566. വീണ്ടും വഞ്ചിക്കപ്പെടുന്നത് തൊഴിലാളിവർഗം തന്നെ.
സോഷ്യലിസ്റ്റ് വ്യവസ്ഥ സ്ഥാപിക്കാൻ ഉദ്ദേശിച്ച പാർട്ടി അച്ചടക്കം പാർട്ടിയെ തന്നെ ഇല്ലാതാക്കാൻ ഇടവരുത്തുന്നു. വഞ്ചിക്കപ്പെടുന്നത് തൊഴിലാളിവർഗം മാത്രം.
//
കാൾ മാർക്സിന്റേയും ലെനിന്റെയും സോഷ്യലിസ്റ്റ് ആശയങ്ങളോട് പൂർണമായും ശത്രുത പുലർത്തിക്കൊണ്ട് അവരുടെ ഫോട്ടോ ഉപയോഗിച്ചുള്ള "കമ്മ്യൂണിസ്റ്റ് " നേതാക്കളുടെ വിലാപങ്ങൾ മറ്റുള്ളവരെ വിഡ്ഢികളാ ക്കുന്നതിനാണ്. 1950 കാലം മുതൽ ഇന്ത്യയിൽ 73 വർഷങ്ങൾ ആയി ഇന്ത്യൻ മുതലാളിത്തം വളർത്താൻ മാത്രം നിലകൊള്ളുന്ന ഇന്ത്യയിലെ "കമ്മ്യൂണിസ്റ്റ്" നേതാക്കൾ സോഷ്യലിസത്തിന്റെ പ്രസക്തി ലവലേശം കുറച്ചുകാണരുതു് എന്ന ലെനിന്റെ വാക്കുകൾ പൂർണമായും തള്ളിക്കളഞ്ഞുകൊണ്ടാണ് മുന്നോട്ട് പോകുന്നത്. അതിന്റെ ഫലമായി പാർട്ടിയും ഇല്ലാതാകുന്നതിലും അവർ സന്തുഷ്ടരാണ്. അല്ലെങ്കിൽ അവർ നിലപാടിൽ മാറ്റം വരുത്തുമായിരുന്നു. 1950 കാലം മുതൽ ഇന്ത്യൻ നാഷണൽ കോണ്ഗ്രസ് സ്വീകരിച്ചിരുന്ന സാമ്പത്തികനയം മിശ്ര സമ്പദ് ഘടനയും കോണ്ഗ്രസ് ഉപേക്ഷിച്ചു. പൊതുമേഖലകൾ പൂർണമായും മുതലാളിമാർക്ക് വിട്ടുകൊടുക്കുകയാണ്. അതിലും കമ്മ്യൂണിസ്റ്റ് നേതാക്കൾ പൂർണ തൃപ്തരാണ്. കോണ്ഗ്രസ്സിന്റെ തകർച്ചയുടെ കാരണം സോഷ്യലിസ്റ്റ് കാഴ്ചപ്പാടുകൾ അവർ ഉപേക്ഷിച്ചതാണ്, നിലപാട് തിരുത്തണം എന്ന് ആവശ്യപ്പെടാൻ പോലും കോൺഗ്രസ് പാളയത്തിൽ അഭയം തേടുന്ന ഇടതു പക്ഷവും തയ്യാറല്ല. കാരണം മുതലാളിത്തം ഉപേക്ഷിക്കാൻ അവർ ഒരിക്കലും തായാറല്ല എന്നത് തന്നെ.
//
സോഷ്യലിസ്റ്
വ്യവസ്ഥയിൽ പൗരന്മാരുടെ അത്യാവശ്യ കാര്യങ്ങളായ പ്രാഥമിക കാര്യങ്ങൾക്കുള്ള
ഭൂമിയും വീടും, ഭക്ഷണം; ആരോഗ്യരക്ഷ; വിദ്യാഭ്യാസം; ജീവിക്കാൻ ആവശ്യമായ
വേതനത്തോടെയുള്ള തൊഴിൽ, വാർദ്ധക്യത്തിലെ സംരക്ഷണം തുടങ്ങിയവയ്ക്കുള്ള
ഉത്തരവാദിത്തം ഭരണ കൂടം ഏൽക്കുമ്പോൾ മുതലാളിത്തം അവയതെല്ലാം എപ്രകാരം
നിഷേധിക്കാം എന്ന കാര്യത്തിലാണ് ജാഗ്രത കാണിക്കുന്നത്. എല്ലാ മേഖലകളിലും
വൻകിട മുതലാളിമാർക്ക് ലാഭം ഉണ്ടാക്കുക എന്ന ഉദ്ദേശത്തിൽ ഭരണ കൂടം പരമാവധി
ദരിദ്രമാകണം; രാജ്യത്തെ സമ്പത്ത് പൂർണമായും വൻകിട കോർപ്പറേറ്റുകളീല്പ്പിക്കുക
എന്നതാണ് നിലവിലെ ബിജെപി ഗവണ്മെന്റിന്റെ ലക്‌ഷ്യം. സോഷ്യലിസ്റ്റ്
വ്യവസ്ഥക്കായി ജനാധിപത്യത്തിൽ പൗരന്മാരുടെ വോട്ടുകൾ മാത്രം മതിയെന്നിരിക്കെ
ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുപാർട്ടികൾ കാണിക്കുന്ന നിരുത്തരവാദിത്തം
പാവപെട്ട തൊഴിലാളിവർഗത്തെ വഞ്ചിക്കുകയാണ്. ഫെഡറൽ സംവിധാനം നിലനിൽക്കുന്ന
ഇന്ത്യയിൽ ഇന്ത്യ ആകെ മാത്രമേ സോഷ്യലിസം സ്ഥാപിക്കാൻ ആവുകയുള്ളൂ.
//
സാമ്പത്തിക അടിത്തറയാണ് രാഷ്ട്രീയ ഉപരിഘടനയെ നിർണയിക്കുക എന്ന മാർക്സിസത്തിന്റെമൗലിക അടിസ്ഥാന തത്വം മനസിലാകാത്തത് കൊണ്ടോ ബോധപൂർവം അവഗണിക്കുകയാണോ എന്നതാണ് വിഷയം. എങ്കിൽ ഉപേക്ഷിക്കുന്നത് മാർക്സിസമാണ്. ബിജെപി
യുടെ സാമ്പത്തിക നയങ്ങൾക്ക് പൂർണ പിന്തുണ കൊടുത്ത് നരേന്ദ്രമോഡിയെ
അധികാരത്തിൽ നിന്നും മാറ്റാമെന്ന് കരുതുന്നവർ വിഡ്ഢികളുടെ സ്വർഗത്തിലാണ്.
ഇന്ത്യൻ നാഷണൽ കോൺഗ്രസാകട്ടെ ബിജെപിയുടെ സാമ്പത്തികനയങ്ങൾക്കും "രാമ
രാജ്യത്തിനും" പൂർണ പിന്തുണ കൊടുക്കുന്നവരുമാണ്. സംവരണം കൊണ്ട് പിന്നോക്ക
വിഭാഗങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കാമെന്നായിരുന്നു ഡോ. അംബേദ്ക്കറുടെ
വിശ്വാസം. അവിടെയാണ് സാമ്പത്തിക അടിത്തറക്ക് പരമ പ്രാധാന്യം കൊടുക്കുന്ന
കാറൽ മാർക്സ് എല്ലാവരുടെയും ഉന്നതങ്ങളിൽ നിലകൊള്ളുന്നത്.
/
കാൾ മാർക്‌സിന്റെ ഒരു വാക്കെങ്കിലും മനസിലാക്കിയിട്ടുള്ള ആരും മുതലാളിത്തത്തെ പ്രോത്സാഹിപ്പി ക്കാൻ അനുവദിക്കില്ല. ദൗർഭാഗ്യ വശാൽ 1950 കാലം മുതൽ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം മാർക്സ് എന്തിനാണ് "മാർക്സിസം" എന്ന തത്വശാസ്ത്രം ആവിഷ്ക്കരിച്ചത് എന്നുപോലും പരിഗണിക്കാതെ ഇന്ത്യൻ മുതലാളിത്തം പ്രോത്സാഹിപ്പിക്കാൻ തീരുമാനിച്ചത് നീണ്ട 73 വർഷങ്ങൾക്ക് ശേഷവും' ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഏറെക്കുറെ പൂർണമായും ഇല്ലാതായി ക്കൊണ്ടിരിക്കുമ്പോഴും തിരുത്തപ്പെടാതെ തുടരുകയാണ്. 2002 മുതൽ ഈ കാര്യത്തിൽ ഞാൻ എന്റെ പരമാവധി പരിശ്രമങ്ങൾ നടത്തിവരികയാണ്. എത്രയൊക്കെ കാര്യങ്ങൾ സിപിഐ(എം) കേന്ദ്രകമ്മിറ്റിയുടെ മുൻപാകെ കഴിഞ്ഞ 22 വർഷങ്ങളായി അവതരിപ്പിക്കുന്നു ണ്ടെങ്കിലും പാർട്ടി എത്ര ദയനീയമായി തകർന്നുകൊണ്ടിരിക്കുമ്പോഴും അതൊന്നും സിപിഐ(എം) കേന്ദ്രകമ്മിറ്റിയുടെ ശ്രദ്ധയിൽ എത്തുന്നതായി കാണുന്നില്ല. മുതലാളിത്തത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാടിനെതിരെ എന്തെങ്കിലും ഉന്നയിക്കുന്ന ഒരാൾ പോലും സിപിഐ എമ്മിന്റെ പൊളിറ്റ് ബ്യൂറോയിലോ കേന്ദ്ര കമ്മിറ്റിയിലോ അവശേഷിക്കുന്നില്ല എന്നത് അതിശയകരമാണ്. മുതലാളിത്തത്തിന് കമ്മ്യൂണിസ്റ്റ് പാർട്ടിയേ ആവശ്യമില്ല എന്ന പൂർണ ബോധ്യമുള്ള തിനാൽ പ്രവർത്തനം ആരംഭിച്ച് നൂറു വർഷങ്ങൾ കഴിഞ്ഞാലും ഹിന്ദി മേഖലയിലും ഇന്ത്യ ഒട്ടാകെയും പാർട്ടി പ്രവർത്തനം ഇല്ലാത്തതിൽ സന്തോഷിക്കുന്ന പാർട്ടി നേതൃത്വം; ഓരോ സംസ്ഥാനങ്ങളിലായി ഉള്ളതും ഇല്ലാതായി ക്കൊണ്ടിരിക്കുമ്പോൾ കൂടുതൽ കൂടുതൽ ആവേശത്തോടെ മുതലാളിത്തത്തിൽ ഉറച്ചു തന്നെ നിൽക്കുകയാണ്.
//
മുതലാളിത്തത്തിന് ഹാനികര മാകുമെന്നതിനാൽ ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഇല്ലാതാകട്ടെ എന്ന് കമ്യൂണിസ്റ്റ് നേതൃത്വങ്ങൾ തന്നെ തീരുമാനിക്കുന്നു എന്നാണ് കാര്യങ്ങൾ സൂചിപ്പിക്കുന്നത്. അതിന്റെ ഭാഗമാണ് ഇന്ത്യയിലെ പൊതുമേഖലകളുടെ സ്വകാര്യവത് ക്കരണത്തെ എതിർക്കാൻ പാടില്ല എന്ന തീരുമാനം ഉണ്ടായത് എന്ന് കരുതുകയാണ്. അവർ അതിൽ വിജയിച്ചുകൊണ്ടേ ഇരിക്കുന്നു. പൊതുമേഖലകളോട് കോൺഗ്രസും ബിജെപിയും സ്വീകരിക്കുന്ന നിലപാട് തന്നെ കമ്മ്യൂണിസ്റ്റ് പാർട്ടികളും സ്വീകരിക്കുന്നത് മൂലം അടുത്ത് വരുന്ന 2024 ലെ ഇന്ത്യൻ പാർലമെൻ്റിലേക്കുള്ള തെരെഞ്ഞെടുപ്പിൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്കും കാര്യമായതൊന്നും പ്രതീക്ഷിക്കാൻ ഉണ്ടാവില്ല. 2024 ലെ പൊതു തെരഞ്ഞെടുപ്പ് കഴിഞ്ഞാലും ഈ നിലപാടിൽ മാറ്റം പ്രതീക്ഷിക്കാൻ ആവില്ല. കാരണം നേതൃത്വത്തിൽ മാറ്റമൊന്നും വരാൻ സാധ്യതയില്ല. തെരെഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോണ്ഗ്രസ് വിജയിച്ചാൽ പിന്നെ കോൺഗ്രസിന്റെ സംരക്ഷണ ഉത്തരവാദിത്തം "അവർ" ഏറ്റെടുക്കും. കോൺഗ്രസിന്റെയോ ബിജെപിയുടെയോ പെരും കള്ളന്മാരായ സ്ഥാനാർത്ഥികൾക്ക് വോട്ട് ചെയ്ത് മടുക്കുന്ന ബഹുഭൂരിപക്ഷം ജനങ്ങളും ക്രമേണ വോട്ട് പോലും ചെയ്യാതെ തെരെഞ്ഞെടുപ്പുകൾ അപ്പാടെ ബഹിഷ്‌ക്കരിക്കുന്ന സ്ഥിതിയും ഉണ്ടാകും. . ഗുജറാത്തിൽ അതാണ് സംഭവിച്ചുകൊണ്ടിരി ക്കുന്നത്. 50 ശതമാനമാണ് അവിടെ ശരാശരി വോട്ട് ചെയ്യൽ നടക്കുന്നത്. അത് ഇന്ത്യ ഒട്ടാകെ ആയി മാറും. ഉത്തരപ്രദേശും മധ്യപ്രദേശ്യും അങ്ങനെ ആകുന്നു. അത് ജനാധിപത്യത്തിന്റെ അന്ത്യം പോലും സംഭവിക്കാൻ ഇടയാകാം. . മുതലാളിത്തം ഒഴിവാക്കില്ല എന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നിലപാട് മൂലം ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി തന്നെ ചരിത്രത്തിന്റെ ഭാഗവും ആകും.
//
ഇന്ത്യൻ രാഷ്ട്രീയത്തിൽ എന്തെങ്കിലും മാറ്റം ഉണ്ടാകണമെങ്കിൽ സോഷ്യലിസ്റ് ഇന്ത്യ എന്ന ലക്‌ഷ്യം ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടികൾ അംഗീകരിക്കണം. അല്ലാതെ കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് നിലനിൽക്കാനാവില്ല, കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ വിശ്വാസം അർപ്പിച്ചിട്ടുള്ള പാവപെട്ട ജനങ്ങളോട് നീതി ചെയ്യാനാവില്ല. ആ ലക്‌ഷ്യം അംഗീകരിച്ചാൽ പാർട്ടി ഉണ്ടാകുന്നതിന് ഏറ്റെടുക്കേണ്ട ലക്‌ഷ്യം ഇന്ത്യൻ ഗ്രാമങ്ങളിൽ എല്ലാ ജനങ്ങളിലും സാക്ഷരതയുടെ സന്ദേശം എത്തിക്കുക എന്നതാണ്. ഇന്ത്യൻ ഭരണ ഘടന തന്നെ "പരമാധികാര, സോഷ്യലിസ്റ്റ്, മതേതര, ജനാധിപത്യ" റിപ്പബ്ലിക് ആയതിനാൽ സാക്ഷരതാ പ്രവർത്തനങ്ങളുടെ ഭാഗമായി സോഷ്യലിസത്തിന്റെ സാമാന്യ നീതിയും യാഥാർത്ഥ ജനാധിപത്യം എന്താണെന്നതും ജനങ്ങളിൽ പ്രാഥമിക ധാരണ ഉണ്ടാകുന്നതിന് പ്രയോജനപ്പെടണം. ജനാധിപത്യം രാജവാഴ്ചക്ക് ശേഷം രൂപപ്പെട്ട സാമൂഹ്യ വ്യവസ്ഥ ആയതിനാൽ ജനങ്ങൾക്ക് ജനാധിപത്യത്തെക്കുറിച്ചും പ്രാഥമിക ധാരണ ഉണ്ടാവണം. രാജവാഴ്ചയിൽ രാജാവിൽ മാത്രം കേന്ദ്രീകൃതമായിരുന്ന 'രാഷ്ട്രീയ അധികാരം" ജനാധിപത്യത്തിൽ ഓരോ പൗരനിലേക്കുമായി മാറുകയാണ്. രാജവാഴ്ചയിൽ രാജ്യത്തിന്റെ സമ്പത്തിന്റെ ഉടമ രാജാവ് ആയിരുന്നെങ്കിൽ ജനാധിപത്യത്തിൽ അത് ഓരോ പൗരനിലേക്കുമായി മാറുകയാണ്. ഓരോ പൗരനിലും അർപ്പിതമായ രാഷ്ട്രീയമായ ഉത്തരവാദിത്തങ്ങളെക്കുറിച്ച് അയാൾ ബോധവാനല്ലെങ്കിൽ പണം നൽകി വോട്ടു വാങ്ങുന്ന സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ രാഷ്ട്രീയം വ്യവസായമായി കാണുന്ന സാമൂഹ്യ വിരുദ്ധരാഷ്ട്രീയക്കാർ നടത്താൻ ഇടവരും. അത് ഒഴിവാകുകയും വേണം. രാജ്യത്തിന്റെ ഭരണഘടനയെക്കുറിച്ചും പൗരന്മാരിൽ പ്രാഥമിക ധാരണ ഉണ്ടായിരിക്കണം. അതിന്റെ അഭാവമാണ് സാമൂഹ്യ വിരുദ്ധ വർഗീയതയും മറ്റും രാജ്യം ഭരിക്കുന്ന സ്ഥിതി വിശേഷം ഉണ്ടാകുന്നത്. ബിജെപി, ചൂഷക വർഗ്ഗങ്ങൾ ഒട്ടാകെ ഭയപ്പെടുന്നത് പാവപെട്ടവരിൽ വിദ്യാഭ്യാസം എത്തുന്നതിനെയാണ്. പാവപെട്ട ജനങ്ങൾ തികച്ചും വിദ്യാഭ്യാസം ഇല്ലാത്തവരായി തന്നെ തുടരേണ്ടത് ബിജെപിയുടെയും കോൺഗ്രസിന്റെയും രാഷ്ട്രീയ ആവശ്യം കൂടിയാണ്. 1991 ലെ കേരളത്തിലെ സ.നായനാർ സർക്കാർ സാക്ഷരതാ യജഞം കൊണ്ടുവന്നപ്പോൾ കോൺഗ്രസ് അതിനേയും രൂക്ഷമായി എതിർത്തു. ആ കാര്യത്തിൽ 65 കൊല്ലങ്ങൾ ഇന്ത്യ ഭരിച്ച കോൺഗ്രസ് യാതൊന്നും ചെയ്തില്ല. കേരളത്തിൽ പാവപ്പെട്ടവന് വിദ്യാഭ്യാസം നൽകുന്നതിന് വേണ്ടി ആയിരുന്നു മഹാത്മാ അയ്യൻകാളിയുടെ പോരാട്ടം. അതിനായി ഒരു വർഷമാണ് കാർഷിക തൊഴിലാളികൾ പണിമുടക്കിയത്. നാരായണ ഗുരുവും പാവപ്പെട്ടവന് വിദ്യാഭ്യാസം നിഷേധിക്കുന്നതിന് എതിരെകൂടിയാണ് പോരാടിയത്. സാക്ഷരതയുടെ സന്ദേശവും യഥാർത്ഥ ജനാധിപത്യത്തിന് വേണ്ടിയുള്ള പോരാട്ടവും ഇന്ത്യയെ എത്തിക്കുക സോഷ്യലിസ്റ്റ് വ്യവസ്ഥയിലെക്ക് കൂടി ആയിരിക്കും.
//
തീർച്ചയായും ശത്രുവർഗ്ഗങ്ങളുടെ ഭാഗത്തു നിന്നും കഠിനമായ എതിർപ്പ് ഉണ്ടാവുമെന്ന് തന്നെ പ്രതീക്ഷിക്കണം. ചരിത്രാധീത കാലം മുതൽ ചൂഷക വർഗ്ഗങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നതും അനുഭവിച്ചുവരുന്നതുമായ ചൂഷണവും സമ്പത്തും ഇല്ലാതാവുന്നത് അവർക്ക് സഹിക്കാവുന്നതിലും അപ്പുറമാണ്. മാനവരാശി ജനാധിപത്യത്തിലേക്ക് എത്തിയതൊന്നും അത്ര വേഗം അവർ അംഗീകരിച്ചുതരില്ല. പഴയ സോവിയറ്റ് യൂണിയനിൽ ഒക്ടോബർ വിപ്ലവത്തിന് ശേഷം നാല് വർഷത്തോളം പിൻതരിപ്പന്മാർ സോവിയറ്റ് യൂണിയനെ ഇല്ലാതാക്കാൻ ആയുധം എടുത്ത് തന്നെ പോരാടിയത് ഇന്ത്യയിലും ഉണ്ടാകും. അതിനെ അവരുടേതായ രീതിയിൽ തന്നെ ചെറുത്ത് തോൽപ്പിക്കേണ്ടി വരും. പക്ഷേ ഒരാളുടെ പോലും ജീവൻ നഷ്ടപ്പെടാൻ ഇടയാക്കുകയും അരുത്. വീണ്ടും അവരുടെ ആക്രമണം ഉണ്ടാകാതിരിക്കാൻ ആവശ്യമായ രീതിയിൽ കൈകാര്യം ചെയ്യുകയും വേണം. പഴയ റഷ്യയിൽ നിന്നും വ്യത്യസ്തമായി ഇന്ത്യൻ ഭരണഘടനയുടെ സഹായവും ഇന്ത്യയിലെ അനുകൂല ഘടകമാണ്. സോഷ്യലിസത്തിന്റെ സാമൂഹ്യ നീതി ബോധ്യപെടുമ്പോൾ മനസ്സിൽ നന്മ ഉള്ളവരൊക്കെ അതോട് സഹകരിക്കുമെന്നാണ് സഖാവ് ഇ എം എസ് ഉൾപ്പെടെയുള്ളവരുടെ ചരിത്രം പഠിപ്പിക്കുന്നത്. എല്ലാവരും മനുഷ്യർ ആണെന്നതും എല്ലാ വിഭാഗങ്ങളിലും ചിന്താ ശേഷി ഉള്ളവർ സമൂഹത്തിന്റെ ആകെ നന്മക്കായിട്ടാണ് അണി നിരന്നിട്ടുള്ളത് എന്നതും വസ്തുതയാണ്. എൻഗല്സ് വ്യവസായിയും സാമ്പത്തികശേഷി ഉള്ള ആളും ആയിരുന്നിട്ടും മാർക്സിസം ആവിഷ്‌ക്കരി ക്കുന്നതിന് മാർക്സിനോടൊപ്പം ഉണ്ടായിരുന്നു.
//
ആർക്കും എതിരെ അല്ലാതെ; ആർക്കും വേണ്ടി അല്ലാതെ; സമരങ്ങൾ നടത്തി ക്കൊണ്ടേയിരിക്കും. കേന്ദ്ര അവഗണന അവസാനിപ്പിച്ച് അവർ തന്നെ അവിടെ എക്കാലവും തുടരണം?
//
മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്ന നിലപാടിൽ ഉറച്ചുനിൽക്കുക തന്നെ ചെയ്യും എന്നതിന്റെ സൂചനയാണ് പൊതുമേഖലകൾ സ്വകാര്യവത്ക്കരിക്കുന്നതിനെ എതിർക്കുകയില്ല എന്ന നിലപാടിന്റെ അർത്ഥം. ചൂഷക വർഗ്ഗങ്ങളെ, ഹിന്ദു വർഗ്ഗീയവാദികളെ രാഷ്ട്രീയമായി നേരിടുന്നതിന് അവരുടെ സാമ്പത്തിക നയങ്ങളെയാണ് നേരിടേണ്ടത് എന്ന ബോധത്തിലേക്ക് എത്തുന്നില്ല എന്നത് "സാമ്പത്തിക അടിത്തറയാണ് രാഷ്ട്രീയ സാംകാരിക ഉപരിഘടനയെ നിർണയിക്കുക" എന്ന മാർക്സിസത്തിന്റെ മൗലിക അടിത്തറ മനസിലാക്കാത്തതു കൊണ്ടാണോ ബോധപൂർവം ആണോ എന്നറിയില്ല. പരിതസ്ഥിതി ബോധത്തെയാണ് നിർണയിക്കുക; ബോധം പരിതഃസ്ഥിതിയെയല്ല എന്നത് മാർക്സിസത്തിന്റെ മൗലിക അടിത്തറയാണ്. മൂലധനം എന്ന കൃതി രചിക്കുന്നതിന് മുൻപ് മാർക്സ് രചിച്ച "അർത്ഥ ശാസ്ത്ര നിരൂപണത്തിന് ഒരു സംഭാവന" എന്ന കൃതിയിൽ തന്നെ ഭംഗിയായി പറയുന്ന കാര്യമാണത്. "മൂലധനം" എന്ന അതിബൃഹത്തായ കൃതി കാറൽ മാർക്സ് രചിക്കാൻ തന്നെ ഇടയായത് മേൽ കാണിച്ച വസ്തുതകളുടെ അടിസ്ഥാനത്തിലാണ്. ലെനിൻറെ എല്ലാ കൃതികളിലും ഈ കാര്യം പ്രത്യേകം പറയുന്നുണ്ട്. പലപ്പോഴായി ഈ കാര്യങ്ങൾ എന്റെ ബ്ലോഗുകളിൽ കാണിച്ചിട്ടുള്ളതുമാണ്. വിമർശനങ്ങളോട് ശത്രുതാപരമായ നിലപാട് സ്വീകരിക്കുന്നത് പാർട്ടി നേതൃത്ത്വത്തിന്റെ ഉദ്ദേശ ശുദ്ധിയിലാണ് സംശയം ജനിപ്പിക്കുന്നത്. 1950 കാലത്തെ നേതൃത്വത്തിന് ഈ കാര്യങ്ങൾ മനസിലായിരുന്നുവെങ്കിൽ "മുതലാളിത്തം പ്രോത്സാഹിപ്പിക്കുക" എന്ന നിലപാട് ഒരുണകാരണ വശാലും സ്വീകരിക്കുമായിരുന്നില്ല. ഇന്ത്യയിലെ വളരെ നീണ്ട കാലത്തെ അനുഭവങ്ങൾക്കും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം പൂർണമായും തകർച്ചയെ നേരിടുമ്പോഴും സാമ്പത്തിക നിലപാടിൽ യാതൊരു മാറ്റവും വരുത്തില്ല എന്നത് ചൂഷക വർഗ്ഗങ്ങൾക്ക് മുൻപിൽ പൂർണമായും കീഴടങ്ങുകയാണെന്ന് മാത്രമേ കരുതാനാവുകയുള്ളു.
//
മുതലാളിത്ത വ്യവസ്ഥയിൽ തൊഴിലാളിവർഗം നടത്തുന്ന സമരങ്ങളിലൂടെ മുതലാളിത്ത ചൂഷണവും ബൂർഷ്വാ ചെറ്റത്തരങ്ങളും തുറന്നുകാണിക്കണമെന്നും തൊഴിലാളിവർഗ്ഗത്തിൽ വർഗ ബോധം ഉണ്ടാകാൻ ഇടയാക്കണമെന്നും "എന്ത് ചെയ്യണം?" എന്ന കൃതിയിൽ ലെനിൻ ചൂണ്ടിക്കാണിക്കുന്നതൊന്നും ഇന്ത്യയിൽ ആരും കണ്ടിട്ടേയില്ല? സാമ്പത്തിക നേട്ടങ്ങൾക്ക് ഉപരി രാഷ്ട്രീയ നേട്ടമാണ് പ്രധാനമായും ഉണ്ടാകേണ്ടത് എന്നതും ആരും ശ്രദ്ധിച്ചിട്ടില്ല. ആ പുസ്തകത്തിൽ ലെനിൻ സോഷ്യലിസത്തിന്റെ പ്രസക്തി ലവലേശം കുറച്ചുകാണുന്നതായാൽ ബൂർഷാ ആശയങ്ങൾക്ക് ഇടയാക്കും എന്ന് പറഞ്ഞിട്ടുള്ളതും ആരും കണ്ടില്ല.
തൊഴിലാളിവർഗം നടത്തുന്ന സമരങ്ങളിലൂടെ "വർഗ ബോധം" വർഗ സമരം ആകണം എന്നും അത് സോഷ്യലിസ്റ്റ് വ്യവസ്ഥയിലേക്ക് എത്തിച്ചേരണമെന്നും ലെനിൻ പറയുമ്പോൾ "സോഷ്യലിസം" എന്ന ലക്‌ഷ്യം കൂടി നൂറു വർഷമാകുംപോഴും ഇന്ത്യൻ തൊഴിലാളി വർഗത്തിന് അസാധ്യമാവുകയാണ്. ബൂർഷ്വാ രാഷ്ട്രീയ പാർട്ടികളുടെ എല്ലാ അഴിമതികൾക്കും കൂട്ടുനിന്നുകൊണ്ടാണ് ഇന്ത്യയിൽ മുന്നോട്ടുപോകുന്നത്. 1850 കാലത്ത് ബ്രിട്ടന് "സൂര്യൻ അസ്തമിക്കാത്ത ബ്രിടീഷ് സാമ്ബ്രാജ്യം" നേടിക്കൊടുത്ത ഇഗ്ളീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയെയാണ് കാറൽ മാർക്സ് കണക്കിലെടുത്തത് എന്നത് ലെനിനും മാവോക്കും ഫിദൽ കാസ്ട്രോക്കും എല്ലാം മനസിലായി. ഇന്ത്യയിലെ "ആചാര്യന്മാർക്ക്" ആർക്കും അത് മനസിലായില്ല.
.https://m.facebook.com/story.php?story_fbid=2855671544575994&id=100003995299089&mibextid=Nif5oz (സമ്പത്തിന്റെ എഴുപത്തിയഞ്ച് ശതമാനവും....)
//21 01 2024//
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ