2023 മാർച്ച് 12, ഞായറാഴ്‌ച

519. പോലീസ് സ്റ്റേഷനുകളും "ആശുപത്റികൾ" തന്നെയാണ്.

 519. പോലീസ് സ്റ്റേഷനുകളും "ആശുപത്റികൾ" തന്നെയാണ്.

ത്രിപുരയിൽ രാഷ്ട്രീയ ഗുണ്ടായിസം നേരിടുക തന്നെ വേണം.

ആശുപത്രികൾ സാധാരണയായി ശാരീരികമായി രോഗം വരുന്നവരെ ചികിൽസിക്കാൻ ഉള്ളവയാണ്. "മാനസിക രോഗം" ആണെങ്കിൽ അവരെ ചികില്സിക്കുന്നതിനും ആശുപതികൾ ഉണ്ട്. എന്നാൽ ജന്മനാ കണ്ടുവരുന്ന ഗുണ്ടാ മനോഭാവം; മറ്റുള്ളവരെ ജീവിക്കാൻ അനുവദിക്കാതിരിക്കുക; ജന്മനാ കുറ്റവാസനകൾ കാണിക്കുക; സമൂഹത്തിന് എന്ത് സംഭവിച്ചാലും ഞാൻ എനിക്ക് ഇഷ്ടമുള്ളതുപോലെ ചെയ്യും; മറ്റുള്ളവരെ അനാവശ്യമായി ഉപദ്രവിക്കുക; സമൂഹത്തിന്റെ ആകെ നന്മക്കായി പൊതുവായി അനുഷ്ഠിക്കേണ്ട നിയമങ്ങൾ അനുസരിക്കാതെ സമൂഹത്തിനാകെ ദ്രോഹകരമായി പെരുമാറുക തുടങ്ങിയ സാമൂഹ്യവിരുദ്ധരെ നേർവഴിക്ക് കൊണ്ടുവരുന്നതിന് ഉപദേശങ്ങൾ ഫലിക്കാതെ വരുമ്പോൾ ഭരണ കൂടത്തിന് അങ്ങനെയുള്ളവരെ നേർ വഴിക്ക് കൊണ്ടുവരുന്നതിന് ആവശ്യമായ നടപടികൾക്കുള്ള സംവിധാനമാണ് പോലീസ് സ്റ്റേഷനുകൾ. എന്നാൽ പോലീസ് സ്റ്റേഷനുകളും അങ്ങനെയുള്ളവർ കയ്യടക്കുകയും ഭരണ കൂടം തന്നെ അങ്ങനെയുള്ളവരുടെതാകുകയും ചെയ്യുമ്പോൾ അത് പരിഹരിക്കുന്നതിന് ചിലപ്പോൾ ജനങ്ങൾക്ക് തന്നെ രംഗത്ത് ഇറങ്ങേണ്ടി വരും. മാനവചരിത്രത്തിൽ അങ്ങനെയുള്ള നിരവധി സന്ദർഭങ്ങൾ ഉണ്ടായതുകൊണ്ടാണ് "ജനാധിപത്യ വ്യവസ്ഥ" നിലവിൽ വന്നത്. ജനാധിപത്യവും മേല്പറഞ്ഞവർ കയ്യടക്കിയാൽ വീണ്ടും "ജനങ്ങൾ" രംഗത് ഇറങ്ങേണ്ടി വരും. അങ്ങനെയുള്ളവർ ചെയ്യുന്നതിന്റെ ദോഷവശങ്ങൾ അവർക്ക് ബോധ്യമാകണമെന്നില്ല. അവരെ അത് ബോധ്യപ്പെടുത്തുന്നതിനും മാനസികമായ അവരുടെ "രോഗാവസ്ഥ" പരിഹരിക്കുന്നതിനും ഉള്ള സ്ഥലങ്ങളാണ് പോലീസ് സ്റ്റേഷനുകൾ.
/
എന്നാൽ ഭാരതീയ ജനതാ പാർട്ടി എന്ന ബിജെപി ജനാധിപത്യം അംഗീകരിക്കുന്ന രാഷ്ട്രീയ പാർട്ടി അല്ല. അവർ ലക്ഷ്യമിടുന്നത് മതേതര ഇന്ത്യ എന്ന ഇൻഡ്യൻ ഭരണ ഘടനയ്ക്ക് വിരുദ്ധമായി ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രം ആകണം; ആക്കണം എന്നാണ്. അതാകട്ടെ "ബ്രാഹ്മണാധിപത്യം" നിലനിൽക്കുന്ന "രാമ രാജ്യമാണ്". അവിടെ മേൽക്കോയ്മ ബ്രാഹ്മണർക്കും ക്ഷത്രിയർക്കുമായിരിക്കും; എന്നാൽ ജനാധിപത്യത്തിൽ "വോട്ട് " എല്ലാവരുടേതും ആവശ്യമുള്ളതുകൊണ്ട് "ഹിന്ദു" എന്ന ആവരണം ഉപയോഗിക്കുന്നു എന്ന് മാത്റം ഇന്ത്യൻ ജനാധിപത്യത്തെ ഏത് മാർഗ്ഗത്തിലും ഇല്ലാതാക്കാൻ ശ്രമിക്കുന്നവരാണ് ഹിന്ദുത്വ വർഗീയ വാദികൾ. ഇൻഡ്യൻ ഭരണ ഘടനയും ജനാധിപത്യവും എങ്ങനെ അട്ടിമറിക്കാം എന്നാണ് എവിടെയും ബിജെപി നോക്കുക. എതിരാളികളെ കൊന്നൊടുക്കുക, പ്രവർത്തിക്കാൻ അനുവദിക്കാതിരിക്കുക, മറ്റ് പാർട്ടി നേതാക്കളെ വിലക്കെടുക്കുക, പാർലമെന്റിൽ ഒരു കാര്യവും ചർച്ച ചെയ്യാതിരിക്കുക, പാർലമെന്റിനെ പേരിന് മാത്രം ഉപയോഗിക്കുക, തുടങ്ങിയവയൊക്കെ അവരുടെ പ്രവർത്തന രീതികളാണ്. എല്ലാവരും അവർ തീരുമാനിക്കുന്ന ഭക്ഷണം മാത്റമേ കഴിക്കാവൂ; അവർ തീരുമാനിക്കുന്ന ദൈവത്തെ മാത്റമേ ആരാധിക്കാവൂ; തുടങ്ങിയവ അവരുടെ അടിസ്ഥാന പ്രമാണങ്ങളാണ്. ഏതൊരു ജീവിക്കും അതിനാവശ്യമുള്ള ഭക്ഷണം കഴിക്കാം എന്ന പ്രകൃതി നിയമം പോലും അവർ അംഗീകരിക്കുന്നില്ല.
അതാണ് ഇപ്പോൾ ത്രിപുരയിൽ സംഭവിക്കുന്നത്. അതിന് നേതൃത്വം കൊടുക്കാൻ ആളില്ലാതെ വരുമ്പോൾ അല്ലെങ്കിൽ ഉള്ളവർ തികഞ്ഞ ഭീരുക്കൾ ആണെങ്കിൽ കുറെ നാളത്തെ ക്കെങ്കിലും ഗുണ്ടാ വിളയാട്ടം തുടരും. അങ്ങനെയുള്ളവർ ചെങ്കൊടി പിടിക്കാതിരിക്കുക എങ്കിലും ചെയ്യണം. ത്രിപുരയിൽ അക്രമ രാഷ്ട്രീയം നേരിട്ട് തന്നെ പരാജയപ്പെടുത്തണം. ജനാധിപത്യം അംഗീകരിക്കാത്ത; രാഷ്ട്രീയം ഗുണ്ടായിസം മാത്റം ആക്കി മാറ്റുന്നവരെ കമ്മ്യൂണിസ്റ്റുകാർ നേരിടേണ്ടത് തിരിച്ചും അതെ രീതിയിൽ തന്നെയാണ്. രക്തപതാകയുടെ ചരിത്രം അതാണ്. എന്നാൽ ത്രിപുരയിൽ കാണുന്നത് ദയനീയമായ കീഴ്ടങ്ങലാണ്. ഒന്നര കോടി ജനങ്ങളാണ് സോവിയറ്റ് യൂണിയനിൽ ജർമ്മനിക്കെതിരായ രണ്ടാം ലോക മഹായുദ്ധത്തിൽ മരിച്ചത്. എന്നിട്ടും സോവിയറ്റ് യൂണിയൻ വിജയിക്കുക തന്നെ ചെയ്തു. ബിജെപിയോട് ഏറ്റുമുട്ടുക അല്ലാതെ മറ്റ് മാർഗം ഇല്ല. അല്ലെങ്കിൽ ത്രിപുരയിൽ ബിജെപി ഒഴികെയുള്ള പാർട്ടികൾ ഒന്നും പ്രവർത്തിക്കേണ്ടതില്ല എന്ന് തീരുമാനിക്കണം. അതാണ് അവരുടെ ആവശ്യം. തീർച്ചയായും അവർ മറ്റ് സംസ്ഥാനങ്ങളിലും അതെ പാത സ്വീകരിക്കുമെന്ന് ഉറപ്പാണ്. സിപിഐ(എം) ആ വഴിക്കു മാത്രമേ ചിന്തിക്കുകയുള്ളു. "വർഗ ശത്രുക്കൾ ഇല്ല " എന്ന നിലപാട് മാർക്സിസം പൂർണമായും ഉപേക്ഷിച്ചുകൊണ്ടുള്ളതാണ്. ആ സ്ഥിതിയിൽ ആ പാർട്ടി എത്തിച്ചേർന്നിരിക്കുന്നു. അല്ലെങ്കിൽ ബംഗാളിൽ നിന്നും എങ്കിലും പാഠം പഠിക്കുമായിരുന്നു.
//
ഇൻഡ്യയിൽ ഒരു കാരണ വശാലും കമ്മ്യൂണിസ്റ്റ് പാർട്ടിയും സോഷ്യലിസ്റ്റ് ആശയഗതികളും നിലനിൽക്കാൻ പാടില്ല എന്ന ഉറച്ച നിലപാടുള്ള ഇന്ത്യൻ നാഷണൽ കോൺഗ്രസുമായുള്ള ഐക്യം തുടരുക തന്നെ ചെയ്യും എന്ന പ്രഖ്യാപനമാണ് ത്രിപുര; കേരള സിപിഐ(എം) സംസ്ഥാന സെക്രട്ടറിമാർ നടത്തിയിട്ടുള്ളത്. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടി ഇല്ലാതാകണം എന്ന നിലപാടിൽ തന്നെയാണ് ബെങ്കാളിൽ ഉണ്ടാക്കിയ കോൺഗ്രസുമായുള്ള സഖ്യം ത്രിപുരയിലേക്കും സിപിഐ(എം) പോളിറ്റ് ബ്യൂറോ നീട്ടിയത്. ആ സാഹചര്യത്തിൽ ഇന്ത്യയിൽ പാർട്ടി പൂർണമായും ഇല്ലാതാകും എന്ന നിലക്കാണ് കാര്യങ്ങൾ പോകുന്നത്. 1950 കാലം മുതൽ കഴിഞ്ഞ 73 വർഷങ്ങളായി തുടരുന്ന മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്ന നിലപാടിൽ ഒരു മാറ്റവും സിപിഐ(എം) പോളിറ്റ് ബ്യൂറോ വരുത്തില്ല എന്നതിനാൽ ത്രിപുരയിലും മാറ്റങ്ങൾ ഒന്നും ഉണ്ടാവില്ല. തങ്ങൾക്ക് എന്തും തീരുമാനിക്കാം എന്ന നിലപാടിൽ സിപിഐ(എം) പോളിറ്റ് ബ്യൂറോ തുടരുന്നതിനാൽ ഇന്ത്യയിൽ പാർട്ടിയെ ആർക്കും രക്ഷിക്കാനും ആവില്ല. .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ