489. "ബൂർഷ്വാ ജനാധിപത്യത്തിൽ" നിന്നും ജനകീയ ജനാധിപത്യത്തിലേക്കുള്ള പരിവർത്തനം.
//എല്ലാം എല്ലായ്പ്പോഴും മാറ്റത്തിന് വിധേയമാണ് എന്ന ഭൗതികവാദ തത്വം "ബൂർഷ്വാ" ജനാധിപത്യം "ജനകീയജനാധിപത്യം" ആയി മാറുന്നതിലേക്കും സംഭവിക്കും. ജനാധിപത്യ വ്യവസ്ഥയിൽ പ്രവർത്തിക്കുന്ന രാഷ്ട്രീയ പാർട്ടികൾക്ക് ഒന്നിനും "സ്ഥിരം" വോട്ടറന്മാർ ഇല്ല. കാരണം "വോട്ട്" ഒരോ പൗരന്റെയും സ്വന്തമാണ്. അവർ സ്ഥിരമായി ആർക്കെങ്കിലും വോട്ട് നല്കികൊള്ളാമെന്ന് ഉറപ്പ് നൽകാറില്ല. ഇന്ത്യയിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന് വോട്ടു ചെയ്തിരുന്നവർ പിന്നീട് അത് കോൺഗ്രസിന് കൊടുക്കാതായി. ഇപ്പോൾ ബിജെപിക്ക് ലഭിക്കുന്ന വോട്ടുകളും "സ്ഥിരം" ആണെന്ന് അവർക്ക് കരുതാനാവില്ല.
//
യഥാർത്ഥത്തിൽ ആധുനിക പാർലമെൻടെറി ജനാധിപത്യം പഴയ സോവിയറ്റ് യൂണിയന്റെയും (യൂണിയൻ ഓഫ് സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ളിക്‌സ്) മാർക്സിസത്തിന്റെയും ഫലങ്ങളാണ്. രണ്ടാം ലോക മഹാ യുദ്ധത്തിൽ സോവിയറ്റ് യൂണിയന് ജർമനി ഉൾപ്പടെയുള്ള നാസി--ഫാസിസ്റ്റ് ശക്തികളെ പരാജയപ്പെടുത്താൻ കഴിഞ്ഞിരുന്നില്ലെങ്കിൽ സോവിയറ്റ് യൂണിയൻ ഉൾപ്പെടെയുള്ള തകർച്ചയും നാസി--ഫാസിസ്റ്റ് ശക്തികൾ ലോകം
കീഴടക്കുന്ന സ്ഥിതിയും സംഭവിക്കുമായിരുന്നു.
//
ഇന്ത്യൻ ജനത പാർലമെന്റിൽ അഞ്ചിൽ നാല് ഭൂരിപക്ഷത്തോടെ അംഗീകരിക്കുകയും ഇന്ത്യൻ ഭരണ ഘടനയുടെ തന്നെ ഭാഗമാവുകയും ചെയ്തിട്ടുള്ളതാണ് ഇന്ത്യ ഒരു "സോഷ്യലിസ്റ്റ് രാഷ്ട്റം" ആയിരിക്കും എന്നത്. ഒരു രാഷ്ട്രീയ ചുമതല ആയിത്തന്നെ ഇന്ത്യൻ ജനതയുടെ തീരുമാനം നടപ്പിലാക്കുന്നതിന് ഇന്ത്യൻ ഭരണ ഘടനയും ഇന്ത്യൻ ജനാധിപത്യവും സംരക്ഷിച്ചുകൊണ്ട് ഇൻഡ്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ മുന്നോട്ടുവന്നാൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന് നൽകിയ അഞ്ചിൽ നാല് ഭൂരിപക്ഷം തന്നെ ഇൻഡ്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് ജനങ്ങൾ നൽകും. എന്നാൽ പഴയ സോവിയറ്റ് യൂണിയനിൽ സോഷ്യലിസത്തിനെതിരെ ആയുധം എടുത്ത് പോരാടിയവർക്ക് ജനാധിപത്യം നടപ്പിലായപ്പോൾ പഴയ ആയുധങ്ങൾ ഉപയോഗിക്കാൻ ആവില്ല എന്നായി. അതിന് പകരം അവർ കണ്ടെത്തുന്ന മാർഗം തൊഴിലാളികളെ തന്നെ അവരുടേതാക്കി സംഘടിപ്പിക്കുകയും മാർക്സിസത്തിനും സോഷ്യലിസ്റ്റ് ആശയഗതിക്കും എതിരെ ശുദ്ധ നുണകൾ പ്രചരിപ്പിക്കുകയും കഴിവതും പ്രവർത്തകരെ കൊന്നൊടുക്കുകയും ആണ്. സോഷ്യലിസ്റ്റ് ആശയഗതി ജനങ്ങളിൽ എത്തിക്കേണ്ടവരാകട്ടെ സോഷ്യലിസത്തിന് ശത്രുക്കളേയില്ല എന്ന ഉറച്ച നിലപാട് സ്വീകരിക്കുകയും ചെയ്യുകയാണ്.
///
///
"ജനാധിപത്യ"ത്തിൽ പരമാധികാരം ജനങ്ങളിലാണ്. എന്നാൽ മുതലാളിത്ത വ്യവസ്ഥയിൽ "ബൂർഷ്വാസി" യഥാർത്ഥ "ജനാധിപത്യം" അംഗീകരിക്കുന്നില്ല എന്നതാണ് സത്യം. ഇൻഡ്യയിൽ മിക്കവാറും സംസ്ഥാനങ്ങളിൽ ജനങ്ങൾ ഇന്ത്യൻ നാഷണൽ കോൺഗ്രസിന് വോട്ടു ചെയ്താലും വിജയിക്കുന്നവർ കൂറ് മാറുന്നത് മൂലം ഭരണം നടത്തുക ബിജെപി ആയിരിക്കും. കോൺഗ്രസിന് വോട്ട് ചെയ്ത ജനങ്ങൾ വഞ്ചിക്കപ്പെടുക ആയിരിക്കും സംഭവിക്കുക. നിഷ്പക്ഷമായ ജുഡീഷ്യറി; നിഷ്പക്ഷമായ മാധ്യമ പ്രവർത്തനം; യഥാർത്ഥത്തിൽ ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുക എന്നിവയൊന്നും അവർക്ക് താത്‌പര്യമുള്ള കാര്യങ്ങളല്ല. "അധികാരം" ധനസമ്പാദനത്തിനും ആർഭാട ജീവിതത്തിനുമുള്ള എളുപ്പവഴിയായി അവർ കാണുന്നു. തെരെഞ്ഞെടുപ്പിൽ വിജയിക്കാൻ ഏത് മാർഗ്ഗവും സ്വീകരിക്കാം. "ജനങ്ങളെ" വിഡ്ഢികളാക്കുന്നതാണ് മുതലാളിത്തത്തിലെ ജനാധിപത്യം. ഇങ്ങനെയുള്ള ജനാധിപത്യത്തിനാണ് "ബൂർഷ്വാ ജനാധിപത്യം" അഥവാ മുതലാളിത്ത ജനാധിപത്യം എന്ന് പറയുക. ജനങ്ങളോട് സത്യസന്ധത കാണിക്കുന്നതിനും യഥാർത്ഥ ജനങ്ങളുടെ താത്പ്പര്യങ്ങൾ സംരക്ഷിക്കപ്പെടുന്നതിനും ജനാധിപത്യം "ജനകീയ ജനാധിപത്യം" ആയി മാറണം. എന്നാൽ അത് സാധ്യമാവുക മാർക്സിസം എന്ന സാമൂഹ്യ ശാസ്ത്റം അംഗീകരിക്കുന്ന സോഷ്യലിസ്റ്റ് വ്യവസ്ഥയോടൊപ്പം മാത്രമായിരിക്കും.
//
തൊഴിലാളിവർഗം രാഷ്ട്രീയ ശക്തി ആകാൻ പാടില്ല എന്ന നിലപാടിൽ ജനാധിപത്യ വിരുദ്ധ മാർഗങ്ങൾ ചൂഷക വർഗ രാഷ്ട്രീയപാർട്ടികൾ സ്വീകരിച്ചാൽ തൊഴിലാളി വർഗത്തിനും
അവരുടെ രീതിയിൽ പ്രതികരിക്കേണ്ടി വരും. അത് ഒഴിവാക്കേണ്ടത് അവരുടെ ഉത്തരവാദിത് വമാണ്. പിന്നോക്ക വിഭാഗങ്ങളെ അടിച്ചമർത്തു ന്നതിന്റെ ഭാഗമായി
ആക്രമിക്കുക; പാർട്ടി പ്രവർത്തകരെ കൊന്നൊടുക്കുക, ശുദ്ധ നുണകൾ പ്രചരിപ്പിക്കുക, തെരെഞ്ഞെടുപ്പിൽ പരാജയ പെടുന്നവരെ ആക്രമിക്കുക, അവരുടെ വീടുകൾക്ക് തീ വയിക്കുക, തെരെഞ്ഞെടുപ്പു കളിൽ മത്സരിക്കാൻ അനുവദിക്കാതിരിക്കുക എന്നിവ യൊന്നും ജനാധിപത്യത്തിൽ വരുന്ന കാര്യങ്ങൾ അല്ല.
//
. .പഴയ സോവിയറ്റ് യൂണിയൻ തന്നെ ഒന്നാം ലോക മഹായുദ്ധത്തിന്റെയും ലെനിൻ എന്ന മഹാന്റെയും മാർക്സിസം എന്ന തത്വശാസ്ത്റം സോഷ്യലിസത്തോടൊപ്പം എങ്ങനെ പ്രവർത്തിക്കും എന്നതിന്റെയും ഫലം ആണ്. 1914 മുതൽ 1919 ആയിരുന്നു ഒന്നാം ലോക മഹായുദ്ധം. 1917 ൽ സാർ ചക്റവർത്തിയുടെ റഷ്യൻ സൈന്യം ജർമനിയുമായി യുദ്ധത്തിലായിരുന്ന അവസരത്തിലാണ് "ഒക്ടോബർ വിപ്ളവം" നടക്കുന്നത്. യുദ്ധം കഴിഞ്ഞ് സാർ ചക്രവർത്തിയുടെ സൈന്യം തിരികെ വന്ന് സോവിയറ്റ് യൂണിയന്റെ ചെമ്പടയുമായി നാല് വർഷത്തോളം "പ്രതിവിപ്ളവം" നടത്തിയെങ്കിലും അവസാനം സോവിയറ്റ് യൂണിയന്റെ ചെമ്പട വിജയിക്കുക തന്നെ ചെയ്തു. തൊഴിലാളിവർഗം "മാർക്സിസം" എന്ന തത്വ ശാസ്ത്റം സോഷ്യലിസത്തോടൊപ്പം ഏറ്റെടുത്താൽ അതിനെ ഒരു ശക്തിക്കും തോൽപ്പിക്കാൻ ആവില്ല എന്നാണ് നാല് വർഷത്തോളം നീണ്ടുനിന്ന പ്രതിവിപ്ളവ അട്ടിമറി സമരത്തെ ചെമ്പട തോൽപ്പിച്ച ചരിത്റം തെളിയിക്കുന്നത്. പക്ഷെ അവിടെ രണ്ടര കോടിയോളം ജനങ്ങളാണ് മരിച്ചത്. എന്നിട്ടും ഇന്ന് സോവിയറ്റ് യൂണിയൻ നിലവിൽ ഇല്ലാത്തത് ജനങ്ങളുടെ പരിപൂർണ സഹകരണത്തോടെ മാത്റമേ സോഷ്യലിസത്തിനും നിലനിൽക്കാൻ ആവുകയുള്ളൂ എന്നാണ് തെളിയിക്കുന്നത്. ആധുനിക പാർലമെന്ററി ജനാധിപത്യം തന്നെയാണ് സോഷ്യലിസത്തിന്റെയും വിജയത്തിനാവശ്യം.
. .ആധുനിക പാർലമെന്ററി ജനാധിപത്യം യഥാർത്ഥത്തിൽ സോഷ്യലിസത്തിന്റെയും സോവിയറ്റ് യൂണിയൻ രണ്ടാം ലോക മഹായുദ്ധത്തിൽ നേടിയ ഗംഭീര വിജയത്തിന്റെയും ഫലമാണ്. "മാർക്സിസം" എന്ന തത്വശാസ്ത്റം സോഷ്യലിസത്തോടൊപ്പം എങ്ങനെ പ്രവർത്തിക്കും എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് രണ്ടാം ലോക മഹാ യുദ്ധത്തിൽ സോവിയറ്റ് യൂണിയൻ നേടിയ വിജയം. പതിനാല് യുദ്ധ മുഖങ്ങളിലായിരുന്നു അന്ന് സോവിയറ്റ് യൂണിയന്റെ ചെമ്പടക്ക് പോരാടേണ്ടിയിരുന്നത്. സഖ്യകക്ഷികളായിരുന്നിട്ടും അമേരിക്കയൊന്നും സോവിയറ്റ് യൂണിയനെ സഹായിക്കാൻ ഉണ്ടായിരുന്നില്ല. സോവിയറ്റ് യൂണിയൻ തകർന്നാലും കുഴപ്പമില്ല എന്നതായിരുന്നു അമേരിക്കയുടെ ചിന്താഗതി. പക്ഷെ സ്റ്റാലിന്റെ നേത്റുത്വവും സോവിയറ്റ് ജനതയാകെ സോഷ്യലിസ്റ്റ് രാജ്യം സംരക്ഷിക്കും എന്ന ഉറച്ച നിലപാട് എടുത്തതിന്റെ ഫലമായി ഓരോ കുടുമ്പവും ഓരോ പട്ടാള യൂണിറ്റായി പ്രവർത്തി ക്കുകയായിരുന്നു. അങ്ങനെയാണ് സോവിയറ്റ് യൂണിയൻ; ചെമ്പടയുടെ നേതൃത്വത്തിൽ വിജയത്തിലേക്ക് നീങ്ങുകയും ജർമ്മനിയെ പരാജയപ്പെടുത്തുകയും ചെയ്തത്. അവിടെയാണ് മാർക്സിസം എന്ന തത്വശാസ്ത്റം ജനങ്ങളാകെ ഏറ്റെടുത്താൽ എങ്ങനെ വിജയിക്കും എന്നത് ലോകത്തിനെ ബോധ്യപ്പെടുത്തിക്കൊടുത്തത്. ജർമ്മനിയെ ചെറുക്കാനും പരാജയപ്പെടുത്താനുമായി ഒന്നരക്കോടി ജനങ്ങളാണ് സോവിയറ്റ് യൂണിയന് ബലികൊടുക്കേണ്ടി വന്നത്.
. .മുതലാളിത്തം" വളർന്നാൽ സോഷ്യലിസത്തിലേക്ക് എത്തിച്ചേരും എന്ന തെറ്റിദ്ധാരണയിൽ ഇന്ത്യൻ മുതലാളിത്തം വളർത്തുക എന്ന ദൗത്യമാണ് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം സ്വീകരിച്ചിട്ടുള്ളത്. മുതലാളിത്തം വളരുക സാമ്പ്രാജ്യത്തം ആയിട്ടാണ് എന്ന് ലെനിൻ ഭംഗിയായി അദ്ദേഹത്തിന്റെ "സാമ്പ്രാജ്യത്തം --മുതലാളിത്തത്തിന്റെ പരമോന്നത ഘട്ടം" എന്ന കൃതിയിൽ വ്യക്തമാക്കി യിട്ടുള്ളതാണ്. ആ നിലപാടിന്റെ ഫലമാണ് നൂറുവർഷമായ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഇല്ലാതായിക്കൊണ്ടിരിക്കുന്നത്. ചൂഷകവർഗ്ഗങ്ങൾ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം ഇന്ത്യയിൽ ഒരു കാരണ വശാലും നിലനിൽക്കാൻ അനുവദിക്കില്ല എന്ന നിലപാട് സ്വീകരിക്കുമ്പോഴും "കമ്മ്യൂണിസ്റ്റ്" നേതാക്കൾ നിലപാടിൽ മാററം വരുത്താൻ ഒരുക്കമല്ല.
ഇന്ത്യൻ മോഡൽ സോഷ്യലിസം.
1917 ലെ റഷ്യയിലെ ഒക്ടോബർ വിപ്ളവം അങ്ങനെ തന്നെ ഇന്ത്യയിലും ആവർത്തിക്കണം എന്ന നിലപാട് ഉപേക്ഷിച്ച് ഇന്ത്യൻ ഭരണ ഘടന വിഭാവനം ചെയ്യുന്ന "സോഷ്യലിസ്റ്റ്" ഇന്ത്യക്ക് ഒരു വോട്ട് നിലപാടാണ് ഇൻഡ്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ സ്വീകരിക്കേണ്ടത്. പഴയ സോവിയറ്റ് യൂണിയൻ പോലും നിലവിൽ ഇല്ലാത്ത സാഹചര്യത്തിൽ ഇന്ത്യൻ മോഡൽ സോഷ്യലിസം എന്നതായിരിക്കണം നിലപാട്. സാങ്കേതിക വിദ്യയും ജനങ്ങളുടെ അഭിരുചികളും മാറുന്നതിനനുസരിച്ച് പുതിയ പുതിയ ആശയങ്ങളും കണ്ടുപിടുത്തങ്ങളും ഉണ്ടാകുന്നതിനു അത് സഹായിക്കും; ഒരു വലിയ അളവിൽ തൊഴിൽ അവസരങ്ങൾ ഉണ്ടാകുന്നതിനും അത് കാരണമാക്കും. എന്നാൽ തൊഴിലാളിക്കും മാന്യമായി ജീവിക്കുന്നതിന് ആവശ്യമായ വേതനവും തൊഴിൽ നിയമങ്ങളും ഉറപ്പാക്കിയിരിക്കണം.
. ."ജനാധിപത്യം" എന്നാൽ "മുതലാളിത്തം" ആണെന്ന തെറ്റിധാരണ എങ്ങനെയോ ജനങ്ങളിൽ ഉണ്ടായിട്ടുണ്ട് എന്നത് ഒരു വസ്തുതയാണ്. എന്നാൽ ആ ധാരണ മാറ്റിയെടുക്കാൻ ബോധപൂർവമായ ശ്രമങ്ങൾ നടത്തേണ്ടതുണ്ട്. "ജനാധിപത്യം" എന്നാൽ ആ വാക്കിൽ അന്തർലീനമായിട്ടുള്ള ശരിയായ അർത്ഥം "ജനങ്ങളുടെ ആധിപത്യം" തന്നെയാണെന്ന് സ്ഥാപിച്ചെടുക്കേണ്ട ബാധ്യത സാമൂഹ്യ പൊതുബോധത്തിനുണ്ട്. അതാകട്ടെ പണത്തിന്റെയും ജാതി--മത ശക്തികളുടേയും സ്വാധീനത്തിൽ നിന്നും ജനങ്ങളുടെ താൽപ്പര്യം സംരക്ഷിച്ചെടുക്കുന്നതിനും അത്യന്താപേക്ഷിതമാണ്.
മിക്കവാറും ഇന്ത്യൻ സംസ്ഥാനങ്ങളിൽ എത്രമാത്റം കൂലി തൊഴിലാളിക്ക് കുറച്ചു കൊടുക്കാം എന്ന നിലപാടിന് പകരം അവർക്കും മാന്യമായി ജീവിക്കുന്നതിന് ആവശ്യമായ കൂലി ഉറപ്പുവരുത്തിയാൽ അതിന്റെ പ്രയോചനം എല്ലാ മേഖലകളിലും വളർച്ച ഉണ്ടാകും എന്നതാണ്. കൂലി വാങ്ങുന്ന തൊഴിലാളി അത് മറ്റാവശ്യങ്ങൾക്കായി ഉപയോഗിക്കുമ്പോൾ ജീവിതത്തിന്റെ എല്ലാ മേഖലകളിലും അഭിവൃദ്ധിയും ഉണ്ടാകും. അഞ്ഞൂറ് രൂപയെങ്കിലും പ്രതിദിന വേതനം ഉണ്ടെങ്കിൽ ഇന്ത്യ ഒട്ടാകെ പത്തു് കോടി സൈക്കിളുകൾ വാങ്ങാൻ ആളുണ്ടാകും. എല്ലാ മേഖലകളിലും അഭിവൃദ്ധിയും ഉണ്ടാകും.
സോഷ്യലിസം ഇന്ത്യൻ മോഡൽ എന്നതിനർത്ഥം ഭൂമിയും എല്ലാ പ്രകൃതി സമ്പത്തുകളും വൻകിട വ്യവസ്വായങ്ങളും പൊതുഉടമസ്ഥതയിൽ രാഷ്ട്രത്തിന്റേത് ആയിരിക്കണം എന്നാണ് അർത്ഥമാകുന്നത്. ജനാധിപത്യം എന്നാൽ "ജനങ്ങളുടെ" ആധിപത്യം എന്ന് തന്നെയാകണം അടിസ്ഥാന പ്രമാണം. അവിടെ എല്ലാവിധ "വർഗീയത" കളും ഇല്ലാതാകണം എന്നതായിരിക്കണം കാഴ്ചപ്പാട്. അതിനായി ഒരു "വോട്ട് " എന്ന് പറഞ്ഞാൽ ബഹുഭൂരിയപക്ഷം ജനങ്ങളും അത് അംഗീകരിക്കും.
. .രണ്ടാം ലോക യുദ്ധത്തിൽ വിജയിച്ചത് ഇറ്റലി; ജർമനി; ജപ്പാൻ ഉൾപ്പെടുന്ന ഫാസിറ്റ് ശക്തികളായിരുന്നുവെങ്കിൽ; സോവിയറ്റ് യൂണിയനോ; ചൈന ഉൾപ്പെടെയുള്ള സോഷ്യലിസ്റ്റ് രാജ്യങ്ങളോ ആധുനിക പാർലമെന്ററി ജനാധിപത്യമോ ഉണ്ടാകുമായിരുന്നില്ല. "ബൂർഷ്വാ" പാർലമെന്ററി ജനാധിപത്യം എന്ന് ചരിത്റപരമായി പറയുമെങ്കിലും ആധുനിക പാർലമെന്ററി ജനാധിപത്യം "ബൂർഷ്വാ" എന്ന പദം യോചിക്കുന്നതല്ല, കാരണം യഥാർത്ഥ "ജനാധിപത്യം" ബൂർഷ്വാസി അംഗീകരിക്കുന്നില്ല എന്നത് തന്നെ. യഥാർത്ഥ ജനാധിപത്യത്തിലെ നിക്ഷ്പക്ഷമായ പത്റധർമ്മം, നിഷ്പക്ഷമായ ജുഡീഷ്യറി, സത്യസന്ധമായ രാഷ്ട്രീയം, ജനങ്ങളുടെ യഥാർത്ഥ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുക തുടങ്ങിയവയൊന്നും ബൂർഷ്വാസിക്ക് യോചിക്കാവുന്നതല്ല. എവിടെയും തങ്ങളുടെ സാമ്പത്തിക താൽപ്പര്യം സംരക്ഷിക്കപ്പെടുന്നതിനുള്ള എല്ലാവിധ കുൽസിത പ്രവർത്തനങ്ങളും അവർ നടത്തിക്കൊണ്ടിരിക്കും. ജനങ്ങളുടെ ആകെ അഭിവൃദ്ധി ലക്ഷ്യമാക്കുന്ന സോഷ്യലിസ്റ്റ് കാഴ്ചപ്പാടുകളോടുള്ള ചൂഷക വർഗങ്ങളുടെ ശത്രുത തന്നെയാണ് യഥാർത്ഥ ജനാധിപത്യത്തോടുള്ള അവരുടെ നിലപാടിന്റെ അടിസ്ഥാനവും. കേരളത്തിലെ ഇടതുപക്ഷ ഗവണ്മെന്റിനെ അപകീർത്തിപ്പെടുത്തുന്നതിൽ കോൺഗ്രസും ഹിന്ദു തീവ്രവാദികളും അവരുടെ മാധ്യമങ്ങളും കാണിക്കുന്ന ശത്രുത യഥാർത്ഥത്തിൽ ജനാധിപത്യത്തോടുള്ള വെല്ലുവിളി തന്നെയാണ്.
//13 11 2022//
"രാജവാഴ്ച" യിൽ അധികാരത്തിന് ഒരു "കേന്ദ്രബിന്ദു" ഉണ്ട്. അത് തകർക്കുകയാണ് യഥാർത്ഥത്തിൽ "ജനാധിപത്യ വിപ്ളവത്തിൽ" സംഭവിക്കുന്നത്. ഇന്ത്യൻ ഭരണ ഘടന അനുസരിച്ച് ഇന്ത്യ ഒരു "റിപ്പബ്‌ളിക്ക് " ആയപ്പോൾ അധികാരം ജനങ്ങളിലായി. "ഫ്യൂഡലിസം" എന്നത് രാജവാഴ്ചയാണ്. ഭൂമിയിലെ ഉടമസ്ഥത ഫ്യൂഡലിസം ആവില്ല. ഇന്ത്യയിൽ ജനാധിപത്യ വിപ്‌ളവം ഇന്ത്യയുടെ സ്വാതന്ത്രിയ സമരത്തോടെ പൂർത്തിയായി. രാജാധികാരം ഇന്ഡയയിൽ ഇന്ന് ആർക്കും ഇല്ല. രാജാവാഴ്ച നിലനിൽക്കുന്ന "ഫ്യൂഡലിസ"ത്തിൽ പ്രഭുക്കന്മാർ വധശിക്ഷ വിധിക്കാൻ പോലും അധികാരമുള്ളവരും സ്വന്തമായി സൈന്യമുള്ളവരും ആണ്. അവർ രാജാവിന്റെ പ്രതിപുരുഷന്മാരും നികുതി പിരിക്കാൻ അധികാരം ഉള്ളവരും ആണ്. രാജാവിന് നികുതി വിഹിതവും ആവശ്യമുള്ളപ്പോൾ സൈനിക സഹായവും നൽകണം. രാജാവാഴ്ച ഇല്ലാതായപ്പോൾ അതെല്ലാം തീർന്നു. ഇന്ത്യയിൽ അങ്ങനെയുള്ള പഴയ പ്രഭുക്കന്മാരുടെ കൈവശം ഭൂമിയുണ്ട്. അത് തിരികെയെടുത്തു് ഭൂമി ഇല്ലാത്തവർക്ക് കൊടുക്കേണ്ട ഉത്തരവാദിത്തം നിർവഹിക്കേണ്ടത് കമ്യൂണിസ്റ്റ് പാർട്ടിയാണ്. "ചാതുർവർണ്യ" ത്തിന്റെ നീരാളിപിടുത്തം ഇല്ലാതാകുന്നതിനും അത് അത്യന്താപേക്ഷിതമാണ്. അത് നിർവഹിക്കുക സോഷ്യലിസ്റ്റ് വ്യവസ്ഥയുടെ ഭാഗം ആയിരിക്കും. സോഷ്യലിസം എന്ന ലക്ഷ്യം അംഗീകരിക്കാതെ അത് സാധ്യമാവുകയില്ല. മാർക്സിസം അംഗീകരിക്കാത്ത ബൂർഷ്വാസി അത് നടത്തില്ല. ജനാധിപത്യത്തിലാകട്ടെ "രാഷ്ട്രീയ സ്വാതന്ത്രിയം" പൗരന്മാരിൽ നിക്ഷിപ്തമാണ്. അവരെ കാര്യങ്ങൾ ബോധ്യപ്പെടുത്തിയാൽ അവരുടെ പിന്തുണയാണ്; അവരുടെ അഭിപ്രായമാണ് അവരുടെ "വോട്ട് ". അങ്ങനെ അവരെ സോഷ്യലിസത്തിന്റെ ഗുണങ്ങളും മുതലാളിത്തത്തിന്റെ ദോഷങ്ങളും ബോധ്യപ്പെടുത്തി; അവരുടെ പിന്തുണ നേടുകയല്ലാതെ ഇന്ത്യയിൽ മറ്റു മാർഗ്ഗങ്ങൾ ഒന്നും തന്നെ ഇല്ല. പാർലമെന്ററി മാർഗത്തിൽ സോഷ്യലിസം അംഗീകരിക്കില്ല എന്ന നിലപാട് സോഷ്യലിസം എന്നന്നേക്കുമായി ഉപേക്ഷിക്കുക എന്നത് മാത്റമാണ്. ജനാധിപത്യത്തിലെ വോട്ടവകാശം തികച്ചും "രഹസ്യം" ആയിരിക്കണം എന്നതിൽ വോട്ട് ചെയ്യുന്നവരുടെ സംരക്ഷണം എന്ന ഉദ്ദേശം കൂടിയുണ്ട്.
. .യഥാർത്ഥ "ജനാധിപത്യം" ചൂഷക വർഗ്ഗങ്ങൾ ഇഷ്ടപ്പെടുന്ന കാര്യമല്ല. ജനാധിപത്യത്തിലെ രാഷ്ട്രീയ സ്വാതന്ത്ര്യം, അഭിപ്രായ സ്വാതന്ത്ര്യം, സ്വതന്ത്രമായ ജുഡീഷ്യറി, നിഷ്പക്ഷമായ പത്ര-മാധ്യമങ്ങൾ ഒന്നും ബൂർഷ്വാസിക്ക് താത്പര്യം ഉള്ള കാര്യങ്ങൾ അല്ല. അവർക്ക് പണത്തിന്റെയും മതത്തിന്റെയും ആധിപത്യം തന്നെ ആയിരിക്കണം എക്കാലത്തേക്കും നിലനിൽക്കേണ്ടത്. അന്ധ വിശ്വാസങ്ങൾ തന്നെ ആയിരിക്കണം സമൂഹത്തെ മുന്നോട്ട് (യഥാർത്ഥത്തിൽ പിന്നോട്ട്) നയിക്കേണ്ടത്. അതാണ് അമേരിക്ക ഉൾപ്പെടെ; ബിജെപിയും കോൺഗ്രസ്സും സോഷ്യലിസ്റ്റ് രാജ്യങ്ങളോടും ഇടതുപക്ഷ ആശയങ്ങളോടും കാണിക്കുന്ന; കേരളത്തിൽ പോലും "ഇടതുഭരണം" പാടില്ല എന്ന നിലപാടിന്റെ അർത്ഥം. കേരളത്തിലെ ബൂർഷ്വാ പത്റ-മാധ്യമങ്ങൾ സ്വീകരിക്കുന്ന നിലപാട് അതുതന്നെയാണ്. മുതലാളിത്തത്തിലെ പണത്തിന്റെ ആധിപത്യം ഇല്ലാതാക്കി; മനുഷ്യന്റേയും മനുഷ്യത്വത്തിന്റെയും ആധിപത്യം ആക്കി "ബൂർഷ്വാ ജനാധിപത്യത്തെ" മാറ്റിയെടുക്കണം. അതിനാണ് "ജനകീയ ജനാധിപത്യം" എന്ന് പറയുക. മുതലാളിത്തത്തോടൊപ്പം അത് അസ്സാദ്ധ്യമാണ്. അതിനാകട്ടെ "സോഷ്യലിസം" എന്ന ലക്‌ഷ്യം ഇല്ലാതെ സാധ്യവുമല്ല.
. .ലോകമൊട്ടാകെ ചരിത്റത്തിന്റെ ഭാഗമായ രാജ വാഴ്ചയിൽനിന്നും പാർലമെന്ററി ജനാധിപത്യത്തിലേക്ക് നീങ്ങുന്ന സാഹചര്യത്തിൽ ജനാധിപത്യത്തിൽ പണത്തിന്റെയും ജാതി--മത ശക്തികളുടെയും പിടിയിൽ നിന്നും മോചിപ്പിക്കുന്നതിനും ജനാധിപത്യം യഥാർത്ഥ "ജനകീയ ജനാധിപത്യം" ആയി മാറുന്നതിനും തൊഴിലാളിവർഗത്തിന്റെ ബോധപൂർവമായ ഇടപെടലുകൾ അത്യാവശ്യമാണ്.
//13 11 2022//
///////////////////////////////////
"ബൂർഷ്വാ പാർലമെന്ററി ജനാധിപത്യ" ത്തിൽ സോഷ്യലിസം സാധ്യമല്ലെന്ന് തീരുമാനിച്ചവർക്ക് യഥാർത്ഥത്തിൽ ജനാധിപത്യമോ സോഷ്യലിസമോ എന്താണെന്ന് അറിയുമായിരുന്നില്ലെന്നതാണ് സത്യം. ദീർഘ കാലം കൊണ്ട് മാത്റം നേടിയെടുക്കാവുന്ന സാമ്പത്തിക വളർച്ചയാണ് സോഷ്യലിസം. എങ്ങനെ "അധികാരത്തിൽ എത്തി" എന്നതല്ല കാതലായ വിഷയം. അത് മാർക്സിസത്തിന്റെ ഭാഗവും അല്ല. "ചരക്ക് " ഉത്പാദനത്തിന്റെ ലക്‌ഷ്യം തന്നെ വ്യത്യസ്തമാണ്. മുതലാളിത്തത്തിൽ മുതലാളിമാരുടെ "ലാഭം" ആണെങ്കിൽ സോഷ്യലിസത്തിൽ ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റപ്പെടുന്നതാണ്. അതിന് പാർലമെന്ററി ജനാധിപത്യം എങ്ങനെയാണ് തടസം ആവുക? പരമാവധി ലാഭം മാത്റം ലക്ഷ്യമാക്കുന്ന മുതലാളിത്തം എത്റ വളർന്നാലും ആ ലക്ഷ്യത്തിൽ എത്തിച്ചേരാനും ആവില്ല. സാങ്കേതിക വിദ്യ ഓരോ ദിവസവും മാറികൊണ്ടിരിക്കുന്നതിനാൽ ഇന്നത്തെ സാങ്കേതിക വിദ്യ ആയിരിക്കും നാളെയും എന്നും പറയാനാവുകയില്ല. ലാഭം ഇല്ലാത്ത കാർഷിക മേഖലയുടെ സ്ഥിതി നമുക്കറിയാം. കൃഷിക്കാരന്റെ പതിവായുള്ള ആത്മഹത്യ ഇവിടെ സാധാരണയാണ്. ജനാധിപത്യത്തിന്റെ ഗുണം എന്താണ്; അതിന് മുൻപ് ഉണ്ടായിരുന്ന ബ്രിട്ടീഷ് ആധിപത്യത്തിന്റെയോ അല്ലെങ്കിൽ രാജ വാഴ്ചയുടെയോ ദോഷം എന്താണ് എന്നൊന്നും അറിയുമായിരുന്നില്ല. അവിടെ "ഇന്ത്യ സ്വാതന്ത്റിയാം" നേടി എന്ന് മാത്റം പറഞ്ഞാൽ മതിയാവില്ല. കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് പ്രവർത്തിക്കാൻ അനുവാദം ഉണ്ടായി എന്നത് മാത്റം അല്ല. അവയാകെ ആധുനിക പാർലമെന്ററി ജനാധിപത്യത്തിന്റെ പ്രത്യേകത കൂടിയാണെന്ന് മനസിലാക്കണം. ഇന്ന് മാർക്സിസവും സോഷ്യലിസ്റ്റ് ആശയങ്ങളും ജനങ്ങളിൽ എത്തിക്കുന്നതിന് യാതൊരു നിയമ തടസങ്ങളും ഇല്ലാത്തത് പാർലമെന്ററി ജനാധിപത്യത്തിലെ "അഭിപ്റായ സ്വാതന്ത്റിയത്തിന്റെ" അല്ലെങ്കിൽ ജനാധിപത്യത്തിലെ "പത്റ സ്വാതന്ത്റിയത്തിന്റെ" ഗുണമാണ്. മുതലാളിത്തമോ സോഷ്യലിസമോ സ്വീകരിക്കാൻ ഓരോ പൗരനും ഉള്ള അവകാശം "ബൂർഷ്വാ" ജനാധിപത്യത്തിന്റെ ഗുണമാണ്. ഇൻഡ്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം നിയമപരമായി തന്നെ പ്രവർത്തിക്കാൻ അനുവാദം ഉണ്ടായപ്പോൾ; ജനങ്ങളെ കാര്യങ്ങൾ പഠിപ്പിക്കാൻ യാതൊരു തടസങ്ങളും ഇല്ലെന്നായപ്പോൾ സോഷ്യലിസം ഉപേക്ഷിക്കുകയും മുതലാളിത്തത്തിന്റെ പാത സ്വീകരിക്കുകയും ചെയ്തു. അതിന് ജനാധിപത്യം അല്ല ദോഷമായി മാറിയത്.
.ആധുനിക ജനാധിപത്യവും മാനവരാശിയുടെ നേട്ടമായി കാണണം. അതാകട്ടെ മഹത്തായ സോവിയറ്റ് യൂണിയന്റെ; തൊഴിലാളി വർഗത്തിന്റെയും മാർക്സിസം എന്ന തത്വ ശാസ്ത്റത്തിന്റേയും നേട്ടം കൂടിയാണ്. പാർലമെന്ററി ജനാധിപത്യത്തിന്റെ തുടക്കം പഴയ "രാജ സഭ"യും അതിന്റെ തുടർച്ചയായ "പ്രഭുസഭ"യും മറ്റുമാണ്. ബ്രിട്ടനിൽ 1918 ൽ മാത്റമാണ് 30 വയസ്സ് പൂർത്തിയായ പ്രഭുകുടുംബങ്ങളിലെ സ്ത്രീകൾക്ക് പ്രഭുസഭയിൽ അംഗത്വം ലഭിക്കുന്നത് എന്നത് ആധുനിക കാലത്തെ സ്ത്രീ -- പുരുഷ സമത്വത്തിന്റെയും സാർവത്റികമായ "പ്രായപൂർത്തി വോട്ടവകാശ" ത്തിന്റെ ഗുണങ്ങളെ തിരസ്ക്കരിക്കുന്നത് ആകരുത്. സോഷ്യലിസ്വം സ്ഥാപിക്കുന്നതിന് പഴയ രാജവാഴ്ചയിലെ "സായുധ വിപ്ളവം" തന്നെ വേണമെന്ന് ശഠിക്കുന്നത് മാനസികരോഗ ലക്ഷണം മാത്റമാണ്. ജനങ്ങളിൽ ഭൂരിപക്ഷത്തിന്റെയും പിന്തുണനേടി പാർലമെന്റ് /നിയമ സഭകളിൽ അംഗീകാരം നേടികൊണ്ടല്ലാതെ നിയമ വാഴ്ച ഒരിടത്തും സാധ്യമാവില്ല.
ആധുനിക പാർലമെന്ററി ജനാധിപത്യത്തെ താരതമ്മ്യം ചെയ്യേണ്ടത് പഴയ രാജ വാഴ്ചയോടാണ്. രാജ വാഴ്ചയിൽ അധികാരം പൂർണമായും "രാജാവിൽ" നിക്ഷിപ്തമാണ്. അവിടെ "പൗരന്മാർ" അല്ല ഉണ്ടാവുക; "പ്രജ"കൾ മാത്റം. "പ്രജ" കൾക്ക് രാഷ്ട്രീയ സ്വാതന്ത്റിയം ആർക്കും ഉണ്ടാവില്ല. ആധുനിക പാർലമെന്ററി ജനാധിപത്യത്തിന്റെ പ്രത്യേകത ഒരോ പൗരനും രാഷ്ട്രീയ സ്വാതന്ത്റിയം ഉള്ളവരാണ് എന്നതും അയാൾക്ക് ഏത് സ്ഥാനങ്ങളിലേക്കും മത്സരിക്കാൻ അവകാശമുണ്ടെന്നതും മറ്റാരെയും നിർദേശിക്കാൻ അവകാശം ഉണ്ടെന്നതുമാണ്.
// 13 11 2022 //
/
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ