2022 നവംബർ 11, വെള്ളിയാഴ്‌ച

487. ആശയങ്ങൾ ആയുധങ്ങളായി ഉപയോഗിക്കുമ്പോൾ.

              487. ആശയങ്ങൾ ആയുധങ്ങളായി ഉപയോഗിക്കുമ്പോൾ.

(ശാസ്ത്റീയമായി കാര്യങ്ങൾ അവതരിപ്പിക്കാതെ മാനരാശിക്ക്‌ വർഗീയ ഭീകരതയെ നേരിടാൻ ആവില്ല).

ഏറ്റവും മാരകമായ ആയുധം ആയി ഉപയോഗിക്കാവുന്നത് "ദൈവം" എന്ന ആശയത്തെയാണ്. അതാണ് ബുദ്ധമതം ഒഴികെ എല്ലാ മതങ്ങളും ദൈവങ്ങളെ ആയുധം ആക്കുന്നത്. എല്ലാ ദൈവങ്ങൾക്കും യോചിക്കാവുന്ന പൊതുവായ ചില ഘടകങ്ങൾ ഉണ്ട്. മനുഷ്യന്റെ വസ്ത്റങ്ങൾ പോലെയാണ് മറ്റുള്ളവ. ഏറ്റവും കൂടുതൽ ആളുകളെ കൊന്നൊടുക്കിയിട്ടുള്ളത് ദൈവം എന്ന ആശയത്തെ ഉപയോഗിച്ചാണ്. ഇപ്പോഴും അത് തുടരുകയാണ്. കേൾക്കുന്നവർ ശരാശരി ബുദ്ധിയാകുമ്പോൾ ദൈവം എന്ന ആശയത്തിന്റെ മുൻപിൽ ദയനീയമായി കീഴടങ്ങുന്നു; ഉപയോഗിക്കുന്നവർക്ക് മറ്റുള്ളവരെ കീഴടക്കാൻ കഴിയുന്നു. അസാമാന്യ ബുദ്ധിയുള്ളവരാണ് പുതിയ ദൈവങ്ങളെ അവതരിപ്പിക്കുന്നത്. അതിൽ അവർ വിജയിക്കുകയും ചെയ്യും.

. ."ആശയം" ആയുധമാക്കുമ്പോൾ -- ഹിന്ദുത്വം വർഗീയത ആയുധം ആക്കുമ്പോൾ അതിനെ ചെറുത്ത് തോൽപ്പിക്കാൻ സാമൂഹ്യ സമത്വം എന്ന ആശയം; അതാണ് സോഷ്യലിസം; ഉപയോഗിക്കാമെന്ന് സിപിഐ (എം) പോളിറ്റ് ബ്യൂറോയെ ബോധ്യപ്പെടുത്താൻ ഇന്ത്യയിൽ ഇന്ന് ആർക്കും ആവില്ല എന്നതാണ് സ്ഥിതി; മുതലാളിത്തത്തിന് മുൻപിൽ ദയനീയമായി കീഴടങ്ങിയിരി ക്കുന്നതിനാൽ. സിപിഐ(എം) പോളിറ്റ് ബ്യൂറോ അങ്ങിനെ ഒരു തീരുമാനം എടുത്താൽ അതിനെ പിന്തുണക്കാൻ ഇന്ത്യൻ ജനതയിൽ ബഹുഭൂരിപക്ഷവും മുന്നോട്ടു വരുമെന്നും ഇന്ത്യൻ ഭരണഘടനയും ഭരണ ഘടനയുടെ മുഖ്യ ശില്പിയായ ഡോ.ബി.ആർ.അംബേദ്‌ക്കറെ പിന്തുണക്കുന്ന ജനതയാകെ ആ തീരുമാന ത്തോടൊപ്പം ഉണ്ടാകുമെന്നും സിപിഐ(എം) പോളിറ്റ് ബ്യൂറോയെ ബോധ്യപ്പെടുത്താനും ആർക്കും ആവില്ല.

. .1950 കാലം മുതൽ 72 വർഷങ്ങൾ സോഷ്യലിസം എന്ന ലക്‌ഷ്യം ഇല്ലാതെ പ്രവർത്തിച്ചതാണ് പാർട്ടി ഇന്നത്തെ അവസ്ഥയിൽ ആയതെന്നും തൊഴിലാളി വർഗത്തെ സംഘടിപ്പിക്കാൻ സോഷ്യലിസം എന്ന ലക്‌ഷ്യം ആവശ്യമേയില്ല എന്ന ഉറച്ച തീരുമാനത്തിൽ സിപിഐ (എം) പോളിറ്റ് ബ്യൂറോ നിൽക്കുകയാണെങ്കിൽ അത് ബോധപൂർവം ഇന്ത്യൻ തൊഴിലാളിവർഗത്തോട് ചെയ്യുന്ന ചതി മാത്റമാണ്. ഈ കാര്യത്തിൽ "എന്ത് ചെയ്യണം" എന്ന കൃതിയിൽ ലെനിൻ സോഷ്യലിസത്തിന്റെ പ്രസക്തിയെക്കുറിച്ച് വളരെ ഭംഗിയായി പറയുന്ന കാര്യം എന്റെ ബ്ളോഗ് 174 ൽ കഴിഞ്ഞ അഞ്ച് വർഷങ്ങളായി പറയുന്നതാണ്. എന്നാൽ കഴിഞ്ഞ 23 മത് പാർട്ടി കോൺഗ്രസിലും "പാർട്ടി പരിപാടി" യിൽ യാതൊരു മാറ്റവും ആവശ്യമില്ല എന്നാണു തീരുമാനിച്ചത്. പോളിറ്റ് ബ്യൂറോക്ക്‌ എന്തും തീരുമാനിക്കാം; അതിന് മാർക്സിസം എന്ന തത്വ ശാസ്ത്റവുമായോ പാർട്ടിയിൽ വിശ്വാസം അർപ്പിച്ച് ഒരു ജീവിത കാലമത്റയും പാർട്ടിയുടെ എല്ലാ തീരുമാനങ്ങളും നടപ്പിലാക്കാൻ തയ്യാറായവരോട് യാതൊരു ഉത്തരവാദിത്വവും ഇല്ല എന്ന നിലപാടാണ് ഇപ്പോൾ സിപിഐ(എം) പോളിറ്റ് ബ്യൂറോ സ്വീകരിച്ചിട്ടുള്ളത്. അതാണ് "മുതലാളിത്ത സമൂഹത്തിന്റെ സ്വതന്ത്റമായ വളർച്ചക്ക് " മാത്റം ഉള്ളതാണ് പാർട്ടി എന്ന നിലപാട്. എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും സ്വകാര്യവത്ക്കരി ക്കുന്നതിൽ സ്വീകരിച്ചിട്ടുള്ള നിലപാട് അതിന്റെ മാത്റം തെളിവാണ്. ആ നിലപാട് തിരുത്താതെ മുന്നോട്ടു പോകുന്നത് ഇന്ത്യൻ ചൂഷക വർഗത്തിന് മുൻപിൽ ദയനീയമായി കീഴടങ്ങുക മാത്രമാണ്. 2024 ലെ തെരഞ്ഞെടുപ്പിലെ പരാജയം മുൻകൂട്ടി അംഗീകരിക്കുക മാത്റമാണ്. എന്ത് നിലപാട് എടുത്താലും ജനങ്ങൾ വോട്ട് ചെയ്തുകൊള്ളും എന്ന നിലപാടിന്റെ അനുഭവം ആണ് ബംഗാളിലും മറ്റും അനുഭവിക്കുന്നത്. ഇന്ത്യൻ ഭരണ ഘടന അംഗീകരിക്കുന്ന സോഷ്യലിസം പോലും പാർട്ടി അംഗീകരിക്കില്ല എന്നതാണ് ഇപ്പോഴത്തെ നിലപാട്. അതിനർത്ഥം ഒരു കാരണ വശാലും "മാർക്സിസം " അംഗീകരിക്കില്ല എന്ന് മാത്റമാണ്.

. .പ്രാചീന ശിലായുഗം മുതലുള്ള മാനവരാശിയുടെ വളർച്ചയിൽ യഥാർത്ഥത്തിൽ ഏറ്റവും വലിയ കണ്ടു പിടുത്തം "ആശയങ്ങൾ" ആയുധങ്ങളായി ഉപയോഗിക്കാമെന്നതാണ്. പ്രാചീന ശിലായുഗം മുതലാണ് മാനവരാശിയുടെ യഥാർത്ഥ ചരിത്രം ആരംഭിക്കുന്നത് എന്നും അന്ന് ഇന്നുള്ള ഭാഷയോ മതങ്ങളോ ദൈവങ്ങളും ഒന്നും ഉണ്ടായിരുന്നില്ല എന്നതും മനസിലാക്കിയാൽ മാത്റമേ ഭൗതിക വാദ രീതിയിലുള്ള പരിശോധന ആവുകയുള്ളൂ. "ഗണിത ശാസ്ത്റം", "ജ്യോതി ശാസ്ത്റം", നിരവധിയായ ചികിത്സാ സമ്പ്രദായങ്ങൾ തുടങ്ങിയവ എല്ലാം അനേകായിരം വർഷങ്ങൾ കൊണ്ട് മാനവരാശി കണ്ടു പിടിച്ചവയാണ്. എന്നാൽ അവയേക്കാളെല്ലാം അത്‌ഭുതകരവും വിചിത്റവും ആയ കണ്ടുപിടുത്തം നിരവധിയായ ദൈവങ്ങളും അങ്ങനെയുള്ള ദൈവങ്ങളെ മറ്റുള്ളവർക്കെതിരെ ആയുധം ആയി ഉപയോഗിക്കാമെന്നുള്ള കണ്ടു പിടുത്തങ്ങളുമാണ്. "ആശയങ്ങൾ" ആയുധങ്ങളായി ഉപയോഗിക്കാമെന്നതാണ്. അങ്ങനെ ആശയം ആയുധമായി ഉപയോഗിച്ചത് "ദൈവങ്ങളെ" യാണ്. യഥാർത്ഥത്തിൽ ദൈവങ്ങളും ആശയങ്ങളാണ്. ദൈവങ്ങളെ അവതരിപ്പിക്കുന്നവരാരും മറ്റുള്ളവരുടെ ദൈവങ്ങളെ അംഗീകരിക്കുന്നവരല്ല. എല്ലാ ദൈവങ്ങളുടെയും പൊതു സ്വഭാവം മനസിലാക്കിയാൽ മാത്റമേ ഞാൻ പറയുന്നത് ആർക്കും മനസിലാവുകയുള്ളു. എല്ലാം എന്റെ കഴിവാണ്; എനിക്ക് എന്തും കഴിയും; എന്നെ പുകഴ്ത്തിയാൽ ഞാൻ നിങ്ങളെ അനുഗ്രഹിക്കും; തുടങ്ങിയവ എല്ലാം എല്ലാ ദൈവങ്ങളുടെയും പൊതു സ്വഭാവങ്ങളാണ്. ഭൂമിയിലെ ജീവിതമല്ല യഥാർത്ഥ ജീവിതം എന്നതിൽ എല്ലാ മതങ്ങളും ഒരേ നിലപാടുകാരാണ്. എന്നാൽ എല്ലാവരും മനുഷ്യർ ആണ് എന്ന് ഒരു മതവും അംഗീകരിക്കില്ല. ഇവിടെ ഉദ്ദേശിക്കുന്നത് എല്ലാ മതങ്ങളും അവരുടേത് മാത്റം ആണ് എന്ന് കരുതുന്ന ദൈവങ്ങളെയാണ്. എല്ലാ മതങ്ങളും മറ്റുള്ളവരെ ആക്രമിച്ച് കീഴടക്കൽ "ദൈവീക" നിയോഗമായിട്ടാണ് സ്ഥാപിക്കുക. ബിസി രണ്ടായിരത്തിന് മുൻപ് ഇന്ത്യയിലെ ആദിമ നിവാസികളായിരുന്ന ദ്രാവിഡരെ അസുരന്മാർ ആയി ചിത്രീകരിച്ചുകൊണ്ടാണ് ഇന്ത്യയിൽ ആര്യവത്ക്കരണം നടന്നത്. ഒരു കാരണവും ഇല്ലാതെ കേരളത്തിന്റെ "മാവേലി"യെ കൊന്നത് "അസുര ചക്രവർത്തി" ആയതുകൊണ്ട് മാത്റമാണ് എന്നാണ് സ്ഥാപിച്ചിട്ടുള്ളത്. അപാരമായ ഭാവന ഉള്ളവർക്കാണ് ദൈവങ്ങളെ അവതരിപ്പിക്കാൻ കഴിയുക. ആര്യ --ദ്രാവിഡ യുദ്ധങ്ങളെയാണ് "ദേവാസുര യുദ്ധങ്ങൾ" ആയി സിഥിരീകരിച്ചിട്ടുള്ളത്. എല്ലാ മതങ്ങളുടേയും ചരിത്റ ത്തിൽ ദൈവത്തിന്റെ പേരിലുള്ള യുദ്ധങ്ങളും ഉണ്ട്. അവരെല്ലാം ആധുനിക കാലത്തും അതെ പാത പിന്തുടർന്നു കൊണ്ടിരിക്കുന്നത് ദൈവീക നിയോഗം എന്ന രൂപത്തിലാണ്. 2002 ൽ ഗുജറാത്തിൽ നടന്നതും അതിലൊന്നാണ്.

//


ദൈവ വിശ്വാസത്തെക്കുറിച്ചുള്ള ഒരു പോസ്റ്റ് കാണുകയുണ്ടായി. സ. വി എസ് പറഞ്ഞത് അദ്ദേഹത്തിന്റെ അനുഭവം ആണ്. എന്നാൽ ആരെങ്കിലും വസൂരി വന്ന് മരണത്തിൽ നിന്നും രക്ഷപെട്ടിട്ടുണ്ടെങ്കിൽ അവരെ "ദൈവം രക്ഷിച്ചു" എന്ന വാദത്തിനും ഇടയാക്കും. ശാസ്ത്രീയമായി "ദൈവം" എന്നത് കേവലം ആശയം മാത്റമാണ്. // "ചിന്തയെ" ചിന്തിക്കുന്ന ജൈവ പഥാർത്ഥമായ "തലച്ചോറിൽ നിന്നും ഒഴിവാക്കാനാവില്ല" എന്നതാണ് ഭൗതീകവാദത്തിന് കാറൽ മാർക്സ് നൽകിയ ഏറ്റവും വലിയ സംഭാവന. "തലച്ചോറ് " എന്ന ജൈവ പഥാർത്ഥം ഇല്ലെങ്കിൽ ചിന്തയില്ല; ആശയങ്ങളില്ല. കാറൽ മാർക്സ് ഇല്ലായിരുന്നുവെങ്കിൽ മാർക്സിസം ഉണ്ടാകുമായിരുന്നില്ല. അതുപോലെ "വ്യാസൻ" ഇല്ലായിരുന്നുവെങ്കിൽ "മഹാഭാരതം" എന്ന ബൃഹത്കൃതിയോ അതിലെ കഥാപാത്റം ആയ "കൃഷ്ണൻ" എന്ന ദൈവമോ ഉണ്ടാകുമായിരുന്നില്ല. മുഹമ്മദ് നബി ഇല്ലായിരുന്നുവെങ്കിൽ "ഖുർആൻ" എന്ന കൃതിയോ അവയിലെ ഉള്ളടക്കങ്ങളോ ഉണ്ടാകുമായിരുന്നില്ല. പ്രാചീന ശിലായുഗം മുതലാണ് മനുഷ്യന്റെ വളർച്ച ആരംഭിക്കുന്നത് എന്നതും അന്ന് ഭാഷകളോ മതങ്ങളോ മനുഷ്യ സൃഷ്ടികളായ ദൈവങ്ങളോ ഉണ്ടാരുന്നില്ല എന്നത് "മനുഷ്യനെ" മനസിലാക്കാൻ കഴിവില്ലാത്ത വർഗീയ വാദികൾ കണക്കിലെടുക്കണം. // മാനവ രാശിയുടെ ലക്ഷക്കണക്കായ വർഷങ്ങളിലൂടെയുള്ള വളർച്ചയിൽ ഉണ്ടായ നിരവധി ആയ ആശയങ്ങളിൽ ഒന്ന് മാത്റമാണ് ദൈവം. അതിൽ കൃഷ്ണൻ ഉണ്ടായത് മഹാഭാരതത്തിൽകൂടിയുള്ള കഥ വഴിയാണ്. ഗണിത ശാസ്ത്രം അപ്പാടെ ആശയങ്ങളാണ്. ആരുടെയെങ്കിലും ചിന്ത വഴിയല്ലാതെ ഒരു ആശയവും ഉണ്ടാകില്ല. // "പ്രകൃതി" തീർച്ചയായും അത്ഭുതമാണ്. ഒരോ ജീവിയുടെയും ആകെ ആയുസ് ' ഭക്ഷണം; പ്രത്യുത്പാദനം തുടങ്ങിയവ എല്ലാം പ്രകൃതി നിശ്ചയമാണ്. അതിന്റെയൊന്നും ഒരു കാര്യത്തിലും പ്രകൃതിക്കല്ലാതെ ശാസ്ത്രത്തിനു പോലും ഒന്നും ചെയ്യാനാവില്ല.

////////////////

ഒരു ആശയവും ആരെങ്കിലും അവതരിപ്പിക്കാതെ ശൂന്യതയിൽ നിന്നും ഉണ്ടാവില്ല. ആരെങ്കിലും അവതരിപ്പിക്കുന്നവയാണ് എല്ലാ ദൈവങ്ങളും. ചില ദൈവങ്ങളുടെ അവതാരകരെ നമുക്കറിയാം. മറ്റുള്ളവരെ നമുക്കറിയില്ല എന്ന് മാത്രം. പ്രാചീന ശിലായുഗം മുതൽ ആരംഭിക്കുന്ന മാനവരാശിയുടെ വളർച്ചയിൽ തുടക്കം മുതൽ ഉള്ള "ആശയം" അല്ല ദൈവം എന്ന സങ്കൽപം. ഗോത്രങ്ങളും കൃഷിയും കാന്നുകാലി വളർത്തലും എല്ലാം ആരംഭിച്ച് എത്രയോ കാലം കൊണ്ടാണ് ഭാഷയും സംസ്കാരവും എല്ലാം രൂപം കൊള്ളുന്നത്. ഗോത്രതലവൻ രാജാവും രാജാവിനെ സഹായിക്കുന്നവർ പ്രഭുക്കന്മാരും "ഗുരുക്കന്മാരും" എല്ലാം ഉണ്ടായപ്പോൾ "ധനം" ഉള്ളവർക്ക് അത് ദൈവം കൊടുക്കുന്നതാണെന്നും ധനം ഇല്ലാത്തവരുടെ ദാരിദ്ര്യം ദൈവത്തിന്റെ "വിധി" ആണെന്നും സ്ഥാപിക്കേണ്ടത് ആവശ്യമായി വന്നു. രാജാവിന്റെ സ്ഥാനം ദൈവനിശ്ചയം ആണെന്ന് സ്ഥാപിച്ചാൽ അതാർക്കും ചോദ്യം ചെയ്യാനവാത്തത് ആണെന്ന് സ്ഥാപിച്ചെടുക്കാം. അതോടൊപ്പം അടിമയുടെ അടിമത്തവും ദൈവ നിശ്ചയം ആണെന്ന് ബോധ്യപ്പെടുത്തി. അത് അംഗീകരിക്കുക അല്ലാതെ അടിമക്ക് മറ്റ് ഗത്യന്തരം ഇല്ലായിരുന്നു.

.
. .ആശയങ്ങൾ ആയുധങ്ങളായും ഉപയോഗിക്കാമെന്ന് കണ്ടെത്തിയതാണ് ചൂഷകവർഗങ്ങളുടെ ആധിപത്യത്തിന് കരുത്ത് പകർന്നത്. ഭൂമിയിലെ ജീവജാലങ്ങളിൽ ഒന്ന് മാത്റമാണ് മനുഷ്യർ. മറ്റ് ജീവജാലങ്ങൾക്കൊന്നും ദൈവങ്ങൾ ഇല്ല; മതങ്ങൾ ഇല്ല; അതുകൊണ്ട് തന്നെ വർഗീയ കലാപങ്ങളും ഇല്ല. അവയൊന്നും ഭക്ഷണത്തിനായിട്ട ല്ലാതെ മറ്റുള്ളവയെ കൊല്ലാറുമില്ല. ഭൂമി ഉൾപ്പെടെ എല്ലാവർക്കും അവകാശപ്പെടുന്ന പൊതുസ്വത്ത് കൈവശപ്പെടുത്തുന്ന സ്വഭാവമില്ല; സമ്പത്ത് കുന്നുകൂടുന്ന സ്വഭാവമില്ല; മോഷണമില്ല; പോലീസിന്റെ ആവശ്യം പോലും ഇല്ല.
മാനവ രാശിയുടെ വളർച്ചയുടെ പ്റാരംഭഘട്ടത്തിൽ മറ്റെല്ലാ ജീവജാലങ്ങളെയും പോലെ മനുഷ്യർക്കും "ദൈവങ്ങൾ" ഉണ്ടായിരുന്നില്ല. മനുഷ്യന്റെ "തലച്ചോറിന്റെ" വളർച്ചയുടെ ഫലമായി ഉണ്ടായ നിരവധിയായ നേട്ടങ്ങളിൽ ഒന്നാണ് "ദൈവങ്ങളുടെ" കണ്ടെത്തൽ. ആദ്യമാദ്യം "ദൈവം" രക്ഷകൻ ആയിട്ടാണ് അവതരിക്കപ്പെട്ടത്. മനുഷ്യരിൽ സമ്പത്ത് കുന്നുകൂട്ടൽ വളരെയധികം ആയപ്പോൾ (അടിമകളെ കൊണ്ട് പണിയെടുപ്പിച്ചും മറ്റുള്ളവരെ ആക്രമിച്ച് കീഴടക്കി അവരുടെ സമ്പത്ത് കൊള്ളയടിച്ചും ആണ് "സമ്പത്ത് " സമ്പാദിച്ചത്. അതിനൊക്കെ "ദൈവം" സഹായിച്ചതായി തീരുമാനിച്ചവർ ദൈവങ്ങളെ മറ്റുള്ളവർക്കെതിരെ ആയുധമായും ഉപയോഗിക്കാമെന്നുകണ്ടെത്തി. അതിന് ഏറ്റവും അധികം ഇരയായത് എപ്പോഴും കൂടെയുള്ള "ഇണ" ആയ "സ്ത്റി" തന്നെ ആയിരുന്നു.ഇന്ത്യയിൽ പണ്ട് നിലനിന്നിരുന്ന "സതി" സമ്പ്രദായം അതിൽ ഒന്ന് മാത്റം. "കന്യാസ്ത്റി" ആക്കിത്തീർത്ത് ചെയ്യുന്ന ദ്രോഹം മറ്റൊന്നാണ്. "ഫ്രാങ്കോ മുളക്കന്മാർ" എല്ലാ കാലങ്ങളിലും ഉണ്ടായിരുന്നു. സ്ത്രീകളെ "കരിമ്പടത്തിനുള്ളിൽ" ആക്കുന്നതും വിദ്യാഭ്യാസം നിഷേധിക്കുന്നതും മറ്റൊന്നാണ്. പ്രകൃതി ജീവന്റെ നിലനിൽപ്പിനായി ഒരുക്കിയ സംവിധാനങ്ങളെ "പുരുഷന്റെ" ക്രൂരബുദ്ധി സഹ ജീവിയെ എങ്ങനെയെല്ലാം ദ്രോഹിക്കാമെന്നാണ് കണ്ടെത്തിയത്.
"ദൈവങ്ങളെ" അവതരിപ്പിച്ചവർ എല്ലാത്തിനും ഉത്തരവാദിയായി ദൈവങ്ങളെ അവതരിപ്പിച്ചു. മറ്റുള്ളവർക്കെതിരെയും ഉപയോഗിക്കാമെന്ന കണ്ടെത്തലാണ് ഏറ്റവും ഭീകരമായി നിലനിൽക്കുന്നത്.
.
. .ചൂഷക വർഗ്ഗങ്ങൾ "ആശയങ്ങൾ " ആണ് ചൂഷണത്തിനുള്ള ആയുധം ആയി ഉപയോഗിക്കുന്നത്. കോൺഗ്രസും ബിജെപിയും അന്ധവിശ്വാസങ്ങളിൽ കൂടി മാത്റം നിലനിൽക്കുന്നവരാണ്. അതുകൊണ്ട് തന്നെ "വിശ്വാസം" സംരക്ഷിക്കൽ ആണ് അവരുടെ പ്രധാന ജോലി. "ആത്മീയവാദ" ത്തിന്റെ അടിസ്ഥാനം തന്നെ "ആത്മാവാണ് നിത്യവും സത്യവും" എന്നതാണ്. യഥാർത്ഥത്തിൽ "ആത്മാവ് " എന്നത് ജീവനുള്ള ഒരാളിന്റെ തലച്ചോറിന്റെ ഭാഗമായ "മനസ് " (ബോധം ) മാത്റമാണ്. ഏതൊരാളിന്റെയും മരണത്തോടെ (മസ്തിഷ്ക മരണം സംഭവിക്കുമ്പോൾ) ഇല്ലാതാകുന്നതാണ് മനസും അതിന്റെ ഭാഗമായ ബോധവും. എന്നാൽ എല്ലാ മതങ്ങളും ഏതൊരാളും മരിച്ചാൽ ഇല്ലാതാകുന്ന "മനസിനെ" യാണ് ദൈവവുമായി ബന്ധിപ്പിക്കുന്നതും ആത്മീയ ചൂഷണത്തിന്റെ വളരെ വിശാലമായ രാഷ്ട്രീയ മേഖല സൃഷ്ടിക്കുന്നതും. ഇന്ത്യയിൽ ബിജെപി ആയുധമാക്കുന്നതും മറ്റു പല രാജ്യങ്ങളും മതത്തിന്റെ പേരിൽ രാഷ്ട്രങ്ങളുടെ ഭരണം നിർവഹിക്കുന്നതും കേവലം ഇല്ലാത്ത "ആത്മാവ് " എന്ന ആശയത്തിന്റെ അടിസ്ഥാനത്തിലാണ് .
.
. .ഇന്ത്യയിൽ ബിജെപി ഭരണം തന്നെ തുടരണം എന്ന് ആഗ്രഹിക്കുന്ന ബ്രാഹ്മണ "മാർക്സിസ്റ്റ്‌ പണ്ഡിതന്മാർ" തന്നെ ഉണ്ട് എന്നതാണ് വാസ്തവം. എന്നാൽ അവർ അത് അങ്ങനെയാവില്ല പറയുക. അതാണവരുടെ "ബ്രാഹ്മണ തന്ത്റം". അവർ പറയുക ഇന്ത്യൻ മുതലാളിത്തത്തിന്റെ വളർച്ച "പൂർണമല്ല" എന്നായിരിക്കും. അങ്ങനെയൊരു പൂർണ വളർച്ച മുതലാളി ത്തത്തിന് ഉണ്ടാകുമോ; റഷ്യയിലും ചൈനയിലും വികസിത മുതലാളിത്തം ആയിരുന്നുവോ അങ്ങനെയാണെങ്കിൽ ഇന്ന് ബ്രിട്ടന്റെ സ്ഥിതി എന്താണ് എന്നൊന്നും ചോദിക്കാനുള്ള ബോധമൊന്നും കേൾക്കുന്നവനും ഉണ്ടാവില്ല. അവർ പാർട്ടിയുടെ തന്നെ വളരെ അത്യുന്നതങ്ങളിൽ ആയിരിക്കുകയും ചെയ്യും. 1950 കാലം മുതലുള്ള ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ സ്ഥിതി അതാണ്. മാർക്സ് എന്ത് പറഞ്ഞു; ലെനിൻ എന്ത് പറഞ്ഞു എന്നതൊന്നും അവർക്ക് പ്രശ്നമല്ല. പാർട്ടി വളരുന്നുവോ തളരുന്നുവോ; ഇന്ത്യൻ ജനതയുടെ സ്ഥിതി എന്താണ് എന്നതൊന്നും അവർക്ക് പ്രശ്‌നമേയല്ല. ഒരു ബ്രാഹ്‌മണന്‌ വേണമെങ്കിൽ അയാളുടെ മലം പോലും പാവപെട്ട പിന്നോക്കക്കാരനെകൊണ്ട് തീറ്റിക്കാം. പക്ഷെ അയാൾ പറയുക അത് തിന്നണം എന്നല്ല; തിന്നാൽ പറയുക പോലും ഇല്ല. എന്നാൽ തിന്നാൽ എല്ലാ ഐശ്വര്യങ്ങളും ഉണ്ടാകും; ആയുസ് വർധിക്കും; യാതൊരു അസുഖങ്ങളും ഉണ്ടാവില്ല; ഭാഗ്യം പുറകെ വരും എന്നെല്ലാം ആയിരിക്കും. ഒരുവിധ മന്ദ ബുദ്ധികളെല്ലാം അതൊക്കെ അംഗീകരിക്കുകയും ചെയ്യും. ആശയങ്ങൾ മറ്റുള്ളവരെ കീഴടക്കാനുള്ള ആയുധം ആയി ഉപയോഗിക്കുന്നതിന്റെ ഫലം ആണത്. അതാണ് വളരെ ദീർഘ കാലത്തെ ഇന്ത്യയിലെ "ബ്രാഹ്മണ സംസ്കാരത്തിന്റെ ഫലം.
.
. .ഇതിനെതീരെ പോരാടാനുള്ള തൊഴിലാളി വർഗ്ഗത്തിന്റെ; മാനവ രാശിയുടെ ആയുധമാണ് സോഷ്യലിസ്റ്റ് ആശയങ്ങളും അത് നേടിയെടുക്കുന്നതിനുള്ള ശാസ്ത്രീയ കാഴ്ചപ്പാടുകളോടെയുള്ള ഭൗതികവാദ പരിശോധനകളും. എന്നാൽ സോഷ്യലിസമേ ആവശ്യമില്ല എന്നതാണ് 1950 കാലം മുതൽ കഴിഞ്ഞ 72 വർഷങ്ങളായുള്ള ഇന്ത്യയിലെ "കമ്മ്യൂണിസ്റ്റ് " പാർടികളുടെ പ്രവർത്തന രീതി. ചൂഷണം ഇല്ലാതാക്കുന്നതിന് പകരം അത് പ്രോത്സാഹിപ്പിക്കാനുള്ള തീരുമാനങ്ങളും. യഥാർത്ഥത്തിൽ കാറൽ മാർക്‌സിനോട് ചെയ്യുന്ന ക്രൂരത മാത്രമാണ് അത്.
//25 09 2022//






അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ