517. സിപിഐ(എം) പോളിറ്റ് ബ്യൂറോ -- യഥാർത്ഥ ഉദ്ദേശം ഹിന്ദുത്വവാദികളുടെ തുടർഭരണം മാത്റം?
//
ലോകത്ത് ഒരു കാരണ വശാലും തൊഴിലാളിവർഗം; കൃഷിക്കാർ ഉൾപ്പെടെ പണിയെടുക്കുന്ന ജനങ്ങൾ നിത്യ ദാരിദ്ര്യത്തിൽ നിന്നും സോഷ്യലിസ്റ്റ് പാതയിൽ മോചനം നേടരുത് എന്ന കാര്യത്തിൽ അമേരിക്കൻ സാംബ്രാജ്യത്തം; ലോകം ഒട്ടാകെയുള്ള പിന്തിരിപ്പന്മാർ; ആത്മീയ നേത്രുത്വം; വർഗീയ വാദികൾ ഉൾപ്പെടെ സ്വീകരിച്ചിട്ടുള്ള നിലപാടുകൾ തന്നെയാണ് ഇൻഡ്യയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസും ഹിന്ദു വർഗീയ വാദികളുടെ ബിജെപി എന്ന രാഷ്ട്രീയ പാർട്ടികളും സ്വീകരിക്കുന്ന നിലപാട്. ഒരു കാരണ വശാലും പൊതുമേഖലകൾ പാടില്ല എന്നതിനർത്ഥം രാജ്യങ്ങളുടെ ആകെ സമ്പത്തും വളരെക്കുറച്ച് സമ്പന്നരുടെ കൈകളിൽ മാത്രമേ ആകാവൂ എന്നതാണ്. ഇപ്പോൾ സിപിഐ(എം); സിപിഐ തുടങ്ങിയ "കമ്മ്യൂണിസ്റ്റ്" പാർട്ടികളും അതിനോട് യോചിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്.
//
യഥാർത്ഥത്തിൽ യെച്ചൂരി ലക്ഷ്യമിടുന്നത് ബിജെപി യുടെ ഭരണ തുടർച്ചയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സമ്പൂർണ തകർച്ചയും മാത്രമാണ്. അതാണ് 2019 ൽ സ്വീകരിച്ച ബംഗാൾ മോഡൽ ഇന്ത്യ ആകെയും വ്യാപിപ്പി ക്കുമ്പോൾ സംഭവിക്കുക. ഇന്ത്യൻ ഭരണ ഘടനയിൽ സൂചിപ്പിക്കുന്ന സോഷ്യലിസം പോലും അംഗീകരി ക്കാൻ ഒരുക്കമല്ല എന്നതാണ് എല്ലാ പൊതുമേഖലകളും സ്വകാര്യവത് ക്കരിക്കാൻ അനുകൂലി ക്കുന്നതിന്റെ അർത്ഥം. ഇന്ത്യൻ ഭരണ ഘടനയും ഇന്ത്യ ഇതുവരെ
നേടിയ എല്ലാ നേട്ടങ്ങളും ഇല്ലാതാക്കുകയും പിന്നോക്ക വിഭാഗങ്ങൾ അനുഭവിച്ചുവരുന്ന എല്ലാ സംവരണാ നുകൂല്യങ്ങളും ഇല്ലാതാക്കുകയും ആണ് സംഭവിക്കുക. ഇന്ത്യൻ ബ്രാഹ്മണ തന്ത്റത്തിന്റെ നിഗൂഢവശങ്ങളാണ് പുറത്തു വരുന്നത്. അടിസ്ഥാന "മാർക്സിസ്റ്റ് ആശയങ്ങൾ" ഒന്നും തന്നെ മനസിലാകാത്ത മറ്റ് പോളിറ്റ് ബ്യൂറോ അംഗങ്ങൾക്കും സെൻട്രൽ കമ്മിറ്റി അംഗങ്ങൾക്കും യെച്ചൂരി പറയുന്നത് അംഗീകരിക്കുക മാത്റമാണ് ചെയ്യാൻ കഴിയുക.
//
2019 ൽ സ്വീകരിച്ച രാഷ്ട്രീയ നിലപാട് ബിജെപിയെ പരാജയപ്പെടുത്താൻ കോൺഗ്രസുമായി സഖ്യം എന്നതായിരുന്നു. അതിന്റെ ഫലം സിപിഐ(എം) രാഷ്ട്രീയമായി ഇന്ത്യ ഒട്ടാകെ തകരുകയും ബിജെപി തുടർഭരണം ഉറപ്പാക്കുകയും ആയിരുന്നു. അതാകട്ടെ 1964 മുതൽ ഇൻഡ്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ പിളർപ്പിലേക്ക് നയിച്ചതും അനുഭവത്തിൽ നിന്നും പാഠം പഠിച്ചതും സിപിഐ സഖാക്കൾ ഉപേക്ഷിച്ചതും ആയ നിലപാടുകൾ ആണ് താനും. ആ അനുഭവങ്ങളുടെ തന്നെ തുടർച്ചയാണ് 2019 ൽ വീണ്ടും ആവർത്തിച്ചതും. ഇന്ത്യയിൽ ഒരു ചെങ്കൊടി പോലുമുണ്ടാകരുത് എന്നല്ലാതെ ബിജെപി ഭരണം ഇന്ത്യയിൽ പാടില്ല എന്ന യാതൊരു രാഷ്ട്രീയ ലക്ഷ്യവും ഹിന്ദു രാഷ്ട്രം ലക്ഷ്യമായുള്ള ഇന്ത്യൻ നാഷണൽ കോൺഗ്രസിന് ഇല്ലന്ന് കോൺഗ്രസിന്റെ രാഷ്ട്രീയ നിലപാടുകളിൽ നിന്നും സാമാന്യബുദ്ധിയുള്ള ആർക്കും മനസിലാകും.
//
"ജനകീയ ജനാധിപത്യം" എന്ന പേരിൽ "മുതലാളിത്ത സമൂഹത്തിന്റെ സ്വതന്ത്രമായ വളർച്ച" മാർക്സിസമായി കരുതുന്നതുപോലെ സിപിഐ(എം) ഇന്ത്യൻ നാഷണൽ കോൺഗ്രസുമായി സഖ്യത്തിൽ ഏർപ്പെടാൻ 1964 ലെ സിപിഐ(എം) രൂപീകരണ ചരിത്രം പോലും വിസ്മരിച്ച് മുന്നോട്ടു പോകാൻ തന്നെ തീരുമാനിച്ചതിന്റെ ഭാഗമാണ് ത്രിപുരയിൽ സഖ്യം ഉണ്ടാക്കിയതും അവിടെ ഉണ്ടായിരുന്നത് പോലും ഇല്ലാതായതും ബിജെപി വീണ്ടും ഭരണത്തിൽ വന്നതും. ബംഗാളിൽ സ്വീകരിച്ച കമ്മ്യൂണിസ്റ്റ്--കോൺഗ്രസ് അവിഹിത ബന്ധം ബംഗാളിൽ പാർട്ടിയെ പൂർണമായും ഇല്ലാതാക്കി എങ്കിലും അത് ത്രിപുരയിലും ആവർത്തിച്ച് അവിടേയും ഉണ്ടായിരുന്നത് പോലും ഇല്ലാതായെങ്കിലും കോൺഗ്രസ് സഖ്യം തുടരും എന്ന് തന്നെയാണ് കേരളത്തിലെ സിപിഐ(എം) സംസ്ഥാന സെക്രട്ടറിയും ത്രിപുരയിലെ സിപിഐ(എം) സംസ്ഥാന സെക്രട്ടറിയും പ്രഖ്യാപിച്ചിരിക്കുന്നത്. അവരുടെ നിലപാട് സിപിഐ(എം) പോളിറ്റ് ബ്യൂറോ നിലപാട് തന്നെ ആയിരിക്കണം. 2019 ൽ സ്വീകരിച്ച രാഷ്ട്രീയ നിലപാട് ബിജെപിയെ പരാജയപ്പെടുത്താൻ കോൺഗ്രസുമായി സഖ്യം എന്നതായിരുന്നു. അതിന്റെ ഫലം സിപിഐ(എം) രാഷ്ട്രീയമായി തകരുകയും ബിജെപി തുടർഭരണം ഉറപ്പാക്കുകയും ആയിരുന്നു. പോളിറ്റ് ബ്യൂറോയുടെ ഉദ്ദേശം ബിജെപി യുടെ തുടർ ഭരണം ആഗ്രഹിക്കുന്നു എന്നാണ് 2019 ലെ നിലപാട് ആവർത്തിക്കുന്നതിന്റെ അർത്ഥം. മാർക്സിസവുമായി വിദൂര ബന്ധം പോലും വേണ്ടെന്ന് തീരുമാനിച്ചാണ് സിപിഐ(എം)ന്റെ 1964 മുതൽ തുടരുന്ന രാഷ്ട്രീയ നിലപാടിന് വിരുദ്ധമായി കോൺഗ്രസ് സഖ്യത്തിന് തീരുമാനിച്ചിട്ടുള്ളത്. ബംഗാളിലെ അനുഭവത്തിൽ നിന്നും ഒരു പാഠവും പഠിക്കാത്ത പോളിറ്റ് ബ്യൂറോയുടെ യഥാർത്ഥ ലക്‌ഷ്യം ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി പൂർണമായും ഇല്ലാതാകണം എന്നതും ബിജെപി എന്നന്നേക്കും ഇന്ത്യയിൽ ഉണ്ടായിരിക്കണം എന്നതുമാണ്.
//
സിപിഐ(എം) പോളിറ്റ് ബ്യൂറോയും കേന്ദ്രകമ്മിറ്റിയും എന്ത് തീരുമാനിച്ചാലും അതെല്ലാം പാർട്ടിയാകെ അംഗീകരിച്ചുകൊള്ളും എന്ന നിസ്സഹായ അവസ്ഥ സിപിഐ(എം) പോളിറ്റ് ബ്യൂറോ മുതലെടുക്കരുത്. പാർട്ടി നിലനിൽക്കണം എന്ന ആത്മാർത്ഥത ബലഹീനത ആയി ആരും കരുതരുത്. കമ്മ്യൂണിസ്റ്റ് പാർട്ടിയെ ദയവായി ഇല്ലാതാക്കരുത്.
//07 03 2023//
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ