്യതിലുടെ ഇന്നത്തെ ഭരണ വർഗത്തെ അധികാര ഭ്റഷ്ടമാക്കുക എന്ന പ്റശനം  ഉദിക്കുന്നില്ല".  ഇവിടെ ഒരു ചെറിയ പിശക്  സ.ഈ.എം.എസിന്  സംഭവിക്കുന്നുണ്ട്.  ലെനിൻ രൂക്ഷമായി എതിര്ക്കുന്നത്  മുതലാളിത്ത വ്യവസ്ഥയെ ആണ്. (ഈ പുസ്തകത്തിന്റെ 21-മത്തെ പേജിൽ "മുതലാളിത സമൂഹത്തിന്റെ സ്വതന്ത്റമായ" വളർച്ചയുടെ  ആവശ്യകതയെ കുറിച്ചും പറയുന്നുണ്ട്).   "ഏറ്റവും നല്ല ബൂർഷ്വാ പാർലിമെന്ടരി ജനാധിപത്യവും തൊഴിലാളിവർഗത്തെ സംബധിച്ചിടത്തോളം "കൂലി അടിമത്തം" മാത്റം ആണെന്ന്.  (ഭരണ കൂടവും വിപ്ലവവും)  അതിനെയാണ്  ഇവിടെ പ്രോത്സാഹിപ്പിക്കാൻ തീരുമാനിച്ചത്. എന്നിട്ട്  അതിനാണ്  "ജനകീയ ജനാധിപത്യ വിപ്ളവം"  ആയി ചിത്റീകരിചിട്ടുള്ളത്. "ബൂർഷ്വാ പാർലമെന്ററി ജനാധിപത്യം" എന്നത്  തെരഞ്ഞെടുപ്പ് -മന്ത്രറി സഭാ രൂപീകരണവും മറ്റും മാത്റം ആയിട്ടാണ്  സ. ഈ.എം.എസ്. കണക്കാക്കുന്നത്.   "കൂലി അടിമത്തം" എന്നാൽ പഴയ അടിമക്ക്  ചങ്ങലയിൽ ബന്ധിച്ചിട്ടാണെങ്കിലും  ഭക്ഷണവും കാലികൾക്ക് തുല്യമായ സംരക്ഷണവും ഉണ്ടായിരുന്നു.   മുതലാളിത്തത്തിൽ തന്റെ അധ്വാന ശക്തി ഏത്  ഉടമയ്ക്ക്  വിൽക്കണം എന്ന്  തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം മാത്റം ആണ് അവനുള്ളത്.  ഒരു ദിവസം പണി ഇല്ലെങ്കിൽ കൂലിയും ഇല്ല. അന്ന് അവൻ പട്ടിണിയാണ്.  അതാണ്‌  "കൂലി അടിമ"എന്ന് പറയുന്നത്. നാം ഇന്ത്യയിൽ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്നത്  ലെനിന്റെ ഭാഷയിൽ "കൂലി അടിമത്വം" മാത്രമാണ്.  അതിന്  ഇന്ത്യൻ തൊഴിലാളി വർഗം ഒരുക്കമല്ല എന്നാണ്  1950 കൾ മുതൽ ഇൻഡ്യ ഒട്ടാകെ കാണുന്ന മുരടിപ്പിന്റെ അടിസ്ഥാന കാരണം. ഈ "കാഴ്ചപ്പാടിൽ" നിൽക്കുന്നിടത്തോളം ഇതിന്‌  മാറ്റം ഉണ്ടാവുകയില്ല.  മുതലാളിത്തത്തിൽ അധ്വാന ഫലതിന്  തൊഴിലാളി  അർഹനല്ല. സോഷ്യലിസത്തിൽ മാത്റമേ പരോക്ഷമായിട്ടാണെങ്കിലും അധ്വാന ഫലത്തിന്  തൊഴിലാളി അർഹനാവുകയയുള്ളൂ. ഇവിടെയാകട്ടെ സോഷ്യലിസത്തിന്റെ പ്റശ്നം  ആലോചിക്കുന്നത് പോലും ഇല്ല. തുടർന്ന്  അടുത്ത ഖണ്ണ്ടികയിൽ  "ഒന്നോ രണ്ടോ സംസ്ഥാനങ്ങളിൽ ചിലപ്പോൾ ഭരിക്കാൻ അവസരം ലഭിച്ചാലും അവയ്ക്ക് സ്ഥിരത ഉണ്ടാവില്ല എന്നും (1957 ലെയും 1967 ലെയും കേരളതിലെ  അനുഭവം ചൂണ്ടിക്കാട്ടി) അത്  കൊണ്ട്  പാർലമെന്ററി  മാർഗത്തിൽ സോഷ്യലിസം  സ്ഥാപിക്കുന്നത് പോയിട്ട്  സാമൂഹ്യ പരിഷ്ക്കരണങ്ങൾ പോലും സാധ്യമാവുകയില്ല" എന്നുമാണ്.  സംസ്ഥാനങ്ങളിൽ എത്റ കാലം ഭരിക്കാൻ അവസരം ലഭിച്ചാലും സോഷ്യലിസത്തിലേക്ക്  പോകാൻ ആവില്ല എന്നത്  (ആദായ നികുതി ഉൾപ്പെടെ പ്റധാനപെട്ട വരുമാന മാർഗങ്ങൾ കേന്ദ്രത്തിനാണ്) പോലും ആ സഖാവ്  കണക്കിലെടുത്തിട്ടില്ല. പാർലമെന്ററി മാർഗത്തിൽ സോഷ്യലിസം  ആവില്ല എന്ന പൊതുധാരണ അദേഹവും ശരിവച്ചു എന്ന് മാത്റം. സോഷ്യലിസം ഒരു പരമാധികാര രാഷ്ട്രത്തിൽ മാത്രമേ; അതായത് ഇൻഡ്യ ഒട്ടാകെ മാത്രമേ   സാധ്യമാവുകയുള്ളു. എന്നാൽ അതിന്  പാർലമെന്ററി മാർഗം തടസ്സമാണ്  എന്ന് കരുതുന്നത്  എന്താണ് സോഷ്യലിസം എന്ന് അറിയാത്തത്  കൊണ്ടാണ്.  ഒരു രാജ്യത്തെ ജനങ്ങളുടെ സർവ മേഖലകളിലെയും വികസനമാണ്  സോഷ്യലിസതിൽ ഉണ്ടാകേണ്ടത്.  കാർഷിക; വ്യാവസായിക; വിദ്യാഭ്യാസ; ആരോഗ്യ മേഘലകളിലെയെല്ലാം വികസനം സോഷ്യലിസ്റ് പ്ലാനിങ്ങിലൂടെ; എല്ലാ വിഭാഗം ജനങ്ങളുടേയും ബോധപൂർവമായ സഹകരണത്തോടെ മാത്രം സാധ്യമാകുന്നതാണ്.  മുതലാളിത്തം എത്ര വികസിച്ചാലും അങ്ങനെയൊരു ലക്ഷ്യത്തിൽ എത്തിച്ചേരാനാവുകയില്ല; കാരണം ലാഭം ഇല്ലാത്ത മേഘലകളിലേയ്ക്ക്  മുതലാളിത്തം കടന്നുചെല്ലുകയില്ല.  നമ്മുടെ നാട്ടിലെ കൃഷിയുടെ കാര്യം മാത്രം എടുത്താൽ മതി.  കൃഷിക്കാരൻ ആത്മഹത്യാ ചെയ്യേണ്ട സാഹചര്യം  പലപ്പോഴും ഉണ്ടാകാറുണ്ട്.  സായുധ വിപ്ലവത്തിലൂടെ; ജനാധിപത്യം ഇല്ലെങ്കിൽ അധികാരത്തിൽ  എത്തിച്ചേരാം  എന്നല്ലാതെ മേൽപ്പറഞ്ഞ ലക്ഷ്യങ്ങൾ നേടിയെടുക്കാനാവില്ല.   ഇന്ത്യയുടെ പരമാധികാരം കേന്ദ്ര ഗവണ്മെന്റിലും പാർലമെന്റിലും നിക്ഷിപ്‌തമാണ്.  കേരളത്തിലെ 1957 ലെ  ഈ.എം.എസ്. സർക്കാരിനെ കേന്ദ്ര സർക്കാർ പിരിച്ചുവിട്ടത്   "ക്രമസമാധാനനില തകർന്നു"  എന്ന കാരണം പറഞ്ഞാണ്.  സോഷ്യലിസം എന്ന ലക്ഷ്യം ഇഡ്യൻ ജനതയുടെ മുമ്പാകെ വയ്ക്കുകയും അത് എന്താണ് എന്ന് അവരെ പഠിപ്പിക്കുകയും തൊഴിലാളിവർഗത്തെ അതിനായി ആണി നിരത്തുകയും വേണം.  ഏത് ആവശ്യത്തിനായാലും എല്ലാവരും നമ്മുടെ കൂടെ ഉണ്ടാകും എന്ന തെറ്റിദ്ധാരണയാണ്  ഇപ്പോഴത്തെ "പരിപാടിയുടെ" ഏറ്റവും വലിയ ദൗർബല്യം.                                                                                                                          

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ