2025 ഫെബ്രുവരി 8, ശനിയാഴ്‌ച

594. 24 മത് സിപിഐ(എം) പാർട്ടി കോൺഗ്രസിനുള്ള കരട് രാഷ്ട്രീയ പ്രമേയത്തിന്റെ

594. 24 മത് സിപിഐ(എം) പാർട്ടി കോൺഗ്രസിനുള്ള കരട് രാഷ്ട്രീയ പ്രമേയത്തിന്റെ...... ഭാഗമായ ചർച്ച.

//

കേരളത്തിൽ സംഘ്പരിവാറിനെയും ഇന്ത്യൻ നാഷണൽ കോൺഗ്രസി നെയും ഒതുക്കാൻ സിപിഐ(എം) ന് (മാർക്സിസത്തിന്) കഴിയുമെങ്കിൽ ഇന്ത്യയിലും അത് കഴിയും. സിപിഐ(എം) മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്ന പാർട്ടി പരിപാടി മാറുകയും സോഷ്യലിസ്റ്റ് ഇന്ത്യ എന്ന പാർട്ടി പരിപാടി അംഗീകരിക്കുകയും ചെയ്‌താൽ മാത്രം മതി. ഇപ്പോൾ പാർട്ടി പോകുന്നത് തെക്കോട്ട് (മുതലാളിത്തം) ആണ്. ഇന്ത്യയുടെ തെക്ക് ഇന്ത്യൻ മഹാസമുദ്രവും അത് കഴിഞ്ഞാൽ ശാന്ത സമുദ്രവും ആണ്. ഇന്ത്യയുടെ വടക്ക് ഹിമാലയ പർവ്വതവും അത് കഴിഞ്ഞാൽ ചൈനയും അതും കഴിഞ്ഞാൽ റഷ്യയും ആണ്. പോകുന്നത് വടക്കോട്ട് ആയാൽ മതി. (സോഷ്യലിസത്തിലേക്ക്). ഹിമാലയ പർവ്വതത്തെ കോൺഗ്രസ് - സംഘപരിവാർ ആയി കരുതാം. പർവ്വതത്തിന് അടിയിൽ തുരങ്കം ഉണ്ടാക്കുക എന്നത് ആധുനിക കാലത്ത് ഒരു പ്രശ്‌നമേയല്ല. "മാർക്സിസത്തിന്" അത് ദ്രവിച്ച എട്ടുകാലി വല മാത്രം.
//
സിപിഐ(എം) പാർട്ടി പരിപാടി മാറില്ല എന്നതിനർത്ഥം ഫെഡറൽ സംവിധാനത്തോട് കൂടിയ ഇന്ത്യൻ ഭരണ ഘടന അംഗീകരിക്കുന്നില്ല എന്നാണ്. ഭരണ ഘടന അനുസരിച്ചു് രാജ്യത്തിൻറെ പരമാധികാരം ഇന്ത്യൻ പാർലമെന്റിനും കേന്ദ്ര ഭരണത്തിനുമാണ്. ഒരു സംസ്ഥാനത്തെ ആദായ നികുതി ഉൾപ്പെടെ പ്രധാന വരുമാനങ്ങൾ എല്ലാം കേന്ദ്ര സർക്കാരിനാണ്. റയിൽവേ; ഉൾപ്പെടെ വലിയ വ്യവസായങ്ങളുടെ അധികാരം കേന്ദ്രത്തിനാണ്. കേന്ദ്ര അനുവദിക്കാത്ത യാതൊന്നും സംസ്ഥാനങ്ങൾക്ക് ചെയ്യാൻ ആവില്ല. നീതിന്യായത്തിന്റെ പരമാധികാരം സുപ്രീം കോടതിക്കാണ്. ഇതിലേക്കൊന്നും പാർട്ടിപരിപാടി ചെല്ലുന്നില്ല. ഇപ്പോഴത്തെ സിപിഐ(എം) പാർട്ടി പരിപാടി ഇന്ത്യൻ ഭരണ ഘടന അംഗീകരി ക്കുന്നതല്ല. അതിന് കാരണം സഖാവ് ഇഎംഎസിന് ഫെഡറൽ സംവിധാനത്തോട് കൂടിയ ഇന്ത്യൻ ഭരണ ഘടന എന്താണ് എന്നത് മനസ്സിലായി രുന്നില്ല എന്നതാണ്. കേരളത്തിൽ മാത്രമായി പരമാവധി വികസിക്കാമെന്ന തെറ്റിദ്ധാരണയുടെ ഫലവും അതാണ്. സഖാവ് ഇ എം എസിന്റെ "തൊഴിലാളി വർഗ രാഷ്ട്രീയത്തിന്റെ ശാസ്ത്രവും കലയും" എന്ന കൃതിയുടെ 53 പേജിൽ കേരളത്തിൽ അഞ്ച്‌ കൊല്ലം സ്ഥിരമായി ഭരിക്കാൻ കഴിയുമെങ്കിൽ സോഷ്യലിസം സ്ഥാപിക്കാൻ കഴിയുമായിരുന്നു എന്നാണ് പറയുന്നത്. ബംഗാളിൽ 34 വർഷം സ്ഥിരമായി ഭരിക്കാൻ കഴിഞ്ഞു എന്ന കാര്യവും നമുക്കറിയാം. ഒരു പരമാധികാര രാജ്യത്ത് മാത്രമേ സോഷ്യലിസം സ്ഥാപിക്കാൻ ആവുകയുള്ളൂ എന്ന വസ്തുത സഖാവ് ഇഎംഎസിന് മനസിലാക്കാൻ കഴിയാതിരുന്ന സാഹചര്യം ഇപ്പോഴും നിലനിൽക്കു കയാണ്. ഇന്ത്യയുടെ ഭരണം എന്ന ലക്ഷ്യത്തിലുള്ള പുതിയ പാർട്ടി പരിപാടി ഉണ്ടാകണം. സോഷ്യലിസം കൂടി അംഗീകരിക്കുന്ന ഇന്ത്യൻ ഭരണ ഘടന സോഷ്യലിസ്റ്റ് ഇന്ത്യ എന്ന പാർട്ടി പരിപാടി അംഗീകരിക്കാൻ സൗകര്യപ്രദമാണ്. സോഷ്യലിസ്റ്റ്‌ വിരുദ്ധ നിലപാടിന്റെ കാരണവും അത് തന്നെ.
//
"മാർക്സിസം" മനസിലാകാത്തവർക്ക് സോഷ്യലിസവും മുതലാളിത്തവും തമ്മിലുള്ള വ്യത്യാസം മനസിലാവില്ല. അതാണ് "മുതലാളിത്തം പ്രോത്സാഹിപ്പിക്കുന്ന" പാർട്ടി പരിപാടി മാറണം എന്ന് എത്രകാലം ആവശ്യപ്പെട്ടാലും ഒരു മാറ്റവും സംഭവിക്കാത്തത്. "രാഷ്ട്രീയം" കേവലം തൊഴിൽ മാത്രമാകുമ്പോൾ "മനുഷ്യത്വം" അരോചകമായ വെറും വാക്കുമാത്രമായി മാറും. അവർക്ക് കാറൽ മാർക്സ് വെറും ഒരാൾ മാത്രം. നൂറ്റി നാൽപ്പത് കോടി ജനങ്ങളിൽ നൂറ്റി മുപ്പത് കോടിയും എങ്ങനെകഴിയുന്നു എന്നത് അവർക്ക് വിഷയം ആവില്ല. "ഇന്ത്യ" എന്ന രാജ്യം ഇന്ത്യൻ നാഷണൽ കോൺഗ്രസോ ഹിന്ദുത്വവാദികളോ ആര് ഭരിക്കുന്നതിലും അവർക്ക് പ്രയാസം ഉണ്ടാക്കില്ല.
//
"പാർട്ടിയെ ശക്തിപ്പെടുത്തും" എന്ന് സിപിഐ(എം) പാർട്ടി കോൺഗ്രസിന്റെ ഭാഗമായി എവിടെയെങ്കിലും കേൾക്കുകയാണെങ്കിൽ ആർക്കും തീരുമാനിക്കാം; "മുതലാളിത്ത സമൂഹത്തിന്റെ സ്വതന്ത്രമായ വളർച്ച" എന്ന നിലപാടിൽ യാതൊരു മാറ്റവും ഉണ്ടാവില്ല എന്നത്. കാരണം അങ്ങനെയൊരു ലക്ഷ്യത്തിനായി കഴിഞ്ഞ 23 പാർട്ടി കോൺഗ്രസുകളും തീരുമാനിച്ചിട്ടുള്ളതാണ്. ഓരോ പാർട്ടി കോൺഗ്രസുകൾ കഴിയുമ്പോഴും കൂടുതൽ കൂടുതൽ തകർച്ച സംഭവിച്ചുകൊണ്ടിരിക്കും. ചൂഷണ രഹിത സാമൂഹ്യ വ്യവസ്ഥ എന്ന മാർക്സിസത്തിന്റെ ലക്ഷ്യത്തിന് പകരം ചൂഷണം പ്രോത്സാഹിപ്പിക്കാൻ തീരുമാനിച്ചാൽ പാർട്ടി തകരുകയേ ഉള്ളു എന്ന് മനസിലാക്കണം എങ്കിൽ മാർക്സിസം എന്നത് എന്താണ് എന്ന് മനസിലാകണം. അത് അസാധ്യമായ കാര്യമാണ്. നേരെമറിച്ച് "ചൂഷണ രഹിത സാമൂഹ്യ വ്യവസ്ഥ എന്ന ലക്‌ഷ്യം പാർട്ടി ഏറ്റെടുക്കും" എന്നാണ് പറയുന്നത് എങ്കിൽ തീരുമാനിക്കാം കാര്യങ്ങൾ മാറുകയാണ് എന്ന്. മാർക്സിസം എന്ന തത്വ ശാസ്ത്രം തൊഴിലാളി വർഗ്ഗത്തിൽ എങ്ങനെയാണ് പ്രവർത്തിക്കുക എന്നത് നമുക്ക് അപ്പോൾ മനസിലാകും.    നിർഭാഗ്യവശാൽ അങ്ങനെയൊന്നും അല്ല മനസിലാകുന്നത്. 2019 ലും 2024 ലും പരാജയം ഏറ്റുവാങ്ങിയിട്ടും നൂറ് വർഷം പ്രവർത്തിച്ച ഒരു കമ്മ്യൂണിസ്റ്റ് പാർട്ടി; തൊഴിലാളിവർഗ്ഗത്തോടുള്ള കടമ നിർവഹിക്കാനല്ല തയ്യാറാകുന്നത്. പരാജയം പൂർണമായ ഉറപ്പായിട്ടും; ഹിന്ദുത്വ വാഴ്ച വീണ്ടും ആവർത്തിക്കും എന്ന പൂർണ ബോധ്യമുള്ളപ്പോഴും പഴയ തെറ്റുകളിൽ തന്നെ ഉറച്ചുനിൽക്കുകയാണ്. ഇന്ത്യൻ രാഷ്ട്രീയം എങ്ങനെ ആയാലും തങ്ങളുടെ പൊളിറ്റ് ബ്യൂറോയിലെ പ്രായം പൂർത്തിയാക്കണം എന്ന  ഉദ്ദേശം മാത്രം. 
//
ഇപ്പോൾ സിപിഐയുടെയും സിപിഐ(എം) ന്റെയും നേതാക്കളുടെ കഠിന പ്രയത്നം എങ്ങനെയെങ്കിലും ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ നന്നാക്കിയെടുക്കണം എന്നതാണ്. മാർക്സിസം എന്ന തത്വ ശാസ്ത്രവുമായി വിദൂര ബന്ധം പോലും ഇല്ലാത്തവർക്ക് ചൂഷക വർഗ്ഗങ്ങളെക്കുറിച്ച് യാതൊന്നും അറിയില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ചൂഷക വർഗ്ഗങ്ങളെ; അവരുടെ രാഷ്ട്രീയ നേതൃത്വത്തെ നന്നാക്കി എടുക്കാൻ കഴിയുമെന്ന ധാരണ. എന്നാൽ കോൺഗ്രസാവട്ടെ ഇൻഡ്യയിൽ ചെങ്കൊടിയുടെ രാഷ്ട്രീയം ഒരു കാരണ വശാലും ഉണ്ടാകാൻ പാടില്ല എന്ന ഉറച്ച നിലപാടിൽ കഴിയുന്നിടത്തോളം പ്രവർത്തകരെ കൊന്നൊടുക്കി ക്കൊണ്ടിരിക്കുന്നു. 1950 കാലം മുതൽ നീണ്ട 75 വർഷങ്ങൾ ചൂഷക വർഗങ്ങളെ ശക്തിപ്പെടുത്തുക എന്ന നിലപാട് സ്വീകരിച്ചതിന്റെ ഫലം. ചൂഷക വർഗങ്ങളോ തൊഴിലാളിവർഗത്തെ എങ്ങനെയല്ലാം ചൂഷണം ചെയ്യാം എന്ന ലക്ഷ്യത്തിനായി തൊഴിൽ സമയം പതിനെട്ട് മണിക്കൂർ വരെ നീട്ടുന്നതിനായി ശ്രമിക്കുമ്പോഴും അത് അറിഞ്ഞിട്ടേയില്ല എന്ന നിലപാടിൽ പാർട്ടി നേതൃത്വങ്ങൾ തുടരുകയാണ്. അവരെ ശക്തിപ്പെടുത്തുന്ന നിലപാട് തുടരുക തന്നെ ചെയ്യും.
//
ബംഗാളിലും ത്രിപുരയിലും പാർട്ടിയെ ശക്തിപ്പെടുത്തും എന്ന് സിപിഐ(എം) പോളിറ്റ് ബ്യൂറോ പറയുമ്പോൾ മനസിലാക്കേണ്ടത് സോഷ്യലിസത്തിനായി വോട്ട് ചെയ്യാൻ ഇന്ത്യൻ ജനതയേ ഒരിക്കലും അനുവദിക്കില്ല എന്നതാണ് ചുരുക്കം. അതിനായി ഇടതുപക്ഷ സ്ഥാനാർത്ഥികൾ ഇല്ലെങ്കിൽ ആർക്കും വോട്ട് ചെയ്യാൻ ആവില്ല. ഇപ്പോൾ വോട്ട് ചോദിക്കുന്നത് ആഗോള വത്ക്കരണം നടപ്പിലാക്കുന്നതിനാണ്. അത് തുടരും. കേരളത്തിലെ കെ.സുധാകരന്മാരെ വളർത്തുന്നത് തുടരും. കാരണം മുൻകാലങ്ങളിൽ സംഭവിച്ചിട്ടുള്ളത് ഇപ്പോൾ പറയുന്നത് തന്നെയാണ്; പാർട്ടിയെ ശക്തിപ്പെടുത്തും. ചൂഷക വർഗ്ഗങ്ങളെ ശക്തിപ്പെടുത്തുന്നത് തുടരും. വർഗ സമരം അംഗീകരിക്കുന്നില്ല. കെ.സുധാകരൻ എന്നത് ഇന്ത്യ ഒട്ടാകെയുള്ള കോൺഗ്രസിന്റെ ഒരു മാതൃകയാണ്. അതായത് പാർട്ടിയെ ശക്തിപ്പെടുത്തും എന്ന് പറയുന്നത് 1950 കാലം മുതൽ ചെയ്തുകൊണ്ടിരി ക്കുന്നചൂഷക വർഗ്ഗങ്ങളെ ശക്തി പ്പെടുത്തുന്നത് തുടരും. അമ്പാനി; അദാനിമാർക്ക് എല്ലാ പിന്തുണയും കൊടുക്കും. അതോടൊപ്പം വളരുന്ന ഹിന്ദുത്വ വാദികളെയും ശക്തിപ്പെടുത്തും. പൊതുമേഖലകളെ ഇല്ലാതാക്കുന്നതിന് എല്ലാ പിന്തുണയും കൊടുക്കും. ഇന്ത്യൻ പാർലമെന്റ് തെരെഞ്ഞെടുപ്പിൽ 2019 തന്നെ ആവർത്തിക്കും. സോഷ്യലിസത്തി നായി വോട്ട് ചെയ്യാൻ ഇന്ത്യൻ ഭരണ ഘടന അംഗീകരിച്ചു പോലും ജനതയേ ഒരിക്കലും അനുവടക്കില്ല എന്നതാണ് ചുരുക്കം. ഒറ്റ വാക്കിൽ പറഞ്ഞാൽ "മാർക്സിസം" ഒരു കാരണവശാലും അംഗീകരിക്കില്ല.
//
ഇൻഡ്യൻ ജനതയുടെ ഉറച്ച നിലപാട് ഒരു കാരണ വശാലും ഇന്ത്യയുടെ ഭരണം ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ ഭാവിയിൽ ഏല്പ്പിക്കില്ല എന്നതാണ്. ആരും വോട്ട് ചെയ്തില്ലെങ്കിലും എലക്ട്രോണിക് വോട്ടിംഗ് മെഷ്യനിൽ കൃതൃമം നടത്തി പാർലമെന്റിൽ ഭൂരിപക്ഷം ഉണ്ടാക്കുമെന്നതാണ് ബിജെപിയുടെ നിലപാട്. എങ്ങനെയൊക്കെ ആയാലും, പാർട്ടി പ്രവർത്തനം ആരംഭിച്ചിട്ട് നൂറ് വർഷം ആയെങ്കിലും സോഷ്യലിസ്റ്റ് വ്യവസ്ഥക്ക് വോട്ട് ചെയ്യാൻ ഇന്ത്യൻ ജനതയെ അനുവദിക്കില്ല എന്നതാണ് സിപിഐ(എം) നിലപാട്. അതിനായി ഇന്ത്യയിൽ ഒരിടത്തും പാർട്ടി സ്ഥാനാർത്ഥികൾ ഉണ്ടാകാൻ പാടില്ല എന്നതാണ് 24 മത് സിപിഐ(എം) പാർട്ടി കോൺഗ്രസിനുള്ള കരട് രാഷ്ട്രീയ പ്രമേയത്തിന്റെ സന്ദേശം. വോട്ട് ചെയ്യുന്നത് സിപിഐ(എം) ന് ആണെങ്കിലും അത് മുതലാളിത്ത സമൂഹത്തിന്റെ സ്വതന്ത്രമായ വളർച്ചക്ക് മാത്രം ആയിരിക്കണം.
//
24 മത് സിപിഐ(എം) പാർട്ടി കോൺഗ്രസിനുള്ള കരട് രാഷ്ട്രീയ പ്രമേയത്തിന്റെ നിഗൂഢ ലക്‌ഷ്യം എങ്ങനെയും ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ വീണ്ടും ഇന്ത്യയുടെ ഭരണത്തിൽ എത്തിക്കുക എന്നതാണ്.എന്നാൽ ഒരിടത്തും നിങ്ങൾക്ക് അങ്ങനെയൊന്ന് വായിക്കാൻ ആവില്ല. മുതലാളിത്തം പ്രോത്സാഹിപ്പിക്കുന്നത് പോലെയൊരു തന്ത്രം ആണതും. അത് സത്യസന്ധമായി ജനങ്ങളോട് പറയില്ല എന്നത് ഒരുകമ്മ്യൂണിസ്റ്റ് പാർട്ടിക്കുള്ള സത്യസന്ധത ഇല്ലാതാക്കുകയാണ്. മാർക്സിസം എന്ന തത്വ ശാസ്ത്രവുമായി വിദൂര ബന്ധം എങ്കിലും ഉള്ളവർ സിപിഐ(എം) നേതൃത്വത്തിൽ ഉണ്ടെങ്കിൽ ഒരുകാരണ വശാലും ഇന്ത്യയിൽ ഒരു ചെങ്കൊടി പോലും ഉണ്ടാകാൻ പാടില്ല എന്ന നിലപാടുള്ള ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ വീണ്ടും ഇന്ത്യയുടെ ഭരണം ഏൽപ്പിക്കുക എന്ന നിലപാട് സ്വീകരിക്കില്ല. എന്താണ് കോൺഗ്രസ് എന്ന് മനസിലാക്കുന്ന ആരും ഇൻഡ്യയിൽ കോൺഗ്രസിന് വോട്ട് നൽകില്ല. അല്ലെങ്കിൽ അവർ പെരും കള്ളന്മാർ ആയിരിക്കും. മാർക്സിസം അംഗീകരിക്കുന്ന ചൂഷണ രഹിത സാമൂഹ്യ വ്യവസ്ഥ--സോഷ്യലിസ്റ്റ് ഇന്ത്യ എന്ന ലക്‌ഷ്യം അംഗീകരിക്കുമ്പോൾ മാത്രമേ സിപിഐ(എം) യഥാർത്ഥ തൊഴിലാളിവർഗ രാഷ്ട്രീയത്തിന്റെ പാതയിൽ ആവുകയുള്ളൂ. ആ ലക്‌ഷ്യം നേടുന്നതിനായി ഇന്ത്യൻ തൊഴിലാളിവർഗം പാർട്ടിയോടൊപ്പം ഉണ്ടാകും. അപ്പോൾ മാത്രമേ ഉണ്ടാവുകയുള്ളു.
//
ഇന്ത്യൻ ജനത ഇന്ത്യൻ നാഷണൽ കോൺഗ്രസിന് വോട്ട് ചെയ്യില്ല എന്നത് സിപിഐ(എം) പോളിറ്റ്ബ്യൂറോക്ക്‌ അറിയാം. പശ്ചിമ ബംഗാളിൽ വോട്ടു ചോദിക്കുന്നത് നന്ദീഗ്രാം വീണ്ടും ആവർത്തിക്കുന്നതിനാണ് എന്നതും ജനങ്ങൾക്ക് അറിയാം. അതാണ് അവിടെ എത്രയൊക്കെ ശ്രമിച്ചിട്ടും ഒരു സീറ്റിലും വിജയിക്കാൻ കഴിയാത്തത്. സോഷ്യലിസ്റ്റ് രാഷ്ട്രം എന്നത് ജനങ്ങളുടെ മുമ്പാകെ അവതരിപ്പിച്ചാൽ കാര്യങ്ങളിൽ മാറ്റം വരും. അതിന് ഒരിക്കലും അനുവദിക്കില്ല. സിരകളിൽ ഒഴുകുന്നത് "ആർഷ ഭാരത രക്തം" ആയതിനാൽ ഹിന്ദുത്വ വാഴ്ച എക്കാലത്തേക്കും തുടരണം എന്നതാണ് സീതാറാം യെച്ചൂരിക്ക് ഉണ്ടായിരുന്ന യഥാർത്ഥ ലക്‌ഷ്യം. അതിൽ തന്നെ ഉറച്ചു നിൽക്കുകയാണ്. അതിനായി കണ്ടെത്തുന്ന കുറുക്കു വഴി മാത്രമാണ് കരട് രാഷ്ട്രീയ പ്രമേയത്തിലൂടെ ലക്ഷ്യമാക്കുന്നത്. ഒരുകാരണ വശാലും ഇന്ത്യ ഒരു സോഷ്യലിസ്റ്റ് രാഷ്ട്രം ആകരുത് എന്നത് മാത്രമാണ് യഥാർത്ഥ ലക്‌ഷ്യം. "കരട് രാഷ്ട്രീയ പ്രമേയം" കഴിവതും പാർട്ടി സഖാക്കളുടെ ശ്രദ്ധയിൽ വരരുത് എന്ന ഉദ്ദേശത്തിൽ പരമാവധി താമസിച് മാത്രമേ പുറത്തു വിടുകയുള്ളു. തൊഴിലാളിവർഗ രാഷ്ട്രീയം കൈകാര്യം ചെയ്യാൻ അറിയില്ല എന്നത് ജനങ്ങളോട് തുറന്ന്‌ പറയാനുള്ള മാന്യത എങ്കിലും കാണിക്കണം. അതും ചെയ്യില്ല. 2019 ലെ ദയനീയ പരാജയം വീണ്ടും അങ്ങനെ തന്നെ 2024 ൽ ആവർത്തിച്ചിട്ടും ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ തന്നെ ആശ്രയിക്കുക എന്നത് കാര്യങ്ങൾ മനസിലാക്കാനുള്ള ദയനീയമായ കഴിവു കേടു മാത്രം. വീണ്ടും വീണ്ടും കൂടുതൽ ആഴത്തിലൂള്ള പരാജയങ്ങൾക്കായി പരിശ്രമിക്കുകയാണ്. അത് പാർട്ടിക്ക് പ്രവർത്തിക്കാനുള്ള അവകാശം ഇല്ലാതാക്കുന്നതും ആയിരിക്കും.
//
സിപിഐ(എം) ജനറൽ സെക്രട്ടറി ആയിരുന്ന അന്തരിച്ച സീതാറാം യെച്ചൂരി ഒരിക്കൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിന് മാത്രമേ ഇന്ത്യയെ രക്ഷിക്കാൻ ആവുകയുള്ളൂ എന്ന് പറഞ്ഞത് പാർട്ടിയുടെ ആകെ തീരുമാനം ആയിരുന്നു എന്ന് ഇപ്പോൾ സിപിഐ(എം) 24 മത് പാർട്ടി കോൺഗ്രസിനുള്ള കരട് രാഷ്ട്രീയ പ്രമേയത്തോടെയാണ് കൂടുതൽ വ്യക്തമാകുന്നത്. ഡാങ്കെയുടെ കാലം മുതലുള്ള "അടവ് നയം" ആണ് കാര്യങ്ങൾ വ്യക്തമായി പറയാതിരിക്കുക എന്നത്. 1964 ൽ അവിഭക്ത പാർട്ടി സിപിഐ; എന്നും സിപിഐ(എം) എന്നും രണ്ടായി പിളർന്നു എങ്കിലും അതിന്റെ കാരണം ഇന്ത്യൻ നാഷണൽ കോൺഗ്രസുമായി സഖ്യം ഉണ്ടാക്കുക എന്നതായിരുന്നു എന്ന് സിപിഐ സഖാക്കൾ ഒരിക്കലും അംഗീകരിക്കില്ല. ഇപ്പോൾ കരട് രാഷ്ട്രീയ പ്രമേയത്തിന്റെ യഥാർത്ഥ ലക്‌ഷ്യം ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ വീണ്ടും ഇന്ത്യയുടെ ഭരണം ഏൽപ്പിക്കുക യാണെന്നതും കരട് രാഷ്ട്രീയ പ്രമേയം കാണുന്ന ആർക്കും മനസിലാവില്ല. വളരെ അപൂർവം സീറ്റുകളിൽ മാത്രമേ പാർട്ടി മത്സരിക്കുകയുള്ളു എന്നതിൽ നിന്നും അത് ജനങ്ങൾക്ക് മനസിലാകും. മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്നത് പാർട്ടി പരിപാടിയിൽ കാണിക്കാത്തത് പോലെ യുള്ള ഒരു കൊടിയ വഞ്ചന ആണ് അതും. ചതിയിലൂടേയും വഞ്ചനയിലൂടേയും എത്ര കാലം ഇന്ത്യയിൽ പിടിച്ചു നിൽക്കാം എന്നതാണ് സിപിഐ(എം) കേന്ദ്ര കമ്മിറ്റിയും പോളിറ്റ് ബ്യൂറോയും കരട് രാഷ്ട്രീയ പ്രമേയ ത്തിലൂടെയും ശ്രമിക്കുന്നത്. 1964 ൽ പാർട്ടിയിൽ പിളർപ്പ് ഉണ്ടായി സിപിഐ(എം) ഉണ്ടായതിന്റെ അടിസ്ഥാനവും തന്ത്രപരമായി മറികടക്കുന്നു. അങ്ങനെയുള്ള കാര്യങ്ങളിൽ പാർട്ടിയിൽ ചർച്ച പോലും ഉണ്ടാവില്ല. ഇന്ത്യൻ നാഷണൽ കോൺഗ്രസിന് മാത്രമേ ഇന്ത്യയെ രക്ഷിക്കാൻ ആവുകയുള്ളൂ എന്ന നിലപാടിൽ പാർട്ടി നേതൃത്വം ഉറച്ചുനിൽക്കുന്നത് മൂലമാണ് "സോഷ്യലിസ്റ്റ് സമ്പദ് ഘടന; ജനകീയ ജനാധിപത്യ ത്തിലൂടെ" എന്നത് പാർട്ടി പരിപാടി ആയി അംഗീകരിക്കുന്നതിനുള്ള തടസം. അത് അംഗീകരിച്ചാൽ "സോഷ്യലിസം ഇന്ത്യൻ മാതൃകയിൽ" എന്നത് ഇന്ത്യൻ ജനതയുടെ മുൻപാകെ അവതരിപ്പിക്കാം. തീർച്ചയായും ഇന്ത്യൻ ജനത അതിന് വോട്ട് ചെയ്യും. യാതൊരുകാരണ വശാലും അങ്ങനെ സംഭവിക്കരുത് എന്ന കാര്യത്തിൽ പാർട്ടി നേതൃത്വം ഉറച്ചു നിൽക്കുകയാണ്. കാരണം ഇന്ത്യയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ആവശ്യമില്ല എന്നതായിരുന്നു സീതാറാം യെച്ചൂരിയുടെ നിലപാട്. അത് അന്നത്തെ പാർട്ടിയുടെ നിലപാട് ആയിരുന്നു എന്നത് കഴിഞ്ഞ 23 മത് പാർട്ടി കോൺഗ്രസും അംഗീകരി ച്ചതാണ്. അവിടെ തന്നെ നിൽക്കുകയാണ് സിപിഐ(എം) കേന്ദ്ര കമ്മിറ്റി. അതേ ക്കുറിച്ച് അല്ലാതെ മറ്റൊരു ചർച്ചയും പാർട്ടി കോൺഗ്രസിന്റെ അജണ്ടയിൽ പോലും ഉണ്ടാവുകയും ഇല്ല. ആഗോളവത്ക്കരണം നടപ്പിലാക്കാൻ ഒരു കമ്മ്യൂണിസ്റ്റ് പാർട്ടി യുടെ ആവശ്യം തന്നെയില്ല എന്നതാണ് സിപിഐ(എം) "കരട് രാഷ്ട്രീയ പ്രമേയ ത്തിലൂടെയും" വ്യക്തമാക്കുന്നത്.
//
1964 ൽ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തെ വർഗ ശത്രുക്കളുടെ--വൻകിട ബൂർഷ്വാ - ഭൂ പ്രഭു വർഗങ്ങളുടെ രാഷ്ട്രീയ പ്രസ്ഥാനം ആയ ഇന്ത്യൻ നാഷണൽ കോൺഗ്രസുമായി സഖ്യത്തിൽ ഏർപ്പെടുക എന്നത് വർഗ സഹകരണം ആണെന്നതും അത് മാർക്സിസത്തിന്റെ മൗലികാടിത്തറയായ വർഗ സമര സിദ്ധാന്തത്തെ തന്നെ നിഷേധിക്കുക ആണെന്നത് കൊണ്ടാണ് സിപി(എം) രൂപീകരിക്കാൻ ഇടയായത്. വർഗ സഹകരണത്തിന്റെ പാത സ്വീകരിച്ച സിപിഐ ആകട്ടെ ഇന്ത്യൻ രാഷ്ട്രീയത്തിൽ തന്നെ ദയനീയമായ തകർച്ചയെ നേരിടുകയും ചെയ്തു. അതൊന്നും പരിഗണിക്കാതെയാണ് ഇപ്പോൾ സിപിഐ(എം) നേതൃത്വം ഇന്ത്യയുടെ ഭരണം വീണ്ടും ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ ഏൽപ്പിക്കുക എന്ന വർഗ വഞ്ചനയുടെ പാത സ്വീകരിക്കുന്നത്. മാർക്സിസം തൊഴിലാളിവർഗം ഉൾപ്പെടെ പണിയെടുക്കുന്ന ജനങ്ങളുടെയാകെ മോചനത്തിനുള്ള സോഷ്യലിസ്റ്റ് വ്യവസ്ഥക്ക് ആയി ജനങ്ങളുടെ പിന്തുണ നേടിയെടുക്കുകയാണ് കാലഘട്ടത്തിന്റെ ആവശ്യം.
//
സിപിഐ(എം) 24 മത് പാർട്ടി കോൺഗ്രസിനുള്ള കരട് രാഷ്ട്രീയ പ്രമേയത്തിന്റെ ഭാഗമായി കേൾക്കാൻ കഴിഞ്ഞതാണ് ബംഗാളിലും ത്രിപുരയിലും പാർട്ടിയെ ശക്തിപ്പെടുത്തും എന്ന്. അവിടെ എന്തുകൊണ്ടാണ് പാർട്ടി ഇല്ലാതായത് എന്നോ ഇന്ത്യയുടെ മറ്റ് സംസ്ഥാനങ്ങളിൽ ഒന്നും എന്തുകൊണ്ടാണ് പാർട്ടി ശക്തമാകാത്തത് എന്നോ പാർട്ടി നേതൃത്വത്തിന് മനസിലാകുന്നില്ല എന്നതാണ് വാസ്തവം. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെയും മറ്റ്‌ ബൂർഷ്വാ പാർട്ടികളുടെയും സാമ്പത്തിക നയങ്ങൾ കമ്മ്യൂണിസ്റ്റ് പാർട്ടിയും സ്വീകരിച്ചാൽ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ആരും വോട്ടു ചെയ്യില്ല. മുതലാളിത്തം പ്രോത്സാഹിപ്പിക്കുക എന്ന സാമ്പത്തിക നയം സ്വീകരിച്ചിട്ടുള്ളത് മൂലം കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് ശതുക്കൾ ഇല്ല എന്ന ഉറച്ച ധാരണയിലാണ് പാർട്ടി മുന്നോട്ട് പോകുന്നത്. 2016 മുതൽ ബംഗാൾ ഉൾപ്പെടെ ഇന്ത്യ ഒട്ടാകെ ഇന്ത്യൻ നാഷണൽ കോൺഗ്രസുമായി സഹകരിക്കുന്നതും ഇന്ത്യയുടെ ഭരണം ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ വീണ്ടും ഏൽപ്പിക്കാൻ ശ്രമിക്കുന്നതും അതിന്റെ ഭാഗമാണ്. സോഷ്യലിസവും ഇന്ത്യൻ ഭരണ ഘടനയുടെ ഭാഗം ആയതുകൊണ്ട് സോഷ്യലിസം ഇന്ത്യൻ മാതൃകയിൽ എന്ന രാഷ്ട്രീയ നിലപാട് സ്വീകരിച്ചു് ഇന്ത്യയുടെ ഭരണം സിപിഐ(എം) നേതൃത്വത്തിൽ ഇടതുപക്ഷ പാർട്ടികളുടേത് ആകണം എന്ന രാഷ്ട്രീയ നയം അംഗീകരിക്കാൻ സിപിഐ(എം) കേന്ദ്ര കമ്മിറ്റി തയ്യാറാകണം എന്ന് അപേക്ഷിക്കുന്നു. മാർക്സിസം എന്ന തത്വ ശാസ്ത്രത്തെക്കുറിച്ച് അടിസ്ഥാന ധാരണകൾ ഇല്ലാത്തതിനാൽ ആണ് ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ ഇന്ത്യയുടെ ഭരണം വീണ്ടും ഏൽപ്പിക്കാൻ ശ്രമിക്കുന്നത്.
//

 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ