2023 മാർച്ച് 5, ഞായറാഴ്‌ച

515. ചെങ്കൊടി പിടിക്കാൻ അർഹത ഇല്ലാത്തവർ ആ കൊടി പിടിക്കരുത്.

   515. ചെങ്കൊടി പിടിക്കാൻ അർഹത ഇല്ലാത്തവർ ആ കൊടി പിടിക്കരുത്.

//
ആർക്കും പിടിക്കാവുന്ന ഒരു കൊടിയല്ല "ചെങ്കൊടി". മഹത്തായ ലക്ഷ്യങ്ങൾ ഉള്ള ഒരു കൊടിയാണ് ചെങ്കൊടി. ആ കൊടിക്ക് വളരെയേറെ അർത്ഥങ്ങൾ ഉള്ളതാണ്. വളരെയേറെ ത്യാഗങ്ങൾ ഉള്ളതാണ്. ലക്ഷക്കണക്കിന് ആളുകളുടെ ജീവരക്തം വീണ് കുതിർന്നതാണ് ആ കൊടി. അതൊന്നും മനസിലാക്കാതെ തികച്ചും അവസരവാദികൾ; ഭീരുക്കൾ; സ്വാർത്ഥമോഹികൾ; ചതിയന്മാർ; വർഗ വഞ്ചകർ ആ കൊടി പിടിക്കാൻ ഇടയാകുന്നതാണ് ഇപ്പോൾ ത്രിപുരയിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ആ കൊടി യഥാർത്ഥത്തിൽ കൈകളിൽ ഇല്ലെങ്കിൽ മനസിലും സൂക്ഷിക്കാവുന്ന കൊടിയാണ്. കൈകളിൽ ഇല്ലെങ്കിൽ മനസിലും ചെങ്കൊടി ഇല്ലെങ്കിൽ ആ കൊടിയിൽ വിശ്വാസം അർപ്പിച്ചിട്ടുള്ള ലക്ഷക്കണക്കിനോ കോടികണക്കിനോ ആളുകൾ അപകടത്തിലാകും. അതാണ് ഇപ്പോൾ ത്രിപുരയിൽ സംഭവിക്കുന്നത്.
//
"ജനാധിപത്യം" അംഗീകരിക്കില്ലെങ്കിൽ അതിനു മുൻപുള്ള വഴിക്കു തിരികെ പോകേണ്ടി വരും. ത്രിപുരയിൽ ജനാധിപത്യം ബിജെപി അംഗീകരിക്കുന്നില്ല. ശത്രുവിന്റെ മുൻപിൽ കീഴടങ്ങി മരണം വരിയ്ക്കുക മാർക്സിസത്തിന്റെ പാതയല്ല. പരാജയപ്പെടുന്നവനെ കൊല്ലുകയും അവരുടെ വീടിന് തീ വയ്ക്കുകയും ചെയ്യുന്നത് ജനാധിപത്യം അല്ല. തോക്ക് വേണ്ട. പക്ഷെ ഗുണ്ടകളെ നേരിടാൻ ഭരണകൂടം പരാജയപ്പെട്ടാൽ നേരിടുക തന്നെ വേണം. അല്ലെങ്കിൽ സ്വയം ആത്മഹത്യ ചെയ്യണം. വിജയിക്കുന്നവന്റെ "ഗുണ്ടായിസം" എന്ന് ജനാധിപത്യത്തിന് അർഥം ഇല്ല. അതാണ് ബിജെപിയുടെ വഴി. ഏത് ജീവിക്കും സ്വയം രക്ഷപ്പെടാൻ പ്രകൃതി തന്നെ ചില മാർഗ്ഗങ്ങൾ കൊടുത്തിട്ടുണ്ട്. അതാണ് തൊട്ടാവാടിക്ക് പോലും മുള്ളുള്ളത്. ത്രിപുരയിലെ "പാവങ്ങൾക്ക് " അത് പോലും ഇല്ല. മനുഷ്യന് ശക്തി ബുദ്ധിയാണ്. അങ്ങനെയൊരു വിഷയം ഇപ്പോൾ സിപിഐ (എം) ന് മുക്കാൽ നൂറ്റാണ്ടോളം ആയി ഇല്ല. അല്ലെങ്കിൽ തൊഴിലാളിവർഗത്തിന് "ശത്രുക്കൾ" ഇല്ലെന്ന് പ്രഖ്യാപിക്കില്ല. "മുതലാളിത്തം" പ്രോത്സാഹിപ്പിക്കില്ല. ഗാന്ധിജിയെ പോലും കൊന്നുകളഞ്ഞവർക്ക് ; ഗുജറാത്തിൽ ആയിരക്കണക്കിന് നിരപരാധികളെ കൊന്നുതള്ളിയവർക്ക് ഗുണ്ടായിസം മാത്റം കൈവശം ഉള്ളവർക്ക്, ജനാധിപത്യം മനസിലാവില്ല. അവർ ഉപയോഗിക്കുന്ന ആയുധങ്ങൾ എങ്കിലും തിരികെ ഉപയോഗിക്കാം. അല്ലെങ്കിൽ ചെങ്കൊടി പിടിക്കരുത്.
/
"ത്രിപുര" യിൽ മാത്രമല്ല; ഇന്ത്യയൊട്ടാകെ അർഹതപ്പെടാത്തവർ ആ കൊടി പിടിക്കാൻ ഇടയായതാണ് ഇന്ന് വർഗീയ വാദികൾ ഇന്ത്യ ഭരിക്കാൻ ഇടയായിട്ടുള്ളത്. അവർക്ക് "ഭഗത്‌സിങ് "; "ചന്ദ്രശേഖർ ആസാദ്;" "സുഖ്‌ദേവ് " തുടങ്ങിയവർ ആരായിരുന്നു എന്നോ എന്തിനാണ് അവർ ചെങ്കൊടി പിടിച്ചതെന്നോ അറിയുന്നവരല്ല. "കാറൽ മാർക്സ്" എന്ന മഹാനായ മനുഷ്യന്റെ കൈകളിൽ ആയിരുന്നില്ല ചെങ്കൊടി; പിന്നയോ ആ മനുഷ്യന്റെ ഹൃദയത്തിലായിരുന്നു. അദ്ദേഹത്തിന്റെ ഹൃദയത്തിലായിരുന്നതിനാലാണ് അത് കോടിക്കണക്കിന് മനുഷ്യരുടെ ഹൃദയങ്ങളിലേക്ക് അത് എത്തിക്കാൻ കഴിഞ്ഞത്.
/
ഇൻഡ്യയിൽ ഒരു കാരണ വശാലും ഒരു ചെങ്കൊടി പോലും കാണരുത് എന്ന് മാത്റം കരുതുന്ന വർഗ്ഗ ശത്രുക്കളെ; കൂടെ കൂട്ടിയാണ് ത്രിപുരയുടെ ഭരണം എളുപ്പത്തിൽ കൈക്കലാക്കാൻ ശ്രമിച്ചത്. അതാകട്ടെ യഥാർത്ഥ ചെങ്കൊടിയുടെ ലക്‌ഷ്യം മനസ്സിലാക്കിയും ആയിരുന്നില്ല. അല്ലെങ്കിൽ വർഗ ശത്രുക്കളെ കൂടെ കൂട്ടുമായിരുന്നില്ല. ശത്രുക്കൾ ഉദ്ദേശിച്ചത് അവർ നേടി. അവരുടെ ലക്‌ഷ്യം അവർ ബംഗാളിൽ നേടിയതാണ്. അതുപോലും മനസിലാക്കാതെയാണ് ത്രിപുരയിലും അവരെ കൂടെ കൂട്ടാൻ തീരുമാനിച്ചത്. അവർ എത്റ പേരെ വധിച്ചാലും അവർക്ക് ഒരു ചെറിയ പരുക്ക് പോലും ഏൽക്കുന്നില്ല എന്നതുതന്നെ ചെങ്കൊടിയുടെ അന്തസ് ഇല്ലാതാക്കുന്നു. ശത്രുക്കളെ കൂടുതൽ കൂടുതൽ ശക്തരാക്കുന്നു. അവർ വീണ്ടും വീണ്ടും വിജയിക്കുന്നു. അപകടകര മാകുന്ന വസ്തുത ശത്രുക്കളെ മനസിലാക്കുന്നില്ല എന്നത് മാത്രമല്ല; യഥാർത്ഥ ശത്രുക്കളെ തിരിച്ചറിയുന്നില്ല എന്നതുകൂടെയാണ്. കാരണം ചെങ്കൊടിയുടെ ലക്‌ഷ്യം മനസിലാക്കുന്നവരല്ല അത് കൈകാര്യം ചെയ്യുന്നത് എന്നത് മാത്രമാണ്. ഹൃദയത്തിൽ ചെങ്കൊടി ഇല്ലെന്നതാണ് അടിസ്ഥാന പ്രശ്നം. സോഷ്യലിസത്തോടുള്ള ശത്രുതയാണ് അവരുടെ യോഗ്യത.
//
കോൺഗ്രസിനെ കൂടെ കൂട്ടി ത്രിപുരയിൽ ഇടതുപക്ഷം തെരെഞ്ഞെടുപ്പിൽ മത്സരിക്കുകയും നിലവിൽ ഉണ്ടായിരുന്നത് പോലും നഷ്ടപ്പെടുകയും ചെയ്തിട്ടും കേരളത്തിലെ ഒരു നേതാവ് പറഞ്ഞത് "ത്രിപുരയിലെ" പരാജയം കൊണ്ട് കോൺഗ്രസുമായുള്ള ഐക്യം തെറ്റായിരുന്നു എന്ന അർഥം ഇല്ല" എന്നായിരുന്നു. "സ്ഥിരം ശത്രുക്കൾ ഇല്ല" എന്ന് ഒരിക്കൽ ആ നേതാവ് പറഞ്ഞതാണ്. തൊഴിലാളിവർഗം ഒരു കാരണ വശാലും സോഷ്യലിസ്റ്റ് വ്യവസ്ഥയിൽ കൂടി മോചനം നേടരുത് എന്ന വാശിയിൽ അമേരിക്കൻ സാംബ്രാജ്യത്തവും ലോകത്തിലെ മുഴുവൻ പിന്തിരിപ്പന്മാരും ആത്മീയ നേതൃത്വവും വർഗീയ വാദികളും ഇന്ത്യയിലെ എല്ലാ ബൂർഷ്വാ പാർട്ടികളും; കെ. സുധാകരന്മാർ വരെ കഠിനാദ്ധ്വാനം നടത്തിക്കൊണ്ടിരിക്കുമ്പോൾ; ഇന്ത്യയിൽ പോലും ഉണ്ടായിരുന്ന കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം നൂറു വർഷങ്ങളുടെ പ്രവർത്തനത്തിന് ശേഷവും നിലനിൽപ്പിനായി കഠിനാധ്വാനം നടത്തുമ്പോഴാണ് തൊഴിലാളി വർഗ്ഗത്തിന് ശത്രുക്കളേയില്ല എന്ന വാദഗതിയിൽ തന്നെ ആ നേതാവ് ഉറച്ചുനിൽക്കുന്നത്. ലക്‌ഷ്യം വ്യക്തമാണ് -- ചെങ്കൊടിയുടെ ലക്‌ഷ്യം ഒരു കാരണവശാലും ഒരു സോഷ്യലിസ്റ്റ് സാമൂഹ്യ വ്യവസ്ഥയിൽ കൂടി ഇൻഡ്യയിൽ പ്രാവർത്തികമാകരുത്. മേൽപ്പറഞ്ഞ നേതാവ് കൂടെകൂടിയാണ് ത്രിപുരയിൽ കോൺഗ്രസിനെക്കൂടെ കൂട്ടി തെരെഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനിച്ചത്. തൊഴിലാളി വർഗത്തിന് "വർഗശത്രുക്കൾ" എന്ന വിഷയമേയില്ല എന്നതാണ് ആ നേതാവ് ഉൾപ്പെടെയുള്ളവരുടെ ഇന്ത്യൻ മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്ന ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം 1950 മുതൽ മുക്കാൽ നൂറ്റാണ്ടോളം ആയി തുടരുന്ന നിലപാടിന്റെ അർഥം എന്ന് മാത്രമല്ല ആ നിലപാടിൽ നിന്നും പിന്മാറുന്ന പ്രശ്നവും ഇല്ല എന്ന് തന്നെയാണ്. ഇങ്ങനെയുള്ളവരുടെ കൈകളിൽ ചെങ്കൊടി കേവലം "അപകടം" എന്ന അർത്ഥത്തിൽ മാത്റമേ പ്രവർത്തിക്കുകയുള്ളു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ