569. ലോകത്തിൽ ആർക്കും പട്ടിണിയും ദാരിദ്ര്യം ഇല്ലാതാക്കാൻ.
"ലോകത്തിലെ മുഴുവൻ ആളുകളുടെയും പട്ടിണിയും ദാരിദ്ര്യവും ഇല്ലാതാക്കാൻ നമുക്ക് നമ്മുടെ ദാരിദ്ര്യം സഹിക്കാം".
/
അതെ. മാർക്സിസത്തിന്റെ മുഴുവൻ സന്ദേശവും അതിൽ ഉൾച്ചേർന്നിരിക്കുന്നു - "ലോകത്തിലെ മുഴുവൻ ആളുകളുടെയും പട്ടിണിയും ദാരിദ്ര്യവും ഇല്ലാതാക്കാൻ ഉള്ള തത്വ ശാസ്ത്രമാണ് മാർക്സിസം.
//
കാറൽ മാർക്സിന്റെ ലക്‌ഷ്യം മനസിലാക്കാതെ വാക്കുകൾ മാത്രം സ്വീകരിക്കുന്നവർ.
/
മാർക്സിന്റെ ജീവിത ലക്‌ഷ്യം എന്തായിരുന്നു എന്ന് മനസിലാക്കാതെ ചില വാക്കുകൾ മാത്രം അർത്ഥം അറിയാതെ സ്വീകരിക്കുന്നവർക്ക് ഒരിക്കലും മാർക്സിനോടും അദ്ദേഹത്തിന്റെ ആശയങ്ങളോടും നീതി ചെയ്യാൻ ആവില്ല. പത്ര പ്രവർത്തകൻ ആയി ജീവിതം ആരംഭിച്ച മാർക്സിന് തൊഴിലാളികൾ എത്രമാത്രം ജോലി ചെയ്തിട്ടും ദാരിദ്ര്യം മാത്രം അനുഭവിക്കേണ്ടി വരുന്ന തൊഴിലാളികളുടെ ജീവിതത്തെ കുറിച്ച് ലേഖനം എഴുതേണ്ടി വന്നപ്പോഴാണ് സാമ്പത്തിക ശാസ്ത്ര ഗവേഷണങ്ങളിലേക്ക് തിരിയുന്നത്. അതാണ് "മൂലധനം" എന്ന ബൃഹത്തായ കൃതിയിലേക്ക് അദ്ദേഹത്തെ നയിച്ചത്. എങ്ങനെയെല്ലാം പണിയെടുക്കുന്നവർ ചൂഷണം ചെയ്യപ്പെടുന്നു എന്ന് സ്ഥാപിക്കുകയാണ് മാർക്സ് ആ കൃതിയിൽ ചെയ്യുന്നത്. അദ്ദേഹം എത്തിച്ചേരുന്ന നിഗമനങ്ങളാണ് സമ്പത്തിന്റെ കേന്ദ്രീകരണമാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണമാകുന്നത് എന്നതാണ്. അതാണ് ചൂഷണ രഹിത സാമൂഹ്യ വ്യവസ്ഥ - സോഷ്യലിസ്റ്റ് വ്യവസ്ഥ എന്ന ലക്ഷ്യത്തിലേക്ക് മാർക്സിനെ നയിച്ചത്. എവിടേയും ലക്ഷ്യമാണ് പ്രധാനം എന്നതാണ് മനസിലാക്കേണ്ടത്. വളരെ പരിതാപകരമായിരുന്ന പഴയ റഷ്യയിലെ സാമ്പത്തിക--സാമൂഹ്യ വ്യവസ്ഥയും സോഷ്യലിസം എന്ന ലക്‌ഷ്യം അംഗീകരിക്കുന്നതിന് ലെനിന് സംശയം ഉണ്ടായിരുന്നില്ല. ചൈനയിൽ മാവോക്കും ഒരു സംശയവും ചൂഷണം ഇല്ലാതാക്കുന്നതിൽ ഉണ്ടായിരുന്നില്ല. ഇന്ത്യയിൽ 1950 കാലം മുതൽ മുക്കാൽ നൂറ്റാണ്ട് ആകുമ്പോഴും സംശയം തീരുന്നില്ല.
//
മാർക്സ്
കൈകാര്യം ചെയ്യുന്ന വിഷയം എന്താണ് എന്ന് മനസിലാക്കാതെയാണ് എവിടെയെങ്കിലും
ഉളള വാക്കുകൾ മാത്രം പലരും സ്വീകരിക്കുന്നത്. സാഹചര്യം മാറുമ്പോൾ
വാക്കുകൾ അപ്രസക്തമാകും. മാർക്സിസം കാലഹരണപ്പെട്ടു എന്ന് പോലും
അങ്ങനെയുള്ളവർ തീരുമാനിക്കും. എന്നാൽ ലോകത്ത് ആരും ദാരിദ്ര്യം
അനുഭവിക്കുന്നവരായി ഉണ്ടാകരുത് എന്നതായിരുന്നു മാർക്സിന്റെ ലക്‌ഷ്യം എന്ന്
മനസിലാക്കിയാൽ ജനാധിപത്യമാണ് സോഷ്യലിസത്തിന് ഏറ്റവും ഉചിതമായത് എന്ന്
മനസിലാകും. അങ്ങനെയൊരു വാക്കാണ് "തൊഴിലാളിവർഗ്ഗ സർവ്വാധിപത്യം". രാജവാഴ്ചയിൽ
വിപ്ലവം നടന്ന് ഭരണം പിടിച്ചെടുത്താൽ പോലും അത് അട്ടിമറിക്കപ്പെടാം.
അതായിരുന്നു "തൊഴിലാളിവർഗ്ഗ സർവ്വാധിപത്യ" ത്തെ കുറിച്ച് മാർക്‌സും ലെനിനും
മറ്റും പറയാൻ കാരണം. എന്നാൽ രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം നിലവിൽ വന്ന
ആധുനിക പാർലമെന്ററി ജനാധിപത്യത്തിൽ നിശ്ചിത ഇടവേളകളിൽ ഭരണ കൂടത്തെ
മാറ്റുന്നതിനോ മാറ്റാതിരിക്കുന്നതിനൊ ജനങ്ങൾക്ക് അധികാരം ഉണ്ട്. അങ്ങനെയൊരു
സാഹചര്യം മാർക്സിന്റെയോ ലെനിന്റെയോ കാലത്ത് ഉണ്ടായിരുന്നില്ല. എന്താണ്
ജനാധിപത്യം എന്നത് ബഹുഭൂരിപക്ഷത്തിനും അറിയില്ലെന്നതാണ് പ്രശ്നം.
//
ഇന്ത്യയിൽ രാജവാഴ്ച ഇല്ലാതായി രാഷ്ട്രീയ അധികാരം ഒരോ പൗരന്മാരിലേക്കും എത്തിച്ചേർന്നതാണ് ആശയകുഴപ്പം ആയി "കമ്മ്യൂണിസ്റ്റ് നേതാക്കൾ" കാണുന്നത്. കാരണം സോഷ്യലിസം സ്ഥാപിക്കുന്നതിന് "തൊഴിലാളിവർഗ്ഗ സർവാധിപത്യം" കൂടിയെ കഴിയുകയുള്ളു എന്നാണ് കാറൽ മാർക്സ് പറഞ്ഞിട്ടുള്ളത്. അത് കെ. ദാമോദരൻ, ഇ എം എസ്സ് ഉൾപ്പെടെയുള്ള വരുടെ 1950 കാലങ്ങളിലുള്ള നിലപാടാണ്. ജനാധിപത്യത്തിൽ അതിന് നിർവാഹമില്ല. പിന്നെ എന്ത് ചെയ്യും? സോഷ്യലിസം പൂർണമായും എന്നന്നേക്കുമായി ഉപേക്ഷിക്കുക എന്നതാണ് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് നേതാക്കൾ കണ്ടുപിടിച്ചിട്ടുള്ള മാർഗം. എല്ലാം എല്ലായ്പ്പോഴും മാറ്റത്തിന് വിധേയമാണ് എന്ന് എപ്പോഴും പറയുന്നവർ മാർക്സ് 1871 ലെ "പാരീസ് കമ്മ്യൂണിന്റെ" തകർച്ചക്ക് ശേഷം പറഞ്ഞതാണ്. മാർക്സിന് ശേഷം ലോകത്ത് ഉണ്ടായിട്ടുള്ള മാറ്റങ്ങൾ ഒന്നും ഇൻഡ്യയിലെ കമ്മ്യൂണിസ്റ്റ് നേതൃത്വങ്ങൾക്ക് മനസിലായിട്ടില്ല. രാജവാഴ്ച ഇല്ലാതായി എന്നത് മാത്രമല്ല ജനാധിപത്യത്തിൽ സംഭവിക്കുക. അത് വരെ ഉണ്ടായിരുന്ന എല്ലാ പാരമ്പര്യ അവകാശങ്ങളും നിഷേധിക്കുന്നു. രാജവാഴ്ച പാരമ്പര്യ അവകാശം ആയിരുന്നു. പ്രധാനപ്പെട്ട എല്ലാ ഉത്തരവാദിത്തങ്ങളും രാജകുടുമ്പത്തിൽ പെട്ടവർക്ക് ആയിരുന്നു. ജനാധിപത്യത്തിൽ തെരെഞ്ഞെടുക്കപ്പെടുന്നവർക്ക് ഭരിക്കാനുള്ള അവകാശം നിശ്ചിത കാലത്തേക്ക് മാത്രം. അതൊന്നും ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് നേതാക്കൾക്ക് അറിയുകയേ വേണ്ട. മാർക്സിന്റെ ജീവിത ലക്‌ഷ്യം, ചൂഷണരഹിത സാമൂഹ്യ വ്യവസ്ഥ അവർ അംഗീകരിക്കുകയില്ല. ഇന്ത്യൻ മുതലാളിത്തം അവർ ലോകാവസാനം വരെ പ്രോത്സാഹിപ്പിക്കും. ആരും പട്ടിണി കിടക്കേണ്ടതില്ലാത്ത, ചൂഷണം ഇല്ലാതാക്കാനുള്ള മാർഗം സോഷ്യലിസ്റ്റ് വ്യവസ്ഥ മാത്രമാണ്. അതിനായി ജനങ്ങളോട് വോട്ടു ചോദിക്കുക. അവിടെ മാർക്സിസത്തിന്റെയും ജനാധിപത്യത്തിന്റെയും ഭാവിയെക്കുറിച്ചും ഉള്ള എല്ലാ സംശയങ്ങളും ഇല്ലാതാകും.
//
രാഷ്ട്രീയത്തിലെ സത്യസന്ധരെയാണ് ജനങ്ങൾക്ക് ആവശ്യം. പെരുംകള്ളന്മാരെ തിരിച്ചറിയുമ്പോൾ ജനങ്ങൾ ഓടിക്കുക തന്നെ ചെയ്യും. അതാണ് കേരളത്തിൽ ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്. നാളെ ഇൻഡ്യയിലും അത് തന്നെ സംഭവിക്കും. മാർക്സിസം സത്യസന്ധമായ രാഷ്ട്രീയം മാത്രമാണ്. പണിയെടുക്കുന്നവർക്കും മാന്യമായി ജീവിക്കാൻ കഴിയണം. പണിയെടുക്കുന്നവർക്കും മാന്യമായി ജീവിക്കാൻ അവകാശമുണ്ട് എന്നതാണ് മാർക്സിസത്തിന്റെ അടിസ്ഥാനം. ജീവിക്കുക എന്നാൽ ആവശ്യങ്ങൾക്ക് ഉതകുന്ന വീടും അത്യാവശ്യം ഭൂമിയും; ജീവിക്കാൻ ആവശ്യമായ വേതനത്തോടെയുള്ള തൊഴിൽ, സൗജന്യമായ ചികിത്സാ സൗകര്യം, കുട്ടികളുടെ സൗജന്യമായ വിദ്യാഭ്യാസം, വാർദ്ധക്യത്തിലെ സംരക്ഷണം തുടങ്ങിയവയെല്ലാം ഉൾപ്പെടും. ഇതിന് ഭരണകൂടത്തിന് ഉറപ്പു നൽകാൻ കഴിയുക സോഷ്യലിസത്തിൽ മാത്രമാണ്. രാജ്യത്തിന്റെ സമ്പത്ത് ഭരണകൂടത്തിന്റെ നിയന്ത്രണത്തിൽ ആണെങ്കിൽ അത് ബുദ്ധിമുട്ടുള്ള കാര്യമല്ല. എന്നാൽ അങ്ങനെയൊന്നും ഒരു കാരണവശാലും പാടില്ല എന്നതാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയും ബിജെപി എന്ന ഹിന്ദു വർഗീയ വാദികളുടേയും നിലപാട്. ഇന്ത്യൻ ഭരണ ഘടന തന്നെ സോഷ്യലിസം കൂടി അംഗീകരിച്ചിട്ടുള്ളത് ആയതിനാൽ കമ്മ്യൂണിസ്റ്റ് പാർട്ടികൾ സോഷ്യലിസ്റ്റ് വ്യവസ്ഥക്കായി ജനങ്ങളോട് വോട്ട് അഭ്യർഥിച്ചാൽ മനസ്സിൽ നന്മയുള്ള എല്ലാ ജനങ്ങളും അതിനോട് സഹകരിച്ച് വോട്ടു നൽകും.
//
സോഷ്യലിസം പ്രകൃതി നിയമമാണ്.
/
പ്രകൃതി നിയമങ്ങളുടെ പ്രത്യേകത അത് ജീവജാലങ്ങൾക്ക് ഒന്നും നിഷേധിക്കാൻ ആവില്ല എന്നതാണ്. ജലത്തിൽ മാത്രം ജീവിക്കുന്നവക്ക് കരയിൽ ജീവിക്കാൻ ആവില്ല. കരയിൽ മാത്രം ജീവിക്കുന്നവക്ക് ജലത്തിൽ ജീവിക്കാൻ ആവില്ല. സമൂഹമായി ജീവിക്കുക എന്നതും പ്രകൃതി നിയമമാണ്. അതിന് വിരുദ്ധമായവക്ക് അധികം ആയുസ് ഉണ്ടാവില്ല. എല്ലാ ജീവികൾക്കും വായു, ജലം, സൂര്യപ്രകാശം എന്നിവ പോലെ ഭൂമിയും ജന്മാവകാശമാണ്. രാജ്യങ്ങൾ പോലും പ്രകൃതി നിയമത്തിൽ വരുന്നവയല്ല. മനുഷ്യർ ഒഴികെ മറ്റ് ജീവജാലങ്ങൾക്ക് എല്ലാം ഭൂമി പൊതു സ്വത്താണ്. പരിഷ്കൃതനായ മനുഷ്യൻ ഭൂമിയെ രാജ്യങ്ങൾ ആയി തിരിച്ചു. എന്നാൽ പഴയകാല ഗോത്ര നിയമങ്ങൾ പിന്തുടരുന്ന ഇന്ത്യയിൽ ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളിലും രാജവാഴ്ചകൾ ഇല്ലാതായെങ്കിലും (ഗോത്ര തലവൻ മാരാണ് രാജാക്കന്മാർ ആയത്) എല്ലാ മനുഷ്യർക്കും ഭൂമിയിൽ അവകാശം അനുവദിക്കുന്നില്ല. വീട് വയ്ക്കാനും പ്രാഥമിക കാര്യങ്ങൾക്കും ഭൂമി ഇല്ലാതെ റോഡ് സൈഡിൽ രാതി ഉറങ്ങുകയും വാഹനങ്ങൾ കയറി മരണമടയുന്നവരുടെ വാർത്തകൾ സാധാരണയാണ്.
//
മാർക്സിസം
എന്ന സാമൂഹ്യ ശാസ്ത്രത്തിന്റെ അടിസ്ഥാന തത്വങ്ങൾ മറ്റ് ശാസ്ത്രങ്ങൾ പോലെ
തന്നെ ഗഹനങ്ങളാണ്. എന്നാൽ അതിന്റെ ലക്ഷ്യങ്ങൾ തികച്ചും ലളിതമാണ്.
പണിയെടുക്കുന്നവർക്കും മാന്യമായി ജീവിക്കാൻ അവകാശം ഉണ്ട്. അത്
അനുവദിക്കില്ല എന്നതാണ് മാർക്സിസത്തെ എതിർക്കുന്നവരുടെ നിലപാട്. സമൂഹത്തിന്
ആവശ്യമായ എല്ലാ വസ്തുക്കളും നിർമ്മിക്കുന്നതിൽ സമൂഹത്തിലെ എല്ലാ
വിഭാഗങ്ങളും പ്രത്യക്ഷമായോ പരോക്ഷമായോ പങ്കാളികളാണ്. ഇരുമ്പ് ഖനികളിലെ
തൊഴിലാളികളുടെ കഠിനാദ്ധ്വാനം ഇല്ലെങ്കിൽ മറ്റുള്ളവർക്ക് ഒരു മൊട്ടുസൂചി പോലും
ലഭിക്കില്ല. സാമൂഹ്യ ജീവിയായ മനുഷ്യന് "ജീവിക്കുക" എന്നാൽ ഭക്ഷണം,
പാർപ്പിടം, കുട്ടികളുടെ വിദ്യാഭ്യാസം; ജീവിക്കാൻ ആവശ്യമായ വേതനത്തോടെയുള്ള
തൊഴിൽ, ചികിത്സ സൗകര്യങ്ങൾ; വാർധക്യ കാല സംരക്ഷണം മുതലായവ എല്ലാം
ഉൾപ്പെടുന്നു. രാജ്യത്തിന്റെ സമ്പത്ത് ജനങ്ങൾക്ക് ആകെ ഉപകാരപ്രദമാകുന്ന
രീതിയിൽ സംവിധാനം ചെയ്‌താൽ അത് അത്ര ബുദ്ധിമുട്ടുള്ള കാര്യം അല്ല.
അങ്ങനെയുള്ള വ്യവസ്ഥക്കാണ് സോഷ്യലിസം എന്ന് പറയുന്നത്. എന്നാൽ പഴയ രാജ
വാഴ്ചക്കാലത്തേതുപോലെ രാജ്യത്തിന്റെ സമ്പത്ത് വളരെ കുറച്ച് പേരിൽ മാത്രം
നിലനിൽക്കുന്ന സാഹചര്യം ആണെങ്കിൽ സമൂഹത്തിലെ ബഹുഭൂരിപക്ഷവും നിത്യ
ദാരിദ്ര്യത്തിൽ തന്നെ കഴിയേണ്ടി വരും. രാജ വാഴ്ചയിൽ നിന്നും
ജനാധിപത്യത്തിലേക്ക് സമൂഹം മാറുമ്പോൾ രാജ വാഴ്ചയിലെ സാമ്പത്തിക
ക്രമത്തിലും മാറ്റം ഉണ്ടാകണം. അതാണ് സോഷ്യലിസത്തിന്റെ സാമാന്യ നീതി.
//
ഭൂമിയിൽ പ്രാണവായുവിന് യാതൊരു ക്ഷാമവും ഇല്ലെങ്കിലും ലോകത്തിലെ ഏറ്റവും വലിയ ധനികനും കൂടുതൽ ഉപയോഗിക്കാനാവില്ല. കാരണം പ്രകൃതി ഓരോ ജീവിക്കും പ്രാണവായു ഉൾപ്പെടെ ഉപയോഗിക്കാവുന്നതിന്റെ പരമാവധിയും നിശ്ചയിച്ചിട്ടുണ്ട്. ലോകത്തിലെ സമ്പത്ത് മുഴുവനും തന്റേതാക്കാൻ എല്ലാ ദുഷ്ടബുദ്ധികളും ഉപയോഗിക്കുന്നവർ അതൊന്നും അവർക്ക് ഉപയോഗിക്കാൻ ആവാതെ അവസാനം മരണത്തിന് കീഴടങ്ങുകയാണ്. എന്നാൽ പണിയെടുക്കുന്ന തൊഴിലാളിക്ക് കൂലി കുറച്ചു കൊടുക്കുന്നതിൽ ലോകത്തിലെ എല്ലാ മുതലാളിമാരും അവരുടെ രാഷ്ട്രീയ പാർട്ടികളും ഒരേ മനസാണ്. ഇന്ത്യയിലെ ഒരു വ്യവസായി ആയ മുകേഷ് അമ്പാനി എന്നയാളുടെ ഒരു മാസത്തെ ശമ്പളം പതിനഞ്ച് കോടി രൂപയാണ്. അദ്ദേഹത്തിന് അത് എത്ര വേണമെങ്കിലും വർദ്ധിപ്പിക്കാം; അദ്ദേഹം അത് ചെയ്യുന്നില്ല. പതിനഞ്ച് കോടി രൂപയിൽ മൂന്നര കോടി ആദായനികുതി കൊടുത്താലും ബാക്കി പതിനൊന്നര കോടി ഒരു മാസം അദ്ദേഹത്തിന് ഒരു തരത്തിലും ഉപയോഗിക്കാൻ ആവില്ല. (അദ്ദേഹ ത്തിന്റെ കുടുംബത്തിൽ വരുമാനം അദ്ദേഹത്തിന് മാത്രം അല്ല). ഇതിന്റെ മറ്റൊരു ചിത്രമാണ് ഉത്തരപ്രദേശിൽ തുച്ഛമായ കൂലിക്ക് ജോലിക്ക് പോകാൻ തയ്യാറാകാതിരുന്ന ഒരു ദളിത് യുവാവിനെ പൈശാചികമായി തല്ലിച്ചതച്ച് അയാളുടെ കാൽ വിരലിന്റെ നഖം പിഴുതെടുത്ത് പട്ടിയെവിട്ട് കടിപ്പിച്ച് കൊന്നത്. ഇന്ത്യ ഭരിക്കുന്ന ഹിന്ദുത്വ വാദികളുടെ "ഹിന്ദുത്വ--സനാ-ധന" സംസ്കാരം എന്താണ് എന്നതിന്റെ ഒരു നേർചിത്രം മാത്രമാണ് അത്. അവർ എടുക്കുന്ന നിലപാട് ഭൂമിയിൽ ഒരു കാരണ വശാലും സോഷ്യലിസ്റ്റ് വ്യവസ്ഥ നിലവിൽ വരരുത് എന്നതാണ്. അതിന് ഇന്ത്യയിൽ ഒരേ മനസോടെ നിലനിൽക്കുന്ന രാഷ്ട്രീയ പാർട്ടികളാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസും ഹിന്ദു വർഗീയ വാദികളുടെ ഭാരതീയ ജനത പാർട്ടിയും.
//
ഒരു ഭാഗത്ത് എത്രയൊക്കെ ഉപയോഗിച്ചാലും തീർക്കാൻ കഴിയാത്ത സമ്പത്ത് ഉണ്ടെങ്കിലും പണത്തോടുള്ള ഒടുങ്ങാത്ത ആർത്തി മൂലം രാജ്യത്തെ ജനങ്ങളെ ആകെ ദ്രോഹിച്ച് സമ്പത്ത് കുന്നുകൂട്ടി ക്കൊണ്ടിരിക്കുക. മറുഭാഗത്ത് ജനങ്ങളെ എങ്ങനെയെല്ലാം ദ്രോഹിക്കാൻ കഴിയുമെന്ന് ആലോചിച്ച് അതിനുള്ള മാർഗ്ഗങ്ങൾ കണ്ടെത്തുക. അതാണ് "മുതലാളിത്ത" സാമൂഹ്യ വ്യവസ്ഥയുടെ കാതൽ. പ്രകൃതിയിലെ ഒരോ ജീവിക്കും ആവശ്യമായ ഓക്സിജൻ, ജലം, ഭക്ഷണം, പരമാവധി ആയുസ്; വംശ വർദ്ധനവ് എല്ലാം പ്രകൃതി നിശ്ചയമാണ്. അവയിൽ നേരിയ വ്യത്യാസം മാത്രമേ ഉണ്ടാകാൻ സാധ്യതയുള്ളു. ഇങ്ങനെയുള്ള കാര്യങ്ങളിൽ മനുഷ്യന്റെ കാര്യങ്ങളും ഉൾപ്പെടും. എന്നാൽ മനുഷ്യരിൽ മാത്രം എങ്ങനെയൊക്കെ ഉപയോഗിച്ചാലും തീർക്കാൻ കഴിയാത്തത്ര സമ്പത്ത് സ്വരൂപിക്കാൻ നടത്തുന്ന ശ്രമങ്ങൾ.
//
ഇന്ത്യയിലെ ഒരു വ്യവസായി ആയ മുകേഷ് അമ്പാനി എന്നയാളുടെ ഒരു മാസത്തെ ശമ്പളം പതിനഞ്ച് കോടി രൂപയാണ്. അദ്ദേഹത്തിന് അത് എത്ര വേണമെങ്കിലും വർദ്ധിപ്പിക്കാം; അദ്ദേഹം അത് ചെയ്യുന്നില്ല. പതിനഞ്ച് കോടി രൂപയിൽ മൂന്നര രൂപ കോടി ആദായനികുതി കൊടുത്താലും ബാക്കി പതിനൊന്നര കോടി രൂപ ഒരു മാസം അദ്ദേഹത്തിന് ഒരു തരത്തിലും ഉപയോഗിക്കാൻ ആവില്ല. ഇത് ഒരു മാസത്തെ കാര്യമാണ്. അദ്ദേഹത്തിന്റെ കുടുമ്പത്തിലെ അദ്ദേഹത്തിന്റെ മാത്രം കാര്യമാണ്. ഇതിന്റെ മറ്റൊരു ചിത്രമാണ് ഉത്തരപ്രദേശിൽ തുച്ഛമായ കൂലിക്ക് ജോലിക്ക് പോകാൻ തയ്യാറാകാതിരുന്ന ഒരു ദളിത് യുവാവിനെ പൈശാചികമായി തല്ലിച്ചതച്ച് അയാളുടെ കാൽ വിരലിന്റെ നഖം പിഴുതെടുത്ത് പട്ടിയെവിട്ട് കടിപ്പിച്ച് കൊന്നത്. ഇന്ത്യ ഭരിക്കുന്ന ഹിന്ദുത്വ വാദികളുടെ "ഹിന്ദുത്വ--സനാ-ധന" സംസ്കാരം എന്താണ് എന്നതിന്റെ ഒരു നേർചിത്രം മാത്രമാണ് അത്.
//
മുകേഷ് അംബാനിയേക്കാൾ സമ്പത്ത് വർധിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന മറ്റൊരു വ്യവസായി ആണ് ഗൗതം അദാനി. ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരാകാൻ കഠിനാദ്ധ്വാനം ചെയ്യുന്ന അനേകം പേരിൽ രണ്ടു പേർ മാത്രമാണ് മേല്പറഞ്ഞവർ. എത്രയൊക്കെ സമ്പത്ത് ആരൊക്കെ ഉണ്ടാക്കിയാലും എല്ലാവരും പ്രകൃതി നിയമങ്ങൾക്ക് വിധേയരായിട്ടല്ലാതെ യാതൊന്നും ഉപയോഗിക്കാൻ ആവില്ല. ഒരോ ജീവിയുടെയും പരമാവധി ആയുസും ഒരോ വളർച്ചയുടെ ഘട്ടത്തിലും പരമാവധി കഴിക്കാവുന്ന ആഹാരവും പ്രകൃതി നിശ്ചയമാണ്. സമ്പത്ത് എത്രമാത്രം ഉണ്ടെങ്കിലും അതിന് ആനുപാതികമായി ആഹാരത്തിന്റെ അളവും ആകെ ആയുസും വർധിപ്പിക്കാൻ ആർക്കും ആവില്ല. മുകേഷ് അമ്പാനിയും ഗൗതം അദാനിയും യഥാർത്ഥ "മുതലാളിത്ത" ത്തിന്റെ പ്രതീകങ്ങളാണ്. ഏതെല്ലാം മാർഗത്തിൽ ധനം സാമ്പാദിക്കാം എന്ന് മാത്രം ചിന്തിക്കുന്നവർ സാമൂഹ്യവിരുധരുടെ കൂട്ടത്തിൽ മാത്രമാണ് ഉൾപ്പെടുക. സത്യസന്ധരുടെ കൂട്ടത്തിൽ അവരെ കൂട്ടാൻ ആവില്ല.
//
റബ്ബർ വ്യവസായം കൂടിയുള്ള കേരളത്തിലെ ഒരു പത്രം 2024 ലെ കേന്ദ്ര ബഡ്ജറ്റിൽ വിദേശത്ത് നിന്നും റബ്ബർ ഇറക്കുമതിക്കുള്ള ഇറക്കുമതി ചുങ്കം വർദ്ധിപ്പിക്കാത്തതിൽ അവരുടെ ആഹ്ലാദം പ്രകടിപ്പിച്ചത് ഇന്ത്യൻ ജനത ഏറ്റവും അധികം ഭയത്തോടെ മാത്രം വീക്ഷിക്കുന്ന കേന്ദ്ര ആഭ്യന്തര മന്ത്രിയുമായുള്ള അഭിമുഖം വളരെ വലിയ പ്രാധാന്യത്തോടെ പത്രത്തിൽ പ്രസിദ്ധീകരിച്ചു കൊണ്ടായിരുന്നു. "മണിപ്പൂർ" എന്ന ഇന്ത്യൻ സംസ്ഥാനത്ത് നടന്നുവരുന്ന കൊലപാതക പരമ്പരകൾ അവസാനിപ്പിക്കേണ്ട കേന്ദ്ര ആഭ്യന്തര മന്ത്രി ബോധപൂർവം അതിനെ പ്രോത്സാഹിപ്പിക്കുകയാണ്. എത്രയോ വർഷങ്ങളായി കേരളത്തിലെ റബ്ബർ കൃഷിക്കാരുടെയും അതുമായി ബന്ധപ്പെട്ട തൊഴിലാളികളുടെയും ജീവിതം ക്ലേശകരമാക്കുന്നതാണ് റബ്ബർ ഇറക്കുമതിയും റബ്ബറിന്റെ വിലയിടിവും.. അത് ടയർ വ്യവസായികളുടെ ലാഭം പരമാവധി ആക്കുന്നതിനായി റബ്ബർ വിദേശത്ത് നിന്നും ഇറക്കുമതി ചെയ്യുന്നത് മൂലം ആണെന്നും ഇന്ത്യ ഭരിച്ചിരുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയും അതിനു ശേഷം ഭരണം നടത്തുന്ന ഹിന്ദു വർഗീയ വാദികളുടേയും ബോധപൂർണമായ റബ്ബർ ഇറക്കുമതി മൂലം ആണെന്നും എല്ലാവർക്കും അറിയാം. എത്ര ആയിരം കോടികൾ വേണമെങ്കിലും ബൂർഷ്വാ രാഷ്ട്രീയക്കാർക്ക് "സംഭാവന" ആയിക്കൊടുക്കാൻ ടയർ വ്യവസായികൾക്ക് കഴിയും. റബ്ബർ കൃഷിക്കാർക്ക് അതിന്നുകഴിവില്ല. റബ്ബറിന്റെ വിലയിടിവ് ഏറ്റവും അധികം ബാധിക്കുക ടാപ്പിങ് തൊഴിലാളികളെയാണ്. റബ്ബറിന്റെ വിലയിടിവ് മൂലം ഭൂമിയുടെ വിലയിടിവും തന്മൂലം ഭൂമി ക്രയവിക്രയം നടക്കാത്തതിനാൽ സർക്കാരിലേക്കുള്ള നികുതി വരുമാനവും ഇല്ലാതാകും. റബ്ബർ ഇറക്കുമതിക്കുള്ള നികുതി വർധിപ്പിച്ചാൽ കേന്ദ്രസർക്കാർ വരുമാനം വർധിക്കും; റബ്ബറിന്റെ വില വർദ്ധനവ് കൃഷിക്കാർക്ക് ഗുണം ചെയ്യും. അതിനൊന്നും ഇടവരുത്താതെ ഇറക്കുമതി നികുതി വർധിപ്പിക്കാത്തത് വളരെ വലിയ അളവിൽ ഗുണം ചെയ്യുന്നത് റബ്ബർ വ്യവസായം കൂടിയുള്ള പത്രമുതലാളിക്കാണ്. അതിന്റെ നന്ദി കാണിക്കാനാണ് പഴയ ഗുജറാത്ത് ഭീകരൻ കൂടിയായ കേന്ദ്ര ആഭ്യന്തര മന്ത്രിയെ പത്രതാളുകൾ വഴി ഗാഢ ആലിംഗനം ചെയ്തത്. മുതലാളിത്തം എങ്ങനെയെല്ലാം ജനങ്ങളെ ചൂഷണം ചെയ്യുന്നു എന്നതാണ് പത്ര മുതലാളിയുടെ പ്രവർത്തനത്തിലൂടെ തെളിയിച്ചത്. റബ്ബർ കൃഷിക്കാർ റബ്ബർ മുതലാളിയുടെ പത്രം ബഹിഷ്‌ക്കരിക്കുക മാത്രമാണ് ചെയ്യാവുന്നത്. തെരഞ്ഞെടുപ്പുകളിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിനും ഹിന്ദു വർഗീയ വാദികൾക്കും വോട്ട് ചെയ്യാതിരിക്കുകയാണ് റബ്ബർ കൃഷിക്കാർക്കും ടാപ്പിംഗ് തൊഴിലാളികൾക്കും കഴിയുക.
//
യഥാർത്ഥത്തിൽ മുതലാളിത്ത വ്യവസ്ഥയിലെ മുതലാളിമാർ കായികമായി ജോലിചെയ്ത് സമ്പാദിക്കുന്നവയല്ല അവരുടെ സമ്പാദ്യങ്ങൾ. ഓഹരികമ്പോളത്തിൽ കൂടി ജനങ്ങളുടെ പണം ഉപയോഗിച്ച് പാവപെട്ട തൊഴിലാളികളെ; അവരുടെ കഠിനാദ്ധ്വാനത്തിൽ കൂടിയാണ് അവരുടെ സമ്പത്ത് വർധിക്കുന്നത്. അതിനായി അവർ സമൂഹത്തിനാകെ ദ്രോഹകരമാകുന്ന നിരവധി ഗൂഡാലോചനകളും തന്ത്രങ്ങളും ആവിഷ്‌കരിക്കും. ഭരണം നടത്തുന്നവരെ അവരുടെ പണം ഉപയോഗിച്ച് സ്വാധീനിച്ച് അവരുടെ താത്പ്പര്യങ്ങൾ ഭരണകൂടത്തിന്റെ നയങ്ങൾ ആക്കി മാറ്റും. അതിലൂടെ വഞ്ചിക്കപ്പെടുന്നത് പാവപെട്ട പൊതുജനങ്ങൾ ആയിരിക്കും. വ്യവസായങ്ങൾ പൊതു ഉടമസ്ഥതയിൽ ആയിരുന്നാൽ അവയിലെ ലാഭം ജനങ്ങൾക്കാകെ വേണ്ടി ഉപയോഗിക്കാം. എന്നാൽ ഭരിക്കുന്നവരെ വരുതിയിലാക്കി സർക്കാർ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങൾ സ്വന്തമാക്കി അവയിലെ ലാഭം അവരുടെ സ്വന്തമാക്കി മാറ്റും. അതുമൂലം തകർക്കപ്പെടുന്നത് പൊതുജന താത്പ്പര്യങ്ങളാണ്.
//
ലോകത്ത്
ഏറ്റവും വലിയ സമ്പന്നൻ എന്ന നിലയിൽ പ്രശസ്തരായിട്ടുള്ളവർ ആരും ഇല്ല. കാറൽ
മാർക്സ് അറിയപ്പെടുന്നത് ദരിദ്രൻ എന്ന നിലയിലും അല്ല. ഏറ്റവും വലിയ മനുഷ്യ
സ്‌നേഹി എന്ന നിലക്കാണ് അദ്ദേഹത്തിന്റെ പ്രശസ്തി. അഭിഭാഷകനായിരുന്ന കാറൽ
മാർക്സിന്റെ പിതാവ് - ഹൈന്റിക് മാർക്സിന് പുത്രനെയും അഭിഭാഷകൻ
ആക്കണമെന്നായിരുന്നു ആഗ്രഹം. എന്നാൽ മാർക്സിന്റെ ചിന്ത തിരിഞ്ഞത്
ചരിത്രത്തിലും തത്വശാസ്ത്രത്തിലും ആയിരുന്നു. ബോൺ, ബെർലിൻ സർവ്വകലാ
ശാലകളിലെ ഉന്നത വിദ്യാഭ്യാസങ്ങൾ പൂർത്തിയാക്കിയ കാറൽ മാർക്സ് പ്രാചീന യവന
ദാർശനികരായിരുന്ന ഡെമോക്റാറ്റസിന്റെയും എപ്പിക്യൂറസിന്റെയും ഭൗതികവാദത്തെ"
അധികരിച്ച് പഠനം നടത്തുകയും അതിൽ ഡോക്റേറ്റ് നേടുകയും ചെയ്തു.
അദ്ദേഹത്തിന്റെ ജീവിത സഖിയാകട്ടെ ഒരു പ്രഭുവിന്റെ; വെസ്റ്റ് ഫാലൻ
പ്രഭുവിന്റെ മകളുമായിരുന്നു. എന്നാൽ പത്രപ്രവർത്തകൻ ആയി മാറിയ മാർക്സിന്
തൊഴിലാളികളുടെ കഠിനാദ്ധ്വാനത്തിന്റെയും അവരുടെ ജീവിത യാതനകളുടെയും
കാരണങ്ങളെക്കുറിച്ച് മനസിലാക്കിയ അദ്ദേഹം സാമ്പത്തിക ശാസ്ത്ര
ഗവേഷണങ്ങളിലേക്ക് തിരിയുകയായിരുന്നു. "മൂലധനം" എന്ന ബ്രഹത്തായ കൃതിയുടെ
ഭാഗമായ ഗവേഷണങ്ങളിലേക്ക് തിരിഞ്ഞ മാർക്സിന് ജീവിതത്തിൽ അനുഭവിക്കേണ്ടി
വന്നത് കൊടിയ ദാരിദ്ര്യം ആയിരുന്നു. എൻഗേൽസിന്റെ തുച്ഛമായ സഹായങ്ങൾ
മാത്രമായിരുന്നു ആശ്രയം. പട്ടിണി മൂലം കുട്ടികൾ മരണപെട്ടിട്ടും മാർക്സിന്
തന്റെ സാമ്പത്തിക ശാസ്ത്ര ഗവേഷണങ്ങളിൽ നിന്നും പിന്തിരിയാൻ
ആവുമായിരുന്നില്ല. അപ്പോൾ അദ്ദേഹം സ്വന്തം ജീവിത സഖിയെ ആശ്വസിപ്പിക്കാൻ
പറഞ്ഞ വാക്കുകൾ ആയിരുന്നു:
//
ജനാധിപത്യത്തെക്കുറിച്ചുള്ള തെറ്റിധാരണകൾ.
/
കാറൽ മാർക്സ് "മാർക്സിസം" എന്ന തത്വ ശാസ്ത്രം ആവിഷ്‌കരിക്കുന്നത് പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യ കാലത്താണ്. 1848 ലാണ് "കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ" പ്രസിദ്ധീകരിക്കുന്നത്. "മൂലധനം" ഒന്നാം ഭാഗം പ്രസിദ്ധീകരിക്കുന്നത് 1867 ലാണ്. ലോകം ഒട്ടാകെ ബ്രിടീഷ് സാമ്പ്രാജ്യം അടക്കി വാഴുന്ന കാലം. കേവലം ഒരു വ്യാപാരസ്ഥാപനം മാത്രമായിരുന്ന ഇഗ്ളീഷ് ഈസ്റ്റ് ഇൻഡ്യ കമ്പനി ബ്രിട്ടന് "സൂര്യൻ അസ്തമിക്കാത്ത ബ്രിടീഷ് സാമ്പ്രാജ്യം" സ്ഥാപിച്ച കാലം. അന്നത്തെ സാഹചര്യങ്ങൾക്ക് അനുസരിച്ച് മാത്രമേ മാർക്സിന് ലോകം ഒട്ടാകെ സോഷ്യലിസം സ്ഥാപിക്കുന്നതിനെ ക്കുറിച്ച് ആലോചിക്കുവാൻ കഴിയുമായിന്നുള്ളു. മാർക്സിന് ശേഷം ഒരു നൂറ്റാണ്ടിന് ശേഷം നടപ്പിലായ ആധുനിക പാർലമെന്ററി ജനാധിപത്യത്തെ വിലയിരുത്താൻ മാർക്സിന് ആവുമായിരുന്നില്ല. രാജ വാഴ്ചയിൽ രാജാവിൽ മാത്രം നിക്ഷിപ്തമായിരുന്ന "രാഷ്ട്രീയ അധികാരം" ജനാധിപത്യത്തിൽ ഓരോ പൗരനിലും ആയി മാറിയത് രാജ്യത്തിന്റെ ഗതി നിയന്ത്രിക്കാൻ ഓരോ പൗരനേയും പ്രാപ്തനാക്കുന്നു എന്നതാണ് ജനാധിപത്യത്തിന്റെ പ്രത്യേകത. ഏത് പൗരനും രാഷ്ട്രീയ പാർട്ടിയുണ്ടാക്കാം , ആശയങ്ങൾ പ്രചരിപ്പിക്കാം; ജനങ്ങൾക്കാകെ പ്രയോജനപ്പെടുന്നത് ജനങ്ങളെ ബോധ്യപ്പെടുത്താം; അവരുടെ സമ്മതം ഉണ്ടെങ്കിൽ രാജ്യത്തിന്റെ ഗതി നിർണയിക്കാം. ഇതൊന്നും പഴയ രാജ വാഴ്ചയിൽ ആർക്കും ചിന്തിക്കാൻ പോലും ആവുമായിരുന്നില്ല. എന്താണ് യഥാർത്ഥത്തിൽ ജനാധിപത്യം എന്ന് മനസിലാകാതിരുന്നവർ "പാർലമെന്ററി മാർഗത്തിൽ സോഷ്യലിസം അസാധ്യമാണെന്ന ധാരണയാണ് ജനങ്ങളിൽ സൃഷ്ടിച്ചത്.
..
എന്താണ് "ജനാധിപത്യം" എന്ന് തൊഴിലാളി വർഗ്ഗവും സാധാരണ ജനങ്ങളും മനസിലാക്കിയാൽ മാത്രമേ മാർക്സ് ലക്ഷ്യമിട്ട ലോകത്തിലാരും ദരിദ്രർ ഇല്ലാത്ത സ്ഥിതിയിലേക്ക് മാനവരാശിക്ക് എത്തിച്ചേരാൻ ആവുകയുള്ളൂ. മാർക്സിസം ലോകത്ത് അവതരിപ്പിച്ച 1850 കാലത്ത് തന്നെ പാവപ്പെട്ടവന്റെ രക്തം ഊറ്റിക്കുടിക്കുന്ന ചൂഷകവർഗങ്ങളും അതിനെതിരായി രംഗത്തിറങ്ങി. അന്ന് അവർ അതിനെതിരായി പറഞ്ഞുപരതിയതാണ് "ലോകത്ത് ഒരു ഭൂതം ഉദയം ചെയ്തിരിക്കുന്നു; കമ്മ്യൂണിസം എന്ന ഭൂതം" എന്നത്. എല്ലാ സമ്പത്തും പണിയെടുത്ത് ഉണ്ടാക്കുന്ന തൊഴിലാളിക്കും മാന്യമായി ജീവിക്കാൻ ആവശ്യമായ സാഹചര്യം ഉണ്ടാകണം എന്നതാണ് ചൂഷണ രഹിത സാമൂഹ്യവ്യവസ്ഥയുടെ അല്ലെങ്കിൽ സോഷ്യലിസ്റ്റ് വ്യവസ്ഥയുടെ അടിസ്ഥാനം. എന്നാൽ സമ്പന്ന വർഗങ്ങൾ എത്രയോ കാലങ്ങളായി അനുഭവിച്ചുവരുന്ന ആർഭാഡങ്ങൾക്കും ആഡംബരങ്ങൾക്കും ലവലേശം കുറവ് വരുമോ എന്ന ഭീതിയാൽ ഒരു കാരണ വശാലും തൊഴിലാളിയുടെ ജീവിതം മെച്ചപ്പെടാൻ പാടില്ല എന്ന ഉറച്ച നിലപാടിൽ തന്നെയാണ് ചൂഷക വർഗ്ഗങ്ങൾ. യഥാർത്ഥത്തിൽ അവരാണ് പണിയെടുക്കുന്ന ജനതയുടെ രക്തം ഊറ്റിക്കുടിക്കുന്ന "ഭൂതങ്ങൾ". ലോകത്തിൽ എല്ലായിടത്തും അവർ ഒന്നാണ്. അമേരിക്കൻ സാമ്പ്രാജ്യം മുതൽ ലോകമൊട്ടാകെ അവർ ഒറ്റക്കെട്ടാണ്. ഇന്ത്യയിൽ യഥാർത്ഥത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന പേരായാലും ഭാരതീയ ജനതാ പാർട്ടി എന്ന പേരായാലും ലക്ഷ്യത്തിൽ അവർ ഒന്നാണ്. പണിയെടുക്കുന്നവർ മാന്യമായി ജീവിക്കുന്ന സാഹചര്യം ഉണ്ടാകരുത്. ലോകമൊട്ടാകെ നടപ്പിലായ ആധുനിക പാർലമെന്ററി ജനാധിപത്യം ലെനിൻ എന്ന മഹാനായ വിപ്ലവ കാരിയുടെയും മാർക്സിസം എന്ന മഹത്തായ തത്വശാസ്ത്രത്തിന്റെയും കൂടിച്ചേരലിന്റെ ഫലമായി ഉണ്ടായതാണ്. അതിന്റെ ഫലമായി ജനാധിപത്യത്തിൽ ഒരോ പൗരനും രാഷ്ട്രീയ സ്വാതന്ത്ര്യം ഉള്ളവരായി മാറിയതിന്റെ ഫലമായി രാജ്യത്ത് നിലനിൽക്കേണ്ട സാമ്പത്തിക വ്യവസ്ഥ ഏതാണ് എന്ന് അവർക്ക് തീരുമാനിക്കാം. പക്ഷെ അവർക്ക് നേർവഴി കാണിക്കാൻ മാർക്സിസം അംഗീകരിക്കുന്ന ഒരു കമ്മ്യൂണിസ്റ്റ് പാർട്ടി ഉണ്ടാകണം എന്നു മാത്രം. അവിടെയാണ് 1950 കാലം മുതൽ എന്താണ് ജനാധിപത്യം എന്ന് മനസിലാകാത്ത ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്ന നിലപാട് പുനഃപരിശോധിക്കണം എന്ന് അപേക്ഷിക്കുന്നത്.
//
. .പഴയ സോവിയറ്റ് യൂണിയൻ തന്നെ ഒന്നാം ലോക മഹായുദ്ധത്തിന്റെയും ലെനിൻ എന്ന മഹാന്റെയും മാർക്സിസം എന്ന തത്വശാസ്ത്റം സോഷ്യലിസത്തോടൊപ്പം എങ്ങനെ പ്രവർത്തിക്കും എന്നതിന്റെയും ഫലം ആണ്. 1914 മുതൽ 1919 ആയിരുന്നു ഒന്നാം ലോക മഹായുദ്ധം. 1917 ൽ സാർ ചക്റവർത്തിയുടെ റഷ്യൻ സൈന്യം ജർമനിയുമായി യുദ്ധത്തിലായിരുന്ന അവസരത്തിലാണ് "ഒക്ടോബർ വിപ്ളവം" നടക്കുന്നത്. യുദ്ധം കഴിഞ്ഞ് സാർ ചക്രവർത്തിയുടെ സൈന്യം തിരികെ വന്ന് സോവിയറ്റ് യൂണിയന്റെ ചെമ്പടയുമായി നാല് വർഷത്തോളം "പ്രതിവിപ്ളവം" നടത്തിയെങ്കിലും അവസാനം സോവിയറ്റ് യൂണിയന്റെ ചെമ്പട വിജയിക്കുക തന്നെ ചെയ്തു. തൊഴിലാളിവർഗം "മാർക്സിസം" എന്ന തത്വ ശാസ്ത്റം സോഷ്യലിസത്തോടൊപ്പം ഏറ്റെടുത്താൽ അതിനെ ഒരു ശക്തിക്കും തോൽപ്പിക്കാൻ ആവില്ല എന്നാണ് നാല് വർഷത്തോളം നീണ്ടുനിന്ന പ്രതിവിപ്ളവ അട്ടിമറി സമരത്തെ ചെമ്പട തോൽപ്പിച്ച ചരിത്റം തെളിയിക്കുന്നത്. പക്ഷെ അവിടെ രണ്ടര കോടിയോളം ജനങ്ങളാണ് മരിച്ചത്. എന്നിട്ടും ഇന്ന് സോവിയറ്റ് യൂണിയൻ നിലവിൽ ഇല്ലാത്തത് ജനങ്ങളുടെ പരിപൂർണ സഹകരണത്തോടെ മാത്റമേ സോഷ്യലിസത്തിനും നിലനിൽക്കാൻ ആവുകയുള്ളൂ എന്നാണ് തെളിയിക്കുന്നത്. ആധുനിക പാർലമെന്ററി ജനാധിപത്യം തന്നെയാണ് സോഷ്യലിസത്തിന്റെയും വിജയത്തിനാവശ്യം.
//
ആധുനിക പാർലമെന്ററി ജനാധിപത്യം യഥാർത്ഥത്തിൽ സോഷ്യലിസത്തിന്റെയും സോവിയറ്റ് യൂണിയൻ രണ്ടാം ലോക മഹായുദ്ധത്തിൽ നേടിയ ഗംഭീര വിജയത്തിന്റെയും ഫലമാണ്. "മാർക്സിസം" എന്ന തത്വശാസ്ത്റം സോഷ്യലിസത്തോടൊപ്പം എങ്ങനെ പ്രവർത്തിക്കും എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് രണ്ടാം ലോക മഹാ യുദ്ധത്തിൽ സോവിയറ്റ് യൂണിയൻ നേടിയ വിജയം. പതിനാല് യുദ്ധ മുഖങ്ങളിലായിരുന്നു അന്ന് സോവിയറ്റ് യൂണിയന്റെ ചെമ്പടക്ക് പോരാടേണ്ടിയിരുന്നത്. സഖ്യകക്ഷികളായിരുന്നിട്ടും അമേരിക്കയൊന്നും സോവിയറ്റ് യൂണിയനെ സഹായിക്കാൻ ഉണ്ടായിരുന്നില്ല. സോവിയറ്റ് യൂണിയൻ തകർന്നാലും കുഴപ്പമില്ല എന്നതായിരുന്നു അമേരിക്കയുടെ ചിന്താഗതി. പക്ഷെ സ്റ്റാലിന്റെ നേത്റുത്വവും സോവിയറ്റ് ജനതയാകെ സോഷ്യലിസ്റ്റ് രാജ്യം സംരക്ഷിക്കും എന്ന ഉറച്ച നിലപാട് എടുത്തതിന്റെ ഫലമായി ഓരോ കുടുമ്പവും ഓരോ പട്ടാള യൂണിറ്റായി പ്രവർത്തി ക്കുകയായിരുന്നു. അങ്ങനെയാണ് സോവിയറ്റ് യൂണിയൻ; ചെമ്പടയുടെ നേതൃത്വത്തിൽ വിജയത്തിലേക്ക് നീങ്ങുകയും ജർമ്മനിയെ പരാജയപ്പെടുത്തുകയും ചെയ്തത്. അവിടെയാണ് മാർക്സിസം എന്ന തത്വശാസ്ത്റം ജനങ്ങളാകെ ഏറ്റെടുത്താൽ എങ്ങനെ വിജയിക്കും എന്നത് ലോകത്തിനെ ബോധ്യപ്പെടുത്തിക്കൊടുത്തത്. ജർമ്മനിയെ ചെറുക്കാനും പരാജയപ്പെടുത്താനുമായി ഒന്നരക്കോടി ജനങ്ങളാണ് സോവിയറ്റ് യൂണിയന് ബലികൊടുക്കേണ്ടി വന്നത്.
..
രാജവാഴ്ച നിലനിന്ന സാഹചര്യങ്ങളിൽ നിന്നും ജനാധിപത്യം നിലവിൽ വന്നപ്പോൾ ഒരോ പൗരനും രാഷ്ട്രീയ സ്വാതന്ത്ര്യം ഉള്ളവരായി മാറിയതിനാൽ സോഷ്യലിസ്റ്റ് വ്യവസ്ഥയിലേക്ക് മാനവ രാശിക്ക് മാറുവാൻ പൗരന്റെ രാഷ്ട്രീയ സ്വാതന്ത്ര്യം അവനെ പ്രാപ്തനാക്കും. എന്നാൽ ചരിത്രാതീത കാലം മുതൽ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടതിനാൽ തൊഴിലാളിവർഗ്ഗത്തിൽ പെടുന്നവിഭാഗത്തിന് രാഷ്ട്രീയ സാഹചര്യങ്ങൾ ബോധ്യപ്പെടുത്തിക്കൊടുക്കുക തന്നെ വേണം. നിലനിൽക്കുന്ന വിശ്വാസങ്ങളും പണത്തിന്റെ ആധിപത്യവും ചൂഷകവർഗങ്ങൾക്ക് അവരുടെ ആധിപത്യം നിലനിർത്തുവാൻ വേണ്ടിയുള്ളതാണ്. അത് മാറ്റിയെടുക്കാൻ മാർക്സിസത്തിന്റെയും സോഷ്യലിസത്തിന്റെയും സാമൂഹ്യ നീതി ജനങ്ങളെ ബോധ്യപ്പെടുത്തണം. അല്ലാതെ കാറൽ മാർക്സ് ആഗ്രഹിച്ചതുപോലെ ലോകത്തിൽ ആർക്കും പട്ടിണിയും ദാരിദ്ര്യവും ഇല്ലാത്ത സ്ഥിതി സൃഷിടിച്ചെടുക്കാൻ ആവില്ല. മാർക്സിസം ആവിഷ്‌ക്കരിച്ചിട്ട് രണ്ട് നൂറ്റാണ്ടോളം ആകുമ്പോൾ സാഹചര്യം മാറ്റങ്ങൾ അത്യന്താപേക്ഷിതമാക്കുകയാണ്.
//21 02 2024//
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ