2014 നവംബർ 26, ബുധനാഴ്‌ച

66............സോഷ്യലിസവും പാർലിമെന്ടറി ജനാധിപത്യവും

            66..സോഷ്യലിസവും പാർലമെന്ടറി ജനാധിപത്യവും...മഹാനായ കാറൽ മാർക്സ് ജനിച്ചത്‌ 1818 മെയ്‌ 5 നാണ്. അദ്ദേഹം അന്തരിക്കുന്നത് 1883 മാര്ച്ച് 14 നുമാണ്. 1857 ലാണ് ഇൻഡ്യയിലെ ഒന്നാമത്തെ സ്വാതന്ത്ര്യ സമരം ആയി കണക്കാക്കുന്ന കലാപം ഇൻഡ്യയിൽ നടക്കുന്നത്. അതുവരെ ഇൻഡ്യയുടെ ഭരണം ഇന്ഗ്ളീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ കീഴിലായിരുന്നു. 1857 ലെ ഇന്ത്യയിലെ കലാപത്തെ തുടർന്ന് ഇന്ത്യയുടെ ഭരണം ബ്രിടീഷ് രാജ്ഞി ഏറ്റെടുത്തു. ആ കാലഘട്ടം ബ്രിട്ടന് ലോകം ഒട്ടാകെയായി സൂര്യൻ അസ്തമിക്കാത്ത സംബ്രാജ്യം ഉള്ള കാലമാണ്. അതായത് ഭൂ ഗോളത്തിന്റെ എല്ലാ ഭാഗത്തും ബ്രിട്ടന്റെ ഭരണം ഉണ്ടായിരുന്നു എന്ന് അർഥം.
............. ഇംഗ്ളീഷ് ഈസ്റ്റ് ഇൻഡ്യ കമ്പനിയെ കണക്കിലെടുത്ത് മുതലാളിത്തം പൂർണ വളർച്ചയായെന്ന് കാറൽ മാർക്സ് വിലയിരുത്തി. ഇംഗ്ളണ്ടിൽ   വിപ്ളവം നടന്നാൽ ലോകം ഒട്ടാകെ അതിന്റെ പ്റയോചനം ഉണ്ടാകും എന്ന് അദ്ദേഹം കരുതി. (അദ്ദേഹം ഒരു സാധാരണ മനുഷ്യൻ മാത്റം ആയിരുന്നു) എന്നാൽ ബ്രിട്ടനിൽ ഒന്നും സംഭവിച്ചില്ല. അദ്ദേഹം പിന്നീട് പറയുകയുണ്ടായി കൊളോണിയൽ ചൂഷണത്തിന്റെ ഫലം കിട്ടുന്ന ഇന്ഗ്ളന്ടിലെ തൊഴിലാളി വർഗത്തിന് സോഷ്യലിസത്തിന്റെ ഗുണം ബോധ്യപെടുവാൻ വിഷമമാണ് എന്ന്.
..............ഇംഗ്ളീഷ് ഈസ്റ്റ് ഇൻഡ്യ കമ്പനിയെ വിലയിരുത്തി പറഞ്ഞത് ഇൻഡ്യയിലെ സ്ഥിതി ഇങ്ങനെ ആക്കുമെന്ന് അന്ന് അദ്ദേഹത്തിന് ചിന്തിക്കാൻ പോലും ആവുമായിരുന്നില്ല. "മാർക്സ് പറഞ്ഞത് മുതലാളിത്തം കഴിഞ്ഞാണ് സോഷ്യലിസം എന്നല്ലേ?" കാര്യങ്ങൾ ശരിക്കും മനസിലാക്കി; "മുതലാളിത്തം കഴിയാൻ" കാത്തിരിക്കുകയാണ് ഇവിടെ. കാറൽ മാർക്സിന്റെ കാലം പാർലിമെന്ററി ജനാധിപത്യത്തിന്റെ തുടക്കം മാത്റം ആണ്. അന്നത്തെ ഇന്ത്യയുടെ കാര്യം നമുക്കറിയാം. ലോകത്ത് ഇന്നുള്ള പല രാജ്യങ്ങളും അന്നുണ്ടായിരുന്നില്ല. അന്നത്തെ സാഹചര്യത്തിൽ മാർക്സിന് പാർലമെന്ററി ജനാധിപത്യത്തെ വിലയിരുത്താൻ സാധ്യമാകുമായിരുന്നില്ല. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളെ കീഴടക്കി സൂര്യൻ അസ്തമിക്കാത്ത ബ്രിടീഷ് സാംബ്രാജ്യം സ്ഥാപിച്ച ഇഗ്ളീഷ് ഈസ്‌റ്റിൻഡ്യാ കമ്പനി എന്ന മുതലാളിത്ത സ്ഥാപനത്തിന്റെ ഉടമസ്ഥർ ബ്രിട്ടനിലെ പ്രഭുക്കന്മാർ ആയിരുന്നു. പാർലമെന്റരി ജനാധിപത്യത്തിന്റെ ആദ്യ ഘട്ടത്തിൽ വോട്ടവകാശം സാമ്പത്തിക കഴിവിന്റെ അടിസ്ഥാനത്തിൽ മാത്റം ആയിരുന്നു. 1924.ൽ ലെനിനും അന്തരിച്ചു. അദ്ദേഹത്തിനും ആധുനിക കാലത്തെ പ്റായപൂർത്തി വോട്ടവകാശത്തെ വിലയിരുത്താനുള്ള സാഹചര്യം ഉണ്ടായിരുന്നില്ല.
.............ഒരോ അഞ്ചു വർഷത്തിലും ജനങ്ങൾക്ക് ഭരണകൂടത്തിന്റെ സ്വഭാവം നിർണയിക്കാൻ കഴിയുന്ന സാഹചര്യം അന്ന് അവർക്ക് പരിഗണിക്കാൻ ആവുമായിരുന്നില്ല. ഒരോ രാജ്യത്തെയും സാഹചര്യങ്ങൾ നോക്കി മാത്റമേ പാർലമെന്ടരി മാർഗത്തിൽ സോഷ്യലിസം എത്റത്തോളം പ്റായോഗികം ആണ് എന്ന് തീരുമാനിക്കാൻ ആവുകയുള്ളൂ. ഇൻഡ്യയിൽ ഇന്ന് നിലനിൽക്കുന്ന ജനാധിപത്യ സാഹചര്യങ്ങൾ സോഷ്യലിസ്റ്റ് വ്യവസ്ഥക്കായി ജനങ്ങളെ അണിനിരത്തുവാൻ പര്യാപ്തമാണ്. എന്നാൽ അത് ബൂർഷ്വാ ജനാധിപത്യം അങ്ങനെ തന്നെ സ്വീകരിച്ച് നടപ്പിലാക്കുകയല്ല.
............. ബൂർഷ്വാ ജനാധിപത്യത്തിന് ആ പേര് അർഥമാക്കുന്നതുപോലെ അതിന്റേതായ പ്രത്യേകതകളും ഉണ്ട്. ചരിത്രപരമായി തന്നെ അത് ബൂർഷ്വാസിയുടേത് ആണ്. സ്വാർഥതയുടെ ഏറ്റവും ഉയർന്ന രൂപം ആണ് മുതലാളിത്തം. സാമൂഹ്യ ചൂഷണത്തിന്റെ മൂർത്ത രൂപമാണ് അത്. അത് പ്രോത്സാഹിപ്പിക്കാനാണ് ഇൻഡ്യയിൽ തീരുമാനിച്ചത്. വളരെ കുറച്ചു ടയർ വ്യവസായികൾക്ക് വേണ്ടി ലക്ഷ കണക്കിന് റബ്ബർ കൃഷി ക്കാരെയും അതുമായി ബന്ധപ്പെട്ട തൊഴിലാളികളെയും വഴിയാധാരമാക്കി കൊണ്ടാണ് കേരളത്തിലെ റബ്ബർ കൃഷി ബൂർഷ്വാസി തകർത്തുകളഞ്ഞത്. മുതലാളിത്തം എന്താണെന്ന് എന്നതിന് ഏറ്റവും നല്ല ഉദാഹരണം ആണത്. ഇനിയും പെട്രോളിയം മേഖല റിലയൺസ് എങ്ങനെ കൈകാര്യം ചെയ്യുന്നു എന്ന് നോക്കിയാലും അത് മനസിലാകും. മത തീവ്രതയുടെയും അടിസ്ഥാനവും വ്യക്തിഗത സ്വാർഥത തന്നെയാണ്.
............ ..സാമൂഹ്യ ബോധത്തിന്റെ ഏറ്റവും ഉയർന്ന ഘട്ടം ആണ് സോഷ്യലിസം. മുതലാളിത്തവും സോഷ്യലിസവും ഒരിക്കലും പൊരുത്തപ്പെടാത്ത വൈരുധ്യങ്ങളാണ്. മുതലാളിത്തത്തിൽ പതിയിരിക്കുന്ന മൂലധനത്തിന്റെയും ജാതിമത ശക്തികളുടെയും പിന്തിരിപ്പൻ ആശയങ്ങളുടെയും അപകടം തൊഴിലാളി വർഗത്തെയും സാധാരണ ജനങ്ങളെയും ബോധ്യപെടുത്തി യഥാർഥ ജനങ്ങളുടെ ആധിപത്യം (ജനകീയ ജനാധിപത്യം) ആക്കി ബൂർഷ്വാ പാർലമെന്ററി ജനാധിപത്യത്തെ മാറ്റിയെടുക്കണം. അവിടെ "ജനകീയ ജനാധിപത്യം" എന്ന ആശയം ചൂഷക വർഗങ്ങൾക്കെതിരെ പോരാടാനുള്ള ശക്തമായ ആയുധമായി ജനകീയ ജനാധിപത്യം മാറുന്നത് നമുക്ക് കാണാം. മുതലാളിത്തത്തിൽ (ബൂർഷ്വാ ജനാധിപത്യത്തിൽ) ജനകീയ ജനാധിപത്യം എന്ന നമ്മുടെ ഇപ്പോഴത്തെ "പരിപാടി" നമ്മെ ഒരിടത്തും എത്തിക്കുകയില്ല. (26 11 2014)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ