2024 ജനുവരി 26, വെള്ളിയാഴ്‌ച

568. (A) പഴയ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇപ്പോഴും ഉണ്ടെന്ന് കരുതുന്നവർ......

   568. പഴയ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇപ്പോഴും ഉണ്ടെന്ന് കരുതുന്നവർ.

//
ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഒരു മതേതര പാർട്ടി ആണെന്ന് കരുതുന്നത് തെറ്റിദ്ധാരണ മാത്രമാണ്. കോൺഗ്രസ് ഒരു മതേതര രാഷ്ട്രീയപാർട്ടി ആണെന്ന് കരുതുന്ന ഇടതുപക്ഷത്തെ പരാജയപ്പെടുത്തുക എന്നതാണ് ഇന്ത്യയിൽ എവിടെയും കോൺഗ്രസിന്റെ സമീപനം. തൃശൂർ ജില്ലയിൽ ഒരു പഞ്ചായത്തിൽ പോലും ഭരണം ഇല്ലാതിരുന്നിട്ടും സംഘപരിവാർ ബിജെപിക്ക് ഒരു പാർലമെന്റ് സീറ്റ് നേടാൻ കഴിഞ്ഞത് കോൺഗ്രസിന്റെ നിലപാട് മൂലം ആണെന് ആർക്കും മനസിലാകും. കാരണം കോൺഗ്രസിന്റെ അഴിമതി ഉൾപ്പെടെ എല്ലാ സാമൂഹ്യ വിരുദ്ധ നിലപാടുകൾക്കും സംരക്ഷണം നൽകുന്നത് സംഘപരിവാർ ബിജെപി മാത്രമാണ്. എന്നാൽ ബിജെപി ആകട്ടെ ജനാധിപത്യം പോലും അംഗീകരിക്കുന്ന രാഷ്ട്രീയപാർട്ടി അല്ല. തെരെഞ്ഞെടുപ്പ് കമ്മീഷനെ നിശ്ചയിക്കുന്നതിന് സുപ്റീം കോടതി ചീഫ് ജസ്റ്റീസും ഉണ്ടായിരിക്കണം എന്ന ഭരണ ഘടനാ ബെഞ്ചിന്റെ തീരുമാനം അട്ടിമറിച്ച് നരേന്ദ്ര മോഡിയും അമിത് ഷായും രാഹുൽ ഗാന്ധിയും ചേർന്ന് രൂപീകരിച്ച തെരെഞ്ഞെടുപ്പ് കമ്മീഷൻ ആണ് ഇപ്പോൾ നിലവിലുള്ളത്. അങ്ങനെ ഭരണ ഘടനയും സുപ്രീം കോടതിയും തെരെഞ്ഞെടുപ്പ്‌ കമ്മീഷനും ഇപ്പോൾ നരേന്ദ്ര മോദിയും അമിത് ഷായും ആണ്. അതിനോടും ഇന്ത്യൻ നാഷണൽ കോൺഗ്രസ് പൂർണ വിധേയത്വം കാണിക്കുകയാണ്.
//
"തൊഴിലാളി വർഗ രാഷ്ട്രീയം" എന്നത് യഥാർത്ഥത്തിൽ പണിയെടുക്കുന്നവരുടെ ജീവിതവും അഭിവൃദ്ധിപ്പെടണം എന്ന രാഷ്ട്രീയമാണ്. പണിയെടുക്കുന്ന ജനവിഭാഗങ്ങൾ എക്കാലവും നിത്യ ദാരിദ്ര്യത്തിലും കൊടും പട്ടിണിയിലും തന്നെ കഴിയണം എന്നത് രാഷ്ട്രീയലക്ഷ്യമായി കാണുന്ന ഇന്ത്യയിലെ പ്രധാനപ്പെട്ട രണ്ട് ബൂർഷ്വാ രാഷ്ട്രീയ പാർട്ടികളാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസും ഹിന്ദു വർഗീയ വാദികളുടെ ഭാരതീയ ജനത പാർട്ടി എന്ന ബിജെപിയും. ഒരു കാരണ വശാലും ഇന്ത്യയിൽ സോഷ്യലിസ്റ്റ് ആശയഗതിയും ചെങ്കൊടിയുടെ രാഷ്ട്രീയവും നിലനിൽക്കാൻ പാടില്ല എന്നതിൽ മേൽപ്പറഞ്ഞ രണ്ട് പാർട്ടികളും ഒരേ മനസാണ്. 1957 ൽ കേരളത്തിൽ അധികാരത്തിൽ വന്ന കമ്മ്യൂണിസ്റ്റ് സർക്കാർ സ്വന്തമായി സ്ഥലമോ വീടോ ഇല്ലാതിരുന്ന പാവപെട്ട കാർഷിക തൊഴിലാളികൾക്ക് അവർ താമസിക്കുന്ന ജന്മിമാരുടെ ഉടമസ്ഥതയിലുള്ള ഭൂമിയിൽ നിന്നും കുടിയൊഴിപ്പിക്കുന്നതിൽ നിന്നും സംരക്ഷിക്കുന്ന "കുടി കിടപ്പ് അവകാശം" നടപ്പിലാക്കിയപ്പോൾ ഇന്ത്യൻ നാഷണൽ കോൺഗ്രസ് അതിനെ രൂക്ഷമായി എതിർക്കുകയും ആ സർക്കാരിനെതിരെ "വിമോചന സമരം" നടത്തുകയും ചെയ്തു. അന്ന് ഇന്ത്യയൊട്ടാകെ ഭരിച്ചിരുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇന്ത്യയിൽ ഒരിടത്തും അങ്ങനെയുള്ള നടപടികൾ സ്വീകരിച്ചിരുന്നില്ല. മാത്രമല്ല പാവപെട്ട ജനങ്ങളുടെ ജീവിതം ദുരിതപൂർണമാക്കുന്ന നടപടികൾ മാത്രമാണ് എല്ലാ കാലത്തും കോൺഗ്രസ് സ്വീകരിച്ചിട്ടുള്ളത്.
//
ഒരു രാഷ്ട്രീയ പാർട്ടി എങ്ങനെ ആകാൻ പാടില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ഇപ്പോഴത്തെ കേരളത്തിലെ "ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്". ജനങ്ങളെ ഏതെല്ലാം വിധത്തിൽ ദ്രോഹിക്കാം എന്ന് മാത്രം കരുതുന്ന ഒരു രാഷ്ട്രീയ പാർട്ടി. കഴിഞ്ഞ പത്ത് വർഷവും കേരളത്തിന്‌ ദ്രോഹം മാത്രം ചെയ്തവർ. കോവിഡ് 19 മൂലവും മഹാ പ്രളയം മൂലവും വയനാട്ടിൽ പ്രകൃതി ദുരന്തം ഉണ്ടായപ്പൊഴും ഒരു തരത്തിലും കേരളത്തിന്‌ വേണ്ടി യാതൊന്നും ചെയ്യാത്തവർ. കെ റെയിൽ ഉൾപ്പെടെ നിഷേധിക്കാൻ കേന്ദ്ര ഗവണ്മെന്റിന് എല്ലാ സഹായങ്ങളും ചെയ്തവർ. സഹപ്രവർത്തകരെ പോലും വഞ്ചിച് പണം ഉണ്ടാക്കാൻ യാതൊരു മടിയും കാണിക്കാത്തവർ. കേരളത്തിലെ ഇടത് സർക്കാർ കഴിഞ്ഞ പത്തു വർഷം കൊണ്ട് പാവപെട്ട ജനങ്ങൾക്ക് ആറ് ലക്ഷത്തോളം വീടുകൾ നൽകിയപ്പോൾ തൊട്ടടുത്ത കർണാടകത്തിൽ പാവപെട്ടവരുടെ ഉണ്ടായിരുന്ന വീടും ബുൾഡോസർ ഉപയോഗിച്ച് തകർത്ത് കളയുന്നവർ. അവർ ഭരണം ആഗ്രഹിക്കുന്നത് അഴിമതി നടത്താനും ജനങ്ങളെ കൊള്ളയടിക്കാനും മാത്രം. നുണകൾ കൊണ്ട് മാത്രം നിലനിൽക്കാൻ ശ്രമിക്കുന്ന ഒരു രാഷ്ട്രീയ പാർട്ടി. "രാഹുൽ മാൻകൂട്ടം" എന്ന ലൈംഗിക ഭീകരന്   പൂർണ പിന്തുണ കൊടുക്കുന്നതിൽ നിന്ന് തന്നെ എന്താണ് ഇപ്പോഴത്തെ "കോണ്ഗ്രെസ്സ്" എന്ന് ആർക്കും മനസിലാകും. പണിയെടുക്കുന്ന ജനങ്ങളോടുള്ള കോണ്ഗ്രസ്സിന്റെ ഒടുങ്ങാത്ത ശത്രുതയാണ് ബിജെപി സർക്കാർ തൊഴിൽ സമയം എട്ട് മണിക്കൂറിൽ നിന്നും പന്ത്രണ്ട് മണിക്കൂർ ആക്കുന്ന പുതിയ തൊഴിൽ നിയമങ്ങൾക്ക് പൂർണ പിന്തുണ നൽകുന്നത്. 2021 അവ പാർലമെന്റിൽ പാസാക്കിയപ്പോൾ കോൺഗ്രസ്സ് അതിനെ പിന്തുണച്ചു. ഇപ്പോൾ ഒരോ സംസ്ഥാനങ്ങളിൽ ആയി നടപ്പാക്കുന്നതിനും തയ്യാറാവുകയാണ്.
//
എന്താണ് "ഇടത് പക്ഷം????
//
ഇതിനൊരു മറുവശം ആണ് ഇന്ത്യയിലെ കമ്മ്യുണിസ്റ്റ് പ്രസ്ഥാനം. 2019 ലെ മഹാ പ്രളയത്തിൽ കേരളത്തിലെ കുട്ടനാടൻ പ്രദേശത്തെ ബഹുഭൂരിപക്ഷം വീടുകളും പകുതിയോളം ചെളിയിൽ മുങ്ങി കിണറുകളും സെപ്റ്റിക് ടാങ്കുകളും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിൽ ആയപ്പോൾ ആലപ്പുഴ ജില്ലയിലും സമീപ പ്രദേശങ്ങളിലും നിന്ന് അവിടേക്ക് എത്തിച്ചേർന്ന് യാതൊന്നും തിരിച്ചു പ്രതീക്ഷിക്കാതെ മുഴുവൻ വീടുകളും രണ്ടാഴ്ച കൊണ്ട് വാസയോഗ്യമാക്കിയ കമ്മ്യുണിസ്റ്റ് പാർട്ടിയിലെയും ഡി വൈ എഫ് ഐ തുടങ്ങിയ യുവജന സംഘടന കളിലെയും പ്രവർത്തകർ. അവർ ഏകദേശം അറുപതിനായിര ത്തിലധികം പ്രവർത്തകർ ഉണ്ടായിരുന്നു. ഒരിക്കൽ സ. പിണറായി വിജയൻ പറഞ്ഞു.... നിങ്ങൾക്ക് ഞങ്ങളുടെ പാർട്ടിയെക്കുറിച്ച് യാതൊന്നും അറിയില്ല. ആ സഖാവ് ഒരു സത്യം പറഞ്ഞതാണ്. എന്നാൽ അത് മനസിലാക്കുകയും അത്ര എളുപ്പം അല്ല. യാതൊന്നും തിരികെ പ്രതീക്ഷിക്കാതെ സാമൂഹ്യ മാറ്റത്തിനായി എന്ത് ത്യാഗവും സഹിക്കാൻ തയ്യാറാവ്വുന്ന ചെങ്കൊടിയുടെ കീഴിൽ അണിനിരക്കുന്ന സഖാക്കൾ. അവരിൽ കുടികൊള്ളുന്നത് മാർക്സിസം എന്ന തത്വശാസ്ത്ര ത്തിന്റെ മനുഷ്യത്വം എന്ന വികാരമാണ്. അവരാണ് പാവപെട്ടവരുടെ ആശ്രയം ആകുന്ന സർക്കാർ ആശുപത്രികളിൽ "പൊതിച്ചോർ" എന്ന ഭക്ഷണം എത്തിക്കുന്നവരും ആർക്കും രക്തം നൽകുന്നവരും ആരുടെ സഹായത്തിനും എത്തിച്ചേരുന്നവരും. അവരിൽ സത്യസന്ധർ അല്ലാതെ തട്ടിപ്പുകാർ ഉണ്ടാവില്ല. വയനാട്ടിൽ മലവെള്ളപ്പാച്ചിലിൽ എല്ലാം നഷ്ടപ്പെടുന്ന വരുടെ രക്ഷക്കും എവിടെയും അവർ ഉണ്ടാകും. അവരുടെ പേരാണ് "ഇടത് പക്ഷം".
//
ഇന്ത്യൻ നാഷണൽ കോൺഗ്രസും സംഘപരിവാർ--ബിജെപിയും നടത്തിക്കൊണ്ടിരിക്കുന്നത് അല്ല യഥാർത്ഥ രാഷ്ട്രീയ പ്രവർത്തനം എന്ന് അവരെ ബോധ്യപ്പെടുത്താൻ ആർക്കും ആവില്ല. അവരുടെ രാഷ്ട്രീയ പ്രവർത്തനം ജനങ്ങളെ വിഡ്ഢികൾ ആക്കുക; പൊതുമുതൽ കൊള്ളയടിക്കുക; അഴിമതി നടത്തുക; അഴിമതിക്കാരെ സംരക്ഷിക്കുക തുടങ്ങിയവ ആണ്. പൊതുമേഖലാ വ്യവസായങ്ങളിൽ അഴിമതി നടത്തുക ബുദ്ധിമുട്ട് ആയതിനാൽ അവയെല്ലാം സ്വകാര്യ മുതലാളിമാരെ ഏൽപ്പിക്കുന്നു. അതാണ് ഇന്ത്യ ഒട്ടാകെ കോൺഗ്രസ് ഇല്ലാതാകാൻ കാരണം ജനങ്ങൾക്ക് ചെയ്യാവുന്നത് അവർക്ക് വോട്ട് നൽകി പ്രോത്സാഹിപ്പിക്കാ തിരിക്കുക മാത്രം. അഴിമതി നടത്താതെ കാര്യക്ഷമമായി പ്രവർത്തിക്കുന്നു എന്നതാണ് കേരളത്തിലെ ഇടതു പക്ഷ ഭരണത്തിന്റെ വിജയത്തിന്റെ കാരണം.
//
ഇന്ത്യൻ നാഷണൽ കോൺഗ്രസിനെക്കുറിച്ചുള്ള സാധാരണ ജനങ്ങളുടെ ധാരണ പഴയ ഗാന്ധിജിയുടെയും നെഹ്‌റുവിന്റെയും കാലത്തുണ്ടായിരുന്ന "ഇന്ത്യൻ നാഷണൽ കോൺഗ്രസ്" ഇപ്പോഴും ഉണ്ട് എന്നാണ്. ജവഹർലാൽ നെഹ്രുവിന്റെ പിതാവ് മോത്തിലാൽ നെഹ്രുവിനെക്കുറിച്ച് കേട്ടിട്ടുള്ളത് അദ്ദേഹത്തിന് ഇന്ത്യ ആകെ തന്നെയും വിലക്ക് വാങ്ങുന്നതിനുള്ള സാമ്പത്തിക ശേഷി ഉള്ളയാൾ ആണെന്നായിരുന്നു. കോൺഗ്രസിൽ നെഹ്‌റു കുടുമ്പത്തിന്റെ ആധിപത്യത്തിനുള്ള ഒരു കാരണം അതാണ്. ഗാന്ധിജിയുടെയും മറ്റും നേതൃത്വം കോൺഗ്രസിന് മതേതര സ്വഭാവം നൽകിയിരുന്നു. ജവഹർലാൽ നെഹ്രുവിന്റെ നേതൃത്വത്തിൽ പഞ്ചവത്സരപദ്ധതികൾ വഴി രാജ്യത്തിന്റെ പുരോഗതിയിൽ കോൺഗ്രസ് താൽപ്പര്യം കാണിച്ചിരുന്നു. സ്വാതന്ത്ര്യാനന്തര കാലത്തെ കോൺഗ്രസിന്റെ സാമ്പത്തിക നയം പൊതുമേഖലക്ക് മുൻ‌തൂക്കം നൽകികൊണ്ടുള്ള "മിശ്ര സാമ്പത്തികവ്യവസ്ത" എന്നതായിരുന്നു. നെഹ്‌റു തന്നെ പൊതുമേഖലകളെ വിശേഷിപ്പിച്ചിരുന്നത് രാജ്യത്തിന്റെ ക്ഷേത്രങ്ങൾ ആണ് അവ എന്നതായിരുന്നു. അത് മുന്നോട്ടു പോയി അടിയന്തിരാവസ്ഥ കാലത്തിന് ശേഷം ഇന്ദിരാ ഗാന്ധിയുടെ കാലത്ത് സ്വകാര്യ ബാങ്കുകളും പെട്രോൾ പമ്പുകളും മറ്റും ദേശസാൽക്കരിക്കുകയും ഇന്ത്യയുടെ ഭരണ ഘടനയിൽ തന്നെ "സോഷ്യലിസ്റ്റ്" എന്ന വാക്കു കൂടി കൂട്ടിച്ചേർക്കുകയും ചെയ്തു. എന്നാൽ ഇന്ദിര ഗാന്ധിക്കും ശേഷം നിലവിൽവന്ന രാജീവ് ഗാന്ധി--സോണിയാഗാന്ധി നേതൃത്വം കോൺഗ്രസിന്റെ പൂർവകാല ചരിത്രം പൂർണമായും ഇല്ലാതാക്കിയിരിക്കുകയാണ്.
//
മുതലാളിത്ത വ്യവസ്ഥക്ക് ആയി രാഷ്ട്രീയം സ്വീകരുക്കുന്നവർ (ബൂർഷ്വാ രാഷ്ട്രീയം) രാഷ്ട്രീയത്തെ കാണുന്നത് പണം മുടക്ക് ഇല്ലാത്ത വ്യവസായം ആയിട്ടാണ്. അതാണ്‌ തെരഞ്ഞെടുപ്പ് കാലത്ത് "സീറ്റ് വിൽപ്പന" എന്ന പേരിൽ അറിയപ്പെടുന്നത്. ഹിന്ദുത്വ ബിജെപി യും ഇന്ത്യൻ നാഷണൽ കോൺഗ്രസും ഇതിൽ ഒരേ തരത്തിൽ വരുന്നന്നവരാണ്. പഞ്ചായത്ത്‌ തലം മുതൽ പാർലമെന്റ് മെമ്പർ സ്ഥാനം വരെ ആവശ്യപ്പെടുന്ന പണം നൽകി വാങ്ങാൻ ശേഷി ഉള്ളവർ ഉണ്ട്. അങ്ങനെ പണം മുടക്കുന്നവർ ആ പണം തിരികെ ലഭിക്കുന്നതിനുള്ള തന്ത്രങ്ങളും സ്വീകരിക്കും. അതിന് ആകെ പറയുന്ന പേരാണ് "ബൂർഷ്വാ രാഷ്ട്രീയം". അവർക്കൊക്കെ വോട്ട് ചെയ്യുന്ന "ജനങ്ങൾ" വഞ്ചിക്കപ്പെട്ടു കൊണ്ടിരിക്കും.
//
മാർക്സിസം അഗീകരിക്കുന്ന "തൊഴിലാളിവർഗ്ഗ രാഷ്ട്രീയം" അതിന് നേരെ വിപരീതമാണ്. യഥാർത്ഥത്തിൽ തൊഴിൽ എടുക്കുന്ന ജനങ്ങളുടെയാകെ ജീവിത സുരക്ഷയാണ് തൊഴിലാളിവർഗ രാഷ്ട്രീയത്തിന്റെ ലക്‌ഷ്യം. സമസ്ത മേഖലകളിലും പണിയെടുക്കുന്ന വരാണ് യഥാർത്ഥത്തിൽ സമൂഹത്തെ ആകെയും മുന്നോട്ട് നയിക്കുന്നത്. അവർ സ്വീകരിക്കുന്ന രാഷ്ട്രീയമാകട്ടെ സമൂഹത്തിന്റെ ആകെയും അഭിവൃദ്ധിയാണ് ലക്ഷ്യമിടുന്നത്. അത് സത്യസന്ധമായ വസ്തുതകളാണ്. അവിടെ കാറൽ മാർക്സ് സന്തോഷത്തെപ്പറ്റി പറഞ്ഞ ഒരു കാര്യം എല്ലാവരും അറിയേണ്ടതാണ്. സമൂഹ ത്തിലെ ബഹുഭൂരിപക്ഷവും ദുഖിക്കുമ്പോൾ നമ്മൾ മാത്രം സന്തോഷിക്കുന്ന സ്ഥിതിയും സമൂഹത്തിന്റെ യാകെ സന്തോഷത്തിൽ നമ്മളും പങ്കാളി ആകുമ്പോഴുള്ള സന്തോഷവും വ്യത്യസ്തമാണ്. മുതലാളിത്ത വ്യവസ്ഥയിൽ എങ്ങനെയും പണം ഉണ്ടാക്കി മുതലാളി അല്ലെങ്കിൽ "ധനവാൻ" സന്തോഷിക്കുമ്പോൾ ദുഖിക്കുന്നവർ അനേകായിരങ്ങൾ ഉണ്ടാകും. എന്നാൽ സോഷ്യലിസ്റ്റ് വ്യവസ്ഥയിലെ അവസ്ഥ അതായിരിക്കില്ല. രാഷ്ട്രം സമ്പന്നമാണെങ്കിൽ അതിന്റെ പ്രയോചനം ജനങ്ങൾക്കെല്ലാം ലഭിക്കും. സോഷ്യലിസ്റ്റ് വ്യവസ്ഥയിൽ സമൂഹത്തിന്റെയാകെ ജീവിത അഭിവൃദ്ധിയാണ് ഭരണകൂടത്തിന്റെ ലക്‌ഷ്യം. അതാണ് എല്ലാവരും സന്തോഷത്തോടെ ജീവിക്കാൻ കഴിയുന്ന സോഷ്യലിസ്റ്റ് വ്യവസ്ഥയുടെ പ്രത്യേകത. അതാണ് തൊഴിലാളിവർഗ രാഷ്ട്രീയത്തിന്റെ ലക്‌ഷ്യം.
//
കോൺഗ്രസിനെ കുറിച്ചുള്ള പഴയ വിലയിരുത്തൽ കോൺഗ്രസ് വെറും "ആൾകൂട്ടം" മാത്രം ആണെന്നാണ്. സ്വാർത്ഥത ഒഴികെ മറ്റ് യാതൊരു താത്പ്പര്യങ്ങളും ഇല്ലാത്തവരായിരിക്കും ആൾകൂട്ടത്തിലെ ഒരോരുത്തരും. സാമൂഹ്യമായ കാഴ്ചപ്പാട് അതിൽ ആർക്കും ഉണ്ടാവില്ല. 2014 ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന് അധികാരം നഷ്ടപ്പെടാൻ കാരണം കോൺഗ്രസിന്റെ "ന്യൂനപക്ഷ പ്രീണന" നിലപാട് കൊണ്ടാണ് എന്നാണ് കോൺഗ്രസിന്റെ "താത്വികാചാര്യൻ" ആയ എ കെ ആന്റണി നടത്തിയ ഗവേഷണങ്ങളിൽ നിന്നും കണ്ടെത്തിയിട്ടുള്ളത്. (അല്ലാതെ കൽക്കരി കുംഭകോണം ഉൾപ്പെടെയുള്ള കുംഭകോണങ്ങളാണ് കാരണം എന്ന് ആന്റണിക്ക് പറയാൻ ആവില്ല). അത് സോണിയ ഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതൃത്വം അപ്പാടെ അംഗീകരിച്ചിട്ടുള്ളതും ആണ്. അതുകൊണ്ട് മേലിൽ ന്യൂന പക്ഷങ്ങൾക്ക് അനുകൂലമായ യാതൊരു നിലപാടുകളും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഭാഗത്തു നിന്നും നിന്നും ഉണ്ടാവില്ല. മണിപ്പൂരിലെ കൂട്ടക്കൊലകൾക്കും പൗരത്വ ഭേദഗതിക്കും കാര്യമായ പ്രതികരണങ്ങൾ ഇന്ത്യൻ നാഷണൽ കോൺഗ്രസ് നടത്താത്തത് അതുകൊണ്ടു തന്നെ. ഭൂരിപക്ഷമായ "ഹിന്ദുക്കളുടെ" പിണക്കം ഉണ്ടാക്കാൻ കോൺഗ്രസ് ഒരിക്കലും ഇട നൽകില്ല. അതായത് ഇന്ത്യൻ നാഷണൽ കോൺഗ്രസ് അതിന്റെ മതേതര നിലപാടുകൾ എന്നന്നേക്കുമായി ഉപേക്ഷിച്ചത് തന്നെയാണ് എന്നാണ് ശരിയായ അർത്ഥം. എല്ലാവരും മനുഷ്യർ ആണ്; മനുഷ്യത്വം ആണ് എല്ലാവരിലും ഉണ്ടാകേണ്ടത് എന്ന നിലപാട് ഒരിക്കലും കോൺഗ്രസ് സ്വീകരിക്കില്ല എന്നതിലേക്കാണ് കാര്യങ്ങൾ പോകുന്നത്.
//
സമാന രാഷ്ട്രീയം തന്നെ കൈകാര്യം ചെയ്യുന്ന ബിജെപി യുടെ തിരുവനന്തപുരം കോർപ്പറേഷൻ തിരുമല ഡിവിഷൻ കൗണ്സല്റും ജില്ലാ ജനറൽ സെക്രട്ടറിയും ആയ ശിവകൃപയിൽ കെ അനിൽകുമാർ (56) ആത്മഹത്യ ചെയ്തിരിക്കുന്നു. അനിൽകുമാറിന്റെ ആത്മഹത്യ ഒരു സഹകരണബാങ്കിന്റെ സാമ്പത്തിക കാര്യങ്ങളിൽ ബിജെപി നേതൃത്വം കാണിച്ച കവർച്ച മൂലമായിരുന്നു. അനിലിന്റെ സഹധർമിണി ബിജെപി നേതൃത്വത്തോട് പറഞ്ഞത് ബിജെപി നേതൃത്വം അനിലിനെ കൊന്നുകളയുക ആയിരുന്നു എന്നാണ്. അത് പോലെ തന്നെ തൃക്കണ്ണാപുരത്തെ ആനന്ദ് കെ തമ്പി എന്ന ബിജെപി പ്രവർത്തകനും സമാന കാരണങ്ങളാൽ ആത്മഹത്യ ചെയ്തിരിക്കുകയാണ്.
//
കോൺഗ്രസും മതേതരത്വവും.
/
രാജീവ് ഗാന്ധിയും സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ഗാന്ധിജിയെ അറിയുന്നവരല്ല. കൂടുതൽ കൂടുതൽ മേഖലകളിൽ അഴിമതി നടത്താനും അകപ്പെട്ടിട്ടുള്ള വിവിധതരം കേസുകളിൽ നിന്നും രക്ഷപ്പെടാനുമാണ് കോൺഗ്രസ് നേതാക്കൾ ബിജെപി ക്യാംപിൽ എത്തുന്നത്. ഏത് തരം കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളവർ ആണെങ്കിലും അതൊക്കെ മേന്മകൾ ആയി മാത്രം പരിഗണിക്കുന്നതാണ് ഹിന്ദുത്വ വാദികളുടെ രാഷ്ട്രീയം. എല്ലാവരുടേയും ധാരണ ബിജെപി ഭരണം ഇന്ത്യയിൽ ഇല്ലാതാക്കണം എന്ന ഉദ്ദേശം ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ഉണ്ട് എന്നാണ്. അതൊരു തെറ്റിധാരണ മാത്രമാണ്.. യഥാർത്ഥത്തിൽ ഹിന്ദു രാഷ്ട്രം അവരുടെയും ആവശ്യമാണ്. കോണ്ഗ്രസ് നിലകൊള്ളുന്നതും രാമരാജ്യത്തിനാണ്. അത് ഹിന്ദു രാഷ്ട്രം മാത്രമാണ്. സോഷ്യലിസ്ററ് വിരുദ്ധത അടിസ്ഥാന ലക്ഷ്യമായ ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ആവശ്യം ഇന്ത്യയിൽ ഇടതുപക്ഷ രാഷ്ട്രീയം പൂർണമായും ഇല്ലാതാക്കണം എന്നത് മാത്രാമാണ്. എല്ലാവരും ആഗ്രഹിക്കുന്ന മതേതര ഇന്ത്യക്കായി നിലകൊള്ളുന്നതും നടപ്പാക്കാൻ സാധിക്കുന്നതും ഇടതുപക്ഷത്തിന് മാത്രമാണ്. "രാമ രാജ്യം" ലക്ഷ്യമായി അംഗീകരിക്കുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇപ്പോൾ ഇന്ത്യൻ ഭരണഘടനയും ബാദ്ധ്യതയായി കാണുകയാണ്. ഇന്ത്യൻ ഭരണ ഘടന അനുസരിച്ച് ഇന്ത്യൻ പൗരത്വത്തിനുള്ള അടിസ്ഥാനം ഇപ്പോൾ "മതം" അല്ല. ഇന്ത്യയിൽ ജനിച്ചുവളർന്നവരും അവരുടെ മക്കളും ഇന്ത്യൻ പൗരത്വത്തിന് അർഹതയുള്ളവരാണ്. അതിൽ മതം പ്രശ്‌നമേയല്ല. "മതം" അടിസ്ഥാനം ആകണമെങ്കിൽ ആദ്യം ഭരണ ഘടനയിൽ വേണം ഭേദഗതി വരുത്തേണ്ടത്. അതിന് നരേന്ദ്ര മോഡിയെ അനുവദിക്കാൻ പാടില്ല. പൗരത്വ ഭേദഗതി വിഷയത്തിനും ഇന്ത്യൻ നാഷണൽ കോണ്ഗ്രസ് മോഡിയോടൊപ്പം മതം അടിസ്ഥാനം ആകുന്നതിന് സഹായം ചെയ്യുകയാണ്. തെരെഞ്ഞെടുപ്പ് കമ്മീഷനെ നിശ്ചയിക്കുന്നതിന് സുപ്രീം കോടതി ചീഫ് ജസ്റ്റീസ് കൂടി വേണം എന്ന ഭരണ ഘടന വ്യവസ്ഥയും മോഡി സർക്കാർ അട്ടിമറിക്കുകയും കോൺഗ്രസ് അതിനേയും അംഗീകരിക്കുകയുമാണ്.
//
എന്നാൽ ഇന്ത്യൻ ജനതയ്ക്ക് വ്യക്തമായി അറിയാവുന്ന ചില കാര്യങ്ങൾ ഉണ്ട്. അത് എന്തുകൊണ്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പൗരത്വ ഭേദഗതിയെ അനുകൂലിക്കുന്നു എന്നതാണ്. രാഹുൽ ഗാന്ധിയും മാതാവ് സോണിയാ ഗാന്ധിയും ദിവസങ്ങളോളം സാമ്പത്തിക കുറ്റാന്യൂഷകരുടെ ചോദ്യം ചെയ്യലിന് വിധേയരായിട്ടുള്ളവരാണ്. അതിന്റെ കാരങ്ങങ്ങളും ഇൻഡ്യൻ ജനതക്ക്‌ അറിയാം. ആ ഓർമ്മയിലാണ് രാഹുലിന്റെ സംശയം. നാല്പത്തിയെട്ട് മണിക്കൂറുകളിലധികം "ഇ ഡി" സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും ചോദ്യം ചെയ്തിട്ടും അറസ്റ്റ് ചെയ്യാതിരിക്കുന്നതും കാരണം ജനങ്ങൾക്ക് അറിയാം. ലോകത്തിലെ സമ്പന്ന വനിതകളിൽ ഒരാളായ സോണിയ ഗാന്ധി ഭരണകൂടത്തിൽ അടക്കേണ്ട വളരെ വലിയ കണക്കിലുള്ള കോടികൾ നികുതി വെട്ടിച്ചിരിക്കുകയാണ്. അതിൽ രാഹുലും പങ്കാളിയാണ്. പൗരത്വ ഭേദഗതിയെ എതിർത്താൽ കാര്യം കുഴപ്പത്തിലാകും എന്നതിലാണ് കോടിക്കണക്കായ ഇന്ത്യൻ ജനതയുടെ മനസ്സിൽ എന്തെല്ലാം അങ്കലാപ്പ് ഉണ്ടായാലും ഹിന്ദുത്വ വാദികളുടെ ഇന്ത്യൻ ഭരണ ഘടനയെ അട്ടിമറിച്ചുള്ള പൗരത്വ ഭേദഗതിയോട് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പൂർണ വിധേയത്വം കാണിക്കുന്നത്.
//
അവരുടെ "രാഷ്ട്രീയം". വ്യവസായം എന്ന നിലയിൽ സ്വയം തൊഴിൽ കണ്ടെത്തൽ മാത്രം. അവർക്ക് മതേതര ഇന്ത്യ എന്നൊന്നും പറഞ്ഞാൽ മനസിലാവുക പോലും ഇല്ല. രാഹുൽ ഗാന്ധിക്ക് "പതാക" വെറും തുണി മാത്രം. ഏത് നിമിഷവും ബിജെപി ആകാൻ തയാറെടുത്തിട്ടുള്ളവരാണ് എല്ലാ കോൺഗ്രസുകാരും. കേരളത്തിൽ കൂടി ഇടതുപക്ഷ ഭരണം ഇല്ലാതാകണം എന്ന് അല്ലാതെ ഹിന്ദു വർഗീയതയുടെ ഭരണം ഇന്ത്യയിൽ ഇല്ലാതാകണം എന്ന് രാഹുൽ ഗാന്ധി മുതൽ ആരും ആഗ്രഹിക്കുന്നില്ല എന്നതാണ് വാസ്തവം. എല്ലാ വർഗീയതയും അടിസ്ഥാന സ്വഭാവത്തിൽ ഒന്ന് തന്നെ ആണ്. ആരും മനുഷ്യർ ആകരുത്. അതാണ് വർഗീയ രാഷ്ട്രീയത്തിന്റെ അടിസ്ഥാനം. അത് ഇന്ത്യയിൽ ആയാലും ഗാസയിലായാലും അഫ്‌ഗാനിസ്ഥാനിൽ ആയാലും ഒരിടത്തും മനുഷ്യൻ ആകരുത്. എന്നാൽ എല്ലാവരും അടിസ്ഥാനപരമായി മനുഷ്യർ ആണ്; എല്ലാവരിലും മനുഷ്യത്വമുണ്ടാകണം എന്നതാണ് മാർക്സിസത്തിന്റെ നിലപാട്.
//
സ്വാതന്ത്രിയാനന്തര ഇന്ത്യയിൽ 1950 കാലത്ത് ഉണ്ടായിരുന്നത് 500 ൽ അധികം നാട്ടുരാജ്യങ്ങൾ ആയിരുന്നു. രാജവാഴ്ച ഇല്ലാതായെങ്കിലും രാജാവിലും മറ്റ് ഭൂസ്വാമിമാരിലും ഉണ്ടായിരുന്ന സമ്പത്തിന്റെ ആധിപത്യം കൂടുതൽ കൂടുതൽ വർധിപ്പിക്കുക എന്ന നിലപാടാണ് നെഹ്രുവിന്റെ കാലം മുതൽ കോൺഗ്രസ് സ്വീകരിച്ചത്. ബ്രാഹ്മണാധിപത്യം പ്രോത്സാഹിപ്പിക്കുക എന്ന നിലപാട് ഇന്ത്യയുടെ ഭരണം ഹിന്ദുത്വ വാദികളിലേക്ക് മാറുന്നതിന് കൂടുതൽ സഹായകമായി. ഇന്ഡ്യയുടെ സ്വാതന്ത്ര്യസമരത്തിൽ നിർണായ പങ്ക് വഹിച്ച "ഇന്ത്യൻ നാഷണൽ കോൺഗ്രസ്" ഇപ്പോഴും ഉണ്ടെന്ന് കരുതുന്ന ശുദ്ധഗതിക്കാർ ഉണ്ടെന്നത് കൗതുകകരമാണ്. കാലം മാറിയതും നെഹ്‌റുവിന്റെയും ഇന്ദിര ഗാന്ധിയുടെയും കാലങ്ങൾക്ക് ശേഷം കോൺഗ്രസിൽ ഉണ്ടായ മാറ്റങ്ങൾ ഒന്നും അവർ അറിഞ്ഞിട്ടേയില്ല. ജവഹർലാൽ നെഹ്രുവിന്റെ കാലം ഇന്ത്യയുടെ സമ്പദ്ഘടനയിൽ പൊതുമേഖലകൾക്കും സ്വകാര്യമേഖലകൾക്കും തുല്യപങ്ക് എന്ന നിലയിലുള്ള "മിശ്ര സമ്പദ്ഘടന" ആയിരുന്നു പ്രഖ്യാപിത നയം. ആ കാലത്ത് കേട്ടിട്ടുള്ളത് കോൺഗ്രസിന്റേതായി ഏത് "കുറ്റിച്ചൂലിനെ" മത്സരിപ്പിച്ചാലും അവർ വിജയിക്കും എന്നാണ്. അതിന് കാരണം നെഹ്രുവിന്റെ കാലം സോവിയറ്റ് യൂണിയനും ചൈനയും അടക്കം ശക്തമായ ഒരു സോഷ്യലിസ്റ്റ് ചേരി ലോകത്ത്‌ ഉണ്ടായിരുന്നതും ഇന്ത്യയിൽ സോഷ്യലിസ്റ്റ് കാഴ്ചപ്പാടോടെ പൊതുമേഖലകൾക്ക് നിർണ്ണായക പങ്ക് നല്കിയിരുന്നതും മറ്റുമായിരുന്നു. അഴിമതി ശരിയല്ല എന്ന പൊതുധാരണ അന്ന് കോൺഗ്രസ് നേതൃത്വത്തിനും ഉണ്ടായിരുന്നു. ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രി ആയപ്പോൾ കോൺഗ്രസിൽ ഉണ്ടായ പിളർപ്പിനെ തുടർന്ന് ഭരണം ഉറപ്പിക്കാൻ അടിയന്തിരാവസ്ഥ നടപ്പിലാക്കിയെങ്കിലും പൊതുമേഖലകൾക്ക് കുറേക്കൂടി പ്രാധാന്യം നൽകുകയും ബാങ്കുകളും പെട്രോളിയം കമ്പനികളും ദേശസാൽക്കരിക്കുകയും ഇന്ത്യൻ ഭരണ ഘടന തന്നെ "സോഷ്യലിസ്റ്റ്" എന്ന പരിഗണന നല്കുകകൂടി ചെയ്തപ്പോൾ ഇന്ത്യൻ ജനത ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ വളരെ വലിയ പിന്തുണ പാർലമെന്റിൽ അംഗങ്ങളുടെ എണ്ണം അഞ്ചിൽ നാല് എന്ന നിലയിൽ വർധിപ്പിച്ചുകൊടുത്താണ് നിലനിർത്തിയത്.
//
നിർഭാഗ്യവശാൽ ഇന്ത്യൻ നാഷണൽ കോണ്ഗ്രസ് പൌരത്വ ഭേദഗതിയെ അനുകൂലിക്കുകയാണ്. പൗരത്വത്തിന്റെ അടിസ്ഥാനം ഇപ്പോൾ മതം അല്ല. പൗരത്വ ഭേദഗതിയോടെ പൗരത്വ അടിസ്ഥാനം മതം ആവുകയാണ്. ഏതെങ്കിലും ക്ഷേത്രത്തിലെ പൂജാരിയുടെ സമ്മതപത്രം ആണ് പൗരത്വം തെളിയിക്കാൻ ആവശ്യം. ഇതിനു പിന്നിലെ ഹിന്ദുത്വവാദികളുടെ കൊടും ചതി ഇന്ത്യൻ നാഷണൽ കോണ്ഗ്രസ് മനസിലാക്കാതെയാണ് എന്ന് ആർക്കും കരുതാൻ ആവില്ല. ഇന്ത്യൻ നാഷണൽ കോൺഗ്രസ് പഴയ ഗാന്ധിജിയുടേയും ജവഹർലാൽ നെഹ്‌റുവിന്റെയും കോൺഗ്രസ് അല്ല എന്നതാണ് യഥാർത്ഥ വസ്തുത. ഗാന്ധിജിയെ പോലും പൂർണമായും ഉപേക്ഷിച്ച കോൺഗ്രസിനെ ഒരിക്കലും ആർക്കും വിശ്വസിക്കാൻ ആവില്ല. ഇൻഡ്യൻ നാഷണൽ കോൺഗ്രസ് ആയി വിജയിച്ചാൽ നാളെയും അവർ "കോൺഗ്രസ്" തന്നെ ആയിരിക്കുമോ എന്നതാണ് ഇൻഡ്യൻ ജനതയെ അലട്ടുന്ന പ്രശ്നം. ആരൊക്കെ "അനിൽ ആന്റണിമാർ" ആകും എന്നതാണ് പ്രശ്നം.കോൺഗ്രസിന് വോട്ട് ചെയ്‌താൽ ബിജെപി പോവില്ല; വോട്ട് നഷ്ടപ്പെടും. എല്ലാവരും മനുഷ്യരാണ് എന്ന് കരുതുന്നവരെയാണ് നമുക്കാവശ്യം.
//
ഇന്ത്യൻ ഭരണ ഘടനയെ അട്ടിമറിച്ച് പൗരത്വത്തിന്റെ അടിസ്ഥാനം "ഹിന്ദു മതം" ആക്കുന്നതിനുള്ള ഹിന്ദുത്വ വാദികളുടെ കുറുക്കുവഴിയാണ് "പൗരത്വ ഭേദഗതി". അത് നടപ്പിലായാൽ ഇന്ത്യൻ ഭരണ ഘടനയും ജനാധിപത്യവും ഇല്ലാതാകും. മാത്രമല്ല ഭരണ ഘടന വകുപ്പ് 14 പ്രകാരമുള്ള "എല്ലാവരും തുല്യരാണ്" എന്നതും പൗരത്വ ഭേദഗതിയോടെ ഇല്ലാതാവുകയാണ്. മതേതര ഇന്ത്യയും നമ്മുടെ ഭരണ ഘടനയും നില നിർത്താൻ നരേന്ദ്രമോഡിയെ പരാജയപ്പെടുത്തുക തന്നെ വേണം. നിർഭാഗ്യവശാൽ ഇന്ത്യൻ നാഷണൽ കോണ്ഗ്രസ് പൌരത്വ ഭേദഗതിയെ അനുകൂലിക്കുകയാണ്. ഗാന്ധിജിയെ പോലും പൂർണമായും ഉപേക്ഷിച്ച കോൺഗ്രസിനെ ഒരിക്കലും ആർക്കും വിശ്വസിക്കാൻ ആവില്ല. ഇൻഡ്യൻ നാഷണൽ കോൺഗ്രസ് ആയി വിജയിച്ചാൽ നാളെയും അവർ "കോൺഗ്രസ്" തന്നെ ആയിരിക്കുമോ എന്നതാണ് ഇൻഡ്യൻ ജനതയെ അലട്ടുന്ന പ്രശ്നം. ആരൊക്കെ "അനിൽ ആന്റണിമാർ" ആകും എന്നതാണ് പ്രശ്നം. "രാമ രാജ്യത്തി" നായി നിലകൊള്ളുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഫലത്തിൽ ഇന്ത്യൻ ഭരണ ഘടനയും "മതേതര ഇന്ത്യ" എന്ന കാഴ്ചപ്പാടും ഉപേക്ഷിക്കുന്നു എന്നതാണ് വസ്തുത.
//
നിർഭാഗ്യവശാൽ ഇൻഡ്യൻ ജനതയുടെ പിന്തുണ കോൺഗ്രസിന്റെ സോഷ്യലിസ്റ്റ് നിലപാടുകൾക്കായിരുന്നു എന്നത് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഇന്ദിരാഗാന്ധിക്ക്‌ ശേഷം ഉണ്ടായ നേതൃത്വങ്ങൾക്ക് മനസിലായില്ല. സോണിയാഗാന്ധിക്ക് കോൺഗ്രസ് എന്താണ് എന്നതിനെക്കുറിച്ച് യാതൊരു ധാരണകളും ഉണ്ടായിരുന്നില്ല. മിശ്രസമ്പദ് ഘടന എന്ന നിലപാട് പൂർണമായും ഉപേക്ഷിച്ച് സോഷ്യലിസ്റ്റ് വിരുദ്ധ നിലപാടുകളിലേക്ക് കോണ്ഗ്രസ് മാറി. എല്ലാ പൊതുമേഖലകളും സ്വകാര്യ മുതലാളിമാർക്ക് ഒന്നൊന്നായി വിറ്റഴിക്കാൻ തുടങ്ങി. അഴിമതിയും കുംഭ കോണങ്ങളും നടത്തുകയാണ് "രാഷ്ട്രീയം" എന്ന നിലപാട് സ്വീകരിച്ചു. കാര്യമായ സ്വത്തൊന്നും ഇല്ലാതിരുന്ന സോണിയ ഗാന്ധിയും ലോകത്തിലെ മികച്ച സമ്പന്ന വനിതകളുടെ നിലയിലേക്ക് ഉയർന്നു. "അനിൽ അംബാനി" എന്നയാൾ രാഹുൽ ഗാന്ധിയോട് ചോദിച്ച ചില ചോദ്യങ്ങളിൽ ഒന്ന് സോണിയ ഗാന്ധി ലോകത്തിലെ നാല് സമ്പന്ന വനിതകളിൽ ഒരാൾ ആകാൻ അവർ നടത്തിയ വ്യവസായം എന്തായിരുന്നു എന്നാണ്. അതിനുള്ള മറുപടിയിൽ എന്താണ് "കോൺഗ്രസ് സംസ്കാരം" എന്നതും ഉൾപ്പെടുന്നു. 2011-15 കാലത്ത് പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില നിർണയിക്കാനുള്ള അവകാശം ലഭിക്കാനായി അന്നത്തെ വകുപ്പ് മന്ത്രി ജയ്പാൽ റെഡ്ഢിയെ മുകേഷ് അമ്പാനി ഉൾപ്പെടെയുള്ള സ്വകാര്യ വ്യവസായികൾ സമീപിച്ചെങ്കിലും അദ്ദേഹം അത് അനുവദിച്ചില്ല. എന്നാൽ അന്നത്തെ കോൺഗ്രസ് അധ്യക്ഷയെ സമീപിച്ചപ്പോൾ വകുപ്പ് മന്ത്രിയെ മാറ്റിക്കൊണ്ടുതന്നെ മുകേഷ് അമ്പാനി ഉൾപ്പെടെയുള്ള വ്യവസായികളുടെ ആഗ്രഹം സാധിച്ചുക്കൊടുത്തു. അതിന്റെ ഫലമായി പെട്രോൾ - പാചക വാതക വിലയിൽ കൂടി തന്നെ നൂറ്റിനാല്പത് കോടി ജനങ്ങളുടെയും രക്തം ഊറ്റിക്കുടിക്കാൻ സ്വകാര്യ മുതലാളിമാർക്ക് കഴിഞ്ഞു. അതൊക്കെ ലോകസമ്പന്ന വനിതകുളുടെ നിലവാരത്തിലേക്ക് ഉയരാൻ സോണിയ ഗാന്ധിക്കും കഴിഞ്ഞു.
//
സാധാരണ ജനങ്ങളുടെ ധാരണ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഒരു "മതേതര രാഷ്ട്രീയ" പാർട്ടി ആയതിനാൽ "നാനാത്വത്തിൽ ഏകത്വം" എന്ന കാഴ്ചപ്പാടോടുകൂടിയ ഇന്ത്യയുടെ ഭരണ ഘടനയിൽ തന്നെ ഉറപ്പ് പറയുന്ന "പരമാധികാര; സോഷ്യലിസ്റ്റ്; മതേതര; ജനാധിപത്യ റിപ്പബ്ലിക്" എന്നത് അതിന്റെ പൂർണ അർത്ഥത്തിൽ തന്നെ സംരക്ഷിക്കും എന്നാണ്. എന്നാൽ അങ്ങനെയുള്ള ധാരണകൾ തെറ്റിധാരണയായി മാറിക്കൊണ്ടിരിക്കുന്നതാണ് ഇന്ത്യ ഒട്ടാകെ കണ്ടുകൊണ്ടിരിക്കുന്നത്. കോൺഗ്രസിന്റെ മുൻ അഖിലേന്ത്യ പ്രസിഡന്റ് രാഹുൽഗാന്ധി തന്നെ പറഞ്ഞിട്ടുള്ളത് "കോൺഗ്രസ്" ആയി വിജയിക്കുന്നവർ എന്നെന്നും കോൺഗ്രസിൽ തന്നെ നിൽക്കും എന്ന് ആർക്കും ഉറപ്പ് പറയാൻ കഴിയില്ല എന്ന്. മറ്റൊരു എം പി കൂടിയായ ശശി തരൂർ എന്നയാൾ പറഞ്ഞതും എന്നെന്നും കോൺഗ്രസിൽ തന്നെ നിന്നുകൊള്ളണം എന്നില്ല എന്നാണ്‌. കേരളത്തിലെ കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ എന്നയാൾ ഏത് നിമിഷവും ബിജെപിയിലേക്ക് പോകാം എന്നാണ്. ഇന്ത്യ ഒട്ടാകെയുള്ള സ്ഥിതികളും ഇതൊക്കെ തന്നെ. ഇതിനൊക്കെ പുറമെ ഗാന്ധിജിയുടെ പോലും ലക്‌ഷ്യം "രാമ രാജ്യം" ആയിരുന്നു. ഗാന്ധിജിയെ ഹിന്ദു വർഗീയവാദികളാണ് വെടിവച്ച് കൊന്നത് എന്നതൊന്നും ഏത് സമയവും ഹിന്ദു വർഗ്ഗീയവാദികളുടെ പാളയത്തിലേക്ക് ചേക്കേറാൻ തയ്യാറായി നിൽക്കുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇന്ത്യയുടെ മതേതരത്വം കാത്തുസൂക്ഷിക്കും എന്ന് സാമാന്യ ബുദ്ധി ഉള്ളവരാരും കരുതുകയില്ല. ഹിന്ദു വർഗീയ വാദികൾ 2002 ൽ ഗുജറാത്തിൽ നരേന്ദ്രമോഡി മുഖ്യമന്ത്രി ആയിരുന്നപ്പോൾ നാലായിരം പേരുടെ കൂട്ടക്കൊല നടന്നതിന്റെ തെളിവുകൾ ബിബിസി ലോകത്തിക്കിന് മുൻപിൽ അവതരിപ്പിച്ചപ്പോൾ നരേന്ദ്രമോഡിക്കും അമിത്ഷാക്കും പൂർണ സംരക്ഷണം കൊടുക്കുന്ന നിലപാട് സ്വീകരിച്ചവരിൽ എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണിയും ശശി തരൂർ എം പി ഉൾപ്പെടെയുള്ള കോൺഗ്രസ് ന്വേതാക്കളും ഉൾപ്പെടുന്നു.

 


 
 
 
 
 
 
 
 
 
 
 
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ