2024 ജനുവരി 1, തിങ്കളാഴ്‌ച

562. സോഷ്യലിസത്തിന്റെ ശാസ്ത്രീയത.

                                       562. സോഷ്യലിസത്തിന്റെ ശാസ്ത്രീയത.

"സോഷ്യലിസം" ഒരു പരമാധികാര രാജ്യത്ത് മാത്രമേ സ്ഥാപിക്കാൻ ആവുകയുള്ളൂ. രാജ്യത്തിന്റെ ആകെ സമ്പത്തും എല്ലാ പൗരന്മാർക്കും അവകാശപ്പെട്ടതാണ്; അവർക്ക് പ്രയോജനപ്പെടണം എന്നതാണ് സോഷ്യലിസത്തിന്റെ അടിസ്ഥാന തത്വം. ഇന്ത്യയിലെ പാർലമെന്ററി ജനാധിപത്യത്തിൽ ഒരോ പൗരനും രാഷ്ട്രീയ സ്വാതന്ത്ര്യം ഉള്ളവരാണ് എന്നതിനാൽ രാജ്യത്തെ ബഹുഭൂരിപക്ഷം ജനങ്ങളുടെയും താത്‌പര്യം അവരുടെ വോട്ടവകാശം വഴി രേഖപ്പെടുത്താൻ അവസരം ഒരുക്കുന്നു. ഈ സൗകര്യം മറ്റു രാജ്യങ്ങളിൽ ഉണ്ടായിരുന്നതല്ല.
//
ഇന്ത്യൻ ഭരണ ഘടന അനുസരിച്ച് ഇന്ത്യ "പരമാധികാര; മതേതര; സോഷ്യലിസ്റ്റ്; ജനാധിപത്യ റിപ്പബ്ലിക്" ആണ്. ഇന്ത്യൻ ജനതയുടെ അഞ്ചിൽ നാല് ഭാഗം ജനങ്ങളും അംഗീകരിച്ചതാണ് സോഷ്യലിസ്റ്റ് ഇൻഡ്യ എന്ന ഭരണ ഘടന ഭേദഗതി. അതിനായി പ്രവർത്തിക്കുക എന്നത് ഒരോ ഇന്ത്യൻ പൗരന്റെയും കടമയാണ്. ജനാധിപത്യത്തിൽ ജനങ്ങളുടെ വോട്ട് മാത്രമാണ് അത് നടപ്പിലാക്കുന്നതിന് ആവശ്യം.
"സോഷ്യലിസം" ജനാധിപത്യത്തിന്റെ ഭാഗവുമാണ്.
"സോഷ്യലിസം" പ്രകൃതി നിയമം ആണ് എന്നതുപോലെ തന്നെ അത് ശാസ്ത്രീയവുമാണ്.
//
സോഷ്യലിസം മാർക്സിസത്തെ കാണുന്നത് മാർഗദർശകമായ തത്വശാസ്ത്രമെന്ന നിലക്കാണ് കാരണം അത് ശാസ്ത്രീയ കാഴ്ചപ്പാടുകൾ ഉൾക്കൊള്ളുന്നതും സാമൂഹ്ചൂഷണത്തിൽ നിന്നുള്ള ദരിദ്രജനതയുടെ മോചനത്തിന് വേണ്ടിയുള്ളതുമാണ്.
എന്നാൽ മുതലാളിത്തം മാർക്സിസത്തെ ഭയക്കുന്നു കാരണം അത് സാമൂഹ്യ ചൂഷണത്തിലും ദാരിദ്ര്യത്തിലും അധിഷ്ടിതമാണ്.
//
ഒരു രാജ്യത്തെ എല്ലാ വിധ പ്രകൃതി സമ്പത്തുകൾക്കും ജനങ്ങളാകെ അവകാശപെട്ടവരാണ് എന്നതാണ് ജനാധിപത്യ കാഴ്ചപ്പാട്.
മുതലാളിത്തം ഇത് അംഗീകരിക്കാതെ അവയാകെ അധിസമ്പന്നർക്കായി വിട്ടു നൽകുകയാണ്. മുതലാളിത്തത്തിന്റെ അവിഭാജ്യഭാഗമായ അഴിമതിയും കുംഭകോണങ്ങളും മുതലാളിത്തത്തിനായി നിലകൊള്ളുന്ന രാഷ്ട്രീയപാർട്ടികൾ അവരുടെ അവകാശമായി കരുതുകയാണ്.
//
മനുഷ്യൻ സാമൂഹ്യ ജീവിയാണ് എന്നതാണ് സോഷ്യലിസത്തിന്റെ ശാസ്ത്രീയതയും അത്യന്താപേക്ഷിതയും. ഒരു മനുഷ്യനും ഒറ്റയ്ക്ക് ജീവിക്കാൻ ആവില്ല. പ്രകൃതിയുടെ ആസൂത്രണം തന്നെ എല്ലാ ജീവജാലങ്ങളും കൂട്ടായി കഴിയണം എന്ന നിലക്കാണ്. മനുഷ്യ വളർച്ചയുടെ പ്രാരംഭ ഘട്ടത്തിൽ അത് ശത്രുക്കളെ നേരിടുന്നതിനും സ്വയം രക്ഷക്കും ആയിരുന്നത് മാത്രമല്ല വംശ വർദ്ധനവിനും അതാവശ്യമാണ്. അതിന്റെ ഒന്നാമത്തെ ഘടകം സ്ത്രീയും പുരുഷനും ചേർന്ന ഒരു യൂണിറ്റായിട്ടാണ് പുതിയ ഒരു ശിശുവിന്റെ ജനനം എന്നത് മുതൽക്കാണ്. സ്ത്രീ ശരീരത്തിൽ ഒരു ശിശു ജനിക്കുന്നതിനുള്ള ജനിതക ഘടന നൽകിയപ്പോൾ ഏത് ഘട്ടത്തിലും അവൾക്ക് സംരക്ഷണം എന്ന ഉത്തരവാദിത്തം പ്രകൃതി പുരുഷന് നൽകി. അവന് അതിനായി കൂടുതൽ കരുത്ത് നൽകിയത് അവളുടെ സംരക്ഷണ ചുമതല ഉദ്ദേശിച്ചാണ്; അവളുടെ മേൽ ഗുണ്ടായിസം കാണിക്കാൻ ആണ് എന്നതാണ് എല്ലാ മതങ്ങളുടെയും നിലപാട്. അത് സാമാന്യ ബുദ്ധി ഇല്ലാത്തത് കൊണ്ട് മാത്രം സംഭവിക്കുന്ന ജനിതക വൈകല്യമാണ്. മനുഷ്യൻ ഒഴികെ മറ്റൊരു ജീവജാലങ്ങൾക്കും അങ്ങനെയുള്ള പ്രശ്നം ഇല്ലതാനും. ഇന്ത്യയിൽ ഹിന്ദുത്വഭരണത്തിൽ വനിതാ കായിക താരങ്ങൾ അനുഭവിക്കേണ്ടി വരുന്ന ക്രൂരതകൾ അതിൽ ഒന്ന് മാത്രമാണ്. അഫ്‌ഗാനിസ്‌താനിൽ സ്ത്രീകൾക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നത് അതിന്റെ ഭാഗമായ ക്രൂരത മാത്രമാണ്.
//
സോഷ്യലിസം സമൂഹത്തിന്റെ ആകെ താത്പ്പര്യങ്ങൾ സംരക്ഷിക്കുമ്പോൾ മുതലാളിത്തം ആരുടേയും ലാഭം മാത്രം കണക്കിലെടുക്കുന്നു. പണമാണ് എല്ലാത്തിനും മേലെ എന്നത് സാമൂഹ്യമായി സ്ഥാപിക്കപ്പെട്ടിരിക്കുന്നു. അത് മനുഷ്യനും മനുഷ്യത്വത്തിനും ആയിരിക്കണ മെന്നതാണ് സോഷ്യലിസത്തിന്റെ കാഴ്ചപ്പാട്. വളരെക്കാലം നിലനിന്ന സാമൂഹ്യ വ്യവസ്ഥയായിരുന്നു രാജവാഴ്ച. അത് ജനാധിപത്യമായി മാറിയത് പോലെ പണത്തിനും ജാതി-മത ആധിപത്യത്തിനും ഉപരി മനുഷ്യനും മനുഷ്യത്വത്തിനും പരമ സ്ഥാനം ഉണ്ടാകുന്ന വ്യവസ്ഥയും കാലക്രമേണ സ്ഥാപിതമാവുക തന്നെ ചെയ്യും.
//
മനുഷ്യൻ ഉപയോഗിക്കുന്ന എല്ലാ അവശ്യവസ്തുക്കളും നിർമ്മിക്കപ്പെടുന്നത് പ്രത്യക്ഷമായും പരോക്ഷമായും സമൂഹത്തിന്റെയാകെ പങ്കാളിത്തത്തോടെയാണ്. അതിൽ ചരിത്രപരമായ സാമൂഹ്യ പങ്കാളിത്തവും പ്രധാനമാണ്. എല്ലാ അറിവുകളും ഒന്നിന് പുറകെ ഒന്ന് എന്ന നിലക്കാണ് ഉണ്ടായിട്ടുള്ളത്. പഞ്ചസാര ഒരു ഗ്രാം ആണെങ്കിലും കരിമ്പ്കൃഷിയും അവിടെ പണി യെടുക്കുന്ന കാർഷിക തൊഴിലാളിയും പണി ആയുധങ്ങളും കൃഷിക്കാരനും എല്ലാം ആവശ്യമാണ്. ഏത് മേഖല ആയാലും ഒരു ഉത്പ്പന്നം അടുത്ത ഘട്ടത്തിൽ അസ്സംകൃത വസ്തുവാണ്. ഇതിന് ഏറ്റവും നല്ല ഉദാഹരണം വൈദുതിയാണ്. എന്നാൽ എവിടെയും പണിയെടുക്കുന്നവർ എങ്ങനെ ജീവിക്കുന്നു എന്ന് അറിയുകയേ വേണ്ട എന്നതാണ് മുതലാളിത്തത്തിന്റെ സ്വഭാവം. എല്ലാ രീതികളിലും സാമൂഹ്യ വിരുദ്ധതയിലാണ് മുതലാളിത്തം അടിയുറപ്പിച്ചിട്ടുള്ളത്. "ലാഭം" മാത്രം മതി എന്നതാണ് മുതലാളിത്ത പ്രമാണം. ആരുടെയെങ്കിലും കായികാദ്ധ്വാനത്തിലൂടെ അല്ലാതെ യാതൊന്നും നിർമ്മിക്കാനാവില്ല. എന്നാൽ പണിയെടുക്കുന്നവർ എങ്ങനെ ജീവിക്കുന്നു എന്നത് അറിയുകയേ വേണ്ട എന്നതാണ് മുതലാളിത്ത രീതി. പണിയെടുക്കുന്നവരുടെ ജീവിതം സുരക്ഷിതമാക്കുന്നു എന്നതാണ് സോഷ്യലിസത്തിന്റെ സാമാന്യ നീതി. മുതലാളിത്ത രീതി സ്വീകരിച്ച് വളരെ വലിയ അളവിൽ ധനം സമ്പാദിക്കുന്നവർക്കും അതിന് ആനുപാതികമായി അവരുടെ ജീവിത ദൈർഘ്യം വർദ്ധിപ്പിക്കാനാവില്ല എന്നത് വളരെ വലിയ അളവിൽ ധനം സമ്പാദിക്കുന്നവർക്ക് അത് ഉപയോഗിക്കാൻ ആവുന്നില്ല എന്നതാണ് വ്യക്തമാക്കുന്നത്.
//
സോഷ്യലിസത്തിൽ എല്ലാവർക്കും ഭക്ഷണം, പാർപ്പിടം, ജീവിക്കാനാവശ്യമായ വേതനത്തോടെ ഉള്ള തൊഴിൽ, സൗജന്യമായ വൈദ്യസഹായം, എല്ലാവർക്കും വിദ്യാഭ്യാസം തുടങ്ങിയവയൊക്കെ സമൂഹത്തിന്റെ യാകെ അവകാശം ആയിരിക്കണം എന്ന നിലപാട് സ്വീകരിക്കുമ്പോൾ മുതലാളിത്തം അവയാകെ നിഷേധിക്കണം എന്ന നിലപാടാണ് സ്വീകരിക്കുന്നത്. എല്ലാവർക്കും ആവശ്യമായ ഭക്ഷണത്തിനാവശ്യമായ കാർഷിക വിഭവങ്ങൾ ലഭിക്കേണ്ടത് കാർഷികമേഖലയിൽ നിന്നാണ്. ജനാധിപത്യ വ്യവസ്ഥയിൽ എല്ലാ പൗരന്മാരും തുല്യർ ആണെന്നാണ് ഭരണഘടനാപരമായ വ്യവസ്ഥ. അത് ഉറപ്പുവരുത്തേണ്ടത് ഭരണ കൂടമാണ്. സാമ്പത്തികശേഷി ഉള്ളവർക്ക് കൂടുതൽ ആനുകൂല്യങ്ങളും അത് ഇല്ലാത്തവർക്ക് യാതൊന്നും ഇല്ല എന്ന അവസ്ഥ ഉണ്ടാകരുത് എന്നതാണ് ജനാധിപത്യ കാഴ്ചപ്പാട്. ആയിരക്കണക്കായ വർഷങ്ങളിലൂടെ നിലനിൽക്കുന്ന സാമ്പത്തിക അസമത്വങ്ങൾ ഇല്ലാതാക്കേണ്ടതുണ്ട്. എല്ലാവർക്കും ഭക്ഷണത്തിനാവശ്യമായ ഭക്ഷ്യധാന്യം ഉണ്ടാകണമെങ്കിൽ കാർഷികമേഖല അഭിവൃദ്ധിപ്പെടണം. കാര്യമായ ലാഭം പ്രതീക്ഷിക്കാൻ പാടില്ലാത്ത കാർഷികമേഖല സോഷ്യലിസ്റ്റ് വ്യവസ്ഥയിൽ ആണെങ്കിൽ മാത്രമെ ബഹുഭൂരിപക്ഷം പൗരന്മാരുടെയും ആവശ്യം നിർവഹിക്കപ്പെടാൻ മതിയായ അളവിൽ ഭക്ഷ്യധാന്യം ഉൾപ്പെടെയുള്ളവ ഉദ്പാതിക്കപ്പെടുന്നത് ഉറപ്പ് വരുത്താൻ സാധ്യമാവുകയുള്ളു. ഇന്ത്യയിൽ കാർഷികമേഖലയിൽ കൃഷിക്കാർ അനുഭവിക്കുന്ന യാതനകളും ആത്മഹത്യകളും ആർക്കും അറിവുള്ളതാണ്. സ്വാതന്ത്രിയാനന്തര ഇന്ത്യയിൽ അറുപത്തിയഞ്ച് വർഷങ്ങളോളം ഭരണം നടത്തിയ ഇന്ത്യൻ നാഷണൽ കോൺഗ്രസും അവരുടെ തകർച്ചയിൽ ഭരണമേറ്റ ഹിന്ദുത്വവാദികളും ഈ കാര്യങ്ങളിൽ ഒന്നും തങ്ങൾക്ക് യാതൊരു ഉത്തരവാദിത്തങ്ങളും ഇല്ല എന്നാണ് തെളിയിച്ചത്. ലാഭം മാത്രം ലക്ഷ്യമാക്കുന്ന മുതലാളിത്ത മാർഗ്ഗത്തിൽ എത്ര കൊടിയ സമരങ്ങളും യാതൊരു ഫലവും നൽകില്ല എന്നത് 2020--21 കാലത്ത് ഇന്ത്യയിൽ നടന്ന കൃഷിക്കാരുടെ സമരങ്ങളും തെളിയിച്ചതാണ്. ആ സമരത്തിൽ ആയിരത്തോളം കൃഷിക്കാരാണ് ആത്മഹത്യയിൽ അഭയം തേടിയത്. ജനാധിപത്യ വ്യവസ്ഥയിൽ സാമൂഹ്യമാറ്റം വരുത്തുന്നതിന് ജനങ്ങളുടെ 'വോട്ട്" മാത്രമാണ് ആവശ്യം.
//
 മഹാനായ കാറൽ മാർക്‌സിന്റെ "മിച്ച മൂല്യ സിദ്ധാന്തം" അനുസരിച്ച് ഒരു തൊഴിലാളിയിൽ നിന്നും എട്ടുമണിക്കൂറിൽ ഒരു മണിക്കൂർ എന്ന് കണക്കാക്കിയാൽ ഇന്ത്യയിൽ അമ്പത് കോടി തൊഴിലാളികൾ ഒരു ദിവസം ജോലി ചെയ്‌താൽ അമ്പത് കോടി മണിക്കൂറുകൾ പ്രതിഫലം ഇല്ലാത്ത അദ്ധ്വാന ശക്തി ആയി മൂലധന ഉടമയ്ക്ക്; മുതലാളിത്തത്തിന് ഒരു ദിവസം ലഭിയ്ക്കും. ചൂഷക വർഗങ്ങളുടെ സാമ്പത്തിക അടിത്തറ യഥാർത്ഥത്തിൽ ഇങ്ങനെ ചൂഷണം ചെയ്തു ഉണ്ടാക്കുന്നതാണ്. അതാണ് ചൂഷണത്തിന്റെ സാമ്പത്തിക അടിത്തറ തകർത്ത് സോഷ്യലിസത്തിന്റെ അടിത്തറ സൃഷ്ടിക്കുന്നത്. മൂലധന ഉടമ "ലാഭം" എന്ന് പറയുന്നത് യഥാർഥത്തിൽ അയാൾ തൊഴിലാളിയിൽ നിന്നും ചൂഷണം ചെയ്തുണ്ടാക്കുന്ന അദ്ധ്വാന ശക്തിയുടെ മൂല്യം മാത്രമാണ്. ഇപ്രകാരം മുതലാളിത്തത്തിൽ മൂലധന ഉടമയ്ക്ക് ലഭിക്കുന്നത് സോഷ്യലിസത്തിൽ രാഷ്ട്രത്തിനാണ് ലഭിക്കുക. അതാണ് സോഷ്യലിസത്തിന്റെ സാമ്പത്തിക അടിത്തറയായി ഭവിക്കുന്നത്. അത് രാക്ഷ്ട്രത്തിനാകെ ലഭിക്കുമാറുള്ള സംവിധാനം ഉണ്ടായാൽ ഭൂമിയിലെ തന്നെ സ്വർഗം ആക്കി മാറ്റാനുള്ള വിഭവം ആയി അത് മാറും. അങ്ങനെ ഉണ്ടാകുന്ന സമ്പത്താണ് എല്ലാവര്ക്കും സൗജന്യ പാർപ്പിടവും വൈദ്യ സഹായവും വിദ്യാഭ്യാസവും നൽകാൻ ഭരണകൂടത്തെ പ്രാപ്തമാക്കുന്നത്. മുതലാളിത്തത്തിൽ അത് അപൂർവം വ്യക്തികളിൽ ചെന്ന് ചേരുന്നത് അയാൾക്ക് പോലും പ്രയോചനം ഇല്ലാതാവുകയാണ്, കാരണം പ്രകൃതി നിശ്ചയിച്ചിട്ടുള്ളതിൽ കൂടുതൽ അദ്ദേഹത്തിന് ഉപയോഗിക്കാനോ ജീവിത ദൈർഘ്യം വര്ധിപ്പിക്കാനോ ആവില്ല. പ്രാണവായു പോലും അല്പവും കൂടുതലായി ഉപയോഗിക്കാൻ അദ്ദേഹത്തിന് ആവില്ല. സോഷ്യലിസം അംഗീകരിക്കുമ്പോൾ മാത്റമാണ് അങ്ങനെ ഒരു ലക്‌ഷ്യം ഉണ്ടാവുക. ഇൻഡ്യ ഒട്ടാകെ ഒരു ദിവസം തൊഴിലാളികൾ പണി മുടക്കിയാൽ ;പിറ്റേ ദിവസത്തെ പത്രങ്ങളിൽ "പതിനായിരം കോടിയുടെ ദേശീയ നഷ്ട്ടം" എന്ന് കാണാറുള്ളത് ഇത് കണക്കിലെടുത്താണ്. എന്നാൽ ജോലി ചെയ്യുന്ന ദിവസങ്ങളിലെ വരുമാനം "ലാഭം" ആയി ആരും പറയാറില്ല. സോഷ്യലിസത്തിന്റെ പാതയിൽ ഇന്ത്യ മുന്നോട്ടു പോയാൽ ഇപ്പോൾ ചൈന എത്തിച്ചേർന്നിട്ടുള്ളതിലും വളരെ മുന്നിലേക്ക് ഇന്ത്യക്കു പോകാൻ കഴിയും;കാരണം ഇരുമ്പ്അയിര് ഉൾപ്പെടെ ഇന്ത്യയുടെ ധാതുസമ്പത്ത്‌ ചൈനയെ അപേക്ഷിച്ച് വളരെ കൂടുതലാണ്.
//
 1950 കാലം മുതൽ വളരെ നീണ്ട കാലത്തേക്ക് മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്ന നിലപാട് സ്വീകരിച്ചതിനാൽ ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്ന പാർട്ടി ക്‌ളാസ്സുകളിൽ മുതലാളിത്തത്തെ ന്യായീകരിക്കുന്നതും എന്താണ് സോഷ്യലിസം എന്ന് വിശദീകരിക്കാത്തതും ആയതിനാൽ സോഷ്യലിസ്റ്റ് ഇന്ത്യ എന്ന പാർട്ടി പരിപാടി അംഗീകരിക്കുമ്പോൾ പാർട്ടി ഒട്ടാകെ പുനഃസംഘടിപ്പിക്കേണ്ടി വരും. സോഷ്യലിസത്തിന്റെ അടിസ്ഥാന കാഴ്ചപ്പാട് സമൂഹത്തിന്റെ ആകെ അഭിവൃദ്ധി ആണെന്നതും ഭക്ഷണം, പാർപ്പിടം, ജീവിക്കാൻ ആവശ്യമായ വേതനത്തോടെയുള്ള കൂലിയും ഭരണ കൂടം ഉറപ്പുവരുത്തേണ്ടതുണ്ട്. മുതലാളിത്തമാകട്ടെ ഇവയാകെ നിഷേധിക്കുകയും രാജ്യത്തിന്റെ സമ്പത്താകെ വളരെ കുറച്ചു മാത്രം ആളുകളിൽ എത്തിച്ചേരാൻ ഇടയാക്കുകയാണ്. എല്ലാവർക്കും കഴിയുന്നത്ര സൗജന്യമായ വിദ്യാഭ്യാസം, സൗജന്യമായ വൈദ്യ സഹായം, വാർദ്ധക്യകാല സംരക്ഷണം തുടങ്ങിയവയൊക്കെ ഭരണകൂടത്തിന്റെ ചുമതലയാകണം. 1950 കാലം മുതൽ പാർട്ടി ക്‌ളാസ്സുകളിൽ മുതലാളിത്തം ന്യായീകരിക്കുന്നതും സോഷ്യലിസ്റ്റ് വിരുദ്ധ കാഴ്ചപ്പാടോട് കൂടിയതും ആയിരുന്നതിനാൽ പോളിറ്റ് ബ്യൂറോ മെമ്പർമാർക്കും കേന്ദ്ര കമ്മിറ്റി അംഗങ്ങൾക്കും പോലും സോഷ്യലിസത്തിന്റെ പ്രസക്തി ബോധ്യപ്പെടുന്നില്ല. അതാണ് പാർട്ടി പരിപാടി സോഷ്യലിസത്തിന്റെ ലക്‌ഷ്യം അംഗീകരിക്കുന്നതാകണം എന്ന് എത്രവർഷമായി ആവശ്യപ്പെടുന്നുടെങ്കിലും പോളിറ്റ് ബ്യൂറോ മെമ്പർമാർക്കും കേന്ദ്ര കമ്മിറ്റി അംഗങ്ങൾക്കും പോലും സോഷ്യലിസത്തിന്റെ ആവശ്യകത ബോധ്യപ്പെടാത്തത്. ചൂഷക വർഗ്ഗങ്ങൾ ഇൻഡ്യയിലൊരിടത്തും തൊഴിലാളിവർഗ രാഷ്ട്രീയം നിലനിൽക്കാൻ പാടില്ല എന്ന നിലപാട് സ്വീകരിക്കുമ്പോഴും പാർട്ടി നേതൃത്വം സ്ഥിരം ശത്രുക്കൾ ഇല്ല എന്ന നിലപാടിലേക്ക് നേതൃത്വം എത്തിച്ചേർന്നതും ഇന്ത്യ ഇന്ത്യൻ നാഷണൽ കോൺഗ്രസോ ബിജെപിയെ മറ്റാരെങ്കിലുമോ ഭരിക്കട്ടെ എന്ന നിലപാട് സ്വീകരിക്കുന്നതും. ഒരോ സംസ്ഥാനവും ഒരോ യൂണിറ്റുകളായിരിക്കും എന്ന നിലപാട് തികച്ചും പ്രാദേശിക പാർട്ടികളുടെ നിഃലവാരത്തിലേക്കാണ് പാർട്ടിയെ എത്തിക്കുന്നത്. തൊഴിലാളിവർഗ്ഗ സാർവ്വ ദേശീയത പോലും ആരും കേട്ടിട്ട് പോലും ഇല്ല. സ്ഥിരം ശത്രുക്കൾ ഇല്ല എന്ന നിലപാട് മൂലം ആരെങ്കിലും അടിച്ചാൽ തിരിച്ചടിക്കുക എന്ന സാമാന്യ സ്വഭാവം പോലും ഇല്ലാത്തവരായി പാർട്ടി അംഗങ്ങൾ മാറി.
//
 . .എല്ലാവരും "മനുഷ്യ" രാണ് ; ഒരാൾക്കും "ഒറ്റയായി" ജീവിക്കാനാവില്ല എന്ന വസ്തുത കണക്കിലെടുത്ത് പരസ്പരമുള്ള സഹായസഹകരണ മനസ്ഥിതി കാത്തുസൂക്ഷിക്കാത്തവരെയാണ് സാമൂഹ്യ വിരുദ്ധർ എന്ന് പറയുക. "ഞാൻ വാങ്ങുന്ന ഏത് വസ്തുവും പണം കൊടുത്താണ് വാങ്ങുന്നത് " എന്ന് ആർക്കും പറയാം. പക്ഷെ പണം കൊടുത്തു് വാങ്ങണമെങ്കിൽ അങ്ങനെയൊരു വസ്തു അല്ലെങ്കിൽ ഉത്പ്പന്നം ആരെങ്കിലും സൃഷ്ടിച്ചിരിക്കണം. ആ വസ്തുവിന്റെ "ഉപയോഗ മൂല്യം" അയാൾ കൊടുത്ത പണത്തിന്റെ മൂല്യത്തേക്കാൾ വളരെ വലുതായിരിക്കും. പണത്തിന്റെ മൂല്യം ആ വസ്തുവിന്റെ ഉത്പാദന മൂല്യം മാത്രമാണ്. അതായത് ആ വസ്തു ഉത്പാദിപ്പിക്കാനും മറ്റും ആവശ്യമായി വരുന്ന ചെലവ്. ഒരാൾ "മരുന്ന് " വാങ്ങാൻ കൊടുത്ത പണത്തിന്റെ മൂല്യം അല്ല ആ മരുന്ന് മൂലം ജീവൻ നിലനിർത്താൻ കഴിഞ്ഞിട്ടുണ്ടെങ്കിൽ ജീവന്റെ വില. അവിടെയാണ് അത് ഉത്പാദിപ്പിക്കുന്ന തൊഴിലാളിയുടെ അദ്ധ്വാന ശക്തിയുടെ മൂല്യം; ഉത്പാദന മൂല്യവും ഉപയോഗ മൂല്യവും തമ്മിലുള്ള വ്യത്യാസം. പണിയെടുക്കുന്നവർക്കും മാന്യമായി ജീവിക്കാൻ അർഹത ഉണ്ടെന്നത് മാത്റമാണ് മാർക്സിസത്തിന്റെ "അന്തസത്ത". അത് അനുവദിക്കുകയില്ല എന്നതാണ് ലോക മുതലാളിത്തത്തിന്റെ നിലപാട്. അതാണ് സോഷ്യലിസ്റ്റ് രാജ്യങ്ങളോട് അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ ശത്റുതക്ക് കാരണം.
 
 
//01 01 2024//
 
 
 
 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ