490. "ഏതൊന്നും അതാണ്; എന്നാൽ അതല്ല താനും."
."മാർക്സിസം" ശാസ്ത്രീയമായ സാമൂഹ്യ വീക്ഷണമാണ് . എന്നാൽ അത് എല്ലാവർക്കും മനസിലാവുക അത്ര എളുപ്പമല്ല. അതിന്റെ ശാസ്ത്രീയ വീക്ഷണത്തിന്റെ സ്വഭാവം വ്യക്തമാകാൻ ഒരു കാര്യം മാത്റം ഇവിടെ പറയാം. (വിസ്തരിക്കൽ ഇവിടെ പ്രായയോഗികം അല്ലാത്തതിനാൽ മാത്റം).
. ."മാർക്സിസം" എന്താണെന്ന് മനസ്സിലാകണമെങ്കിൽ മതത്തോടുള്ള മാർക്സിസത്തിന്റെ സമീപനം എന്താണെന്ന് മനസിലാക്കിയാൽ മാത്റം മതി. കാറൽ മാർക്സ് മതത്തെക്കുറിച്ച് പറയുന്നത് കാണുക: "മതം" അടിച്ചമർത്തപ്പെട്ട മനുഷ്യ ജീവിയുടെ ദീർഘ നിശ്വാസമാണ്; ഹൃദയ ശൂന്യമായ ലോകത്തിന്റെ ഹൃദയമാണ്; ആത്മാവ് നഷ്ടപെട്ട അവസ്ഥയിലെ ആത്മാവാണ്; അത് ജനങ്ങളുടെ കറപ്പാണ് ".
. .എന്നാൽ മാർക്സിന്റെ മേൽപ്പറഞ്ഞ വാക്കുകളുടെയും ആശയം എല്ലാവരും ഒരു പോലെയല്ല മനസിലാക്കുക. ചിലർ മാർക്സ് "കറപ്പ് " എന്ന വാക്ക് ഉപയോഗിച്ചത് വേദന സംഹാരി എന്ന അർത്ഥത്തിലാണ് എന്ന് മറ്റുള്ളവർക്ക് വിശദീകരിച്ചു കൊടുക്കുക കൂടി ചെയ്തു. (അവരാകട്ടെ മാർക്സിസ്റ്റ് "പണ്ഡിതർ" ആയിരുന്നു താനും). അങ്ങനെയുള്ളവർ കൈകാര്യം ചെയ്താണ് ഇന്ത്യയിലെ ഇടതുപക്ഷത്തെ ഒരു സ്ഥിതിയിൽ ആക്കിയിട്ടുള്ളത്. യഥാർത്ഥത്തിൽ മാർക്സ് "കറപ്പ് " എന്ന് പറഞ്ഞത് മയക്കുമരുന്ന് എന്ന അർത്ഥത്തിൽ തന്നെയാണ്. കാരണം മദ്യവും മയക്കു മരുന്നും തുടർച്ചയായി ഉപയോഗിക്കുന്നവർക്ക് അതിൽ നിന്ന് മോചനം ബുദ്ധിമുട്ടാണ്. "മതം" എന്ന് മാർക്സ് പറയുമ്പോൾ മാർക്‌സും ഉദ്ദേശിക്കുന്നത് "ദൈവ" ത്തെയാണ്. ദൈവം ഒരു സങ്കൽപ്പവും മതം ഒരു യാഥാർഥ്യവുമാണ്. ദൈവത്തിൽ വിശ്വസിക്കുന്ന ഒരാൾ അയാളുടെ കുട്ടികളെ വളർത്തിക്കൊണ്ടു വരുന്നത് തികഞ്ഞ ദൈവ വിശ്വാസത്തിലും മതപരവമായ സാഹചര്യങ്ങളിൽ കൂടിയും ആയിരിക്കും. വളർന്നു വരുന്ന സാഹചര്യങ്ങളിൽ ബോധ--ഉപബോധ മനസുകളിൽ പൂർണമായും നിറഞ്ഞിരിക്കുന്ന ദൈവ സങ്കല്പത്തെ മാറ്റിയെടുക്കുക ബുദ്ധിമുട്ടാണ്. അല്ലെങ്കിൽ അയാൾ അത്റ മാത്റം ബൗദ്ധിക നിലവാരം ഉള്ള ആൾ ആയിരിക്കണം. ഒരു ശരാശരി മനുഷ്യന് മറ്റുള്ളവരെ അനുകരിക്കുക എന്നല്ലാതെ സ്വയം വസ്തുതകൾ കണ്ടെത്തി മുന്നോട്ടുപോകാൻ കഴിഞ്ഞെന്നു വരില്ല. വളരെ പ്റശസ്തനായ "ഈ ശ്രീധരൻ" എന്ന എൻജിനീയർ പോലും ഹിന്ദു വർഗീയവാദിയാകണമെങ്കിൽ മറ്റുള്ളവരുടെ സ്ഥിതി ഊഹിക്കാം. ഈ "ഭൗതിക പ്റപഞ്ചം എല്ലാം മായയാണ് " (ഭഗവത് ഗീത, (അദ്ധ്യായം രണ്ട്); അന്തരീക്ഷവായുവിൽ നിന്നും മാതാ പിതാക്കൾ ഇല്ലാതെ "ഹനുമാനും" (രാമായണം) ഭീമനും (മഹാഭാരതം) ഉണ്ടാകും; മരിച്ചുകഴിഞ്ഞാണ് യഥാർത്ഥ ജീവിതം എന്ന് തുടങ്ങുന്ന ബഡായി കഥകളിൽ വിശ്വസിക്കാതെ ഒരാൾക്കും ഹിന്ദു വർഗീയ വാദി ആകാൻ സാധ്യമല്ല.
. .മേൽപ്പറഞ്ഞ മാർക്സിന്റെ വാക്കുകളിൽ ആരും ശ്രദ്ധിക്കാതെ പോകുന്ന ഒരു വാക്കാണ് "മതം അടിച്ചമർത്തപ്പെട്ട മനുഷ്യ ജീവിയുടെ ദീർഘ നിശ്വാസമാണ്" എന്നത്. ആ ഭാഗം മനസ്സിലാകണമെങ്കിൽ മനുഷ്യന്റെ യഥാർത്ഥ ചരിത്റം കൂടി അറിയണം. എല്ലാവരും സ്‌കൂളുകളിൽ പഠിക്കുന്ന കാര്യമാണ് മനുഷ്യ ചരിത്റം ആരംഭിക്കുന്നത് "പ്റാചീന ശിലായുഗം" മുതലാണ് എന്നത്. (പക്ഷെ എല്ലാവരും യാതൊരു പ്റാധാന്യവും പിന്നീട് അതിന് കൊടുക്കുന്നില്ല, അധ്യാപകർ ഉൾപ്പെടെ) പ്രാകൃതനായി വനത്തിലും മറ്റും കഴിഞ്ഞിരുന്ന "മനുഷ്യൻ" ചുരുങ്ങിയത് ഒരു കോടി വർഷങ്ങളിലൂടെയാണ് ഇന്നത്തെ അവസ്ഥയിൽ എത്തുന്നത്. വൻ മരങ്ങളിലും ഗുഹകളിലും മറ്റും കഴിഞ്ഞിരുന്ന മനുഷ്യൻ ക്രമേണ ഒത്തുചേരുകയും ഒന്നിച്ചു താമസിക്കുകയും ഗോത്രങ്ങൾ രൂപം കൊള്ളുകയും ഗോത്രങ്ങൾ പരസ്പരം ഏറ്റുമുട്ടുകയും പരാജയപ്പെടുന്നവരെ അടിമകളാക്കുകയും അവരുടെ സ്വത്തുക്കൾ (കാലി സമ്പത്തും കൃഷി സ്ഥലങ്ങളും മറ്റും) സ്വന്തമാക്കുകയും ചെയ്തുകൊണ്ടാണ് "സ്വകാര്യ സ്വത്തി" ന്റെയും ആധുനിക ജീവിതത്തിന്റെയും ആവിർഭാവം".
. .അന്നൊന്നും ഇന്ന് അറിയുന്ന ഭാഷകളോ ദൈവങ്ങളോ ഒന്നും ഉണ്ടായിരുന്നില്ല. പിന്നീടാണ് ക്രമേണ ഭാഷകളും, ആശയങ്ങളും (ഗണിത ശാസ്ത്റം ഉൾപ്പെടെ) എല്ലാം ഉണ്ടാകുന്നത്. മിന്നൽപിണർ, ഇടിമുഴക്കം, പേമാരി, കൊടുങ്കാറ്റ്; ഭൂമി കുലുക്കം തുടങ്ങിയവ എല്ലാം എങ്ങനെയുണ്ടായി? എന്ന ജിജ്ഞാസക്ക് ബുദ്ധിജീവികൾ "സൃഷ്ടിക്കുന്ന" ഒരാളായി ദൈവത്തെ അന്നത്തെ "ബുദ്ധിമാന്മാർ" കണ്ടെത്തി. ലോകത്തിന്റെ പല ഭാഗത്തും പല പേരുകളിലായി ആ കാലത്താണ് "ദൈവങ്ങൾ" ഉണ്ടാകുന്നത്. യഥാർത്ഥത്തിൽ ദൈവം എന്നത് പൊതുവായ കുറെ ആശയങ്ങളാണ്. ഭാഷയും ലിപിയും മറ്റും ഉണ്ടായതിന് ശേഷം മാത്റമാണ് ഇന്ന് അറിയപ്പെടുന്ന "സ്വഭാവങ്ങൾ" ഉള്ള ദൈവങ്ങൾ ഉണ്ടാകുന്നത്. അവയാകട്ടെ അത് അവതരിപ്പിച്ചവർക്ക് മാത്റം അവകാശപ്പെട്ടതുമാണ്. ദൈവങ്ങളുടെ പൊതു സ്വഭാവം എല്ലാ ദൈവങ്ങളും "സ്തുതിക്കൽ" ഇഷ്ടപ്പെടുന്നവരാണ്; പ്രാർത്ഥനയോട് പ്രതികരിക്കുന്നവനാണ്; സ്വർഗ്ഗത്തിന്റെ അധിപനാണ്; എല്ലാം നിയന്ത്റിക്കുന്നത് താനാണ് എന്ന് അവകാശപ്പെടുന്നവരാണ് തുടങ്ങിയവയാണ്. എല്ലാ ദൈവങ്ങളുടെയും അധിപന്മാരായി കുറെ ആളുകളുണ്ടാകും. യഥാർത്ഥത്തിൽ അവരാണ് ഭീകരർ കാരണം അവർ പറയുന്ന കാര്യങ്ങൾ എല്ലാം അവരുടെ ഭാവനകൾ മാത്റമാണ്. അവരുടെ സ്വാർത്ഥ പൂരണത്തിനും രാഷ്ട്റീയ നേട്ടങ്ങൾക്കുമായി "ദൈവങ്ങളെ" അവർ ഉപയോഗിക്കുകയാണ്. പൊതുവെ "ദൈവങ്ങളെ" "പൂജ്യ" ത്തിനോട് ഉപമിക്കാം. പൂജ്യത്തിന് അസാമാന്യ കഴിവാണ് ഉള്ളത് - എത്റ വലിയ സംഖ്യയേയും പൂജ്യം കൊണ്ട് ഗുണിച്ചാൽ പൂജ്യം ആകും; ഒരു അക്കം ഉണ്ടെങ്കിൽ വലതു വശത്തെ പൂജ്യങ്ങൾ സംഖ്യെ വളരെ പെട്ടെന്ന് പെരുക്കി കൊണ്ടിരിക്കും; ആർക്കും പൂജ്യത്തിനെ ഒന്നും ചെയ്യാൻ ആവില്ല; തുടങ്ങിയവ. പക്ഷെ ഏതെങ്കിലും ഒരു അക്കം ഇടതുവശത്ത് ഇല്ലെങ്കിൽ പൂജ്യം വെറും പൂജ്യമാണ്. ഏതെങ്കിലും ഒരു വിശ്വാസി ഇല്ലെങ്കിൽ ആ മതത്തിലെ ദൈവങ്ങളും ഇല്ല.
//22 11 2022//
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ