564. അവരുടെ മുൻപിൽ അന്ധകാരം മാത്രം.
തൊണ്ണൂറ് ശതമാനം പാർട്ടി അംഗങ്ങളും സാധാരണ അംഗം എന്ന നിലയിൽ മാത്രം ജീവിതാവസാനം വരെ പാർട്ടിയിൽ തുടരുന്നവരാണ്. ഒരു നല്ല സാമൂഹ്യ വ്യവസ്ഥ എന്ന സ്വപ്നം ആണവരെ എല്ലാ പ്രകടനങ്ങളിലും കാൽ നടജാഥകളിലും സമരങ്ങളിലും പങ്കെടുക്കാനും പാർട്ടി എൽപ്പിക്കുന്ന എല്ലാ ചുമതലകളും നിർവഹിക്കാനും പ്രേരിപ്പിക്കുന്നത്. അവർക്ക് എല്ലായ്പ്പോഴും ടി വി യിൽ വാർത്ത കേൾക്കുന്നതുപോലെ "റിപ്പോർട്ടിങ്" കേൾക്കാൻ മാത്രമാണ് അവസരം. അവർക്ക് പറയാവുന്നത് ബ്രാഞ്ച് യോഗങ്ങളിൽ മാത്രം. അത് ഒരിക്കലും ലോക്കൽ കമ്മിറ്റി അംഗത്തിലും മേലോട്ട് പോവില്ല. പിന്നെയുളള ആശ്രയമാണ് സാമൂഹ്യ മാധ്യമങ്ങൾ. അതും യാതൊരു ഫലവും ചെയ്യില്ല എന്നാണ് 2014 മുതൽ ഞാൻ ചെയ്തുകൊണ്ടിരിക്കുന്നതിൽ നിന്നുള്ള അനുഭവം. ഏറ്റവും ഒടുവിൽ കേൾക്കാൻ കഴിഞ്ഞതാണ് "പാർലമെന്ററി മാർഗത്തിൽ" സോഷ്യലിസം സ്ഥാപിക്കാമെന്ന് പാർട്ടി കരുതുന്നില്ല" എന്നാണ്. നൂറു വർഷമായി ഇന്ത്യയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന "കമ്മ്യൂണിസ്റ്റ് പാർട്ടി" ഇന്ത്യ ഒട്ടാകെ പാർട്ടി ഇല്ലാതായിക്കൊണ്ടിരിക്കുമ്പോഴും 1950 കാലം മുതൽ 73 വർഷങ്ങളായി തുടരുന്ന "മുതലാളിത്തം പ്രോത്സാഹിപ്പിക്കുക" എന്ന നിലപാട് ഉപേക്ഷിക്കാൻ തയ്യാറല്ല. കാൾ
മാർക്‌സിന്റെ ഒരു വാക്കെങ്കിലും മനസിലാക്കിക്കയിട്ടുള്ള ആരും
മുതലാളിത്തത്തെ പ്രോത്സാഹിപ്പിക്കാൻ അനുവദിക്കില്ല. ദൗർഭാഗ്യവശാൽ
മുതലാളിത്തത്തെ പ്രോത്സാഹിപ്പി ക്കുന്നതിനെതിരെ എന്തെങ്കിലും ഉന്നയിക്കുന്ന
ഒരാൾ പോലും സിപിഐ എമ്മിന്റെ പൊളിറ്റ് ബ്യൂറോയിലോ സെൻട്രൽ കമ്മിറ്റിയിലോ
അവശേഷിക്കുന്നില്ല എന്നത് അതിശയകരമാണ്. മുതലാളിത്തം വളർത്താൻ എന്തിനാണ് കമ്മ്യൂണിസ്റ്റ് പാർട്ടി എന്നത് പോലും ആലോചിക്കാതെ സിപിഐ (എം) പോളിറ്റ് ബ്യൂറോ പാർട്ടി കോണ്ഗ്രസുകൾ തുടർച്ചയായി നടത്തിക്കൊണ്ടും ഇരിക്കും. സാധാരണ അംഗങ്ങൾ മരണം വരെ പാർട്ടിയിൽ തുടന്ന് കൊണ്ടും ഇരിക്കും. എന്നാൽ അവരുടെ മുൻപിൽ അന്ധകാരം മാത്രം. "സോഷ്യലിസം" എന്ന ലക്‌ഷ്യം അംഗീകരിക്കാതെ ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം മുന്നോട്ടു പോവില്ല എന്ന് സിപിഐ (എം) പോളിറ്റ് ബ്യൂറോയേയും കേന്ദ്ര കമ്മിറ്റയേയും ബോധ്യപ്പെടുത്തുക എന്നത് അസാധ്യമായിത്തന്നെ തുടരും.
//
സ. ഇ.എം.എസ്. നോടുള്ള എല്ലാ ആദരവുകളോടും കൂടിയാണ് അദ്ദേഹത്തിന്റെ "തൊഴിലാളി വർഗ രാഷ്ട്രീയത്തിന്റെ ശാസ്ത്രവും കലയും" എന്ന കൃതിയിലെ 53-മത്തെ പേജിലെ "പാർലമെന്ററി മാർഗത്തിൽ സോഷ്യലിസം സ്ഥാപിക്കുന്നത് പോയിട്ട് സാമൂഹ്യ പരിഷ്ക്കരണങ്ങൾ പോലും അസ്സാദ്ധ്യമാണെന്ന് പറയുന്ന കാര്യം പരിശോധിക്കേണ്ടത്. സ.ഇഎംഎസിന് എന്താണ് ജനാധിപത്യം എന്നും എന്താണ് മുതലാളിത്തം എന്നും കാറൽ മാർക്സ് ആവിഷ്‌ക്കരിച്ച "മാർക്സിസം" എന്ന തത്വ ശാസ്ത്രത്തിന്റെ ലക്‌ഷ്യം എന്തായിരുന്നു എന്നും അറിയില്ലാതിരുന്നതിന്റെ കെടുതിയാണ് ഇന്ന് ഇന്ത്യൻ ജനത അനുഭവിക്കുന്നത്. അല്ലെങ്കിൽ "മുതലാളിത്ത സമൂഹത്തിന്റെ സ്വതന്ത്രയമായ വളർച്ചയെ" കുറിച്ച് അദ്ദേഹം പറയുമായിരുന്നില്ല. ചരിത്രത്തിൽ നിന്നും പാഠം പഠിച്ചാണ് ജനങ്ങൾ മുന്നോട്ടു പോകുന്നത്. പഴയ രാജ വാഴ്ചയിൽ മാത്റം ബാധകമാകുന്ന "സായുധ വിപ്ളവത്തിലേക്കും" പോകാനാവില്ലന്ന് വ്യക്തം. രാജവാഴ്ചയിൽ രാജാവിൽമാത്രം കേന്ദ്രീകൃതമായിരുന്ന "രാഷ്ട്രീയാധികാരം" ഓരോ പൗരന്മാരിലേക്കും ആയി മാറുകയാണ് ജനാധിപത്യത്തിൽ സംഭവിക്കുക. 1947 ൽ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന്ന് മുൻപ് ബ്രീടീഷ് രാജ്ഞിയിൽ മാത്രം കേന്ദ്രീകരിച്ചിരുന്ന ഇന്ത്യയുടെ പരമാധികാരം ജനാധിപത്യം നടപ്പിലായപ്പോൾ ഇന്ത്യയിലെ ഒരോ പൗരന്മാരിലേക്കുമായി മാറുകയാണ് സംഭവിച്ചത്. "ദ്രവുപതി മുർമു" എന്ന ഇന്ത്യൻ വനിത ഇന്ത്യയുടെ രാഷ്ട്രപതി ആയത് അവർക്കും അതിന് അർഹത ഉണ്ടായതു കൊണ്ടാണ്. ഹിന്ദു വർഗീയവാദികളുടെ രാഷ്ട്രീയ ഉദ്ദേശം എന്ത് തന്നെ ആയാലും ജനാധിപത്യത്തിലെ ഓരോ പൗരന്റെയും പരമാധികാരം സോഷ്യലിസ്റ്റ് രാഷ്ട്രം സ്ഥാപിതമാകുന്നതിന് ഏറ്റവും അനുകൂലമാണ് എന്നതാണ് സ.ഇഎംഎസിന് മനസിലാകാതെ പോയത്. ജനാധിപത്യത്തിലെ അഭിപ്രായ സ്വാതന്ത്ര്യം അഥവാ മാധ്യമ സ്വാതന്ത്ര്യം മാർക്സിസവും സോഷ്യലിസ്റ്റ് ആശയങ്ങളും ഏത് പൊതുവേദിയിലും എത്ര വലിയ മഹാസമേളനത്തിലും പറയാൻ അവസരം ഒരുക്കുകയാണ്.
//
1947 ന് മുൻപും രാജവാഴ്ചക്കാലത്തും കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് പ്രവർത്തിക്കാൻ പോലും സ്വാതന്ത്ര്യം ഇല്ലാതിരുന്ന സാഹചര്യങ്ങളിൽ വന്ന മാറ്റവും സ്. ഇഎംഎസിന് മനസിലാകാതെ പോയി. ഒരു രാജ്യത്ത് നിയമ വാഴ്ച നടപ്പിലാക്കുന്നതിന് തെരഞ്ഞെടുക്കപ്പെടുന്ന സഭകൾക്ക് അധികാരം ലഭിക്കുന്നു എന്നതാണ് ജനാധിപത്യത്തിലെ മറ്റൊരു പ്രത്യേകത. രാജാവാഴ്ചയിൽ ഇതിന് അധികാരം രാജാവിന് മാത്രം ആയിരുന്നു. ഏത് പൗരനെയും രാഷ്ട്രീയ ബോധമുള്ളവരാക്കാൻ ജനാധിപത്യത്തിൽ അവസരം ഉണ്ട് എന്നതാണ് ജനാധിപത്യത്തിലെ ഏറ്റവും വലിയ ഗുണം. അതാണ് ഇന്ത്യൻ ജനതയുടെ അഞ്ചിൽ നാല് ഭാഗം ജനങ്ങളും സോഷ്യലിസത്തിന് അനുകൂലമായി വിധി എഴുതാൻ ഇടയായത്. ഒരോ രാഷ്ട്രീയ പാർട്ടിയും എപ്രകാരം പ്രവർത്തിക്കണം എന്ന് നിർദേശ്ശിക്കാൻ ജനാധിപത്യത്തിനോ ഭരണ ഘടനക്കോ ആവില്ല. അല്ലെങ്കിൽ മാർക്സിസം അനുസരിച്ച് സോഷ്യലിസത്തിനായി നിലകൊള്ളേണ്ട കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് മുതലാളിത്തത്തിനായി നിലകൊള്ളാൻ ആവുമായിരുന്നില്ല. മാർക്സിസം അംഗീകരിക്കാത്ത; ഇൻഡ്യയിലെ വൻകിട കുത്തക - ഭൂ സ്വാമിമാരുടെ രാഷ്ട്രീയ നേതൃത്വമായ ഇന്ത്യൻ നാഷണൽ കോൺഗ്രസിനോ അവരുടെ മറ്റൊരു പതിപ്പായ ഹിന്ദു വർഗീയ വാദികൾക്കോ യഥാർത്ഥ ജനാധിപത്യമോ ഇന്ത്യൻ ഭരണ ഘടന വകുപ്പ് 14 ൽ അനുശാസിക്കുന്ന എല്ലാ പൗരന്മാരുടെയും തുല്യതയോ നടപ്പിലാക്കാൻ ആവില്ല. അതിന് കഴിയുക ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് മാത്രമാണ്. ആ ചുമതല നിർവഹിക്കാൻ നൂറു വർഷത്തെ പ്രവർത്തന പാരമ്പര്യം ഉള്ള കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ മുന്നോട്ടു വരുമെന്ന് പ്രതീക്ഷിക്കുകയാണ്. ഒരോ രാജ്യത്തെയും സാഹചര്യങ്ങൾ അനുസരിച്ചു് മാത്രമേ സോഷ്യലിസം നടപ്പിലാക്കാൻ ആവുകയുള്ളൂ എന്നതിനാൽ മറ്റൊരു രാജ്യത്തെയും കാര്യങ്ങൾ അങ്ങനെ തന്നെ ആവർത്തിക്കാൻ ഇന്ത്യയിൽ ആവില്ല.
//
ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രകമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ ഇപ്പോഴത്തെ സാമ്പത്തിക നയത്തിൽ ഉറച്ചു നിൽക്കുക തന്നെ ചെയ്യും?-- ("മുതലാളിത്തത്തിന്റെ സ്വതന്ത്രമായ വളർച്ച")
//
ഇന്ത്യയിലെ പൊതുമേഖലകൾ സംരക്ഷിക്കപ്പെടണം എന്ന് ഇടതുപക്ഷപാർട്ടികൾ ആവശ്യപ്പെടാതെ ഇന്ത്യയിലെ ഇന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങളിൽ മാറ്റം വരില്ല. അവർ അതിന് തയ്യാറല്ല എന്നതാണ് ഇന്ത്യൻ ജനത നേരിടുന്ന ഏറ്റവും വലിയ അപകടം. "ഹിന്ദുത്വം" എങ്ങനെയാണ് പൊതുമുതലിന് എതിരാവുക? "ലോകാ സമസ്താഃസുഖിനോ ഭവന്തു" എന്നത് ഇന്ത്യയുടെ പൗരാണിക കാഴ്ചപ്പാടാണ്. അത് പോലും ഇന്ത്യൻ ജനതയുടെ മുൻപിൽ അവതരിപ്പിക്കാതെ ഹിന്ദു വർഗ്ഗീയ വാദികളെ നേരിടാൻ ആവില്ല. അവരാകട്ടെ പൊതുമുതൽ അപ്പാടെ അന്യാധീനപ്പെടുത്തുകയും കൊള്ളമുതൽ എന്നതുപോലെ വിറ്റഴിക്കുകയുമാണ്. ആ കാര്യത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നിലപാട് തന്നെ ഇടതുപക്ഷവും സ്വീകരിക്കുകയാണ്. കോൺഗ്രസിന്റെ തകർച്ചയുടെ തുടക്കം സോഷ്യലിസ്റ്റ് കാഴ്ചപ്പാടുകളോട് അവർ സ്വീകരിച്ച ശത്രുത ആണെന്ന് അവരെ ബോധ്യപ്പെടുത്താനും ആർക്കുമാവില്ല. നെഹ്രുവിന്റെ കാലത്തെ മിശ്ര സമ്പദ് വ്യവസ്ഥയിൽ പൊതുമേഖലകൾക്ക് നൽകിയ പ്രാധാന്യം സോഷ്യലിസ്റ്റ് കാഴ്ചപ്പാടുകളുടെ ഭാഗമാണെന്ന് അവർ മനസിലാക്കുന്നില്ല. 1990 കാലത്ത് വളരെ വലിയ ലാഭത്തിൽ പ്രവർത്തിച്ചിരുന്ന "ബാൽകോ" എന്ന ബോക്സൈറ് (അലുമിനിയം) കമ്പനി ഒരു അമേരിക്കൻ കമ്പനിക്ക് വിറ്റുകൊണ്ടാണ് സ്വകാര്യവത്ക്കരണത്തിന്റെ തുടക്കം. അന്ന് അഞ്ഞൂറ് കോടി രൂപ നീക്കിയിരുപ്പ് ഉണ്ടായിരുന്ന കമ്പനി ആയിരുന്നു അത്. ഇന്ത്യൻ നാഷണൽ കോൺഗ്രസ് അതിന്റെ മിശ്ര സമ്പദ് ഘടനയിലേക്ക് (മിക്സഡ് ഇക്കോണമി) തിരിച്ചുവരാതെ അവർക്ക് ബിജെപിയെ തോൽപ്പിക്കാനാവില്ല. അത് അവരെ ബോധ്യപ്പെടുത്താനും ആർക്കും ആവില്ല. കാരണം അവരുടെയും ഉദ്ദേശം രാമ രാജ്യം ആണ്."ലോകാ സമസ്താഃസുഖിനോ ഭവന്തു" എന്നതാണ് സോഷ്യലിസത്തിന്റെയും അടിസ്ഥാന തത്വം. വിദ്യയും വൈദ്യവും സൗജന്യമാകണം എന്നതും ഇന്ത്യൻ കാഴ്ചപ്പാടാണ്. അതും സോഷ്യലിസത്തിന്റെയും അടിസ്ഥാന പ്രമാണമാണ്.
//
സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ പൊതുമേഖലകളെ രാജ്യത്തിന്റെ ക്ഷേത്രങ്ങളായിട്ടാണ് കരുതിയിരുന്നത്. അവ രാജ്യത്തിന്റെ സമ്പത്താണ് എന്നതുകൊണ്ടും അവയിൽ ഉണ്ടാകുന്ന ലാഭം രാഷ്ട്രത്തിനാണ് എന്നതിനാലും അവ ജനങ്ങളുടെ ക്ഷേമത്തിനായി ഉപയോഗിക്കാം എന്നതുകൊണ്ടും അവിടെ കള്ളപ്പണവും നികുതി വെട്ടിപ്പും ഉണ്ടാകില്ല എന്നതിനാലും ഗുണമേന്മ ഉറപ്പാക്കാം എന്നതിനാലും വിലക്കയറ്റം തടയാം എന്നതിനാലും; ജീവിക്കാൻ ആവശ്യമായ വേതനത്തോടെ സംവരണം പാലിച്ചുള്ള നിയമനം ഉണ്ടാകും എന്നതിനാലും; തൊഴിൽ അവസരങ്ങൾ ഉണ്ടാകും എന്നതിനാലുമൊക്കെയാണ് പൊതുമേഖലകളെ നെഹ്രുവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ നാഷണൽ കോൺഗ്രസ് രാജ്യത്തിന്റെ ക്ഷേത്രങ്ങളായി വിശേഷിപ്പിച്ചത്. ഇന്ത്യൻ നാഷണൽ കോൺഗ്രസ് പഴയ "മിശ്രസമ്പദ്ഘടന" ഉപേക്ഷിച്ചു കൊണ്ട് അവയെല്ലാം സ്വകാര്യവത്ക്കരിക്കാൻ തീരുമാനിച്ചപ്പോൾ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റു പ്രസ്ഥാനങ്ങളും അതിനോട് പൂർണമായും സഹകരിക്കാനും തീരുമാനിച്ചു. കാരണം കമ്മ്യൂണിസ്റ്റ് നേതൃത്വവും നിലകൊള്ളുന്നത് "മുതലാളിത്ത സമൂഹത്തിന്റെ സ്വതന്ത്രമായ" വളർച്ചക്കാണ് എന്നതാണ് കാരണം. ഈ നിലപാട് ഒരുകമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ഒരു തരത്തിലും അംഗീകരിക്കാൻ പാടില്ലാത്തതാണ് എന്നും പാർട്ടിയുടെ പൂർണമായ തകർച്ചക്കും ചൂഷകവര്ഗങ്ങളുടെ മുൻപിൽ ദയനീയമായി കീഴടങ്ങുയകയാണ് എന്നും എത്രയൊക്കെ തവണകൾ അപേക്ഷിച്ചിട്ടുണ്ടെങ്കിലും അതൊന്നും ആരുടേയും ശ്രദ്ധയിൽ എത്തിയിട്ടില്ല എന്നാണ് വ്യക്തമാകുന്നത്.. ഇപ്പോൾ തുടരുന്ന സാമ്പത്തിക നയം; മുതലാളിത്തത്തിന്റെ പരിപൂർണ വിജയം എന്നതിൽ യാതൊരു മാറ്റവും വരുത്തില്ല എന്നത് പാർട്ടി പരിപാടിയും മാറുകയില്ല എന്ന് തന്നെയാണ് സൂചിപ്പിക്കുന്നത്.
//
1950 കാലം മുതൽ വളരെ നീണ്ട കാലത്തേക്ക് മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്ന നിലപാട് സ്വീകരിച്ചതിനാൽ ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്ന പാർട്ടി ക്‌ളാസ്സുകളിൽ മുതലാളിത്തത്തെ ന്യായീകരിക്കുന്നതും എന്താണ് സോഷ്യലിസം എന്ന് വിശദീകരിക്കാത്തതും ആയതിനാൽ സോഷ്യലിസ്റ്റ് ഇന്ത്യ എന്ന പാർട്ടി പരിപാടി അംഗീകരിക്കുമ്പോൾ പാർട്ടി ഒട്ടാകെ പുനഃസംഘടിപ്പിക്കേണ്ടി വരും. സോഷ്യലിസത്തിന്റെ അടിസ്ഥാന കാഴ്ചപ്പാട് സമൂഹത്തിന്റെ ആകെ അഭിവൃദ്ധി ആണെന്നതും ഭക്ഷണം, പാർപ്പിടം, ജീവിക്കാൻ ആവശ്യമായ വേതനത്തോടെയുള്ള കൂലിയും ഭരണ കൂടം ഉറപ്പുവരുത്തേണ്ടതുണ്ട്. മുതലാളിത്തമാകട്ടെ ഇവയാകെ നിഷേധിക്കുകയും രാജ്യത്തിന്റെ സമ്പത്താകെ വളരെ കുറച്ചു മാത്രം ആളുകളിൽ എത്തിച്ചേരാൻ ഇടയാക്കുകയാണ്. എല്ലാവർക്കും കഴിയുന്നത്ര സൗജന്യമായ വിദ്യാഭ്യാസം, സൗജന്യമായ വൈദ്യ സഹായം, വാർദ്ധക്യകാല സംരക്ഷണം തുടങ്ങിയവയൊക്കെ ഭരണകൂടത്തിന്റെ ചുമതലയാകണം. 1950 കാലം മുതൽ പാർട്ടി ക്‌ളാസ്സുകളിൽ മുതലാളിത്തം ന്യായീകരിക്കുന്നതും സോഷ്യലിസ്റ്റ് വിരുദ്ധ കാഴ്ചപ്പാടോട് കൂടിയതും ആയിരുന്നതിനാൽ പോളിറ്റ് ബ്യൂറോ മെമ്പർമാർക്കും കേന്ദ്ര കമ്മിറ്റി അംഗങ്ങൾക്കും പോലും സോഷ്യലിസത്തിന്റെ പ്രസക്തി ബോധ്യപ്പെടുന്നില്ല. അതാണ് പാർട്ടി പരിപാടി സോഷ്യലിസത്തിന്റെ ലക്‌ഷ്യം അംഗീകരിക്കുന്നതാകണം എന്ന് എത്രവർഷമായി ആവശ്യപ്പെടുന്നുണ്ടെങ്കിലും പോളിറ്റ് ബ്യൂറോ മെമ്പർമാർക്കും കേന്ദ്ര കമ്മിറ്റി അംഗങ്ങൾക്കും പോലും സോഷ്യലിസത്തിന്റെ ആവശ്യകത ബോധ്യപ്പെടാത്തത്. ചൂഷക വർഗ്ഗങ്ങൾ ഇൻഡ്യയിലൊരിടത്തും തൊഴിലാളിവർഗ രാഷ്ട്രീയം നിലനിൽക്കാൻ പാടില്ല എന്ന നിലപാട് സ്വീകരിക്കുമ്പോഴും പാർട്ടി നേതൃത്വം സ്ഥിരം ശത്രുക്കൾ ഇല്ല എന്ന നിലപാടിലേക്ക് എത്തിച്ചേർന്നതും ഇന്ത്യ ഇന്ത്യൻ നാഷണൽ കോൺഗ്രസോ ബിജെപിയെ മറ്റാരെങ്കിലുമോ ഭരിക്കട്ടെ എന്ന നിലപാട് സ്വീകരിക്കുന്നതും. ഒരോ സംസ്ഥാനവും ഒരോ യൂണിറ്റുകളായിരിക്കും എന്ന നിലപാട് തികച്ചും പ്രാദേശിക പാർട്ടികളുടെ നിലവാരത്തിലേക്കാണ് പാർട്ടിയെ എത്തിക്കുന്നത്. തൊഴിലാളിവർഗ്ഗ സാർവ്വ ദേശീയത ആരും കേട്ടിട്ട് പോലും ഇല്ല. സ്ഥിരം ശത്രുക്കൾ ഇല്ല എന്ന നിലപാട് മൂലം ആരെങ്കിലും അടിച്ചാൽ തിരിച്ചടിക്കുക എന്ന സാമാന്യ സ്വഭാവം പോലും ഇല്ലാത്തവരായി പാർട്ടി അംഗങ്ങൾ മാറി. അതാണ് ഇപ്പോൾ ബംഗാളിലും ത്രിപുരയിലും മറ്റും സംഭവിച്ചു കൊണ്ടിരിക്കുന്നത്. പാർട്ടി നേതൃത്വത്തിൽ ഭൂരിപക്ഷവും എം എൽ എ; /എം പി;/മന്ത്രി; മുഖ്യമന്ത്രി വരെയൊക്കെ ആയവർ ആയിരിക്കും എന്നതിൽനാൽ അവർക്ക് "രാഷ്ട്രീയം " മോശം കാര്യം ആകില്ല. സോഷ്യലിസത്തിന്റെ പ്രസക്തി അവരെ ബോധ്യപ്പടുത്തുക അസാധ്യമായ കാര്യം തന്നെയാണ്. പ്രായം തികഞ്ഞ് രാഷ്ട്രീയ ത്തിൽ നിന്നും ക്രമേണ പിൻവാങ്ങാം. എന്നാൽ സോഷ്യലിസത്തെക്കുറിച്ച് കേട്ട്കേൾവിയുടെ പുറത്തെങ്കിലും പാർട്ടിയുടെ ഭാഗമായ ഇപ്പഴത്തെ തലമുറയും ഇല്ലാതാകുമ്പോൾ തൊഴിലാളിവർഗ രാഷ്ട്രീയം പോലും ഇല്ലാതാകും എന്നതാണ് "മുതലാളിത്തം പ്രോത്സാഹിപ്പിക്കുക" എന്ന സാമ്പത്തിക നയത്തിൽ തുടർന്നും മുന്നോട്ടു പോയാൽ ഉണ്ടാകുന്ന സ്ഥിതി വിശേഷം.
//
കഴിയുന്നതും കൂലി കൊടുക്കാതിരിക്കുക; കൊടുക്കുമ്പോൾ പരമാവധി കുറച്ചു മാത്രം കൂലി കൊടുക്കുക എന്നതാണ് ചൂഷക വർഗ്ഗങ്ങളുടെ പൊതു സ്വഭാവം. പണിയെടുക്കുന്നവനെ മനുഷ്യനായി പോലും കാണാതിരിക്കുക എന്നതാണ് പഴയ അടിമത്തരീതി. അത് വീണ്ടും സ്ഥാപിക്കിച്ചെടുക്കണം. അതാണ് ഹിന്ദു വർഗീയതയുടെ നിലപാട്. അതിനു അവർ കണ്ടെത്തിയ കുറുക്കുവഴിയാണ് പഴയ "രാമരാജ്യം" തിരികെ കൊണ്ടുവരിക എന്നത്. ദൈവങ്ങളുടെ പേരിലാണ് ചൂഷണം ഏറ്റവും അധികം നടക്കുക എന്നതാണ് രാമരാജ്യനത്തിന്റെ പ്രത്യേകത. ഇത് തന്നെയാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയും നിലപാട്. കേരളത്തിൽ താരതമ്മ്യേന മെച്ചപ്പെട്ട കൂലി ലഭിക്കുന്നതാണ് മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ദാരിദ്ര്യം കുറയാൻ കാരണം. അത് തന്നെയാണ് കേരളത്തിലെ ഇടതു ഭരണംകൂടി ഇല്ലാതാക്കാൻ കോൺഗ്രസും ബിജെപിയും ഒന്നിക്കാൻ കാരണം. കേരളത്തിലേക്ക് അതിഥി തൊഴിലാളികൾ കൂടുതലായി എത്തിച്ചേരാൻ കാരണം. ഇന്ത്യ ഒട്ടാകെ ന്യായമായ കൂലി ചുരുങ്ങിയത് അഞ്ഞൂറ് രൂപയെങ്കിലും തൊഴിലാളി കൾക്ക് ലഭിച്ചാൽ അത് തൊഴിലാളികളുടെ ജീവിതം അഭിവൃദ്ധിപ്പെടാൻ ഇടയാക്കും എന്ന് മാത്രമല്ല ഇന്ത്യയിലെ ആഭ്യന്തര ക്രയ ശേഷി വർധിപ്പിക്കും എന്നതും അത് ഇന്ത്യ ഒട്ടാകെ ജീവിത നിലവാരം മെച്ചപ്പെടാനും കാരണമാകും. അതിനാകട്ടെ ഇന്ത്യയുടെ ഭരണം സോഷ്യലിക്സ്റ്റ് കാഴ്ചപ്പാടിലേക്കു മാറണം, കാരണം കോൺഗ്രസിന്റേയും ബിജെപിയുടെയും രാഷ്ട്രീയം സാമൂഹ്യ വിരുദ്ധതയുടേതാണ് എന്നത് തന്നെ.
//
2024
ലെ പൊതുതെരഞ്ഞെടുപ്പിൽ ഇൻഡ്യൻ നാഷണൽ കോൺഗ്രസിന് ഭൂരിപക്ഷം ലഭിക്കാൻ
ഇടയായാൽ അവശേഷിക്കുന്ന കാലമത്രയും ബിജെപി വീണ്ടും ഭരണത്തിൽ തിരിച്ചു
വരാതിരിക്കാനുള്ള കാവൽ ജോലിയുമായി കഴിയാമെന്ന ശുഭ പീതീക്ഷയിലാണ് പോളിറ്റ്
ബ്യൂറോയിലും കേന്ദ്ര കമ്മിറ്റിയിലും കഴിയാൻ അനുവദിക്കുന്ന പരമാവധി പ്രായ
പരിധിക്കായി കാത്തിരിക്കുന്നവരുടെ നിലപാട്. അവരുടെ മുൻപിൽ
മുതലാളിത്തത്തിന്റെ സ്വതന്ത്രമായ വളർച്ച എന്ന ലക്‌ഷ്യം മാത്രവും. ഒരു കിലോ
ഉള്ളിക്ക് ഒരു രൂപ പോലും ലഭിക്കാതെ ആത്മഹത്യ ചെയ്യുന്ന കൃഷിക്കാരുടെ കാര്യവും
അവരെ ആശ്രയിച്ചു കഴിയേണ്ടി വരുന്ന പാവപെട്ട കാർഷിക തൊഴിലാളികളുടെ കാര്യവും
അവരെ അലട്ടുന്ന കാര്യങ്ങൾ അല്ല. 65 കൊല്ലങ്ങൾക്കധികം കാലം ഇന്ത്യ
ഭരിച്ച്ചിട്ടും അവരെ ആ സ്ഥിതിയിൽ തന്നെ നിർത്തുകയും ഇന്ത്യയുടെ ഭരണം
ബിജെപിയെ ഏൽപ്പിക്കുകയും ചെയ്ത ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ഇന്ത്യയിൽ ചുവന്ന
കോടി ഇല്ലാതാകണം എന്നല്ലാതെ ബിജെപി ഇല്ലാതാകണം എന്ന ഉദ്ദേശം ഒന്നും
പോളിറ്റ് ബ്യൂറോയിലും കേന്ദ്ര കമ്മിറ്റിയിലും ഉള്ളവർ അറിയേണ്ട
കാര്യങ്ങളല്ല. ഇരുനൂറിലധികം അംഗങ്ങൾ സിപിഐ(എം)ന് ഉണ്ടായിരുന്ന ബംഗാൾ
അസംബ്ലിയിൽ ഒരാൾ പോലും ഇല്ലാത്ത സ്ഥിതിയിൽ എത്തിക്കാൻ കഴിഞ്ഞവർക്ക് ഇന്ത്യ
ഒട്ടാകെയും അങ്ങനെ തന്നെയാകുന്ന അവസ്ഥയെക്കുറിച്ചല്ലാതെ ചിന്തിക്കാൻ
ഒരിക്കലും ആവില്ല.
//06 01 2023//
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ