"പിച്ചും പേയും" പറഞ്ഞാൽ "വൈരുധ്യാധിഷ്ഠിത ഭൗതികവാദം" ആവില്ല. . . . .(ഹരിഹരക്കുറുപ്പ് പി എസ്.)
. ."യുക്തിരേഖ" മാസികയിൽ ഏതാനം ലക്കങ്ങളിലായി ഏതോ ഒരു "ഋഷികുമാർ" എന്നയാൾ കാറൽ മാർക്സ്; എൻഗൽസ് , ഹെഗൽ തുടങ്ങിയവരുടെ പേരുകൾ പല സ്ഥലത്തായി ഉപയോഗിച്ച് "വൈരുധ്യാധിഷ്ഠിത ഭൗതികവാദം" "ഫാഷിസത്തിന്റെ തത്വ ശാസ്ത്റം" ആണെന്ന് സ്ഥാപിക്കാൻ കിണഞ്ഞു ശ്രമിക്കുകയാണ്. ആ കൂട്ടത്തിൽ ഹിറ്റ്‌ലറെ പോലെ കൊടും ക്രൂരർ ആയിരുന്നവർ "ശുദ്ധ ആര്യ രക്തം" ആയിരുന്നു എന്നും സ്ഥാപിക്കാൻ ശ്രമിച്ചിട്ടുള്ളതിനാൽ ആൾ ആരാണെന്നും വ്യക്തമാണ്. "ആന എന്നാൽ കുഴിയാനയാണ് " എന്ന് സ്ഥാപിച്ച് കുഴിയാനയെ വർണിക്കാൻ ശ്രമിക്കുന്നതുപോലെയാണ് അദ്ദേഹത്തിന്റെ അവതരണ രീതി പോകുന്നത്. "ഭൗതിക വാദവും വൈരുധ്യാധിഷ്ഠിത ഭൗതിക വാദവും" യഥാർത്ഥത്തിൽ രണ്ടു വിഭാഗങ്ങളാണ്. ഭൗതിക പ്രപഞ്ചമാണ് അല്ലെങ്കിൽ ഭൗതിക പദാർത്ഥമാണ് എല്ലാത്തിന്റെയും അടിസ്ഥാനം എന്നതാണ് ഭൗതിക വാദത്തിന്റെ അടിസ്ഥാനം.
. .ഇതിന് നേരെ വിപരീതമാണ് "ആത്മീയ വാദം" അഥവാ "ആശയ വാദം". "ആത്മീയ വാദം" അല്ലെങ്കിൽ "ദൈവീക വാദം" അനുസരിച്ച് ആദ്യം "സ്വയം" എങ്ങനെയോ "ആത്മാവ്" അല്ലെങ്കിൽ "ദൈവം" ഉണ്ടായി. പിന്നീട് മേൽപ്പടി "ദൈവം" അല്ലെങ്കിൽ "പരിശുദ്ധാത്മാവ് " ഒരോന്നായി എല്ലാം സൃഷ്ടിച്ചു. ഇത് എല്ലാ മതങ്ങളുടേയും നിലപാടാണ്. "മനുസ്മൃതി" അനുസരിച്ച് പരിശുദ്ധാത്മാവ് ജലത്തിൽ "ബീജം" നിക്ഷേപിച്ചു. അത് ഒരു സംവത്സരം കൊണ്ട് സ്വർണ വർണത്തിൽ ഭീമാകാരമായ അണ്ഡമായി വളരുകയും അത് പിളർന്ന് ബ്രഹ്‌മാവ് ഉണ്ടാവുകയും ചെയ്തു. ഏറെക്കുറെ ബൈബിളിൽ പറയുന്നതും ഇങ്ങനെയൊക്കെ തന്നെ. കാറൽ മാർക്സ് ചൂണ്ടിക്കാണിക്കുന്നത് എത്രയോ കാലങ്ങൾ കൊണ്ടാണ് ഒരു ഭാഷ രൂപപ്പെടുന്നത് എന്ന് പോലും ആരും കണക്കിലെടുക്കാറില്ല എന്നാണ്.
. .എന്നാൽ മേല്പറഞ്ഞതുമായി പൊരുത്തപ്പെടുന്നതല്ല "ഭഗവദ് ഗീത" രണ്ടാം അധ്യായത്തിൽ കൃഷ്ണൻ അർജുനനോട് പറയുന്നത് "ഈ ഭൗതിക പ്രപഞ്ചം അല്ല സത്യം എന്ന് നീ മനസിലാക്കണം" എന്ന വാചകം. "പ്രപഞ്ചം" എന്ന് നാം കരുതുന്നത് "ബഹിരാകാശം" എന്ന "അനന്തത" യാണ്. സൂര്യൻ എന്ന നക്ഷത്രവും സൂര്യനെ ചുറ്റി സഞ്ചരിക്കുന്ന ഭൂമിയുൾപ്പെടെയുള്ള ഗ്രഹങ്ങളും സൗരയൂധത്തിലെ മാത്രം കാര്യങ്ങളാണ്. സൂര്യനാകട്ടെ ലക്ഷകണക്കായ നക്ഷത്രങ്ങളിൽ ഒന്ന് മാത്രമാണ്. അവയാകെ വെറും "മായ" ആണെന്നാണ് ശ്രീ. കൃഷ്ണൻ ഭഗവത് ഗീതയിൽ "പഠിപ്പിക്കു"ന്നത്. അതിൽ പാവം വിശ്വാസികൾക്ക് യാതൊരു സംശയവും ഇല്ലാതാനും.
. ."ആത്മാവ്" എന്ന് സ്ഥാപിക്കുന്നത് യഥാർഥത്തിൽ ബോധമുള്ള (ജീവനുള്ള) ഒരാളുടെ തലച്ചോറിന്റെ ഭാഗമായ "മനസ്" ആണ്. അറിയുന്നതും മനസിലാക്കുന്നതും ആയ വസ്തുതകൾ തലച്ചോറിൽ സൂക്ഷിക്കുന്ന ഭാഗമാണ് "മനസ്". കംപ്യൂട്ടറിന്റെ "ഹാർഡ് ഡിസ്ക്" ആയി "മനസി" നെ കണക്കാക്കാം. ജീവനും ബോധവും ഉള്ള കാലത്തോളം നമ്മുടെ അറിവുകൾ എല്ലാം അവിടെ ഭദ്രമാണ്. കാലങ്ങൾ കൊണ്ട് മറവി സംഭവിക്കും എങ്കിലും മിയ്ക്കവാറും കാര്യങ്ങൾ നമുക്ക് ഓർത്തെടുക്കാം. വളരെ വർഷങ്ങൾക്ക് മുൻപ് പരിചയപ്പെട്ട ഒരാളെ പിന്നീട് ഒരിക്കൽ കാണുമ്പോൾ നാം ഓർമ്മിച്ചെടുക്കുന്നു. മനസിന് അതിന് സെക്കന്റുകൾ പോലും ആവശ്യമില്ല. എന്നാൽ "തലച്ചോറിന്" മാരകമായ മാനസിക രോഗമോ മറവി രോഗമോ (അൽഷിമേഴ്സ്) ബാധിച്ചാലോ മരണം സംഭവിച്ചാലോ "മനസിന്റെ" കാര്യം തകരാറിലാകും. ഒരാൾക്ക് മരണം സംഭവിച്ചാൽ "മനസ്" (ആത്മാവ്") മാത്രമായി രക്ഷപെട്ട് പോകും എന്നാണ് ആത്മീയ വാദത്തിന്റെ നിലപാട്. ഒരാൾക്ക് മരണം സംഭവിച്ചാൽ "തലച്ചോറ് " ആണ് ആദ്യം മരിക്കുക. അപ്പോൾ സ്വാഭാവികമായി തലച്ചോറിന്റെ ഭാഗമായ "മനസും" മരിക്കും. എന്നാൽ തലച്ചോറ് ഉൾപ്പെടെ ഒരാൾ മരിച്ചാൽ തലച്ചോറിന്റെ ഭാഗമായ "മനസ്" (ആത്മാവ്") മാത്റമായി രക്ഷപെട്ട് പോകും എന്നാണ് ആത്മീയ വാദത്തിന്റെ നിലപാട്. എല്ലാ മതങ്ങളുടെയും യഥാർത്ഥ അടിസ്ഥാനം ഇങ്ങനെ രക്ഷപെട്ടു പോകുന്ന "മനസിനെ" (ആത്മീയ ഭാഷയിൽ ആത്മാവ്) ചുറ്റിപ്പറ്റിയുള്ളതാണ്. ഏറ്റവും കൗതുകകരമായ കാര്യം വളരെ ബ്ര്ഹതായ "അക്കാഡമിക് " മേഖലക്ക് എത്റയെല്ലാം അറിവുകൾ ഏതെല്ലാം മേഖലയിൽ നേടിയാലും "ആത്മീയ മേഖല" യിൽ യാതൊരു പങ്കും ഇല്ല എന്നതാണ്. "ഭൗതിക പ്റപഞ്ചം" ആകെ മായയാണെന്ന് പറയുന്ന ("ഭഗവത് ഗീത" രണ്ടാം അദ്ധ്യായം) ഭഗവത് ഗീതയും പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്താനാണ് ഹിന്ദു വർഗീയ വാദികളുടെ നീക്കം. അന്ധവിശ്വാസങ്ങൾ പാഠ്യ പദ്ധതി ആക്കുന്നതിനെതിരെ ശക്തമായ പോരാട്ടങ്ങൾ ആവശ്യമാണ്.
. .ശാസ്ത്രീയമായി തെളിയിക്കാൻ കഴിയുന്നതിനെ എല്ലാം മാർക്സിസം അംഗീകരിക്കുന്നു. തെളിയിക്കാൻ കഴിയാത്തതിനെ ഒന്നും മാർക്സിസം അംഗീകരിക്കുന്നില്ല. "ആത്മാവാണ് " അല്ലെങ്കിൽ ദൈവമാണ് ("ആശയം") എന്നതാണ് ആത്മീയ വാദത്തിന്റെ അടിസ്ഥാനം. എന്നാൽ ആരുടെയെങ്കിലും "തലച്ചോറ് " എന്ന ജൈവ പദാർത്ഥത്തിന്റെ "ചിന്ത" എന്ന പ്രവർത്തന ത്തിലൂടെ അല്ലാതെ ഒരു ആശയവും ഉണ്ടാവുകയില്ല. ആശയ വാദത്തിന്റെ ഒരു വകഭേദമാണ് "യുക്തിവാദം". അതിനും ആരുടെയെങ്കിലും "തലച്ചോറ് " എന്ന ഭൗതിക പദാർത്ഥം കൂടിയേ കഴിയു.
. .മാർക്സിസം അംഗീകരിക്കുന്നത് ഡാർവിന്റെ "പരിണാമ വാദവും" ലൂയീസ് എച് മോർഗന്റെ നരവംശ ശാസ്ത്ര പഠനവും ആണ്. ആധുനിക മനുഷ്യന്റെ പൂർവികർ ചുരുങ്ങിയത് ഒരു കോടി വർഷമെങ്കിലും മുൻപാണ് രണ്ടു കാലിൽ നിവർന്നു നിൽക്കാനും രണ്ടു കണ്ണുകളും ഉപയോഗിച്ച് വസ്തുക്കളും ചുറ്റുപാടും കാണാനും കൂടുതൽ കാര്യങ്ങൾ മനസിലാക്കാനും തുടങ്ങിയത്. രണ്ടുകാലിൽ നിവർന്നു നിൽക്കാനും രണ്ടു കണ്ണുകളും ഉപയോഗിച്ച് പരിതസ്ഥിതിയെ കൂടുതൽ മനസിലാക്കാനും കഴിഞ്ഞതാണ് മറ്റു ജീവജാലങ്ങളിൽ നിന്നും മനുഷ്യന്റെ "തലച്ചോറിനെ" വ്യത്യസ്തനാക്കുന്നത് എന്നതാണ് നരവംശ ശാസ്ത്റ പഠനങ്ങളുടെ അടിസ്ഥാനം. ഇത് വ്യക്തമാകണമെങ്കിൽ മാനവ രാശിയുടെ ചരിത്റം കൂടി മനസിലാക്കണം. ചുരുങ്ങിയത് പത്തു ലക്ഷം വർഷങ്ങളുടെ എങ്കിലും ചരിത്ര ത്തിലൂടെ യുള്ള വളർചയിലൂടെ ആകണം ആധുനിക മനുഷ്യൻ ഇന്നത്തെ നിലയിൽ എത്തിച്ചേർന്നിട്ടുണ്ടാവുക. രണ്ട് കണ്ണ് കൊണ്ടും ഒരു വസ്തുവിനെ കാണുന്നതും രണ്ട് കണ്ണ് കൊണ്ട് രണ്ട് വസ്തുക്കളെ കാണുന്നതും വ്യത്യസ്തമാണ്. രണ്ടു കണ്ണ് കൊണ്ടും ഒരു വസ്തുവിനെ കാണാൻ കഴിഞ്ഞത് മനുഷ്യന്റെ തലച്ചോറിന്റെ വളർച്ചക്കും കാണുന്നവ കൂടുതൽ ആഴത്തിൽ മനസിലാക്കുന്നതിനും സഹായിച്ചു. ആന, കടുവ തുടങ്ങിയ എല്ലാ മൃഗങ്ങൾക്കും അവയുടെ ശരീരത്തിന്റെ പ്റത്യെകത കൊണ്ട് ഒരേ സമയം വ്യത്യസ്ത കാഴ്ചകളാണ് കാണുക. രണ്ടു കാലിൽ നിവർന്നു നില്ക്കാൻ കഴിഞ്ഞതും ചുറ്റുപാടും നന്നായി കാണാൻ കഴിഞ്ഞതും മനുഷ്യ രാശിയുടെ വളർച്ച വേഗത്തിലാക്കി. മനുഷ്യ "മസ്തിഷ്ക്കം" (തലച്ചോറ് ) മറ്റു ജീവ ജാലങ്ങളിൽ നിന്നും വ്യത്യസ്തമായത് ജീവിതം കൂടുതൽ മെച്ചപ്പെട്ടതാകാൻ ഇടയാക്കി. "മനുഷ്യൻ" അവന്റെ ജീവിത വഴിത്താരയിൽ കണ്ടെത്തിയ നിരവധിയായ ആശയങ്ങളിൽ ഒന്ന് മാത്രമാണ് ദൈവങ്ങൾ. മറ്റൊന്നാണ് സംസാര ഭാഷയും അതിന്റെ ഭാഗമായ ലിപി സമ്പ്രദായവും. ജീവിക്കാൻ ആവശ്യമായ എന്തെല്ലാം കാര്യങ്ങൾ അവൻ കണ്ടെത്തി. ഗണിത ശാസ്ത്റം അതിലൊന്നാണ്. വ്യത്യസ്ത ചികിത്സാ സമ്പ്രദായങ്ങൾ മറ്റൊന്നാണ്. അതിനൊക്കെ അവനെ സഹായിച്ചത് മറ്റു ജീവ ജാലങ്ങളിൽ നിന്നും വ്യത്യസ്ഥമായ മനുഷ്യ "മസ്തിഷ്ക്കം" ആണ്. ഭൂമിക്ക് ഗോളാകൃതി ആയതുകൊണ്ട് വിവിധ ഭാഗങ്ങളിൽ വിവിധങ്ങളായ ഭാഷയും ജീവിത രീതിയും ദൈവങ്ങളും എല്ലാം ഉണ്ടായി. തങ്ങളുടേത് മാത്റമാണ് യഥാർത്ഥ ദൈവം എന്നും മറ്റെല്ലാം തട്ടിപ്പ് മാത്റമാണ് എന്നുമാണ് എല്ലാ മതങ്ങളുടേയും നിലപാട്. പതിനാറാം നൂറ്റാണ്ടിൽ മാത്റമാണ് ഭൂമിക്ക് ഗോളാകൃതി ആണെന്നും അത് സ്വയം ഭ്രമണം ചെയ്യുന്നുണ്ടെന്നും അതോടൊപ്പം സൂര്യനെയും പ്രദക്ഷിണം വയ്ക്കുന്നുണ്ടെന്നും അതുകൊണ്ടാണ് രാത്റിയും പകലും ഉണ്ടാകുന്നതെന്നും മറ്റും കാണ്ടെത്തുന്നത്. എത്റഎല്ലാം വിദ്യാഭ്യാസം നേടിയാലും മതങ്ങൾ പഠിപ്പിച്ചു വിടുന്നതല്ലാതെ ഔപചാരിക വിദ്യാഭ്യാസത്തിലൂടെ നേടുന്ന അറിവുകൾ സാധാരണക്കാരുടെ "ബോധമനസിലേക്ക്" പ്രവേശിക്കുകയില്ല. അഞ്ഞൂറുകോടി പ്രകാശവർഷങ്ങളിലെ വരെ കാര്യങ്ങൾ വരെ അറിയുമെങ്കിലും "ഇ ശ്രീധരൻ" എന്ന പ്രഗത്ഭനായ എൻജിനീയർക്ക് പോലും ശാസ്ത്രീയ അറിവുകൾ ഒരു മാറ്റവും വരുത്തില്ല.
. ഭൗതിക വാദത്തിന്റെയും വൈരുധ്യാധിഷ്ഠിത ഭൗതിക വാദത്തിന്റെയും അടിസ്ഥാന തത്വങ്ങൾ താഴെ പറയുന്നവയാണ്:-
. ."വൈരുധ്യാധിഷ്ഠിത ഭൗതിക വാദം" ശാസ്ത്രീയമായ പരിശോധനാ രീതി മാത്റമാണ്. അതിൽ ഒന്ന് മാത്റമാണ് "വിപരീതങ്ങൾ തമ്മിൽ ഐക്യവും സമരവും ഉണ്ട് " എന്നത്. എല്ലാവരുടെയും "ശ്വാസ --ഉഛ്വാസം" പോലും ഇതിന് ഉദാഹരണമാണ്. "അകത്തേക്ക് " എന്നതിന്റെ വിപരീതമാണ് "പുറത്തേയ്ക്ക് " എന്നത്. ജീവനുള്ള എല്ലാത്തിനും ഇത് ബാധകമാണ്. മറ്റൊന്നാണ് ജനനവും മരണവും. പ്രവർത്തനവും പ്രതി പ്രവർത്തനവും തമ്മിൽ വേർ തിരിക്കാനാവില്ല. ഇവയെല്ലാം വസ്തുതകൾ മാത്രമാണ്. നിർഭാഗ്യവശാൽ അതൊന്നും അദ്ദേഹത്തിന് മനസിലായിട്ടില്ല. "മാർക്സിസം എന്ന സാമൂഹ്യ ശാസ്ത്റത്തെ" നേരിടാൻ ആകാത്ത സകല പിന്തിരിപ്പന്മാരും പച്ച നുണ പറഞ്ഞാണ് ആത്മീയ വാദത്തിന്റെ ചൂഷണം താരതമ്മ്യേന ചിന്താ ശേഷി കുറഞ്ഞ പാവപെട്ട ജനങ്ങളെ ഇല്ലാത്ത ദൈവങ്ങളുടേയും ചെകുത്താന്മാരുടെയും സ്വർഗ്ഗ--നരക പ്രേത--പിശാചുക്കളുടെയും ലോകത്ത് പാവങ്ങളെ വലിക്കുന്നത്, അതിന് കണ്ടു പിടിച്ച നുണകളുടെ കൂമ്പാരമാണ് "വൈരുധ്യാധിഷ്ഠിത ഭൗതികവാദം" "ഫാഷിസത്തിന്റെ തത്വ ശാസ്ത്റം" എന്ന തലകെട്ടിൽ അവതരിപ്പിച്ചത്. എന്നാൽ അദ്ദേഹത്തിന്റെ വാദഗതി "ദൈവത്തിന്റെ വിപരീതമാണ് ചെകുത്താൻ" എന്നും അവർ തമ്മിൽ തികഞ്ഞ ശത്രുതയിലാണ് എന്ന് തുടങ്ങുന്നവയാണ്. ദൈവവും ചെകുത്താനും കേവലം ആശയങ്ങൾ മാത്റമാണ്. ഏത് ആശയവും രൂപം കൊള്ളുന്നത് "തലച്ചോറ് " എന്ന ജൈവ പദാർത്ഥത്തിന്റെ ചിന്തയുടെ ഫലമാണെന്നും ചിന്തയെ ചിന്തിക്കുന്ന പദാർത്ഥമായ "തലച്ചോറ്" ൽ നിന്നും വേർതിരിക്കാനാവില്ല എന്നതാണ് ഭൗതിക വാദത്തിന്റെ അടിസ്ഥാനം. ഇതിന് നേരെ വിപരീതമാണ് "ആത്മീയ വാദം" അല്ലെങ്കിൽ ആശയ വാദം. "ആത്മാവ് " അല്ലെങ്കിൽ ദൈവം എന്നത് കേവലം ആശയം മാത്റമാണ്. ഒരു ആശയവും ശൂന്യത യിൽ നിന്നും ഉണ്ടാവില്ല.
. .പ്രകൃതി എല്ലാം സംവിധാനം ചെയ്തിരിക്കുന്നത് "വിപരീതങ്ങളിലൂടെ" ആണെന്നതാണ് "വൈരുധ്യാധിഷ്ഠിത ഭൗതിക വാദത്തിന്റെ" അടിസ്ഥാനം. ഇത് ചൂണ്ടി കാണിക്കുക മാത്റമാണ് ഹെഗലും എൻഗൽസും എല്ലാം ചെയ്യുന്നത്. ഭൂമിയുടെ രണ്ടു ദ്റൂവങ്ങളാണ് "ഉത്തരദ്റൂവവും" ദക്ഷിണ ദ്റൂവവും". ഇത് രണ്ടുമാണ് രണ്ടു കാന്തിക മണ്ഡലങ്ങളുടെ അടിസ്ഥാനം. പോസിറ്റീവും നെഗറ്റീവും തമ്മിലുള്ള സംഘടനമാണ് വൈദ്യുതിയുടെ അടിസ്ഥാനം. പോസിറ്റിവും പോസിറ്റീവും തമ്മിലും നെഗറ്റീവും നെഗറ്റീവും തമ്മിൽ പ്രവർത്തനം ഇല്ല. ഭൂമിയുടേ ഭ്രമണത്തിന്റെ അടിസ്ഥാനവും ഇത് തന്നെ. ഇതേ തത്വം തന്നെയാണ് ഫാൻ കറങ്ങുന്നതിന്റെ അടിസ്ഥാനവും. ഇത് ഒരു തത്വമായി അവതരിപ്പിക്കുകയാണ് എൻഗൽസ് ചെയ്യുന്നത്. "വിപരീതങ്ങൾ തമ്മിൽ ഐക്യവും ഉണ്ട്, സമരവും ഉണ്ട്". പ്രകൃതിയിലെ എല്ലാ പ്രതിഭാസങ്ങളിലും ഇത് കാണാം. ജനനം ഉണ്ടെങ്കിൽ മരണവും ഉണ്ടാകും. തെക്കും വടക്കും പോലെ അല്ലെങ്കിൽ കിഴക്കും പടിഞ്ഞാറും പോലെ പരസ്പരം യോചിപ്പുമുണ്ട്; വിയോചിപ്പ്പുമുണ്ട്. നിങ്ങൾ കിഴക്കു നിന്നും പടിഞ്ഞാറേക്ക് പോകും തോറും പടിഞ്ഞാറ് കിഴക്ക് ആയികൊണ്ടിരിക്കും. അതുപോലെ പടിഞ്ഞാറ് നിന്നും കിഴക്കോട്ടു പോകുംതോറും കിഴക്ക് പടിഞ്ഞാറ് ആയിക്കൊണ്ടിരിക്കും. നിങ്ങൾ എവിടെ നിൽക്കുന്നുവോ അവിടെ നാല് ദിക്കുകളും സംയോചിക്കും. കൂട്ടലും കുറക്കലും എല്ലാം ഇതിന് ഉദാഹരണങ്ങളാണ്. ശ്വാസ - ഉച്ചവാസം പോലും ഇതിനുദാഹരണമാണ്. പുതിയത് ഇല്ലെങ്കിൽ പഴയതും ഇല്ല. ഇവയൊന്നും മനസിലാക്കാതെ "വൈരുധ്യ വാദം ഫാഷിസമാണ് " എന്ന് തട്ടിവിടുന്നത് സംഗപരിവാറിന്റെ ആത്മീയവാദത്തിന് അടിത്തറ നൽകാനാണ് എന്നതാണ് വസ്തുത. എല്ലാ മതങ്ങളും കടന്നു വന്നത് കൂട്ട കൊലപാതകങ്ങളിലൂടെയാണ് എന്ന വസ്തുത ശാസ്ത്റീയ ഭൗതിക വാദത്തിന് പച്ച നുണകൾ പടച്ചുവിട്ടുകൊണ്ട് മറയിടാം എന്നാണ് സംഗപരിവാറിന്റെ ധാരണ.
..... (9497637445).
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ