513. "മാർക്സിസം" കാറൽ മാർക്സിന്റെ പേരിലാണ് അറിയപ്പെടുന്നത്.
//
. ."മാർക്സിസം" രൂപം കൊള്ളുന്നതിൽ കാറൽ മാർക്സിനെ വളരെയധികം സഹായിച്ച വ്യക്തിയാണ് ഫ്രഡെറിക് എന്ഗൽസ്. എല്ലാ അർത്ഥങ്ങളിലും എന്ഗൽസ് ഇല്ലായിര്ന്നു എങ്കിൽ മാർക്സിസം ഉണ്ടാകുമായിരുന്നില്ല എന്ന് തന്നെ പറയാം. അത്റമാത്രം യാതന നിറഞ്ഞതായിരുന്നു മാർക്സ് ജീവിതത്തിൽ അനുഭവിച്ച ക്ളേശങ്ങളും എൻഗൽസിന്റെ സംഭാവനകളും. എന്നാൽ മാർക്സിസം കാറൽ മാർക്സിന്റെ പേരിൽ മാത്റമാണ് അറിയപ്പെടുന്നത്. അതിനെക്കുറിച്ച് ഒരിക്കൽ എൻഗൽസിനോട് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത്: "കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയിലെത് ഉൾപ്പെടെ യഥാർത്ഥ ആശയങ്ങൾ കാൾ മാർക്‌സിന്റെത് മാത്രമാണ്. അതിനാൽ "മാർക്സിസം" കാറൽ മാർക്സിന്റെ പേരിൽ മാത്റം അറിയപ്പെടുന്നത് നീതിയും ന്യായവുമാണ്. കാറൽ മാർക്സ് ഒരു യഥാർത്ഥ പ്രതിഭ തന്നെ ആയിരുന്നു. അദ്ദേഹം മറ്റാരെയും കാൾ വളരെ ഉയരത്തിൽ നിന്ന് വളരെ അകലേക്ക് കാണുകയായിരുന്നു. എന്താണ് അതിനർത്ഥം? കാറൽ മാർക്സ് കണ്ടത് മാനവ രാശിയുടെ ചരിത്റം ആകെയാണ്. "വർഗസമരം" എന്ന് തുടങ്ങി എന്നാണ്, അടിമ വ്യവസ്ഥയുടെയും സ്വകാര്യ സ്വത്തിന്റെയും ആവിർഭാവം മുതൽ വർഗ സമരവും ആരംഭിച്ചു എന്നാണ്. അടിമയുടെയും അടിമ ഉടമയുടേയും താത്പ്പര്യങ്ങൾ വ്യത്യസ്തമാണ്. അടിച്ചമർത്തുന്നവരുടെയും അടിച്ചമർത്തപ്പെടുന്നവരുടേയും ജീവിതങ്ങൾ രണ്ടാണ്. പക്ഷെ രണ്ടുകൂട്ടരും മനുഷ്യരാണ്. എന്നാൽ അടിച്ചമർത്തുന്നവർ സാമ്പത്തിക ശേഷിയുള്ളവരാണ്. ഭരണ കൂടം അവർ സൃഷ്ടിച്ചതാണ്; അവർക്കു വേണ്ടിയുള്ളതാണ്. അടിച്ചമർത്തപ്പെടുന്നവർ ലോകത്തെല്ലായിടത്തും ഉണ്ട്. അവരുടെയാകെ പ്രശ്നങ്ങൾ മനസിലാക്കാൻ കാറൽ മാർക്സിന് കഴിഞ്ഞു. അതാണ് എൻഗേൽസ് പറഞ്ഞത് -- കാറൽ മാർക്സ് വളരെ ഉയരത്തിൽ നിന്നും വളരെ അകലേക്ക് കണ്ടു എന്ന്.
//
കാറൽ മാർക്സ് "വളരെ ഉയരത്തിൽ നിന്നും വളരെ അകലേക്ക് കണ്ടു" എന്ന് പറഞ്ഞത് എന്ഗൽസിനും ലെനിനും മാവോക്കും; ഫിദൽ കാസ്‌ട്രോയ്ക്കും എല്ലാം മനസിലായി. എന്നാൽ ഒരു വിധപെട്ട കാര്യങ്ങൾ ഒന്നും ഒരു വിധത്തിലും മനസിലാവില്ലാത്ത ഇൻഡ്യയിലെ "കമ്മ്യൂണിസ്റ്റ്" നേതാക്കൾക്ക് അവയേക്കുറിച്ചൊന്നും ഒരു പിടിയും ലഭിച്ചില്ല. ഇന്ത്യയിൽ ആർക്കെങ്കിലും മനസിലായെങ്കിൽ അവർ മറ്റുള്ളവർക്ക് പറഞ്ഞുകൊടുക്കുമായിരുന്നു. കെ ദാമോദരനും ഇ എം എസിനും ഒന്നും മനസിലായില്ല എന്നതിന്റെ തെളിവ് ഇന്ത്യൻ മുതലാളിത്തത്തെ വളർത്താൻ തീരുമാനിച്ചു എന്നത് മാത്രമാണ്. "ചൂഷണം" എന്ന വാക്കിന്റെ അർഥം അറിയാത്തവർക്ക് ചൂഷണരഹിത സാമൂഹ്യ വ്യവസ്ഥ എന്ന് പറഞ്ഞാൽ യാതൊന്നും മനസിലാവില്ല. അവർ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ വളരെ ഉന്നത പദവിയിൽ ആണ് താനും. ഇപ്പോഴാകട്ടെ മുതലാളിത്തം അല്ല മാർക്സിസം എന്നത് അംഗീകരിച്ചാൽ അവർക്ക് മാനഹാനി ആകുമെന്നും അവർ കരുതുന്നു. നൂറ്റിനാല്പതു് കോടി ജനങ്ങളുള്ള ഒരു രാജ്യത്തിന്റെ ഭാവിയെയാണ് അവരുടെ നിലപാട് ബാധിക്കുന്നതെന്ന് മനസിലാക്കാനുള്ള മാനസിക വളർച്ചയും അവർക്കില്ല താനും.
//
മാർക്സിസം സാമൂഹ്യ ശാസ്ത്രമാണ്. ജനങ്ങളെ പരമാവധി അന്ധവിശ്വാസങ്ങളിൽ തളച്ചിടുക എന്നത് ചൂഷകവർഗങ്ങളുടെ പൊതു നിലപാടാണ്. അതുകൊണ്ട് തന്നെ അവർ മാർക്സിസത്തിന് എതിരാണ്. ശ്രി. ബുദ്ധൻ ഉൾപ്പെടെയുള്ള മഹദ് വ്യക്തികൾ ജനങ്ങളെ വിദ്യാഭ്യാസം ഉള്ളവരാക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും ഇന്ത്യൻ ജനതയുടെ ബഹുഭൂരിപക്ഷവും ഇന്നും അന്ധവിശ്വാസങ്ങളിൽ കഴിയുന്നത് ബ്രാഹ്മണാധിപത്യം നിലനിർത്തേണ്ടത് പാവപെട്ട ജനങ്ങളെ ചൂഷണം ചെയ്യുന്നതിന് അവർക്ക് അത്യന്താപേക്ഷിതങ്ങൾ ആയതു കൊണ്ടാണ്. അന്ധ "വിശ്വാസം" രക്ഷിക്കുക എന്നത് അവർ രാഷ്ട്രീയമായി തന്നെ കാണുകയാണ്. പിന്നോക്ക വിഭാഗങ്ങൾക്ക് പരമാവധി വിദ്യാഭ്യാസം നിഷേധിക്കുക എന്നതാണ് അതിനായി അവർ കണ്ടെത്തുന്ന എളുപ്പവഴി. ഈ കാര്യങ്ങളിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസും ഹിന്ദുവർഗീയ വാദികളും ഒരേ നിലപാട് തന്നെ യാണ്. അത് കൊണ്ട് തന്നെയാണ് കോൺഗ്രസും "രാമ രാജ്യത്തിനായി" നിലകൊള്ളുന്നത്.
//
നിർഭാഗ്യവശാൽ 140 കോടിയിലധികം ജനങ്ങളുള്ള ഇന്ത്യയിൽ മാർക്സിനെക്കുറിച്ച് എന്ഗേൽസ് പറഞ്ഞത് മനസിലാക്കാൻ കഴിയുന്നവർ ആരും ഇല്ല. യഥാർത്ഥത്തിൽ പണിയെടുക്കുകയും യാതനകളനു ഭവിക്കുകയും ചെയ്യൂന്നവരുടെ പ്രശ്നങ്ങളല്ല ഇന്ത്യയിൽ "കമ്മ്യൂണിസ്റ്റ് " പ്രസ്ഥാനങ്ങൾ കൈകാര്യം ചെയ്യുന്നത്. അതുകൊണ്ടു തന്നെ ആ ജനവിഭാഗങ്ങൾ അകന്നുപോകുന്നു. വർഗ ശത്രുക്കളുടെ കൈകളിൽ അവർ യഥാർത്ഥത്തിൽ അണിനിരക്കേണ്ട പ്രസ്ഥാനങ്ങൾക്കെതിരായി പ്രവർത്തിക്കുന്നു. ചൂഷക വർഗ്ഗങ്ങൾ കൂടുതൽ കൂടുതൽ ശക്തരാകണം എന്നതാണ് "കമ്മ്യൂണിസ്റ്റ്" പ്രസ്ഥാനങ്ങൾ മുക്കാൽ നൂറ്റാണ്ടുകളായി ഗൗരവമായി കരുതുന്നത്. ഒരു രാജ്യത്തിന്റെ തന്നെ ഗതികേട്. എന്താണ് "മാർക്സിസം" എന്ന് മനസിലാകാത്തവർക്ക് എന്താണ്: എന്തിനാണ് സോഷ്യലിസം" എന്നും എന്താണ് മുതലാളിത്തം എന്നും എന്താണ് കോൺഗ്രസ് എന്നും മനസിലാവില്ല. അവർക്ക് കോൺഗ്രസോ ബിജെപിയോ ഇന്ത്യ ഭരിക്കുന്നതിൽ അഭിപ്രായ വ്യത്യാസം ഉണ്ടാവില്ല. അവർക്ക് എന്താണ് പൊതുമേഖലയുടെ പ്രസക്തി എന്നും മനസിലാവില്ല. അവരോട് പൊതുമേഖഖല സംരക്ഷിക്കുന്നതിനായിരിക്കണം പരമ പ്രാധാന്യം നൽകേണ്ടത് എന്ന് പറഞ്ഞാൽ ഒരിക്കലും മനസിലാവില്ല.
//
കാറൽ മാർക്സ് കണ്ടെത്തിയത് പൂർണമായും ശരിയായിരുന്നു എന്ന് തന്നെയാണ് സോഷ്യലിസ്റ്റ്; മാർക്സിസ്റ്റ് ആശയഗതികളോട് ലോകമാകെയുള്ള എല്ലാ പിന്തിരിപ്പന്മാരും മുതലാളിത്ത - സാമ്പ്രാജ്യത്ത ശക്തികളും അമേരിക്കയുടെ നേതൃത്വത്തിൽ നടത്തിവരുന്ന സോഷ്യലിസ്റ്റ് വിരുദ്ധ പോരാട്ടം. അതിൽ എല്ലാ രാജ്യങ്ങളിലേയും എല്ലാ ചൂഷക താത്പ്പര്യങ്ങളും സംരക്ഷിക്കപ്പെടുന്നവർ ഒത്തുചേരുന്നു. വർഗീയത അതിലൊന്നുമാത്രമാണ്. അവിടെയും സംരക്ഷിക്കപ്പെടുന്നത് ചൂഷകവർഗ്ഗങ്ങളുടെ സാമ്പത്തിക താത്പ്പര്യങ്ങളാണ്. അതിൽ ഇന്ത്യയിൽ കോൺഗ്രസും ബിജെപിയും ഒന്നാണ്. കേരളത്തിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ കോൺഗ്രസുമാണ്; ബിജെപിയുമാണ്. എ കെ ആന്റണി കോൺഗ്രസുമാണ്; ബിജെപിയുമാണ്. ശശി തരൂർ ഉൾപ്പെടെയുള്ളവർ അവിടെ ഒന്നാണ്. അവരുടെ സാമ്പത്തിക താത്പ്പര്യങ്ങളോടൊപ്പം ഇന്ത്യയിലെ "കമ്മ്യൂണിസ്റ്റ് " നേതൃത്വവും ഒന്നിക്കുന്നു എന്നതാണ് ഇന്ത്യൻ തൊഴിലാളി വർഗ്ഗവും ഇന്ത്യൻ ജനതയും നേരിടുന്ന ഏറ്റവും വലിയ അപകടം. അവരുടെ നിലപാട് സാമ്പത്തിക ചൂഷണം തുടരണം; നേതൃത്വം മാത്റം മാറണം എന്നതാണ്. അവർ നിലപാട് മാറ്റുന്നില്ലെങ്കിൽ "കമ്മ്യൂണിസ്റ്റ്" എന്ന പേരെന്കിലും മാറുന്നതാണ് സാമാന്യ മര്യാദ.
//
"മാർക്സിസം" എന്ന സാമൂഹ്യ ശാസ്ത്റത്തിനു മുൻപിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസും ബിജെപി എന്ന ഹിന്ദു വർഗീയ വാദികളും കേവലം കൃമി--കീടങ്ങൾ മാത്റം. പക്ഷെ ഇന്ത്യയിലെ "കമ്മ്യൂണിസ്റ്റ്" പ്രസ്ഥാനങ്ങൾ യഥാർത്ഥ മാർക്സിസത്തെ പ്രവർത്തിക്കാൻ അനുവദിക്കണം എന്നതാണ് പ്രശ്നം. കേവലം ഒരു വോട്ട് മാത്റം മതി. സോഷ്യലിസ്റ്റ് ഇന്ത്യ എന്നതായിരിക്കണം ലക്‌ഷ്യം. കൃഷി ഇടങ്ങളിലും മറ്റു മേഖലകളിലും പണിയെടുക്കുന്നവർക്കും ജീവിക്കാൻ ആവശ്യമായ സാഹചര്യം ഉണ്ടായിരിക്കണം എന്നതാണ് ഇന്ത്യയുടെ സാമൂഹ്യ മനസാക്ഷിയുടെ മുൻപിൽ മാർക്സിസത്തിന് അവതരിപ്പിക്കാനും നേടിയെടുക്കാനും ഉള്ള ലക്‌ഷ്യം. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ 1950 കാലം മുതൽ കഴിഞ്ഞ 73 വർഷങ്ങൾ ആയി തുടരുന്ന മുതലാളിത്തം വളരണം എന്ന നിലപാട് ഉപേക്ഷിച്ചാൽ മാത്റം മതി. നിർഭാഗ്യവശാൽ കമ്മ്യൂണിസ്റ്റ് പാർട്ടി നേതൃത്വം അങ്ങനെയൊരു ലക്‌ഷ്യം ഹിന്ദു വർഗീയവാദികൾ ഇന്ത്യയാകെ അവരുടെ വിളയാട്ടു ഭൂമിയാക്കുമ്പോഴും അടുത്ത കാലത്തൊന്നും അംഗീകരിക്കാൻ സാധ്യയുള്ളതായി കാണുന്നില്ല. ചെങ്കൊടി കേരളത്തിൽ മാത്റം മതിയെന്ന ഉറച്ച നിലപാടിലാണ് പാർട്ടി നേതൃത്വം മുന്നോട്ടുപോകുന്നത്. 34 വർഷങ്ങൾ തുടർച്ചയായി ഭരിക്കാൻ കഴിഞ്ഞ ബംഗാളിലെ അനുഭവങ്ങൾ പോലും യാതൊന്നും പഠിപ്പിക്കുന്നില്ല എന്നത് ഒരു രാജ്യത്തിന്റെ ആകെ ഗതികേട് ആവുകയാണ്.
// 04 03 2023 //
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ