329. വൻകിട ബൂർഷ്വാ-ഭൂ പ്രഭു വർഗത്തെ തൂത്തെറിഞ്ഞിട്ടു വേണം ജനകീയ ജനാധിപത്യം സ്ഥാപിക്കാൻ.
..........സി പി ഐ (എം) പാർട്ടി "പരിപാടി" 6.2 അനുസരിച്ചു് വൻകിട ബൂർഷ്വാ-ഭൂ പ്രഭു വർഗത്തെ തൂത്തെറിഞ്ഞിട്ടു വേണം "ജനകീയ ജനാധിപത്യം" സ്ഥാപിക്കാൻ. അതോടൊപ്പം മുതലാളിത്തം പ്രോത്സാഹിപ്പിക്കുകയും വേണം. മുകേഷ് അമ്പാനിയെ പ്രോത്സാഹിപ്പിക്കുകയും തൂത്തെറിയുകയും ഒരേ സമയം നടപ്പിലാവുകയില്ല. (പാർട്ടി പരിപാടി നടപ്പിലാവുകയില്ല). (ഇതാണ് 2005 ൽ എന്റെ പുസ്തകത്തിലൂടെ ഞാൻ ചൂണ്ടി കാണിച്ചത്. ആർക്കും മനസ്സിലായില്ല, ആരും ശ്രദ്ധിച്ചില്ല).
.........കാറൽ മാർക്സിന്റെ ഏറ്റവും പ്രധാനപ്പെട്ട കണ്ടെത്തൽ ആയ ഒരു രാജ്യത്തിന്റെ സാമ്പത്തിക അടിത്തറയാണ് രാഷ്ട്രീയവും സാംസ്കാരികവുമായ ഉപരി ഘടനയെ നിർണയിക്കുക എന്നതിന്റെ അടിസ്ഥാനത്തിൽ മുതലാളിത്തം പ്രോത്സാഹിപ്പിച്ചു കൊണ്ട് തൊഴിലാളി വർഗത്തിന്റെ നിർണായക നേതൃത്വത്തിൽ ജനകീയ ജനാധിപത്യ ഭരണകൂടം അസാദ്ധ്യമാണെന്ന് വ്യക്തമാക്കാനാണ് ശ്രമിച്ചത്. നിർഭാഗ്യവശാൽ കാര്യങ്ങൾ മനസിലാക്കാൻ കഴിവുള്ളവർ ആരും ഇല്ലാതെപോയി. ഫ്യുഡൽ കാലത്ത് ഫ്യുഡൽ പ്രഭുക്കളാണ് രാജാക്കന്മാരെ നിയന്ത്രിച്ചിരുന്നത്. മുതലാളിത്തത്തിൽ മുതലാളിമാർ അവർക്ക് താത്പര്യമുള്ളവരെ മാത്റമേ ഭരിക്കാൻ അനുവദിക്കുകയുള്ളു. മുതലാളിമാരെ ആർക്ക് വേണമെങ്കിലും പ്രോത്സാഹിപ്പിക്കാം. പക്ഷെ "തൂത്തെറിയൽ" നടക്കില്ലെന്നു മാത്രം. ഫലമോ 2005 ൽ ഉണ്ടായിരുന്ന പ. ബംഗാൾ നഷ്ടമായി. ത്രിപുരയും പോയി.
..........ഇതിനു പുറമെയാണ് മിച്ചമൂല്യ സിദ്ധാന്തം; വർഗ സമരം; ഭൗതിക വാദം എന്നീ അടിസ്ഥാന തനത്വങ്ങൾ പ്രസക്തമല്ലാതെ ആകുന്നത്. അവയൊക്കെ സോഷ്യലിസ്റ്റ് വ്യവസ്ഥ സ്ഥാപിക്കുന്നതിനുള്ള ആശയങ്ങൾ ആണ്.
..........ഇതിനു പുറമെയാണ് മിച്ചമൂല്യ സിദ്ധാന്തം; വർഗ സമരം; ഭൗതിക വാദം എന്നീ അടിസ്ഥാന തനത്വങ്ങൾ പ്രസക്തമല്ലാതെ ആകുന്നത്. അവയൊക്കെ സോഷ്യലിസ്റ്റ് വ്യവസ്ഥ സ്ഥാപിക്കുന്നതിനുള്ള ആശയങ്ങൾ ആണ്.
വിവിധ ഉടമസ്ഥതാ രീതികളോട് കൂടിയ പൊതു ഉടമസ്ഥത എന്ന് പറഞ്ഞാൽ കോൺഗ്രസിന്റെ മിശ്ര സമ്പദ് ഘടനയാണ്. മുതലാളിത്തം തന്നെയാണ് അവരുടെ സാമ്പത്തിക നയവും.
..........ഒരു പാർട്ടിയുടെ പേര് എന്താണെന്നതല്ല കാര്യം; സാമ്പത്തിക നയം എന്താണെന്നതാണ്. തൊഴിലാളി വർഗ്ഗത്തിന്റെ അദ്ധ്വാന ശക്തി ചൂഷണം ചെയ്തുണ്ടാക്കുന്ന "മിച്ച മൂല്യമാണ് " മുതലാളിത്ത വ്യവസ്ഥയുടെ അടിത്തറ ആയി വർത്തിക്കുന്നത്. ആ അടിത്തറ തകർത്താലെ "മുതലാളിത്ത വ്യവസ്ഥയെ" തകർക്കാൻ ആവുകയുള്ളൂ. ആ അടിത്തറയിലാണ് സോഷ്യലിസ്റ്റു വ്യവസ്ഥയുടെ അടിത്തറ കെട്ടിപ്പൊക്കാൻ. ചൂഷക വർഗങ്ങളുടെ സാമ്പത്തിക അടിത്തറ ശക്തിപ്പെടുത്തി കൊണ്ടിരിക്കുകയാണ് 1950 കാലം മുതൽ ചെയ്യുന്നത്. അതിന്റെ ഫലം ആണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ അടിത്തറ ഇല്ലാതായി കൊണ്ടിരിക്കുന്നത്. ചൂഷക വർഗ്ഗത്തിന്റെ സാമ്പത്തിക അടിത്തറ തകർത്തുകൊണ്ടാണ് ലെനിനും മാവോയും മുന്നോട്ടു പോയത്.
..........ഇൻഡ്യിൽ അതിനു നേരെ വിപരീതം ആണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. അത് തിരുത്തണം എന്ന ആവശ്യം വനരോദനം ആയി പരിണമിക്കുന്നു. ഏത് വർഗ്ഗത്തെയാണോ ചെങ്കൊടി പ്രതിനിധാനം ചെയ്യുന്നത്; ആ വർഗം അകന്നു പോയികൊണ്ടിരിക്കുന്ന്നു.

"മാർക്സിസം" എന്ന സാമൂഹ്യ ശാസ്തറം മൂന്നു വിഭാഗങ്ങൾ ചേരുന്നതാണ്. (1) മിച്ച മൂല്യ സിദ്ധാന്തം ഉൾപ്പെടുന്ന മാർക്സിയൻ സാമ്പത്തിക ശാസ്ത്റം (2) വർഗ സമര സിദ്ധാന്തം (3) വൈരുദ്ധ്യാധിഷ്ഠിത ഭൗതിക വാദം. (ഭൗതിക വാദത്തെ കുറിച്ച്;; മൂന്നു ഘടകങ്ങൾ; മൂന്നു ഉറവിടങ്ങൾ - ലെനിന്റെ കൃതി). ഈ മൂന്ന് വിഭാഗങ്ങളും തൊഴിലാളി വർഗം അനുഭവിക്കുന്ന സാമ്പത്തികം; ആത്മീയം അടക്കമുള്ള ചൂഷണത്തെ കുറിച്ചും അതിൽ നിന്ന് തൊഴിലാളി വർഗം അടക്കമുള്ള മുഴുവൻ ജന വിഭാഗങ്ങളുടേയും എന്നന്നേക്കുമായുള്ള മോചനത്തിന് വേണ്ടി ഉള്ളതാണ്.
വർഗ സമരം ബൂർഷ്വാസിക്കെതിരെ ഉള്ളതാണ്. ബൂർഷ്വാസിക്ക് അനുകൂലം ആണെങ്കിൽ പിന്നെ വർഗ സമരം അല്ല. സാമ്പത്തിങ്ക ശാസ്ത്രത്തിന്റെ ലക്‌ഷ്യം; എന്താണ് തൊഴിലാളി അനുഭവിക്കുന്ന ചൂഷണം എന്ന് തെളിയിക്കാനുള്ളതാണ്. ബൂർഷ്വാസിയുടെ ചൂഷണത്തിൽ നിന്ന് തൊഴിലാളിയെ രക്ഷിക്കാനുള്ളതാണ്. മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്നാൽ ചൂഷണം പ്രോത്സാഹിപ്പിക്കുക എന്നാണ്. അടിസ്ഥാന തത്വങ്ങളിൽ നിന്ന് ഏതെങ്കിലും ഒന്നു മാറിയാൽ പിന്നെ അത് മാർക്സിസം അല്ല. അവയെല്ലാം മുതലാളിത്തത്തിന് എതിരെ ഉള്ളവയാണ്. ചൂഷണ വിമുക്തമായ ഒരു സാമൂഹ്യ വ്യവസ്ഥിതി (സോഷ്യലിസം) സ്ഥാപിക്കാൻ മാത്രം ഉള്ളതാണ് മാർക്സിസം. പഴയ റഷ്യയിൽ ലെനിന് അത് മനസിലായി. അതു കൊണ്ട് പഴയ സോവിയറ്റ് യൂണിയൻ ഉണ്ടായി. ഇന്ത്യയിൽ 1950 കാലത്ത് ഡാങ്കേയ്ക്കും കൂട്ടർക്കും അത് മനസിലായില്ല. ഇന്ത്യയിൽ മുതലാളിത്തം പ്രോത്സാഹിപ്പിക്കാൻ തീരുമാനിച്ചപ്പോൾ അത് മാർക്സിസം അല്ലാതായി. ഡാങ്കേയിസം ആയി. ഡാങ്കേയിസം മുതലാളിത്തം ആണ്. സോഷ്യലിസ്റ്റ് സാമൂഹ്യ വ്യവസ്ഥതി സ്ഥാപിക്കാൻ തീരുമാനിച്ചാൽ മാത്റമേ "മാർക്സിസം" എന്ന തത്വ ശാസ്ത്റം പ്രവർത്തിയിൽ ഉണ്ടാവുകയുള്ളൂ. അതല്ലാതെ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തിന് ഉയർത്തെഴുനേൽപ്പ് നേടാൻ ആവുകയില്ല.
ഒരാശയം (മാർക്സിസം) മനസ്സിലായാൽ മാത്രമേ അത് ജനങ്ങളിൽ എങ്ങനെ പ്രവർത്തിക്കും എന്നും മനസിലാവുകയുള്ളു. അത് ഇ എം എസിന് പോലും മനസിലായില്ല. അല്ലെങ്കിൽ മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്ന നിലപാട് സ്വീകരിക്കുമായിരുന്നില്ല.
(ഇപ്പോഴും കാര്ങ്ങൾ അങ്ങനെ തന്നെ തുടരുകയാണ്. ഇന്ത്യയിൽ ചെങ്കൊടി പൂർണമായും ഇല്ലാതായാലും ആർക്കും കാര്യങ്ങൾ മനസിലാവില്ല; പാർട്ടി "പരിപാടി" ഭേദഗതി ചെയ്യണം എന്ന് ആവശ്യപ്പെടുകയില്ല).
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ