2025 ഫെബ്രുവരി 20, വ്യാഴാഴ്‌ച

596. "സോഷ്യലിസമാണ് മാർഗം"; "സോഷ്യലിസമാണ് ശരി"

                        596. "സോഷ്യലിസമാണ് മാർഗം"; "സോഷ്യലിസമാണ് ശരി"

സോഷ്യൽ മീഡിയ വഴി സിപിഐ(എം) സഖാക്കളുടേയും സാധാരണജനങ്ങളുടെയും പരിഗണനയ്ക്കായി സമർപ്പിച്ചിട്ടുള്ള ബ്ലോഗ് 135-136 (സോഷ്യലിസ്റ്റ് സമ്പദ് ഘടന; ജനകീയ ജനാധിപത്യത്തിലൂടെ എന്നതിലൂടെയും (മലയാളം; ഇന്ഗ്ളീഷ്); ബ്ലോഗ് 500; 501 - സോഷ്യലിസം ഇന്ത്യൻ മാതൃകയിൽ) എന്നതും പാർട്ടി കോൺഗ്രസ് പരിശോധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. അവയിൽ ഏത് മാറ്റവും സഖാക്കൾക്ക് നിർദ്ദേശിക്കാം. എന്നാൽ സോഷ്യലിസത്തിൽ ഇന്ത്യൻ ഭരണ ഘടനയും ജനാധിപത്യവും അംഗീകരിക്കുന്ന മാറ്റങ്ങളും ഉൾക്കൊള്ളേണ്ടതുണ്ട്.  ഇന്ത്യൻ ഭരണഘടനയുടെ വകുപ്പ് 14-15 അനുശാസിക്കുന്ന പൗരന്മാരുടെ  "സമത്വം" എന്നത് മാർക്‌സിസം  അംഗീകരിക്കുന്നവർക്ക് മാത്രമെ നടപ്പിലാക്കാൻ ആവുകയുള്ളൂ. അത് ഇന്ത്യൻ തൊഴിലാളിവർഗത്തിൻ്റെ യഥാർത്ഥ പ്രതിനിധിയായ ഡോ ബി ആർ അംബേദ്ക്കറെ പ്രതിനിധീകരിക്കുന്നതാണ്. പുതിയ ആശയങ്ങൾ ജനങ്ങളിൽ നിന്നും ഉണ്ടാകുന്നതിനും ഏതൊരാൾക്കും അവർ ആഗ്രഹിക്കുന്ന തൊഴിൽ - (സമൂഹത്തിന്‌ ഹാനികരമാകാത്തത്) സ്വീകരിക്കുന്നതിനും സ്വാതന്ത്രിയം ഉണ്ടായിരിക്കണം. പൗരന്മാരുടെ ജനാധിപത്യപരമായ അവകാശങ്ങളും സംരക്ഷിക്കപ്പെടണം. അവയൊക്കെ പഴയ കാലത്തേതിൽ നിന്നും ഉണ്ടാകേണ്ട മാറ്റങ്ങൾ ആണ്. 

//

 സോഷ്യലിസം പാർട്ടി പരിപാടി ആയി അംഗീകരിച്ചാൽ ജനങ്ങളോട് സോഷ്യലിസത്തിനായി തന്നെ വോട്ട് ചോദിക്കാം. ഇൻഡ്യയിൽ സോഷ്യലിസം കൂടി അംഗീകരിക്കുന്ന രാജ്യത്തിന്റെ ഭരണ ഘടന ഉണ്ട്. മറ്റൊരു രാജ്യത്തെയും ഭരണ ഘടന നമുക്ക് ആവശ്യം ഇല്ല. മറ്റൊരു രാജ്യത്തെ കാര്യങ്ങളും ഇവിടെ ആവർത്തിക്കേണ്ടതും ഇല്ല. എന്നാൽ ബൂർഷ്വാ രാഷ്ട്രീയ പാർട്ടികൾക്ക് അവരുടെ രാഷ്ട്രീയം പറഞ്ഞ് വോട്ട് ചോദിക്കാൻ ആവില്ല. കാരണം അത് അഴിമതിയും പൊതുമുതൽ കൊള്ളയടിക്കലും ജനങ്ങളെ വഞ്ചിക്കലുമാണ്. അതാണ്‌ ഇപ്പോൾ കോൺഗ്രസിനും ബിജെപക്കും പറ്റുന്നത്. ഇടതു പക്ഷത്തിനും മുതലാളിത്ത ത്തിനായി ജനങ്ങളോട് വോട്ട് ചോദിക്കാൻ ആവില്ല. ഇപ്പോൾ ചെയ്യുന്നത് മുതലാളിത്ത ത്തിനായി ഞങ്ങളോട് കരുണ കാണിക്കണേ എന്ന അപേക്ഷ മാത്രം. ബംഗാളിൽ നന്ദീഗ്രാം ആവർത്തിക്കാൻ ആണ് വോട്ട് ചോദിക്കുന്നത്. അവിടെ അതിന് ആരും വോട്ട് നൽകില്ല. സോഷ്യലിസത്തിനാണ് എങ്കിൽ ബംഗാൾ ജനത 1977 ലേക്ക് തിരിച്ചു പോകും. ഇൻഡ്യയാകെ സോഷ്യലിസ്റ്റ് രാഷ്ട്രം ആകും എന്നതായിരിക്കും സംഭവിക്കുക.

//

എന്നൊക്കെ പറയുന്നത് പാർട്ടി സഖാക്കളെ വിഡ്ഢികൾ ആക്കുന്നതിന് അല്ലെങ്കിൽ അതിനുള്ള വ്യക്തമായ മാർഗങ്ങൾ ആവശ്യമാണ്. പാർട്ടി നേതൃത്വത്തിന് യാതൊരു ധാരണയും ഇല്ലെങ്കിൽ സമ്മേളനങ്ങൾ വെറും ചടങ്ങുകൾ മാത്രം ആയി മാറും. അതാണ് കഴിഞ്ഞുപോയ 23 പാർട്ടി കോൺഗ്രസുകളും തെളിയിക്കുന്നത്. പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്ന പ്രതിനിധികൾക്കും പാർട്ടി നേതൃത്വത്തിന് ലഭിച്ച അതേ "പാർട്ടി വിദ്യാഭ്യാസം" മാത്രമാണ് ലഭിച്ചിട്ടുള്ളത്. അവരിൽ നിന്ന് കൂടുതൽ ഒന്നും പ്രതീക്ഷിക്കാനില്ല. മുതലാളിത്തം പ്രോത്സാഹിപ്പിക്കുന്നതാണ് ജനകീയ ജനാധിപത്യ ത്തിനുള്ള മാർഗം എന്നത് അല്ലാതെ മുതലാളിത്തം എന്താണ് എന്നോ തൊഴിലാളിവർഗം ചൂഷണം അനുഭവിക്കുന്നു എന്നോ ആരും ഒരു പാർട്ടി ക്ലാസിലും കേട്ടിട്ട് പോലും ഇല്ല. മുതലാളിത്ത ചൂഷണത്തിൽ നിന്നും ലോക തൊഴിലാളിവർഗത്തെ രക്ഷിക്കാനായി മഹാനായ കാറൽ മാർക്സ് ഒരു ജീവിതമാകെ നീക്കി വച്ചതിനെക്കുറിച്ച് നേരിയ സൂചന പോലും ലഭിച്ചിട്ടില്ലാത്ത ഒരു കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം. ആഫ്രിക്കയിലെ കറുത്ത വർഗ്ഗക്കാരെ അടിമകളാക്കി ലോകമൊട്ടാകെ വിൽപ്പന നടത്തിയും അമേരിക്കയിലെ ആദിമ നിവാസികളെ - റെഡ് ഇന്ത്യൻസ് -- ഉന്മൂലനം ചെയ്തും സർവാന്ഗം രക്തത്തിൽ കുളിച്ച് അത്യന്തം ഭയാനകമായ രൂപത്തിലാണ് ലോക മുതലാളിത്തം വളർന്നു വന്നത് എന്ന മാർക്സിന്റെ വാക്കുകൾ ("മൂലധന" ത്തിന്റെ ആദിമ സഞ്ചയം; കാൾ മാർക്സ്) ആരും കേട്ടിട്ട് പോലും ഇല്ല. ഇഗ്ളീഷ് ഈസ്റ്റിന്ത്യാ കമ്പനി ഇന്ത്യയിൽ ചെയ്തതിനെ കുറിച്ചും ആർക്കും യാതൊരു അറിവും ഇല്ല. ഇന്ത്യയിൽ മുതലാളിത്ത സമൂഹ ത്തിന്റെ സ്വതന്ത്രമായ വളർച്ച എന്ന കാര്യത്തിൽ യാതൊരു വിട്ടു വീഴ്ചക്കും സിപിഐ(എം) പോളിറ്റ് ബ്യൂറോ ഒരുക്കമല്ല. സോഷ്യലിസം എന്നത് അവർക്ക് കേൾക്കുകയേ വേണ്ട. യഥാർത്ഥ ജനകീയ ജനാധിപത്യം എന്താണ് എന്ന് ആർക്കും അറിയില്ല. ജനകീയ ജനാധിപത്യ ചൈന എന്നതിൽ നിന്നാണ് "ജനകീയ ജനാധിപത്യം" എന്ന വാക്ക് ഉണ്ടായത് എന്നും അത് സോഷ്യലിസത്തിൽ മാത്രമേ നടപ്പിൽ ആവുകയുള്ളൂ എന്ന് പറഞ്ഞാൽ ആർക്കും ബോദ്ധ്യം വരില്ല. യഥാർത്ഥ തൊഴിലാളി വർഗ രാഷ്ട്രീയവുമായി വളരെ നീണ്ട ഒരു കാലം അകന്ന് പോയതിനാൽ അത് എന്താണ് എന്ന് ബോധ്യപ്പെടുത്തുകയും വളരെ ശ്രമകരമാണ്.
//
പാർട്ടികോൺഗ്രസിൽ അവതരിപ്പിക്കുന്ന കഴിഞ്ഞ 23 മത് പാർട്ടി കോൺഗ്രസിലെ ആവർത്തനം അവർ പൂർണമായും ശരിവച്ചുകൊള്ളും. 1950 കാലം മുതൽ കഴിഞ്ഞ 75 വർഷക്കാലവും എന്താണ് ചെയ്യുന്നത് എന്നത് അറിയാതെ ചൂഷക വർഗ്ഗങ്ങളെ ശക്തിപ്പെടുത്തി കൊണ്ടാണ് ഇരിക്കുന്നത് എന്ന് അറിഞ്ഞിരുന്നില്ല. അതാണ് ഇപ്പോൾ ഹിന്ദുത്വവാദികൾ ഇന്ത്യ ഭരിക്കുന്നത്. അല്ലെങ്കിൽ കഴിഞ്ഞ പാർട്ടി കോൺഗ്രസിൽ പോലും ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ ആശ്രയിക്കാൻ തീരുമാനിക്കുമായിരുന്നില്ല. ഇപ്പോഴും വർഗ ശത്രുക്കൾ ഉണ്ട് എന്നത് പോലും പാർട്ടി നേതൃത്വം മനസിലാക്കിയിട്ടുള്ളതായി യാതൊരു ലക്ഷണങ്ങളും ഇല്ല. ഹിന്ദുത്വ വാദികളുടെയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയും യഥാർത്ഥ അടിത്തറ ഒന്ന് തന്നെയാണ് എന്നത് മനസിലാകുന്നില്ല. പഴയ അടിമ കാലം മുതൽ പണിയെടുക്കുന്നവരുടെ രക്തം ഊറ്റിക്കുടിച്ചുകൊണ്ടിരുന്ന വർഗങ്ങളെയാണ്‌ ചൂഷക വർഗ വർഗ്ഗങ്ങൾ എന്ന് പറയുക. അതിൽ സമ്പന്നരും അവർക്ക് ആശയ അടിത്തറ നൽകുന്ന പുരോഹിത വർഗ്ഗവും ഉൾപ്പെടും. അവരുടെ തലപ്പത്ത് പണ്ട് ഒരു രാജാവ് ഉണ്ടായിരുന്നു എങ്കിലും രാജാവിനെ പോലും നിയന്ത്രിച്ചിരുന്നത് പൗരോഹിത്യ-സമ്പന്ന വർഗങ്ങൾ ആയിരുന്നു. ആ സ്ഥാനത് ഇപ്പോൾ ബൂർഷ്വാ രാഷ്ട്രീയ നേതൃത്വം ആണ് എന്നതു മാത്രമാണ് വ്യത്യാസം.
//
 1950 കാലം മുതൽ കഴിഞ്ഞ 75 വര്ഷങ്ങളോളം ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ ഇന്ത്യൻ മുതലാളിത്തം പ്രോത്സാഹിപ്പിക്കാൻ തീരുമാനിച്ചത് മഹാനായ കാറൽ മാർക്സ് സ്വന്തം ജീവിതം പൂർണമായും നീക്കിവച്ച്; കൊടും പട്ടിണിയും ദാരിദ്ര്യവും സഹിച്ച് കണ്ടെത്തിയ മിച്ചമൂല്യ സിദ്ധാന്തം ഉൾപ്പെടെയുള്ള ആശയങ്ങൾക്ക് അല്പം പോലും വില കൽപ്പിക്കാതെ ആയിരുന്നു. എത്രയെല്ലാം ജോലി ചെയ്തിട്ടും പട്ടിണിയും ദാരിദ്ര്യവും മാത്രം സഹിക്കേണ്ടി വരുന്ന തൊഴിലാളികളുടെ ജീവിതം ലോകമൊട്ടുക്കും ഒരു പോലെ തന്നെ യാണെന്ന് അദ്ദേഹത്തിന് മനസിലായി. അതിന്റെ കാരണങ്ങളിലേക്ക് നടത്തിയ ഗവേഷണം വഴി കണ്ടെത്തിയത് തൊഴിലാളി വർഗം നേരിടുന്ന ചൂഷണവും യാതൊരു ജോലിയും ചെയ്യാതെ ഒരു വിഭാഗം സമ്പത്തിന്റെ എല്ലാ സുഖസൗകര്യങ്ങളും അനുഭവിക്കുന്നതു മായിരുന്നു. ഒരോ തൊഴിലാളിയുടെയും ഒരു പ്രവർത്തി ദിവസത്തെ അദ്ദേഹം മണിക്കൂറുകളുടെ യൂണിറ്റുകളായി തിരിച്ചു. ഒരു പ്രവർത്തി ദിവസത്തെ രണ്ട് ഭാഗങ്ങളായി തിരിച്ച മാര്ക്സിന് ഒരോ തൊഴിലാളിയും അയാൾക്ക് കൊടുക്കുന്ന കൂലിക്കുള്ള പ്രവർത്തി ആദ്യ പകുതിയിൽ തന്നെ ചെയ്യുന്നു എന്നും രണ്ടാമത്തെ പകുതിയിലെ പ്രവർത്തി മുതലാളിക്ക് തൊഴിലാളി കൂടുതലായി ചെയ്യുന്നതാണെന്നും കണ്ടെത്തി. അത് യഥാർത്ഥത്തിൽ തൊഴിലാളി അല്ലെങ്കിൽ ലോകമൊട്ടാകെയുള്ള തൊഴിലാളിവർഗം അനുഭവിക്കുന്ന ചൂഷണം ആണെന്നും ലോകമാകെയുള്ള സമ്പന്നരുടെ സമ്പത്തിന്റെ കാരണം അതാണെന്നും മാർക്സ് സ്ഥാപിച്ചു.  തൊഴിലാളിയുടെ അദ്ധ്വാനശക്തി ചൂഷണം ചെയ്യുന്നതിലൂടെയാണ് ചൂഷക വർഗ്ഗങ്ങളുടെ സമ്പത്ത് ഉണ്ടാകുന്നത് എന്നും പെരുകുന്നത് എന്നും കണ്ടെത്തിയ കാറൽ മാർക്സ് അവയൊക്കെ "ദൈവം" കൊടുക്കുന്നതാണ് എന്ന വാദത്തിന്റെ പൊള്ളത്തരം തുറന്നുകാണിച്ചു.   ചൂഷണം ഇല്ലാതായാൽ ഒരു തൊഴിലാളിയും ദാരിദ്ര്യം അനുഭവിക്കേണ്ടി വരില്ല എന്നും മാർക്സ് സ്ഥാപിച്ചു. മാർക്സിന്റെ കാലത്തു നിന്നും ഉത്പാദന പ്രക്രിയയിൽ വന്ന മാറ്റത്തിന്റെയും മുതലാളി നേരിടേണ്ടി വരുന്ന കൂലി കൂടാതെയുള്ള ചെലവുകൾ ഒഴിവാക്കിയാലും ഒരു പ്രവർത്തി ദിവസത്തിൽ മുതലാളിക്ക് ലഭിക്കുന്നത് ഒരു മണിക്കൂർ എന്ന് കണക്കാക്കിയാൽ പോലും ആയിരം തൊഴിലാളികൾ പണിയെടുക്കുന്ന ഒരു സ്ഥാപനത്തിൽ ഒരു ദിവസം മുതലാളിക്ക് ലഭിക്കുക ആയിരം മണിക്കൂറിന്റെ മൂല്യമാണ്. അത് ഒരു മാസം; വർഷം; വർഷങ്ങൾ ആയി കണക്കാക്കണം. നൂറ്റി നാൽപ്പത് കോടി ജനങ്ങളുള്ള ഇന്ത്യയിൽ ചുരുങ്ങിയത് അമ്പത് കോടി തൊഴിലാളികൾ ഒരു ദിവസം ജോലി ചെയ്യുന്നു എന്ന് കണക്കാക്കിയാൽ ഇന്ത്യൻ മുതലാളിത്തത്തിന് ഒരു ദിവസം ലഭിക്കുക അമ്പത് കോടി മണിക്കൂർ ആണ്. അതും വർഷങ്ങൾ ആയി കണക്കാക്കണം. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടികൾ സോഷ്യലിസം സ്ഥാപിക്കുക എന്ന ലക്‌ഷ്യം അന്ഗീകരിച്ചാൽ അത് പ്രാവർത്തികം ആക്കുന്ന ജോലി ഇന്ത്യൻ തൊഴിലാളി വർഗം ഏറ്റെടുക്കും. ഒരു തൊഴിലാളിയും ഒരു തരത്തിലും ദാരിദ്ര്യം അനുഭവിക്കേണ്ട സ്ഥിതി ഇന്ത്യയിൽ ഉണ്ടാവില്ല. പക്ഷെ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് നേതൃത്വം അതിന് തയ്യാറാവില്ല എന്നതാണ് നിർഭാഗ്യകരമായ സ്ഥിതിവിശേഷം. ഇന്ത്യയിലെ പൊതുമേഖലാ വ്യവസായങ്ങൾ മുതലാളിമാർക്ക് വിട്ടുകൊടുക്കാൻ പാടില്ല എന്ന് ആവശ്യപ്പെടാൻ പോലും ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് നേതൃത്വം തയ്യാറല്ല.
//
 1950 കാലം മുതൽ കഴിഞ്ഞ 75 വര്ഷങ്ങളോളം ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ ഇന്ത്യൻ മുതലാളിത്തം പ്രോത്സാഹിപ്പിക്കാൻ തീരുമാനിച്ചത് മഹാനായ കാറൽ മാർക്സ് സ്വന്തം ജീവിതം പൂർണമായും നീക്കിവച്ച്; കൊടും പട്ടിണിയും ദാരിദ്ര്യവും സഹിച്ച് കണ്ടെത്തിയ മിച്ചമൂല്യ സിദ്ധാന്തം ഉൾപ്പെടെയുള്ള ആശയങ്ങൾക്ക് അല്പം പോലും വില കൽപ്പിക്കാതെ ആയിരുന്നു. എത്രയെല്ലാം ജോലി ചെയ്തിട്ടും പട്ടിണിയും ദാരിദ്ര്യവും മാത്രം സഹിക്കേണ്ടി വരുന്ന തൊഴിലാളികളുടെ ജീവിതം ലോകമൊട്ടുക്കും ഒരു പോലെ തന്നെ യാണെന്ന് അദ്ദേഹത്തിന് മനസിലായി. അതിന്റെ കാരണങ്ങളിലേക്ക് നടത്തിയ ഗവേഷണം വഴി കണ്ടെത്തിയത് തൊഴിലാളി വർഗം നേരിടുന്ന ചൂഷണവും യാതൊരു ജോലിയും ചെയ്യാതെ ഒരു വിഭാഗം സമ്പത്തിന്റെ എല്ലാ സുഖസൗകര്യങ്ങളും അനുഭവിക്കുന്നതു മായിരുന്നു. ഒരോ തൊഴിലാളിയുടെയും ഒരു പ്രവർത്തി ദിവസത്തെ അദ്ദേഹം മണിക്കൂറുകളുടെ യൂണിറ്റുകളായി തിരിച്ചു. ഒരു പ്രവർത്തി ദിവസത്തെ രണ്ട് ഭാഗങ്ങളായി തിരിച്ച മാര്ക്സിന് ഒരോ തൊഴിലാളിയും അയാൾക്ക് കൊടുക്കുന്ന കൂലിക്കുള്ള പ്രവർത്തി ആദ്യ പകുതിയിൽ തന്നെ ചെയ്യുന്നു എന്നും രണ്ടാമത്തെ പകുതിയിലെ പ്രവർത്തി മുതലാളിക്ക് തൊഴിലാളി കൂടുതലായി ചെയ്യുന്നതാണെന്നും കണ്ടെത്തി. അത് യഥാർത്ഥത്തിൽ തൊഴിലാളി അല്ലെങ്കിൽ ലോകമൊട്ടാകെയുള്ള തൊഴിലാളിവർഗം അനുഭവിക്കുന്ന ചൂഷണം ആണെന്നും ലോകമാകെയുള്ള സമ്പന്നരുടെ സമ്പത്തിന്റെ കാരണം അതാണെന്നും മാർക്സ് സ്ഥാപിച്ചു. മുതലാളിമാർക്ക്‌ "ദൈവം" കൊടുക്കുന്ന "സ്വത്തിന്റെ" യഥാർത്ഥ രഹസ്യമാണ് മാർക്സ് അവിടെ കണ്ടെത്തിയത്. ചൂഷണം ഇല്ലാതായാൽ ഒരു തൊഴിലാളിയും ദാരിദ്ര്യം അനുഭവിക്കേണ്ടി വരില്ല എന്നും മാർക്സ് സ്ഥാപിച്ചു. മാർക്സിന്റെ കാലത്തു നിന്നും ഉത്പാദന പ്രക്രിയയിൽ വന്ന മാറ്റത്തിന്റെയും മുതലാളി നേരിടേണ്ടി വരുന്ന കൂലി കൂടാതെയുള്ള ചെലവുകൾ ഒഴിവാക്കിയാലും ഒരു പ്രവർത്തി ദിവസത്തിൽ മുതലാളിക്ക് ലഭിക്കുന്നത് ഒരു മണിക്കൂർ എന്ന് കണക്കാക്കിയാൽ പോലും ആയിരം തൊഴിലാളികൾ പണിയെടുക്കുന്ന ഒരു സ്ഥാപനത്തിൽ ഒരു ദിവസം മുതലാളിക്ക് ലഭിക്കുക ആയിരം മണിക്കൂറിന്റെ മൂല്യമാണ്. അത് ഒരു മാസം; വർഷം; വർഷങ്ങൾ ആയി കണക്കാക്കണം. നൂറ്റി നാൽപ്പത് കോടി ജനങ്ങളുള്ള ഇന്ത്യയിൽ ചുരുങ്ങിയത് അമ്പത് കോടി തൊഴിലാളികൾ ഒരു ദിവസം ജോലി ചെയ്യുന്നു എന്ന് കണക്കാക്കിയാൽ ഇന്ത്യൻ മുതലാളിത്തത്തിന് ഒരു ദിവസം ലഭിക്കുക അമ്പത് കോടി മണിക്കൂർ ആണ്. അതും വർഷങ്ങൾ ആയി കണക്കാക്കണം. ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടികൾ സോഷ്യലിസം സ്ഥാപിക്കുക എന്ന ലക്‌ഷ്യം അന്ഗീകരിച്ചാൽ അത് പ്രാവർത്തികം ആക്കുന്ന ജോലി ഇന്ത്യൻ തൊഴിലാളി വർഗം ഏറ്റെടുക്കും. ഒരു തൊഴിലാളിയും ഒരു തരത്തിലും ദാരിദ്ര്യം അനുഭവിക്കേണ്ട സ്ഥിതി ഇന്ത്യയിൽ ഉണ്ടാവില്ല. പക്ഷെ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് നേതൃത്വം അതിന് തയ്യാറാവില്ല എന്നതാണ് നിർഭാഗ്യകരമായ സ്ഥിതിവിശേഷം. ഇന്ത്യയിലെ പൊതുമേഖലാ വ്യവസായങ്ങൾ മുതലാളിമാർക്ക് വിട്ടുകൊടുക്കാൻ പാടില്ല എന്ന് ആവശ്യപ്പെടാൻ പോലും ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് നേതൃത്വം തയ്യാറല്ല.
//
കാറൽ മാർക്സ് എന്ന മഹാന്റെ ലോകമാകെ ആംഗീകരിക്കപ്പെട്ട "മൂലധനം" എന്ന കൃതിയേയും അതിലെ വിലപ്പെട്ട ഉള്ളടക്കങ്ങളേയും തങ്ങൾക്ക് ബാധകമേയല്ല എന്ന് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് നേതൃത്വം തീരുമാനിച്ചിരിക്കുകയാണ്. ഇന്ത്യൻ മുതലാളിത്തവും ഇന്ത്യയിലെ ചൂഷക വർഗങ്ങളെയും 1950 കാലം മുതൽ കഴിഞ്ഞ മുക്കാൽ നൂറ്റാണ്ടോളം പ്രോത്സാഹിപ്പിച്ചു കൊണ്ടിരിക്കുന്നത് കമ്മ്യൂണിസ്റ്റ് പാർട്ടി പൂർണമായും ഇല്ലാതാകുമ്പോഴും തുടരുകയാണ്. അതാണ് സോഷ്യലിസം എന്ന ലക്‌ഷ്യം അംഗീകരിക്കുന്നില്ലെങ്കിൽ കമ്മ്യൂണിസ്റ്റ് പാർട്ടി എന്ന പേരും മാർക്സ്; എന്ഗല്സ്, ലെനിൻ എന്നിവരുടെ പേരും ഫോട്ടോയും ഉപയോഗി ക്കരുത് എന്ന് പ്രതിനിധികൾ ആകുന്ന സഖാക്കൾ ആവശ്യപ്പെടണം എന്ന് അപേക്ഷിക്കുന്നത്. കാരണം അവർ മുതലാളിത്ത ചൂഷണവും മുതലാളിത്ത സാമൂഹ്യ വ്യവസ്ഥയും ഭൂമുഖത്ത് ഇല്ലാതാക്കുന്നതിന് മാത്രം ജീവിതം നീക്കിവച്ചവരാണ്. 
//
രാജവാഴ്ച ലോകത്ത് ആകെ ഇല്ലാതായതും അത് മാർക്സിസം എന്ന തത്വ ശാസ്ത്ര ത്തിന്റെ മാത്രം കഴിവായിരുന്നു എന്നതും അവർക്ക് മനസിലാകുന്നില്ല. രണ്ടാം ലോക യുദ്ധത്തിൽ ജർമ്മനി യോടുള്ള യുദ്ധത്തിൽ സോവിയറ്റ് യൂണിയൻ പരാജയപ്പെട്ടിരുന്നു എങ്കിൽ ഇന്ന് ലോകത്തിന്റെ സ്ഥിതി ഇപ്പോൾ ഉള്ളത് ആകുമായിരുന്നില്ല. അത് മാർക്സിസം എന്ന തത്വ ശാസ്ത്രത്തിന്റെയും ലോക തൊഴിലാളി വർഗ്ഗത്തിന്റെയും വിജയമാണ്. ഇന്ത്യയിൽ 1947 ന് മുൻപ് ബ്രിടീഷ് രാജ്ഞിക്ക് മാത്രം ഉണ്ടായിരുന്ന രാഷ്ട്രീയ അധികാരം ഇപ്പോൾ ഇന്ത്യയിലെ ഓരോ പൗരനും ഉണ്ട്. ഏത് ഇന്ത്യൻ പൗരനും ഇന്ത്യയിലെ ഏത് പദവിയും ജനങ്ങൾ തീരുമാനിച്ചാൽ വഹിക്കാം. അതൊന്നും സിപിഐ(എം)നേതൃത്വത്തിന് മനസിലാകുന്നില്ല. 1950 കാലത്തെ നിലപാടിൽ യാതൊരു മാറ്റവും വരുത്താൻ അവർ തയ്യാറല്ല. എല്ലാം എപ്പോഴും മാറ്റത്തിന് വിധേയമാണ് എന്നത് പോലും അവർക്ക്‌ ഉൾക്കൊള്ളാൻ കഴിയുന്നില്ല. ശാസ്ത്രം എല്ലായ്‌പ്പോഴും മാറ്റങ്ങൾക്ക് വിധേയമാണ് എന്നത് പോലും അംഗീകരിക്കാൻ അവർക്കു കഴിയുന്നില്ല.
//
 കാറൽ മാർക്സ് "എഴുതപെട്ട ചരിത്രമാകെ വർഗ്ഗ സമരങ്ങളുടെ ചരിത്രമാണ് എന്ന് പറഞ്ഞതും ആർക്കും മനസിലായിട്ടില്ല. റോമാ സാംബ്രാജ്യത്തെ പിടിച്ചുകുലുക്കിയ "സ്പാർട്ടക്കസ്" ന്റെ നേതൃത്വത്തിൽ നടന്ന അടിമ കളുടെ വിപ്ലവശ്രമം മുതൽ അതിന്റെ ചരിത്രമുണ്ട്. സോക്രടീസിനെ വിക്ഷം കൊടുത്ത് കൊന്നതും യേശുക്രിസ്തുവിന്റെ കാലത്ത് മഹാപുരോഹിതമന്മാരെ വെള്ള തേച്ച ശവക്കല്ലറകളോട് ഉപമിച്ചതും ധനികന് സ്വർഗ്ഗ രാജ്യം നിഷേധിക്കുകയും മറ്റും ചെയ്തതിന് യേശുവിനെ കുരിശിൽ തറച്ചു കൊന്നതും എല്ലാം അതിന്റെ ഭാഗമാണ്. പണിയെടുക്കുന്ന ജനത അനുഭവിക്കുന്ന സാമ്പത്തിക ചൂഷണത്തിന്റെ അടിത്തറ ഒരുക്കുന്നത് ആത്മീയ ചൂഷണത്തിലൂടെയാണ്. എല്ലാം ദൈവ വിധിയാണെന്ന് പഠിപ്പിച്ചാൽ യാതൊരു വിധ എതിർപ്പും ഉണ്ടാവില്ലെന്ന് ചൂഷകവർഗങ്ങൾ മനസിലാക്കി. ഇന്ത്യയിൽ. ആത്മീയ ചൂഷണം ബ്രാഹ്മണാധിപത്യത്തിന്റെ രൂപത്തിലാണ് നടപ്പിലായത്. ആരെയും മനുഷ്യർ ആയി കാണാത്ത ബ്രാഹ്മണാധിപത്യത്തെ ചെറുത്ത് തോല്പ്പിക്കാൻ ശ്രമിച്ച ശ്രീ.ബുദ്ധനെ ബ്രാഹ്മണമതം ഇന്ത്യയിൽ നിന്നും നാടുകടത്തി. അയ്യായിരത്തോളം ബുദ്ധഭിക്ഷുക്കളെയാണ് ബ്രാഹ്മണമതം ഇന്ത്യയിൽ വധിച്ചത്. അവശേഷിച്ചവർ നേപ്പാളിലേക്കും ചൈനയിലേക്കും രക്ഷപെട്ടു. ആത്മീയ ചൂഷണവും സാമ്പത്തികചൂഷണവും ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം മുതലാളിത്തം പ്രോത്സാഹിപ്പിക്കുന്ന കൂട്ടത്തിൽ പ്രോത്സാഹി പ്പിക്കുകയാണ്. സാമ്പത്തിക ചൂഷണത്തിനെതിരെ ഉള്ള പോരാട്ടമാണ് സോഷ്യലിസ്റ്റ് വ്യവസ്ഥക്കുള്ള പോരാട്ടം എന്ന് കമ്മ്യൂണിസ്റ്റ് നേതൃത്വങ്ങൾക്ക് മനസിലാവുന്നില്ല. അതിലൂടെ അല്ലാതെ ആത്മീയ ചൂഷണവും ഇല്ലാതാക്കാൻ ആവില്ല. അതിനുള്ള ശാസ്ത്രീയ ആയുധമാണ് ഭൗതിക വാദവും വൈരുധ്യാധിഷ്ടിത ഭൗതിക വാദവും. സോഷ്യലിസം ലക്ഷ്യമല്ലെങ്കിൽ അതിന്റെ ആവശ്യവും ഉണ്ടാകുന്നില്ല. അതിന്റെ ഫലമാണ് ബ്രാഹ്മണ മതം ഇന്ത്യയിൽ ഭരണാധികാരശക്തി ആയത്. അതിലൊന്നും ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ ഇപ്പോഴും യാതൊരു തകരാറും കാണുന്നില്ല. അതാണ് സോഷ്യലിസ്റ്റ് ഇന്ത്യ എന്ന ലക്‌ഷ്യം അംഗീകരിക്കുന്നതിനോട് വിമുഖത കാണിക്കുന്നത്.
//
കാറൽ മാർക്സ് പറഞ്ഞത് എഴുതപെട്ട ചരിത്രമാകെ വർഗ സമരങ്ങളുടെ ചരിത്രമാണ് എന്നാണ്. ഇന്ത്യയിലും അത് വസ്തുത മാത്രം ആയിരുന്നു. എന്നാൽ ഇന്ത്യയിൽ അങ്ങനെയൊന്ന് ഉള്ളതായി ആർക്കും ഇപ്പോഴും മനസിലായിട്ടില്ല. അല്ലെങ്കിൽ ആർക്കും വേണ്ടി അല്ലാതെയും ആർക്കും എതിരെ അല്ലാതെയും കഴിഞ്ഞ കാലങ്ങൾ മുഴുവൻ സമരങ്ങൾ ചെയ്യുമായിരുന്നില്ല. ഇപ്പോഴും അതിൽ മാറ്റങ്ങൾ വന്നിട്ടുള്ളതായി കാണുന്നില്ല. പൊതുമേഖലാ വ്യവസായങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് ആരും പറയാത്തതും അതുകൊണ്ടാണ്. സമേമളനങ്ങൾ ചടങ്ങു് പോലെ അവസാനിക്കും. എന്തിനാണ് ബൂർഷ്വാ രാഷ്ട്രീയ പാർട്ടികൾ തൊഴിലാളികളെ സംഘടിപ്പിക്കുന്നത് എന്ന് മനസിലായിട്ടില്ല. ഐഎൻടിയുസി യും ബിഎംഎസും തൊഴിലാളികളെ സംഘടിപ്പിക്കുന്നത് തൊഴിലാളിവർഗം യഥാർത്ഥ തൊഴിലാളിവർഗ സംഘടനകളിൽ - മാർക്സിസം അംഗീകരിക്കുന്ന സംഘടനകളിൽ അംഗങ്ങൾ ആകാതിരിക്കുന്നതിന് വേണ്ടി ആയിരുന്നു. മാർക്സിസം അംഗീകരിക്കുന്നവരും ചൂഷണം പോത്സാഹിപ്പിക്കുക എന്നത് നിലപാട് ആയിരുന്നത് കൊണ്ട് ആർക്കും വ്യത്യാസം മനസിലായില്ല. ഇപ്പോൾ എട്ട് മണിക്കൂർ പ്രവർത്തി സമയം ഇല്ലാതെ ആയപ്പോഴും ആരിലും യാതൊരു അനക്കവും ഇല്ല. ഇപ്പോൾ അത് 18 മണിക്കൂർ വരെ ദീർഘിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമ്പോഴും ആർക്കും അനക്കമില്ല. സ്ഥിരം തൊഴിൽ ഇല്ലാതാക്കുന്നത് എന്ത് ഉദ്ദേശത്തിലാണ് എന്നതും ആർക്കും മനസിലാകുന്നില്ല. സിഐടിയു നേതൃത്വത്തിനും എഐറ്റിയുസി നേതൃത്വത്തിനും കാര്യങ്ങൾ മനസിലായ ലക്ഷണങ്ങൾ ഒന്നും ഇല്ല. എന്നാൽ ഐഎൻടിയുസി - ബിഎംഎസ് നേതാക്കൾ പൂർണ തൃപ്തരാണ്; കാരണം അവരുടെ യജമാനന്മാർക്കു വേണ്ടി തൊഴിലാളിവർഗത്തെ ചതിക്കുന്നതിൽ അവർ പൂർണമായും വിജയിക്കുന്നു.
//
സാധാരണ ഗതിയിൽ ഒരു പാർട്ടി കോൺഗ്രസിൽ കേന്ദ്രകമ്മിറ്റി അംഗീകരിച്ച "കരട് രാഷ്ട്രീയ പ്രമേയ" ത്തെ കുറിച്ച് മാത്രമേ ചർച്ച നടക്കുകയുള്ളൂ. ഇപ്പോൾ അംഗീകരിച്ചിട്ടുള്ള കരട് രാഷ്ട്രീയ പ്രമേയം അന്തരിച്ച മുൻ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന് മാത്രമേ ഇന്ത്യയെ രക്ഷിക്കാൻ ആവുകയുള്ളൂ" എന്ന നിലപാടിന്റെ അടിസ്ഥാനത്തിൽ ആണ്. അതാകട്ടെ ബിജെപി/ഹിന്ദുത്വ വാഴ്ചയെ മാത്രമേ സ്ഥാപിക്കാൻ ആവുകയുളളു എന്ന് 2019 ലെയും 2024 ലെയും തെരെഞ്ഞെടുപ്പ് വഴി തെളിഞ്ഞതുമാണ്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ യഥാർത്ഥ മുഖം മതേതതത്തേക്കാൾ തീവ്ര ഹിന്ദുത്വത്തിന്റെതാണ്. കൂടാതെ സോഷ്യലിസ്റ്റ് വിരുദ്ധവും. സീതാറാം യെച്ചൂരിയുടെ നിലപാടിന്റെ യഥാർത്ഥ അർഥം ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആവശ്യം തന്നെ ഇല്ല എന്നതായിരുന്നു. ഇന്ത്യയെ രക്ഷിക്കാൻ ആവില്ലാത്ത ഒരു കമ്മ്യൂണിസ്റ്റ് പാർട്ടി നിലനിൽക്കേണ്ട ആവശ്യം ഇല്ല എന്നത് ഒരുവിശദീകരവും ഇല്ലാതെ ആർക്കും മനസിലാകും. അവിടെത്തന്നെ സിപിഐ(എം) കേന്ദ്രകമ്മിറ്റി ഉറച്ചു നിൽക്കുന്നതിന്റെ സൂചനയാണ് കരട് രാഷ്ട്രീയപ്രമേയം നൽകുന്നത്. അതിന് എതിരായ യാതൊരു ചർച്ചയും പാർട്ടി കോൺഗ്രസിലും ഉണ്ടാകാൻ സാധ്യയില്ല. സോഷ്യലിസ്റ്റ് വ്യവസ്ഥക്ക് ആയി ഇന്ത്യയൊട്ടാകെ ഇടതു പക്ഷ സ്ഥാനാർത്ഥികൾ ഉണ്ടാകാൻ ഇടയില്ലാത്ത സാഹചര്യത്തിൽ മറ്റൊന്നും പ്രതീക്ഷിക്കാൻ ആവില്ല. അങ്ങനെയുള്ള സാഹചര്യം ഉണ്ടാകണം എങ്കിൽ സിപിഐ(എം) പാർട്ടി പരിപാടിയിൽ ഭേദഗതി ഉണ്ടാകണം. അങ്ങനെയുള്ള സൂചനകൾ ഒന്നും നിലവിൽ ഇല്ല. അതിന് അർത്ഥം മുതലാളിത്തം പ്രോത്സാഹിപ്പിക്കുന്ന നിലപാടിൽ തന്നെ ഭാവിയിലും ഉറച്ചു നിൽക്കും എന്നാണ്. "കരട് രാഷ്ട്രീയപ്രമേയം" 24 മത് സിപിഐ(എം) പാർട്ടി കോൺഗ്രസ് അംഗീകരിച്ചു" എന്നാണ് തീരുമാനം ഉണ്ടാകുന്നത് എങ്കിൽ ഇന്ത്യയുടെ രാഷ്ട്രീയ ഭാവി ഇപ്പോഴുള്ള ഇന്ത്യൻ ഭരണ ഘടനയും ജനാധിപത്യവും നിലനിൽ;ക്കുന്നത് ആയിരിക്കില്ല. അതൊന്നും മുൻകൂട്ടി കാണാൻ കഴിയുന്നവർ ആരും സിപിഐ(എം) കേന്ദ്രകമ്മിറ്റിയിൽ ഇല്ല എന്ന് മാത്രമാണ് ഇപ്പോൾ വ്യക്തമാകുന്നത്. മുതലാളിത്തം പ്രോത്സാഹിപ്പിച്ച് ജനകീയ ജനാധിപത്യം സ്ഥാപിക്കാൻ ആവില്ല എന്നതും ആരെയും ബോധ്യപ്പെടുത്താൻ ആവില്ല. പാർട്ടി ഭരണ ഘടനയിൽ "സോഷ്യലിസത്തിൽ ഉറച്ചു നിൽക്കും" എന്ന് കാണിച്ചിട്ടുള്ളത് പാർട്ടി നേതൃത്വത്തിന് എപ്പോഴും പറഞ്ഞുകൊണ്ടും ഇരിക്കാം. പാവം പാർട്ടി സഖാക്കളും ഏന്ത്യൻ ജനതയും ബ്രാഹ്‌മണാധിപത്യത്തിന്റെ; മനുസ്മൃതിയുടെ അടിമകൾ ആയി അവശേഷിക്കും.
//
 2023 മാർച്ചിൽ സുപ്രീം കോടതിയുടെ അഞ്ച് അംഗ ഭരണ ഘടനാ ബെഞ്ചിന്റെ തീരുമാനം തെരെഞ്ഞെടുപ്പ് കമ്മീഷനെ തീരുമാനിക്കുന്ന സമിതിയിൽ സുപ്രീം കോടതി ചീഫ് ജസ്റ്റീസും ഉണ്ടായിരിക്കണം എന്നാണ്. എന്നാൽ ആ തീരുമാനം പൂർണമായും തള്ളിക്കളഞ്ഞാണ് തെരെഞ്ഞെടുപ്പ് കമീഷനിൽ നിയമിക്കുന്നതിന് സുപ്രീം കോടതി ചീഫ് ജസ്റ്റീസ് ആവശ്യമില്ല എന്ന് തീരുമാനിച്ചത്. പ്രധാന മന്ത്രിയും പ്രധാന മന്ത്രി തീരുമാനിക്കുന്ന ഒരു മന്ത്രിയും പ്രതിപക്ഷ നേതാവും മതിയെന്നാണ് നരേന്ദ്ര മോഡി തീരുമാനിച്ചത്. തെരെഞ്ഞെടുപ്പ് കമ്മീഷൻ തികച്ചും നിഷ്പക്ഷം ആയിരിക്കണം എന്നതാണ് ഭരണ ഘടന ബെഞ്ചിന്റെ തീരുമാനത്തിന്റെ അടിസ്ഥാനം.  അത് പാടില്ല എന്നതാണ് സംഘപരിവാർ തീരുമാനിക്കുന്നത്.  എന്തും ചെയ്യാൻ മടിയുള്ളവരല്ല മോദിയും അമിത് ഷായും എന്നത് അവരുടെ പഴയകാലം അറിയാവുന്നവർക്ക് മനസിലാകും. അമിത് ഷായുടെ ആശ്രിതനെ തെരെഞ്ഞെടുപ്പ് കമ്മീഷണർ ആക്കിയത് അതിന്റെ ആദ്യപടിയാണ്. 2029 ൽ തെരഞ്ഞെടുപ്പ് അനിശ്ചിത കാലത്തേക്ക് മാറ്റി വച്ചതായി രാഷ്ട്രപതിയുടെ ഉത്തരവ് ഉണ്ടാകും. പിന്നെ അടിയന്തിരാവസ്ഥയും ഉണ്ടാകും. ബാക്കി എല്ലാം ഊഹിക്കാം. സോഷ്യലിസ്റ്റ് വ്യവസ്ഥക്ക് വേണ്ടി വോട്ട് ചെയ്യാൻ ഇന്ത്യൻ ജനതയെ അനുവദിക്കാത്ത ഇപ്പോഴത്തെ സിപിഐ(എം) പോളിറ്റ് ബ്യൂറോക്ക്‌ അപ്പോൾ ഒന്നും ചെയ്യാൻ ആവില്ല. ഇപ്പോഴുള്ളവർ പലരും അന്ന് കാണാൻ സാധ്യതയില്ല. ഇപ്പോൾ ചെയ്യേണ്ടത് പിന്നീട് ഒരിക്കൽ ചെയ്യാൻ ആർക്കും ആവില്ല.
//
 
 //20 02 2025//

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ